Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 40

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 40

1648
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 40

ഒരുദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണി നേരം!
അലക്കി വെളുപ്പിച്ച തുണികള്‍ ഒന്നൊന്നായി പിന്നാമ്പുറത്തെ അയയില്‍ വിരിച്ചിടുകയായിരുന്നു സുമിത്ര. അപ്പോഴാണ് മുന്‍വശത്ത് ഒരു കാറിന്‍റെ ഹോണ്‍ കേട്ടത്!
ബാക്കിയുണ്ടായിരുന്ന തുണികള്‍ ബക്കറ്റില്‍ വച്ചിട്ട് സുമിത്ര മുന്‍വശത്തേക്ക് ഓടി.
ഡോര്‍ തുറന്ന് കാറില്‍ നിന്നിറങ്ങുകയായിരുന്നു ബാലചന്ദ്രന്‍.
സുമിത്രയുടെ മുഖത്ത് സന്തോഷത്തിന്‍റെ തിളക്കം .
നാലഞ്ചുദിവസമായിട്ട് കാണാനില്ലായിരുന്നു ആളെ. പറയാതെ കടന്നുകളഞ്ഞോ എന്നുപോലും സംശയിച്ചിരുന്നു.
“കണ്ടില്ലല്ലോ കുറെ ദിവസം? എവിടെ പോയിരുന്നു?”
വരാന്തയിലേക്ക് നടന്നുവരുന്നതിനിടയിൽ ബാലചന്ദ്രനോട് സുമിത്ര ചോദിച്ചു.
“എറണാകുളത്ത് ഒരു സിനിമയുടെ സ്റ്റോറി ഡിസ്കഷനുണ്ടായിരുന്നു. മൂന്നാലു ദിവസമായിട്ട് അവിടായിരുന്നു. ഇപ്പം മടങ്ങിവരുന്ന വഴിയാ.”
പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ വരാന്തയിലേക്ക് കയറി .
“ഞാന്‍ വിചാരിച്ചു ഈ നാടുവിട്ടു പോയീന്ന്. പറ്റിച്ചു കടന്നുകളഞ്ഞൂന്ന് ഞാന്‍ അജിത്മോനോട് പറയുകേം ചെയ്തു.”
“അങ്ങനെ പറ്റിച്ചിട്ടു പൊയ്ക്കളയുമോ ഞാന്‍? നിങ്ങളൊക്കെയല്ലേ ഇപ്പോഴത്തെ എന്റെ ഏറ്റവും നല്ല ഫ്രണ്ട്സ് ! ആ സൗഹൃദം ഉപേക്ഷിച്ചിട്ട് എനിക്ക് പോകാൻ തോന്നുമോ ?”
” ഞാനും ഇപ്പം ചിന്തിച്ചത് അതാ ”
” ഒരേ മനസുള്ളവർക്കേ ഒരേ രീതിയിൽ ചിന്തിക്കാൻ പറ്റൂ ! ”
”അജിത്മോന്‍ അന്വേഷിക്കുന്നുണ്ടായിരുന്നു എന്നും.”
“പോകുന്നതിനുമുമ്പ് ഒന്നു പറയാന്‍ പറ്റിയില്ല.”
വരാന്തയിലേക്ക് കയറി കസേരയിലിരുന്നിട്ടു ബാലചന്ദ്രന്‍ തുടര്‍ന്നു:
“നാലഞ്ചുദിവസത്തെ ഇവിടുത്തെ വിശേഷങ്ങളു പറ.”
“ഇവിടെന്തു വിശേഷം. നേരം വെളുക്കുന്നു, ഇരുട്ടുന്നു, പിന്നെയും വെളുക്കുന്നു, ഇരുട്ടുന്നു. ” ഒന്നു നിറുത്തിയിട്ടു സുമിത്ര ചോദിച്ചു.
“ചായ എടുക്കട്ടെ.”
“ആയിക്കോട്ടെ. പോരുന്നവഴി പീലിപ്പോസിന്റെ ചായക്കടയിൽ കയറി ഒരു ചായ കുടിച്ചാലോന്ന് ആലോചിച്ചതാ . അപ്പം ഓർത്തു, ഇവിടെ വരുമ്പം എന്തായാലും സുമിത്ര ഒരു ചായ തരും. പിന്നെന്തിനാ ചായക്കടയിൽ കയറി കാടിവെള്ളം കുടിക്കുന്നതെന്ന് ”
”ആപത്തു സമയത്ത് എന്നെ ആശുപത്രിയിൽ കൊണ്ടുപോയ ആളല്ലേ . ആ നന്ദി എനിക്ക് കാണിക്കാതിരിക്കാൻ പറ്റുമോ. ഒരഞ്ചു മിനിട്ടു വെയിറ്റ് ചെയ്യേ. ഞാൻ വേഗം ചായ എടുക്കാം ”
”ധൃതിയില്ല . സാവകാശം മതി ”
സുമിത്ര അകത്തേക്ക് കയറിപ്പോയി.
