വെള്ളിയാമറ്റം ( തൊടുപുഴ ): ഒരിഞ്ചുഭൂമിക്കുവേണ്ടി കാഞ്ഞിരപ്പള്ളിയിൽ സഹോദരൻ സഹോദരനെ വെടിവച്ചു കൊന്ന വാർത്തക്കിടയിൽ ഇതാ ഇടുക്കി ജില്ലയിൽ വെള്ളിയാമറ്റത്തു നിന്ന് ഒരു സദ്‍വാർത്ത. റോഡ് വികസനത്തിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയ തോമസിനെ നാട്ടുകാർ ഷാൾ അണിയിച്ചു ആദരിച്ച വാർത്തയാണ് നെല്ലിക്കാമലയിൽ നിന്ന് വരുന്നത്. കണ്ടോത്ത് തോമസാണ് ഞരളംപുഴ നെല്ലിക്കാമലയിലെ ആറോളം കുടുംബങ്ങൾക്ക് വഴിക്കായി തന്റെ സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. 10 അടിയോളം വീതിയിൽ 100 മീറ്ററോളം ഭൂമിയാണ് നൽകിയത്. നെല്ലിക്കമലയിൽ സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെംബർ കബീർ കാസിം തോമസിനെ പൊന്നാടയണിയിച്ച് ആദരിച്ചു. റോഡിൻെറ ഉദ്‌ഘാടനവും നടന്നു.
ആ പ്രദേശത്തെ ഏറ്റവും പ്രായം ഉള്ളതും രണ്ട് വർഷം മുമ്പ് മരിച്ചു പോയതുമായ പള്ളിപ്പറമ്പിൽ ഏലി ചേടത്തിയുടെ ഓർമ്മ നിലനിൽക്കുന്നതിന് റോഡിന് “ഏലിച്ചേടത്തി റോഡെ” ന്ന് ചടങ്ങിൽ പേര് കൊടുക്കുകയും ചെയ്തു .














































