പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര ഒരിക്കൽ ഒരു സെമിനാറിൽ ഇങ്ങനെ പറയുകയുണ്ടായി :
” അമേരിക്ക ഒരു മുതലാളിത്ത രാജ്യമാണെങ്കിലും അവിടെ ഉള്ള ആൾക്കാരെല്ലാം സമ്പന്നരല്ല. ഇന്ത്യയിലുള്ളവരേക്കാൾ സാമ്പത്തികമായി താഴ്ന്ന ആളുകൾ അവിടെ ഉണ്ട് . പക്ഷെ അവിടുത്തെ സമൂഹവും ഗവൺമെന്റും ജീവിതത്തിന്റെ അവസാനകാലത്ത് അവിടുത്തെ ആളുകൾക്ക് കൊടുക്കുന്ന ഒരു സാമൂഹ്യ സുരക്ഷിതത്വമുണ്ട് . അവർക്കു ജീവിക്കാൻ കൊടുക്കുന്ന പെൻഷൻ സഹായമുണ്ട് . അതാണ് അവരുടെ വലിയ പ്രത്യാശ. വാർധക്യത്തിൽ എത്തിയിട്ടും ജീവിതം തുടരണമെന്നും ആസ്വദിക്കണമെന്നുമുള്ള ഒരു ആഗ്രഹം അവരിൽ ഉണ്ടാക്കുന്നത് ആ സുരക്ഷിതത്വബോധമാണ് . അതുപോലൊരു സുരക്ഷിതത്വം എന്തുകൊണ്ട് നമ്മുടെ നാട്ടിലെ വൃദ്ധജനങ്ങൾക്കു കൊടുക്കാൻ നമ്മുടെ സർക്കാരിന് കഴിയുന്നില്ല ?
Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ
അറുപതു വയസുവരെ ജോലിചെയ്ത് മക്കളെ പ്രസവിച്ച് , പോറ്റി വളർത്തി വലുതാക്കുന്ന ഒരു സ്ത്രീക്ക് വാർധക്യത്തിൽ എത്തുമ്പോൾ മക്കളുടെ മുൻപിൽ കൈനീട്ടാതെ അഭിമാനത്തോടെ ജീവിച്ചു ഈ ഭൂമിയിൽ നിന്ന് കടന്നുപോകാനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരല്ലേ ? ശരിക്കും ഒരു സർക്കാരിന്റെ ദൗത്യം അതല്ലേ ? അറുപതു പിന്നിട്ട , നിശ്ചിത വരുമാനത്തിൽ താഴെയുള്ള എല്ലാസ്ത്രീകൾക്കും കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും ക്ഷേമപെൻഷനായി സർക്കാർ കൊടുത്താൽ നമ്മുടെ നാട്ടിലെ വൃദ്ധകളുടെ ജീവിതാവസ്ഥയിൽ എത്ര അത്ഭുതകരമായ മാറ്റമുണ്ടാകും ! വൃദ്ധകളുടെ മാത്രമല്ല , ഓരോ കുടുംബത്തിന്റെയും സ്ഥിതി പാടെ മാറും.
ആ വൃദ്ധ ആ കുടുംബത്തിലെ ആദരണീയ വ്യക്തിയായി മാറും. ആ പെൻഷൻ പണം ആ കുടുംബത്തിനുവേണ്ടി മാത്രമായിരിക്കും ചെലവഴിക്കപ്പെടുക . ആ കുടുംബം പട്ടിണി കൂടാതെ മുൻപോട്ട് പോകാൻ ആ പണം ഉപകരിക്കും. രോഗം വന്നാൽ മരുന്നിനുവേണ്ടി അതുപ്രയോജനപ്പെടും . അതോടൊപ്പം ആ വൃദ്ധയുടെ ജീവിതാന്തസ് വർധിക്കും. ആ വൃദ്ധ ആ കുടുംബത്തിന്റെ കേന്ദ്ര ബിന്ദുവാകും . മക്കൾ അവരെ ആദരവോടെ കാണും. മരുമക്കൾ ആ വൃദ്ധയെ വഴിയിൽ കൊണ്ടുപോയി തള്ളാൻ തയ്യാറാകില്ല. പഴയതെല്ലാം കളയേണ്ടത് എന്ന് ചിന്തിക്കുന്ന പുതു തലമുറയുടെ മുൻപിൽ പഴയതിനും വിലയുണ്ട് എന്ന് സന്ദേശം കൊടുക്കാൻ ആ സ്ത്രീക്കു കഴിയും. ആ വീട്ടിൽ വാക്കിനു വിലയുള്ള ഒരു സ്ത്രീയായി ആ വൃദ്ധ മാറും. താൻ ജനിച്ചു വളർന്ന രാജ്യം അഭിമാനത്തോടെ ജീവിക്കാൻ തന്നെ പ്രാപ്തയാക്കി എന്ന സന്തോഷത്തോടെയാകും അവർ ഈ ഭൂമിയിൽ നിന്ന് വിട പറയുക .
Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!
ഇത് കേരളത്തിൽ നടപ്പിലാക്കിയാൽ കേരളത്തിന്റെ സാമൂഹ്യ മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കും . നമ്മുടെ സാമ്പത്തിക ശാസ്ത്രജ്ഞന്മാരും സർക്കാരും ഇതിനെപ്പറ്റി ഇനിയെങ്കിലും ഗൗരവമായി ചിന്തിക്കണം .
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഒന്ന് പുനഃക്രമീകരിച്ചാൽ അതിനുള്ള പണം കണ്ടെത്താവുന്നതേയുള്ളു . വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം . കണ്ണ് തുറന്നു കാണുക, ആശയങ്ങൾ കണ്ടെത്തുക പ്രാപ്തിയുമുള്ളവനെ പ്രോത്സാഹിപ്പിക്കുക . ഇത് മാത്രം ചെയ്താൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ പറ്റും കേരളത്തിൽ . ഇവിടുത്തെ ഓരോ ദരിദ്രന്റെയും വീട്ടിലേക്ക് പണം ഒഴുകി എത്തും. ”
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഈ വാക്കുകൾ ഇനിയെങ്കിലും നമ്മുടെസർക്കാർ മുഖവിലയ്ക്ക് എടുത്തിരുന്നെങ്കിൽ ! വീഡിയോ കാണുക
Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!
Also Read എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ
Also Read കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത്