Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 25

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 25

1157
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 25

കുളത്തുങ്കൽ തറവാടിന്‍റെ മുറ്റത്ത് നാലഞ്ചു കാറുകള്‍.
ജയദേവന്‍റെ വിവാഹനിശ്ചയമാണ്.
സ്വീകരണമുറിയില്‍ അതിഥികളും ആതിഥേയരും കുശലം പറഞ്ഞും വിശേഷങ്ങള്‍ പങ്കുവച്ചുമിരിക്കുന്നു.
അകത്തെ മുറിയിൽ സ്ത്രീകളുടെ കുശലം പറച്ചിലും തമാശകളും. സാരിയെപ്പറ്റിയും സ്വർണത്തെക്കുറിച്ചുമൊക്കെയായിരുന്നു അവരുടെ ചർച്ച.
അടുക്കളയില്‍ സീതാലക്ഷ്മി ഓടിനടന്ന് പാചകക്കാർക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയാണ്.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ സദ്യ!
ഊണുകഴിഞ്ഞ് ഏമ്പക്കവും വിട്ടിട്ട് എല്ലാവരും സ്വീകരണമുറിയില്‍ സമ്മേളിച്ചു.
ജയദേവന്‍ വലിയ സന്തോഷത്തിലായിരുന്നു.
കലണ്ടറില്‍ നോക്കിയിട്ട് പെണ്ണിന്‍റെ അച്ഛന്‍ കൃഷ്ണന്‍നായര്‍ പറഞ്ഞു:
“അടുത്തമാസം ഇരുപത്തെട്ടിനേ ഇനി നല്ലൊരു മുഹൂര്‍ത്തമുള്ളൂ. ഒന്നരമാസത്തെ ഇടവേളയുണ്ട്. അന്ന് നടത്തുന്നതാവും നല്ലതെന്നാണ് എന്റെ അഭിപ്രായം. ”
“മതി. ഞങ്ങള്‍ക്കെപ്പഴായാലും കുഴപ്പമില്ല. നിങ്ങടെ സൗകര്യം നോക്കിയാല്‍മതി.”
സീതാലക്ഷ്മി പറഞ്ഞു.
“അപ്പോ പറഞ്ഞപോലെയൊക്കെയങ്ങു തീരുമാനിക്കാം, അല്ലേ ?”- കൃഷ്ണന്‍നായര്‍ ജയന്‍റെ നേരെ നോക്കി.
“ഉം…”
ജയദേവന്‍ തലകുലുക്കി.
എല്ലാ കാര്യങ്ങളും കൂടിയാലോചിച്ച്‌ , വിവാഹത്തിനുള്ള തിയതിയും നിശ്ചയിച്ചിട്ടു പെൺവീട്ടുകാർ പിരിയുമ്പോള്‍ മണി മൂന്ന്.
ജയനും സീതാലക്ഷ്മിയും അതിഥികളെ യാത്രയാക്കാന്‍ കാറിനടുത്തു വരെ വന്നു.
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ സീതാലക്ഷ്മി ജയന്‍റെ നേരെ തിരിഞ്ഞു.
“എല്ലാംകൊണ്ടും നല്ല ബന്ധമാ ഇത്. ആഢ്യത്വമുള്ള കുടുംബക്കാരാ. കാണാന്‍കൊള്ളാവുന്ന പെണ്ണും.”
ജയന്‍ ഒന്നും മിണ്ടിയില്ല.
രണ്ടുപേരും തിരികെ വീട്ടിലേക്ക് കയറി.
“സുമിത്രയുമായുള്ള കല്യാണം പണ്ടേ എനിക്കിഷ്ടമില്ലായിരുന്നു.” സീതാലക്ഷ്മി പറഞ്ഞു: “നിന്‍റെ മനസ് വിഷമിപ്പിക്കണ്ടാല്ലോന്നു കരുതി ഞാനൊന്നും മിണ്ടിയില്ലെന്നേയുള്ളൂ. അവളുടെ മുഖത്തേക്കു നോക്കിയാ അറിയാം അവളു പിഴയാന്ന് .”
