

”ഒരുത്തി വിവാഹത്തിന്റെ അന്ന് മുടിക്ക് നീളം കിട്ടാൻ എക്സ്ട്രാ മുടി പിൻ ചെയ്തു. മുല്ലപ്പൂ മാല ചൂടി. നെഞ്ചിനു പൊലിമ കിട്ടാൻ പ്ലാസ്റ്റിക്കിന്റെ രണ്ടു പാത്രമെടുത്തു വച്ചു. വയറിൽ സ്റ്റീലിന്റെ ഒരു തകിടും വച്ചു.
കല്യാണം കഴിഞ്ഞു ആദ്യരാത്രി കിടക്കാൻ നേരത്ത് ഇവൾ മുടി അഴിച്ചു കട്ടിലിൽ വച്ചു. നെഞ്ചിലെ പ്‌ളേറ്റെടുത്തു ഒപ്പം വച്ചു . വയറിലെ പ്‌ളേറ്റെടുത്തു ചേർത്തുവച്ചു . ഭർത്താവിന്റെ കണ്ണ് തളളിപ്പോയി. അവൻ ചോദിച്ചു: ”സത്യം പറയെടി, ഞാൻ നിന്റെ കൂടെ ഈ കട്ടിലിൽ കിടക്കണോ അതോ ആ സാധനങ്ങളുടെ കൂടെ ആ കട്ടിലിൽ കിടക്കണോ ?”
അത് കൊണ്ട് ഒരു കാര്യം ഓർക്കുക. ആണായാലും പെണ്ണായാലും നേരിട്ട് കാണാതെ, വാട്ട്സ് ആപ്പിൽ കണ്ടോ ഫേസ്ബുക്കിൽ കണ്ടോ ഇൻസ്റ്റാഗ്രാമിൽ കണ്ടോ ഒന്നും കല്യാണം ഉറപ്പിച്ചേക്കരുത്. കാരണം ഒരു ഷെയ്പ്പും ഇല്ലാത്തതിനെ ഉഗ്രൻ സാധനമായിട്ട് അവതരിപ്പിക്കാൻ നവമാധ്യമങ്ങൾക്ക് സാധിക്കും. നമ്മൾ കാണുന്നതല്ല ജീവിതം. എല്ലാ ജീവിതത്തിലും താളപ്പിഴകളും പാകപ്പിഴകളും ഉണ്ട്.
Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!
എനിക്കൊരു പെൺകുട്ടിയെ അറിയാം. ഖത്തറിൽ ജോലി ഉള്ള എൻജിനീയറെ അവൾ സ്നേഹിച്ചു. ഫോട്ടോ കണ്ടു ഭയങ്കര ഇഷ്ടമായി . കല്യാണം കഴിക്കാതെ പറ്റില്ലെന്നായി. പെണ്ണ് കെട്ടാൻ അവൻ ഖത്തറിൽ നിന്ന് പാഞ്ഞെത്തി. നേരിട്ട് കണ്ടപ്പോഴാണ് പെണ്ണിന് അബദ്ധം മനസ്സിലായത് . അവന്റെ പല്ല് പള്ളിയിലെ നടക്കല്ലു പോലെ പൊങ്ങി പൊങ്ങി കിടക്കുകയാണ്. ഫോട്ടോ കണ്ടപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു .
ഒരു പെൺകുട്ടിയെപ്പറ്റി വിവാഹത്തിന്റെ ആലോചന വന്നു. പരസ്യം വന്നത് ഇങ്ങനെയാണ് : ”മുല്ലപ്പൂ മൊട്ട് പോലെ പല്ലുള്ള പെണ്ണിന് അനുയോജ്യനായ വരനെ ആവശ്യമുണ്ട് . ഒരു ചെറുക്കന്റെ അപ്പന് ഇഷ്ടപ്പെട്ടു . ആലോചന മുറുകി. ഒരാഴ്ച കഴിഞ്ഞ് നേരിൽ കാണാൻ ചെന്നു . നോക്കിയപ്പോഴാണ് കണ്ടത് മുല്ലപ്പൂ മൊട്ടെന്നു പറഞ്ഞ പല്ല് കാട്ടുപന്നിയുടെ തേറ്റ പോലെ ചാടി കിടക്കുന്നു. ദേഷ്യം വന്ന ചെറുക്കന്റെ അപ്പൻ ചോദിച്ചു:
” എന്തൊരു വഞ്ചനയാണ് ഇത് ? മുല്ലപ്പൂ മൊട്ടെന്നു പറഞ്ഞിട്ട് ഇങ്ങനെയാണോ … ? ”
അപ്പോൾ പെണ്ണിന്റെ അമ്മ പറഞ്ഞു:
” പൊന്നു സാറേ…, പരസ്യം ഇട്ടപ്പോൾ മൊട്ട് ആയിരുന്നു. ഒരാഴ്ചയായില്ലേ. വിടർന്നു പോയതാണ് ”
Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.
