ഈ വെള്ളപ്പൊക്കം ഒരു ന്യായവിധിയാണെന്നൊന്നും ഞാൻ പറയുന്നില്ല . പക്ഷേ ഒരു മുന്നറിയിപ്പാണ് . എന്തൊക്കെയാണ് ഇപ്പോൾ കാണുന്നത്. ഭൂമി വിറയ്ക്കുന്നു. വിണ്ടു കീറുന്നു. മണ്ണിടിയുന്നു. കിണർ താഴുന്നു. തങ്കച്ചന്റെ പുര ദേ തോമാച്ചന്റെ പറമ്പിൽ ചെല്ലുന്നു. ഇതൊക്കെയല്ലേ നമ്മൾ പത്രത്തിൽ വായിച്ചതും ടിവിയിൽ കണ്ടതും ?
പടിഞ്ഞാറ് വെള്ളം ആണെന്ന് പറഞ്ഞു എല്ലാവരും അവിടെ നിന്നു കിഴക്കോട്ട് വന്നതാ. അപ്പോൾ ദേ അവിടെ ഉരുളും പൊട്ടി എല്ലാരും കൂടി പടിഞ്ഞാട്ട് ഒഴുകി വരുന്നു . എവിടെയാ നമുക്ക് സുരക്ഷിതത്വം?
രണ്ടുനില വീട് ഉള്ളവൻ വിചാരിച്ചതു രണ്ടാം നിലയിൽ വെള്ളം കേറുകില്ലെന്നാ. ഒരുനിലയുള്ളവൻ വെള്ളം വരുന്നതു കണ്ടപ്പോൾ ഇറങ്ങി വള്ളത്തിൽ കയറി രക്ഷപെട്ടു . രണ്ടുനിലക്കാരൻ മുകളിൽ കയറി ഇരുന്നു, അങ്ങോട്ട് വെള്ളം കേറില്ലെന്ന് പറഞ്ഞ് . ഒടുവിൽ വെള്ളം പൊങ്ങിയപ്പോൾ രക്ഷിക്കണേന്നു പറഞ്ഞു നെഞ്ചത്തടിച്ചു കരയാൻ തുടങ്ങി. രക്ഷിക്കാൻ ഹെലികോപ്റ്റർ വന്നപ്പോഴുണ്ടോ ഇവരെ കാണുന്നു. മുകളിൽ ടിൻ ഷീറ്റിട്ടു വച്ചിരിക്കുവല്ലേ . എങ്ങനെ കാണാൻ പറ്റും ?
പലരും അയലത്തുകാരോട് മിണ്ടുകേലല്ലോ . കാശൊള്ളവനൊക്കെ വീടിനു ചുറ്റും വലിയ മതില് കെട്ടിവച്ചു. ഗെയ്റ്റ് ആമ താഴിട്ട് പൂട്ടി . കൂട്ടിൽ വാലുമുറിച്ച രണ്ടു പട്ടിയും. തൊട്ടപ്പുറത്തുള്ള താമസിക്കുന്നവനോട് നിനക്ക് സഹകരണം ഇല്ലല്ലോ ! നീയും പെമ്പിളയും കൂടി കറുത്ത കാറിൽ കയറി ചില്ലു താഴ്ത്തിയിട്ട് പമ്മി പമ്മി പോകുവല്ലേ . പിന്നെങ്ങനെയാ നീ അലറിയാൽ ഒരുത്തൻ ഓടിക്കയറി വരുന്നേ ? മനുഷ്യനോട് സഹകരിച്ചാലല്ലേ അറിയൂ അപ്പുറത്തെ വീട്ടിൽ ആളുണ്ടോ , അവർ എങ്ങോട്ടാ പോയതെന്നൊക്കെ ?
Read also ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.”
വെള്ളപ്പൊക്കം കഴിഞ്ഞു ഒരുദിവസം ഞാൻ റാന്നിയിൽ പ്രസംഗിക്കാൻ പോയി. അവിടെ തീരദേശത്തുള്ള ദൈവകുഞ്ഞുങ്ങളെക്കുറിച്ചു ഞാൻ ഇങ്ങനെ പറഞ്ഞു. ”അവരെല്ലാം നല്ല ദൈവകുഞ്ഞുങ്ങളാ, നല്ലഭക്തിയുള്ളവരാ..” എന്ന് .
അത് പറഞ്ഞപ്പോൾ റാന്നിക്കാരിയാ ഒരു തള്ള എന്നോട് പറയുവാ ” ഓ .. അവരെല്ലാം മരക്കാന്മാരാ പാസ്റ്ററേ” എന്ന് .
ഞാൻ ചോദിച്ചു: ”കൊച്ചമ്മ ഏതാ ? ”
”ഞങ്ങള് കപ്പലു കയറി സിറിയായീന്നു വന്നവരാ ”.
അപ്പോൾ ഞാൻ ചോദിച്ചു: ” വെള്ളം പൊങ്ങി നിങ്ങള് രക്ഷിക്കണെന്ന് പറഞ്ഞു അലറി വിളിച്ചപ്പോൾ രക്ഷിക്കാൻ വന്നത് ആരാ ? സിറിയായീന്നാണോ വന്നത് ? അതോ കൊറിയായീന്നാണോ ? അതോ അന്ത്യോക്യായീന്നാണോ ?”
തള്ളയ്ക്ക് മിണ്ടാട്ടമില്ല .
ആദ്യം മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്ക് .. നിന്നെപ്പോലെ അന്തസും അഭിമാനവും മരക്കാൻമാർക്കും ഉണ്ട് . കാശില്ലെന്നേയുള്ളൂ . അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു. ചങ്ങാടം പോലെ ഒഴുകി നടന്നേനെ കുറെയെണ്ണം . ഡെഡ് ബോഡി പോലും കിട്ടുകേലായിരുന്നു.
പാസ്റ്റർ അനീഷ് കാവാലത്തിന്റെ നർമ്മപ്രഭാഷണം കേൾക്കാൻ താഴെയുള്ള വീഡിയോ കാണുക
പാസ്റ്റർ അനീഷ് കാവാലത്തിന്റെ നർമ്മപ്രഭാഷണം