“കല്യാണം നിശ്ചയിച്ച കാര്യം അവളെ ഒന്നറിയിക്കണ്ടേ അമ്മേ ?” ജയന്‍ചോദിച്ചു.
“ഓ..എന്നാ അറിയിക്കാന്‍. കല്യാണത്തിനുള്ള ഒരു ക്ഷണക്കത്ത് അങ്ങ് അയച്ചുകൊടുത്താൽ മതി . വരുവോ വരാതിയ്ക്കുകയോ എന്താണ് വച്ചാൽ അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ ”
“എന്നാലും ഫോണിൽ വിളിച്ചൊന്നു പറഞ്ഞേക്കാം അമ്മേ, ഇനി നോക്കിയിരിക്കണ്ടാന്ന്! പറഞ്ഞില്ലെങ്കില്‍ എന്‍റെ മനസിന് ഒരു സ്വസ്ഥത കിട്ടില്ല.”
“നിനക്ക് നിര്‍ബന്ധമാണേല്‍ വിളിച്ചു പറ.”
സീതാലക്ഷ്മി അനുമതി നല്‍കി.
ജയദേവന്‍ കിടപ്പുമുറിയിലേക്ക് കയറിയിട്ട് ലാൻഡ് ഫോൺ റിസീവര്‍ എടുത്തിട്ടു സുമിത്രയുടെ ലാൻഡ്‌ലൈൻ നമ്പർ ഡയൽ ചെയ്തു.
ആ സമയം അടുക്കളയില്‍ ചായ ഉണ്ടാക്കുകയായിരുന്നു സുമിത്ര. അപ്പോഴാണ് ലാൻഡ് ഫോണ്‍ ശബ്ദിക്കുന്നത് കേട്ടത് . തീ കുറച്ചുവച്ചിട്ട് , ടര്‍ക്കി ടവ്വലില്‍ കൈ തുടച്ചിട്ട് അവള്‍ ഓടിച്ചെന്ന് റിസീവര്‍ എടുത്തു.
”ഹലോ ”
ജയദേവന്‍റെ ശബ്ദം കേട്ടതും സുമിത്രയുടെ കണ്ണുകള്‍ വിടര്‍ന്നു.
” ജയേട്ടനാണോ ? ”
”ശബ്ദം കേട്ടിട്ട് പിടികിട്ടിയില്ലേ ?”
”പിടികിട്ടാഞ്ഞിട്ടല്ല.വിശ്വസിക്കാൻ പറ്റിയില്ല ജയേട്ടനാ വിളിക്കുന്നതെന്ന് ”’
”സന്തോഷമായോ ?”
“ഒരുപാട് സന്തോഷമായീ. എന്നും ഈ വിളി പ്രതീക്ഷിച്ച് ഞാനിരിക്ക്വായിരുന്നു. എനിക്കറിയായിരുന്നു ജയേട്ടന് എന്നെ മറക്കാന്‍ പറ്റില്ലെന്ന്. ഇപ്പ വീട്ടീന്നാണോ വിളിക്കണെ?”
“ഉം.”
“ഞാൻ എന്നും ഗുരുവായൂരപ്പനോട് പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു, ജയേട്ടന്‍റെ മനസു മാറണേന്ന്.”
“നിനക്കു സുഖാണോ?”
“എന്‍റെ സുഖവും ദുഃഖവും ജയേട്ടനറിയാല്ലോ. ഓരോ ദിവസവും ഞാന്‍ നോക്കിയിരിക്ക്വായിരുന്നു, ജയേട്ടന്‍റെ വിളി വരുന്നുണ്ടോന്ന്. സതീഷേട്ടൻ എനിക്ക് ഉറപ്പുതന്നിരുന്നു ജയേട്ടനെക്കൊണ്ട് എന്നെ വിളിപ്പിക്കാന്ന് . ഇന്ന് വരും നാളെ വരും എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഞാൻ .
”സതീഷ് അവിടെ വന്നിരുന്നോ?”
”ഉം ”
“എന്ന് ?”
അവൾ ദിവസം പറഞ്ഞു .
”തനിച്ചാണോ വന്നത്?
