അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ബാലചന്ദ്രൻ വീണ്ടും തന്റെ വീട്ടിലേക്ക് കയറി വന്നതുകണ്ടപ്പോൾ സതീഷ് നെറ്റിചുളിച്ചു .
” എന്തേ വീണ്ടും ?”
” ക്ഷമിക്കണം. സുകുമാരൻ കൊലക്കേസുമായി ബന്ധപ്പെട്ടു ഒരു സുപ്രധാന തെളിവ് എനിക്ക് കിട്ടി. എന്റെ സംശയം ദുരീകരിക്കുന്നതിനു താങ്കളുടെ സഹായം ആവശ്യമുണ്ട്.”
” ഞാൻ എന്താ ചെയ്യേണ്ടത് ?”
” താങ്കളുടെ മുഴുവൻ ഷർട്ടുകളും എനിക്കൊന്നു പരിശോധിക്കണം ” ബാലചന്ദ്രൻ പറഞ്ഞു.
”യു ആർ മോസ്റ്റ് വെൽക്കം. സാറിന് ഈ വീട്ടിലുള്ള എന്തുവേണമെങ്കിലും പരിശോധിക്കാം. ഈ കേസ് തെളിയണമെന്ന് സാറിനേക്കാൾ കൂടുതൽ ആഗ്രഹിക്കുന്നതു ഞാനാ. ”
സതീഷ് അദ്ദേഹത്തെ അകത്തേക്ക് സ്വാഗതം ചെയ്തിട്ട് ഷർട്ടുകൾ ഒന്നൊന്നായി എടുത്തു മുൻപിലേക്ക് ഇട്ടു കൊടുത്തു .
”എന്താ നോക്കേണ്ടതെന്നു വച്ചാൽ നോക്കിക്കോളൂ ”
ബാലചന്ദ്രൻ എല്ലാ ഷർട്ടിലേയും ബട്ടണുകൾ പരിശോധിച്ചു . സുകുമാരന്റെ വീട്ടിൽ നിന്നു കിട്ടിയ ബട്ടനോട് സാമ്യമുള്ള യാതൊന്നും പക്ഷെ കണ്ടില്ല.
”വേറെ ഷർട്ടുകളൊന്നും ഇല്ലേ ?”
”ഇല്ല ”
”സോറി ഫോർ ദ ഡിസ്റ്റർബെൻസ്. ഒരു കൊലകേസിന്റെ അന്വേഷണമാകുമ്പോൾ നിരപരാധികളെയും ചില പ്പോൾ ബുദ്ധിമുട്ടിക്കേണ്ടി വരും . ക്ഷമിക്കുക ”
” ഇറ്റ്സ് ആൾ റൈറ്റ് ! സംശയത്തിന്റെ കണികപോലും അവശേഷിപ്പിക്കാതെ ഈ വീട്ടിലെ എന്ത് വേണമെങ്കിലും സാറിന് പരിശോധിക്കാം. എങ്ങനെയും പ്രതിയെ പിടികൂടി ആ പെൺകുട്ടിയെ രക്ഷിക്കണം . ഞാനാണ് ഈ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്കു അപേക്ഷ കൊടുത്തത് എന്ന സത്യം കൂടി സാർ അറിഞ്ഞിരിക്കണം ”
”ഓഹോ. അതെനിക്കറിയില്ലായിരുന്നു . ഐ ഷാൽ ട്രൈ മൈ ബെസ്റ്റ് ” ഷേക്ക് ഹാൻഡ് കൊടുത്തിട്ടു ബാലചന്ദ്രൻ പുറത്തേക്കിറങ്ങി .
ഇനി ആരെ കാണണം ?
സതീഷിന്റെ ഭാര്യ മഞ്ജുള.
സുകുമാരന്റെ സഹോദരി അശ്വതി.
ശ്രീദേവിയുടെ സഹോദരൻ .
ഈ മൂന്നുപേരാണ് ഇനി ലിസ്റ്റിലുള്ളത് . ഇവരിൽ ആരെ കാണണം ആദ്യം ? ആശ്വതിയെയാകട്ടെ . അതുകഴിഞ്ഞിട്ടാവാം ശ്രീദേവിയുടെ സഹോദരനും സതീഷിന്റെ ഭാര്യയും .
ബാലചന്ദ്രൻ കാറിൽ കയറി സ്റ്റാർട്ട് ചെയ്തു .
അശ്വതിയുടെ വീട്ടുപടിക്കലാണ് ആ വാഹനം പിന്നെ വന്നു നിന്നത് .
റോഡരുകില്‍ കാര്‍ ഒതുക്കി നിറുത്തിയിട്ട് അദ്ദേഹം ഇറങ്ങി അശ്വതിയുടെ വീട്ടിലേക്ക് നടന്നു.
അശ്വതി വീട്ടിലുണ്ടായിരുന്നു. ബാലചന്ദ്രനെ കണ്ടതും അവർ മനസിലാകാത്ത ഭാവത്തില്‍ നോക്കി.
”ഞാന്‍ ബാലചന്ദ്രന്‍. അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് “
“എന്താ?”
വാതില്‍ക്കല്‍ നിന്നുകൊണ്ടുതന്നെ അവള്‍ ഉത്കണ്ഠയോടെ ആരാഞ്ഞു.
“സുകുമാരന്റെ കൊലക്കേസ് സംബന്ധിച്ച് ചില കാര്യങ്ങള്‍ അറിയാന്‍ വേണ്ടി വന്നതാ.”
“വരൂ…”
ബാലചന്ദ്രനെ സ്വീകരണമുറിയില്‍ കയറ്റി ഇരുത്തിയിട്ട് അവള്‍ ചോദിച്ചു.
“എന്താ അറിയേണ്ടത്?”
“അശ്വതി ഒറ്റയ്ക്കാണോ ഇവിടെ താമസം?”
“അല്ല. ഹസ്ബന്‍റും ഒരു മോനുമുണ്ട്.”
“ഹസ്ബന്‍റെവിടെ?”
“ഹസ്ബന്‍റിന് ബിസിനസാ.”
”എന്ത് ബിസിനസ് ”
” പള്ളിപ്പാട്ട് ടൗണിൽ ചെരുപ്പ് കട ”
”മോൻ ?”
”അവൻ ഉറങ്ങുവാ ”
“അമ്മ…?”
“മരിച്ചുപോയി”
”എത്രനാളായി ?”
”ഒന്നര വര്‍ഷം ”
”കൊലചെയ്യപ്പെട്ട സുകുമാരന്‍ അശ്വതിയുടെ ബ്രദറായിരുന്നോ?”
“ഉം…”
“നിങ്ങളു തമ്മിൽ എന്തെങ്കിലും പിണക്കമുണ്ടായിരുന്നോ ?”
“ഇല്ല ”.
“അയാളിവിടെ വരാറുണ്ടായിരുന്നോ?”
”വല്ലപ്പഴും.”
“അവസാനമായി വന്നത് എന്നാണെന്നോര്‍ക്കുന്നുണ്ടോ?”
“മരിക്കുന്നേന് രണ്ടാഴ്ച മുമ്പു വന്നിരുന്നു. കൃത്യമായി ദിവസം ഓർക്കുന്നില്ല ”
“വെറുതെ വന്നതാ…?”
“ഉം…”
“അശ്വതി അയാളുടെ വീട്ടിലേക്കും പോകാറുണ്ടായിരുന്നോ?”
“ചിലപ്പോഴൊക്കെ .”
“അശ്വതീം, ഈ കേസിൽ ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന സുമിത്രയും ക്ലാസ്മേറ്റ്സായിരുന്നോ?”
“ഒരു ക്ലാസിലല്ലായിരുന്നു. പക്ഷേ, ഹോസ്റ്റലില്‍ ഞങ്ങള്‍ ഒരേ റൂമിലായിരുന്നു.”
“സുകുമാരനും സുമിത്രയും തമ്മില്‍ അന്ന് ലവ് ആയിരുന്നോ?”
“ഉം. പക്ഷേ, അവളു പിന്നീട് കാലുമാറി.”
” അതെന്താ ?”
