Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 48

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 48

1758
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 48

അതിശയത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും പത്രത്തിലെ വാർത്തയിലേക്ക് മിഴികളൂന്നി സുമിത്ര വായ്‌പൊളിച്ചിരുന്നുപോയി.
ഗുരുവായൂരപ്പാ! എന്‍റെ പ്രാര്‍ഥന അങ്ങു കേട്ടല്ലോ! എങ്ങനെയാണ് ഞാനിതിനു നന്ദിപറയുക?
സന്തോഷാധിക്യത്താല്‍ അവള്‍ക്കു ശ്വാസം മുട്ടി. മിഴികളില്‍ ആഹ്ലാദത്തിന്റെ ബിന്ദുക്കള്‍ നിറഞ്ഞു .
ഈ സന്തോഷം പങ്കിടാന്‍ എന്‍റെ അമ്മ ഇല്ലാതെ പോയല്ലോ! മകൾ ഒരു കുറ്റവാളിയാണെന്ന വേദനയിലല്ലേ അമ്മ മരിച്ചത് ?
സുമിത്ര കൈ ഉയര്‍ത്തി മിഴികള്‍ തുടച്ചു.
ബാലചന്ദ്രന്‍ ഇവിടെ വന്ന് എന്തൊക്കെ വേഷങ്ങളാണ് കെട്ടിയത്! പണ്ടു തൊട്ടടുത്തു താമസിച്ചിരുന്ന ആളാണ്. തന്നെ ഒക്കത്തു വച്ച് നടന്നിട്ടുണ്ട് . ഓലപന്തുണ്ടാക്കി തന്നിട്ടുണ്ട് എന്നൊക്കെ പറഞ്ഞു എന്തുമാത്രം പറ്റിച്ചു ! എല്ലാം നല്ലതിനായിരുന്നല്ലോ എന്നോർക്കുമ്പോൾ ഇപ്പോൾ സന്തോഷം !
കേസന്വേഷിക്കാന്‍ വന്ന പോലീസ് ഓഫീസറാണെന്ന് ഈ നാട്ടിൽ ആര്‍ക്കും മനസിലായില്ലല്ലോ! മിടുക്കനാണ് അദ്ദേഹം!
എത്ര നന്ദിപറഞ്ഞാലും മതിയാവില്ല ! തന്നെ വലിയൊരു കുഴിയിൽ നിന്നല്ലേ കൈപിടിച്ച് കയറ്റിയത്‌ . ഇനി നാട്ടുകാരുടെ മുൻപിൽ തല ഉയർത്തി ഞെളിഞ്ഞു നടക്കാം!
തന്‍റെ ജീവിതം പച്ചപിടിപ്പിച്ച ആ മനുഷ്യനെ ഒരിക്കല്‍ക്കൂടിയൊന്നു കാണാന്‍ പറ്റിയിരുന്നെങ്കില്‍! കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തേനേ താന്‍!
സുമിത്രയുടെ ചിന്തകൾ കാടുകയറി .
“ബാലേട്ടന്‍ നമ്മളെയൊക്കെ പറ്റിക്ക്വായിരുന്നു അല്ലേ ചേച്ചി?”
പത്രത്തിലെ ഫോട്ടോയിലേക്കു നോക്കി അജിത്മോന്‍ പറഞ്ഞു.
“എന്നാ പറ്റിച്ചാലും അയാളു കാരണമല്ലേടാ നമ്മുടെ ജീവിതം രക്ഷപ്പെട്ടത്. എത്ര നന്ദിപറഞ്ഞാലും മതിയാവില്ല.”
“അത്ര സ്നേഹമുള്ള ആളായിരുന്നെങ്കില്‍ പോകുന്നേനുമുമ്പ് നമ്മളോടൊന്നു പറഞ്ഞിട്ടുപോകില്ലായിരുന്നോ.”
“തിരക്കിനിടയില്‍ അതിനു സമയം കിട്ടിക്കാണില്ല.”
സുമിത്ര ന്യായീകരിക്കാന്‍ ശ്രമിച്ചു.
