Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 32

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 32

1164
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 32

സന്ധ്യ!
ജയദേവന്‍റെ വീടും പരിസരവും വൈദ്യുതി ദീപങ്ങളുടെ പ്രഭയില്‍ കുളിച്ചു നിൽക്കുന്നു .
മുറ്റത്തൊരുക്കിയിരുന്ന വിശാലമായ പന്തലിൽ അവിടവിടെ ആളുകൾ വട്ടം കൂടിയിരുന്നു കുശലം പറയുന്നു.
വിവാഹത്തിനു വന്ന അതിഥികളില്‍ മിക്കവരും പോയി കഴിഞ്ഞിരുന്നു.
അടുത്ത ബന്ധുക്കളും അയൽക്കാരും ജയദേവന്റെ കുറെ സുഹൃത്തുക്കളും മാത്രം അവശേഷിച്ചു.
അകത്തു ശശികലയുടെ ചുറ്റും കൂടിയിരുന്ന് വിശേഷങ്ങള്‍ പറഞ്ഞും സ്വര്‍ണാഭരണങ്ങളുടെ ഭംഗി ആസ്വദിച്ചും നേരം കളയുകയാണ് ഒരുപറ്റം പെണ്ണുങ്ങള്‍.
ജയദേവനും സുഹൃത്തുക്കളും റൂഫ് ഗാർഡനിൽ ഗംഭീര ആഘോഷത്തിലാണ്.
വിലകൂടിയ മദ്യക്കുപ്പികള്‍ ഒന്നൊന്നായി പൊട്ടിക്കൊണ്ടിരുന്നു.
മദ്യം തലയ്ക്കുപിടിച്ചപ്പോള്‍ ചിലർ പാട്ടും ഡാന്‍സുമായി.
രാമചന്ദ്രന്‍ അല്‍പം മദ്യം ഗ്ലാസ്സിലേക്കു പകര്‍ന്നു സോഡയൊഴിച്ചിട്ട് ജയദേവന്‍റെ നേരെ നീട്ടികൊണ്ടു പറഞ്ഞു.
“നീയും ഒരു പെഗ് കഴിക്ക്. ഫസ്റ്റ് നൈറ്റല്ലേ. ഒരുണർവ്വിനും ഉന്മേഷത്തിനും നല്ലതാ ”
“എനിക്കു വേണ്ട.”
ജയദേവന്‍ തട്ടിമാറ്റി.
“ഓ… ഒരു പുണ്യാളച്ചന്‍! നീ കഴിക്കേലാത്ത ആളൊന്നുമല്ലല്ലോ? പെണ്ണുകെട്ടിയാൽ ഉടനെ ചിലരൊക്കെ പുണ്യാളൻ ആകുകല്ലേ . എടാ ഇത്തിരി അടിക്കുന്നത് ചില പെണ്ണുങ്ങൾക്ക് ഇഷ്ടമാ .” രാമചന്ദ്രന്‍ വേച്ചുവേച്ച് ജയദേവന്‍റെ ചെവിയിലേക്ക് മുഖം ചേര്‍ത്തിട്ടു പതിയെ പറഞ്ഞു. “എന്റെ ഭാര്യക്ക് ഇതിന്‍റെ മണം കേട്ടില്ലെങ്കിൽ ഉറക്കം വരിയേല. ഞാൻ കഴിക്കാതെ കിടപ്പുമുറിയിലേക്ക് ചെന്നാൽ അവള് തന്നെ അലമാര തുറന്നു കുപ്പിയെടുത്തു ഒഴിച്ച് തരും . അവൾക്കറിയാം ഇതകത്തേക്കു ചെന്നാൽ പിന്നെ ഞാൻ ഒരു വില്ലാളി വീരനായി മാറുമെന്ന് ”
“എനിക്കു വേണ്ടെന്നു പറഞ്ഞില്ലേ?” ജയനു ദേഷ്യം വന്നു .
