വോളിബോളിൽ അത്ഭുതം സൃഷ്ടിച്ച മഹാപ്രതിഭയായിരുന്നു ജിമ്മി ജോർജ്ജ്. കേരളത്തിൽ പിറവിയെടുത്ത ലോകോത്തര കളിക്കാരൻ. ഇന്ത്യൻ വോളിബോളിലെ സമാനതകൾ ഇല്ലാത്ത ഇതിഹാസതാരം. ഇടിവെട്ട് സ്മാഷുകൾ കൊണ്ട് കളിക്കളത്തിൽ ചേനക്കുഴി തീർത്ത കായികപ്രതിഭ. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരം. വിശേഷണങ്ങൾ ഒരുപാടുണ്ട് അദ്ദേഹത്തെക്കുറിച്ചു പറയാൻ.
കാലിൽ സ്പ്രിംഗ് പിടിപ്പിച്ചപോലെ കുതിച്ചുയര്‍ന്ന് 12 അടി ഉയരത്തില്‍ ജിമ്മി തൊടുത്തുവിട്ട സ്മാഷുകള്‍ ബ്ലോക്ക് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. ജിമ്മിയെപ്പോലെ ഉയരത്തില്‍ ചാടി പന്തടിക്കുന്ന വോളിബോൾ കളിക്കാർ അന്ന് യൂറോപ്പില്‍ അപൂർവമായിരുന്നു.
സാധാരണ കളിക്കാർ ബോളുമായി സ്മാഷിനു കോണ്ടാക്ട് ചെയ്യുന്നത് 10 അടി ഉയരത്തിലാണ്. എന്നാൽ ജിമ്മി ചാടി ഉയർന്നിരുന്നത് 12 അടി ഉയരത്തിലായിരുന്നു. അതുകൊണ്ട് ജിമ്മി ജോർജിന്റെ സ്മാഷ് ബ്ലോക്ക് ചെയ്യുക എന്നത് പ്രയാസകരമായിരുന്നു. 80 ശതമാനം സ്മാഷുകളും ബ്ലോക്കിനെ മറികടന്നു എതിർ ടീമിന്റെ കളത്തിൽ മിന്നൽപിണർ പതിക്കുമായിരുന്നു.
Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?
പറന്നു പൊങ്ങി വായുവിൽ നിന്ന് സ്മാഷുകൾ ഉതിർത്ത ഈ അത്ഭുത താരത്തെ ഇറ്റലിക്കാർ കാലിൽ ചിറകുപിടിപ്പിച്ച ഹെർമിസ് ദേവനോടാണ് ഉപമിച്ചത്. ഇറ്റലിയിലെ മികച്ച വോളിബോള്‍ കളിക്കാരനുള്ള അവാര്‍ഡ് ജിമ്മിയെ തേടിയെത്തിയപ്പോള്‍ ആദരിക്കപ്പെട്ടത് ഇന്ത്യയായിരുന്നു.
ജിമ്മി ഇറ്റലിയിൽ കളിക്കാൻ പോയപ്പോഴുണ്ടായ ഒരു അനുഭവം ഇങ്ങനെ : ജിമ്മി ജോർജിന്റെ കാർ പെട്രോൾ അടിക്കാൻ ഒരു പെട്രോൾ ബങ്കിൽ കയറി. പണം കൊടുത്തപ്പോൾ ബങ്കുടമ പറഞ്ഞു. ”കാശ് വേണ്ട, ഞങ്ങൾക്ക് താങ്കളുടെ ഓട്ടോഗ്രാഫ് മതി.” അത്രയേറെ സ്നേഹിച്ചിരുന്നു ഇറ്റലിയിലെ ജനങ്ങൾ ഈ കേരളക്കാരനെ. ഇറ്റലി, റഷ്യ, അമേരിക്ക തുടങ്ങി മിക്ക രാജ്യങ്ങളിലും വൻ ആരാധകവൃന്ദം ഉണ്ടായിരുന്നു ജിമ്മിജോർജിന്. ഇറ്റലിയിൽ ജിമ്മിജോർജിന്റെ പേരിൽ സ്റ്റേഡിയവും ഉണ്ട്. അമേരിക്കയിൽ ജിമ്മിജോർജിന്റെ പേരിൽ വോളിബോൾ ടൂർണമെന്റ് ഇപ്പോഴും നടത്തുന്നുണ്ട്.
ലോക വോളിബോൾ ചരിത്രത്തിലെ ഏറ്റവും ഏറ്റവും മികച്ച 10 അറ്റാക്കർമാരിൽ ഒരാളായി ഇന്നും അദ്ദേഹം അറിയപ്പെടുന്നു. 1986 ലെ ഏഷ്യാഡിൽ ജപ്പാനെ പരാജയപ്പെടുത്തി വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിൽ ജിമ്മി അംഗമായിരുന്നു. യൂറോപിയൻ വോളിലീഗിൽ കളിച്ച ആദ്യ ഇന്ത്യകാരൻ എന്ന റെക്കോർഡും ജിമ്മിക്കാണ്.
Also Read ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കയ്യിൽ എത്തുന്നത്
1976 ൽ അർജുന അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 21 വയസിൽ പരമോന്നത ബഹുമതിയായ അർജുന അവാർഡ് ലഭിച്ച, ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ ആയിരുന്നു അന്ന് ജിമ്മി.
വോളിബോളിലെ സൂപ്പർ താരമായി തിളങ്ങുമ്പോൾ, 1987 നവംബർ 30-നു ഒരു കാറപകടത്തിൽ ഇറ്റലിയിൽ ജിമ്മി ജോർജ്ജിന്റെ ജീവൻ നഷ്ടമായി. മിലാനില്‍ യൂറോസ്റ്റൈല്‍ യൂറോസിയ ക്ലബ്ബിലെ പരിശീലനത്തിനുശേഷം കളിക്കാരോടൊപ്പം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു മരണം കൂട്ടിക്കൊണ്ടു പോയത്. മരിയ്ക്കുമ്പോൾ 32 വയസ്സേ ഉണ്ടായിരുന്നുള്ളൂ. കണ്ണൂർ പേരാവൂർ സ്വദേശിയാണ് ജിമ്മി ജോർജ് .
കായികപ്രേമികളുടെ മനസിൽ ഇന്നും ജിമ്മി ജീവിക്കുന്നു. ലോകം കണ്ട മികച്ച വോളിബോൾ താരമായ ജിമ്മി ജോർജിന്റെ തകർപ്പൻ സ്മാഷ് പുതു തലമുറയിലെ ആളുകൾ ഒന്ന് കണ്ടു നോക്കൂ. വിഡിയോ കാണുക
Also Read “എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ
Also Read 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്!
Also Read വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം. കണ്ണ് തുറന്നു കാണുക;
Also Read മേലാളന്മാർക്ക് ചവിട്ടിനിൽക്കാൻ ഞങ്ങളിനിയും കുനിഞ്ഞു കൊടുക്കണോ എന്ന് ഒഐഒപി(OIOP)