“ചേച്ചി ഇപ്പം ബാലേട്ടന്റെ പക്ഷത്തായോ?”
“എനിക്കതിന് അയാളോട് പിണക്കമൊന്നുമില്ലായിരുന്നല്ലോ.”
“എന്നിട്ട് ഇന്നലെ കൂടി ചേച്ചി അയാളെ കുറ്റപ്പെടുത്തി സംസാരിച്ചല്ലോ ?”
“അതിന്നലെയല്ലേ . അങ്ങേരു പോലീസ് ഓഫീസറാണെന്ന് ഇപ്പഴല്ലേ അറിഞ്ഞത് .”
“ഈ ഐപിഎസ് ഓഫീസര്‍ എന്നു പറഞ്ഞാല്‍ വല്യ ആളാണോ ചേച്ചി?”
“പിന്നെ. ആ ജോലി കിട്ടണേല്‍ എന്തോരം ബുദ്ധി വേണമെന്നു അറിയുവോ ? നമുക്കൊന്നും അതിന്റെ പത്തിലൊന്നു പോലും ബുദ്ധിയില്ല ”
“എന്നാലും ബാലേട്ടന്‍ പോയിട്ട് ഒന്നു ഫോണ്‍ വിളിക്കുക പോലും ചെയ്തില്ലല്ലോ ചേച്ചി !”
“അയാൾ അയാളുടെ ജോലി ചെയ്തു. തിരിച്ചുപോയി. അതില്‍ കൂടുതലൊന്നും നമ്മള്‍ ആഗ്രഹിക്കേണ്ട മോനെ “
സുമിത്ര എണീറ്റ് അടുക്കളയിലേക്ക് പോയി.
വാര്‍ത്ത വായിച്ചിട്ട് പലരും ഫോണില്‍ വിളിച്ച് സന്തോഷം പങ്കിട്ടു.
അയല്‍ക്കാര്‍ ചിലരൊക്കെ നേരിട്ടുവന്ന് ആഹ്ലാദം പ്രകടിപ്പിച്ചു.
വന്നവര്‍ക്കൊക്കെ മധുരപലഹാരങ്ങള്‍ കൊടുത്തു് സന്തോഷത്തിൽ പങ്കുചേര്‍ന്നു സുമിത്ര.
സതീഷോ മഞ്ജുളയോ വിളിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി .


രാത്രി !
പുറത്തേക്കുള്ള വാതിലടച്ചു കുറ്റിയിട്ടിട്ടു സുമിത്ര വന്നു കിടക്കയില്‍ ഇരുന്നു.
തൊട്ടടുത്ത കട്ടിലില്‍ അജിത്മോന്‍ കൂര്‍ക്കം വലിച്ചു കിടന്നുറങ്ങുന്നു. അവന്‍ അങ്ങനെയാണ്. കിടക്കയിലേക്ക് വീഴുമ്പോഴെ ഉറക്കം പിടിക്കും.
പുതപ്പെടുത്ത് അജിത്‌മോനെ പുതപ്പിച്ചിട്ടു വന്നു സുമിത്രയും കിടക്കയിലേക്ക് ചാഞ്ഞു.
കണ്ണടച്ചു കിടന്നപ്പോള്‍ മനസില്‍ ബാലചന്ദ്രന്‍റെ രൂപം തെളിഞ്ഞു.
പോലീസിന്‍റെ യൂണിഫോമും തൊപ്പിയും ധരിച്ച് പുഞ്ചിരി തൂകി മുമ്പില്‍ നില്‍ക്കുന്നതുപോലൊരു തോന്നല്‍.
ഒന്നു കാണാന്‍ പറ്റിയിരുന്നെങ്കില്‍ ആ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് ഒരായിരം നന്ദി പറഞ്ഞേനെ താൻ !
എന്നെങ്കിലും കണ്ടുമുട്ടിയാല്‍ പരിചയ ഭാവം കാണിക്കുമോ ?