“കമ്പനി സെയ്കിനുവേണ്ടി ഒരു പെഗ് . പ്ലീസ് . ഞങ്ങടെ ഒരു സന്തോഷത്തിനുവേണ്ടി .. ”
“അതെ… അതാ അതിന്‍റെ ഒരു ശരി. ഞങ്ങളൊക്കെ കഴിക്കുമ്പം നീയിങ്ങനെ പച്ചക്കിരിക്കുന്നത് കണ്ടിട്ട് ഞങ്ങൾക്ക് സഹിക്കുന്നില്ലെടാ . ഒരു പെഗ് . ഒരേയൊരു പെഗ് . അതു മതി. ”
” നോ . ഇന്ന് ഞാൻ കഴിക്കില്ല ”
” കഴിക്കണം. കഴിച്ചേ പറ്റൂ. ഇല്ലെങ്കിൽ ഞങ്ങള് ഇത് നിന്റെ വായിലേക്ക് ഒഴിച്ച് തരും ” രാമചന്ദ്രന്‍ നിര്‍ബന്ധിച്ചു. അയാളുടെ കാലുകൾ നിലത്തുറക്കുന്നില്ലായിരുന്നു .
“ഓക്കെ.”
ജയദേവന്‍ ഗ്ലാസ് വാങ്ങിയിട്ടു പറഞ്ഞു:
“ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ്… ഇനി നിര്‍ബന്ധിക്കരുത്.”
“നെവര്‍.”
ഒറ്റവലിക്ക് ജയദേവന്‍ ഗ്ലാസ് കാലിയാക്കിയിട്ട് മേശപ്പുറത്തു വച്ചു.
അൽപ നേരം കഴിഞ്ഞപ്പോൾ രാമചന്ദ്രൻ ചോദിച്ചു.
”എങ്ങനുണ്ട് സാധനം ?ഇപ്പം ഒരുന്മേഷം തോന്നുന്നില്ലേ. ഇനി ഈ രാത്രി മുഴുവൻ നിനക്ക് അടിച്ചു പൊളിക്കാം”
എല്ലാവരും ചിരിച്ചു.
മദ്യം തലയ്ക്കു പിടിച്ചപ്പോള്‍ ഒരു പെഗുകൂടി കഴിക്കണമെന്നു തോന്നി ജയന്. അതാണല്ലോ മദ്യത്തിന്റെ ശക്തി !
കുപ്പിയില്‍നിന്ന് ജയന്‍ തന്നെ മദ്യം പകരുന്നതു കണ്ടപ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞു:
“കണ്ടോ കണ്ടോ, ഒറ്റ പെഗേ കഴിക്ക്വൊള്ളൂന്നു പറഞ്ഞവനാ.., ദാ ഒഴിക്കുന്നു.” രാമചന്ദ്രന്‍ തന്‍റെ ഗ്ലാസ് നീക്കിവച്ചിട്ടു തുടര്‍ന്നു: “ഒഴിക്കെടാ എനിക്കും ഒരെണ്ണം.”
കുടിയും തീറ്റയുമായി നേരം പോയതറിഞ്ഞില്ല. ലഹരി മൂത്തു ഭാന്തുപിടിച്ചതു പോലെയായി ചിലർ . മദ്യം അവരെ കീഴടക്കിയപ്പോൾ സംഭാഷണത്തിന്‍റെ ഗതിയും വഴി മാറി.
പ്രസാദചന്ദ്രന്‍ എണീറ്റു നിന്നിട്ട് എല്ലാവരും കേള്‍ക്കെ കൈ ഉയർത്തി പറഞ്ഞു.
“സത്യം പറയാല്ലോ. മഹാ ബോറാ ഇവന്‍റെ പെണ്ണുംപിള്ള. പകലുപോലും അവളുടെ മുഖമൊന്നു കാണണമെങ്കില്‍ അഞ്ചു ബാറ്ററീടെ ടോര്‍ച്ചടിച്ചു നോക്കണം.”
കമന്‍റുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചുപോയി.