” അവളത് ഒരു നേരമ്പോക്കായിട്ടു മാത്രമേ കണ്ടുള്ളൂ ”
“സുകുമാരന്‍ സുമിത്രയുടെ ഏതോ ഫോട്ടോ എടുത്തെന്നോ…” അത് മുഴുമിപ്പിക്കും മുൻപേ അശ്വതി ഇടക്കുകയറി പറഞ്ഞു.
“അതൊക്കൊ ചുമ്മാ പറയുന്നതാ അവള്. അങ്ങനൊന്നും സംഭവിച്ചിട്ടില്ല. രക്ഷപ്പെടാന്‍ വേണ്ടി അവളൊരു കള്ളക്കഥ ഉണ്ടാക്കിയതാ. ഇതിനു മുൻപ് അന്വേഷിക്കാൻ വന്ന പോലീസുകാരോട് ഞാനീ കഥകളൊക്കെ പറഞ്ഞതാ .”
” സുമിത്ര ഈ വീട്ടിൽ വന്നു താമസിച്ചിട്ടുണ്ടോ ?’
” പഠിച്ചുകൊണ്ടിരുന്ന കാലത്തു എന്റെ കൂടെ ഇവിടെ വന്നിട്ടുണ്ട്. ”
” അപ്പം ഇത് നിങ്ങളുടെ പഴയ തറവാട് വീടാണ്. അല്ലെ . ”
” അതെ ”
” എന്നിട്ട് സുകുമാരന് ഈ തറവാട് കൊടുക്കാതെ അമ്മ നിങ്ങൾക്കു ഇത് എഴുതി തന്നതെന്തിനാ ?”
” സുകുവേട്ടൻ അമ്മയെ ധിക്കരിച്ചു ശ്രീദേവിയെ കല്യാണം കഴിച്ചതുകൊണ്ടു ‘അമ്മ സുകുവേട്ടന്റെ കൂടെ നിൽക്കാൻ താല്പര്യം കാണിച്ചില്ല .”
”ഈ വീട് നിങ്ങൾക്ക് എഴുതിത്തന്നതിന്റെ പേരിൽ സുകുമാരൻ അമ്മയോട് വഴക്കുണ്ടാക്കിയിട്ടുണ്ടോ ?”
”ആദ്യം ഒരു ചെറിയ വഴക്ക് . പിന്നെ അതൊക്കെ മാറിയായിരുന്നു ”
“അപ്പം സുമിത്ര തന്നെയായിരിക്കുമോ സുകുമാരനെ കൊന്നത്?”
“അല്ലാണ്ടാരാ?”
“അശ്വതിക്ക് മറ്റാരെയെങ്കിലും സംശയം?”
“ഇല്ല…”
“കുടിക്കാൻ ഒരു ഗ്ളാസ് വെള്ളം വേണം ”
അശ്വതി വെള്ളം എടുക്കാൻ പോയപ്പോൾ ബാലചന്ദ്രൻ തന്റെ പോക്കറ്റിലിട്ടിരുന്ന സ്പൈ കാമറ എടുത്തു ഭിത്തിയിലെ കലണ്ടറിൽ രഹസ്യമായി പിൻ ചെയ്തു വച്ചു .
വെള്ളം കുടിച്ചു ഗ്ളാസ് തിരികെ കൊടുത്തിട്ടു ബാലചന്ദ്രന്‍ എണീറ്റു.
“നിങ്ങടെ ചെരിപ്പുകടേടെ പേരെന്താ?”
“ഹരിത ഫുട് വെയേഴ്സ് .”
”ഹസ്ബന്റിന്റെ പേരോ ?”
”രവിശങ്കർ ”
“താങ്ക് യൂ…! ”
ബാലചന്ദ്രൻ പുറത്തേക്കിറങ്ങി കാറില്‍ കയറി. കാര്‍ അല്‍പം മുമ്പോട്ടുമാറ്റി നിറുത്തിയിട്ട് അദ്ദേഹം വീണ്ടും അശ്വതിയുടെ വീട്ടുമുറ്റത്തു വന്നു.
അശ്വതി ആര്‍ക്കോ ഫോണ്‍ ചെയ്യുകയായിരുന്നു.
