Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 45

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 45

1189
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 45

ശശികല മരിച്ചു!
ഫാനിൽ കെട്ടിതൂങ്ങി ശശികല ആത്മഹത്യ ചെയ്തുവത്രേ !
ജയദേവന്റെ അമ്മ സീതാലക്ഷ്മിയാണ് ആ വിവരം സുമിത്രയെ അറിയിച്ചത്. ശശികലയുടെ അച്ഛൻ ദിവാകരനെ മരണവാർത്ത അറിയിക്കണമെന്നും അവർ പറഞ്ഞു.
സുമിത്ര രണ്ടുകൈയും ശിരസിലൂന്നി കസേരയില്‍ ഇരുന്നുപോയി.
പാവം പെണ്ണ്! ഒരുപാട് സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കയറിയ അവൾക്ക് ഇങ്ങനെയൊരു ദുർവിധിയുണ്ടായല്ലോ !
ജയദേവനവളെ പൊന്നുപോലെ സ്നേഹിക്കുന്നെന്നാണ് താന്‍ കരുതിയിരുന്നത്! ഒരു രാജ്ഞിയെപ്പോലെ അവൾ ആ വീട്ടിൽ കഴിയുകയാണെന്നാണ് താൻ വിചാരിച്ചിരുന്നത്. ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ അവളെ പ്രേരിപ്പിച്ച സാഹചര്യം എന്താണ് ? ജയദേവൻ അവളെ വേദനിപ്പിച്ചോ? പീഡിപ്പിച്ചോ ?
ദിവാകരേട്ടനോട് എങ്ങനെയാണീ വാര്‍ത്ത പറയുക? അയാൾക്കതു താങ്ങാനുള്ള കരുത്തുണ്ടാവുമോ? എന്തായാലും പറയാതിരിക്കാൻ പറ്റില്ലല്ലോ .
തകർന്ന ഹൃദയത്തോടെ സുമിത്ര എണീറ്റു പുറത്തേക്കിറങ്ങി. ശശികലയുടെ വീട് ലക്ഷ്യമാക്കി അവൾ സാവധാനം നടന്നു.
ദിവാകരന്‍ പല്ലുതേച്ചുകൊണ്ടു വീട്ടു മുറ്റത്തുനില്‍പ്പുണ്ടായിരുന്നു.
” എന്താ മോളെ രാവിലെ ?” സുമിത്രയെ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നു .
എന്തു പറയണമെന്നറിയാതെ അവൾ തെല്ലുനേരം വിഷമിച്ചു .
സുമിത്രയുടെ മുഖം കണ്ടപ്പോൾ എന്തോ പന്തികേടുണ്ടെന്നു തോന്നി ! ദിവാകരന്റെ ഉത്കണ്ഠ വർദ്ധിച്ചു
”എന്താ മോളെ ?”
”അത് ..”
”എന്താന്നു പറ ?”
”ശശികല ….”
“ശശികല … ?”
” ശശികല മരിച്ചു! ”
വാര്‍ത്ത കേട്ടതും അയാളുടെ കൈയില്‍നിന്ന് ടൂത് ബ്രഷ് താഴെ വീണുപോയി.
അടുത്തനിമിഷം അവശനായി അയാൾ നിലത്തു കുത്തിയിരുന്നു;ശിരസു കൈകളിൽ താങ്ങി.
”എന്തായിരുന്നു അസുഖം ?” ദിവാകരൻ വിറയ്ക്കുന്ന ചുണ്ടുകളോടെ ഇടറിയ സ്വരത്തിൽ മുഖം ഉയർത്തി അവളെ നോക്കി .
” ആത്മഹത്യ ചെയ്തതാ. ” കരഞ്ഞുപോകാതിരിക്കാൻ സുമിത്ര നന്നേ പാടുപെട്ടു .
” ങ് ഹേ !! എന്റെ മോള് ആത്മഹത്യ ചെയ്തോ?!! ”
ന്റെ മോളേ എന്ന് ഒരു ആർത്തനാദത്തോടെ ദിവാകരൻ നിലത്തേക്ക് മറിഞ്ഞു വീണു..
എന്ത് ചെയ്യണമെന്നറിയാതെ സുമിത്ര പകച്ചു നിന്നുപോയി.