കാണിക്കാനിടയില്ല. കേസന്വേഷണത്തിന്‍റെ ഭാഗമായി സ്നേഹവും പരിചയവുമൊക്കെ വെറുതെ കാണിച്ചതല്ലേ. പോയപ്പോൾ അതൊക്കെ ഇവിടെ കളഞ്ഞിട്ടു പോയി . സാരമില്ല . കൊലക്കേസിൽ നിന്നെങ്കിലും മോചനം കിട്ടിയല്ലോ ! അത് തന്നെ വലിയ കാര്യമല്ലേ ?
ഒരു ദീര്‍ഘശ്വാസം വിട്ടിട്ട് സുമിത്ര ഒന്നു തിരിഞ്ഞുകിടന്നു.
അവളോര്‍ത്തു.
സതീഷ് ചേട്ടനെ കാണണം. കണ്ടു നന്ദിപറയണം. അദ്ദേഹം കാരണമല്ലേ തന്‍റെ നിരപരാധിത്വം തെളിഞ്ഞത്?
ഫോണ്‍ ചെയ്തിട്ട് എടുക്കുന്നില്ല. എന്ത് പറ്റിയോ ആവോ ! നാളെത്തന്നെ പോയി എല്ലാവരേയും കണ്ടു സന്തോഷം പങ്കിടണം!.
പിറ്റേന്നു പുലര്‍ച്ചെ സുമിത്ര ചങ്ങനാശേരിക്കു തിരിച്ചു.
സതീഷിന്‍റെ വീടിനടുത്തു ബസിറങ്ങിയിട്ട് നേരെ വീട്ടിലേക്ക് നടന്നു. അഭിക്കുട്ടനു കൊടുക്കാന്‍ കുറച്ചു മിഠായിയും കരുതിയിരുന്നു അവള്‍.
ഗേറ്റുകടന്ന് മുറ്റത്തേക്ക് പ്രവേശിച്ചപ്പോള്‍ മനസില്‍ നിറയെ സന്തോഷമായിരുന്നു.തന്നെ കാണുമ്പൊൾ മഞ്ജുളയും ഭവാനിയും ഓടിവന്നു കെട്ടിപ്പിടിക്കുവായിരിക്കും. എല്ലാവരുടെയും മുൻപിൽ താനിപ്പോൾ കളങ്കമില്ലാത്ത പെണ്ണല്ലേ.
കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി കാത്തുനിന്നപ്പോൾ വാതിൽ തുറന്നു പ്രത്യക്ഷപ്പെട്ടത്‌ ഭവാനിയമ്മ.
സുമിത്ര വെളുക്കെ ചിരിച്ചു.
ഭവാനിയുടെ കണ്ണുകളില്‍ തീ ജ്വലിക്കുന്നതു കണ്ടപ്പോള്‍ അവളുടെ ചിരി പൊടുന്നനേ മാഞ്ഞു.
“നീയോ! നീ എന്തിനാ ഇവിടെ വന്നേ?”
ഭവാനി ക്രൂദ്ധയായി ചോദിച്ചു.
“അമ്മയ്ക്കെന്നെ മനസിലായില്ലേ?”
സുമിത്ര ഒരു വിളറിയ ചിരിയോടെ ഭവാനിയെ നോക്കി നിന്നു.
“എനിക്ക് മറവി രോഗമൊന്നുമില്ല. നീ ആരെ കാണാന്‍ വന്നതാന്നാ ചോദിച്ചേ ?”
ചോദ്യം കേട്ട് സുമിത്ര വല്ലാതായി.
“എല്ലാരേം കാണണം. മഞ്ജുവേച്ചിയെയും അഭിക്കുട്ടനേയും സതീഷ് ചേട്ടനേയുമൊക്കെ.”
“സതീഷിനെ മാത്രം കണ്ടപ്പോരേ നിനക്ക്?”
അടി കിട്ടിയതുപോലെ സുമിത്രയുടെ മുഖം വിവര്‍ണമായി.
“അമ്മ എന്താ ഇങ്ങനൊക്കെ സംസാരിക്കുന്നത്?”