ബാലചന്ദ്രനെ കണ്ടതും അവർ ഫോൺ കട്ട് ചെയ്തു.
” ആർക്കായിരുന്നു ഇപ്പം ഫോൺ ചെയ്തത് ?” അകത്തേക്ക് കയറുന്നതിനിടയിൽ ബാലചന്ദ്രൻ ചോദിച്ചു
”ഹസ്ബന്റിനാ .”
” എന്താ വിളിച്ചു പറഞ്ഞത് ?”
”വൈകുന്നേരം വരുമ്പോൾ അരിയും പലവ്യഞ്ജനങ്ങളും വാങ്ങിച്ചുകൊണ്ടു വരണമെന്ന് പറയാൻ വിളിച്ചതാ ”
” ഞാൻ ഇവിടെ വന്ന് അന്വേഷിച്ച കാര്യം പറഞ്ഞോ ?”
”ഒന്ന് സൂചിപ്പിച്ചു. അത്രയേയുള്ളു ”
” കുടിക്കാൻ ഒരു ഗ്ളാസ് വെള്ളം കൂടി വേണം. ഭയങ്കര ദാഹം. ”
” നാരങ്ങാവെള്ളം ?”
”ആയിക്കോട്ടെ ”
അശ്വതി വെള്ളം എടുക്കാൻ അകത്തേക്ക് വലിഞ്ഞപ്പോൾ ബാലചന്ദ്രൻ കലണ്ടറിൽ നിന്നും സ്പൈ കാമറ എടുത്തു .
എന്നിട്ട് അതിൽ നിന്ന് മെമ്മറി കാർഡ് ഊരിയെടുത്തു മൊബൈലിൽ ഇട്ടു അശ്വതിയുടെ ഫോൺ സംഭാഷണം പ്‌ളേ ചെയ്തു കേട്ടു .
അശ്വതി പറയുകയാണ്:
“എന്തോ സംശയമുണ്ടെന്നു തോന്നുന്നു. ഇറങ്ങുന്നേനുമുമ്പ് കടേടെ പേര് ചോദിച്ചു… ങ്ഹ. വരുമായിരിക്കും… ഇല്ല… ഒന്നും പറഞ്ഞില്ല. അകത്തുകേറി നോക്കിയൊന്നുമില്ല… ഉം… ഉം… അവിടെ വരുമ്പം മണ്ടത്തരമൊന്നും വിളിച്ചുപറഞ്ഞേക്കരുത്. ങ്ഹ… അതെ… പിണക്കമൊന്നുമില്ലെന്നാ ഞാന്‍ പറഞ്ഞത്… ”
ഇത്രയും കേട്ടപ്പോഴേക്കും ബാലചന്ദ്രന് മനസിലായി താൻ എത്തിയിരിക്കുന്നത് എത്തേണ്ട സ്ഥലത്തു തന്നെയാണെന്ന് .
അശ്വതി നാരങ്ങാവെള്ളവുമായി വന്നപ്പോൾ ബാലചന്ദ്രൻ പറഞ്ഞു.
”എനിക്ക് ഈ വീടൊന്നു സെർച്ചു ചെയ്യണം? ”
“എന്തിന്…?”
”അതൊക്കെ പറയാം. എവിടാ നിങ്ങളുടെ കിടപ്പുമുറി ?”
” ചുമ്മാ ഒരാള് കയറി വന്ന് വീട് സെർച്ചുചെയ്യുകയാന്ന് പറഞ്ഞാൽ ? നിങ്ങൾ പോലീസ് ആണോ അല്ലയോന്നു ഞാൻ എങ്ങനെയാ അറിയുക ” അശ്വതി ദേഷ്യപ്പെട്ടു .
”ഗുഡ് ! ഈ ചോദ്യം നിങ്ങൾ എന്തുകൊണ്ട് ആദ്യം ചോദിച്ചില്ല എന്ന് ഞാൻ അദ്‌ഭുതപ്പെട്ടിരിക്കുകയായിരുന്നു .”