അച്ഛന്റെ കരച്ചിൽ കേട്ട് വീട്ടിൽ നിന്ന് നന്ദിനിയും ആതിരയും ഓടി പുറത്തേക്കു വന്നു.
” എന്താ അച്ഛാ. എന്തു പറ്റി ?”
അവർ വന്നു അച്ഛനെ പിടിച്ചെഴുന്നേല്പിച്ചു .
” നിങ്ങടെ ചേച്ചി പോയി മോളെ ”
” എന്താ അച്ഛൻ ഈ പറയുന്നേ ? ചേച്ചി എങ്ങോട്ട് പോയെന്നാ ?” നന്ദിനി ചോദിച്ചു.
” നമ്മളെ ഇട്ടേച്ച്‌ അവൾ സ്വർഗത്തിലേക്ക് പോയി. ആ ദുഷ്ടൻ അവളെ കൊന്നു മോളെ ”
അത് കേട്ടതും നന്ദിനി വാവിട്ടു കരഞ്ഞു. ആതിരയും ഏങ്ങി ഏങ്ങി കരഞ്ഞു.
മൂന്നുപേരും കൂടി ദിവാകരനെ താങ്ങിപ്പിടിച്ചു അകത്തു കൊണ്ടുപോയി കിടത്തി.
.


ജയദേവന്‍റെ വീട്ടുമുറ്റത്ത് വലിയ ആള്‍ക്കൂട്ടം!
കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന മൃതദേഹം കാണാന്‍ ജനാലയ്ക്കരികില്‍ തിക്കും തിരക്കും.
ജയദേവന്‍ താടിക്ക് കൈയും കൊടുത്ത് വിഷണ്ണനായി കിടപ്പു മുറിയിലിരിപ്പുണ്ട്. സീതാലക്ഷ്മി അടുക്കളയിലും.
മൃതദേഹം കാണാന്‍ ആളുകള്‍ വന്നും പോയുമിരുന്നു.
ഒന്‍പതുമണിയായപ്പോള്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഫാനിൽ നിന്ന് താഴെയിറക്കി. ചുരിദാറായിരുന്നു അവളുടെ വേഷം .
സാരിത്തുമ്പിലാണ് കെട്ടി തൂങ്ങിയിരുന്നത്. മൃതദേഹം വിശദമായി പരിശോധിച്ചപ്പോള്‍ ബ്രേസിയറിനകത്തുനിന്നു ഒരു കത്തുകിട്ടി.
സർക്കിൾ ഇൻസ്‌പെക്ടർ അത് എടുത്ത് നിവർത്തി നോക്കി . അതില്‍ ഇങ്ങനെ എഴുതിയിരുന്നു.
പ്രിയപ്പെട്ട പോലീസ് അധികാരികള്‍ക്ക്…
ജീവിതത്തില്‍ ദുഃഖം മാത്രം അനുഭവിച്ചിട്ടുള്ള ഒരു പാവം പെണ്ണാണ് ഞാന്‍. എനിക്കൊരു ജീവിതം തരാമെന്ന വാഗ്ദാനവുമായി ജയദേവന്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയപ്പോള്‍ എന്‍റെ കൂട്ടുകാരിയെപ്പോലും ഉപേക്ഷിച്ചു ഞാനതിന് സമ്മതം മൂളിയത് ഒരു ദിവസമെങ്കിലും സന്തോഷത്തോടെ ജീവിക്കാനുള്ള മോഹം കൊണ്ടാണ് സാർ . പക്ഷേ, ആദ്യരാത്രിയില്‍തന്നെ എന്‍റെ സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങി. ജയദേവന്‍ സുമിത്രയോട് പ്രതികാരം ചെയ്യാൻ എന്നെ ഒരായുധമാക്കുകയായിരുന്നു എന്ന് തിരിച്ചറിയാൻ ഞാൻ വൈകി. കല്യാണം