Home Agri മൃഗങ്ങളുടെ കരച്ചിലിൽ ഹൃദയം നോവുന്നവർക്ക് എന്തേ കർഷകന്റെ കരച്ചിലിൽ മനസ് നോവാത്തത് ?

മൃഗങ്ങളുടെ കരച്ചിലിൽ ഹൃദയം നോവുന്നവർക്ക് എന്തേ കർഷകന്റെ കരച്ചിലിൽ മനസ് നോവാത്തത് ?

2160
0
കൃഷിയെ സ്നേഹിക്കുന്ന ഒരു കർഷകനും സഹിക്കാനാവില്ല ആ ദൃശ്യം

”കൃഷി കൊണ്ട് ജീവിക്കുന്നവരാണ് ഞങ്ങൾ കര്‍ഷകര്‍. അല്ലാതെ മഴയത്ത് കുടയും ചൂടി നിന്ന് ചെടിക്ക് വെള്ളമൊഴിക്കുന്ന ഫോട്ടോ എടുത്തു പരിസ്ഥിതി ദിനത്തില്‍ ഫേസ്ബുക്കില്‍ ഇട്ട് ലൈക്ക് വാങ്ങിക്കൂട്ടുന്നവരല്ല.”

പറയുന്നത് മലയോര ജില്ലയിലെ ഒരു കർഷകൻ. കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങൾ കർഷകനുണ്ടാക്കുന്ന ദുരിതങ്ങളെപ്പറ്റി സോഷ്യൽ മീഡിയയിൽ അദ്ദേഹം പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് വൈറലായിരുന്നു. മലയോരമേഖലയിലെ മുഴുവൻ കർഷകരുടെയും സങ്കടങ്ങളും ആവലാതികളുമായിരുന്നു ആ കുറിപ്പിൽ . ഫേസ്ബുക്കിൽ ആ കൃഷിക്കാരൻ ഇങ്ങനെ എഴുതി:

മലയോര ജില്ലയിൽ വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് എന്റെ വീട് . പ്രിയ മൃഗ സ്നേഹികളോട് എനിക്ക് ചോദിക്കാൻ ചില ചോദ്യങ്ങളുണ്ട്. നിങ്ങൾ എറുമാടം കണ്ടിട്ടുണ്ടോ? ആ ഏറുമാടത്തിൽ രാത്രി ഉറങ്ങാതെ, കൃഷി നശിപ്പിക്കാൻ വരുന്ന വന്യമൃഗങ്ങളെ കാത്തിരിക്കുന്ന കർഷകരെ കണ്ടിട്ടുണ്ടോ? വേണ്ട, അവരുടെ ജീവിതാനുഭവങ്ങളിൽ ഏതെങ്കിലും ഒന്നിനെപ്പറ്റി കേട്ടിട്ടുണ്ടോ? വായിച്ചിട്ടുണ്ടോ? അറിഞ്ഞിട്ടുണ്ടോ ?

Also Read ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും:

കാടിന് നടുവിൽ സർക്കാർ പട്ടയം തന്ന ഒരേക്കർ ഭൂമി എനിക്കും ഉണ്ട്. ആനയും പന്നിയും ഇറങ്ങുന്ന സ്ഥലം ആണത്. അവിടെ ഞങ്ങൾ ചെയ്യുന്നത് കൃഷി ആണ്. കൃഷിയെന്നു വച്ചാൽ അത് കഞ്ചാവ് കൃഷി അല്ല . സർക്കാർ അംഗീകരിച്ചിരിക്കുന്ന കൃഷി. തെങ്ങ്, കമുക്, വാഴ, കപ്പ തുടങ്ങി മിക്കവാറും കർഷകർ ചെയ്യുന്ന നിയമവിധേയമായ കൃഷി. അന്നന്നത്തെ ആഹാരത്തിനുവേണ്ടി ഇവിടുത്തെ ഓരോ കർഷകനും ചെയ്യുന്ന കൃഷിയാണ് അത്. ഞങ്ങളുടെ വിയർപ്പാണ് അത്. സ്വന്തം മക്കളെപ്പോലെ ആ കൃഷിയെ ഞങ്ങൾ സ്നേഹിക്കുന്നു.

രാവിലെ എണീറ്റാൽ ഇത്തിരി കട്ടൻ കാപ്പിയും കഴിച്ചിട്ട് ഞങ്ങൾ കർഷകർ നേരെ പോകുന്നത് കൃഷി സ്ഥലത്തേക്കാണ്. വെള്ളവും വളവും നൽകി, ഓരോദിവസവും നോക്കി നോക്കിയിരിക്കും ആ കൃഷിയിൽ നിന്ന് വിളവെടുക്കാൻ. അതെടുത്തിട്ടുവേണം ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ആഹാരം ഉണ്ടാക്കി കൊടുക്കാൻ . അത് വിറ്റിട്ടുവേണം ഭാര്യക്ക് നല്ല വസ്ത്രം വാങ്ങിക്കൊടുക്കാൻ. കുട്ടികളുടെ ഫീസുകൊടുക്കണമെങ്കിൽ അതിൽ നിന്നു ലാഭം എന്തെങ്കിലും കിട്ടണം.