ബാലചന്ദ്രൻ പോക്കറ്റിൽ നിന്ന് ഐഡന്റിറ്റി കാർഡ് എടുത്തു കാണിച്ചു.
” ഇനി കാണിച്ചു തന്നൂടെ ? എവിടെയാ നിങ്ങളുടെ കിടപ്പുമുറി? ”
” വരൂ ” അശ്വതി അദ്ദേഹത്തെ കിടപ്പുമുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
മുറിയിലെ വാർഡ് റോബ് തുറന്നു ബാലചന്ദ്രൻ നോക്കി .
അലക്കിത്തേച്ച് ഹാംഗറില്‍ തൂക്കിയിട്ടിരിക്കുന്ന ഷര്‍ട്ടുകള്‍ ഓരോന്നായി എടുത്ത് നോക്കിയിട്ട് തിരികെ അവിടെ തന്നെ വച്ചു .
പെട്ടെന്ന് ഒരു ഷർട്ടിൽ കണ്ണുകൾ ഉടക്കി.
ആ ഷര്‍ട്ടില്‍ ഗോള്‍ഡണ്‍ കളറിലുള്ള ബട്ടണ്‍സ് ആയിരുന്നു! ശ്രീദേവിയുടെ വീട്ടില്‍നിന്നു കണ്ടെടുത്ത അതേ വലിപ്പവും ഡിസൈനുമുള്ള ബട്ടണുകള്‍! അദ്ദേഹം പോക്കറ്റിൽ നിന്ന് ആ ബട്ടൻ എടുത്തു ചേർത്ത് വച്ച് നോക്കി ! കിറുകൃത്യം ! ഒരു വ്യത്യാസവുമില്ല !
സൂക്ഷ്മമായി പരിശോധിച്ചപ്പോൾ മറ്റൊരു കാര്യം കൂടി വ്യക്തമായി.
ഏറ്റവും താഴെയുള്ള ബട്ടണ്‍ ഒഴികെ മറ്റെല്ലാ ബട്ടണുകളും തുന്നിച്ചേർത്തിരിക്കുന്നത് ഗോള്‍ഡന്‍ നിറമുള്ള നൂലുകൊണ്ടാണ് . താഴത്തെ ബട്ടണ്‍ മാത്രം വെള്ള നൂലുകൊണ്ടും. അവിടുണ്ടായിരുന്ന ആദ്യത്തെ ബട്ടൺ അടർന്നു പോയപ്പോൾ കോളര്‍ ബട്ടണ്‍ അടര്‍ത്തിയെടുത്ത് പിന്നീട് വെള്ള നൂലുകൊണ്ട് തുന്നിച്ചേര്‍ത്തതാണ് ആ ബട്ടനെന്ന് സൂഷ്മപരിശോധനയിൽ തിരിച്ചറിഞ്ഞു.
ആ ഷര്‍ട്ടെടുത്ത് അശ്വതിയെ കാണിച്ചുകൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു.
“ആരുടെയാ ഈ ഷര്‍ട്ട്?”
“എന്റെ ഹസ്ബന്‍റിന്‍റെയാ.”
“എത്രനാളായി ഇതു വാങ്ങിച്ചിട്ട്?”
“ഒരു വര്‍ഷം കഴിഞ്ഞു.”
“റെഡിമെയ്ഡാണോ… തുന്നിച്ചതാണോ?”
“റെഡിമെയ്ഡാ .”
“ഇത് തല്‍ക്കാലം ഞാനെടുക്ക്വാ.”
ഷര്‍ട്ട് മടക്കി ഒരു കടലാസില്‍ പൊതിഞ്ഞു അദ്ദേഹം കയ്യിലൊതുക്കി.
“എന്താ ഇതിന്‍റെയൊക്കെ അര്‍ഥം?”
അശ്വതി നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു.
“അർത്ഥവും വ്യാകരണവുമൊക്കെ വൈകാതെ മനസിലാക്കിത്തരാം ” – ബാലചന്ദ്രന്‍ കൂടുതല്‍ വിശദീകരിച്ചില്ല.
വീടിന്‍റെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി പരിശോധിച്ചു അദ്ദേഹം.
