Home Blog

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിന് എന്ന് സുപ്രീം കോടതി വിധി

0
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അവകാശം രാജകുടുംബത്തിന് എന്ന് സുപ്രീം കോടതി

13 വര്‍ഷത്തിലേറെ നീണ്ട വ്യവഹാരങ്ങള്‍ക്കൊടുവിലാണ് സുപ്രീംകോടതി വിധി.വിധി  നടപ്പാക്കുമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ രാജകുടുംബത്തിന് അനുകൂലമായി സുപ്രീം കോടതി വിധിച്ചു . ക്ഷേത്രഭരണം താല്‍ക്കാലിക ഭരണസമിതിക്ക് കൈമാറി കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, യുയു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്

അതേസമയം ക്ഷേത്രം പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. പുതിയ ഭരണസമിതിയെ ക്ഷേത്രഭരണം ഏല്‍പ്പിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.

രാജഭരണം അവസാനിച്ചെന്നും അവസാനത്തെ രാജാവ് അന്തരിച്ചെന്നും ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ 2011ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

കാൽനടക്കാരെ പരിഗണിക്കാത്ത റോഡ് വികസനം.

0
അപകടങ്ങൾ കുറയ്ക്കുക, കൂടുതൽ കാലം ജീവിക്കുക

ആലപ്പുഴയിൽ പ്രഭാത സവാരിക്കിറങ്ങിയ നാല് പേർക്കിടയിലേയ്ക്ക് ടോറസ് ലോറി ഇടിച്ചു കയറി, അതിൽ മൂന്നുപേർ മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത് ഇന്നലെയാണ്. നിർത്താതെപോയ ഡ്രൈവറെ പിന്നീട് അറസ്റ് ചെയ്തു. സമാന സംഭവങ്ങൾ ദിനം പ്രതി എന്നപോലെ കേരളത്തിൽ സംഭവിക്കുന്നു, അനേകം ജീവനുകൾ റോഡരുകിൽ പൊലിയുന്നു.

കേരളത്തിൽ പണ്ടെങ്ങും ഇല്ലാത്ത രീതിയിൽ റോഡുകൾ വികസിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ വരെ BM&BC റോഡുകൾ ഇപ്പോൾ സാധാരണമാണ്. പക്ഷെ വാഹനങ്ങൾക്ക് വേണ്ടി മാത്രമാണോ റോഡുകൾ എന്നു കൂടി ഇതിന്റെ കാര്യക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.

സൈക്കിൾ യാത്രക്കാർ, കാൽനടക്കാർ, ബസ് സ്റ്റോപ്പുകൾ, എമർജൻസി സ്റ്റോപ്പിങ് എന്നിവയൊക്കെ തീർത്തും അവഗണിച്ചുകൊണ്ടാണ് ഈ റോഡ് നിർമാണം മുഴുവൻ നടക്കുന്നത് എന്നതാണ് യാഥാർഥ്യം. ദേശീയ പാതകളിൽ ഈ സൗകര്യങ്ങളൊക്കെ ചിലപ്പോൾ ഉണ്ടാവാം. പക്ഷെ കേരളത്തിലെ ആകെ ദേശീയ പാതയുടെ നീളം 1,802 കിമി മാത്രമാണ്. 4,342 കി.മി സംസ്ഥാന പാതകൾ, 27,470 കി. മി ജില്ലാ റോഡുകൾ, ഏകദേശം 33,000 കി.മി ഗ്രാമീണ റോഡുകൾ എല്ലാം ഇത്തരം സൗകര്യങ്ങൾ തീരെയില്ലാത്തതാണ്.

സാധാരണഗതിയിൽ ആകെയുള്ള 10 മീറ്റർ വീതിയിൽ 9 മീറ്ററും ടാർ ചെയ്ത് ബാക്കിയുള്ള സ്ഥലം ഇരു ചക്ര വാഹനക്കാർക്ക് തലകുത്തി വീഴാൻ സൗകര്യത്തിൽ ഒരു കട്ടിങ് നിലനിർത്തി വെറുതെ ഇടറാണ് പതിവ്! ആ കട്ടിങ് നികത്തി കുറച്ച് മണ്ണിടാൻ പോലും റോഡ് പണിയുന്നവർ ശ്രദ്ധിക്കാറില്ല. അഥവാ മണ്ണുണ്ടെങ്കിൽ അവിടെ പാമ്പും തേളുമുള്ള കാടും. സ്വാഭാവികമായും കാൽനടക്കാർ റോഡിലേയ്ക്ക് കയറി നടക്കും. അതി രാവിലെ നടക്കാനിറങ്ങുന്നവർക്ക് കൂടുതൽ അപകടം സംഭവിക്കുകയും ചെയ്യും. അതിന്റെ വീതി കൂട്ടാനോ, മറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാനോ വർഷങ്ങളായി ആരും ശ്രമിക്കാറില്ല .

കാൽനടക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.

  1. റോഡിന് വീതികൂട്ടി കാൽനട യാത്രക്കാർക്ക് സൗകര്യങ്ങളുള്ള റോഡുകൾ ഇനിയെങ്കിലും നിർമ്മിക്കാൻ സർക്കാരും ബന്ധപ്പെട്ടവരും ശ്രദ്ധിക്കുക
  2. പാർക്കുകളും, നടക്കാനുള്ള പ്രത്യേക നടപ്പാതകളും തിരുവനന്തപുരത്തും കൊച്ചിയിലും മാത്രം പോരാ, ഗ്രാമപ്രദേശങ്ങളിലും നിർമ്മിക്കുക
  3. രാവിലെ അഞ്ചു മണിക്ക് ശേഷം വണ്ടിയോടിക്കുന്നവർ നിശ്ചയമായും ഹെഡ് ലൈറ്റ് ഡിം ചെയ്യാതെ bright ഓപ്ഷൻ മാത്രം തിരഞ്ഞെടുക്കുക; ദേഹത്ത് വണ്ടിയിടിക്കുന്നതിലും ഭേദം കണ്ണിൽ വെളിച്ചമടിക്കുന്നതാണ്!
  4. bright ലൈറ്റ് കണ്ണിലടിക്കുന്ന ഡ്രൈവർമാരെ കാൽനടക്കാർ തെറി വിളിക്കാതിരിക്കുക, അവർ അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമാണ്.
  5. വ്യായാമത്തിന് ഇറങ്ങുന്നവർ നിയമപ്രകാരം റോഡിന്റെ വലതുവശം ചേർന്നു, ഒതുങ്ങി മാത്രം നടക്കുക.
    കഴിയുമെങ്കിൽ ഇരുണ്ട വസ്ത്രങ്ങൾ ധരിക്കാതിരിക്കുക
  6. മുകളിൽ പറഞ്ഞ സൗകര്യങ്ങൾ സർക്കാരുകൾ നിങ്ങൾക്ക് ഒരുക്കി തന്നില്ലെങ്കിൽ – വണ്ടികൾ അധികം ഓടാത്ത, ഓടിയാലും 30 -40 ൽ കൂടുതൽ സ്പീഡ് കിട്ടാത്ത പൊട്ടിപൊളിഞ്ഞ റോഡുകൾ മാത്രം നടക്കാൻ തിരഞ്ഞെടുക്കുക.

അപകടങ്ങൾ കുറയ്ക്കുക, കൂടുതൽ കാലം ജീവിക്കുക..

എഴുതിയത് : ഷോബിൻ അലക്സ് മാളിയേക്കൽ

Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .

തിക്കുറിശ്ശി ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്

0
തിക്കുറിശ്ശി സുകുമാരൻനായർ ഓർമ്മയായിട്ട് കാൽ നൂറ്റാണ്ട്

തിക്കുറിശ്ശി സുകുമാരൻ നായർ ഓർമ്മയായിട്ട് ഇന്ന് കാൽനൂറ്റാണ്ട് . മലയാളസിനിമയിലെ
ആദ്യത്തെ സൂപ്പർസ്റ്റാർ തിക്കുറിശ്ശിയാണ്. അദ്ദേഹത്തിന്റെ ജീവിതനൗക 200 ദിവസം ഓടി ചരിത്രം സൃഷ്ടിച്ചു. സ്കൂൾ മാസ്റ്റർ, പരീക്ഷ എന്നീ ചത്രങ്ങളിലെ അഭിനയവും മറക്കാൻ കഴിയുന്നതല്ല. 47 വർഷത്തിനിടെ 700 ചിത്രങ്ങളിൽ വേഷം. ഏതാനും സിനിമകൾക്ക് കഥ തിരക്കഥ സംഭാഷണം ഗാനങ്ങൾ. ഏതാനും ചിത്രങ്ങൾ സംവിധാനം ചെയ്തു.

1950കളിലാണ് നാടകലോകത്തുനിന്നും തിക്കുറിശ്ശി സിനിമയിലെത്തിയത്. സ്വന്തം നാടകമായ
“സ്ത്രീ” തിരക്കഥയാക്കി അതിലെ നായകവേഷവും അണിഞ്ഞെങ്കിലും ചിത്രം പരാജയമായി.
അടുത്ത ചിത്രമായ ജീവിതനൗകയിൽ നായക വേഷമിട്ട് ചരിത്ര താളുകളിൽ ഇടം നേടി .

ജീവിതനൗക ഹിന്ദിയടക്കം നാലുഭാഷകളിലേയ്ക്കു ഡബ്ബ് ചെയ്തിറക്കി. അവിടെയും വിജയം കൈവരിയ്ക്കാൻ ചിത്രത്തിനു കഴിഞ്ഞു. 1952 ൽ ഇറങ്ങിയ നവലോകം വലിയ വിജയമായില്ലെങ്കിലും ആ വർഷം തന്നെ ഇറങ്ങിയ വിശപ്പിന്റെ വിളി, അമ്മ എന്നീ ചിത്രങ്ങളുടെ വിജയം തിക്കുറിശ്ശിയെ സിനിമയിൽ നിലനിർത്തി. വിശപ്പിന്റെ വിളി എന്ന സിനിമയിലാണ് അബ്ദുൾഖാദർ എന്ന നടനെ പ്രേംനസീർ എന്നു പേരു മാറ്റി തിക്കുറിശ്ശി അവതരിപ്പിയ്ക്കുന്നത്. ആ പേർ പിന്നീട് മലയാള സിനിമയിലെ നിത്യഹരിത നാമമായിത്തീർന്നു.

ഹരിശ്ചന്ദ്രയിലെ ആത്മവിദ്യാലയമേ എന്ന പാട്ട് കേള്‍ക്കുമ്പോൾ കമുകറ പുരുഷോത്തമൻ മാത്രമല്ല തോല്‍വസ്ത്രങ്ങളുമണിഞ്ഞ് ചുടലക്ക് തീ കൂട്ടുന്ന തിക്കുറിശ്ശിയും മലയാളികളുടെ മനസ്സിൽ തെളിയും. ജീവിത നൗകയിലെ സോമൻ, മിഥുനത്തിലെ കുറുപ്പ് മാസ്റ്റർ, കാഴ്ചക്കപ്പുറത്തെ പരമു പിള്ള, വരവേല്പിലെ ആപല്‍ബാന്ധവൻ ഗോവിന്ദനൻ നായർ, തിക്കുറിശ്ശി അനശ്വരമാക്കിയ കഥാപാത്രങ്ങൾ നിരവധി.1996- ൽ റിലീസ് ചെയ്ത ഏപ്രിൽ 19 ആണ് തിക്കുറിശ്ശി അവസാനമായി അഭിനയിച്ച സിനിമ.

ശരിയോ തെറ്റോ , പൂജാപുഷ്പം , പളുങ്കുപാത്രം , നഴ്സ് , സരസ്വതി ,അച്ഛൻറെ ഭാര്യ , ഉർവ്വശി ഭാരതി തുടങ്ങിയ ചിത്രങ്ങൾ തിക്കുറിശ്ശി സംവിധാനം ചെയ്തു.

വിരലുകളില്ലാത്ത വിദ്വാന്റെ കൈയ്യിൽ വീണയെന്തിനു നല്കി, കാർക്കൂന്തൽ കെട്ടിലെന്തിനു വാസനത്തൈലം, തുളളിത്തുളളി നടക്കുന്ന കളളിപ്പെണ്ണ , കാമിനീ നിൻകാതരമിഴികളിൽ, ഉദ്യാനപാലകാ നിൻ പുഷ്പവാടിയിൽ തുടങ്ങി ഒരുപാടു ഹിറ്റ് ഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു. പ്രേംനസീർ , മധു , ബഹദൂർ , ജോസ് പ്രകാശ് , ജയൻ തുടങ്ങിയ നടന്മാർക്ക് ആ പേരുകൾ നൽകിയത് തിക്കുറിശ്ശി ആയിരുന്നു .

നാടകത്തിൽ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരെ കർട്ടന് പിന്നിലേക്ക് മാറ്റിയത് തിക്കുറിശ്ശി ആണത്രേ.

തിക്കുറിശ്ശിയുടെ കഥകളിലും പാട്ടുകളിലും പ്രസംഗങ്ങളിലുമെല്ലാം സെക്സിന്റെ അതിപ്രസരം ഉണ്ടായിരുന്നുവത്രേ . ശ്രീ നാരായണഗുരുവിന്റെ ശിഷ്യൻ സുഗുണാനന്ദ സ്വാമികൾ ‘പന്തുകൊണ്ടെൻ ഹൃദയം തകർന്നു പോയ് ‘ എന്ന സമസ്യ പൂരിപ്പിക്കാൻ തിക്കുറിശ്ശിയോട് പറഞ്ഞപ്പോൾ ഇങ്ങനെയായിരുന്നു പൂരിപ്പിച്ചു കൊടുത്തതത്രേ.
”അന്തിനേരമൊരുനാൾ ഞാനാ –
ചന്ത തൻ വഴി നടന്നുപോകവെ
ദന്തി കാമിനിയൊരുത്തി തൻ മുല
പ്പന്തു കൊണ്ടെൻ ഹൃദയം തകർന്നു പോയ് ”

തന്റെ നാടിന്റെ പേര് തിക്കുറിച്ചി എന്ന് ആയിരുന്നെങ്കിലും അത് ഒരു ഭംഗി കുറവ് പോലെ തോന്നിയത് കൊണ്ട് താനാണ് തിക്കുറിശ്ശി എന്ന് ആക്കിയത് എന്നും പിന്നീട് നാട്ടുകാർ ആ പേര് സ്വീകരിക്കുകയായിരുന്നു എന്നും ആത്മകഥയിലെ ‘ച്ചി ‘യും ‘ശ്ശി ‘യും എന്ന അധ്യായത്തിൽ അദ്ദേഹം പറയുന്നുണ്ട് .

1972ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡു നേടിയ തിക്കുറിശ്ശിയെ 1973 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം 1995ൽ അദ്ദേഹത്തെ തേടിയെത്തി.​

1997 മാര്‍ച്ച് 11ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ​ “മഹാനടൻ തിക്കുറിശി സുകുമാരൻ നായർ” എന്നൊരു ജീവചരിത്രഗ്രന്ഥം പെരുന്താന്നി ബാലചന്ദ്രൻ നായർ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

അവലംബം : വിവിധ മാധ്യമങ്ങൾ

Also Read രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

Also Read പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും

Also Read ചില ഹോട്ടലിൽ കയറി മസാലദോശയ്ക്ക് ഓർഡർ കൊടുക്കുമ്പോൾ ചോദിക്കാതെ കൊണ്ടുവരുന്ന.

Also Read “നീ അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു.

പ്രളയത്തിൽ വീട് പോയവർക്ക് രണ്ടേകാൽ ഏക്കർ ഭൂമി സൗജന്യമായി നൽകിയ രാജുവിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് കൂട്ടിക്കൽ നിവാസികൾ.

0
കൂട്ടിക്കലിനെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക്‌ വീടുവയ്ക്കാൻ മാത്യു സ്‌കറിയ വസ്‌തുവിന്റെ ആധാരം അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎയ്‌ക്ക്‌ കൈമാറിയപ്പോൾ ( ഫയൽ ചിത്രം )

കൂട്ടിക്കൽ : കാഞ്ഞിരപ്പളളിയിൽ വെടിയേറ്റ്‌ മരിച്ച കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്‌കറിയ (രാജു- 78) യുടെ വേർപാട് കൂട്ടിക്കൽ നിവാസികൾക്ക് വലിയനഷ്ടമായി. പ്രളയത്തിൽ കൂട്ടിക്കൽ മേഖലയിൽ നൂറുകണക്കിനാളുകൾക്ക് വീട് നഷ്ടമായപ്പോൾ അവർക്ക്‌ വീട് വയ്ക്കാൻ രണ്ടേകാൽ ഏക്കർ ഭൂമി മാത്യു സ്‌കറിയ സൗജന്യമായി നൽകിയിരുന്നു . രണ്ടുമാസം മുമ്പ് കൂട്ടിക്കലിൽ നടന്ന ചടങ്ങിൽ സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ സാന്നിധ്യത്തിലാണ് പഞ്ചായത്തിന്‌ വസ്തു വിട്ടു നൽകിയത്‌. വസ്തുവിന്റെ രേഖകൾ ആദ്യം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനും പിന്നീട് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌ പി എസ് സജിമോനും കൈമാറി .

തിങ്കളാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളി കുരിശുകവലക്ക് സമീപം കരിമ്പനാല്‍ കുടുംബത്തിൽ സഹോദരങ്ങള്‍ തമ്മിലുണ്ടായ വഴക്കിനിടെ നടന്ന വെടിവെപ്പിലാണ് രണ്ടുപേരുടെ ജീവൻ നഷ്ടമായത്. കരിമ്പനാല്‍ രഞ്ജു കുര്യന്‍ (49) സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. പരിക്കേറ്റ മാതൃസഹോദരൻ മാത്യു സ്‌കറിയ (രാജു -78) ചൊവ്വാഴ്ച പുലര്‍ച്ചയാണ്​ മരിച്ചത് .

കൊച്ചിയില്‍ ഫ്ലാറ്റ്​ ​ വില്‍പന നടത്തിവരുന്ന കരിമ്പനാല്‍ ജോര്‍ജ് കുര്യന്​ സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായതോടെ പിതാവ് കാഞ്ഞിരപ്പള്ളിയിലെ വീടിനുസമീപത്തെ രണ്ടരയേക്കര്‍ സ്ഥലം ജോര്‍ജിന്​ നല്‍കുകയായിരുന്നു. ഇത് പ്ലോട്ടുകളാക്കി ഫ്ലാറ്റ് നിര്‍മിക്കാനായിരുന്നു ജോര്‍ജിന്‍റെ തീരുമാനം. എന്നാല്‍, സഹോദരന്‍ രഞ്ജു കുര്യന്‍ എതിര്‍ത്തു. കുടുംബവീടിനോട് ചേര്‍ന്ന്​ മറ്റ്​ വീടുകള്‍ വരുന്നത് ശരിയല്ലെന്നും 41 സെന്‍റ്​ സ്ഥലം ഒഴിച്ച്​ മാത്രമേ ഫ്ലാറ്റ് ഉണ്ടാക്കാവൂ എന്ന് രഞ്ജു പറഞ്ഞു.