കരണത്തു ഒരടി കിട്ടിയതുപോലെ ജയദേവന്‍ വല്ലാതായി. ഒട്ടും പ്രതീക്ഷിച്ചില്ല സുഹൃത്തുക്കളില്‍ നിന്ന് ഇങ്ങനെയൊരു കമന്‍റ്! എല്ലാവരുടെയും ഉള്ളില്‍ വെള്ളമല്ലേ! പറയുന്നതിനും പ്രവർത്തിക്കുന്നതിനും ഒരു ലിമിറ്റില്ലല്ലോ . ജയന് ദേഷ്യം വന്നു.
“നേരുപറേടാ… വല്ല വശപ്പിശകും പറ്റി കെട്ടാതിരിക്കാന്‍ പറ്റാത്ത സാഹചര്യം വന്നു തലേക്കേറീതാണോ ഈ സാധനം ? ഇവിടെല്ലാരും അങ്ങനെയാ പറയുന്നത് .. ഞങ്ങളോട് സത്യം തുറന്നു പറ . ഞങ്ങളു നിന്റെ സുഹൃത്തുക്കളല്ലേ. ” പ്രസാദചന്ദ്രൻ ജയന്റെ തോളിൽ കൈവച്ചുകൊണ്ടു ചോദിച്ചു.
“ഹേയ് അതൊന്നുമല്ല. ബാഹ്യ സൗന്ദര്യത്തേക്കാൾ വലുത് മനസിന്റെ സൗന്ദര്യമല്ലേടാ ..ഞാനതേ നോക്കിയുള്ളൂ. അവൾക്കു നല്ലൊരു മനസുണ്ട് . സ്നേഹിക്കാൻ കഴിയുന്ന ഒരു ഹൃദയമുണ്ട് . എനിക്കതുമതി ”
“സത്യം പറഞ്ഞാ ആദ്യം കണ്ടതേ ഞങ്ങളെല്ലാരും ഞെട്ടിപ്പോയി കേട്ടോ. ഒരു വേലക്കാരീടെ ഗ്ളാമറു പോലുമില്ലെല്ലോടാ നിന്റെ പെണ്ണുമ്പിള്ളക്ക് ” രാമചന്ദ്രൻ കളിയാക്കി.
“നിറം ഇത്തിരി കറുപ്പാണെന്നല്ലേയുള്ളൂ. അതൊരു കുറവായിട്ട് എനിക്ക് തോന്നിയിട്ടില്ല .”
ജയന്‍ ന്യായീകരിക്കാൻ നോക്കി.
” ഇപ്പം തോന്നുകേല . കുറേനാള് കഴിഞ്ഞു, മധുവിധുവിന്റെ ലഹരിയൊക്കെ തീരുമ്പം നിനക്ക് തോന്നും ഇത് നമുക്ക് പറ്റിയ സാധനമല്ലെന്ന് . ഞാൻ വെള്ളമടിച്ചിട്ടു പറയുവാന്ന് വിചാരിക്കരുത് കേട്ടോ . ഉള്ളത് ഉള്ളതുപോലെ മുഖത്തുനോക്കി പറയുന്നവനാ ഈ പ്രസാദചന്ദ്രൻ ”
“നേരാടാ അവൻ പറഞ്ഞത് . നിങ്ങളു തമ്മില്‍ ഒട്ടും മാച്ചാവുന്നില്ല. നീ എത്ര സുന്ദരനാ. അവളെയും കൊണ്ട് നാലുപേരുടെ മുമ്പിലൂടെ നടക്കുമ്പം അറിയാം നിനക്കതിന്‍റെ പോരായ്മ.” അനിരുദ്ധൻ പ്രസാദചന്ദ്രനെ പിന്താങ്ങി .
