Home Editor's Choice ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 44

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 44

1231
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 44

വൈകുന്നേരം സ്‌കൂൾ വിട്ടു അജിത്‌മോൻ ധൃതിയിലാണ് വീട്ടിലേക്കു കയറി വന്നത് . സ്‌കൂൾ ബാഗ്‌ മേശയിൽ വയ്ക്കുന്നതിന് മുൻപേ അവൻ ചേച്ചീ എന്ന് വിളിച്ചുകൊണ്ടു അടുക്കളയിലേക്കു ഓടിച്ചെന്നു .
സുമിത്രയെ, പക്ഷേ അടുക്കളയിളെങ്ങും കണ്ടില്ല.
” ഈ ചേച്ചി എവിടെ പോയി കിടക്കുവാ. ”
ദേഷ്യത്തോടെ അങ്ങനെ പറഞ്ഞിട്ട് അവൻ അടുക്കളവാതിലിലൂടെ പിന്നാമ്പുറത്തേക്കിറങ്ങി നോക്കി.
പിന്നാമ്പുറത്തെ പച്ചക്കറി തോട്ടത്തിൽ നിന്ന് പയർ പറിക്കുകയായിരുന്നു സുമിത്ര .
”ചേച്ചി അറിഞ്ഞോ ഒരു സംഭവം ?” അവൻ വിളിച്ചു ചോദിച്ചു.
”എന്നതാടാ “? തിരിഞ്ഞു നോക്കിക്കൊണ്ടു സുമിത്ര ചോദിച്ചു.
” ബാലേട്ടൻ പോയി. ”
” എങ്ങോട്ട് ?” അവൾ ഉത്കണ്ഠയോടെ അവനെ നോക്കി.
” ഈ നാടുവിട്ടു പോയി. ഇനി വര്യേല ”
” ഒന്ന് പോടാ. ”
” നേരാ ചേച്ചി. എന്നോട് പീലിപ്പോസ് ചേട്ടനാ പറഞ്ഞത് . പെട്ടീം പ്രാമാണോം എടുത്തു അയാള് കാറിൽ കേറി സ്ഥലം വിട്ടെന്ന് . ശിവരാമേട്ടന്റെ വീട് ഒഴിഞ്ഞുന്നും പറഞ്ഞു . ”
” പീലിപ്പോസ് ചേട്ടൻ ചുമ്മാ പറഞ്ഞതായിരിക്കും . നിന്നെ പറ്റിക്കാൻ . പുള്ളിക്കാരൻ വല്ല സിനിമയുടെ കാര്യത്തിന് പോയതാകും ”
” അല്ല ചേച്ചി . പീലിപ്പോസുചേട്ടന്റെ കടയിലെ പറ്റും തീർത്തു യാത്ര പറഞ്ഞിട്ടാ പോയതെന്ന് പറഞ്ഞു. ഇനി വരുമൊന്നു ചോദിച്ചപ്പം ഇല്ല കഥയെഴുതി തീർന്നെന്ന് പറഞ്ഞെന്നു പറഞ്ഞു. ”
” നമ്മളോട് പറയാതെ പോകുവോടാ ? പീലിപ്പോസ് ചേട്ടൻ നിന്നോട് നുണ പറഞ്ഞതാ . നമ്മളോടുള്ള അസൂയകൊണ്ട് . അയാള് നമ്മുടെ വീട്ടിൽ വരുന്നത് ഈ നാട്ടിലാർക്കും ഇഷ്ടമല്ലായിരുന്നല്ലോ. ”
”എന്നോട് പറയാതെ പോകുമോന്ന് ഞാനും ഓർത്തു ചേച്ചി. ബാലേട്ടന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ ഞാൻ .”
”ചിലപ്പം ബാലേട്ടൻ പീലിപ്പോസുചേട്ടനോട് കള്ളം പറഞ്ഞതാകും. അയാളെ പറ്റിക്കാൻ ”
”എന്നാ ഞാനാ വീട്ടിൽ ഒന്ന് പോയി നോക്കട്ടെ ചേച്ചി ?”