ഷെല്‍ഫില്‍ അടുക്കിവച്ചിരുന്ന പുസ്തകങ്ങള്‍ ഒന്നൊന്നായി എടുത്തു മറിച്ചുനോക്കി.
പെട്ടെന്ന് ഒരു പുസ്തകത്തിന്‍റെ പുറം കവറിലെ പൊതിച്ചിലിനുള്ളില്‍ എന്തോ തടിപ്പുപോലെ അനുഭവപ്പെട്ടു.
ബാലചന്ദ്രന്‍ പൊതിച്ചിൽ അഴിച്ചു നോക്കി .
അതൊരു ഫോട്ടോ ആയിരുന്നു . ആ ഫോട്ടോ കണ്ടതും അയാളുടെ കണ്ണുകള്‍ വിടര്‍ന്നു.
ഫോട്ടോ എടുത്ത് അദ്ദേഹം പോക്കറ്റില്‍ താഴ്ത്തി.
എന്നിട്ടു അദ്ദേഹം ആ വീട്ടിലെ എല്ലാ ബാത്ത് റൂമിലും കയറി നോക്കി.
തിരികെ സ്വീകരണമുറിയിലേക്ക് വന്നപ്പോൾ അശ്വതി താടിക്കു കയ്യും കൊടുത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു.
അശ്വതിയുടെ എതിര്‍വശത്തുള്ള സീറ്റില്‍ ബാലചന്ദ്രന്‍ ഇരുന്നു. തുടർന്നുള്ള സംഭാഷണം റെക്കോർഡ് ചെയ്യാനായി പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്തു അദ്ദേഹം റെക്കോർഡിങ് സ്വിച്ച് ഓൺ ചെയ്തു.
പോക്കറ്റില്‍ നിന്ന് ഫോട്ടോയെടുത്ത് അശ്വതിയെ കാണിച്ചുകൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു.
“ഈ ഫോട്ടോയില്‍ കാണുന്ന സ്ത്രീ ആരാന്നറിയ്യോ?”
ഫോട്ടോ കണ്ടതും അശ്വതി വല്ലാതായി. സുമിത്ര ബാത്റൂമിൽ അർത്ഥ നഗ്നയായികുളിച്ചുകൊണ്ടു നിൽക്കുന്ന ഫോട്ടോ ! അവളുടെ മുഖത്തെ ഭാവപ്പകര്‍ച്ച ബാലചന്ദ്രന്‍ ശ്രദ്ധിച്ചു.
“പറയൂ… അശ്വതി ഇവളെ അറിയ്വോ ?”
“ഉം .”
”ആരാ? ”
” ഈ പെണ്ണാ സുമിത്ര ”
“ഈ ഫോട്ടോ എവിടെവച്ചെടുത്തതാണെന്നറിയാമോ ?”
“ഇല്ല…”
അശ്വതിയുടെ മുഖത്ത് വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞതു ബാലചന്ദ്രന്‍ ശ്രദ്ധിച്ചു.
അവളുടെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ തെല്ലുനേരം ഇരുന്നു . എന്നിട്ടു പറഞ്ഞു.
“ഏതു കൊലപാതകവും പോലീസ് ശാസ്ത്രീയമായി അന്വേഷിച്ചാൽ കൊലയാളിയെ കണ്ടെത്താൻ പറ്റും. കൊല നടന്ന സ്ഥലത്തുനിന്ന് കൊലയാളിയെ കണ്ടുപിടിക്കാന്‍ സഹായകമായ എന്തെങ്കിലും ഒരു സാധനം കിട്ടും. ചിലപ്പം അതൊരു മൊട്ടുസൂചിയാകാം. തലമുടിയാകാം, നെറ്റിയില്‍ തൊടുന്ന ഒരു പൊട്ടാകാം, ഒരു വളക്കഷണമാകാം . ഞങ്ങള്‍ക്കതെല്ലാം വിലപ്പെട്ട സാധനമാ.”
എന്താണ് പറഞ്ഞുവരുന്നതെന്നു അശ്വതിക്ക് മനസിലായി. അവൾ വല്ലാതായി . ഉള്ളിലെ പരിഭ്രമം മുഖത്തു പ്രകടമാകാതിരിക്കാൻ നന്നേ പണിപ്പെട്ടു .