“ഒന്നു മിണ്ടാതിരിക്കെടാ. കല്യാണം നടന്നു കഴിഞ്ഞിട്ടാണോ നിന്‍റെ മറ്റേ വര്‍ത്തമാനം? വെള്ളം തലേൽ കേറിയാൽ പിന്നെ പറയുന്നതിനും പ്രവർത്തിക്കുന്നതിനും ഒരു ലിമിറ്റില്ലല്ലോ ”
ജോൺസൻ അവരെ ശാസിച്ചു. എന്നിട്ട് ജയദേവനെ നോക്കി പറഞ്ഞു.
“എടാ ഇവര് വെള്ളം മൂത്തു പറയുന്നതാ . നീയതൊന്നും വിശ്വസിക്കണ്ട. ആ പെണ്ണു മിടുക്കിയാ. ”
‘മിടുക്കിയല്ലെന്നു ഞങ്ങളു പറഞ്ഞില്ലല്ലോ. ബാഹ്യരൂപം കൊണ്ട് ഇവന് ചേരില്ലാന്നല്ലേ പറഞ്ഞുള്ളൂ . അതു സത്യാ. ആദ്യം അവളെ കണ്ടപ്പഴേ നീയും പറഞ്ഞതല്ലേ അത് ? എന്നിട്ട് ഇപ്പം വല്യ നമ്പർ ഇടുന്നു. മനസിലൊന്നു വച്ചുകൊണ്ടു പുറത്തു വേറൊന്നു പറയുന്ന സ്വഭാവം എനിക്കില്ല. ഉള്ളത് ഉള്ളതുപോലെ ഞാൻ പറയും. ” പ്രസാദചന്ദ്രൻ പറഞ്ഞു.
“നീയവന്‍റെ മനസു വിഷമിപ്പിക്കാതെ പ്രസാദേ. നമുക്ക് വേറെന്തൊക്കെയോ വിഷയങ്ങളുണ്ട് സംസാരിക്കാന്‍. അതെങ്ങനാ ഒരെണ്ണത്തിനും ഇപ്പം സുബോധമില്ലല്ലോ ” – ഗോപൻ പറഞ്ഞു.
“ഓക്കെ. വിട്ടു ആ വിഷയം. ഞങ്ങടെ വിഷമം ഞങ്ങൾ ഇവനോടൊന്നു പറഞ്ഞെന്നേയുള്ളൂ. അല്ലാതെ വേറെ ഉദ്ദേശമൊന്നുമില്ല ”
”അവനില്ലാത്ത വിഷമം നിങ്ങൾക്കെന്തിനാ ?” ജോൺസൺ ചോദിച്ചു.
”അത് കറക്ട് . നമ്മളല്ലല്ലോ കെട്ടിയത് . കെട്ടിയവന് വിഷമമില്ലെങ്കിൽ പിന്നെ കണ്ടുനിന്ന നമ്മൾക്കാണോ വിഷമം . അല്ലെ രാമചന്ദ്രാ? ”
”അതെയതെ. ആ വിഷയം വിടാം നമുക്ക്. ഒഴിക്ക് ഒരണ്ണം കൂടെ ” പ്രസാദചന്ദ്രൻ ഗ്ളാസ് നീക്കിവച്ചു
പിന്നീടാരും അതിനെപ്പറ്റി സംസാരിച്ചില്ല.
ജയദേവന്റെ മനസു വല്ലാതെ കലങ്ങി മറിഞ്ഞു . അയാൾ ഒരു പെഗുകൂടി പകർന്ന് സോഡായൊഴിച്ചു ഒറ്റവലിക്ക് അകത്താക്കി.
” വേണ്ടാന്നു പറഞ്ഞവൻ ദേ ഇപ്പം നാലാമത്തെ പെഗാ എടുക്കുന്നത് ”
അനിരുദ്ധൻ പറഞ്ഞു .
മദ്യപാനവും വർത്തമാനവും രാത്രി പതിനൊന്നു മണിവരെ നീണ്ടു .
സീതാലക്ഷ്മി വന്നു നിറുത്താന്‍ പറഞ്ഞപ്പോഴാണ് എല്ലാവരും എണീറ്റത് .