മൂന്നു ദിവസം മുമ്പ്​ ​ കാഞ്ഞിരപ്പള്ളിയിലെ ക്ലബില്‍ താമസിച്ച ജോര്‍ജ് ഞായറാഴ്ച വീട്ടിലെത്തി പിതാവുമായി വാക്കേറ്റമുണ്ടാവുകയും പിടിച്ചുതള്ളിയതായും പറയുന്നു. ഊട്ടിയില്‍ താമസിച്ചിരുന്ന സഹോദരന്‍ രഞ്ജു തിങ്കളാഴ്ച കുടുംബവീട്ടിലെത്തുകയും ജോര്‍ജുമായി ചര്‍ച്ച നടത്തുകയുമായിരുന്നു. മാതൃസഹോദരന്‍ മാത്യു സ്‌കറിയയേയും കൂട്ടിയിരുന്നു.

വാക്കേറ്റം കൈയാങ്കളിയിലെത്തിയപ്പോൾ ജോര്‍ജ് റിവോള്‍വര്‍ എടുത്ത്​ സഹോദരനെയും മാതൃസഹോദരനെയും വെടിവെക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ വലിയ തോട്ടമുടമകളുടെ കുടുംബമാണ് കരിമ്പനാലും പൊട്ടംകുളവും.

മാത്യു സ്‌കറിയയുടെ ഭാര്യ മാള അമ്പൂക്കന്‍ കുടുംബാംഗം ആനി മാത്യുവാണ് . മക്കള്‍: രേണു മാത്യു, അഞ്ജു മാത്യു, അന്നു മാത്യു, നീതു. മരുമക്കള്‍: മാത്തന്‍ ചക്കുളത്ത്, മാത്യു കുരുവിനാകുന്നേല്‍, സഞ്ജു ആനത്താനം, ജോസഫ് ഔസേഫ് പുളിക്കല്‍. മാത്യു സ്‌കറിയയുടെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് കൂട്ടിക്കല്‍ സെന്‍റ്​ ജോര്‍ജ് പള്ളി സെമിത്തേരിയില്‍. രഞ്ജു കുര്യന്‍റെ സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍.

Read Also മകളെ തനിച്ചാക്കി ഷീന ഇനി ഭർത്താവിനൊപ്പം നിത്യനിദ്രയിൽ

Read Also പതിനെട്ട് മക്കളുടെ അപ്പൻ വെച്ചൂച്ചിറ പിണമറുകിൽ കുട്ടിപ്പാപ്പൻ ഓർമ്മയായി

Read Also ഒന്നിച്ചു കാണാത്തവരെ ഒരുമിച്ചു ചേർത്തു കൊടുത്തു ഈ ക്ലാസ് ടീച്ചർ

Read Also സംരംഭകരെ തളർത്താനല്ല, വളർത്താനാകണം വ്യവസായ വകുപ്പ്

Read Also വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം .

Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”

Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!

Read Also അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ

Read Also ഓൺലൈൻ വ്യാപാര തട്ടിപ്പ് ഇങ്ങനെയും. കണ്ണുമടച്ചു പണം കൊടുക്കുന്നവർ സൂക്ഷിക്കുക

Read Also കരുണയുള്ളവർ കഴിവുള്ളത് നൽകി കൈത്താങ്ങാകുക പൊന്നുവിന്റെ കുടുംബത്തിന്

Read Also കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു. ഡ്രൈവർ അറസ്റ്റിൽ

Read Also പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാം; ജാമ്യം ആവശ്യപ്പെട്ട് ഫാ. റോബിൻ വടക്കുഞ്ചേരി ​ഹൈക്കോടതിയിൽ.

Read Also എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവർ കൊന്നു കിണറ്റിലിട്ടതാണ്

Read Also നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ

Read Also രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു

റോഡ് വികസനത്തിന് സ്ഥലം സൗജന്യമായി നൽകിയ കണ്ടോത്ത് തോമസിനു നാട്ടുകാരുടെ ആദരം!

0
റോഡ് വികസനത്തിന് സ്ഥലം സൗജന്യമായി നൽകിയ കണ്ടോത്ത് തോമസിനു നാട്ടുകാരുടെ ആദരം

വെള്ളിയാമറ്റം ( തൊടുപുഴ ): ഒരിഞ്ചുഭൂമിക്കുവേണ്ടി കാഞ്ഞിരപ്പള്ളിയിൽ സഹോദരൻ സഹോദരനെ വെടിവച്ചു കൊന്ന വാർത്തക്കിടയിൽ ഇതാ ഇടുക്കി ജില്ലയിൽ വെള്ളിയാമറ്റത്തു നിന്ന് ഒരു സദ്‍വാർത്ത. റോഡ്​ വികസനത്തിനായി ​ സൗജന്യമായി സ്ഥലം വിട്ടു നൽകിയ തോമസിനെ നാട്ടുകാർ ഷാൾ അണിയിച്ചു ആദരിച്ച വാർത്തയാണ് നെല്ലിക്കാമലയിൽ നിന്ന് വരുന്നത്. കണ്ടോത്ത് തോമസാണ്​ ഞരളംപുഴ നെല്ലിക്കാമലയിലെ ആറോളം കുടുംബങ്ങൾക്ക് വഴിക്കായി തന്റെ സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. 10 അടിയോളം വീതിയിൽ 100 മീറ്ററോളം ഭൂമിയാണ് നൽകിയത്. നെല്ലിക്കമലയിൽ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെംബർ കബീർ കാസിം തോമസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. റോഡി​‍ൻെറ ഉദ്‌ഘാടനവും നടന്നു.

ആ പ്രദേശത്തെ ഏറ്റവും പ്രായം ഉള്ളതും രണ്ട് വർഷം മുമ്പ് മരിച്ചു പോയതുമായ പള്ളിപ്പറമ്പിൽ ഏലി ചേടത്തിയുടെ ഓർമ്മ നിലനിൽക്കുന്നതിന് റോഡിന് “ഏലിച്ചേടത്തി റോഡെ” ന്ന് ചടങ്ങിൽ പേര് കൊടുക്കുകയും ചെയ്തു .

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 52

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 52

കണ്ണാടിയുടെ മുമ്പില്‍ നിന്ന് അണിഞ്ഞൊരുങ്ങുകയാണ് സുമിത്ര. ഒരുക്കാന്‍ ബ്യുട്ടീഷനും കൂട്ടുകാരികളുമൊക്കെയായി നാലഞ്ചുപേരുണ്ട് ചുറ്റിലും.
സൗമിനി ടീച്ചറും ജൂലി ടീച്ചറും അടുത്തിരുന്ന് ഓരോരോ കമന്‍റുകള്‍ പറഞ്ഞു കളിയാക്കുന്നു.
പുറത്ത്, സില്‍ക്ക് ജുബ്ബയും വെള്ള മുണ്ടും ധരിച്ച് അതിഥികളെ സ്വീകരിച്ചിരുത്തുന്ന തിരക്കിലായിരുന്നു ജയദേവന്‍.
പ്രഭാത ഭക്ഷണം തയ്യാറാക്കുന്ന പാചകക്കാർക്കു നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് പിന്നാമ്പുറത്ത് ഓടിനടക്കുന്നു സതീഷ്.
തലയിലൊരു തോർത്തു വട്ടം കെട്ടി നിലത്തിരുന്നു സവാള അരിയുകയാണ് കരടി മാധവന്‍.
മഞ്ജുളയും ഭവാനിയും ഡൈനിങ് റൂമിൽ അയല്‍ക്കാരോടും ബന്ധുക്കളോടും വിശേഷങ്ങള്‍ പങ്കിട്ടിരിക്കുന്നു. സീതാലഷ്മി അടുക്കളയിൽ പാല് ചൂടാക്കുന്ന തിരക്കിലും .
ബ്രേക്ക് ഫാസ്റ്റ് റെഡിയായി കഴിഞ്ഞപ്പോൾ സതീഷ് വന്നു അതിഥികളെ പ്രഭാത ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. മുറ്റത്തൊരുക്കിയ വിശാലമായ പന്തലിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പാൻ ദിവാകരനും പിലിപ്പോസും ശ്രീകുമാറും ശിവരാമൻ ചേട്ടനുമൊക്കെയുണ്ടായിരുന്നു. സതീഷും ജയദേവനും ഓടിനടന്ന് എല്ലാറ്റിനും നേതൃത്വം നൽകി.
പത്തുമണി കഴിഞ്ഞപ്പോൾ ജയദേവന്‍ ഡ്രസിംഗ് റൂമിന്റെ വാതില്‍ക്കല്‍ വന്ന് നിന്ന് ചോദിച്ചു :
“ഒരുക്കം കഴിഞ്ഞില്ലേ ? നേരം ഒരുപാടായി. ഇനിയും താമസിച്ചാൽ അങ്ങെത്തുമ്പോഴേക്കും വൈകും. ”
” ഒരു പത്തു മിനിട്ടുകൂടി .” ബ്യുട്ടീഷൻ മേക്കപ്പിന്റെ സ്പീഡ് കൂട്ടി.
അവസാനത്തെ മിനുക്കുപണിയും കഴിഞ്ഞിട്ട് ബ്യൂട്ടീഷന്‍ അവളെ അടിമുടിയൊന്നു നോക്കി.
എല്ലാം തൃപ്തികരം.
“ചുണ്ടിലെ ചുവപ്പ് ഒരല്പം കൂടിയോ ?”
അടുത്തുനിന്ന ജൂലി ടീച്ചറിനു സംശയം.
”ഹേയ് , ഇല്ല . അത്രയും വേണം ” സൗമിനി പറഞ്ഞു.
മുഖത്തെ പൗഡർ ഒന്നുകൂടി ടച്ച് ചെയ്തു ശരിയാക്കിയിട്ടു ബ്യൂട്ടീഷ്യൻ പറഞ്ഞു :
” കഴിഞ്ഞു ”
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അകമ്പടിയോടെ, സർവ്വാഭരണ വിഭൂഷിതയായി സുമിത്ര വെളിയിലേക്കിറങ്ങി.
മുറ്റത്തും റോഡിലും വാഹനങ്ങളുടെ നിര.
ജയദേവന്‍ അവളെ തന്റെ കാറിനടുത്തേക്കാനയിച്ചു.
മനോഹരമായി അലങ്കരിച്ച കാറിന്റെ പിന്‍വാതില്‍ തുറന്നുകൊടുത്തിട്ട് ജയന്‍ പറഞ്ഞു:
“കേറിക്കോ.”
ആദ്യം സുമിത്ര കയറി. പിന്നാലെ സീതാലക്ഷ്മിയും മഞ്ജുളയും.
വാതിലടച്ചിട്ടു ജയദേവന്‍ മുന്‍വാതില്‍ തുറന്ന് ഡ്രൈവര്‍ സീറ്റില്‍ കയറി ഇരുന്നു.
ടൗണിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് വിവാഹം.
വണ്ടി സാവധാനം മുമ്പോട്ടുരുണ്ടു. പിന്നാലെ ഒന്നൊന്നായി മറ്റു വാഹനങ്ങളും.
അമ്പലമുറ്റത്തു ആ വാഹനങ്ങള്‍ വന്നുനിന്നു.
അമ്പലമുറ്റം ജനനിബിഡമായിരുന്നു. ഉയര്‍ന്ന പോലീസുദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കന്മാരും സര്‍ക്കാര്‍ ജോലിക്കാരുമുള്‍പ്പെടെ നിരവധി പേര്‍.
ഗ്രൗണ്ടിലെങ്ങും വാഹനങ്ങളുടെ പ്രളയം!
വരനും കൂട്ടരും ഇനിയും എത്തിയിട്ടില്ല.
സുമിത്ര കാറില്‍ തന്നെയിരുന്നതേയുള്ളൂ.
പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ബാലചന്ദ്രനും ബന്ധുക്കളും എത്തി. കാറില്‍ നിന്നിറങ്ങിയ ബാലചന്ദ്രനെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വന്ന് ഹസ്തദാനം നല്‍കി സ്വീകരിച്ചു .
ക്രീം കളറിലുള്ള ജുബ്ബയും കസവുകരയുള്ള ഡബിള്‍ വേഷ്ടിയുമായിരുന്നു ബാലചന്ദ്രന്‍റെ വേഷം. കഴുത്തില്‍ വലിയൊരു സ്വര്‍ണച്ചെയിന്‍.
ജയദേവന്‍ വാച്ചില്‍ നോക്കി. മുഹൂർത്തം അടുക്കുന്നു. അയാള്‍ വന്നു കാറിന്‍റെ ഡോര്‍ തുറന്നിട്ട് സുമിത്രയെ പുറത്തേക്കു ഇറക്കി.
വലതു കാലുവച്ചു സുമിത്ര സാവധാനം കാറില്‍ നിന്നിറങ്ങി. ജയദേവനും സതീഷും മഞ്ജുളയും സീതാലക്ഷിയും മറ്റു ബന്ധുക്കളും ചേര്‍ന്ന് അവളെ കല്യാണമണ്ഡപത്തിലേക്കാനയിച്ചു.
നിശ്ചിത മുഹൂര്‍ത്തത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലചന്ദ്രന്‍ സുമിത്രയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി.
ചടങ്ങുകഴിഞ്ഞതും എല്ലാവരും സദ്യാലയത്തിലേക്ക് നീങ്ങി.
21 ഐറ്റങ്ങളുമായി വിഭവസമൃദ്ധമായ ഊണ്. ഊണുകഴിഞ്ഞ് ഹാളിലേക്ക് വന്നവർ വധൂവരന്മാരെ കണ്ടു അനുഗ്രഹിക്കാനും ആശംസകൾ നേരാനും തിരക്കുകൂട്ടി. സുഹൃത്തുക്കളും മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും ബിസിനസുകാരും പത്രക്കാരുമൊക്കെ വന്നു നവദമ്പതികൾക്ക് ഹസ്തദാനം നൽകിയിട്ട് ഒപ്പം നിന്ന് ഫോട്ടോ എടുത്തു.. ബാലചന്ദ്രൻ എല്ലാവരെയും സുമിത്രക്ക് പരിചയപ്പെടുത്തി .
കേസന്വേഷിക്കാൻ വന്ന ഐ പിസ് ഉദ്യോഗസ്ഥൻ ‘പ്രതി’യെ വിവാഹം ചെയ്തു എന്ന വിശേഷണത്തോടെ ചില ചാനലുകൾ ഈ കല്യാണം ഒരു കൗതുക വാർത്തയാക്കി സംപ്രേഷണം ചെയ്‌തുകൊണ്ടിരുന്നു.
അതിഥികൾ പിരിഞ്ഞ്, തിരക്ക് ഒഴിഞ്ഞപ്പോൾ നേരം മൂന്നുമണി.
വധൂവരന്മാർ വേദിയിൽ നിന്നിറങ്ങി ഹാളിലേക്ക് വന്നു.
”ജയദേവൻ എവിടെ ? എനിക്കൊന്നു പരിചയപ്പെടണം. ”
ബാലചന്ദ്രൻ പറഞ്ഞു .
സുമിത്രയുടെ കണ്ണുകൾ ഹാളിലാകമാനം ചുറ്റിത്തിരിഞ്ഞപ്പോൾ കണ്ടു . സതീഷുമായി സംസാരിച്ചുകൊണ്ടു ഒരു മൂലക്കിരിക്കുന്നു ജയേട്ടൻ.
”ദാ, ഇരിക്കുന്നു . വാ പരിചയപ്പെടുത്താം ”
ബാലചന്ദ്രനെ വിളിച്ചുകൊണ്ടു സുമിത്ര ജയദേവന്റെ അടുത്തേക്ക് ചെന്നു.
ബാലചന്ദ്രനെ കണ്ടതും ജയനും സതീഷും എണീറ്റു.
ജയദേവനു വല്ലാത്തൊരു ചമ്മല്‍.
”ഇതാണ് ഞാൻ പറഞ്ഞ ജയേട്ടൻ. ”
സുമിത്ര ജയനെ പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞു.
”ഹലോ.”
ബാലചന്ദ്രന്‍ കൈനീട്ടിയപ്പോൾ ജയദേവൻ കൈകൊടുത്തു.
“പറഞ്ഞുകേട്ടിട്ടേയുള്ളൂ . കാണുന്നതിപ്പം ആദ്യാ ”
ബാലചന്ദ്രന്‍ ചിരിച്ചു.
“കേട്ടതൊന്നും നല്ലതായിരിക്കില്ലല്ലോ.”
ഒരു വിളറിയ ചിരിയോടെ ജയദേവൻ ചോദിച്ചു.
“മോശമായി ഒന്നും ഇവൾ എന്നോട് പറഞ്ഞിട്ടില്ലാട്ടോ.”
”എങ്കിൽ സന്തോഷം !”
കുറെനേരം അവര്‍ സംസാരിച്ചു നിന്നു.
”ബാലേട്ടന് ഇദ്ദേഹത്തെ മനസിലായോ ?”
സതീഷിനെ ചൂണ്ടിക്കൊണ്ട് സുമിത്ര ചോദിച്ചു.
” പിന്നെ . കേസന്വേഷണത്തിനായി രണ്ടുതവണ ആ വീട്ടിൽ ചെന്നതല്ലേ ഞാൻ . ഒരു ഘട്ടത്തിൽ പ്രതിയാണോന്നു സംശയിക്കുകപോലും ചെയ്തു ”
”ഈശ്വരാ ! സതീഷേട്ടനെ സംശയിക്കാൻ എങ്ങനെ തോന്നി ബാലേട്ടന് ? ”
” ഞങ്ങൾ പോലീസുകാർക്ക് എല്ലാവരെയും സംശയമാ ”
”അപ്പം എന്റെ കാര്യം കട്ടപ്പൊകയാകുമോ ?” സുമിത്ര ചിരിച്ചു.
” ഏയ് . ഇത് ഞാൻ ഉരച്ചു നോക്കി എടുത്തതല്ലേ. പത്തരമാറ്റ് തനി തങ്കമാണെന്നു തിരിച്ചറിഞ്ഞിട്ടു തന്നെയാ എടുത്തത്. ”
ആ സമയം സതീഷും മഞ്ജുളയും ഭവാനിയും അങ്ങോട്ടുവന്നു. സുമിത്ര അവരെയും പരിചയപ്പെടുത്തി ബാലചന്ദ്രന്.
“എന്‍റെ വിഷമഘട്ടങ്ങളില്‍ എനിക്ക് താങ്ങും തണലുമായി നിന്ന ആളാ ഇവരൊക്കെ.”
സുമിത്ര പറഞ്ഞു.
“നിങ്ങളെ എല്ലാവരെയും കാണുകയും പരിചയപ്പെടുകയും ചെയ്തതില്‍ സന്തോഷം. ഈ സ്നേഹബന്ധം നമുക്ക് ഇനിയും തുടരണം കേട്ടോ.”
“തീര്‍ച്ചയായും.”
സതീഷ് ഹസ്തദാനം നൽകിക്കൊണ്ട് പറഞ്ഞു.
അവര്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ ബാലചന്ദ്രന്‍റെ അച്ഛന്‍ വന്നു പറഞ്ഞു.
“ഇനി പോകാന്‍ നോക്കാം. രാഹുകാലത്തിനുമുമ്പ് വീട്ടില്‍ ചെന്നു കേറണം.”
“രാഹുകാലമൊക്കെ നോക്കണോ അച്ഛാ?”
ബാലചന്ദ്രന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
“നോക്കണം ബാലേട്ടാ.” സുമിത്ര പറഞ്ഞു: “വിശ്വാസങ്ങളും ആചാരങ്ങളുമൊന്നും തെറ്റിക്കണ്ട.”
“കണ്ടോ. ഇവള്‍ക്ക് വിവരമുണ്ട്.”
“ഓക്കെ ഓക്കെ. എല്ലാം അതിന്‍റെ വഴിപോലെ നടന്നോട്ടെ. ഞാനായിട്ട് ഒന്നും വേണ്ടെന്നു വയ്ക്കുന്നില്ല ”
ജയദേവനോടും സതീഷിനോടും യാത്രപറഞ്ഞിട്ട് ബാലചന്ദ്രന്‍ കാറിനടുത്തേക്ക് പോകാനായി തിരിഞ്ഞു. അപ്പോഴാണ് സുമിത്ര അജിത്മോനെക്കുറിച്ചോര്‍ത്തത്.
“ബാലേട്ടാ… അജിത്മോന്‍?”
“അവനെ വിളിക്ക്. നമ്മുടെ കാറില്‍ കൊണ്ടുപോകാം.” ബാലചന്ദ്രൻ പറഞ്ഞു.
“അവനെവിടെ ജയേട്ടാ?”
സുമിത്ര നാലുചുറ്റും നോക്കി.
കുറച്ചകലെ കൂട്ടുകാരുടെ കൂടെ ബലൂൺ പൊട്ടിച്ചു കളിച്ചു രസിക്കുകയാണ് അവൻ .
”സുമിത്ര പൊയ്‌ക്കോ . അവനെ ഞങ്ങളുടെ കൂടെ കൊണ്ടുവന്നോളാം .”
ജയൻ പറഞ്ഞു.
“അതു വേണ്ട. അവന് വിഷമമാകും. ഒന്നിങ്ങു വിളിച്ചോണ്ടു വര്വോ അവനെ?”
ജയദേവന്‍ പോയി അജിത്മോനെ കൂട്ടിക്കൊണ്ടുവന്നു.
“മോനെ വാ… എന്‍റെ കൂടെ കാറില്‍ പോകാം.”
സുമിത്ര അവന്‍റെ കൈയില്‍ പിടിച്ചു.
“വേണ്ട ചേച്ചീ. ഞാന്‍ ജയേട്ടന്‍റെ കൂടെ വന്നോളാം .”
“ജയന്‍ ഇവനെ അങ്ങെത്തിച്ചോളും സുമിത്രേ.”
മഞ്ജുള പറഞ്ഞു.
“അതുവേണ്ട . ഇവനെ നമുക്ക് നമ്മുടെ വണ്ടിയിൽ തന്നെ കൊണ്ടുപോകണം . എന്റെ ബെസ്റ്റ് ഫ്രണ്ടാ ഇവൻ . “
ബാലചന്ദ്രൻ അവന്റെ കൈയിൽ പിടിച്ചു.
“വേണ്ട ബാലേട്ടാ . ഞാൻ ജയേട്ടന്റെ കാറിൽ വന്നോളാം “
”ഞാൻ നിന്റെ നാട്ടിൽ വന്നിട്ട് ആദ്യം പരിചയപ്പെട്ടത്‌ നിന്നെയാ. എനിക്കുപേക്ഷിക്കാൻ പറ്റുമോടാ നിന്നെ ? ഓർക്കുന്നുണ്ടോ, സിനിമയിൽ അഭിനയിക്കാൻ ചാൻസ് തരാമെന്നു ഞാൻ പറഞ്ഞത് ? അത് നുണപറഞ്ഞതല്ല . എന്റെ അടുത്ത സിനിമയിൽ നിനക്കൊരു വേഷമുണ്ടാകും . അത് ഞാൻ പറഞ്ഞു ഏർപ്പാടാക്കിയിട്ടുണ്ട്. ”
അജിത്‌മോന് വലിയ സന്തോഷം.
” എന്നാ ഞാൻ ബാലേട്ടന്റെ കാറിൽ വരാം ”
”മിടുക്കൻ ”
ബാലചന്ദ്രന്റെ കയ്യിൽ തൂങ്ങി അവൻ . മൂന്നുപേരും പുറത്തേക്കിറങ്ങി കാറിനു സമീപത്തേക്കു നടന്നു.
ബാലചന്ദ്രന്‍ കാറിന്‍റെ മുൻ വാതില്‍ തുറന്നിട്ട് അജിത്തുമോനെ മുൻസീറ്റിൽ കയറ്റി ഇരുത്തി .
ഡോർ അടച്ചിട്ടു പിൻ വാതിൽ തുറന്നു സുമിത്രയെ അകത്തേക്ക് കയറ്റി. പിറകെ ബാലചന്ദ്രനും കയറി ഇരുന്നു. .
”പോകാം ”
നിർദേശം കിട്ടിയതും ഡ്രൈവർ ചാക്കോ കാര്‍ മുൻപോട്ടെടുത്തു .
കാറിനകത്ത് ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം അനുഭവപ്പെട്ടപ്പോൾ സുമിത്ര നാലുചുറ്റും നോക്കി . ഒരു വലിയ ഇലഞ്ഞിപ്പൂമാല കാറിന്റെ ഉള്ളിൽ മുൻഭാഗത്തു തൂക്കിയിട്ടിരിക്കുന്നു.
;; ഇലഞ്ഞിപ്പൂ ഇഷ്ടമാണോ ബാലേട്ടന് ?”
” എനിക്ക് ഏറ്റവും ഇഷ്ടമുള്ള പൂ അതാ. അതിന്റെ മണം എത്ര ആസ്വദിച്ചാലും മതിവരുമോ? ”
”എനിക്കും അങ്ങനെയാ ബാലേട്ടാ. ഏറ്റവും ഇഷ്ടമുള്ളത് ഇലഞ്ഞിപ്പൂവാ ”
”അപ്പം നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ തമ്മിൽ നല്ല പൊരുത്തമുണ്ട് അല്ലേ ?”
”ഉം . ഞാനിപ്പം അതോർത്തതേയുള്ളു ” ”
ബാലചന്ദ്രൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
ആ ദേഹത്തോട് ഒട്ടിച്ചേര്‍ന്നിരുന്നപ്പോൾ കുളിരുകോരി അവൾക്ക് .
അയാളുടെ കയ്യിൽ വിരലുകൾ കോർത്ത് അവൾ മുറുകെ പിടിച്ചു . ഇനി ഈ ശരീരവും മനസും തന്റേതു മാത്രം !
വണ്ടി മുമ്പോട്ടു ഓടുമ്പോൾ ബാലചന്ദ്രന്‍ പറഞ്ഞു.
“ജോലി സംബന്ധമായി എനിക്ക് ഒരുപാട് അലയേണ്ടിവരും. വീട്ടില്‍ ഒറ്റയ്ക്കിരുന്നു നീ ബോറടിക്കില്ലേ?”
“അതു സാരമില്ല ബാലേട്ടാ.”
“ഇപ്പ സാരമില്ലെന്നു തോന്നുമെങ്കിലും പിന്നീടതു സാരമാകും. അതിനു ഞാനൊരു വഴി കണ്ടുവച്ചിട്ടുണ്ട്.”
എന്തേ എന്ന് ചോദ്യരൂപേണ അവള്‍ ഭര്‍ത്താവിനെ നോക്കി.
“ടീച്ചിംഗ് ഒരുപാട് ഇഷ്ടാണെന്നല്ലേ പറഞ്ഞത്?”
“അതെ.”
“വീടിനടുത്തുള്ള ഒരു സ്കൂളില് ഞാനൊരു ജോലി പറഞ്ഞുവച്ചിട്ടുണ്ട്. അടുത്ത അക്കാഡമിക് ഇയറിൽ നിനക്കവിടെ കേറാം ”
“ഉവ്വോ! എനിക്ക് ഒരുപാട് സന്തോഷായീട്ടോ.”
“ഒരുവര്‍ഷക്കാലം ഒരുപാട് വേദനിച്ചില്ലേ ഈ മനസ്. ഇനി ഈ മനസില്‍ സന്തോഷം മാത്രമേ വരാവൂ. ഈ കണ്ണുകള്‍ ഇനി ഒരിക്കലും നിറയരുത്. നിറയാന്‍ ഞാനനുവദിക്കില്ല.”
ബാലചന്ദ്രന്‍ അവളെ തന്നിലേക്ക് കുറച്ചുകൂടി ചേര്‍ത്തുപിടിച്ചു.
“ഈ സ്നേഹം മരിക്കുന്നതുവരെ ഉണ്ടാകണം ട്ടോ.”
ബാലചന്ദ്രന്‍റെ തോളില്‍ ശിരസ് ചായ്ചുകൊണ്ടവള്‍ പറഞ്ഞു.
“തീര്‍ച്ചയായും.! ഞാനങ്ങോട്ട് നല്‍കുന്ന സ്നേഹം അതേ അളവിലും തൂക്കത്തിലും എനിക്കിങ്ങോട്ടും തരില്ലേ?”
“എനിക്കൊരു ജീവിതം തന്ന എന്‍റെ ബാലേട്ടന് സ്നേഹം മാത്രമല്ല എന്‍റെ ഹൃദയം മുഴുവന്‍ ഞാന്‍ തന്നു കഴിഞ്ഞു. സ്വപ്നത്തില്‍പോലും വിചാരിച്ചില്ല ഇത്രയും സ്നേഹമുള്ള ഒരു ഭര്‍ത്താവിനെ ദൈവം എനിക്ക് കൊണ്ട് തരുമെന്ന് .”
ഭർത്താവിന്റെ ദേഹത്ത് ഒരു കൊച്ചുകുട്ടിയെപ്പോലെ ഒട്ടിച്ചേര്‍ന്ന് അവൾ ഇരുന്നു.
(അവസാനിച്ചു.)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 47