” നോക്കിയാലിപ്പം എങ്ങനെയാ അറിയുക ? അയാള് വല്ല ആവശ്യത്തിനും ദൂരെക്കോ മറ്റോ പോയതാണെങ്കിലോ ?”
”എന്നാലും ഒന്ന് പോയി നോക്കീട്ടു വരാം ചേച്ചി ”
”ങ് ഹ ചെല്ല് ”
” ബാഗ് അകത്തു കൊണ്ടുപോയി വച്ചിട്ട് അവൻ നേരെ ബാലചന്ദ്രന്റെ താമസസ്ഥലത്തേക്ക് വച്ചു പിടിച്ചു.
അവിടെ ചെന്നപ്പോൾ ശിവരാമൻചേട്ടനും ഒരു കൂലിപ്പണിക്കാരനും കൂടി മുറിയെല്ലാം തൂത്തു വാരുകയായിരുന്നു
” എന്നാടാ ചെക്കാ?”
അജിത്തിനെ കണ്ടതും ശിവരാമൻ നെറ്റിചുളിച്ചു ..
”ബാലേട്ടൻ ..?”
” നിന്റെ ബാലേട്ടനും കീലേട്ടനുമൊക്കെ സ്ഥലം വിട്ട കാര്യം നീ അറിഞ്ഞില്ലേ? നിന്നോടൊന്നും പറഞ്ഞില്ലേ അയാള് ? “‘
“ഇല്ല “”
” വീട് ഒഴിഞ്ഞു പോയിട്ട് കുറെ ദിവസമായല്ലോ ? നിന്നോടും നിന്റെ ചേച്ചിയോടുമൊന്നും പറഞ്ഞില്ലേ ആ കള്ളൻ ?”
” ഇല്ല .”
” അല്ല, എന്തിനാ പറയുന്നേ? അവന്റെ ആഗ്രഹം നടന്നു കഴിഞ്ഞപ്പം അവൻ പൊടിയും തട്ടി സ്ഥലം വിട്ടു . നീ സ്‌കൂളിൽ പോയിക്കഴിയുമ്പം നിന്റെ വീട്ടിൽ നടക്കുന്ന കാര്യം വല്ലതും നീ അറിയുന്നുണ്ടോയിരുന്നോ ? ചെന്ന് ചേച്ചിയോട് പറ വല്ല സ്വർണമോ കാശോ മോഷണം പോയിട്ടുണ്ടോന്ന് നോക്കാൻ ”
” ഇനി വരില്ലേ ?”
” ഉം വരും വരും . നോക്കിയിരുന്നോ. അയാള് സിനിമാക്കാരനും നാടകക്കാരനുമൊന്നുമല്ലായിരുന്നെടാ കൊച്ചേ . എന്തോ മയക്കുമരുന്ന് ബിസിനസുമായിട്ടു വന്നതാ. ഇടപാട് നടന്നു കഴിഞ്ഞപ്പം ആള് സ്ഥലം വിട്ടു.”
അജിത് ഒന്നും മിണ്ടാതെ നോക്കി നിന്നതേയുള്ളു .
” ആരാ എന്താ എന്നറിയാത്ത ഒരുത്തനെ വീട്ടിൽ വിളിച്ചുകേറ്റി സൽക്കരിച്ചപ്പം ഓർക്കണമായിരുന്നു. അവൻ ഒന്നാംതരം കറക്കു കമ്പനിക്കാരനാ. നിന്റെ വീട്ടിൽ കേറി നിരങ്ങുന്നതു കണ്ടപ്പഴേ ഞങ്ങൾക്കൊക്കെ സംശയം തോന്നിയതാ . പിന്നെ ഇടയ്ക്കു വച്ച് ഇറക്കിവിടുന്നതു ശരിയല്ലല്ലോന്നു ഓർത്താ വീടൊഴിയാൻ ഞാൻ പറയാതിരുന്നത് . ”
അജിത്‌മോൻ പിന്നെ ഒന്നും ചോദിച്ചില്ല . അവൻ തിരിഞ്ഞു വീട്ടിലേക്കു നടന്നപ്പോൾ ശിവരാമൻ വിളിച്ചു പറഞ്ഞു
” നിന്റെ ചേച്ചിയോട് പറ, ആശുപത്രീൽ പോയി ഒന്ന് ടെസ്റ്റ് ചെയ്യാൻ. ”
അവനൊന്നും മനസിലായില്ലെങ്കിലും ആ പറഞ്ഞതിൽ എന്തോ ദുരർത്ഥമുണ്ടെന്നു തോന്നി.