സുമിത്രയ്ക്കൊന്നും പിടികിട്ടിയില്ല.
“നിനക്കൊന്നും അറിയില്ല അല്ലേ? പൊട്ടന്‍ കളിക്കാന്‍ മിടുക്കിയാ നീ.”
“സത്യായിട്ടും എനിക്കൊന്നും മനസിലായില്ലമ്മേ…”
അവളുടെ കണ്ണുകള്‍ നിറഞ്ഞു.
“ങ്ഹും!”
ചവിട്ടിക്കുലുക്കിക്കൊണ്ട് ഭവാനിയമ്മ അകത്തേക്ക് പോയി.
സുമിത്ര അവിടെത്തന്നെ നിന്നതേയുള്ളൂ.
രണ്ടുമിനിറ്റിനകം ഭവാനിയമ്മ തിരിച്ചുവന്നിട്ട് അവളുടെ നേരെ ഒരു ഫോട്ടോ എറിഞ്ഞു.
“ഇതൊന്നു നോക്കിക്കേ നീ .”
നിലത്തു വീണ ഫോട്ടോ എടുത്തവള്‍ നോക്കി.
ഞെട്ടിപ്പോയി.
സതീഷ് തന്റെ കവിളിൽ ഉമ്മവയ്ക്കുന്ന ഫോട്ടോ!
“ഇതെവിടുന്നു കിട്ടി അമ്മയ്ക്ക്? സത്യായിട്ടും ഇങ്ങനൊന്നും ഉണ്ടായിട്ടില്ലമ്മേ. ഗുരുവായൂരപ്പനാണേ സത്യം! ഇതാരോ നമ്മളെ തെറ്റിക്കാന്‍വേണ്ടി മനഃപൂര്‍വം ഉണ്ടാക്കിയ ഫോട്ടോയാ. ഇങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. ഇതെവിടുന്നു കിട്ടി അമ്മയ്ക്ക്?”
“നിന്റെ ജയദേവന്‍ അയച്ചുതന്നതാ.”
“ആ ദുഷ്ടന്‍ എന്തിനാ എന്നെ ഇങ്ങനെ കൊല്ലാക്കല ചെയ്യുന്നത്? ഇനിയും തീര്‍ന്നില്ലേ അയാളുടെ പക? മഞ്ജുവേച്ചി എവിടെ? ചേച്ചിയെ വിളിക്ക്. ചേച്ചിയോട് ഞാന്‍ പറഞ്ഞോളാം. ചേച്ചിക്കെന്ന മനസിലാക്കാന്‍ പറ്റും.”
“ങ്ഹും. ചേച്ചി! അവളവളുടെ പാട്ടിനുപോയിട്ടു മാസം രണ്ടു കഴിഞ്ഞു . വിവാഹമോചനത്തിനു നോട്ടീസ് അയച്ചിരിക്കുവാ അവളിപ്പം !”
സുമിത്ര തരിച്ചുനിന്നുപോയി.
കാര്യങ്ങള്‍ ഇത്രത്തോളം വഷളായെന്നു താനറിഞ്ഞില്ലല്ലോ! ആരും അറിയിച്ചില്ലല്ലോ!
എന്തൊരു ക്രൂരനാണ് ജയദേവന്‍! ഒരു മനുഷ്യന് ഇത്രത്തോളം അധഃപതിക്കാന്‍ പറ്റുമോ? നീചന്‍! വൃത്തികെട്ടവൻ !
“നിനക്കിവിടെ അഭയം തന്നതിന്‍റെ പേരില്‍ എനിക്ക് നഷ്ടപ്പെട്ടത് എന്‍റെ കുടുംബമാ. ഓര്‍ക്കുമ്പം എന്‍റെ ചങ്കുപൊട്ടുകാ.”
ഭവാനിയമ്മ കരഞ്ഞുപോയി.
“ഈ പാവത്തിനെ ശപിക്കരുതമ്മേ.”