കഴിഞ്ഞ് ഇന്നേവരെ എന്നോട് സ്നേഹത്തോടെ ഒരു വാക്ക് സംസാരിക്കുകയോ എന്‍റെ ആഗ്രഹങ്ങള്‍ നിറവേറ്റുകയോ ചെയ്തിട്ടില്ല ആ മനുഷ്യന്‍! ഇന്നോളം ഒരിക്കല്‍പ്പോലും സ്നേഹത്തോടെ എന്‍റെ ശരീരത്തൊന്നു സ്പര്‍ശിച്ചിട്ടുപോലുമില്ല. ആദ്യരാത്രിൽ തന്നെ കരഞ്ഞു കരഞ്ഞു നേരം വെളുപ്പിക്കാനായിരുന്നു എന്റെ വിധി. . പലതവണ എന്‍റെ കരണത്തടിച്ചിട്ടുണ്ട് ആ മനുഷ്യൻ . അതെല്ലാം ഞാന്‍ സഹിച്ചു. അപ്പോഴും എനിക്കൊരാശ്വാസം എനിക്ക് ഒരു ജോലിയുണ്ടല്ലോ എന്നതായിരുന്നു. ആരുടെയും മുൻപിൽ കൈനീട്ടാതെ അടിവസ്ത്രങ്ങളെങ്കിലും വാങ്ങിക്കാനുള്ള കാശ് ഉണ്ടാക്കാമല്ലോ എന്ന ആശ്വാസം . അതും ആ മനുഷ്യൻ തല്ലിക്കെടുത്തിയപ്പോൾ പിടിച്ചുനില്‍ക്കാനുള്ള ശക്തി ഉണ്ടായില്ല എനിക്ക്. അയാള്‍ എന്നെ കൊല്ലുന്നതിനു മുമ്പ് ഞാൻ സ്വയം ജീവനൊടുക്കുകയാണ് . ഞാന്‍ പോകട്ടെ. ദുഃഖങ്ങൾ ഇല്ലാത്ത ലോകത്തേക്ക്. എന്‍റെ മരണത്തിനുത്തരവാദി ജയദേവന്‍ മാത്രമാണ്. ആ മനുഷ്യനെ ജയിലിലടച്ചു തൂക്കിക്കൊല്ലണം. ഈ കത്ത് എല്ലാവരെയും കാണിക്കണം . അയാൾക്കെതിരെ ജാമ്യമില്ലാത്ത കേസെടുത്തു ജയിലിലടക്കണം. എന്റെ അപേക്ഷയാണിത് . എന്റെ ആത്മാവിനു ശക്തിയുണ്ടെങ്കിൽ ഞാൻ വരും അയാളെ ശിക്ഷിക്കാൻ ! ഒരുരക്ത രക്ഷസ്സായി വന്നു ഞാൻ അവനോട് പ്രതികാരം ചെയ്യും. ഒരു രാത്രിപോലും ഇനി അയാളെ ഞാൻ സമധാനത്തോടെ ഉറങ്ങാൻ അനുവദിക്കില്ല . ഇനി ഒരു പെണ്ണിനോടും ആ മനുഷ്യൻ ഇങ്ങനെ ചെയ്യരുത്. സുമിത്രയോട് ഞാന്‍ മാപ്പുചോദിച്ചതായി അറിയിക്കണം. അവളുടെ ഹൃദയത്തിലേക്ക് തീകോരിയിട്ടിട്ടാണ് ഞാൻ ജയദേവന്റെ കഴുത്തിൽ മാലയിട്ടത്‌ ! കല്യാണം കഴിഞ്ഞ ഓരോ ദിവസവും ആ വേദന എന്നെ അലട്ടുകയായിരുന്നു . ഇനി പിടിച്ചുനിക്കാനുള്ള ശക്തിയില്ല . എന്‍റെ മൃതദേഹം അച്ഛനു വിട്ടുകൊടുക്കണം. നാട്ടില്‍, എന്‍റച്ഛന്‍റെ മണ്ണില്‍ അതു ദഹിപ്പിക്കണം. അച്ഛൻ വേണം ചിതക്ക് തീകൊളുത്താൻ . ആ ഒരഗ്രഹമെങ്കിലും സാധിച്ചു തരണം സാർ.
സസ്നേഹം ശശികല.
കത്ത് മടക്കി സിഐ പോക്കറ്റലിട്ടു.
എന്നിട്ടു ജയദേവനെ വിളിച്ചു മറ്റൊരു മുറിയിലേക്ക് കയറി അയാൾ വാതിലടച്ചിട്ടു .
