കേരളത്തില്‍ എത്തിയ വിദേശിവാഴകളിലെ ഒരു ഇനമാണ് പൊപൗലു (Popoulu) . ഇതിന്റെ കായ്കൾക്ക് കാഴ്ചയില്‍ പൂവന്‍ പഴത്തിനോടു സാമ്യമെങ്കിലും രുചിയിലും മണത്തിലും നേന്ത്രപഴത്തെപ്പോലെയാണ് . കറിക്കും ഉപ്പേരിക്കും പഴത്തിനുമെല്ലാം ബഹുകേമൻ.
ആറുവർഷം മുൻപ് കേരള കാര്‍ഷികസര്‍വകലാശാലയുടെ തൃശൂര്‍ കണ്ണാറ വാഴഗവേഷണകേന്ദ്രത്തില്‍ നടത്തിയ പരീക്ഷണത്തിൽ കേരളത്തിൽ ഇത് നന്നായി വളരുമെന്ന് കണ്ടത്തി. പൊപൗലു ഹവായ് ദ്വീപുകളില്‍ വ്യാപകമായി കൃഷിചെയ്‌തുവരുന്ന ഇനമാണ് . കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യം
നേന്ത്രന്‍ വിഭാഗത്തില്‍ ഉൾപ്പെടുന്ന വാഴ ഇനമാണ് പൊപൗലു. തൂക്കത്തില്‍ നേന്ത്രനേക്കാൾ മികച്ചുനിൽകും .നേന്ത്രന് 10-12 കിലോഗ്രാം ഉള്ളപ്പോൾ പൊപൗലു 20-25 കിലോഗ്രാം തൂക്കം ലഭിക്കും. തടിച്ചുരുണ്ട ആകൃതിയാണ് കായ്‌കള്‍ക്ക്. നേന്ത്രകായ്‌കളുടെ അത്രയും വലുപ്പമില്ല.


ചിപ്സ് നിര്‍മാണത്തിന് നേന്ത്രനേക്കാൾ മികച്ചതാണ് പൊപൗലു . നേന്ത്രനെക്കാള്‍ കുടുതല്‍ ചിപ്സ് കിട്ടുമെന്നതിനാല്‍ കായ് വറുക്കുന്നവര്‍ കുടുതല്‍ ഇഷ്ടപ്പെടും. നേന്ത്രന്‍ ഇനങ്ങളെക്കാള്‍ സോഫ്‌റ്റ് ആയ ചിപ്‌സും ലഭിക്കും. നല്ല പൊരിപൊരിപ്പും, രുചിയും. യാതൊരു നിറവും ചേര്‍ക്കാതെ തന്നെ നല്ല മഞ്ഞ നിറമുള്ള ചിപ്സ് ഉണ്ടാക്കാമെന്നതാണ് പൊപൗലുവിന്‍റെ മെച്ചം. നേന്ത്രനുള്ള പോഷകമൂല്യവും ഔഷധഗുണങ്ങളും പൊപൗലു ഇനത്തിനുമുണ്ട്. കറിയ്ക്കും പഴമായും ഉപയോഗിക്കാം.
12-14 അടിവരെ ഉയരത്തില്‍ വളരും. ഊന്ന് കൊടുക്കേണ്ടിവരില്ല. നേന്ത്രന്‍ ഇനങ്ങളില്‍ കുല വന്ന് 90-95 ദിവസങ്ങള്‍ക്കുള്ളില്‍ മൂപ്പെത്തുമ്പോള്‍ പൊപൗലു ഇനം കുലവന്ന് 65-70 ദിവസത്തിനുള്ളില്‍ വിളവെടുപ്പിന് പാകമാകും. നേന്ത്രന്‍ ഇനങ്ങളില്‍ 5-6 പടലകള്‍ കാണുമ്പോള്‍ ഇതില്‍ 8-9 പടലകള്‍ കാണും. ശരാശരി 70-75 കായ്‌കള്‍.


പഴത്തിന്റെ തൊലിക്ക് നേന്ത്രപഴത്തിന്റെ തൊലിയേക്കാള്‍ കട്ടി കുറവാണ്. ഭാഗികമായ തണലിലും വളരുമെന്നതിനാല്‍ ഇടവിളയായി കൃഷിചെയ്യാം. രോഗപ്രതിരോധ ശേഷിയും കൂടുതലാണ് . കുറഞ്ഞ ജല ഉപയോഗം അഥവാ ഉയര്‍ന്ന നിരക്കിലുള്ള ജലവിനിയോഗശേഷി ഈ ഇനത്തിന്റെ പ്രത്യേകതയാണ്.
ആഗസ്‌റ്റ് ആദ്യം കൃഷിചെയ്‌ത് മെയ് ആദ്യ പകുതിയോടെ വിളവെടുക്കാം. കാര്യമായ രോഗകീടബാധകളൊന്നും ഉണ്ടാകാറില്ല. നേന്ത്രനേപ്പോലെ കന്നു പറിച്ചു നട്ട് കൃഷി ചെയ്യാം. വേണമെങ്കില്‍ അവിടെത്തന്നെ കന്നുകള്‍ വളരാന്‍ അനുവദിച്ചാലും നല്ല വിളവുണ്ടാകും.
Read Also നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ
Read Also അറിയപ്പെടാത്ത കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിത്തുകൾ വാങ്ങി നടരുതെന്നു കേന്ദ്ര കൃഷി വകുപ്പ്
Read Also കൃഷിയന്ത്രങ്ങൾ വാങ്ങാൻ 80% സബ്സിഡി നിരക്കിൽ 10 ലക്ഷം വരെ ധനസഹായം
Read Also അരിയിൽ ആര്‍സെനിക്ക് വിഷം. കപ്പയിൽ സയനൈഡ് വിഷം














