”ഉം. ഇവിടുന്ന് ഊണുകഴിച്ചിട്ടാ മടങ്ങിയത് . മഞ്ജുവേച്ചിയോടു ഒന്നും പറയണ്ടാ ട്ടോ. അവര് വല്ലതും തെറ്റിദ്ധരിച്ചാലോ ”
” അവിടെ വന്നപ്പഴായിരുന്നോ അവൻ എന്നെ വിളിച്ചത് ? ”
”ഉം ”
” അവൻ എന്നാ പറഞ്ഞു ? ”
” അതൊക്കെ ഇവിടെ വരുമ്പം പറയാം. എന്നാ ഇനി ഇങ്ങോട്ടു വരുക ?” ”
“ഉടനെ വരാം.”
“പിണക്കം ഒക്കെ മാറിയോ?”
“പിണങ്ങിയത് നീയല്ലേ?”
“ഇപ്പം അങ്ങനെയായോ? എനിക്ക് പിണങ്ങാന്‍ പറ്റുമെന്നു ജയേട്ടന്‍ കരുതുന്നുണ്ടോ? കൊച്ചുന്നാള്‍ മുതല്‍ മനസില്‍സൂക്ഷിച്ച രൂപമല്ലേ. എളുപ്പം പിഴുതെറിയാന്‍പറ്റില്ല ജയേട്ടാ ഇത്.”
ജയദേവന്‍ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
“ഫോണ്‍വച്ചിട്ടു പൊയ്ക്കളഞ്ഞോ?”
“ഹേയ്. ഞാനിവിടെയുണ്ട്.”
“എന്താ ആലോചിച്ചുനിന്നേ?”
“ഒന്നുമില്ല.”
“എനിക്കറിയാം എന്താ ആലോചിച്ചതെന്ന്. ജയേട്ടന്‍ വിചാരിക്കുന്നപോലൊന്നും സംഭവിച്ചിട്ടില്ല. ഞാനിപ്പഴും ജയേട്ടന്‍റെ മാത്രം പെണ്ണാ. ഈ ശരീരവും മനസും മറ്റാര്‍ക്കും ഞാൻ കൊടുത്തിട്ടില്ല.”
“ഞാനതൊന്നും ചോദിച്ചില്ലല്ലോ.”
“തെറ്റിദ്ധാരണയൊക്കെ മാറിയോ?”
“അതിനെപ്പറ്റിയൊക്കെ നമുക്ക് പിന്നെ സംസാരിക്കാം. ഞാന്‍ ഇപ്പ വിളിച്ചത് ഒരു പ്രധാന കാര്യം പറയാനാ.”
“എന്താ ജയേട്ടാ.” സുമിത്ര ഫോൺ കുറച്ചു കൂടി ചേർത്ത് പിടിച്ചു.
“എന്റെ കല്യാണം നിശ്ചയിച്ചു. അടുത്തമാസം ഇരുപത്തിയെട്ടാം തീയതി. ഇന്നായിരുന്നു വിവാഹ നിശ്ചയം. ഇനി നോക്കിയിരിക്കണ്ടാന്നു പറയാൻ വിളിച്ചതാ. പറഞ്ഞില്ലെങ്കിൽ പിന്നെ നീ പറയില്ലേ മോഹിപ്പിച്ചിട്ടു ചതിച്ചെന്ന് . അങ്ങനെ ഒരു പേരുദോഷം എനിക്കുണ്ടാവരുത് ”
സുമിത്രയുടെ കൈയില്‍നിന്ന് അറിയാതെ റിസീവർ താഴെവീണു.
തുടര്‍ന്നു കേള്‍ക്കാനുള്ള ശക്തിയില്ലായിരുന്നു അവള്‍ക്ക്.
തളര്‍ന്ന്, കസേരയിലേക്ക് ഇരുന്നു പോയി അവള്‍.
തല കറങ്ങുന്നുവെന്ന് തോന്നിയപ്പോള്‍ കസേരക്കൈയില്‍ അവള്‍ മുറുകെ പിടിച്ചു.