“മുഖം വിയര്‍ക്കുന്നുണ്ടല്ലോ?”
ബാലചന്ദ്രന്‍ ചോദിച്ചു.
“ഹേയ്….”
അവള്‍ ഇടതുകൈകൊണ്ട് മുഖം തുടച്ചു.
“അപ്പം ഈ ഫോട്ടോ എവിടെ വച്ചെടുത്തതാണെന്നശ്വതിക്കറിഞ്ഞൂടാ അല്ലെ ?”
“ഇല്ല.”
“വരൂ…”
അശ്വതിയെ വിളിച്ചിട്ട് ബാലചന്ദ്രന്‍ അടുത്തമുറിയിലെ ബാത് റൂമിലേക്ക് പോയി.
ബാത്റൂമില്‍ കയറിയിട്ട് ബാലചന്ദ്രന്‍ ഫോട്ടോ അശ്വതിയുടെ നേരെ നീട്ടിയിട്ട് പറഞ്ഞു .
“ഇനി നോക്കിക്കേ . ഈ ഫോട്ടോയിൽ കാണുന്ന പശ്ചാത്തലവും ഈ ബാത്റൂമിന്റെ പശ്ചാത്തലവും ഒന്നുതന്നെയാണോന്ന് .”
അവള്‍ ഫോട്ടോ വാങ്ങി നോക്കിയിട്ട് പതിഞ്ഞസ്വരത്തില്‍ പറഞ്ഞു:
“അതെ “
” ചില തെളിവുകൾ നമുക്ക് നിഷേധിക്കാൻ പറ്റാതെ വരും അശ്വതി. ഈ ബാത്റൂമിൽ സുമിത്ര കുളിച്ചുകൊണ്ടു നിന്ന വിഡിയോയാണ് പണ്ട് നിങ്ങളുടെ സഹോദരൻ സുകുമാരൻ ഒളിക്യാമറയിൽ പകർത്തിയത് . അതിൽ നിന്നെടുത്ത ഈ ഫോട്ടോയുടെ കോപ്പി വച്ചാണ് അയാൾ അവരെ നിരന്തരം ബ്ളാക് മെയിൽ ചെയ്തുകൊണ്ടിരുന്നത് . ഈ ഫോട്ടോ എടുത്ത കാര്യം സുമിത്ര പണ്ട് നിങ്ങളോടു പറഞ്ഞിരുന്നില്ലേ ?”
” ഇല്ല . എന്നോടൊന്നും പറഞ്ഞിട്ടില്ല ”
”ഇനി കള്ളം പറഞ്ഞു പിടിച്ചുനിൽക്കാമെന്നു വിചാരിക്കണ്ട . എല്ലാ പഴുതുകളും അടച്ച് ഒരു കൊലപാതകം എല്ലാക്കാലത്തും മൂടിവയ്ക്കാന്‍ പറ്റില്ല അശ്വതി. മുകളിലിരിക്കുന്ന ഒരാളുണ്ട്. അങ്ങേര് ഇതൊന്നും കണ്ട് കണ്ണടച്ചിരിക്കില്ല. കൊലയാളിയിലേക്കു വിരൽ ചൂണ്ടുന്ന എന്തെങ്കിലും തെളിവ് അങ്ങേരു സൂക്ഷിച്ചുവച്ചിരിക്കും . സമയമാവുമ്പം അത് അങ്ങേരു തന്നെ ഞങ്ങൾക്ക് കാട്ടിത്തരും . അങ്ങനെ കിട്ടിയ ഒരു തെളിവിൽ നിന്നാണ് എന്റെ അന്വേഷണം ഇവിടം വരെ എത്തിയത് ”
അശ്വതിയുടെ മുഖം വിയര്‍ത്തു. അവളുടെ ശ്വാസഗതി വര്‍ധിച്ചു.
(തുടരും)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45














