ഇന്നത്തെ ലോകത്തിന് ഒരു പ്രത്യേകത ഉള്ളത് മനുഷ്യന്റെ ദൂരങ്ങളുടെ ലോകം വളരെ അടുത്തു എന്നതാണ് . അതേസമയം അടുത്ത ലോകങ്ങൾ വളരെ അകന്നു . അമേരിക്കയിലെ ആന്റി എന്റെ ഉള്ളം കയ്യിൽ, ഫോണിൽ ഇരുന്നു തുള്ളിക്കൊണ്ടിരിക്കും . ചിക്കാഗോയിലെ ആന്റിയെ കൈവിരൽ തൊട്ട് കാണാം . അത്രയും ലോകം അടുത്തു . പക്ഷെ അടുക്കളയിൽ കിടക്കുന്ന അമ്മ മകനിൽ നിന്നും മരുമകളിൽ നിന്നും ആയിരം മൈൽ അകന്നു . ചുരുക്കി പറഞ്ഞാൽ രണ്ടു ഭൂഖണ്ഡങ്ങൾ തമ്മിലുള്ള ദൂരം ഒരുപാട് അടുത്തു . പക്ഷെ രണ്ടു മുറികൾ തമ്മിലുള്ള ദൂരം ഒരുപാട് കൂടി .
ഒരിക്കൽ ഒരു പള്ളിയിൽ ധ്യാനിപ്പിച്ചപ്പോൾ ഒരു കൊച്ചു കുട്ടിയോട് ഞാൻ ചോദിച്ചു . മോനേ നിങ്ങളുടെ വീട്ടിലെ പ്രാർത്ഥന എങ്ങനെയാണ്? അവൻ പറഞ്ഞു: ഞങ്ങൾ കൊന്ത ചൊല്ലിയാണ് പ്രാർത്ഥിക്കുന്നത്. ഞാൻ ചോദിച്ചു, എങ്ങനെയാടാ കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്നത് ? അവൻ പറഞ്ഞു, ഞങ്ങൾ കൊന്ത ചൊല്ലുന്നത് രഹസ്യം പരസ്യം പരസ്യം രഹസ്യം എന്ന് . എനിക്ക് മനസിലായില്ല . അതെന്താടാ അങ്ങനെ പറഞ്ഞത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു സീരിയലിൽ പരസ്യം വരുമ്പോൾ ഒരു രഹസ്യം ചൊല്ലും. രഹസ്യം തീരുമ്പോൾ സീരിയൽ തുടരും. അടുത്ത പരസ്യത്തിനു സമയത്ത് അടുത്ത രഹസ്യം.
വീട് ഒരു സിനിമ തിയേറ്റർ .
Also Read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു!
ചില ആന്റിമാരും അമ്മച്ചിമാരും പള്ളിയിൽ കഴിഞ്ഞ് പോകുന്നത് കണ്ടാൽ തോന്നും ഗബ്രിയേൽ മാലാഖ കഴിഞ്ഞവർഷം പ്രസവിച്ച ആളാണ് എന്ന് . അത്രയ്ക്ക് ഭക്തിയും നടപ്പുമാണ് . വീട്ടിൽ ചെന്നാൽ വെട്ടിയിട്ട കൂഴച്ചക്ക പോലെ ഫ്ലാറ്റ് ആയിട്ട് ടി വി യുടെ മുൻപിൽ മലർന്നു കിടക്കും . രാവിലെ പള്ളിയിൽ പോകും എല്ലാം ഉണ്ട് . പക്ഷേ പ്രാർത്ഥനയേക്കാൾ കൂടുതൽ താല്പര്യം സീരിയലാണ്. വീട് ഒരു സിനിമ തിയേറ്റർ ആകരുത്.
കോട്ടയം കഞ്ഞിക്കുഴി മുതൽ നാഗമ്പടം വരെ 18 ബ്യൂട്ടിപാർലർ ഉണ്ട് . ഒന്ന് രോമം വടിക്കാൻ . രണ്ട് പുരികം പറിക്കാൻ. മൂന്ന് മഞ്ഞള് പുരട്ടാൻ. നാല് നഖം വെട്ടാൻ . ഏതെല്ലാം രീതികളിലാണ് ഇന്ന് ഫാഷൻ .