വീട്ടിൽ തിരിച്ചെത്തിയതും അജിത് സുമിത്രയോടു പറഞ്ഞു.
” നമ്മള് കേട്ടത് നേരാ ചേച്ചി . അയാള് പോയി . ശിവരാമേട്ടൻ പറഞ്ഞു വീട് ഒഴിഞ്ഞു പോയിട്ടു കുറെ ദിവസം ആയെന്ന് ”
ഈശ്വരാ!’ സുമിത്ര നെഞ്ചത്ത് കൈവച്ചു.
”ശിവരാമേട്ടൻ പറഞ്ഞു വല്ല സ്വർണമോ കാശോ മോഷ്ടിച്ചോണ്ടു പോയിട്ടുണ്ടോന്ന് നോക്കാൻ. ”
സുമിത്ര വേഗം വീട്ടിലേക്കു കയറി അലമാര തുറന്നു സ്വർണാഭരങ്ങൾ എടുത്തു ഓരോന്നായി നോക്കി . ഭാഗ്യം ! ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
വിങ്ങുന്ന ഹൃദയത്തോടെ അവൾ കട്ടിലില്‍ വന്ന് ഇരുന്നു.
ദുഷ്ടൻ ! ഒരു വാക്കുപോലും പറയാതെ പോയല്ലോ!
സ്നേഹം അഭിനയിക്കുകയായിരുന്നു ആ മനുഷ്യൻ ! വൃത്തികെട്ടവൻ ! അവനാണല്ലോ താൻ കപ്പയും മീനുമൊക്കെ വിളമ്പിക്കൊടുത്തു സൽക്കരിച്ചത് . ഉണ്ട ചോറിന് നന്ദി കാണിക്കാത്ത വഞ്ചകൻ ! ഓർക്കുമ്പോൾ കലിവരുന്നു ! എത്ര വിശ്വസനീയമായ രീതിയിലാണ് അവൻ അഭിനയിച്ചത് ! എന്തൊരു സ്നേഹവും പഞ്ചാരവാക്കുകളുമായിരുന്നു! ആ കപടഹൃദയം കാണാന്‍ തനിക്ക് കഴിഞ്ഞില്ലല്ലോ! എന്നാലും പോക്വാന്ന് ഒരു വാക്കെങ്കിലും പറഞ്ഞിട്ട് പോകാമായിരുന്നില്ലേ ആ മനുഷ്യന്? താനയാളെ പിടിച്ചുനിറുത്തുമെന്നു പേടിച്ചു കാണുമോ?
നീചൻ.. വൃത്തികെട്ടവൻ !
ദേഷ്യവും സങ്കടവും വന്നു അവള്‍ക്ക്.
ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്ന് അയാളു പറഞ്ഞത് അയാളെപ്പറ്റി തന്നെയായിരുന്നില്ലേ?
പൊട്ടിപ്പെണ്ണാ താന്‍!
മിന്നുന്നതെല്ലാം പൊന്നാണെന്നു ധരിച്ച മണ്ടിപ്പെണ്ണ്!
അവള്‍ സ്വയം നിന്ദിച്ചു.
“ചേച്ചീ.”
അജിത് സുമിത്രയുടെ സമീപം കട്ടിലിൽ വന്നിരുന്നു.