സുഹൃത്തുക്കള്‍ ബൈക്കിലും കാറിലുമായി സ്ഥലം വിട്ടു.
ജയദേവന്‍റെ മനസു വല്ലാതെ കലുഷിതമായിരുന്നു.
പ്രസാദചന്ദ്രന്‍റെ വാചകം കാതില്‍ മുഴങ്ങുന്നു.
“നേരുപറേടാ… വല്ല വശപ്പിശകും പറ്റി കെട്ടാതിരിക്കാന്‍ പറ്റാത്ത സാഹചര്യം വന്നു തലേല്‍ക്കേറീതാണോ ഇത്? “
ശെ! ആളുകളെന്തൊക്കെയായിരിക്കും ഇപ്പോള്‍ പറയുന്നത്? കല്യാണത്തിന് വന്നവരൊക്കെ ഇതായിരിക്കില്ലേ പറഞ്ഞത് ?
അത്രയ്ക്കു ബോറാണോ ശശികല? വേണ്ടായിരുന്നു ഈ കല്യാണം! മണ്ടത്തരമായിപ്പോയി താന്‍ കാണിച്ചത്.
ഇനി ജീവിതാവസാനംവരെ ഈ സാധനത്തിന്റെ ചുമക്കണ്ടേ ?. സുമിത്രയോട് പ്രതികാരം ചെയ്യാൻ തന്‍റെ ജീവിതം കൊണ്ടു കളിച്ച കളി തീക്കളിയായിപ്പോയി. . അത് വേണ്ടായിരുന്നു . അമ്മ പലതവണ പറഞ്ഞതായിരുന്നല്ലോ ഈ കല്യാണം വേണ്ടെന്ന്! ഒരാവേശത്തിൽ കിണറ്റിൽ ചാടിയാൽ പത്തു ആ വേശത്തിൽ തിരിച്ചുകയറാൻ പറ്റില്ലല്ലോ.
നാലുപേരുടെ മുമ്പിലൂടെ ഭാര്യയാണെന്നുപറഞ്ഞ് താനെങ്ങനെ കൊണ്ടുനടക്കും അവളെ? സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് അതിന്റെ ഗൗരവം മനസിലാക്കിയത് . തനിക്കെന്തേ ഇതൊന്നും നേരത്തെ തോന്നാതിരുന്നത് ? ഹരിതയുമായുള്ള വിവാഹം മുടങ്ങിയപ്പോൾ മനസ്സിൽ ഒരു ചിന്തയെ ഉണ്ടായിരുന്നുള്ളൂ . സുമിത്രയോടു പ്രതികാരം ചെയ്യണം . അതിനു തിരഞ്ഞെടുത്ത വഴി മണ്ടന്റെ വഴിയായിപ്പോയി .
ജയദേവന്‍ സ്വയം പഴിക്കുകയും മുഷ്ടിചുരുട്ടി തലയ്ക്കിട്ടിടിക്കുകയും ചെയ്തു.
അയാൾ മണിയറയിലേക്ക് കയറി ചെന്നപ്പോൾ ശശികല ബഹുമാനത്തോടെ എണീറ്റു.
“കൂട്ടുകാരൊക്കെ പോയോ?”
സ്നേഹ സ്വരത്തിൽ അവള്‍ ചോദിച്ചു.
“ഉം.”
”ഞാൻ ഒരുപാട് നേരമായി ഇവിടെ തനിച്ചിരിക്കാൻ തുടങ്ങിയിട്ട് ”
”ഞാനൊന്ന് കുളിച്ചിട്ടു വരാം ”
നേരെ ബാത് റൂമിലേക്ക് നടന്നു ജയൻ . കുളിച്ച് വേഷം മാറി കിടപ്പുമുറിയിലേക്ക് തിരികെ വന്നപ്പോൾ കട്ടിലില്‍ ഇരിക്കുകയായിരുന്നു ശശികല .