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 48

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 49

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 50

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 51

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 51

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 51

ഒരു ദിവസം ഉച്ചകഴിഞ്ഞ നേരം.
പാത്രം കഴുകാനായി ടാപ്പ് തുറന്നപ്പോഴാണ് ടാങ്കിൽ വെള്ളമില്ലെന്ന കാര്യം സുമിത്ര അറിഞ്ഞത്. മോട്ടർ ഓൺ ചെയ്യാനാണെങ്കിൽ കറന്റുമില്ല .
പിന്നാമ്പുറത്തെ കിണറ്റിൽ നിന്ന് വെള്ളം കോരി ബക്കറ്റിൽ നിറച്ച് വീട്ടിലേക്കു കൊണ്ടുവരുമ്പോഴാണ് ഡോർ ബെൽ ശബ്ദിക്കുന്നത് കേട്ടത് . ആരാണ് ഈ സമയത്ത് എന്ന ആകാംക്ഷയോടെ അവൾ തോർത്തെടുത്ത് കയ്യും മുഖവും തുടച്ചിട്ട് പിന്നാമ്പുറത്തുകൂടി മുറിയിൽ കയറി വരാന്തയിലേക്കുള്ള വാതിൽ തുറന്നു !
ചിരിച്ചുകൊണ്ട് സതീഷും മഞ്ജുളയും ഭവാനിയമ്മയും വരാന്തയിൽ ! സതീഷിന്‍റെ തോളില്‍ അഭിക്കുട്ടൻ !
കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല അവൾക്ക് .
“സര്‍പ്രൈസായിരിക്കുന്നല്ലോ!”
മഞ്ജുളയെ നോക്കി അതിശയത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും അവൾ പറഞ്ഞു.
“സര്‍പ്രൈസായിക്കോട്ടേന്നു കരുതിയാ വിളിക്കാതെ വന്നത്.”
മഞ്ജുളയും ഹൃദ്യമായി ചിരിച്ചു.
സുമിത്ര വരാന്തയിലേക്കിറങ്ങിയിട്ട് സതീഷിന്‍റെ കൈയില്‍നിന്ന് അഭിക്കുട്ടനെ വാങ്ങി.
“ഈ ആന്‍റിയെ ഓര്‍ക്കുന്നുണ്ടോടാ കുട്ടാ.”
അങ്ങനെ ചോദിച്ചുകൊണ്ട് അവന്‍റെ കുഞ്ഞി കവിളില്‍ സ്നേഹവായ്‌പോടെ ഒരു മുത്തം നല്‍കി .
“മഞ്ജുവേച്ചി ഒരുപാടു മെലിഞ്ഞു പോയല്ലോ ?” മഞ്ജുളയെ നോക്കി അവൾ പറഞ്ഞു.
“മനസു സന്തോഷമായിരുന്നെങ്കിലല്ലേ ശരീരവും നന്നായിട്ടിരിക്കൂ .”
അതു പറഞ്ഞിട്ട് മഞ്ജുള സുമിത്രയെ നോക്കി തുടർന്നു:
“സുമിത്രേം ഒരുപാടങ്ങു മാറിപ്പോയീട്ടോ.”
“ഒരുപാട് വേദനകളനുഭവിച്ചില്ലേ ചേച്ചീ. ഒടുവില്‍ എല്ലാം കലങ്ങിത്തെളിഞ്ഞല്ലോന്ന് ഓർക്കുമ്പം വലിയ സന്തോഷം! ഇപ്പഴാ എനിക്കു സമാധാനമായത്. വാ… അകത്തോട്ടിരിക്കാം.”
സുമിത്രയുടെ പിന്നാലെ എല്ലാവരും സ്വീകരണമുറിയിലേക്കു കയറി.
“ഇതുപോലെ എല്ലാരേം ഒരുമിച്ച് ഇത്ര പെട്ടെന്നു കാണാന്‍ പറ്റുമെന്നു ഞാന്‍ വിചാരിച്ചില്ല ട്ടോ . ജയേട്ടന്‍ വന്ന് തെറ്റുകളൊക്കെ ഏറ്റുപറഞ്ഞു മാപ്പുചോദിച്ചു, ല്ലേ?”
സുമിത്ര ആരാഞ്ഞു.
“ഉം.” മഞ്ജുള തലകുലുക്കി.
“ഇപ്പം മനസിനു സന്തോഷായില്ലേ ചേച്ചീ?”
“ഒരുപാട്. “
”ചേച്ചി ഡൈവോഴ്സ് നോട്ടീസ് അയച്ചൂന്നു കേട്ടപ്പം എന്റെ ചങ്കു തകർന്നുപോയി. ഞാൻ കാരണം നിങ്ങടെ കുടുബത്തിന് ഇങ്ങനെയൊരു ദുർവിധി ഉണ്ടായല്ലോന്നോർത്തപ്പം കുറേദിവസം ഉറങ്ങാൻപോലും പറ്റിയില്ല .”
”ആ ഫോട്ടോയാ എന്നെ പറ്റിച്ചത് ”
സ്വീകരണമുറിയിലെ സോഫയിൽ എല്ലാവരും ഇരുന്നു.
“ആ ദുഷ്ടന്‍ എത്ര കുടുംബങ്ങളാ തകര്‍ത്തതെന്നറിയ്വോ ചേച്ചി? “
ജനാലയുടെ പാളികൾ തുറന്നിടുന്നതിനിടയിൽ സുമിത്ര പറഞ്ഞു.
“ഇപ്പം അതിൽ പശ്ചാത്താപമുണ്ട് അവന് .”
സതീഷ് പറഞ്ഞു.
“ഒരു രാത്രിപോലും ഉറങ്ങാന്‍ പറ്റുന്നില്ലെന്നു പറഞ്ഞു താടീം മുടീം നീട്ടി ഇവിടെ വന്നിരുന്നു ഒരുദിവസം , മാപ്പു ചോദിക്കാന്‍. ഞാനാ അങ്ങോട്ട് പറഞ്ഞുവിട്ടത്.”
സുമിത്ര വന്നു മഞ്ജുളയുട സമീപം ഇരുന്നിട്ട് തുടർന്നു.
“ഇന്നു പോകണ്ടാട്ടോ. മനസിൽ ഒരുപാട് സന്തോഷം തോന്നിയ ദിവസാ ഇന്ന്. രാത്രി മുഴുവൻ നമുക്ക് ഇവിടെ വര്‍ത്തമാനം പറഞ്ഞിരിക്കാം. “
സുമിത്രയുടെ സംസാരം കേട്ട് ചിരിവന്നുപോയി മഞ്ജുളക്ക് .
“ഇവനെ കാണാനും ഒന്നെടുക്കാനും എന്തു കൊതിയായീന്നറിയ്വോ! എന്‍റെ കുഞ്ഞുക്കുട്ടനെ.”
അഭിക്കുട്ടന്‍റെ കവിളില്‍ വാത്സല്യത്തോടെ പലതവണ തവണ ഉമ്മവച്ചു അവൾ .
“അമ്മേ… എന്തൊക്കെയുണ്ട് വിശേഷങ്ങള്… പറ?”
ഭവാനിയമ്മയെ നോക്കി സുമിത്ര ചോദിച്ചു.
“നല്ല വിശേഷങ്ങളല്ലേ മോളേ. മോളവിടെ വന്നില്ലായിരുന്നെങ്കില്‍ ഇപ്പഴും എന്‍റെ മോന്‍ ആശുപത്രീല്‍ കിടന്നേനെ.”
“അമ്മ എന്നെ ഒരുപാട് ശപിച്ചിട്ടുണ്ടാവും അല്ലേ? ഞാന്‍ കാരണമല്ലേ ഈ ദുരന്തങ്ങളൊക്കെ സംഭവിച്ചത്.”
സുമിത്ര വിഷമത്തോടെ പറഞ്ഞു.
“വരാനുള്ളതൊന്നും വഴീല്‍ തങ്ങില്ലെന്നല്ലേ പഴമൊഴി. എങ്ങനെയായാലും അവസാനം സത്യം ജയിച്ചല്ലോ “
“സതീഷേട്ടന്‍ ഒന്നു ഫോണ്‍ വിളിക്കപോലും ചെയ്യാതിരുന്നപ്പം എനിക്ക് എന്ത് വിഷമമായിന്നറിയുവോ .”
“അവിടെ നടന്ന പുകിലൊന്നും സുമിത്ര അറിഞ്ഞില്ലല്ലോ. മനഃപൂര്‍വം അറിയിക്കാതിരുന്നതാ. കുറച്ചു തീ കൂടി ഞാനെന്തിനാ സുമിത്രേടെ മനസിലേക്ക് കോരിയിടുന്നേന്നു വിചാരിച്ചു.”