മനസിന്‌ താങ്ങാവുന്നതിനപ്പുറമുള്ള വാര്‍ത്തയായിരുന്നു അതവള്‍ക്ക്.
ഇതുവരെ പടുത്തുയര്‍ത്തിയ മനക്കോട്ടകളെല്ലാം ഒരുനിമിഷം കൊണ്ട് തകര്‍ന്നു തരിപ്പണമായിപ്പോയല്ലോ.
കവിള്‍ത്തടങ്ങളിലൂടെ കണ്ണീര്‍ചാലുകള്‍കീറി. ശബ്ദമില്ലാതെ കുറേനേരം ഇരുന്നു കരഞ്ഞു .
പിന്നെ എണീറ്റുപോയി കിടക്കയില്‍ തളര്‍ന്നു കിടന്നു.
സ്കൂള്‍വിട്ട് അജിത്മോന്‍ വന്നപ്പോള്‍ കരയുകയായിരുന്നു സുമിത്ര.
അവന്‍ ചോദിച്ചപ്പോള്‍ തലവേദനയാണെന്നു കള്ളം പറഞ്ഞു.
“ഡോക്ടറെ കാണാന്‍പോണോ ചേച്ചീ…?”
“വേണ്ട.”
അവന്‍ അടുത്തിരുന്ന് നെറ്റിയില്‍ കൈവച്ചു നോക്കി.
“പനിയുണ്ടല്ലോ ചേച്ചീ?”
“ചെറുതായിട്ട്. സാരമില്ല. അടുക്കളയില്‍ ചായ എടുത്തുവച്ചിട്ടുണ്ട്. നീ പോയി കഴിച്ചോ.”
“ചേച്ചി കഴിച്ചോ?”
“എനിക്കു വേണ്ട.”
“എന്നാ എനിക്കും വേണ്ട.”
സുമിത്ര നിര്‍ബന്ധിച്ച് അവനെ വിളിച്ചു കൊണ്ടുപോയി ചായ എടുത്തു കുടിപ്പിച്ചു.
അജിത് മോൻ കുളിക്കാനായി ബാത്റൂമില്‍കയറിയപ്പോള്‍ സുമിത്ര സതീഷിനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു.
വാര്‍ത്ത കേട്ടപ്പോള്‍ സതീഷിനും വിഷമമായി.
“എന്‍റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിട്ട് അവന്‍ വന്നില്ല. ഞാനിപ്പത്തന്നെ അവനെ വിളിക്കാം.” സതീഷ് പറഞ്ഞു
“വേണ്ട. ഇപ്പ വിളിച്ചാല്‍ എന്നോട് ദേഷ്യം കൂടുകയേയുള്ളൂ. ഞാൻ പറഞ്ഞു വിളിപ്പിക്കുന്നതാണെന്നു ജയേട്ടൻ അറിയണ്ട . നാളെ വിളിച്ചാൽ മതി ”
“ഓക്കെ. ഞാന്‍ നാളെ വിളിച്ചോളാം. സുമിത്ര സമാധാനായിട്ടിരിക്ക്. നമുക്ക് പോം വഴി ഉണ്ടാക്കാം .”
“കല്യാണം നിശ്ചയിച്ചില്ലേ. ഇനി എന്തു പോംവഴിയാ. ഒക്കെ എന്‍റെ വിധി.”
” നിശ്ചയിച്ചല്ലേയുള്ളൂ, നടന്നിട്ടില്ലല്ലോ. വഴിയുണ്ടാക്കാം. സമാധാനമായിട്ടിരിക്ക്. ഞാൻ പറഞ്ഞാൽ അവൻ കേൾക്കും. ഈ കല്യാണം ഞാൻ നടത്തിത്തരാന്നേ. ഞങ്ങളു തമ്മിലുള്ള ഇരിപ്പ് സുമിത്രക്കറിയില്ല; അതുകൊണ്ടാ ഈ സംശയം. സന്തോഷമായിട്ടിരുന്നോ, ഞാനല്ലേ പറയുന്നത്.”- സതീഷ് ഉറപ്പു നൽകി
സുമിത്രക്ക് തെല്ല് ആശ്വാസം തോന്നി
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here