മുടി വെട്ടാനാണെങ്കിലും എന്തുമാത്രം ഫാഷൻ ആണ് . ഒരു മനുഷ്യൻ ബാർബർഷോപ്പിൽ ചെന്ന് പറഞ്ഞു ബാർബർ എന്റെ മുടി ഒന്ന് വെട്ടണം. ബാർബർ ചോദിച്ചു. ഏതു സ്റ്റയിലിൽ വെട്ടണം ? മഷ്‌റൂം കട്ട് ? അമ്പറല്ല കട്ട് ? സ്റ്റെപ്പ് കട്ട് ? അവൻ പറഞ്ഞു: ഏത് സ്റ്റയിലിൽ വെട്ടിയാലും വേണ്ടില്ല . ഭാര്യ പിടിക്കാൻ നീളം കിട്ടരുത്.
Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും
ഇക്കാലത്ത് ചിലര് പണിയുന്ന വീട് എത്ര വലിയതാണ് ! എത്രയോ വലിയ കൊട്ടാരങ്ങൾ പണിതുകൂട്ടുന്നു . ചില വീടുകൾക്ക് എന്തുമാത്രം മുറികളാണ് . ഒരിക്കൽ ഒരുവീട് കണ്ടു . രണ്ട് നില. എട്ടുമുറി . അവിടുത്തെ അന്തേവാസികളോ? കയറി തൂങ്ങിനടക്കുന്ന ഒരു അപ്പൻ. കുത്തിയിരിക്കുന്ന ഒരു അമ്മ. രണ്ട് ഓന്ത് .ഒരു പല്ലി . രണ്ട് പൂച്ച. ഒരു പട്ടി. ഇതാണ് ആ വീടിന്റെ അവകാശികൾ. അവർക്കുവേണ്ടിയാണ് കോടികളുടെ വീടുകൾ പണിതു കൂട്ടുന്നത് .
ഒരു മനുഷ്യൻ ഭാര്യയോട് എന്നും വഴക്കുണ്ടാക്കുമായിരുന്നു . അവസാനം വണ്ടി അപകടത്തിൽ അയാൾ മരിച്ചു. ലൂസിഫറിന്റെ അരമനയിൽ നരകത്തിൽ ഒരു മുറി കിട്ടി അയാൾക്ക് . അയാൾക്ക് ഒരിക്കൽ ഒരു ആഗ്രഹം. ഭൂമിയിലെ ഭാര്യയുടെ ശബ്ദം ഒന്ന് കേൾക്കണം. ലൂസിഫറിനോട് ആഗ്രഹം പറഞ്ഞപ്പോൾ ലൂസിഫർ ഫോൺ കൊടുത്തു. ഫോണിലൂടെ ഭാര്യയോട് സംസാരിച്ച് സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല. മുക്കാൽ മണിക്കൂർ ആയി. ഫോൺ ചാർജ്ജ് എത്രയായി എന്ന് അയാൾ ലൂസിഫറിനോട് ചോദിച്ചു. ലൂസിഫർ പറഞ്ഞു: ” പൈസ ഒന്നും വേണ്ട . നരകത്തിൽ നിന്ന് നരകത്തിലേക്ക് ലോക്കൽ കോള് ആണ്. അതിന് പൈസയുടെ ആവശ്യമില്ല.
Also Read വീര്യവും ശൗര്യവും പോയാൽ പിന്നെ ശാരീരികബന്ധം പോലും യാന്ത്രികമായിരിക്കും
ഭൂമിയിലെ നരകം ആണ് അപ്പുറത്തെ നരകം. ഭൂമിയിലെ സ്വർഗ്ഗമാണ് അപ്പുറത്തെ സ്വർഗ്ഗം. ഈ ഭൂമിയിലെ നരകം ആണോ നമ്മുടെ വീട് എന്ന് നമ്മൾ പരിശോധിക്കണം .
80 വയസ്സുള്ള അപ്പനോട് മിണ്ടാൻ തിരക്കുള്ള മകന് ഇന്ന് സമയമില്ല. 78 കാരി അമ്മയുടെ അടുത്ത് ഇരിക്കാൻ മരുമകൾക്ക് സമയമില്ല. പ്രായമായ അപ്പന്റെയും അമ്മയുടെയും കൂടെ ഇരിക്കാൻ മക്കൾക്കും മരുമക്കൾക്കും സമയമില്ല.