” അവർ ഒരു കത്ത് എഴുതി വച്ചിട്ടാ മരിച്ചത് . ദാ വായിച്ചു നോക്ക് ”
പോക്കറ്റിൽ നിന്ന് കത്തെടുത്തു അദ്ദേഹം ജയന് നീട്ടി.
കത്ത് വായിച്ചിട്ടു ജയൻ പറഞ്ഞു .
” ഇത് വെറുതെ ഏഴുതിയതാ സാർ . ഇതിലൊരു സത്യവുമില്ല ”
” വെറുതയാണെങ്കിലും അല്ലെങ്കിലും കേസ് സ്ത്രീ പീഡനമാ . കല്യാണം കഴിഞ്ഞിട്ട് കുറച്ചുനാളല്ലേ ആയുളൂ . ഇങ്ങനെയുള്ള ആത്മഹത്യകൾ സ്ത്രീ പീഡനത്തിൽ പെടുത്തി കേസ് ചാർജ് ചെയ്യണമെന്നാ നിയമം . ഇവിടെയിപ്പം അവർ ഒരു കത്തെഴുതി വച്ചിട്ട് ആത്മഹത്യചെയ്തതിനാൽ വ്യക്തമായ തെളിവായി. കേസ് ഗാർഹി കപീഡനമാ. നിങ്ങൾക്ക് ജാമ്യം കിട്ടാൻ ബുദ്ധിമുട്ടാ . ”
” സാർ ആ കത്ത് പുറത്തു കാണിക്കണ്ട .”
” അത് പറയാനാ തന്നെ ഇങ്ങോട്ടു വിളിപ്പിച്ചത് . കത്തിപ്പം ഞാനും എസ് ഐ യും മാത്രമേ കണ്ടുള്ളൂ . അത് ഞങ്ങള് വിചാരിച്ചാൽ ഒതുക്കാം . പക്ഷെ ഇത്തിരി കാശിറക്കണം ”
” എത്ര വേണം സാർ ?”
” ഒരു അഞ്ചു ലക്ഷം ”
” അയ്യോ അത് കൂടുതലാ സാർ ”
” ഒരു കൂടുതലുമില്ല . ഞങ്ങൾ രണ്ടു പേർക്കും കൂടി വീതം വയ്‌ക്കേണ്ടതല്ലേ. തനിക്കു പറ്റില്ലെങ്കിൽ വേണ്ട , കത്തിന്റെ കോപ്പി ഞങ്ങള് പത്രക്കാർക്ക് കൊടുത്തിട്ടു ജാമ്യം കിട്ടാത്ത വകുപ്പിൽ പെടുത്തി കേസ് ചാർജ്ജ് ചെയ്തുകൊള്ളാം. ലോകം മുഴുവൻ തന്റെ പീഡനകഥ അറിയട്ടെ. ”
” സാർ രണ്ടു ലക്ഷം തരാം . അതിനു സമ്മതിക്ക് , പ്ലീസ് ”
” താൻ ഒന്നും തര ണ്ട . ” ദേഷ്യത്തോടെ സി ഐ മുറിക്കു പുറത്തേക്കു പോകാനൊരുങ്ങിയപ്പോൾ ജയൻ കയ്യിൽ കടന്നു പിടിച്ചു .
” സാർ തരാം . ദ്രോഹിക്കരുത് ”
” ഓക്കേ. എങ്കിൽ ഞാൻ ഒരു ബാങ്ക് അക്കൗണ്ട് നമ്പർ തരാം . അതിലേക്കു കാശു ഉടനെ ട്രാൻസ്ഫെർ ചെയ്യണം ”
”ഉം ”
” മൂളിയാൽ പോരാ. ഉടനെ വേണം . ഇൻക്വെസ്റ് പൂർത്തിയാക്കുന്നതിനു മുൻപ് കാശ് അക്കൗണ്ടിൽ എത്തണം ”
”ഉം ”
സി ഐ ബാങ്ക് അക്കൗണ്ട് നമ്പർ കൊടുത്തു . ജയദേവൻ അതുമായി പുറത്തേക്കു പോയി ആരോടോ ഫോണിൽ സംസാരിച്ചു.
