Home Editor's Choice ”ഇന്ന് വചനപ്രഘോഷകരോടൊക്കെ ലോകം പറയുന്നത് നിങ്ങൾ പ്രസംഗിക്കേണ്ട ക്രിസ്തുവിനെ കാണിച്ചു കൊടുക്ക് എന്നാണ്.”

”ഇന്ന് വചനപ്രഘോഷകരോടൊക്കെ ലോകം പറയുന്നത് നിങ്ങൾ പ്രസംഗിക്കേണ്ട ക്രിസ്തുവിനെ കാണിച്ചു കൊടുക്ക് എന്നാണ്.”

2576
0
വചനപ്രഘോഷകരോടൊക്കെ ലോകം പറയുന്നത് നിങ്ങൾ പ്രസംഗിക്കേണ്ട ക്രിസ്തുവിനെ കാണിച്ചു കൊടുക്ക്‌ എന്നാണ്

ചുറ്റുപാടുകളിലേക്ക് നോക്കിയാൽ ദൈവസ്നേഹത്തിന്റെ എത്ര മുദ്രകൾ ആണ് നമ്മൾ കാണുന്നത്! എവിടെ നോക്കിയാലും കാണാം ദൈവസ്നേഹത്തിന്റെ അടയാളങ്ങൾ. ദാമ്പത്യസ്നേഹം ദൈവസ്നേഹത്തിന്റെ ഒരു മുഖമാണ്. ദൈവസ്നേഹത്തിന്റെ കാണപ്പെടുന്ന മറ്റൊരു മുഖമാണ് അമ്മയുംകുഞ്ഞും തമ്മിലുള്ള സ്നേഹ ബന്ധം . വേറെയുമുണ്ട് സ്നേഹിക്കുന്നവർ തമ്മിലുള്ള നല്ല ബന്ധങ്ങളുടെ രൂപങ്ങൾ. തീറ്റ കൊടുക്കുന്ന ആളെ കണ്ടാൽ അണ്ണാൻ ദേഹത്ത് ഓടിക്കയറും. മാടത്ത, മൈന , തത്ത എന്നിവ കൊച്ചുവർത്തമാനം പറയാൻ തുടങ്ങും. എരുമ , മൂരി, ആട് , പശു തുടങ്ങിയവ അമറാൻ തുടങ്ങും. ഓരോരുത്തർക്കും ഓരോരോ തരത്തിലല്ലേ സ്നേഹപ്രകടനം!

ചില ആളുകളെ കാണാൻ മേലെ, നിരാശയാണ് അവരുടെ മുഖത്ത് എപ്പോഴും. വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ വരാന്തയിലിരിക്കുന്ന ചേടത്തിയോട് ചോദിക്കുവാ, ”ചേടത്തിയെ കെട്ടിയോൻ എവിടെപ്പോയി?” ” ആ .. , ” ” എപ്പോ വരും എന്ന് അറിയാമോ? ” ”ഓ”. ഏമ്പക്കം വിട്ടപോലെയാണ് മറുപടി. നിരാശയോട് നിരാശ. ചിലർ നടന്നുപോന്ന കണ്ടാൽ തോന്നും ഏതോ  സ്‌കൂൾ ലബോറട്ടറിയിൽ നിന്ന് അസ്ഥികൂടം ഇറങ്ങി സവാരിക്ക് പോകുന്നതാണ് എന്ന്. ക്രിസ്തു അവരുടെ കൂടെ ഇല്ല.

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ

ചില അച്ചന്മാരെയും കാണാം ഇങ്ങനെ. ക്രിസ്തു കൂടെ ഇല്ലാത്ത അച്ചൻ കുർബാന അർപ്പിക്കുമ്പോൾ ഒരു ഉണർവ് ഉണ്ടാകില്ല. അത് വചനപ്രഘോഷണം ആണെങ്കിലും പാട്ട് ആണെങ്കിലും ബലിയർപ്പണ ആണെങ്കിലും ഒരു രസമില്ല. കാരണം ക്രിസ്തു കൂടെ ഇല്ല.

ഇന്ന് അച്ചന്മാരോട് ലോകം പറയുന്നത് എന്താണ് ? നിങ്ങൾ അധികം പറയേണ്ട ക്രിസ്തുവിനെ കാണിച്ചു കൊടുക്ക് എന്നാണ്. വചനപ്രഘോഷകരോടൊക്കെ പറയുന്നത് നിങ്ങൾ പ്രസംഗിക്കേണ്ട ക്രിസ്തുവിനെ കാണിച്ചു കൊടുക്ക്‌ എന്നാണ് . ഇഷ്ടംപോലെ പ്രഘോഷകരുണ്ട് ഇവിടെ. പക്ഷെ ക്രിസ്തുവിനെ കാണിച്ചുകൊടുക്കാൻ ആൾക്കാരില്ല.

Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. 

വീര്യം ചോർന്നു പോയവരാണ് അവർ. വീര്യം നഷ്ടപ്പെടുന്നതാണ് നമുക്കൊക്കെ ഉണ്ടാവുന്ന ബുദ്ധിമുട്ട്. നമുക്ക് പലതും ഇന്ന് ഉറപ്പില്ലല്ലോ. ധ്യാനസമയത്തു പ്രാർത്ഥിച്ച ഒരച്ചന് ദൈവം ഒരു ഉറപ്പുകൊടുത്തു ധ്യാനത്തിൽ പങ്കെടുക്കുന്ന പത്ത് പേരുടെ പാദം വിണ്ടു കീറുന്ന രോഗം കർത്താവ് സുഖപ്പെടുത്തി എന്ന് . അച്ചൻ ധൈര്യത്തോടെ പറഞ്ഞു, ഇവിടെയുള്ള പത്തു പേരുടെ പാദം വിണ്ടു കീറുന്ന രോഗം കർത്താവ് സൗഖ്യപ്പെടുത്തിയിരിക്കുന്നു എന്ന്. പറഞ്ഞു കഴിഞ്ഞപ്പോൾ അച്ചന് സംശയം. ഇനിയെങ്ങാനും സൗഖ്യമായില്ലെങ്കിലോ ? അത് നാണക്കേടല്ലേ ? ഉടൻ അച്ചൻ കൂട്ടിച്ചേർത്തു : ”കർത്താവ് വീണ്ടും പറയുന്നു അങ്ങനെ സുഖപ്പെട്ടവർ അടുത്ത മുപ്പതു ദിവസം ആവണക്കെണ്ണയും വരട്ടു മഞ്ഞളും ചേർത്ത് പാദത്തിൽ പുരട്ടണമെന്ന് . നമുക്ക് ഇത്രയേ ഉള്ളൂ വിശ്വാസവും ഉറപ്പും.
 
നമ്മുടെയൊക്കെ പ്രാർത്ഥനയെക്കുറിച്ച് ഒന്ന് ഓർത്തുനോക്കിക്കേ. ഭർത്താവ് ഒരു യാത്രയിൽ ആയിരിക്കുമ്പോൾ ഭാര്യ വീട്ടിലിരുന്ന് പ്രാർത്ഥിച്ചാൽ യാത്രയിലായിരിക്കുന്ന ഭർത്താവിന് ദൈവത്തിന്റെ കരങ്ങളിൽ സംരക്ഷണ ഉണ്ടായിരിക്കും. നിങ്ങളുടെ കുഞ്ഞുങ്ങൾ എവിടെയോ പഠിച്ചുകൊണ്ടിരിക്കുന്നു. അവരുടെ അപ്പനും അമ്മയും വീട്ടിലിരുന്നു പ്രാർത്ഥിക്കുമ്പോൾ ദൂരെയുള്ള കുഞ്ഞുങ്ങളുടെ മേൽ അനുഗ്രഹം വർഷിക്കുന്നു. ഈ ഒരു ബോധ്യം നമ്മുടെ ജീവിതത്തിൽ എപ്പോഴും വേണം .

Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത്.

നമ്മുടെയൊക്കെ പ്രാർത്ഥന എന്ന് പറഞ്ഞാൽ അത് മഴ പോലെയാണ് . എങ്ങനെയാ മഴ പെയ്യുന്നത് ? വെള്ളം നീരാവിയായി ഉയരുന്നു . മേഘം ആയി അത് ആകാശത്തു നിൽക്കുന്നു. പിന്നീട് മഴത്തുള്ളിയായി താഴേക്ക് പതിക്കുന്നു. അതുപോലെയാണ് പ്രാർത്ഥനയും.

വിദേശത്തു ഇരുന്ന് നമ്മൾ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ പ്രാർത്ഥന നീരാവി പോലെ ഉയരും. അത് ദൈവത്തിന്റെ സന്നിധിയിൽ മേഘമായി കെട്ടിക്കിടക്കും. ആർക്കു വേണ്ടി പ്രാർത്ഥിക്കുന്നുവോ അവരുടെ മേൽ അനുഗ്രഹത്തിന്റെ മഴത്തുള്ളിയായി അത് പെയ്തിറങ്ങും .