ഭവാനിയുടെ കരം പുണര്‍ന്നുകൊണ്ട് സുമിത്ര തുടര്‍ന്നു:
“മനസാ വാചാ കര്‍മണാ ഞാനൊരു തെറ്റും ചെയ്തിട്ടില്ലമ്മേ. സതീഷ് ചേട്ടന്‍ ഈ ശരീരത്തില്‍ ഒന്നു സ്പര്‍ശിച്ചിട്ടുപോലുമില്ല. ആ മനുഷ്യനെ വേദനിപ്പിക്കുന്ന ആള്‍ക്ക് ഈശ്വരന്‍ ഒരിക്കലും മാപ്പുകൊടുക്കില്ല. അത്ര തങ്കപ്പെട്ട സ്വഭാവമാ അദ്ദേഹത്തിന്‍റേത്.”
“ഇതൊക്കെ എന്നോട് പറഞ്ഞിട്ടെന്താ കാര്യം? അവളെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ പറ്റ്വോ നിനക്ക്?”
“ഞാന്‍ പറയാം അമ്മേ. പറഞ്ഞു വിശ്വസിപ്പിക്കാന്‍ ഞാന്‍ നോക്കാം. “
“എന്നാ ചെല്ല്. ചെന്നു കാര്യങ്ങളൊക്കെ പറഞ്ഞവളെ വിശ്വസിപ്പിക്ക്. അവൾ ഈ വീട്ടിലേക്കു തിരിച്ചു വന്നിട്ട് നീ ഇനി ഇങ്ങോട്ടുവന്നാല്‍ മതി. ഞാന്‍ അഡ്രസ് തരാം.”
ഭവാനി അകത്തുപോയി മഞ്ജുളയുടെ മേല്‍വിലാസം കുറിച്ചുകൊണ്ടുവന്നു കൊടുത്തു . അവളതു വാങ്ങി നോക്കിയിട്ട് ബാഗില്‍ വച്ചു.
“സതീഷ് ചേട്ടന്‍ ഒരുപാട് വിഷമിക്കുന്നുണ്ടാവും അല്ലേ?”
“അവളു പോയതിനുശേഷം എന്‍റെ മോന്‍ ഒരിക്കല്‍പോലും ഒന്നു ചിരിച്ചുകണ്ടിട്ടില്ല . അത്രയ്ക്കിഷ്ടമായിരുന്നു അവനവളെ. അഭിക്കുട്ടനെ കാണാന്‍ എന്തു കൊതിയുണ്ടെന്നറിയ്വോ അവന്? അവനൊരു പാവമാ മോളെ , ശുദ്ധ പാവമാ ”
ഭവാനി വിങ്ങിപ്പൊട്ടി.
“എനിക്ക് സതിഷ് ചേട്ടനെ ഒന്നു കാണണമായിരുന്നു.”
അവളുടെ ശബ്ദം ഇടറി.
“വേണ്ട. ഇപ്പം കണ്ടാല്‍ അവന്‍റെ വിഷമം കൂടുകയേയുള്ളൂ. “
“കണ്ടില്ലെങ്കില്‍ എനിക്ക് മനഃസമാധാനം കിട്ടില്ലമ്മേ. ഞാന്‍ കാരണമല്ലേ ഇങ്ങനൊക്കെ സംഭവിച്ചത്?”
സുമിത്ര ഷാളുകൊണ്ടു മിഴികള്‍ തുടച്ചു.
“ഇപ്പം കാണണ്ട. കണ്ടാ ശരിയാവില്ല. നീ പൊയ്ക്കോ.”
“എന്താ അമ്മേ… സതീഷ് ചേട്ടന് വല്ലതും പറ്റിയോ?”
“ഒന്നുമില്ല; നീ പൊയ്ക്കോ.”
“അല്ല…, എന്തോ ഉണ്ട്. അമ്മ എന്തോ മറയ്ക്കുന്നുണ്ട്. മുഖം കണ്ടാലറിയാം . പറ അമ്മേ… എന്താ പറ്റിയത്? സതീഷ് ചേട്ടന്‍ എവിടെ?”