വൈകാതെ അഞ്ചു ലക്ഷം രൂപ ആ അക്കൗണ്ട് നമ്പറിൽ ക്രെഡിറ്റ് ചെയ്തതായി സി ഐ ക്കു മൊബൈലിൽ മെസേജ് വന്നു.
എഫ് ഐ ആർ തയ്യാറാക്കിയശേഷം ബോഡി പോസ്റ്റ്മോർട്ടത്തിന് അയച്ചു. എന്നിട്ടു സിഐ ജയദേവനോട് പറഞ്ഞു:
“ഡെഡ് ബോഡി ശശികലേടെ അച്ഛനു വിട്ടുകൊടുക്കണമെന്നാ കത്തില്‍ എഴുതിയിരിക്കുന്നത്. “
“എനിക്കെതിര്‍പ്പില്ല സാർ. അവിടെകൊണ്ടുപോയി ദഹിപ്പിച്ചോട്ടെ. ”
” ഓക്കേ . കാര്യങ്ങളൊക്കെ നിങ്ങൾക്കനുകൂലമായി ഞാൻ എഴുതിപിടിപ്പിച്ചോളാം ”
” താങ്ക് യു സാർ”
സി ഐ പുറത്തേക്കിറങ്ങി.
പന്ത്രണ്ടുമണിയായപ്പോള്‍ ദിവാകരനും ശശികലയുടെ അനിയത്തിമാരും ഒരു ടാക്സി കാറില്‍ ജയദേവന്‍റെ വീട്ടുമുറ്റത്തു വന്നിറങ്ങി. അവരോടൊപ്പം സുമിത്രയുമുണ്ടായിരുന്നു .
അലമുറയിട്ടുകൊണ്ടാണ് ദിവാകരനും മക്കളും വീടിനകത്തേക്ക് ഓടിക്കയറിയത് .
ആരൊക്കെയോ വന്ന് ദിവാകരനെ പിടിച്ചു കൊണ്ടുപോയി കസേരയില്‍ ഇരുത്തി.
ഉച്ചകഴിഞ്ഞപ്പോള്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം വീട്ടിൽ കൊണ്ടുവന്നു .
കുറേസമയം അത് ജയദേവന്‍റെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു . ശശികല ജോലിചെയ്ത കോളേജിൽ നിന്ന് സഹപ്രവർത്തകർ വന്ന് മൃതദേഹത്തിൽ റീത്തു വച്ചിട്ട് പോയി . വൈകാതെ ആംബുലന്‍സില്‍ കയറ്റി ഡെഡ്ബോഡി ചാലമറ്റത്തേക്കു കൊണ്ടുപോയി.
ആംബുലൻസിൽ മൃതദേഹത്തിനരുകിൽ ശശികലയുടെ സഹോദരിമാരോടൊപ്പം സുമിത്രയുമുണ്ടായിരുന്നു.
ഓടിട്ട പഴയ വീട്ടിലെ കൊച്ചു മുറിയിൽ ശശികലയുടെ ചേതനയറ്റ ശരീരം കൊണ്ടുവന്നു കിടത്തി . അയൽക്കാരും ബന്ധുക്കളും വന്നു അന്ത്യോപചാരം അർപ്പിച്ചിട്ടു മടങ്ങി.
വൈകുന്നേരം ആറുമണിക്ക് ദിവാകരന്‍റെ വീട്ടുവളപ്പില്‍ മൃതദേഹം ദഹിപ്പിച്ചു.
ചിതയ്ക്ക് തീ കൊളുത്തിയത് ദിവാകരനായിരുന്നു. ആതിരയും നന്ദിനിയും വാവിട്ടു കരഞ്ഞു .
എല്ലാറ്റിനും മൂകസാക്ഷിയായി സുമിത്ര ഉണ്ടായിരുന്നു. ഓർമ്മവച്ചനാൾ മുതൽ ഒന്നിച്ചുനടന്ന കൂട്ടുകാരി കത്തിയമരുന്നത് അവള്‍ ഹൃദയവേദനയോടെ നോക്കിനിന്നു.
(തുടരും )
(അടുത്ത അദ്ധ്യായത്തിൽ സുകുമാരന്റെ കൊലയാളിയെ കണ്ടെത്തുന്നു.)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here