സ്കൂളിൽ നിന്ന് വരുന്ന കൊച്ചിനെ കേൾക്കാൻ അപ്പനും അമ്മയ്ക്കും സമയം ഇല്ലെങ്കിൽ എത്ര വലിയ വീടാണെങ്കിലും ആ വീടിനെ വിളിക്കുന്ന വാക്ക് അനാഥശാല എന്നാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട കവി ശ്രീകുമാരൻ തമ്പി മോഹിനിയാട്ടം എന്ന സിനിമയ്ക്കു വേണ്ടി ഒരു പാട്ട് എഴുതി: സ്വന്തമെന്ന പദത്തിനെന്തർത്ഥം.. ബന്ധമെന്ന പദത്തിനെന്തർത്ഥം.. ബന്ധങ്ങൾ സ്വന്തങ്ങൾ വെറും ജലരേഖകൾ .
Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് .
ഇന്ന് കുടുംബത്തിൽ നമുക്ക് നഷ്ടപ്പെട്ടു പോയ വലിയ മൂല്യമാണ് അപ്പനും അമ്മമാരും ആയിട്ടുള്ള മക്കളുടെ ബന്ധം. ഇതൊക്കെ പുതുക്കി ചിന്തിക്കേണ്ട സമയം ആയിരിക്കുന്നു . പല വീടുകളിലും കെട്ടി വരുന്ന മകൾക്ക് ഭർത്താവിന്റെ അപ്പനോടും അമ്മയോടും പരമ പുച്ഛമാണ്. പാവപ്പെട്ട കുടുംബത്തിൽ ഇത് കുറവാണ് . ഉയർന്ന കുടുംബത്തിലാണ് അത് കൂടുതലായി കാണുന്നത് . ഭർത്താവിന്റെ അമ്മയെ മരുമോൾക്ക് വേണ്ട . കല്യാണം കഴിഞ്ഞ മകന് അമ്മയെ വേണ്ട. അപ്പനെ വേണ്ട . അങ്ങനെയുള്ള കുടുംബങ്ങൾ നിരവധി ഉണ്ട്. അമ്മായിയമ്മയോട് അല്ലെങ്കിൽ അമ്മായി അപ്പനോട് മിണ്ടാൻ പോലും പലർക്കും മടിയാണ്. മക്കളെ ആകർഷിക്കണമെങ്കിൽ സുന്ദരി ഹോംനേഴ്സ് വീട്ടിൽ വേണം എന്ന സ്ഥിതിയാണ് ഇന്ന്.
പുര പണിയാൻ വേണമായിരുന്നു അപ്പനും അമ്മയും. വസ്തു വാങ്ങിച്ചു കൂട്ടാൻ വേണമായിരുന്നു അപ്പനും അമ്മയും . മണ്ണിൽ കിളയ്ക്കാൻ വേണമായിരുന്നു അപ്പനും അമ്മയും. പക്ഷേ മകൻ പെണ്ണുകെട്ടി ഏതോ ഒരുവൾ വീട്ടിൽ വന്നു കയറിയപ്പോൾ മുതൽ മകന്റെ മട്ടുമാറി. പിന്നെ ആ വീട് ഒരു അനാഥശാല.
Also Read രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്
പ്രിയപ്പെട്ടവരെ ഓർത്തോണം, വാർദ്ധക്യത്തിൽ നിങ്ങളുടെ അപ്പനമ്മമാരോട് നിങ്ങൾ പെരുമാറുന്നത് എങ്ങനെയോ അത് നിങ്ങളുടെ മക്കൾ കണ്ടു പഠിക്കുന്നുണ്ട്. കുടുംബബന്ധങ്ങളുടെ ദൃഢതയും ഉറപ്പും ആ കുഞ്ഞു കണ്ടു പഠിക്കുന്നുണ്ട് . നിങ്ങളുടെ പെരുമാറ്റങ്ങൾ അവർ കാണുന്നുണ്ട് . അതായിരിക്കും വാർധക്യത്തിൽ നിങ്ങൾക്കും കിട്ടുക.
പ്രായമായ മാതാപിതാക്കൾ കട്ടിലിൽ ഷീണിച്ചു കിടക്കുവാണോ, അടുത്ത് ചെന്ന് അവർ പറയുന്നത് വെറുതെ മൂളിമൂളി കേൾക്കണം. പറയുന്നതിന് അർത്ഥമൊന്നുമില്ലെങ്കിലും മൂളിക്കേട്ടുകൊള്ളണം.
കാപ്പിപ്പൊടി അച്ചൻ എന്ന് അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ ഈ നർമ്മപ്രഭാഷണം കേൾക്കുക. വീഡിയോ കാണുക.
Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്
Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!
Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും