കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ഭാര്യാഭർത്താക്കന്മാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട് . ഭാര്യ തീർച്ചയായും അറിഞ്ഞിരിക്കണം ഭർത്താവിന് ഏതു ഭക്ഷണമാണ് ഇഷ്ടമെന്ന് . ഞാൻ ഏതു ഡ്രസ്സ് ധരിച്ചാൽ ഭർത്താവിന് ഇഷ്ടം. ഞാൻ എങ്ങനെ സംസാരിച്ചാൽ ഇഷ്ടം. ഞാൻ എങ്ങനെ നടന്നാൽ ഇഷ്ടം. ഞാൻ എങ്ങനെ കിടന്നാൽ ഇഷ്ടം. ഇതെല്ലാം ഭാര്യ മനസിലാക്കിയിരിക്കണം. എങ്കിലേ സന്തോഷകരമായ ഒരു ദാമ്പത്യം സാധ്യമാകൂ.
ഭർത്താവിന്റെ പേര് ടോം എന്നാണെങ്കിൽ ടോം കുട്ടാ എന്നൊന്ന് വിളിച്ചുനോക്കൂ. അതു വലിയ സന്തോഷമായിരിക്കും ഭർത്താവിന് ഉണ്ടാക്കുക. അതേസമയം പേരിനോട് ചേർക്കാതെ കുട്ടാ എന്നു മാത്രം വിളിച്ചാൽ ചിലപ്പോൾ പണി പാളുകയും ചെയ്യും.
Read Also പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?
ഒരിക്കലും ഭർത്താവിന്റെ ശരീരത്തെപ്പറ്റി മോശമായ കമന്റൊന്നും പറയരുത്. എന്തെങ്കിലും കുഴപ്പമുണ്ടോ അതൊന്നും വിളിച്ചു പറഞ്ഞേക്കരുത്. അനവസരത്തിൽ പറയുന്ന വാക്കുകളാണ് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇഷ്ടം കണ്ടറിഞ്ഞുള്ള സംസാരശൈലി സ്വീകരിക്കണം. ഭർത്താവിന് ഏതു ഭക്ഷണമാണോ ഇഷ്ടം ആ ഭക്ഷണം വേണം ഉണ്ടാക്കിക്കൊടുക്കാൻ .
അതുപോലെ ഭർത്താവും മനസിലാക്കണം തന്റെ ഭാര്യക്കു ഏതു വേഷം ആണ് ഇഷ്ടം, എങ്ങനെയുള്ള സംസാരമാണ് ഇഷ്ടം, എങ്ങനെയുള്ള പെരുമാറ്റമാണ് ഇഷ്ടം എന്നൊക്കെ. ഭാര്യയുടെ പേരിനോട് ചേർത്ത് മോളെ എന്നൊന്ന് വിളിച്ചു നോക്കൂ. ഉദാഹരണത്തിന് ലിസി എന്നാണ് പേരെങ്കിൽ ലിസിമോളെ എന്നൊന്ന് വിളിച്ചു നോക്ക്. അന്ന് ഏറ്റവും രുചിയുള്ള ആഹാരം നിങ്ങൾക്ക് കഴിക്കാം. വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഇണയോടുള്ള സ്നേഹം നിങ്ങൾ പ്രകടിപ്പിക്കണം. അല്ലാതെ രാത്രി കിടപ്പുമുറിയിൽ ചെല്ലുമ്പോൾ മാത്രം സ്നേഹപ്രകടനം നടത്തിയാൽ പോരാ.
Read Also പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!
ഭാര്യയുടെ ജന്മദിനത്തിൽ മനോഹരമായ ഒരു സാരി വാങ്ങിക്കൊടുക്കുക. ഇടയ്ക്കിടെ പുറത്തുകൊണ്ടുപോയി നല്ള ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കുക. വല്ലപ്പോഴും ഒരുമിച്ചു ഒരു വിനോദയാത്ര പോകുക. ഭാര്യ പറയുന്ന വിശേഷങ്ങൾ കേൾക്കാൻ അല്പസമയം ഒന്ന് ഇരുന്നു കൊടുക്കുക. ഭാര്യയുടെ വീട്ടുകാരെയൊക്കെ ഒന്ന് പുകഴ്ത്തിപ്പറയുക. ഇതൊക്കെ വലിയസന്തോഷമാണ് അവർക്കു പകരുക.
ഭാര്യയുടെ ശരീരത്തിന്റെ ന്യുനതയെപ്പറ്റി കമന്റൊന്നും പറഞ്ഞേക്കരുത്. മുഖത്തൊക്കെ ചുളിവ് വീണല്ലോടീന്ന് ഒരിക്കലും പറഞ്ഞേക്കരുത്. എത്ര ഭംഗി ചോർന്നുപോയാലും പറയണം, എന്റെടീ നിന്നെ കണ്ടാൽ ഇപ്പഴും പ്രിയങ്ക ചോപ്രയെപ്പോലുണ്ടെന്ന്. നിന്നെ കെട്ടിയത് എന്റെ മഹാഭാഗ്യം എന്ന് ചുമ്മാ പറഞ്ഞേക്കണം. പറയുന്നത് കൊണ്ട് നഷ്ടമൊന്നുമില്ലല്ലോ. ഭാര്യ നല്ല ഭക്ഷണം ഉണ്ടാക്കിത്തരുമ്പോൾ ഭർത്താവ് ഒരു അഭിനന്ദനം കൊടുക്കാൻ മറക്കരുത്. ഭക്ഷണത്തിനു ഇത്തിരി രുചികുറഞ്ഞാലും കുറ്റപ്പെടുത്തരുത്. അതൊന്നും അവർക്കു സഹിക്കാൻ പറ്റുന്ന കാര്യമല്ല.
Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട് .
ഭാര്യ നല്ല പോത്തുകറി ഉണ്ടാക്കി സന്തോഷത്തോടെ വിളമ്പി മുൻപിൽ വച്ചിട്ട് അഭിപ്രായം ചോദിക്കുമ്പോൾ ഇതെന്നാ പോത്ത് കറിയാടീ, അയൽപക്കത്തെ അച്ചാമ്മയുടെ പോത്തു കറിയാടീ പോത്തുകറി എന്നെങ്ങാനും പറഞ്ഞാൽ തീർന്നു നിങ്ങളുടെ കഥ. ഇഷ്ടമായില്ലെങ്കിൽ പോലും നല്ലതാണെന്നങ്ങു പറഞ്ഞേക്കണം. നിങ്ങളുടെ ഒരു അഭിനന്ദനം അവർക്ക് എന്ത് സന്തോഷം പകരുമെന്ന് അറിയാമോ! അതിനൊന്നും ഒരു പിശുക്കും കാണിച്ചേക്കരുത്. മുതൽ മുടക്കില്ലാതെ ഭാര്യയുടെ സ്നേഹം പിടിച്ചു പറ്റാൻ ചെയ്യേണ്ട കാര്യങ്ങളാണ് ഇതെല്ലാം
ഭാര്യാഭർത്താക്കന്മാർ പരസ്പരം സ്നേഹം പ്രകടിപ്പിക്കേണ്ടതെങ്ങനെ എന്ന് ഫാ.ജോസഫ് പുത്തൻപുരയ്ക്കലിന്റെ പ്രഭാഷണം കേൾക്കുക . കളിയിൽ അൽപ്പം കാര്യം ! വിഡിയോകാണുക.
Read Also ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ














