സതീഷ് പറഞ്ഞു.
“കുടിക്കാനെന്താ എടുക്കേണ്ടത്?ചായയോ കാപ്പിയോ ? അതോ നാരങ്ങാവെള്ളമോ ?”
സുമിത്ര ചോദിച്ചു.
“ഇപ്പം ഒന്നും വേണ്ട. നീയെവിടെ ഇരിക്ക് . നമുക്ക് വർത്തമാനം പറയാം “
”എന്‍റെ കുഞ്ഞു കുട്ടന് ഞാനെന്തെങ്കിലുമൊന്നു കൊടുക്കട്ടെ.”
അഭിക്കുട്ടനെയും കൊണ്ട് സുമിത്ര അടുക്കളയിലേക്ക് പോയി. പലഹാരപാത്രത്തിൽ നിന്ന് ഒരു അവലോസുണ്ട എടുത്തു അവള്‍ അവനു നീട്ടി. ഉത്സാഹത്തോടെ അവനതു വാങ്ങി കയ്യിൽ മുറുകെപ്പിടിച്ചു.
” തിന്നോടാ കുട്ടാ. നല്ല മധുരമുള്ളതാ ” സുമിത്ര കൈ അവന്റെ വായിലേക്കടുപ്പിച്ചു.അഭിക്കുട്ടൻ അല്പാല്പമായി അത് തിന്നു കൊണ്ടിരുന്നു.
തിരികെ സ്വീകരണമുറിയില്‍ വന്നിട്ട് സുമിത്ര പറഞ്ഞു:
“ഇവനിപ്പഴും ആ പഴയ സ്നേഹം എന്നോടുണ്ടു കേട്ടോ? കണ്ടില്ലേ ഇവന്‍ ഒട്ടിച്ചേര്‍ന്നിരിക്കുന്നേ?” സുമിത്ര അവനെ നെഞ്ചോട് കുറച്ചുകൂടി ചേർത്തു പിടിച്ചു.
“അതിനര്‍ഥം ഞങ്ങള്‍ക്കില്ലെന്നാണോ?” മഞ്ജുള ചിരിച്ചുകൊണ്ട് ചോദിച്ചു.
“അയ്യോ അങ്ങനെയല്ല ”.
സുമിത്ര കസേരയിലിരുന്നിട്ട് തുടർന്നു.
“പറ, അവിടുത്തെ വിശേഷങ്ങള്. എല്ലാം കേൾക്കാൻ എനിക്കാഗ്രഹമുണ്ട് ”
മഞ്ജുള ഭര്‍ത്താവിനെ നോക്കി കണ്ണുകൊണ്ട് എന്തോ ആംഗ്യം കാണിച്ചു. സതീഷ് സുമിത്രയെ നോക്കി മടിച്ചു മടിച്ചു പറഞ്ഞു.
“ഞങ്ങളുടെ കൂടെ ഒരാളുകൂടിയുണ്ട് കാറില്‍.”
“ഡ്രൈവറാ?”
“അല്ല…”
“പിന്നെ…?”
“ഞാന്‍ വിളിക്കട്ടെ?”
“ഉം.”
സതീഷ് വെളിയിലേക്ക് പോയി. എന്നിട്ടു ചെന്നു കാറിന്‍റെ ഡോര്‍ തുറന്നു.
കാറില്‍ നിന്നിറങ്ങിയ ആളെ കണ്ടതും സുമിത്രയുടെ മുഖം മങ്ങി.
ജയദേവന്‍!
ഷേവുചെയ്ത് വൃത്തിയാക്കിയ മുഖം. മുടി വെട്ടി ഭംഗിയാക്കിയിട്ടുണ്ട്. വെള്ളമുണ്ടും സ്ലാക് ഷര്‍ട്ടുമാണ് വേഷം. ഇപ്പോള്‍ കണ്ടാല്‍ ഒരു മനുഷ്യരൂപമാണെന്നു തോന്നും.
സതീഷിന്‍റെ പിന്നാലെ ജയദേവന്‍ വരാന്തയിലേക്കും അവിടെനിന്നു മുറിയിലേക്കും കയറി.
സതീഷ് സുമിത്രയെ നോക്കി പറഞ്ഞു.
“ചെയ്തതൊക്കെ തെറ്റാണെന്ന് ഇവനു മനസിലായി. അതിലിവന് പശ്ചാത്താപമുണ്ട് ഇപ്പം. ഇനി സുമിത്ര ഇതിന്‍റെ പേരില്‍ ഇവനെ വേദനിപ്പിക്കരുത്. കഴിഞ്ഞതൊക്കെ മറന്ന് എല്ലാം ക്ഷമിക്കാനുള്ള സന്മനസ് കാണിക്കണം. ഒരുദിവസമെങ്കിലും ഇവന്‍ മനഃസമാധാനത്തോടെ ഒന്നു കിടന്നുറങ്ങട്ടെ.”
“ക്ഷമിക്കാന്‍ പറ്റുന്ന തെറ്റാണോ സതീഷേട്ടാ ഇയാളു ചെയ്തത്?”
സങ്കടം വരാതിരിക്കാൻ സുമിത്ര ചുണ്ടു കടിച്ചമർത്തി .
“ക്ഷമിക്കു മോളെ. ആയുധം വച്ചു കീഴടങ്ങിയ ഒരാളെ പിന്നെയും കുത്തി നോവിക്കുന്നത് ശരിയല്ല. “
ഭവാനിയമ്മ പറഞ്ഞു.
“എന്നോട് കാണിച്ച ക്രൂരത ഞാന്‍ ക്ഷമിക്കാം. പക്ഷേ, നിങ്ങളോട് കാണിച്ചത്…”
“അതു ക്ഷമിച്ചതുകൊണ്ടാണല്ലോ ഞങ്ങടെകൂടെ ജയനെ കൂട്ടിക്കൊണ്ടുവന്നത്.”
മഞ്ജുള ഇടയ്ക്കു കയറി പറഞ്ഞു.
“എത്ര കുടുംബങ്ങളാ മഞ്ജുവേച്ചി ഇയാളു തകര്‍ത്തത്? ഒരു പാവം പെണ്ണിന്‍റെ ജീവന്‍പോലും എടുത്തില്ലേ ഈ മനുഷ്യന്‍!”
“സംഭവിച്ചതൊക്കെ സംഭവിച്ചു. ഇപ്പം ഇവന് അതിലൊക്കെ വിഷമമുണ്ട്. ഞങ്ങടെ മുമ്പില്‍ വന്ന് ഒരു കൊച്ചുകുട്ടിയെപ്പോലെ ഇവന്‍ കരയുന്നതു കണ്ടപ്പോള്‍ സങ്കടം തോന്നി. സുമിത്ര ക്ഷമിക്കുമെന്ന് ഞങ്ങളു ഉറപ്പു കൊടുത്തിട്ടാ ഇവനിങ്ങോട്ടു വന്നത്.”
സതീഷ് പറഞ്ഞു.
“എനിക്ക് പിണക്കമൊന്നുമില്ല.”
“അങ്ങനെ പറഞ്ഞാപ്പോരാ. ക്ഷമിച്ചു എന്നുതന്നെ പറയണം.”
“എന്നോട് ചെയ്തതെല്ലാം ഞാന്‍ ക്ഷമിച്ചു.”
മുഖത്തേക്ക് നോക്കാതെ സുമിത്ര പറഞ്ഞു.
“ജയന്‍റെ മനസില്‍ ഒരാഗ്രഹം കൂടിയുണ്ട്.”
മഞ്ജുള അങ്ങനെ പറഞ്ഞപ്പോള്‍ നെറ്റിചുളിച്ചുകൊണ്ട് സുമിത്ര ജയദേവനെ നോക്കി.
ജയന്‍ കുറ്റബോധത്തോടെ മുഖംതാഴ്ത്തി നില്‍ക്കുകയായിരുന്നു.
പറയ് എന്ന അര്‍ഥത്തില്‍ മഞ്ജുള ഭര്‍ത്താവിനെ കണ്ണുകാണിച്ചു.
സതീഷ് സുമിത്രയെ നോക്കി പറഞ്ഞു:
“കഴിഞ്ഞതൊക്കെ കഴിഞ്ഞു. എല്ലാവര്‍ക്കും അതില്‍ വിഷമമുണ്ട്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതകളാ ഇവന്‍ നമ്മളോടൊക്കെ ചെയ്തത്. ഒരുപാട് പേര് അതിന്റെപേരിൽ വേദന അനുഭവിച്ചു .ഇവനിപ്പം അതില്‍ പശ്ചാത്താപമുണ്ട്.”
“ക്ഷമിച്ചു എന്നു ഞാന്‍ പറഞ്ഞല്ലോ? പിന്നെയും എന്തിനാ ഇതൊക്കെ ആവര്‍ത്തിക്കുന്നത്?”
“അതല്ല…”
“പിന്നെ?”
“പറയുമ്പം അവിവേകമാണെന്നു തോന്നരുത്. മനസിലെ മാലിന്യങ്ങളെല്ലാം കഴുകിക്കളഞ്ഞിട്ടാ ഇവനിപ്പം വന്നിരിക്കുന്നേ. സുമിത്രയോടിപ്പം പണ്ടത്തേക്കാളേറെ സ്നേഹമുണ്ട് ഇവന് . ഒരിക്കല്‍ പിഴുതെറിഞ്ഞ ഈ രൂപം വീണ്ടും മനസില്‍ പ്രതിഷ്ഠിച്ചുകൊണ്ടാ ഇവന്‍ വന്നിരിക്കുന്നത്.”
സതീഷ് എന്താണ് പറഞ്ഞുവരുന്നതെന്നു സുമിത്രയ്ക്ക് പിടികിട്ടി. അവള്‍ക്കു ദേഷ്യമാണ് തോന്നിയത്! എല്ലായിടത്തും പരാജയപ്പെട്ടപ്പോള്‍ ആയുധം താഴെവച്ച് അനുരഞ്ജനത്തിനായി വന്നിരിക്കുന്നു. നാണമില്ലല്ലോ! ഈ ഹൃദയത്തില്‍ ആ മനുഷ്യന് ഇനി സ്ഥാനമുണ്ടാവില്ല.
സുമിത്ര എണീറ്റ് ജയദേവന്‍റെ അടുത്തേക്ക് ചെന്നിട്ട് സൗമ്യ സ്വരത്തില്‍ പറഞ്ഞു.
“എന്നെക്കുറിച്ചുള്ള തെറ്റിദ്ധാരണകളൊക്കെ മാറിയതില്‍ സന്തോഷമുണ്ട്. കഴിഞ്ഞതൊക്കെ ഞാന്‍ മറന്നു. ഇനി നല്ല ബന്ധുക്കളായി നമുക്ക് തുടരാം. പിന്നെ,. ജയേട്ടന്‍റെ മനസില്‍ ഒരാഗ്രഹമുണ്ടെന്നു പറഞ്ഞല്ലോ. അത് കളഞ്ഞേക്ക്. വെറുപ്പോ പിണക്കമോ ഉണ്ടായിട്ടല്ല. മറ്റൊരാളുമായി എന്‍റെ കല്യാണം നിശ്ചയിച്ചു.”
ജയദേവന്‍റെയും സതീഷിന്‍റെയും മഞ്ജുളയുടെയും ഭവാനിയുടെയും കണ്ണുകള്‍ വിടര്‍ന്നു. പുതിയൊരറിവായിരുന്നു അതവര്‍ക്ക്. സതീഷും മഞ്ജുളയും പരസ്പരം നോക്കി. എന്നിട്ട് സുമിത്ര എന്താണു പറയാന്‍ പോകുന്നതെന്നറിയാന്‍ കാതുകൂര്‍പ്പിച്ചു:
“ഞാനിഷ്ടപ്പെട്ട ഒരാളെ ദൈവം എനിക്ക് കൂട്ടിക്കൊണ്ടുവന്ന് തന്നു. എന്നെ സ്നേഹിക്കാന്‍ കഴിയുന്ന , എന്റെ ഹൃദയം കാണാൻ കഴിവുള്ള ഒരു നല്ല മനുഷ്യനെ….”
”ഞങ്ങൾക്കൊന്നും പിടികിട്ടിയില്ല ” സതീഷ് ആകാംക്ഷയോടെ നോക്കി .
സുമിത്ര എല്ലാ കാര്യങ്ങളും അവരോടു തുറന്നു പറഞ്ഞു. ബാലചന്ദ്രന്റെ ജീവിതപങ്കാളിയാകാൻ തന്നെ ക്ഷണിച്ചതും താൻ ആ ക്ഷണം സ്വീകരിച്ചതും ബാലചന്ദ്രന്റെ വീട്ടുകാർ വന്നു വിവാഹാലോചന നടത്തിയതുമെല്ലാം വിശദമായി പറഞ്ഞു.
“സോറി… ഞാനിതൊന്നും അറിഞ്ഞില്ല.”
ജയദേവന് വിഷമം തോന്നി.
“സാരംല്യ. ഒരു ഏട്ടന്‍റെ സ്ഥാനത്തുനിന്നു ജയേട്ടന്‍ ഈ കല്യാണം നടത്തിത്തന്നാല്‍ മതി. എനിക്കതു വല്യ സന്തോഷമാകും.”
“തീര്‍ച്ചയായും. എല്ലാ സഹായവും ഞാന്‍ ചെയ്തുതരും.”
“ജയന്‍ മാത്രമല്ല; ഞങ്ങളുമുണ്ടാവും കൂടെ .”
മഞ്ജുള പറഞ്ഞു.
“വേണം. എല്ലാവരും എന്‍റടുത്തുണ്ടാവണം. ബന്ധുക്കളെന്നു പറയാന്‍ നിങ്ങളൊക്കെയല്ലേയുള്ളൂ എനിക്ക് .”
സുമിത്രയുടെ കണ്ണുകള്‍ സജലമായി. ജയനെ നോക്കി അവള്‍ തുടര്‍ന്നു:
“എന്നോട് പ്രതികാരം ചെയ്യാന്‍ ഒരു പാവം പെണ്ണിന്‍റെ ജീവിതം കൂടി തല്ലിയുടച്ചില്ലേ ജയേട്ടന്‍? ഒരു കുടുംബത്തെ മുഴുവന്‍ വഴിയാധാരമാക്കിയില്ലേ? ശശികലേടെ വീട്ടുകാരുടെ സ്ഥിതി അറിയ്വോ ജയേട്ടനിപ്പം? വല്യ ദുരിതത്തിലാ. ദിവാകരേട്ടനു ജോലിക്കുപോകാന്‍ വയ്യ. അസുഖമാ . എന്നും പട്ടിണിയും കഷ്ടപ്പാടുമാ ആ വീട്ടില്. വിശന്നുപൊരിയുമ്പം ഇവിടെ വന്ന് അരിയോ കപ്പയോ ഒക്കെ വാങ്ങിക്കൊണ്ടുപോകും.”
“ഞാനവിടെ പോകുന്നുണ്ട്.” കുറ്റബോധത്തോടെ ജയൻ പറഞ്ഞു.
“പോയാല്‍ മാത്രം പോരാ ജയേട്ടാ . ശശികലേടെ ആത്മാവ് ജയേട്ടനോട് പൊറുക്കണമെങ്കില്‍ ആ കുടുംബത്തെ മുഴുവൻ ദത്തെടുക്കണം.”
“തീര്‍ച്ചയായും. ആ കുടുംബത്തെ എന്‍റെ സ്വന്തം കുടുംബത്തപോലെ ഞാനിനി കാണും. ആ വീട്ടിലിനി കണ്ണീരുവീഴാന്‍ ഞാനിടവരുത്തില്ല.”
“ഈ പശ്ചാത്താപം രണ്ടു മാസം മുമ്പ് തോന്നിയിരുന്നെങ്കില്‍ ഒരു ജീവന്‍ രക്ഷപ്പെടില്ലായിരുന്നോ ജയേട്ടാ ?”
“കഴിഞ്ഞതൊന്നും കുത്തിപ്പൊക്കി ഇനി അവന്റെ മനസു വേദനിപ്പിക്കണ്ട . അവൻ ക്ഷമ ചോദിച്ചില്ലേ ? പിന്നെന്താ ?”
ഭവാനിയമ്മ അവളെ തടഞ്ഞു.
“ജയേട്ടന്‍ ഇരിക്ക്. ഞാന്‍ ചായ എടുക്കാം .”
സുമിത്ര എണീറ്റ് അടുക്കളയിലേക്കു പോകാൻ തുടങ്ങിയപ്പോള്‍ മഞ്ജുള പറഞ്ഞു.
“ഇപ്പ ഒന്നും വേണ്ട സുമീ. ചായ കഴിക്കാന്‍ നേരായില്ലല്ലോ. നീയവിടെ ഇരിക്ക്. നമുക്കെന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കാം .”
സുമിത്ര വീണ്ടും കസേരയിലിരുന്നു. ഒരുപാടുനേരം അവര്‍ വിശേഷങ്ങള്‍ പങ്കുവച്ചു. ജയദേവനും അവരോടൊപ്പം കൂടി. തമാശകളും ചിരികളും കൊണ്ട് അന്തരീക്ഷം ശബ്ദമുഖരിതമായി. ജയനെ നോക്കി സുമിത്ര പറഞ്ഞു:
“ജയേട്ടനും ഇന്നു പോകണ്ടാട്ടോ. ഒരുപാട് കാലായില്ലേ ഇങ്ങനൊന്ന് കൂടിയിട്ട്. എനിക്കെന്തു സന്തോഷായിന്നറിയുവോ !”
“എനിക്കും മനസിന് ഇപ്പഴാ ഒരു ആശ്വാസം വന്നത് .”
അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മൊബൈൽ ഫോണ്‍ ശബ്ദിച്ചു. സുമിത്ര എണീറ്റുചെന്നു ഫോൺ എടുത്തു നോക്കി .
ബാലചന്ദ്രൻ !
വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ ജയദേവനും സതീഷും മഞ്ജുളയും വന്ന കാര്യം സുമിത്ര സൂചിപ്പിച്ചു.
ജയദേവനോട് സംസാരിക്കണമെന്ന് ബാലചന്ദ്രന് മോഹം ! ഫോൺ അവൾ ജയദേവനു കൈമാറി.
“ഹലോ.”
“ജയനല്ലേ.”
“അതെ.”
“ഞാൻ നേരിട്ടു കണ്ടിട്ടില്ല. എന്നാലും പറഞ്ഞുകേട്ടിട്ടുണ്ട്. പിണക്കമൊക്കെ മാറി തിരിച്ചുവന്നതില്‍ സന്തോഷമുണ്ട്. ഒരു സഹോദരന്‍റെ സ്ഥാനത്തുനിന്ന് ജയന്‍ വേണം ഇനി സുമിത്രയുടെ എല്ലാ കാര്യങ്ങളും നോക്കി നടത്താന്‍.”
“തീര്‍ച്ചയായും. ഈ കല്യാണം ഭംഗിയായി നടത്താൻ ഞാൻ സഹകരിക്കാം. ”
” ഒരു നല്ല ആങ്ങളായായി ജയൻ എപ്പഴും അവളുടെ സഹായത്തിനുണ്ടാവണം .”
”ഷുവർ ”
കുറെനേരം സംസാരിച്ചിട്ടു ജയന്‍ ഫോൺ സുമിത്രയ്ക്ക് കൈമാറി.
”ബാലേട്ടാ ഞാൻ പിന്നെ വിളിക്കാം . ഇവർക്ക് കാപ്പിയും പലഹാരങ്ങളുമൊക്കെ ഒന്നെടുത്തു കൊടുക്കട്ടെ ”
” ആയിക്കോട്ടെ . ഫ്രീയാകുമ്പം എന്നെ വിളിക്കണം. ”
” തീർച്ചയായും. ”
ഫോൺ കട്ടായി.
”എന്നും വിളിക്കുമോ ബാലചന്ദ്രൻ ?” മഞ്ജുള ചോദിച്ചു
”ഉം . ഒരു ദിവസം ആ ശബ്ദം കേട്ടില്ലെങ്കിൽ എനിക്ക് അന്ന് ഉറക്കം വരിയേല ”
”മണ്ണും ചാരി നിന്നവൻ പെണ്ണിനേയും കൊണ്ടുപോയി എന്ന് പറഞ്ഞപോലായി അല്ലേ ?”
സതീഷിന്റെ കമന്റു കേട്ട് എല്ലാവരും ചിരിച്ചു; ജയദേവനൊഴികെ.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 47

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 48

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 49

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 50

അർബാന എന്ന മല്ലൻ ചില്ലറക്കാരനല്ല.