“ഒന്നുമില്ലെന്നു പറഞ്ഞില്ലേ?”
“പറയാതെ ഞാന്‍ പോകില്ലമ്മേ. എനിക്കറിയണം എന്താ പറ്റിയതെന്ന്.”
“ഞാന്‍ പറയാം. പക്ഷേ, നീ എനിക്കൊരു വാക്കുതരണം. ഇപ്പം അവനെ പോയി കാണില്ലെന്ന്!”
“കാണില്ല. പറ. എന്താ പറ്റീത് അദ്ദേഹത്തിന്?”
“അവന്‍ ആശുപത്രിയിലാ…”
“ങ്ഹേ!!!”
“മഞ്ജുള പോയതിനുശേഷം അവന്‍ ആകെ നിരാശയിലായിരുന്നു . കഴിഞ്ഞ ദിവസം ഡൈവോഴ്‌സ്സ് നോട്ടീസ് കിട്ടിയപ്പം അവന്‍ തകര്‍ന്നുപോയി.”
പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഭവാനി തുടർന്നു :
” കൊച്ചുപിള്ളേരുടെ മനസാ അവന്‍റേത്. മിനിഞ്ഞാന്ന് പാതിരാത്രീല്‍ അവന്‍ ഞെട്ടിയുണര്‍ന്ന് സമനില തെറ്റിയതുപോലെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു. ഇന്നലെ രാവിലെ അവന്റെ ചേട്ടൻ വന്നു നിര്‍ബന്ധിച്ച് ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി.”
സുമിത്ര അന്തംവിട്ടു നിന്നുപോയി.
“മനസിനു ഷോക്കുതട്ടീട്ടുണ്ടെന്നാ ഡോക്ടറു പറഞ്ഞത്. അവനൊരു പാവമാ മോളെ. എല്ലാവര്‍ക്കും സഹായം മാത്രം ചെയ്യുന്ന ഒരു ശുദ്ധഹൃദയനാ അവൻ .”
ഭവാനി കരച്ചിലടക്കാൻ പാടുപെട്ടു .
സുമിത്ര ഭവാനിയെ ആശ്വസിപ്പിച്ചിട്ടു ചോദിച്ചു.
“മഞ്ജുവേച്ചിയെ അറിയിച്ചില്ലേ ഹോസ്പിറ്റലിലാക്കിയ വിവരം?
“അറിയിക്കണ്ടാന്ന് അവന്‍പറഞ്ഞു. ഇപ്പഴും അവനവളെ വല്യ കാര്യാ .”
ഭവാനി സാരിത്തലപ്പുകൊണ്ട് കണ്ണുകള്‍ തുടച്ചു.
“സതീഷേട്ടനെ ഞാനൊന്നു പോയി കണ്ടോട്ടെ അമ്മേ? എന്നെ ഒരുപാട് സഹായിച്ച ആളല്ലേ?”
സുമിത്രയുടെ ശബ്ദം ഇടറി.
“ഇപ്പം കണ്ടാല്‍ അവന്‍റെ വിഷമം കൂടുകയേയുള്ളൂ. നീ ചെല്ല്. ചെന്ന് മഞ്ജുളയെ കണ്ടു കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്ത്. അവളു തിരിച്ചു വന്നെങ്കിലെ ഇനി എന്‍റെ മോനു സന്തോഷം കിട്ടൂ.”
സുമിത്ര പിന്നെ അവിടെ നിന്നില്ല.
തിരിഞ്ഞു പടിയിറങ്ങി നടന്നു.
നേരെ മഞ്ജുളയുടെ വീട്ടിലേക്ക് വണ്ടി കയറി.
അഭിക്കുട്ടനെ കളിപ്പിച്ചുകൊണ്ടു മുറ്റത്തു നില്‍പ്പുണ്ടായിരുന്നു, മഞ്ജുള.
സുമിത്രയെ കണ്ടതും ആന്‍റീ എന്നു വിളിച്ചുകൊണ്ട് അഭിണ്ണിക്കുട്ടന്‍ ഓടി അടുത്ത് വന്നു.