”എന്നാടാ? ”
” അയാള് സിനിമാക്കാരനൊന്നുമല്ലായിരുന്നു . മയക്കുമരുന്നു കച്ചവടം നടത്താൻ വന്ന ആൾ ആയിരുന്നെന്നാ ശിവരാമേട്ടൻ പറഞ്ഞത് ”
” ചിലപ്പം ആയിരിക്കുമെടാ . ഇപ്പം എനിക്കും അങ്ങനെ തോന്നുന്നു ”
” എനിക്ക് അയാളോടിപ്പം വെറുപ്പാ ചേച്ചി ”
”എനിക്കും . പണ്ട് അയല്‍പക്കമായിരുന്നു. തുമ്പി പിടിച്ചുതന്നിട്ടുണ്ട്, പീപ്പി ഉണ്ടാക്കിത്തന്നിട്ടുണ്ട്, തേനാ പാലാ എന്നൊക്കെ പറഞ്ഞു സ്നേഹംനടിച്ചു അടുത്തു കൂടീട്ട് … ! ഓർക്കുമ്പം കലി വരുന്നു! ചെറ്റ …നാറി ! അവനെ ഈ വീട്ടില്‍ കേറ്റീതു നമ്മുടെ തെറ്റ്…!” സുമിത്ര രോഷം കൊണ്ടു.
”ശിവരാമേട്ടൻ നമ്മളെ ഒത്തിരി കുറ്റപ്പെടുത്തി ചേച്ചി ”
” എന്നാ പറഞ്ഞു ?”
” ചേച്ചിയോട് ആശുപത്രീൽ പോയി ടെസ്റ്റ് ചെയ്യാൻ പറഞ്ഞു . എന്തിനാ ചേച്ചി അത് ?”
” എന്നെ അവഹേളിച്ചതാ മോനെ . മോൻ അത് മനസിന്ന് കളഞ്ഞേരെ…ആരോടും പറയണ്ട . നമ്മളെ തല്ലാൻ ഒരു വടികിട്ടാൻ നോക്കിയിരിക്കുവല്ലായിരുന്നോ നാട്ടുകാര് . തല്ലിക്കോട്ടെ . ചില തെറ്റുകൾ നമുക്ക് പറ്റിപ്പോയി. അതിന്റെ ശിക്ഷ ഇനി ഓരോന്നായി നാട്ടുകാര് തന്നുകൊണ്ടിരിക്കും .”
അവളുടെ കണ്ണുകൾ നിറഞ്ഞു.
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ റോഡിൽ നിന്ന് ഒരു ശബ്ദം അവൾ കേട്ടു,
”നിന്റെ സിനിമാക്കാരൻ പോയപ്പം നിനക്ക് അടങ്ങിയിരിക്കാറായില്ലേടി ? വയറ്റിലുണ്ടോന്ന് പോയി പരിശോധിച്ചു നോക്കെടി ….” കൂടെ ഒരു തെറിയും.
സുമിത്ര ഇരു ചെവികളും കൈകൊണ്ടു പൊത്തി.
അവൾക്കു സങ്കടവും ദേഷ്യവും വന്നു.
എല്ലാവരും തന്നെ വിട്ടു പോയല്ലോ .
സതീഷേട്ടൻ പോലും ഉപേക്ഷിച്ചല്ലോ ! ഒന്ന് ഫോൺ വിളിച്ചിട്ടു എത്ര നാളുകളായി ! അങ്ങോട്ട് വിളിച്ചിട്ടു എടുക്കുന്നുമില്ല . ഈ ആണുങ്ങളെല്ലാം ഇങ്ങനെയാണോ ? ഉള്ളിൽ ആത്മാർത്ഥതയുടെ കണികപോലുമില്ലാതെ സ്നേഹം അഭിനയിക്കുന്നവരാണോ എല്ലാം?
തലയണയില്‍ ശിരസുചേര്‍ത്തവള്‍ കരഞ്ഞു.
എപ്പോഴോ ഉറങ്ങി.
വെളുപ്പിന് മൊബൈൽ ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്.
എണീറ്റ് ക്ലോക്കിലേക്ക് നോക്കി.
മണി ആറര .
ആരാണിത്ര രാവിലെ വിളിക്കുന്നത്?
മുടി കെട്ടിവച്ചിട്ടവള്‍ എണീറ്റുചെന്ന് ഫോണ്‍ എടുത്തു.
അങ്ങേതലയ്ക്കല്‍ നിന്നുള്ള ആ വാര്‍ത്തകേട്ട് സുമിത്രയുടെ കൈയില്‍നിന്ന് ഫോൺ താഴെവീണുപോയി. കുറച്ചു നേരത്തേക്ക് അവൾ വായ് പൊളിച്ചു നിന്നുപോയി .
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here