മസ്ക്കറ്റിൽ നഴ്‌സായിരിക്കെ മരണം വന്നു കൂട്ടിക്കൊണ്ടുപോയ ഷീന ജോമോന് (41) ഇന്ന് ജന്മനാട് കണ്ണീരോടെ യാത്രാമൊഴിയേകും. രണ്ടുവർഷം മുൻപ് മരിച്ച ഭർത്താവ് ജോമോന്റെ കല്ലറയിൽ തന്നെ ഷീനയ്‌ക്കും വാസസ്ഥലം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കൾ. ഏകമകൾ 16 വയസുള്ള റോസിനെ തനിച്ചാക്കി ഷീന ഇനി ഭർത്താവിനൊപ്പം നിത്യനിദ്രയിൽ ലയിക്കും.
ഷീനയുടെ ഭൗതികദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഒല്ലൂരിലുള്ള ഭർത്താവിന്റെ തറവാട്ട് വീട്ടിൽ എത്തിക്കും . സംസ്കാരം നാലരയ്ക്ക് ഒല്ലൂർ സെന്റ് ആന്ടണീസ് ഫൊറോനാ പള്ളി സിമിത്തേരിയിൽ. തൊടുപുഴ , മൂലമറ്റം വലിയതാഴത്ത് കുടുംബാംഗമാണ് ഷീന.
മസ്ക്കറ്റിലെ ഒമാൻ ഇന്റർ നാഷണൽ (OIH) ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായിരിക്കെ കഴിഞ്ഞ ജനുവരി 31 ന് ആണ് ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം വന്നു ഷീനയുടെ ജീവൻ കവർന്നത് . ഹൃദയാഘാതത്തെ തുടർന്ന് പക്ഷാഘാതം വന്ന് കൗള ആശുപത്രിയിൽ നാല് ദിവസം വെൻ്റിലേറ്ററിൽ കഴിഞ്ഞ ഷീന പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. കോവിഡാനന്തര ശാരീരിക പ്രശ്നങ്ങൾ അലട്ടിയിരുന്നുവെന്നു സഹപ്രവർത്തകർ പറഞ്ഞു.
ഷീനയുടെ ഭർത്താവ് ചെറുവത്തൂർ ജോമോൻ രണ്ടു വർഷം മുൻപ് ആകസ്മികമായി
മരണമടഞ്ഞിരുന്നു. ഏക മകൾ ക്രിസ്റ്റീൻ റോസ് ജോമോൻ അന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ( ഇപ്പോൾ പ്ലസ് ടുവിനു പഠിക്കുന്നു .)
ഭർത്താവ് മരിച്ചതോടെ മകളുടെ ഭാവിയോർത്താണ് ബന്ധുക്കളെയും സ്വന്തക്കാരെയും വിട്ടു കോവിഡ് ഡ്യൂട്ടിക്കായി ഷീന ഒമാനിലേക്ക് വിമാനം കയറിയത് . കോവിഡ് ഡ്യൂട്ടി കഴിഞ്ഞതോടെ അവിടത്തെ തൊഴിൽ നഷ്ടമായി. ഇതിനിടയിൽ ഷീനയ്‌ക്ക് കോവിഡ് പിടിപെട്ടു . അത് ആരോഗ്യത്തെ ബാധിച്ചു.
ജോലിയില്ലാതെ കുറേനാൾ അലഞ്ഞ ഷീന തുടർന്ന് ഇന്റർനാഷണൽ ഹോസ്പിറ്റലിൽ ജോലിക്കു കയറി.
മുൻപ് തൃശൂർ ദയ ആശുപത്രിയിലും ജൂബിലി മിഷൻ മെഡിക്കൽ കോളേജിലും സ്റ്റാഫ് നഴ്‌സായിരുന്നു ഷീന
Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.”
Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്.
Also Read പഠിച്ചുവച്ച പദങ്ങൾ. വിളിച്ചു ശീലിച്ച വാക്കുകൾ. കുടുംബം ഒരു നരകം!
Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ
Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!
Also Read ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്
Also Read ചില വീടുകൾ ബ്യൂട്ടി പാർലറുകളാണ് !
Also Read ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം
Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്
Read Also കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത്
Read Also ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്














