സുമിത്ര അവനെ വാരിയെടുക്കാനാഞ്ഞതും മഞ്ജുള ഓടിവന്ന് അവനെ എടുത്തു.
സുമിത്ര വല്ലാതായി.
“ചേച്ചീ…”
“ചേച്ചിയോ?” മഞ്ജുള അമര്‍ഷത്തോടെ അവളെ നോക്കി. “എന്നുമുതലാ ഞാന്‍ നിന്‍റെ ചേച്ചിയായത്? ഇവിടേം എന്നെ ജിവിക്കാന്‍ സമ്മതിക്കില്ലേ നീ?”
“ചേച്ചി എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ചേച്ചി വിചാരിക്കുന്നതുപോലൊന്നും സംഭവിച്ചിട്ടില്ല. ഞാനിന്നു വീട്ടില്‍ പോയിരുന്നു. ഫോട്ടോ കണ്ടു. ജയേട്ടന്‍ സതീഷേട്ടന്റെ കുടുംബം തകർക്കാൻ വേണ്ടി കൃത്രിമമായി ഉണ്ടാക്കിയ ഫോട്ടോയാ അത്. ഒരു സഹോദരനെപ്പോലെ മാത്രമേ ഞാന്‍ സതീഷേട്ടനെ കണ്ടിട്ടുള്ളൂ .”
“എനിക്ക് കേള്‍ക്കണ്ട നിന്‍റെ ചാരിത്ര്യപ്രസംഗം. നിന്നെ എന്‍റെ വീട്ടില്‍ താമസിപ്പിച്ചത് എന്‍റെ തെറ്റ്. അതിന്‍റെ പ്രതിഫലം നീ എനിക്ക് തന്നു. തൃപ്തിയായി. “
“ചേച്ചി അങ്ങനെ പറയരുത്. പാവമാ സതീഷ് ചേട്ടന്‍. മനസുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരു തെറ്റം അദ്ദേഹം ചെയ്തിട്ടില്ല.”
“സതിയേട്ടനുവേണ്ടി വക്കാലത്തു പറയാന്‍ വന്നതാണോ നീ? നീയൊരുത്തിയാ എന്‍റെ ജീവിതം തകര്‍ത്തത്. പൊയ്ക്കോ… നിന്‍റെ മുഖമെനിക്ക് കാണണ്ട.”
“ചേച്ചി ഞാന്‍.”
“എനിക്ക് നിന്നോട് സംസാരിക്കാന്‍ ഇഷ്ടമില്ല.”
മഞ്ജുള വെട്ടിത്തിരിഞ്ഞ് വീടിനകത്തേക്ക് കയറിയിട്ട് വാതിൽ കൊട്ടിയടച്ചു .
ഇനി അവിടെ നില്‍ക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നു സുമിത്രയ്ക്ക് തോന്നി. എന്ത് പറഞ്ഞാലും മഞ്ജുള വിശ്വസിക്കില്ല . പോരെങ്കിൽ എന്റെ കേസ് പുനരന്വേഷണത്തിനായി ഹർജി നൽകിയത് സതീഷാണെന്നു പത്രത്തിൽ വായിച്ചു കാണുമല്ലോ . അത് കണ്ടപ്പോൾ സംശയം ഇരട്ടിച്ചുകാണും!
അവള്‍ തിരിഞ്ഞ് റോഡിലേക്ക് നടന്നു.
മടക്കയാത്രയില്‍ ബസിലിരിക്കുമ്പോള്‍ മനസ് വെന്തുരുകുകയായിരുന്നു.
താന്‍ കാരണം സതീഷ് ചേട്ടന്‍റെ കുടുംബം തകര്‍ന്നല്ലോ!
ഇന്നലെ കൈവന്ന സന്തോഷമെല്ലാം ഇന്ന് ഒരുനിമിഷംകൊണ്ട് അസ്തമിച്ചല്ലോ .