അനാവശ്യമായി നമ്മളെ ആരെങ്കിലും വേദനിപ്പിച്ചാൽ അവരോട് പ്രതികാരത്തിന് ഒന്നും പോകരുത് . തമ്പുരാനേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചാൽ മതി വേദനിപ്പിച്ച വ്യക്തിയുടെ മേൽ അത് ഇടിത്തീ പോലെ താഴേക്കു വീണുകൊള്ളും. ആ വ്യക്തിക്ക് ദൈവം കാണിച്ചു കൊടുക്കും അടയാളങ്ങൾ .

Also Read ”ഇക്കാലത്ത് വിവാഹമോചനത്തിന് വരുന്ന യുവതീയുവാക്കൾ പറയുന്ന പരാതി കേട്ടാൽ നിങ്ങൾ ഞെട്ടും!”

ദൈവത്തിനു വിട്ടു കൊടുക്കാത്തവർ എവിടെച്ചെന്നാലും ഗുണം പിടിക്കില്ല. ഞാൻ ഒരു കത്തോലിക്കാ പള്ളിയിൽ ധ്യാനിപ്പിക്കാൻ ചെന്നു . അവിടെ കഴിഞ്ഞപ്പോൾ വികാരി അച്ചൻ പറഞ്ഞു: ” ഈ ഇടവകയിൽ ഞാൻ വന്നിട്ട് അഞ്ച് വർഷമായി. പള്ളിപെരുന്നാൾ നടത്താൻ വേണ്ടി പൊതുയോഗം കുടുമ്പോൾ എന്നും കൂട്ടയടിയാണ് . ഒരു ഐക്യവുമില്ല. ഇതെന്റെ അഞ്ചാം വർഷമാണ് . ഈ വർഷമാണ് ആദ്യമായി ഇടവക തിരുനാൾ കമ്മിറ്റിയിൽ ഏകകണ്ഠമായി തീരുമാനമെടുത്തത്. ” അത് കേട്ടപ്പോൾ ഞാൻ ഓർത്തു : അച്ചൻ ജനത്തെ നേടിയല്ലോ എന്ന് . ഞാൻ പറഞ്ഞു: ” കൊള്ളാം അച്ചാ. അച്ചൻ ജനത്തെ നേടി”

അഞ്ചുദിവസത്തെ ധ്യാനം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ആ വർഷത്തെ പെരുന്നാൾ കമ്മിറ്റിക്ക് ആരും വന്നില്ല. അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് ഏകകണ്ഠമായ തീരുമാനം. അച്ചന്റെ ഏകകണ്ഠമായ തീരുമാനം. തമ്പുരാന് വിട്ടു കൊടുക്കാത്ത അച്ചൻ എവിടെ ചെന്നാലും പള്ളിയിൽ കൂട്ടയടിയായിരിക്കും.

ദൈവത്തിനു കൊടുക്കാത്ത ഭർത്താവ് ഭാര്യക്കും മക്കൾക്കും അസ്വസ്ഥത സൃഷ്ടിക്കും. ദൈവത്തിനു കൊടുക്കാത്ത ഭാര്യ ഭർത്താവിനും കുഞ്ഞുങ്ങൾക്കും അസ്വസ്ഥത ഉണ്ടാക്കും.

Also read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി

ചില കാര്യം ഇനി സാധിക്കുകയില്ല എന്ന് തോന്നുമ്പോൾ നിരാശപ്പെടരുത് . അത് ദൈവത്തിന് വിട്ടുകൊടുക്കുക. സാധിക്കും. നമ്മുടെ കുടുംബ ജീവിതം ഒന്ന് ആലോചിക്കുക. ഒരുപാട് നാൾ ജീവിച്ചിട്ടും ആഗ്രഹിച്ചപോലെ പല കാര്യങ്ങളും നടന്നില്ലല്ലോ എന്ന് വിഷമിച്ചു നീറുമ്പോൾ ദൈവം പറയും ഇനിയും സാധ്യതയുണ്ട് , നിരാശപ്പെടരുത് എന്ന് . ദൈവം നമുക്ക് തരുന്ന ഉറപ്പാണ് അത്.  

ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ ഈ പ്രഭാഷണം കേൾക്കൂ ! വീഡിയോ കാണുക

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം

Also Read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?

Also Read ”ഭാര്യക്ക് ഭർത്താവിന്റെ സ്‌നേഹപ്രകടനം കിട്ടണം. പക്ഷേ ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.”മാർ ക്രിസോസ്റ്റം വലിയ തിരുമേനി

Read Also പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Read Also രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

Also read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും

Also read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

Also read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here