ജയദേവന്‍ വാതിലടച്ചു തഴുതിട്ടിട്ടു കട്ടിലില്‍ വന്നിരുന്നു.
മദ്യത്തിന്‍റെ രൂക്ഷഗന്ധം അനുഭവപ്പെട്ടപ്പോള്‍ ശശികല ചോദിച്ചു.
“കൂട്ടുകാരുടെ കൂടെക്കൂടി ജയേട്ടനും കുടിച്ചോ?”
“ഉം.”
“ഇനി കുടിക്കരുതുട്ടോ. കുടിച്ചുകുടിച്ചാ എന്‍റച്ഛന്‍ നശിച്ചത്. അതുകൊണ്ട് എനിക്കിഷ്ടമല്ല ഇതിന്റെ മണം പോലും. ഇന്ന് നമ്മള് പുതിയൊരു ജീവിതം തുടങ്ങുവല്ലേ . ഇനി മുതൽ ഭാര്യയുടെ ഇഷ്ടം കൂടി ഒന്ന് നോക്കണം കേട്ടോ.”
“ഞാന്‍ കുടിക്കണോ വേണ്ടയോന്നു ഞാന്‍ തീരുമാനിക്കും. കഴുത്തില്‍ താലി വീണതേ എന്നെ ഭരിക്കാന്‍ നോക്കുവാണോ നീ? എനിക്ക് വേറെ പെണ്ണുകിട്ടില്ലാഞ്ഞിട്ടല്ല നിന്നെ കല്യാണം കഴിച്ചത്. ലക്ഷക്കണക്കിന് രൂപ സ്ത്രീധനോം തന്ന് നല്ല സിനിമാനടിയേപ്പോലുള്ള പെണ്ണിനെ കെട്ടിച്ചുതരാന്‍ ക്യൂ നിന്നതാ ആളുകള്. നിനക്കൊരു ജീവിതം കിട്ടിക്കോട്ടേന്നു കരുതി ഞാനൊരു ത്യാഗം ചെയ്തു. അപ്പം നീയെന്നെ ഭരിക്കാന്‍ വര്വാ?”
“സോറി. ഇനി ഇങ്ങനെയൊന്നും പറയില്ല .”
”ഒരു നല്ല ഭാര്യ എപ്പഴും ഭർത്താവിനെ സപ്പോർട്ട് ചെയ്യും . ഭർത്താവ് എന്ത് പോക്കിരിത്തരം കാണിച്ചാലും ” ദേഷ്യത്തോടെ ജയൻ പറഞ്ഞു.
”സോറി. ഇനി അങ്ങനൊന്നും പറയില്ലെന്ന് ഞാൻ പറഞ്ഞല്ലോ? പിന്നെന്തിനാ എന്നോടിങ്ങനെ ദേഷ്യപ്പെടുന്നെ? ” ശശികലക്കു സങ്കടം വന്നു.
“എന്നാ കിടന്നുറങ്ങിക്കോ. നേരം പാതിരാ ആയി , എനിക്ക് ഇന്ന് നല്ല സുഖമില്ല ”
കട്ടിലിലേക്ക് ചാഞ്ഞിട്ട് ജയദേവന്‍ പുതപ്പെടുത്ത് ദേഹാസകലം മൂടി.
ശശികല ഒരു മരപ്പാവയെപ്പോലെ കട്ടിലിൽ തന്നെയിരുന്നു കുറെ നേരം.
ജയന്റെ കൂർക്കം വലി കേട്ടപ്പോൾ മുഖം പൊത്തി കരഞ്ഞുകൊണ്ട് അവളും കട്ടിലിലേക്ക് ചാഞ്ഞു . തലയിണയിൽ കെട്ടിപ്പിടിച്ച്‌ എങ്ങി ഏങ്ങി കരഞ്ഞു . സുമിത്രയെ വേദനിപ്പിച്ചതിന്റെ ദൈവകോപമായിരിക്കാം ഇത് എന്നവൾക്കു തോന്നിപ്പോയി.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here