ചിറ്റാർ : പത്തനംതിട്ട ചിറ്റാർ കുടപ്പനക്കുളം സ്വദേശി പി.പി.മത്തായി ഫോറസ്റ്റുകാരുടെ കസ്റ്റഡിയിലിരിക്കെ കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ പ്രതികളായ വനം ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എ.കെ.പ്രദീപ്കുമാർ, ടി.അനിൽകുമാർ, എൻ.സന്തോഷ്, ഇ.വി.പ്രദീപ്കുമാർ, താൽക്കാലിക ഡ്രൈവർ പി. പ്രതിൻ എന്നിവരുടെ മുൻകൂർ ജാമ്യഹർജിയിലാണു കോടതി വിധി പറഞ്ഞത്. കേസിൽ ഒരാളുടെ ജാമ്യഹർജി കൂടി വാദം കേൾക്കാനുണ്ട്.
Also Read ”എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവർ കൊന്നു കിണറ്റിലിട്ടതാണ്..
അറസ്റ്റ് ഉൾപ്പെടെയുള്ള നിയമ നടപടികളിലേക്ക് കടക്കുന്നതിനു ഇനി സിബിഐക്ക് തടസമില്ല. അറസ്റ്റിനു സിബിഐക്ക് വേണ്ടത്ര തെളിവുകൾ കിട്ടിയതായാണ് സൂചന. പ്രതികളുടെ മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പു വരാനാണ് സിബിഐ കാത്തിരുന്നതെന്നാണു അറിവ്. ഇതിനോടകം നൂറോളം പേരെ ചോദ്യം ചെയ്തു. മത്തായിയുടെ ബന്ധുക്കൾ, മത്തായിയെ അവസാനമായി കണ്ടയാളുകൾ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
മത്തായിയുടെ സുഹൃത്തുക്കളെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയ രണ്ടുപേർ ഒളിവിൽ പോയതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇതിലൊരാൾ മത്തായിയെ വനപാലകർ കസ്റ്റഡിയിലെടുക്കുമ്പോൾ ഒപ്പമുണ്ടായിരുന്നയാളാണ്. ഒളിവിൽ പോയവരുടെ താവളം കണ്ടെത്തിയതായി അറിയുന്നു.
Also Read മലയോരത്തു വീണ കർഷകരക്തം അത്ര പെട്ടെന്നു ഒഴുകി പോകില്ല; മത്തായിയുടെ കുടുംബത്തിന് നീതി കിട്ടണം
കഴിഞ്ഞ ജൂലായ് 28നാണ് മത്തായിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ കണ്ടെത്തിയത്. 40 ദിവസം മൃതദേഹം സംസ്കരിക്കാതെ മത്തായിയുടെ ഭാര്യ നടത്തിയ സമരത്തിനൊടുവിലാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്.
Also Read ”അടുത്ത വർഷം വോട്ടു ചോദിയ്ക്കാൻ ഈ വഴിവരുമല്ലോ? അപ്പോൾ കാണാം..”
പത്തനംതിട്ടയിൽ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ പ്രത്യേക ഓഫീസ് സംവിധാനങ്ങളോടെയാണ് സി ബി ഐ അന്വേഷണം പുരോഗമിക്കുന്നത് . ഡിവൈ.എസ്.പി രൺബീർസിംഗ് ശെഖാവത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Also read കരുണയുള്ളവർ കഴിവുള്ളത് നൽകി കൈത്താങ്ങാകുക പൊന്നുവിന്റെ കുടുംബത്തിന്
Also Read 21 ദിവസമായിട്ടും മത്തായിയുടെ മൃതദേഹം മോർച്ചറിയിൽ :