ജയദേവന്‍ ഇത്രയും നീചനാണെന്ന് കരുതിയില്ല. ഇനി എങ്ങനെയാണ് ആ കുടുംബത്തെ ഒന്നിപ്പിക്കാൻ തനിക്കു കഴിയുക ? ഒരു പ്രതീക്ഷയുമില്ല !
തിരിച്ച് നാട്ടിലെത്തിയപ്പോള്‍ നേരം മൂന്നു മണി കഴിഞ്ഞിരുന്നു .
കവലയില്‍ ബസിറങ്ങിയിട്ട് അവള്‍ വീട്ടിലേക്ക് നടന്നു.
വഴിക്കുവച്ച് ശിവരാമനെ കണ്ടു. ബാലചന്ദ്രനു വീട് വാടകയ്ക്കു കൊടുത്ത ശിവരാമേട്ടന്‍.
”എവിടെ പോയിരുന്നു?”
അയാള്‍ കുശലം ചോദിച്ചു.
“ഒരാളെ കാണാന്‍ പോയതാ.” തെല്ലുദേഷ്യത്തോടെയായിരുന്നു മറുപടി.
”പത്രത്തില്‍ വാര്‍ത്ത കണ്ടു. സിനിമാക്കാരനാന്നും പറഞ്ഞ് ഇവിടെ വന്നു താമസിച്ചത് പോലീസാണെന്ന് ഞാനും ഇന്നലെയാ അറിഞ്ഞത്. ബഹുമിടുക്കനാ ആള്. കൊലയാളിയെ കണ്ടുപിടിച്ചില്ലോ “
സുമിത്രയുടെ മുഖത്ത് ഭാവമാറ്റമൊന്നും ഉണ്ടായില്ല.
”അയാളിവിടെ വന്നു താമസിച്ചു നിങ്ങടെ വീട്ടിൽ കേറിയിറങ്ങി നടന്നപ്പം നാട്ടുകര് ഓരോന്ന് പറഞ്ഞു പരത്തി . ഞാനും അതൊക്കെ വിശ്വസിച്ചു പോയി. അതുകൊണ്ടാ ആ കൊച്ചിനോട് അന്ന് അങ്ങനെയൊക്കെ പറഞ്ഞുപോയത് . ആള് പോലീസ് ഓഫിസറാണെന്ന് ആർക്കും അറിയില്ലായിരുന്നല്ലോ . ഒന്നും മനസിൽ വച്ചോണ്ട് ഇരിക്കരുത് കേട്ടോ ”
കുറ്റബോധത്തോടെ ശിവരാമൻ പറഞ്ഞു .
”അതിനേക്കാൾ വലിയ അപവാദം കേ ട്ടവളല്ലേ ഞാൻ. അതുകൊണ്ടു അതൊന്നും എനിക്കൊരു വിഷമമായി തോന്നിയിട്ടില്ല. അപവാദം പറഞ്ഞു സന്തോഷിക്കുന്നവർ അങ്ങനെയായിക്കോട്ടേന്നു ഞാൻ വിചാരിച്ചു , അത്രേയുള്ളൂ .”
“വീടിന്‍റെ വരാന്തയിലാരോ ഇരിപ്പുണ്ട്. മുറ്റത്തൊരു കാറും കിടപ്പുണ്ട് ” ശിവരാമൻ പറഞ്ഞു .
”എന്റെ വീട്ടിലോ ?”
“ഉം. ഞാനിങ്ങു പോരുന്ന വഴി കണ്ടതാ ”
സുമിത്ര നടപ്പിനു വേഗത കൂട്ടി.
ബാലേട്ടനായിരിക്കുമോ വന്നിരിക്കുന്നത്? ആയിരിക്കണേ എന്നു മനസില്‍ പ്രാര്‍ഥിച്ചുകൊണ്ടാണ് അവള്‍ ചുവടുകൾ നീട്ടി വച്ചത്.
ദുരെനിന്നേ കണ്ടു; ആരോ ഇരിപ്പുണ്ട് വരാന്തയില്‍! അവള്‍ നടപ്പിന് അല്‍പം കൂടി വേഗത കൂട്ടി!
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 47

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here