Home More Crime ഓൺലൈൻ വ്യാപാര തട്ടിപ്പ് ഇങ്ങനെയും. കണ്ണുമടച്ചു പണം കൊടുക്കുന്നവർ സൂക്ഷിക്കുക

ഓൺലൈൻ വ്യാപാര തട്ടിപ്പ് ഇങ്ങനെയും. കണ്ണുമടച്ചു പണം കൊടുക്കുന്നവർ സൂക്ഷിക്കുക

1524
0
തട്ടിപ്പുകാർ ഇടപാടുകാർക്ക് അയച്ചുകൊടുക്കുന്ന, ഇന്ത്യൻ ആർമിയുടെ പേരിലുള്ള വ്യാജ കാർഗോ രസീത്

പുത്തൂർ (കൊല്ലം ): ഇത് ഓൺലൈൻ തട്ടിപ്പുകളുടെ കാലമാണ്. ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങാൻ മുൻ‌കൂർ പണം അടച്ചു കബളിപ്പിക്കപ്പെട്ടവർ നിരവധി. ഹവിൽദാറായ ചെറുപൊയ്ക പത്മസരോവരത്തിൽ ജി.സുനിൽകുമാറിനു പറയാനുള്ളത് വ്യത്യസ്തമായ ഒരു ഓൺലൈൻ തട്ടിപ്പിന്റെ കഥയാണ് .

ഒരു വർഷം മുൻപ് KL–02–AF-1990 എന്ന നമ്പരിലുള്ള തന്റെ കാർ വിൽക്കാനായി സുനിൽകുമാർ ഒരു ഓൺലൈൻ വ്യാപാര സൈറ്റിൽ പരസ്യം കൊടുത്തു . പരസ്യം കണ്ടു ബെംഗളൂരുവിൽ നിന്ന് ഒരാൾ വിളിച്ചു. എയർപോർട്ട് ഉദ്യോഗസ്ഥൻ ആണെന്നാണ് പരിചയപ്പെടുത്തിയത്. കാറിനെപ്പറ്റി വിശദമായി ചോദിച്ചറിഞ്ഞ ഇയാൾ വിലയും ചോദിച്ചു . സുനിൽകുമാർ വില പറഞ്ഞപ്പോൾ കാർ വാങ്ങാൻ ആഗ്രഹമുണ്ടെന്നറിയിച്ചിട്ട് വണ്ടിയുടെ ആർസി ബുക്കിന്റെ കോപ്പിയും രേഖകളും ഓൺലൈനിൽ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. സൈനികൻ ആണെന്ന് എന്നു തെളിയിക്കുന്ന രേഖയും അയക്കാൻ പറഞ്ഞു. .

കാറിന്റെ ചിത്രങ്ങളും ഡോക്കുമെന്റ്‌സും കന്റീൻ കാർഡിന്റെ പകർപ്പുമെല്ലാം സുനിൽകുമാർ അയച്ചു കൊടുത്തു. പിന്നീടു അയാളുടെ വിളി വന്നില്ല. ഇതിലെ തട്ടിപ്പ് സുനിൽകുമാറിർ തിരിച്ചറിഞ്ഞുമില്ല.

ഏതാനും നാൾ കഴിഞ്ഞപ്പോൾ ഇതേ കാർ വിൽപനയ്ക്ക് എന്നു പറഞ്ഞു മറ്റൊരു പരസ്യം ഓൺലൈൻ സൈറ്റിൽ വന്നു. സുനിൽകുമാർ അയച്ചു കൊടുത്ത കാറിന്റെ ചിത്രങ്ങളും പ്രമാണങ്ങളും സുനിൽകുമാറിന്റെ തിരിച്ചറിയൽ കാർഡുമൊക്കെ ഉപയോഗിച്ചായിരുന്നു ഈ തട്ടിപ്പ് . കാറിന്റെ വില ഒന്നേകാൽ ലക്ഷം എന്നും കാണിച്ചിരുന്നു .

തട്ടിപ്പ് ഇങ്ങനെയാണ് : പരസ്യം കണ്ടു വിളിക്കുന്നവരോടു കാർ കാർഗോയിൽ അയയ്ക്കാമെന്നു പറയും. കാർഗോ ചാർജ്ജായി ആളും തരവും നോക്കി 4000 മുതൽ 25000 രൂപ വരെ രൂപ അടയ്ക്കാൻ ആവശ്യപ്പെടും . കാർ കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രം പണം നൽകിയാൽ മതിയെന്നും പറയും . കൃത്രിമമായി ഉണ്ടാക്കിയ കാർഗോ രസീതും കാർഗോ ഓഫിസിന്റെ വിഡിയോ ദൃശ്യവും അയച്ചു കൊടുക്കും. ഇതു വിശ്വസിച്ചു ഓൺലൈനിൽ പണം അടച്ചവർക്കാണ് പണി കിട്ടിയത് .

കാർ കിട്ടാതെ വന്നതോടെ ആർസി ബുക്കിലെ ഫോൺ നമ്പരിൽ പലരും വിളിച്ചു ചോദിച്ചു . അപ്പോഴാണ് ഇങ്ങനെ ഒരു തട്ടിപ്പ് നടക്കുന്ന കാര്യം സുനിൽകുമാറും അറിയുന്നത്.

വ്യാജ പരസ്യത്തിനെതിരെ സുനിൽകുമാർ കൊല്ലം റൂറൽ സൈബർ സെല്ലിൽ പരാതി നൽകിയെങ്കിലും അതിനകം പരസ്യം കണ്ടു കച്ചവടം നടത്തിയ പലരുടെയും പണം നഷ്ടപ്പെട്ടിരുന്നു.

പൊലീസ് ഇടപെട്ടു ഓൺലൈൻ സൈറ്റിലെ പരസ്യം നീക്കം ചെയ്‌തെങ്കിലും ഇപ്പോൾ പുതിയ തട്ടിപ്പ് പരസ്യം വീണ്ടും വന്നിട്ടുണ്ടെന്ന് സുനിൽകുമാർ പറയുന്നു. ആളുകൾ ഈ തട്ടിപ്പിൽ വീഴാതെ ശ്രദ്ധിക്കണമെന്നു സുനിൽകുമാർ അറിയിക്കുന്നു . ഇത്തരം ഓൺലൈൻ വിൽപ്പന തട്ടിപ്പുകൾ നിരവധി ഉണ്ടെന്നും കണ്ണുമടച്ചു പണം കൊടുത്ത് ആരും അതിൽ വീഴരുതെന്നും സൈബർ സെല്ലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

Read Also കേരളത്തില്‍ കാട്ടുനീതിയോ? സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാൻ നോക്കുന്നെന്ന് ധ്യാനഗുരു ഫാ.സേവ്യർഖാൻ വട്ടായിൽ.

Read Also 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി

Read Also “ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഞാനൊരത്ഭുതം കണ്ടു”: പിണറായി വിജയൻ

Read Also ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”: ഡോ.അലക്‌സാണ്ടർ ജേക്കബിന്റെ പ്രഭാഷണം

Read Also 17000 കിലോ ഈന്തപ്പഴം ആരുടെയെല്ലാം വായിലേക്ക് പോയി? അന്വേഷണവുമായി കസ്റ്റംസ്

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here