0
അർബാന (Arbana) എന്നും വീൽ ബാരോ ട്രോളി (Wheel Barrow Trolley) എന്നുമൊക്കെ ഈ വണ്ടിയെ വിളിക്കാറുണ്ട്.

വീട് വെച്ചവർക്ക് അർബാന എന്താണെന്നും, അതിന്റെ ഉപയോഗം എന്താണെന്നും നന്നായി അറിയാം.

അർബാന (Arbana) എന്നും വീൽ ബാരോ ട്രോളി (Wheel Barrow Trolley) എന്നുമൊക്കെ ഈ വണ്ടിയെ വിളിക്കാറുണ്ട്. അർബാന എന്ന പേരാണ് നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളത്.

വിവിധ തരം ഭാരം ചുമക്കുന്ന ജോലികളുടെ ആയാസം കുറക്കാൻ അർബാന കൊണ്ട് സാധിക്കും. ഭാരം കയറ്റിയ ശേഷം വലിച്ചു കൊണ്ട് പോകാനും, ഉന്തിക്കൊണ്ടു പോകാനും സാധിക്കും. കണ്ടാൽ നിസ്സാരനെന്നു തോന്നിയേക്കാമെങ്കിലും ഇവൻ വളരെ ഉപകാരിയാണ്. ശക്തിമാനുമാണ്. അർബാന രണ്ടു തരമുണ്ട്. ഒറ്റ ചക്രമുള്ളതും, രണ്ടു ചക്രമുള്ളതും. രണ്ടു തരത്തിലുള്ളതിനും വ്യത്യസ്തമായ ഉപയോഗമാണുള്ളത്.

വളവും, തിരിവുമുള്ള സ്ഥലത്തു കൂടിയും, ഇടുങ്ങിയ വഴികളിലൂടെയും ഭാരം വഹിച്ചു കൊണ്ട് പോകാൻ അനുയോജ്യം ഒരു ചക്രമുള്ള അർബാനയാണ്. ഒറ്റ ചക്രമുള്ളതിനാൽ വളവും, തിരിവും, കുണ്ടും, കുഴിയും ഒക്കെ ഓടിച്ചു കയറ്റി ഇറക്കി കൊണ്ട് പോകാം. ഒറ്റ ചക്രമുള്ളതിനാൽ ബാലൻസ് ചെയ്‌തു കൊണ്ട് പോയില്ലേൽ മറിയും. കുറച്ചു നേരത്തെ ഉപയോഗം കൊണ്ട് തന്നെ എല്ലാവർക്കും ഒറ്റ ചക്രമുള്ള അർബാന ഉപയോഗിക്കാനുള്ള ബാലൻസ് ലഭിക്കും.

നിരന്ന പ്രതലത്തിലെ ഉപയോഗത്തിന് അനുയോജ്യമാണ് രണ്ടു ചക്രമുള്ള അർബാന. വ്യവസായ സ്ഥാപനത്തിനുള്ളിൽ, ഗോഡൗണുകളിൽ ഉപയോഗിക്കാൻ രണ്ടു ചക്രമുള്ളതാണ് നല്ലത്. രണ്ടു ചക്രമുള്ളതിനാൽ ബാലൻസ് ഉണ്ട്. സാധനങ്ങൾ കയറ്റിക്കൊണ്ടു പോകുന്ന വഴിയിൽ ചരിയുകയില്ല.മറിയാനുള്ള സാധ്യതയും കുറവാണ്.

3500 മുതൽ 4500 രൂപ വരെ വിവിധ സ്ഥലങ്ങളിൽ ഒറ്റ ചക്ര അർബാനക്ക് വിലയുണ്ട്. ഹാർഡ്‌വെയർ കടകളിലാണ് സാധാരണയായി ഇവ വാങ്ങാൻ ലഭിക്കുന്നത്. അർബാന നിർമ്മിക്കുന്ന സ്ഥലങ്ങൾ കണ്ടുപിടിച്ചു നേരിട്ട് വാങ്ങുകയാണെങ്കിൽ കടകളിലേതിനേക്കാൾ കുറഞ്ഞ വിലക്ക് ലഭിക്കും. ഉപയോഗ ശേഷം വിൽക്കുന്നതു വാങ്ങിയാലും വില കുറച്ചു കിട്ടും. OLX ൽ നോക്കിയാൽ പഴയതു വാങ്ങാൻ കിട്ടും.

വീട് പണി തുടങ്ങാൻ പോകുന്നവർ ഒറ്റ ചക്രമുള്ള അർബാന വാങ്ങുന്നതാണ് നല്ലത്. പറമ്പ് ഒരുക്കുമ്പോൾ തന്നെ അർബാന വാങ്ങുന്നത് ഉപയോഗപ്പെടും. മണ്ണ് മാറ്റാനും, നികത്താനും ഉപയോഗിക്കാം. അടിത്തറക്കുള്ളിൽ മണ്ണ് നിറക്കുക, എംസാൻഡ്‌, സിമന്റ് പണിസ്ഥലത്തു എത്തിക്കുന്നതിന് നിരന്തരമായി അർബാന ഉപയോഗിക്കേണ്ടി വരും. വീട് പണി തുടങ്ങിക്കഴിഞ്ഞാൽ അർബാന ഉപയോഗിക്കുന്നത് കൊണ്ട് തൊഴിലാളികൾക്ക് അധ്വാനം ലഘൂകരിക്കാൻ സാധിക്കും. വീടുപണി കഴിഞ്ഞ ശേഷമുള്ള അല്ലറ ചില്ലറ പണികൾക്കും അർബാന ഉപകാരപ്പെടും. വീടുപണിക്കിടയിൽ കരാറിന്റെ ഭാഗമല്ലാത്ത പല പണികളും ഉണ്ടാവും. അത്തരം ജോലികൾ അർബാനയുടെ സഹായത്തോടെ ഉടമസ്ഥന് തന്നെ ചെയ്യാവുന്നതാണ്.

അർബാന വാങ്ങേണ്ടത് ഒരാവശ്യമാണോ എന്ന് തുടക്കത്തിൽ സന്ദേഹം തോന്നിയേക്കാം. വീട് പണിക്കു വേണ്ടി അർബാന വാങ്ങുവാൻ ഒട്ടും മടിക്കേണ്ട. വീട് പണി മുഴുവൻ കരാർ നൽകിയതാണെങ്കിൽ കരാറുകാരൻ അർബാന കൊണ്ട് വരും. ലേബർ കോൺട്രാക്ട് മാത്രമാണെങ്കിൽ വീട്ടുടമയും വീട്ടുപണിയിൽ ഇടപെടേണ്ടി വരും. അർബാന ഉപയോഗപ്പെടും. അർബാന കൊണ്ട് ജോലി ചെയ്‌തു കഴിയുമ്പോൾ നമ്മുടെ വീടിനു വേണ്ടി നമ്മളും കഷ്ടപ്പെട്ടു എന്ന് അഭിമാനിക്കാം. വീട് പണി സംബന്ധിച്ച എല്ലാ ജോലികളും തീർന്ന ശേഷം അർബാന വേണമെങ്കിൽ വിൽക്കാം. അല്ലാത്ത പക്ഷം വാടകക്ക് കൊടുത്തു കാശുണ്ടാക്കാം.

  • വിമൽകുമാർ വാഴപ്പള്ളി

Also Read കൃഷിയന്ത്രങ്ങൾ വാങ്ങാൻ 80% സബ്സിഡി നിരക്കിൽ 10 ലക്ഷം വരെ ധനസഹായം

Also Read അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം. സോഷ്യൽ മീഡിയയിൽ കേൾക്കുന്നതെല്ലാം സത്യമാണോ?

Also Read അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിത്തുകൾ വാങ്ങി നടരുതെന്നു കേന്ദ്ര കൃഷി വകുപ്പ്

Also Read നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

Also Read കൃഷിയില്‍ മികവ് തെളിയിച്ച ആലക്കോട്ടെ പത്രം ഏജന്റിനെ തേടി എത്തിയത് ഈ വർഷത്തെ മികച്ച ജൈവ കർഷകനുള്ള സർക്കാർ പുരസ്‌കാരം.

Also Read രുചിയേറും പൊപൗലു ചിപ്‌സ് ഉണ്ടാക്കാൻ നേന്ത്രനേക്കാൾ കേമൻ

Also Read  മൃഗങ്ങളുടെ കരച്ചിലിൽ ഹൃദയം നോവുന്നവർക്ക് എന്തേ കർഷകന്റെ കരച്ചിലിൽ മനസ് നോവാത്തത് ?

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അധ്യായം 50

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 50

പകല്‍ സന്ധ്യയ്ക്കു വഴിമാറി.
കുളിച്ച് ഈറന്‍ മാറിയിട്ട് സുമിത്ര പൂജാമുറിയിലെ കൃഷ്ണവിഗ്രഹത്തിന്‍റെ മുമ്പില്‍ വന്നു ദീപം തെളിച്ചു. പിന്നെ, കണ്ണടച്ചു കൈകൂപ്പിനിന്നു പ്രാര്‍ഥിച്ചു.
സതീഷിനെയും മഞ്ജുളയെയും ഒരുമിപ്പിച്ച് അവരുടെ കുടുംബജീവിതം സ്വര്‍ഗതുല്യമാക്കണേ എന്നായിരുന്നു ആദ്യം പ്രാര്‍ഥിച്ചത്. പിന്നെ ബാലചന്ദ്രനുവേണ്ടിയും അജിത്മോനുവേണ്ടിയും ശശികലയുടെ കുടുംബത്തിനുവേണ്ടിയും പ്രാര്‍ഥിച്ചു. പ്രാര്‍ഥന കഴിഞ്ഞ് തിരിഞ്ഞപ്പോഴാണ് മൊബൈൽ ശബ്ദിച്ചത്.
ആരാണ് വിളിക്കുന്നതെന്നറിയാനുള്ള ആകാംക്ഷയിൽ അവള്‍ ഓടിച്ചെന്ന് ഫോൺ എടുത്തു. പരിചയമില്ലാത്ത നമ്പറാണ് .
“ഹലോ.”
“സുമിത്രയല്ലേ?”
“അതെ…”
“എന്നെ മനസിലായോ?”
പുരുഷശബ്ദമാണ്. സുമിത്രയ്ക്കു പെട്ടെന്ന് ആളെ പിടികിട്ടിയില്ല.
” ഇല്ല ” അവൾ തെല്ലു സന്ദേഹത്തോടെ പറഞ്ഞു.
“ഇത്ര പെട്ടെന്ന് മറന്നു പോയോ ഈ ശബ്ദം?”
അടുത്ത ക്ഷണം അവള്‍ക്ക് ആളെ പിടികിട്ടി.
“ബാലേട്ടനല്ലേ?”
“അപ്പം മറന്നിട്ടില്ല.”
”മറക്കാന്‍ പറ്റ്വോ? ഞാനെന്നും ഓര്‍ക്കുമായിരുന്നു ഒന്നു കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്. ഇപ്പഴെങ്കിലും ഒന്നു വിളിക്കാന്‍ തോന്നിയല്ലോ. സന്തോഷമായി ട്ടോ. ഒരുപാട് നന്ദിയുണ്ട് എന്നെ രക്ഷിച്ചതിന്. ”
”നന്ദിപറയേണ്ടത് ഈശ്വരനോടാ. എല്ലാം തെളിയിക്കാന്‍ പറ്റിയത് ഈശ്വര കൃപകൊണ്ടാ. ഒരു തെളിവ് ബട്ടന്റെ രൂപത്തിൽ ദൈവം ആ മുറിയിൽ കൊണ്ടിട്ടതുകൊണ്ടാ കൊലയാളിയെ കണ്ടുപിടിക്കാൻ പറ്റിയത്. .”
” അതിനു ഞാൻ എന്നും ദൈവത്തിനു നന്ദി പറയുന്നുണ്ട്. ഇപ്പം എവിടുന്നാ വിളിക്കുന്നത്?”
“കോട്ടയം ഗസ്റ്റ് ഹൗസീന്നാ .”
“സുഖാണോ?”
“ഉം .”
“അജിത്മോന്‍ എപ്പഴും ബാലേട്ടന്‍റെ കാര്യം പറയും.”
“പറയാതെ പോന്നതില്‍ അവനു വിഷമമുണ്ടാകും അല്ലേ?”
“അവനു മാത്രമല്ല. എനിക്കും ഉണ്ട് .”
“ഇപ്പം വിഷമമൊക്കെ മാറിയില്ലേ? മനസു സ്വസ്ഥമായില്ലേ ? ഇനി നാട്ടുകാരുടെ കുറ്റപ്പെടുത്തലും പരിഹാസവും കേൾക്കാതെ സമാധാനത്തോടെ കിടന്നുറങ്ങാല്ലോ !”
“എന്നെ രക്ഷിച്ചതിനു ദൈവം ബാലേട്ടനെ അനുഗ്രഹിക്കും . ഞാൻ എന്നും ബാലേട്ടനുവേണ്ടി പ്രാർഥിക്കുന്നുണ്ട് ട്ടോ. എന്നെങ്കിലും ഈ വഴി വരുമ്പം ഇവിടൊന്നു കേറണെ . ഒന്നു കാണാനാ. നേരിട്ട് കണ്ടു ഒന്ന് നന്ദി പറയാനാ ”
“അയല്‍ക്കാരനാ, തുമ്പിയെ പിടിച്ചു തന്നിട്ടുണ്ട് , പൂ പറിച്ചു തന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞു പറ്റിച്ചതിൽ എന്നോട് ദേഷ്യമൊന്നും തോന്നുന്നില്ലേ ?”
“ഒരിക്കലുമില്ല. ഒക്കെ നല്ലതിനായിരുന്നല്ലോ ന്നോര്‍ക്കുമ്പോള്‍ സന്തോഷം മാത്രമേയുള്ളൂ. ”
” സുമിത്രയുടെ മനസിലേക്ക് കടന്നു കയറി സത്യം പുറത്തുചാടിക്കാൻ ഞാൻ കണ്ടെത്തിയ ഒരുവഴിയായിരുന്നു അത്. മാന്യമായി ഇടപെട്ടാൽ ഏതു പുരുഷനും ഏതു പെണ്ണിന്റെയും മനസിൽ കയറിക്കൂടാമെന്നു എനിക്കുറപ്പുണ്ടായിരുന്നു. ”
”സത്യത്തിൽ ആരോടും ഇനി അടുപ്പം വേണ്ടെന്നു ഞാൻ മനസ്സിൽ കരുതിയതാ. പക്ഷെ പിന്നീട് ബാലേട്ടന്റെ സ്നേഹവും പെരുമാറ്റവുമൊക്കെ കണ്ടപ്പോൾ അറിയാതെ അടുത്തു പോയി. ”
”പറയാതെ പോന്നപ്പം എന്നെ ഒരുപാട് ശപിച്ചു കാണുമല്ലോ ”
”ശരിക്കും ദേഷ്യം തോന്നി. ഇവിടെ നാട്ടുകാരൊക്കെ പറഞ്ഞത് മയക്കുമരുന്ന് കച്ചവടത്തിന് വന്നയാളാണെന്നാ . എന്നെയും ബാലേട്ടനെയും ചേർത്ത് എന്തെല്ലാം അപവാദങ്ങൾ പറഞ്ഞു പരത്തിയെന്നറിയുമോ ? രാത്രിയിൽ ചെവി രണ്ടും പൊത്തിപ്പിടിച്ചാ ഞാൻ കിടന്നുറങ്ങിയിരുന്നത് ”
”പോലീസ് ആണെന്ന് ആരും അറിയേണ്ടെന്നു കരുതിയാ എല്ലാം രഹസ്യമാക്കി വച്ചത് . കേസ് തെളിയിക്കാൻ പറ്റിയെങ്കിൽ മാത്രം സത്യം അറിഞ്ഞാൽ മതിയെന്ന് ഞാൻ വിചാരിച്ചു. അതുകൊണ്ടാ പറയാതെ പോന്നതും ”
”ആദ്യം വീട്ടിലേക്കു കേറി വന്നപ്പം എന്റെ ഹിസ്റ്ററിയൊക്കെ പറഞ്ഞത്, എവിടുന്നു സംഘടിപ്പിച്ചതാ ?”
”വന്നതേ എനിക്ക് ആ നാട്ടിലെ ഒരാളെ സഹായത്തിനു കിട്ടി. ശ്രീകുമാർ ! അയാളെ കിട്ടിയത് വേറൊരു കഥ . അത് പിന്നെ പറയാം . അയാള് എന്നെ ഒരുപാട് സഹായിച്ചു. ”
“ഒന്നു വിളിക്കാന്‍ ഫോണ്‍ നമ്പര്‍ പോലുമില്ലായിരുന്നു. ഈ നമ്പർ ബാലേട്ടന്റെയാണോ ?”
“അതെ “
“വല്ലപ്പഴും അങ്ങോട്ട് വിളിച്ചാല്‍ അത് അസൗകര്യമാവുമോ?”
മടിച്ചുമടിച്ചാണ് അവൾ ചോദിച്ചത് .
”എനിക്കോ ?”
”ഉം ”
“ഇഷ്ടമുള്ള ഒരു പെണ്ണ് വിളിക്കുന്നത് ഏതൊരാണിനും സന്തോഷമുള്ള കാര്യമല്ലേ ? ”
സുമിത്ര കോരിത്തരിച്ചുപോയി. തെല്ലുനേരം നിശബ്ദത.
“ഫോണ്‍ വച്ചിട്ടുപോയോ?”
ബാലചന്ദ്രന്‍ ചോദിച്ചു.
“ഹേയ് ഇവിടുണ്ട്.”
”പിന്നെന്താ മിണ്ടാതിരുന്നത് ? ഞാന്‍ പറഞ്ഞത് ഇഷ്ടായില്ലേ?”
“ഇഷ്ടക്കൂടുതലുകൊണ്ടാ മിണ്ടാന്‍ പറ്റാതെ വന്നത്. “
”അജിത്തുമോൻ അവിടെ ഉണ്ടോ ?”
”അവൻ കുളിക്കാൻ കേറിയിരിക്കുവാ . ബാത്ത് റൂമിൽ കേറിയാൽ അരമണിക്കൂർ കഴിഞ്ഞേ ഇറങ്ങൂ . മേത്ത് സോപ്പ് തേച്ചു ആസ്വദിച്ചങ്ങനെ നില്കും ”
” ഒരാള് മേത്ത് സോപ്പ് തേച്ചു നിൽക്കുന്ന ഒരു ഫോട്ടോ എന്റെ കയ്യിലുണ്ട് ” ബാലചന്ദ്രൻ പറഞ്ഞു.
”ആര് ? ”
” ഇപ്പം സംസാരിക്കുന്ന ആള് തന്നെ ”
” ഞാനോ ?!”
”ഉം ! ഞാനെടുത്തതല്ല കേട്ടോ! പണ്ട് സുകുമാരൻ എടുത്തത് . സുകുമാരന്റെ വീട് സെർച്ചു ചെയ്തപ്പം ഒരു പുസ്തകത്തിന്റെ പൊതിച്ചിലിനുള്ളിൽ നിന്ന് കിട്ടിയതാ ”
” ഈശ്വരാ ! ബാലേട്ടൻ അത് കണ്ടോ ?”
” കൈയിൽ കിട്ടിയ സാധനം നോക്കാതിരിക്കാൻ പറ്റുമോ ?”
” ദൈവമേ !വേറാരെയെങ്കിലും കാണിച്ചോ ?”
”ഇല്ല . കാണിക്കുകയുമില്ല. ഫോട്ടോ കിട്ടിയ കാര്യമൊന്നും ഞാൻ ചാർജ്ജ് ഷീറ്റിൽ ചേർത്തിട്ടില്ല ട്ടോ . അതുകൊണ്ട് വേറാരും അത് കാണുമെന്നു പേടിക്കണ്ട ”
”പ്ലീസ് . അത് കീറിക്കളഞ്ഞേരെ കേട്ടോ ”
” പേടിക്കണ്ട. ആ ഫോട്ടോ മൂലം സുമിത്ര ഇനി ഒരിക്കലും വിഷമിക്കേണ്ടി വരില്ല ”
”ആ സംഭവം ഓർക്കുമ്പം ഇപ്പഴും ഒരു ഉൾക്കിടിലമാ”
“അതുപോട്ടെ, ഞാൻ ഒരു കാര്യം ചോദിക്കാനാ ഇപ്പം വിളിച്ചത്.”
“എന്താ ?”
“എനിക്ക് സുമിത്രേം അറിയാം, സുമിത്രയ്ക്ക് എന്നേം അറിയാം. ഇനി വളച്ചുകെട്ടില്ലാതെ കാര്യം പറയാം. വരുന്നോ, എന്‍റെ ജീവിതപങ്കാളിയാകാൻ ?”
അപ്രതീക്ഷിതമായി ആ ചോദ്യം കേട്ട് തരിച്ചു നിന്നുപോയി സുമിത്ര! തന്നെ ജീവിതപങ്കാളിയാക്കാന്‍ എന്തു യോഗ്യതയാണ് തന്നില്‍ ബാലേട്ടന്‍ കാണുന്നത്? സ്വപ്നത്തില്‍പോലും വിചാരിച്ചില്ല ഇങ്ങനെയൊരു ക്ഷണം കിട്ടുമെന്ന്! ഒരു കോടി രൂപ ലോട്ടറിയടിച്ചാല്‍പോലും കിട്ടാത്തത്ര സന്തോഷമാണ് ഇപ്പോള്‍ മനസില്‍..
“ഇഷ്ടായില്ലേ എന്‍റെ ചോദ്യം?”
“ഒരുപാട് ഒരുപാട് ഇഷ്ടായി. ഒരിക്കലും പ്രതീക്ഷിച്ചില്ലാട്ടോ ഇങ്ങനെയൊരു ക്ഷണം . ഞാനീ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെണ്ണാണെന്ന് ഇപ്പം തോന്നുന്നു. സന്തോഷം കൊണ്ട് എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല ബാലേട്ടാ . ” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ”എന്നെ വിശ്വസിക്കാനും സ്നേഹിക്കാനും ഒരാളുണ്ടായല്ലോ. സന്തോഷമായി ട്ടോ. ഒരുപാട് ഒരുപാട് സന്തോഷമായി …”
” ഒരു സർപ്രൈസ് ആയിക്കോട്ടേന്നു കരുതിയാ ഇപ്പം ഇത് പറഞ്ഞത് ”
”സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു ഒഴുകുകയാ ഇപ്പം ”
“എന്‍റമ്മേം അച്ഛനേം അങ്ങോട്ട് പറഞ്ഞുവിടാം. വേണ്ടരീതില്‍ ഒന്നു കൈകാര്യം ചെയ്തു വിട്ടേക്കണം. ഞാന്‍ സെല്ക്ടുചെയ്ത ആളു മിടുക്കിയാണെന്ന് അവരും അറിയട്ടെ .”
“എന്നാ വരണെ?”
“അത് പിന്നെ വിളിച്ചുപറയാം.”
” ഉം…”
” ഞാനും ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട് . പണ്ട് എനിക്ക് ഒരു വാക്കു തന്നിരുന്നു . കാച്ചിലും ചേനയും ചേമ്പുമൊക്കെ പുഴുങ്ങിത്തരാമെന്ന് . അത് കിട്ടാതെ ഞാൻ എന്തായാലൂം സമ്മതിക്കില്ല ട്ടോ ”
” എന്ത് വേണമെങ്കിലും പുഴുങ്ങി തരാം . നേരത്തെ ഒന്ന് പറഞ്ഞിട്ട് വരണമെന്ന് മാത്രം ”
“ഷുവർ . എന്നാ വയ്ക്കട്ടെ?”
“എന്നും വിളിക്കണം ട്ടോ . ഞാന്‍ പ്രതീക്ഷിച്ചിരിക്കും ഈ ശബ്ദം ”
“തീര്‍ച്ചയായും വിളിക്കാം . സന്തോഷമായിട്ടിരുന്നോ. ഗുഡ് നൈറ്റ് ”
”ഗുഡ് നൈറ്റ്”
ഫോണ്‍ കട്ടായി.
ഫോൺ മേശപ്പുറത്തേക്കു വച്ചിട്ട് തിരിയുമ്പോള്‍ സുമിത്രയുടെ മനസില്‍ സന്തോഷത്തിന്‍റെ പൂത്തിരി ആകാശത്തോളം ഉയർന്നു കത്തുകയായിരുന്നു. താന്‍ ബാലേട്ടന്‍റെ ജീവിതപങ്കാളിയാകാൻ പോകുന്നു! പറഞ്ഞതു സത്യമാണെന്നു ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല !
ബാലേട്ടന്‍റെ അച്ഛനും അമ്മയും വന്നു കാണുമ്പോള്‍ തന്നെ ഇഷ്ടപ്പെടാതെ വരുമോ? ഏതു തരത്തിലുള്ള വേഷം ധരിച്ചു നില്‍ക്കണം ? ഒക്കെ ബാലേട്ടനോട് ചോദിച്ചു മനസിലാക്കി വയ്ക്കണം.
അജിത്‌മോൻ ബാത് റൂമിൽ നിന്നിറങ്ങി തല തുവർത്തികൊണ്ടു മുറിയിലേക്ക് വന്നപ്പോൾ സുമിത്ര പറഞ്ഞു
“എടാ ബാലേട്ടൻ ഇപ്പം വിളിച്ചായിരുന്നു. നിന്നെ അന്വേഷിച്ചു . ബാലേട്ടന്‍റെ അച്ഛനും അമ്മേം അടുത്ത ദിവസം ഇങ്ങോട്ടു വരുന്നൂന്ന്.”
”എന്തിനാ ചേച്ചി ?”
”അതൊക്കെ പിന്നെ പറയാം . തൽക്കാലം നീ ഇത്രയും അറിഞ്ഞാൽ മതി ”
”എനിക്കറിയാം . ചേച്ചിയെ കാണാൻ വരുന്നതല്ലേ ?” അവൻ അർത്ഥഗർഭമായി ചിരിച്ചു .
”എന്നെ മാത്രമല്ല . നിന്നെയും കൂടി കാണാൻ വരുന്നതാ ”
“ചേച്ചീടെ മുഖം കണ്ടപ്പഴേ തോന്നി, എന്തോ സന്തോഷവാര്‍ത്തയാന്ന്.”
“ഒന്ന് പോടാ .”
ലജ്ജയോടെ ഒരു ചിരി സമ്മാനിച്ചിട്ട് അവള്‍ അടുക്കളയിലേക്ക് പോയി.
അത്താഴത്തിനുള്ള കറി അടുപ്പത്തുവച്ച് ചൂടാക്കിക്കൊണ്ടിരിക്കുമ്പോള്‍ സുമിത്രയുടെ മനസ് മറ്റേതോ ലോകത്തിലായിരുന്നു. കറി അടുപ്പത്തിരുന്നു കരിഞ്ഞു പോയത് അവൾ അറിഞ്ഞതേയില്ല.


വ്യാഴാഴ്ച!
നന്നേ പുലര്‍ച്ചെ സുമിത്ര ഉണര്‍ന്നു.
ബാത്റൂമില്‍ പോയി നന്നായി ഒന്നു കുളിച്ചപ്പോള്‍ ഉറക്കക്ഷീണമെല്ലാം പമ്പകടന്നു.
കുളികഴിഞ്ഞു ഡ്രസുമാറിയിട്ട് ഭഗവാന്‍റെ തിരുമുമ്പില്‍ വന്ന് കണ്ണടച്ചു കൈകൂപ്പി നിന്നു പ്രാര്‍ഥിച്ചു, കുറെനേരം.
പിന്നെ, വിഗ്രഹത്തില്‍ തൊട്ടുവന്ദിച്ചിട്ട് അവള്‍ അടുക്കളയിലേക്ക് പോയി.
പതിനൊന്നുമണി കഴിഞ്ഞപ്പോള്‍ മുറ്റത്തു കാര്‍ വന്നു നിന്ന ശബ്ദം.
സുമിത്ര കിടപ്പുമുറിയിലേക്കോടി. കണ്ണാടിയില്‍ നോക്കി എല്ലാം ഭംഗിയാണെന്ന് ഉറപ്പുവരുത്തിയിട്ട് വേഗം വരാന്തയിലേക്ക് വന്നു അവള്‍.
രാമചന്ദ്രനും പാര്‍വതിയും ദേവയാനിയും കാറില്‍ നിന്നിറങ്ങി വരാന്തയിലേക്ക് കയറുകയായിരുന്നു അപ്പോള്‍.
സുമിത്ര അവരെ നോക്കി ഹൃദ്യമായി ചിരിച്ചു.
“സുമിത്രയല്ലേ?”
പാര്‍വതി ചോദിച്ചു.
“അതെ…”
അവള്‍ നാണം കുണുങ്ങി ഭവ്യതയോടെ ഒതുങ്ങിനിന്നു.
“ഞങ്ങളെ മനസിലായോ?”
പാര്‍വതി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഉം. ബാലേട്ടന്‍ വിളിച്ചുപറഞ്ഞിരുന്നു . അകത്തേക്കിരിക്കാം.”
സുമിത്ര അവരെ സ്വീകരണമുറിയിലേക്ക് ക്ഷണിച്ചു.
ക്ഷണം സ്വീകരിച്ച് അവര്‍ സ്വീകരണമുറിയില്‍ കയറി സോഫയില്‍ ഇരുന്നു.
സുമിത്ര ഡൈനിംഗ് റൂമിലേക്കുള്ള വാതിലില്‍ ചാരി, നാണം കുണുങ്ങി നില്‍ക്കുകയായിരുന്നു.
പാര്‍വതിയുടെയും ദേവയാനിയുടെയും കണ്ണുകള്‍ അവളെ ആകമാനമൊന്നുഴിഞ്ഞു.
”ഞങ്ങളെയൊക്കെ മനസിലായോ.” പാര്‍വതി പരിചയപ്പെടുത്തി: “ഞാന്‍ ബാലുവിന്‍റെ അമ്മ, ഇതച്ഛന്‍, ഇത് അവന്റെ പെങ്ങള്‍.”
സുമിത്ര എല്ലാ മുഖത്തേക്കും മാറിമാറി നോക്കി പുഞ്ചിരിതൂകി നിന്നതേയുള്ളൂ.
‘ബാലു ഇവിടെ ഒന്നുരണ്ടു മാസമുണ്ടായിരുന്നു അല്ലേ?”
പാര്‍വതി ചോദിച്ചു.
“ഉം…”
“അവനൊരാഗ്രഹം പറഞ്ഞപ്പോള്‍ ഒന്നു നേരിട്ടു കാണാമെന്നു ഞങ്ങളു വിചാരിച്ചു .”
രാമചന്ദ്രന്‍ പറഞ്ഞു.
അപ്പോഴും ചിരിച്ചതേയുള്ളൂ സുമിത്ര.
”ചരിത്രമൊക്കെ അവന്‍ പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ക്കു കൂടുതൽ ഒന്നും ചോദിക്കാനില്ല. മോള്‍ക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ചോദിച്ചോ.”
പാര്‍വതി പറഞ്ഞു.
“എനിക്ക് പ്രത്യേകിച്ചൊന്നും ചോദിക്കാനില്ല .”
“അയല്‍ക്കാരനായിരുന്നു, തുമ്പിയെ പിടിച്ചുതന്നിട്ടുണ്ട്, ഊഞ്ഞാലാട്ടിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് അവന്‍ കുറെ പറ്റിച്ചു അല്ലേ?”
പാര്‍വതി ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഒക്കെ നല്ലതിനായിരുന്നല്ലോ. ങ് ഹ , ഞാന്‍ കുടിക്കാന്‍ എടുക്കാം.”
സുമിത്ര അടുക്കളയില്‍ ചെന്ന് ജാറിൽ നിറച്ചു വച്ചിരുന്ന നാരങ്ങവെള്ളം ഗ്ലാസുകളിലേക്കു പകർന്നു ട്രേയിൽ നിരത്തിവച്ചു കൊണ്ട് സ്വീകരണമുറിയിലേക്ക് വന്നു.
രാമചന്ദ്രനും പാര്‍വതിയും ദേവയാനിയും ഓരോ ഗ്ലാസ് എടുത്തു.
“പേരെന്താ?”
ദേവയാനിയെ നോക്കി സുമിത്ര ചോദിച്ചു.
”ദേവയാനി ”
“പഠിക്ക്യാ?”
“ഉം. ഡിഗ്രിക്ക് .”
“ഏതാ സബ്ജക്ട് ?”
“ഫിസിക്സ് ”
“അനിയന്‍ സ്കൂളില്‍ പോയിരിക്ക്വാണോ?”
രാമചന്ദ്രന്‍ ചോദിച്ചു.
“ഉം…”
രണ്ടുപേരും തനിച്ചാ താമസം?
“ഉം…”
”പേടിയൊന്നുമില്ലേ?”
പാര്‍വതി ചോദിച്ചു.
“ഏയ് “
“കേസും പ്രശ്നങ്ങളുമൊക്കെയായി ഒരുപാട് വിഷമമുണ്ടായി അല്ലേ?”
“ഉം…”
“ബാലു എല്ലാം ഞങ്ങളോടു പറഞ്ഞു. ”
സുമിത്ര ചിരിച്ചതേയുള്ളൂ .
“എപ്പഴെങ്കിലും സംശയം തോന്നിയായിരുന്നോ, അവൻ പോലീസ് ഓഫീസറാണെന്ന്?”
“ഇല്ല.”
“അവനങ്ങനെ ഒരു പെണ്ണിനേം സാധാരണ ഇഷ്ടപ്പെടാറുള്ളതല്ല. ഒരുപാട് ആലോചനകളു വന്നതാ. ഇതിപ്പം അവൻ തന്നെ ഒരാളെ കണ്ടെത്തിയപ്പം ഞങ്ങൾക്ക് സന്തോഷമായി. ”
പുഞ്ചിരിച്ചതേയുള്ളു സുമിത്ര .
“അവനിങ്ങനെയൊരാഗ്രഹം പറഞ്ഞപ്പം ഒരു ഡിമാന്‍റേ ഞങ്ങളു വച്ചുള്ളൂ. നല്ല സ്വഭാവമായിരിക്കണം; അടുക്കോം ഒതുക്കോം വേണം. അക്കാര്യത്തില്‍ അവനുറപ്പുതന്നതുകൊണ്ടാ ഞങ്ങളിങ്ങോട്ടു വന്നതുതന്നെ.”
അപ്പോഴും നാണം കുണുങ്ങി നിന്നതേയുള്ളൂ സുമിത്ര.
“ബിഎഡ് എടുത്തിട്ടുണ്ടല്ലേ?”
രാമചന്ദ്രന്‍ ചോദിച്ചു.
“ഉം.”
“ടീച്ചിംഗ് ഇഷ്ടമാണോ?”
“ഒരുപാട്.”
“അവന്‍ ശ്രമിച്ചാല്‍ എവിടെങ്കിലും ജോലി കിട്ടും. കല്യാണം കഴിഞ്ഞാലും വീട്ടിലിരുന്നു ബോറടിക്കേണ്ടി വരില്ല ”
സന്തോഷാതിരേകത്താല്‍ സുമിത്രയുടെ കണ്ണുകള്‍ നിറഞ്ഞു.
“കല്യാണം ഉടനെ നടത്തണമെന്നാ ഞങ്ങടെ ആഗ്രഹം. സുമിത്രയ്ക്ക് അസൗകര്യങ്ങളൊന്നുമില്ലല്ലോ?”
“ഇല്ല.”
“ഞങ്ങളു വീട്ടില്‍ച്ചെന്ന് അവനോട് കാര്യങ്ങളൊക്കെ സംസാരിക്കാം. പറ്റുമെങ്കില്‍ അടുത്തമാസം തന്നെ കല്യാണം നടത്തണമെന്നാ ഞങ്ങളുടെ പ്ലാൻ . ബാക്കികാര്യങ്ങളൊക്കെ വീട്ടിൽ ചെന്ന് അവനുമായി ആലോച്ചിട്ട് അറിയിക്കാം ”
“ഉം ” -സുമിത്ര തലകുലുക്കി.
“എന്നാല്‍ ഞങ്ങളിറങ്ങട്ടെ.”
രാമചന്ദ്രന്‍ എണീറ്റു.
“ഊണുകഴിച്ചിട്ട് പോകാം. എല്ലാം ഒരുക്കിവച്ചിട്ടുണ്ട്.”
സുമിത്ര നിര്‍ബന്ധിച്ചു.
“ഞങ്ങളിത്രേം പേരില്ലേ. വെളീന്നു കഴിച്ചോളാം.”
“എത്രപേരുണ്ടേലും കുഴപ്പമില്ല. ഒക്കെ റെഡിയാക്കി വച്ചിട്ടുണ്ട് .”
“മോള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ആയിക്കോട്ടെ.”
“ഒരഞ്ചുമിനിറ്റ്.”
അതുപറഞ്ഞിട്ട് സുമിത്ര അടുക്കളയിലേക്ക് വലിഞ്ഞു.
തിടുക്കത്തില്‍ ചോറും കറികളും വിളമ്പി അവള്‍ ടേബിളില്‍ നിരത്തി. എന്നിട്ട് സ്വീകരണമുറിയില്‍ വന്ന് എല്ലാവരെയും ഊണുകഴിക്കാന്‍ ക്ഷണിച്ചു.
രാമചന്ദ്രനും പാര്‍വതിയും ദേവയാനിയും എണീറ്റ് ഡൈനിംഗ് റൂമിലേക്ക് വന്നു. കൈകഴുകിയിട്ട് അവര്‍ വന്നു മേശയ്ക്കു ചുറ്റുമിരുന്നു.
നാലഞ്ചുകൂട്ടം കറികളുണ്ടായിരുന്നു ഊണിന്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പാര്‍വതി ചോദിച്ചു.
“കറികളൊക്കെ തന്നത്താന്‍ ഉണ്ടാക്കിയതാ?”
“ഉം…”
“നന്നായിരിക്കുന്നു, ട്ടോ.”
സുമിത്ര ചിരിച്ചതേയുള്ളൂ.
“എന്തായാലും ഏട്ടന് നല്ല രുചിയുള്ള ആഹാരം കഴിക്കാം.”
ദേവയാനിയുടെ കമന്‍റുകേട്ട് ചിരിച്ചുപോയി രാമചന്ദ്രനും പാര്‍വതിയും.
ഊണുകഴിഞ്ഞ് കൈകഴുകിയിട്ട് തിരിഞ്ഞ് സുമിത്രയെ നോക്കി രാമചന്ദ്രന്‍ പറഞ്ഞു:
“ഭംഗിവാക്കു പറഞ്ഞതല്ല കേട്ടോ . ഊണു നന്നായിരുന്നു .. പുളിശേരിയും മീൻ കറിയുമൊക്കെ ഉഗ്രൻ. ആ ചമ്മന്തിയുടെ ടേസ്റ്റ് ഇപ്പഴും നാവിന്നു പോയിട്ടില്ല ”
സുമിത്രയ്ക്ക് അടക്കാനാവാത്ത സന്തോഷം തോന്നി.
”അവൻ ഇവിടുന്നു കഴിച്ച കപ്പയുടെയും മീനിന്റെയും രുചി ഇടയ്ക്കിടെ ഞങ്ങളോട് പറയും ”
പാർവതി പറഞ്ഞു.
“ബാലന്‍ ഭാഗ്യമുള്ളോനാ. അവന്‍ സെലക്ട് ചെയ്യുന്നതൊന്നും മോശമാകാറില്ല”- രാമചന്ദ്രൻ അങ്ങനെ പറഞ്ഞപ്പോൾ സുമിത്രയുടെ മനസില്‍ ഒരായിരം പൂക്കള്‍ ഒന്നിച്ചു വിടര്‍ന്ന അനുഭൂതി.
വെളിയിലേക്കിറങ്ങുന്നതിനുമുമ്പ് ഒരിക്കല്‍കൂടി അവര്‍ യാത്ര ചോദിച്ചു.
“വരട്ടെ മോളെ?”
“ഉം.”
അവൾ തലയാട്ടി.
അവര്‍ പുറത്തേക്കിറങ്ങിയപ്പോൾ യാത്രയാക്കാൻ സുമിത്രയും പിന്നാലെ ചെന്നു,
കാറിനകത്തേക്ക് കയറുമ്പോള്‍ തൊട്ടടുത്ത് സുമിത്രയുണ്ടായിരുന്നു.
ഡോര്‍ അടയ്ക്കുന്നതിനുമുമ്പ് സുമിത്രയുടെ കരംപിടിച്ചുകൊണ്ട് പാര്‍വതി പറഞ്ഞു.
“സന്തോഷായിട്ടിരിക്കണം ട്ടോ. നാളെയോ മറ്റന്നാളോ വിളിക്കാം.”
”ഉം”. സുമിത്ര തലകുലുക്കി.
വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ദേവയാനിയും പാർവതിയും കൈവീശി. സുമിത്രയും കൈവീശി മംഗളം നേർന്നു. .കാര്‍ കണ്ണില്‍നിന്ന് മറയുന്നതുവരെ സുമിത്ര ഗേറ്റിനരികില്‍ തന്നെ നിന്നു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 47

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 48

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 49

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 49

0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 49

ഗേറ്റുകടന്ന് മുറ്റത്തേക്ക് കയറിയപ്പോള്‍ വരാന്തയിലിരുന്ന ആളിനെ സുമിത്ര തിരിച്ചറിഞ്ഞു.
അത് ജയദേവനായിരുന്നു.
ആകെ മാറിപ്പോയിരിക്കുന്നു ആ രൂപം!
എണ്ണവയ്ക്കാത്ത ചപ്രച്ച തലമുടിയും കുഴിഞ്ഞ കണ്ണുകളും വളർന്ന താടിരോമങ്ങളുമായി ഒരു മനുഷ്യക്കോലം! അലസമായി ധരിച്ച മുണ്ടും ഷര്‍ട്ടുമായിരുന്നു വേഷം. ശരീരം നന്നേ മെലിഞ്ഞിട്ടുണ്ട് . ഒറ്റനോട്ടത്തില്‍ ജയദേവനാണെന്നു തോന്നുകേയില്ല.
അയാളെ കണ്ടതും സുമിത്രയുടെ മനസില്‍ അമര്‍ഷം പുകഞ്ഞു.
കണ്ണുകള്‍ കൂട്ടിമുട്ടിയപ്പോള്‍ ജയദേവന്‍ എണീറ്റ് വല്ലായ്മയോടെ നിന്നു.
സുമിത്ര അയാളെ അവജ്ഞയോടെ നോക്കി.
വരാന്തയിലേക്ക് കയറിയിട്ട് ബാഗില്‍നിന്ന് താക്കോലെടുത്ത് അവള്‍ വാതിലിന്‍റെ താക്കോല്‍ പഴുത്തിലിട്ടു .
“സുമിത്രേ…”
പിന്നില്‍ ആര്‍ദമായ ഒരു വിളിയൊച്ച .
കേട്ടതായി ഭാവിച്ചില്ല അവള്‍.
വാതില്‍ തുറന്ന് അകത്തേക്കു പ്രവേശിച്ചു.
കിടപ്പുമുറിയില്‍ വന്ന് ബാഗ് മേശപ്പുറത്തുവച്ചിട്ട് അവള്‍ കട്ടിലില്‍ ഇരുന്നു.
വല്ലാതെ ശ്വാസംമുട്ടുന്നുണ്ടായിരുന്നു. നെഞ്ചിനകത്ത് എന്തോ ഭാരം കിടക്കുന്നതുപോലൊരു തോന്നല്‍.
കട്ടിലില്‍ കൈ ഊന്നി വിങ്ങുന്ന ഹൃദയത്തോടെ കീഴ്പോട്ടുനോക്കി അവളങ്ങനെ ഇരുന്നു, കുറെ നേരം!
ആ മനുഷ്യന്‍ വന്നവഴിയേ തിരിച്ചുപോകട്ടെ. സംസാരിക്കേണ്ട തനിക്കയാളോട്. കാണുകയും വേണ്ട. മനസിൽ നിന്ന് പണ്ടേ കുടിയിറക്കിയതാണ് ആ വൃത്തികെട്ടവനെ ! കാണണ്ട ഇനി അവന്റെ മുഖം.
അവള്‍ ചുണ്ടുകൾ അമർത്തി രോഷം കടിച്ചൊതുക്കി .
“സുമിത്രേ.”
വിളികേട്ട് ഞെട്ടി മുഖമുയര്‍ത്തി അവള്‍.
നനഞ്ഞ കണ്ണുകളും നിറം മങ്ങിയ മുഖവുമായി ജയദേവന്‍ മുൻപിൽ !
“ഇറങ്ങെടോ എന്റെ മുറീന്ന്.”
കൈചൂണ്ടി സിംഹത്തെപ്പോലെ അവൾ അലറി.
“സുമിത്രേ ഞാന്‍…”
“താൻ ഒന്നും പറയണ്ട. പറയാന്‍ പോകുന്നതെന്താണെന്നെനിക്കറിയാം. തെറ്റുപറ്റി. മാപ്പാക്കണം. കഴിഞ്ഞതൊക്കെ മറന്ന് എന്നോട് ദയകാണിക്കണം. എന്നൊക്കെയല്ലേ? എനിക്ക് കാണണ്ട ഇനി ഈ മുഖം. ഒരിക്കലും കാണണ്ട. ! എനിക്കിയാളെ വെറുപ്പാ…. അറപ്പാ !”
സുമിത്രയുടെ കണ്ണുകളില്‍ തീ പടരുന്നതു ജയദേവന്‍ കണ്ടു. ആ തീയിൽ താൻ വെന്തുരുകുന്നതുപോലെ തോന്നി.
“സുമിത്രയ്ക്കെന്നെ ശപിക്കാം; ആട്ടാം; കാര്‍ക്കിച്ചു തുപ്പാം. എന്തുചെയ്താലും നിശബ്ദമായി ഞാനതു സഹിക്കുകയേയുള്ളൂ. ഞാന്‍ ചെയ്ത തെറ്റിന് അതൊന്നും പരിഹാരമാവില്ലെന്നറിയാം. ഒരുപാട് ജീവിതങ്ങള്‍ ഞാന്‍ തകര്‍ത്തു. സുമിത്രയുടെ, സതീഷിന്‍റെ, ശശികലയുടെ. അതിന്‍റെയൊക്കെ ശിക്ഷ ഇപ്പം ഞാനനുഭവിച്ചുകൊണ്ടിരിക്കുകയാ ! സുമിത്രയ്ക്കറിയ്വോ, ശശികലയുടെ മരണശേഷം ഒരു രാത്രിപോലും മനസമാധാനത്തോടെ എനിക്കുറങ്ങാൻ കഴിഞ്ഞിട്ടില്ല. അവളുടെ പ്രേതം രാത്രിയിൽ വന്ന് എന്നെ ഭയപ്പെടുത്തുന്നു .”
ജയദേവന്‍റെ ശബ്ദം ഇടറി.
“ഒരു പെണ്ണിനോടും ചെയ്യാന്‍ പാടില്ലാത്ത ക്രൂരതയല്ലേ നിങ്ങള്‍ എന്നോട് കാണിച്ചത്? ശശികലയുമായുള്ള കല്യാണം നിശ്ചയിച്ചു കഴിഞ്ഞിട്ടും , എനിക്ക് മോഹങ്ങള്‍ നല്‍കി ചതിച്ചില്ലേ നിങ്ങൾ ?. ക്ഷണക്കത്തയച്ചു എല്ലാവരേം വിളിച്ചുകഴിഞ്ഞപ്പം പ്രതികാരം ചെയ്ത സംതൃപ്തിയോടെ അട്ടഹസിച്ചില്ലേ നിങ്ങള്‍? ആ അട്ടഹാസം ഇപ്പഴും എന്റെ മനസിൽ മുഴങ്ങുന്നുണ്ട് . നിങ്ങളെ സ്നേഹിച്ചുപോയി എന്നൊരു കുറ്റം മാത്രമേ ഞാന്‍ ചെയ്തുള്ളൂ. അതിന് ഇത്രയും വലിയൊരു ശിക്ഷ വേണമായിരുന്നോ?”
നിയന്ത്രണം വിട്ടുപോകാതിരിക്കാൻ അവൾ ചുണ്ടുകൾ കടിച്ചമർത്തി.
“ഈ രണ്ടു കരണത്തും കൈ വേദനിക്കുവോളം സുമിത്ര അടിച്ചോളൂ. കണ്ണടച്ച്, നിശബ്ദമായി നിന്ന് ഞാനതു സഹിച്ചുകൊള്ളാം . എന്നാലും ആകില്ല ഞാന്‍ ചെയ്ത തെറ്റിന്‍റെ ശിക്ഷ. അത്രയ്ക്ക് വേദനിപ്പിച്ചു ഞാൻ നിങ്ങളെയെല്ലാം. ”
ജയന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
“എത്ര അടിച്ചാലും തൊഴിച്ചാലും നിങ്ങള്‍ക്കു ഇനി മനസമാധാനം കിട്ടില്ല. ശശികലയുടെ ആത്മാവ് നിങ്ങളോട് ഒരിക്കലും പൊറുക്കില്ല.”
“ഞാന്‍ അവളോട് ചെയ്ത ക്രൂരതയ്ക്ക് പരിഹാരമായി ആ കുടുംബത്തെ ദത്തെടുക്കാന്‍ തയാറാ.”
“എന്തുചെയ്താലും ആ ജീവന്‍ ഇനി തിരിച്ചുകൊടുക്കാൻ പറ്റില്ലല്ലോ ! “
“എനിക്ക് മനസമാധാനം വേണം. അതിനെന്തു പ്രായശ്ചിത്തമാ ചെയ്യേണ്ടതെന്നു സുമിത്ര പറയൂ. എന്‍റെ സ്വത്തുമുഴുവന്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല. എനിക്ക് മനസമാധാനത്തോടെ ഒരു രാത്രിയെങ്കിലും കിടന്നുറങ്ങണം. ഇല്ലെങ്കില്‍ സമനില തെറ്റി എനിക്ക് ഭ്രാന്തുപിടിക്കും. എനിക്കുറങ്ങാൻ പറ്റുന്നില്ല ” അയാൾ വികാരവിവശനായി പറഞ്ഞു .
”നിങ്ങളു ചെയ്ത ക്രൂരതയുടെ ഫലമായി ഒരു നല്ല മനുഷ്യന്‍ ഇപ്പം ഹോസ്പിറ്റലില്‍ കിടക്ക്വാ. ആ മനുഷ്യന്‍റെ അമ്മയും ഭാര്യയും അനുഭവിക്കുന്ന വേദന നിങ്ങള്‍ക്കറിയ്വോ? എന്നെ തോല്‍പിക്കാന്‍വേണ്ടി നിങ്ങള്‍ ഉണ്ടാക്കിയ കള്ള ഫോട്ടോ എത്ര ജീവിതമാ തകര്‍ത്തതെന്നു നിങ്ങള്‍ അന്വേഷിച്ചോ?”
സതീഷിനെക്കുറിച്ചാണു സുമിത്ര പറഞ്ഞതെന്നു ജയദേവനു മനസിലായി.
“ഞാന്‍ ഒന്നുമറിഞ്ഞില്ല. ആരാ ഹോസ്പിറ്റലില്‍?”
“എന്തിനായിരുന്നു എന്നോടുള്ള പകതീര്‍ക്കാന്‍ ആ നല്ല മനുഷ്യന്റെ സന്തോഷം കൂടി നിങ്ങള്‍ തല്ലി തകർത്തത് ? ഇല്ലാത്ത ഫോട്ടോ ഉണ്ടാക്കി ആ കുടുംബത്തിലേക്കെറിഞ്ഞുകൊടുത്തപ്പം തകര്‍ന്നുവീണത് സ്വര്‍ഗംപോലെ കഴിഞ്ഞിരുന്ന ദാമ്പത്യജീവിതമാ. മഞ്ജുവേച്ചി വിവാഹമോചനത്തിന് വക്കീല്‍ നോട്ടീസയച്ച കാര്യം നിങ്ങള്‍ക്കറിയ്വോ? അതു കേട്ടപ്പം സമനില തെറ്റിയ സതീഷേട്ടന്‍ ഇപ്പം ആശുപത്രിയിലാ. നിങ്ങള്‍ സന്തോഷിക്ക്. ഹൃദയം തുറന്ന് സന്തോഷിക്ക്. മറ്റുള്ളവരുടെ വേദനയിലും കണ്ണീരിലുമല്ലേ നിങ്ങള്‍ക്കു സന്തോഷം.”
സുമിത്ര പൊട്ടിത്തെറിക്കുകയായിരുന്നു.
“തെറ്റുപറ്റിപ്പോയി.” കൈകൂപ്പി കണ്ണീരോടെ അയാള്‍ യാചിച്ചു.
“മാപ്പ്!”
“മാപ്പുചോദിക്കേണ്ടത് എന്നോടല്ല. നിങ്ങള്‍ തല്ലിയുടച്ച ഒരു കുടുംബമില്ലേ? ചെന്ന് അവരോട് മാപ്പുചോദിക്ക്. മഞ്ജുവേച്ചിയുടെ കാല്‍ക്കല്‍ വീണ് കണ്ണീരുകൊണ്ട് ആ പാദങ്ങള്‍ കഴുകി ചെയ്തതൊക്കെ തെറ്റായിരുന്നെന്നു ബോധ്യപ്പെടുത്ത്. അറ്റുപോയ ആ കണ്ണികള്‍ കൂട്ടിച്ചേര്‍ത്ത് പ്രായശ്ചിത്തം ചെയ്യ്! ഭവാനിയമ്മയുടെ കണ്ണീര്‍ തുടച്ച് ആശ്വസിപ്പിക്ക്. അതിനു കഴിയുന്നില്ലെങ്കില്‍ ഒരുകാലത്തും നിങ്ങള്‍ക്കു മനസമാധാനം കിട്ടില്ല.”
“ചെയ്യാം. ഞാന്‍ കാരണം തകര്‍ന്നുപോയ ഒരു ദാമ്പത്യബന്ധം കൂട്ടിച്ചേര്‍ക്കാന്‍ എന്‍റെ ജീവന്‍പോലും ബലികൊടുക്കാന്‍ ഞാന്‍ തയാറാ. ആരുടെ മുമ്പില്‍ പോയിയും ഞാന്‍ മാപ്പുചോദിക്കാം. എനിക്ക് മനസമാധാനം കിട്ടണം. ഒരുരാത്രിയെങ്കിലും സ്വസ്ഥമായിട്ടൊന്നുറങ്ങണം.”
ജയദേവന്‍ അങ്ങേയറ്റം പരവശനായിരുന്നു.
“എന്നാ ചെല്ല്. ചെന്ന് എല്ലാം നേരെയാക്കിയിട്ട് വാ. എന്നിട്ടിനി കണ്ടാമതി എനിക്ക് ഈ മുഖം”
“ക്ഷമിച്ചു എന്നൊരു വാക്ക്.”
“ക്ഷമിക്കേണ്ടത് ഞാനല്ല. സതീഷേട്ടനും മഞ്ജുവേച്ചിയും ഭവാനിയമ്മയുമാണ്. ചെല്ല്. ചെന്നവരോട് മാപ്പുചോദിക്ക്. അവര്‍ ക്ഷമിക്കുമെങ്കില്‍ ഞാനും ക്ഷമിക്കാം.”
ജയദേവന്‍ പിന്നീടൊന്നും മിണ്ടിയില്ല. തിരിഞ്ഞു സാവധാനം വെളിയിലേക്ക് നടന്നു .
കാർ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടപ്പോള്‍ സുമിത്ര എണീറ്റ് വാതില്‍ക്കല്‍ വന്നുനിന്ന് നോക്കി.
ജയദേവന്റെ കാർ ഗേറ്റുകടന്ന് റോഡിലേക്കിറങ്ങിയിരുന്നു അപ്പോള്‍.
ഒരു നെടുവീര്‍പ്പിട്ടിട്ട് അവള്‍ തിരിഞ്ഞു മുറിയിലേക്ക് പോയി.


നേരിയ ചാറ്റല്‍ മഴ!
ബാലചന്ദ്രന്‍ കാറിന്‍റെ സ്പീഡ് അല്പം കുറച്ചു.
നനഞ്ഞ റോഡിലൂടെ ആ വാഹനം സാവധാനാമാണ് മുമ്പോട്ട് ഓടിക്കൊണ്ടിരുന്നത് ..
സ്റ്റീരിയോയില്‍ നിന്നൊഴുകുന്ന, യേശുദാസിന്‍റെ ശ്രുതിമധുരമായ ഗാനത്തിനൊത്ത് അയാളും മൂളിക്കൊണ്ടിരുന്നു .
മെയിന്‍ റോഡില്‍നിന്ന് കാറ് വലത്തോട്ട് തിരിഞ്ഞ് പോക്കറ്റ് റോഡിലേക്ക് പ്രവേശിച്ചു.
അരക്കിലോമീറ്റര്‍ ദൂരം ഓടിയിട്ട് ഇടത്തോട്ട് തിരിഞ്ഞ് ഒരു വീട്ടുമുറ്റത്തേക്കു കയറി.
കാറു വന്ന ശബ്ദം കേട്ടതും മുറിയില്‍ വായിച്ചുകൊണ്ടിരുന്ന ദേവയാനി ജനാലയിലൂടെ നോക്കി.
ബാലചന്ദ്രന്‍ കാറില്‍ നിന്നിറങ്ങുന്നതു കണ്ടപ്പോള്‍ ‘അമ്മേ ഏട്ടന്‍ വന്നു’ എന്നുറക്കെ വിളിച്ച് പറഞ്ഞിട്ട് ദേവയാനി ഉല്‍സാഹത്തോടെ വെളിയിലേക്കോടിവന്നു.
ബാലചന്ദ്രന്‍റെ പെങ്ങളാണ് ദേവയാനി. ഡിഗ്രിക്ക് പഠിക്കുന്ന മിടു മിടുക്കി!
വലതുകൈയിലെ ചൂണ്ടുവിരലിലിട്ടു താക്കോല്‍ വളയം കറക്കിക്കൊണ്ട് , ഇടതുകൈയില്‍ ബാഗുമായി ബാലചന്ദ്രന്‍ സിറ്റൗട്ടിലേക്ക് കയറി.
ദേവയാനി വന്നു ബാലചന്ദ്രന്‍റെ കൈയില്‍നിന്ന് ബാഗ് വാങ്ങി.
“പത്രത്തില്‍ ഫോട്ടോ കണ്ടൂട്ടോ. കോളേജിലിപ്പം ഞാന്‍ ഹീറോയിനാ.” ദേവയാനി ഞെളിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു
“എന്‍റെ പേരും പറഞ്ഞ് നീ മുതലെടുക്കുന്നുണ്ടാവും അല്ലേ?”
ബാലചന്ദ്രന്‍ അവളുടെ ചെവിയില്‍ പിടിച്ചു മൃദുവായി ഒന്ന് നുള്ളി.
“ഹേയ്! എന്നെ പേടിയാ എല്ലാവര്‍ക്കും. പോലീസ് ഓഫീസറുടെ പെങ്ങളല്ലേ? പേടിക്കാണ്ടിരിക്കാൻ പറ്റുമോ ”
അതു പറഞ്ഞിട്ട് അവള്‍ ഗമയില്‍ മുഖം ഉയർത്തി ഞെളിഞ്ഞു നിന്നു.
“പഠിക്കുന്നുണ്ടോ നന്നായിട്ട്? അതോ അടിച്ചുപൊളിച്ചു നടക്ക്വാണോ? ഇൻസ്റ്റായും വാട്ട്സ് ആപ്പുമൊക്കെയായിട്ട് ?”
“എല്ലാം ഉണ്ട്. ഒന്നും കുറയ്ക്കാന്‍ പറ്റില്ലല്ലോ.”
”എന്തൊക്കെ ഉണ്ടായാലും പഠിത്തം ഉഴപ്പരുത് കേട്ടോ ”
”അതുഴപ്പുമോ ഏട്ടാ ? ഏട്ടന്റെ കുഞ്ഞു പെങ്ങളല്ലേ ഞാൻ ”
അവളുടെ തലയ്ക്കിട്ട് മൃദുവായി ഒരിടി കൊടുത്തിട്ട് ബാലചന്ദ്രന്‍ അകത്തേക്ക് കയറി.
“നിന്നെ കണ്ടിട്ട് കുറെദിവസമായല്ലോ മോനേ…”
അടുക്കളയിൽ ജോലിയിലായിരുന്ന പാർവതി ടവ്വലെടുത്തു കൈ തുടച്ചുകൊണ്ട് മുറിയിലേക്ക് വന്നു.
“സമയം കിട്ടണ്ടേ അമ്മേ? പോലീസിന്‍റെ ജോലീന്നു പറയുന്നത് അത്ര എളുപ്പമല്ലല്ലോ .”
ബാലചന്ദ്രന്‍ ഡൈനിംഗ് റൂമില്‍ ചെന്ന് ഫ്രിഡ്ജ് തുറന്ന് ഒരു ഗ്ലാസ് തണുത്ത വെള്ളമെടുത്തു കുടിച്ചു.
”പത്രത്തില്‍ നിന്റെ ഫോട്ടോ കണ്ടപ്പം അച്ഛനെന്തു സന്തോഷായീന്നറിയ്വോ? എങ്ങനാടാ ആ കേസ് തെളിയിച്ചത് ?”
“അതൊക്കെ ഒരു ദൈവാനുഗ്രഹം! അച്ഛന്‍റേം അമ്മേടേം പ്രാര്‍ഥനേടെ ഫലം.”
“അപ്പം ഞാന്‍ പ്രാര്‍ഥിച്ചില്ലെന്നാണോ?”
ദേവയാനിക്കു പരിഭവം.
“നീയും പ്രാര്‍ഥിച്ചു പെണ്ണേ. ഞാനീ ഡ്രസൊന്നു മാറിയിട്ടു വരാം .”
സ്റ്റെയര്‍കെയ്സ് കയറി ബാലചന്ദ്രന്‍ മുകളിലത്തെ നിലയിലേക്ക് പോയി.
വേഷം മാറിയിട്ട് അദ്ദേഹം സോപ്പും തോര്‍ത്തുമെടുത്തു വെളിയിലേക്കിറങ്ങി.
പറമ്പിന്റെ തെക്കേ അറ്റത്തുകൂടി ഒഴുകുന്ന മുത്തച്ഛന്‍ ആറ്റിൽ പോയി നന്നായി ഒന്നു മുങ്ങിക്കുളിച്ചു.
ദേഹം തണുത്തപ്പോള്‍ മനസിനും ശരീരത്തിനും ഒരു സുഖം തോന്നി.
തല നന്നായി തുവര്‍ത്തിയിട്ട് തിരിച്ചു വീട്ടിലേക്കു നടന്നു.
വീട്ടിലെത്തിയപ്പോള്‍ വിഭവങ്ങളൊക്കെ എടുത്തു മേശയില്‍ നിരത്തിയിട്ടുണ്ടായിരുന്നു അമ്മ.
തനിയെ ഇരുന്നു മതിയാവോളം കഴിച്ചു.
കൈകഴുകിയിട്ട് മുറിയിൽ വന്നിരുന്ന് അമ്മയോടും അനിയത്തിയോടും വിശേഷങ്ങള്‍ പങ്കുവച്ചു.
സന്ധ്യമയങ്ങിയപ്പോള്‍ ബാലചന്ദ്രന്‍റെ അച്ഛന്‍ രാമചന്ദ്രന്‍ നായര്‍ വന്നു. ടൗണില്‍ ബിസിനസാണ് രാമചന്ദ്രന്.
അച്ഛനെ കണ്ടതും ബാലചന്ദ്രന്‍ ബഹുമാനത്തോടെ എണീറ്റു.
“നീ എപ്പ വന്നു?”
“നാലുമണി കഴിഞ്ഞു ”
“എങ്ങനെയുണ്ട് ജോലിയൊക്കെ ? ടെൻഷൻ ഒരുപാടുണ്ടാകും അല്ലെ ?”
“ങ്ഹാ , കുറച്ചൊക്കെ. ”
” നിന്റെ ആദ്യത്തെ കേസ് ഭംഗിയായി തെളിയിക്കാൻ പറ്റിയത് വലിയ ദൈവാനുഗ്രഹമാ . ”
“അതെ അച്ഛാ . താൻ പാതി ദൈവം പാതി എന്നാണല്ലോ! ദൈവാനുഗ്രഹം കൊണ്ട് എല്ലാം ഭംഗിയായി നടന്നു”
” ഇനി എന്ന് പോകണം നിനക്ക്? ”
” നാളെ ”
”അപ്പം അവധിയൊന്നുമില്ല ?”
“പോലീസിന് എന്ത് അവധി. 24 മണിക്കൂറും ഡ്യുട്ടിയല്ലേ ”
രാമചന്ദ്രന്‍ ഡ്രസ് മാറാനായി കിടപ്പുമുറിയിലേക്ക് പോയി.
രാത്രി എല്ലാവരും ഒരുമിച്ചിരുന്നാണ് അത്താഴം കഴിച്ചത്.
രാമചന്ദ്രനും പാര്‍വതിയും ദേവയാനിയും കേസിനെക്കുറിച്ചു ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു . ബാലചന്ദ്രന്‍ മൂളിക്കേള്‍ക്കുകയും ചോദിച്ചതിനൊക്കെ മറുപടി പറയുകയും ചെയ്തു.
“ദേവയാനി മാട്രിമോണിയൽ സൈറ്റിൽ നിന്ന് നിനക്ക് പറ്റിയ ഒരുപെണ്ണിനെ കണ്ടുപിടിച്ചിട്ടുണ്ട്.”
പാര്‍വതി മകന്‍റെ പ്ലേറ്റിലേക്ക് അല്‍പംകൂടി കറി വിളമ്പിക്കൊണ്ട് പറഞ്ഞു.
“എവിടുത്തുകാരിയാ ?”
“തൃക്കാക്കരയാ. ഫോട്ടോ ഞാന്‍ കണ്ടു. മിടുക്കിപ്പെണ്ണാ. പഠിപ്പും ഉണ്ട്. ജോലിയൊന്നുമില്ല . പിന്നെ, ഒരുപാട് സ്വത്തൊന്നുമില്ല. സ്വത്തല്ലല്ലോ കാര്യം. സ്വത്തിനെക്കാളും വലുത് സ്വഭാവമല്ലേ . നല്ല സ്വഭാവമാന്നാ കാഴ്ച്ചയിൽ തോന്നുന്നത് . ”
പാര്‍വതി ദേവയാനിയുടെ നേരെ നോക്കിയിട്ടു തുടര്‍ന്നു:
“നീയാ ഫോട്ടോ കാണിച്ചുകൊടുത്തേ മോളേ…”
ദേവയാനി ഓടിച്ചെന്ന് മൊബൈൽ എടുത്തുകൊണ്ടു വന്നു ഫോട്ടോ ബാലചന്ദ്രനു കാണിച്ചു കൊടുത്തു
“എങ്ങനുണ്ട് ചേട്ടാ?” ദേവയാനി ചോദിച്ചു.
“കുഴപ്പമില്ല.”
” കുഴപ്പമില്ലെന്നേയുള്ളോ ? സുന്ദരിയല്ലേ ? ”
അതിനു മറുപടി പറയാതെ ബാലചന്ദ്രന്‍ അച്ഛനെയും അമ്മയേയും മാറിമാറി നോക്കിയിട്ട് ചോദിച്ചു
“ഞാനൊരു ഫോട്ടോ അങ്ങോട്ട് കാണിക്കട്ടെ?”
“ഉം…”
ഭക്ഷണം കഴിച്ചിട്ട് അയാള്‍ എണീറ്റു കൈകഴുകി. എന്നിട്ടു മൊബൈൽ എടുത്തു അതിൽ സ്റ്റോർ ചെയ്തിരുന്ന ഒരു ഫോട്ടോ ഡിസ്പ്ലേ സ്‌ക്രീനിൽ കൊണ്ടുവന്നിട്ടു മൊബൈൽ അമ്മയുടെ നേരെ നീട്ടി.
” ഇതൊന്നു നോക്കിക്കേ ”
അമ്മ അതു വാങ്ങി നോക്കി.
“ഇത് അതിനേക്കാള്‍ സുന്ദരിപ്പെണ്ണാ .”
പാര്‍വതി മൊബൈൽ ഭര്‍ത്താവിനു കൈമാറി. ദേവയാനി എണീറ്റു അച്ഛന്‍റെ പിന്നില്‍ വന്നു നിന്നു അദ്ദേഹത്തിന്റെ ചുമലിൽ കൈ ഊന്നിക്കൊണ്ടു മൊബൈലിലേക്ക് നോക്കി.
“അടിപൊളിയാ ഏട്ടാ . എനിക്കിഷ്ടപ്പെട്ടു ” ദേവയാനിക്ക് നന്നേ പിടിച്ചു.
“നല്ല കുട്ടിയാ.”
രാമചന്ദ്രനും ഇഷ്ടമായി.
“ഏട്ടന്റെ ലൈന്‍ വല്ലതുമാണോ?” – ദേവയാനി ചിരിച്ചുകൊണ്ട് കണ്ണിറുക്കി .
“ആണെന്നു കൂട്ടിക്കോ. ”
“സ്വഭാവം നല്ലതാണോ?”
പാര്‍വതി ചോദിച്ചു.
“അക്കാര്യത്തില്‍ ഞാന്‍ ഗ്യാരണ്ടി.”
അതുകേട്ടപ്പോള്‍ പാര്‍വതിക്ക് പകുതി ആശ്വാസമായി.
“ചേട്ടന്‍റെ സെലക്ഷനല്ലേ. മോശമാവില്ല. പോലീസുകാര്‍ക്ക് ഒരാളെ ഒറ്റനോട്ടത്തില്‍ പിടികിട്ടൂല്ലോ.”
ദേവയാനിക്കും സന്തോഷം.
“എവിടാ വീട്?”
“കുറച്ചുദൂരെയാ. ആദ്യം അച്ഛനും അമ്മേം പോയി അവളെയൊന്നു കാണ്. പബ്ലിസിറ്റിയൊന്നും കൊടുക്കണ്ട. നമ്മൾ ഇത്രയും പേര് അറിഞ്ഞാൽ മതി . പിന്നെ ഒരുപാട് സ്വത്തൊന്നുമില്ല . സ്ത്രീധനമൊന്നും പ്രതീക്ഷിക്കണ്ട ”
” സ്ത്രീധനം അല്ലല്ലോ മുഖ്യം ! പെണ്ണിന്റെ സ്വഭാവം നല്ലതായിരിക്കണം . അതാ എനിക്ക് പ്രധാനം ” പാർവതി പറഞ്ഞു.
”അക്കാര്യത്തിൽ ഞാൻ ഗാരണ്ടി . എനിക്ക് നല്ല പരിചയമുള്ള കുട്ടിയാ ”
” പേരെന്താ ഏട്ടാ ?” ദേവയാനിക്ക് ആകാംക്ഷ.
”സുമി ”
”പഴയ പേരാണെങ്കിലും , നല്ല ഐശ്വര്യമുള്ള പേരാ .” പാർവതി പറഞ്ഞു .
”പേരു മാത്രമല്ല. മുഖവും ഐശ്വര്യമുള്ളതാ. ഒന്ന് പോയി കണ്ടു നോക്ക് ”
“ഞാനും കൂടി പോകാം കേട്ടോ ഏട്ടാ.”
“പൊയ്‌ക്കോടി . എല്ലാവരും പോയി കണ്ടോ . അവളുടെ സംസാരവും ഇടപെടലും പെരുമാറ്റവുമൊക്കെ ഇഷ്ടപ്പെട്ടാൽ മാത്രം നമുക്ക് പ്രൊസീഡ് ചെയ്‌താൽ മതി .”
”ഏട്ടനറിയാം ഞങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് . അതുകൊണ്ടല്ലേ ഇത്ര ധൈര്യമായിട്ട് പറയുന്നത് ”
ബാലചന്ദ്രൻ ചിരിച്ചതേയുള്ളൂ .
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 47

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 48

മകളെ തനിച്ചാക്കി ഷീന ഇനി ഭർത്താവിനൊപ്പം നിത്യനിദ്രയിൽ

0
മസ്ക്കറ്റിൽ നഴ്‌സായിരിക്കെ മരണം വന്നു കൂട്ടിക്കൊണ്ടുപോയ ഷീന ജോമോൻ

മസ്ക്കറ്റിൽ നഴ്‌സായിരിക്കെ മരണം വന്നു കൂട്ടിക്കൊണ്ടുപോയ ഷീന ജോമോന് (41) ഇന്ന് ജന്മനാട് കണ്ണീരോടെ യാത്രാമൊഴിയേകും. രണ്ടുവർഷം മുൻപ് മരിച്ച ഭർത്താവ് ജോമോന്റെ കല്ലറയിൽ തന്നെ ഷീനയ്‌ക്കും വാസസ്ഥലം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ. ഏകമകൾ 16 വയസുള്ള റോസിനെ തനിച്ചാക്കി ഷീന ഇനി ഭർത്താവിനൊപ്പം നിത്യനിദ്രയിൽ ലയിക്കും.

ഷീനയുടെ ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഒല്ലൂരിലുള്ള ഭർത്താവിന്റെ തറവാട്ട് വീട്ടിൽ എത്തിക്കും . സംസ്കാരം നാലരയ്ക്ക് ഒല്ലൂർ സെന്റ് ആന്ടണീസ് ഫൊറോനാ പള്ളി സിമിത്തേരിയിൽ. തൊടുപുഴ , മൂലമറ്റം വലിയതാഴത്ത് കുടുംബാംഗമാണ് ഷീന.

മസ്ക്കറ്റിലെ ഒമാൻ ഇന്റർ നാഷണൽ (OIH) ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായിരിക്കെ കഴിഞ്ഞ ജനുവരി 31 ന് ആണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം വന്നു ഷീനയുടെ ജീവൻ കവർന്നത് . ഹൃദയാഘാതത്തെ തുടർന്ന് പക്ഷാഘാതം വന്ന് കൗള ആശുപത്രിയിൽ നാല് ദിവസം വെൻ്റിലേറ്ററിൽ കഴിഞ്ഞ ഷീന പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. കോവിഡാനന്തര ശാരീരിക പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്നു സഹപ്രവർത്തകർ പറഞ്ഞു.

ഷീനയുടെ ഭർത്താവ് ചെറുവത്തൂർ ജോമോൻ രണ്ടു വർഷം മുൻപ് ആകസ്മികമായി
മരണമടഞ്ഞിരുന്നു. ഏക മകൾ ക്രിസ്റ്റീൻ റോസ് ജോമോൻ അന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ( ഇപ്പോൾ പ്ലസ് ടുവിനു പഠിക്കുന്നു .)

ഭർത്താവ് മരിച്ചതോടെ മകളുടെ ഭാവിയോർത്താണ് ബന്ധുക്കളെയും സ്വന്തക്കാരെയും വിട്ടു കോവിഡ് ഡ്യൂട്ടിക്കായി ഷീന ഒമാനിലേക്ക് വിമാനം കയറിയത് . കോവിഡ് ഡ്യൂട്ടി കഴിഞ്ഞതോടെ അവിടത്തെ തൊഴിൽ നഷ്ടമായി. ഇതിനിടയിൽ ഷീനയ്‌ക്ക് കോവിഡ് പിടിപെട്ടു . അത് ആരോഗ്യത്തെ ബാധിച്ചു.
ജോലിയില്ലാതെ കുറേനാൾ അലഞ്ഞ ഷീന തുടർന്ന് ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ജോലിക്കു കയറി.

മുൻപ് തൃശൂർ ദയ ആശുപത്രിയിലും ജൂബിലി മിഷൻ മെഡിക്കൽ കോളേജിലും സ്റ്റാഫ് നഴ്‌സായിരുന്നു ഷീന

Also Read ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.”

Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്.

Also Read പഠിച്ചുവച്ച പദങ്ങൾ. വിളിച്ചു ശീലിച്ച വാക്കുകൾ. കുടുംബം ഒരു നരകം!

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!

Also Read ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

Also Read ചില വീടുകൾ ബ്യൂട്ടി പാർലറുകളാണ് !

Also Read ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് 

Read Also കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് 

Read Also ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്

Read Also കേരളത്തിലെ മുഴുവൻ ജനങ്ങളും ഇതുപോലുള്ള കൂട്ടായ്മകളുടെ പിന്നിൽ അണിനിരന്നാൽ, നമ്മുടെ നാട് മോഹനവാഗ്‌ദാനങ്ങൾ നൽകി പറ്റിക്കുന്ന രാഷ്ട്രിയ തട്ടിപ്പുകാരുടെ പിടിയിൽനിന്നും മോചിതയാകും .