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

പാകമായി ഒരുനാൾ വിളവെടുക്കാൻ ചെല്ലുമ്പോൾ ആനയും പന്നിയും കുരങ്ങനും വന്നു കൃഷി നശിപ്പിച്ചിട്ടു പോയാൽ സഹിക്കാൻ പറ്റുമോ ഒരു കർഷകന് ? കൃഷിയെ സ്നേഹിക്കുന്ന ഒരു കർഷകനും സഹിക്കാനാവില്ല ആ ദൃശ്യം. നിങ്ങൾ പറയുന്ന മാർഗങ്ങൾ പരീക്ഷിച്ചാൽ ഒന്നും കൃഷി നശിപ്പിക്കാൻ വരുന്ന മൃഗങ്ങൾ മടങ്ങി പോകില്ല.

മൃഗ സ്നേഹം ഇല്ലാത്തതുകൊണ്ടൊന്നുമല്ല കൃഷി നശിപ്പിക്കാൻ വരുന്ന വന്യമൃഗങ്ങളെ ഞങ്ങൾ തുരത്തുന്നത്. തുരത്തിയില്ലെങ്കിൽ പട്ടിണിയിലാകും സാറുമ്മാരെ ഞങ്ങളുടെ കുട്ടികൾ. ഞങ്ങൾക്കും ഉണ്ട് മൃഗസ്നേഹം . ഞങ്ങളുടെ വീട്ടിലുമുണ്ട് പശുവും ആടും പട്ടിയും പൂച്ചയുമൊക്കെ. മക്കളെപ്പോലെയാണ് ഞങ്ങൾ അവയെ സ്നേഹിക്കുന്നതും പരിപാലിക്കുന്നതും .

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

മൃഗസ്നേഹം എന്നത് മൃഗസ്നേഹികൾ ട്രയിനിംഗ് നൽകി പഠിപ്പിച്ചെടുക്കുന്ന സ്നേഹം അല്ല.! ഞങ്ങളുടെ ഒക്കെ വീട്ടിൽ വളർത്തുന്ന പട്ടിയെ വന്ന് ഒന്ന് കണ്ട് നോക്കു. അപ്പോൾ നിങ്ങൾക്ക് മനസിലാകും കർഷകന്റെ മൃഗസ്നേഹം എത്ര അധികമെന്ന്. അനുമതി ഇല്ലാതെ നിങ്ങൾ വന്ന് അവന്റെ യജമാനന്റെ ഭൂമിയിൽ ഒന്ന് കയറി കാണിക്കാമോ ? അപ്പോൾ കാണിച്ചുതരും അവൻ അവന്റെ യജമാനനോടുള്ള സ്നേഹം. അതാണ് മൃഗങ്ങളും ഞങ്ങളും തമ്മിലുള്ള സ്നേഹബന്ധം.

കർഷകർ വനം വെട്ടിപ്പിടിച്ചതുകൊണ്ടാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതെന്നു കുറ്റപ്പെടുത്തുന്ന മൃഗസ്നേഹികളോട് ഒരു വാക്ക് . നഗരങ്ങളിലെ മണിമാളികകളിലിരുന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ട് കർഷകന്റെ നെഞ്ചിൽ കുത്തി കളിക്കാതെ നിങ്ങൾ ഈ മലമുകളിലേക്ക് ഒന്ന് കയറിവരൂ, എവിടെയാണ് കൈയേറ്റം എന്ന് ചൂണ്ടിക്കാണിക്കൂ. കയ്യേറ്റം ഉണ്ടെങ്കിൽ കേസ് കൊടുക്കൂ. ഇവിടെ ഒരു സർക്കാരില്ലേ? വനം വകുപ്പും, റെവന്യൂ വകുപ്പും ഇല്ലേ? അതിലുപരി ഒരു നീതിപീഠം ഇല്ലേ ?

കൃഷി കൊണ്ട് ജീവിക്കുന്നവരാണ് ഞങ്ങൾ കര്‍ഷകര്‍. ഒന്നിനെയും ദ്രോഹിക്കുന്നവർ അല്ല. മൃഗങ്ങൾ കാട്ടിൽ ജീവിക്കട്ടെ. നാട്ടിൽ കർഷകർക്ക് അവരുടെ വീടും കുടിയും സംരക്ഷിക്കപ്പെടണം. കൃഷി സംരക്ഷിക്കപ്പെടണം. അതുകൊണ്ട് കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കൂ പ്രിയ മൃഗസ്നേഹികളെ.

Also Read 36 വർഷമായി കട്ടിൽ ചുമന്നു ജീവിക്കുന്നു എഴുപത്താറു വയസുള്ള അശോകൻ

Also Read ”ഗിന്നസ് ബുക്കിലെ ഏറ്റവും നീളം കൂടിയ തെറി ഒരു ക്രിസ്ത്യാനിയുടേതാണ്.”

Also Read സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

Also Read മിന്നും മിന്നാ മിന്നി മിന്നി മിന്നി പൊന്നുംമുത്തായി

Also Read ഇല്ലാത്ത നിയമത്തിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ആ പാവം ആറുമാസം ജയിലിൽ കിടന്നു

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here