ബാലചന്ദ്രന്‍ കസേരയില്‍ ചാരിയിരുന്ന് മുറ്റത്തേക്ക് നോക്കി. മുറ്റത്തരികിലെ റോസാച്ചെടിയില്‍ നിറയെ പൂക്കള്‍. കാണാന്‍ നല്ല ഭംഗിയുണ്ട്. പൂക്കള്‍ക്കുചുറ്റും ഒരു ചിത്രശലഭം വട്ടമിട്ടു പറക്കുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സുമിത വെളിയിലേക്ക് വന്നു.
“ചായ എടുത്തു.”
“എന്നിട്ടെവിടെ?”
“അകത്തേക്കിരിക്കാം.”
“ഒരു ചായ കഴിക്കാനോ?”
“ചായ മാത്രമല്ല.”
“പിന്നെ?”
“അകത്തോട്ടു വാ.”
“എന്തു വിശ്വസിച്ചാ എന്നെ അകത്തേക്ക് വിളിച്ചു കയറ്റുക?”
പുഞ്ചിരിച്ചുകൊണ്ട് ബാലചന്ദ്രന്‍ ആരാഞ്ഞു.
“ഒരാളെ മനസിലാക്കാന്‍ ഇത്രയൊക്കെ കാലം പോരേ?”
“മതിയോ?”
“ധാരാളം ”
”ഓക്കേ. “
സുമിത്രയുടെ ക്ഷണം സ്വീകരിച്ച് ബാലചന്ദ്രന്‍ അകത്തേക്കു കയറി.
ഡൈനിംഗ് ടേബിളില്‍ ചായയും പലഹാരങ്ങളും നിരത്തിയിട്ടുണ്ടായിരുന്നു.
“ഇത് ഒരുപാടുണ്ടല്ലോ വിഭവങ്ങള്!”
“യാത്രചെയ്തു ക്ഷീണിച്ചുവരികല്ലേ. ഒന്നു റിഫ്രഷാകാം.”
“ആയിക്കോട്ടെ.”
ബാലചന്ദ്രന്‍ കൈകഴുകിയിട്ട് കസേര വലിച്ചിട്ട് ഡൈനിംഗ് ടേബിളിനരികിലിരുന്നു.
“രാവിലെ പുഴുങ്ങിയ കപ്പ ഇരിപ്പുണ്ട്. മീന്‍കറിയും. ചൂടാക്കി എടുത്താൽ കഴിക്കുമോ ?.”
“ങ്ഹാഹാ! എങ്കിലിതു നേരത്തെ പറയരുതായിരുന്നോ. കപ്പയും മീനുമാ എനിക്കേറ്റവും ഇഷ്ടം . വേഗം എടുത്തോ. ഈ ബേക്കറി പലഹാരമൊക്കെ ഇവിടുന്നു സ്ഥലം മാറ്റിക്കോ ”
“ഇഷ്ടപ്പെടുമോന്നറിയാത്തതുകൊണ്ടാ ഞാന്‍ ചോദിക്കാതിരുന്നത്.”
“ഇവിടുന്ന് എന്ത് തന്നാലും എനിക്കിഷ്ടമല്ലേ. എത്ര നേരം വേണമെങ്കിലും ഞാന്‍ വെയ്റ്റുചെയ്യാം. പോയി കപ്പയോ കാച്ചിലോ ചെമ്പോ ചേനയോ , ഉള്ളതൊക്കെ ചൂടാക്കി എടുത്തുകൊണ്ടു പോരെ ”
”ഇപ്പം കപ്പ മാത്രമേ ഉള്ളൂ . ചേനയും ചേമ്പുമൊക്കെ വേണമെങ്കിൽ വേറൊരു ദിവസം പുഴുങ്ങിതരാം. ”
”തരണം. ”
” തീർച്ചയായും ”
“എങ്കിൽ കപ്പ എടുത്തുകൊണ്ടു പോരെ. വായിൽ വെള്ളം ഊറുന്നു ”
” മുളകുചമ്മന്തി വേണോ മീൻകറി വേണോ ?”
”രണ്ടും കൊണ്ടുപോരെ കുറേശ്ശെ ”
”ഇപ്പം കൊണ്ടുവരാട്ടോ. ഒരു പത്തു മിനിറ്റ്. ”
” ധൃതികൂട്ടണ്ട . എനിക്ക് പോകാൻ തിടുക്കമൊന്നുമില്ല ”
സുമിത്ര അടുക്കളയിലേക്ക് പാഞ്ഞു .
പത്തു മിനിറ്റിനുള്ളില്‍ കപ്പയും മീനും ചൂടാക്കി, പ്ലേറ്റില്‍ വിളമ്പി ടേബിളില്‍ കൊണ്ടുവന്നുവച്ചു അവള്‍. കൂടെ മുളക് ചമ്മന്തിയും.
ബാലചന്ദ്രന്‍ അല്‍പം എടുത്തു രുചിച്ചുനോക്കി.
“സൂപ്പർ . നന്നായിരിക്കുന്നു ട്ടോ.”
“അതൊരു ഭംഗിവാക്കാണെന്നെനിക്കറിയാം. കൊള്ളില്ലെങ്കിലും കൊള്ളില്ലാന്ന് എന്‍റെ മുഖത്തുനോക്കി പറയ്വോ?”
പുഞ്ചിരിച്ചുകൊണ്ട് സുമിത്ര ചോദിച്ചു.
“ഒള്ളത് ഒള്ളതുപോലെ മുഖത്തുനോക്കി പറയുന്ന കൂട്ടത്തിലാ ഈ ബാലു . ഇത് ഭംഗിവാക്കു പറഞ്ഞതൊന്നുമല്ല. സത്യാ. നല്ല സൂപ്പർ കപ്പയും കറിയുമാ. ചമ്മന്തി അതിലേറെ കേമം. ”
“ചെറുപ്പത്തിലെ അമ്മ പഠിപ്പിച്ചതാ ഈ പാചകമൊക്കെ.”
” കല്യാണം കഴിക്കുന്ന ചെക്കന് എന്തായാലും രുചിയോടെ ആഹാരം കഴിക്കാം ”
ലജ്ജയോടെ ചിരിച്ചതേയുള്ളു സുമിത്ര.
സന്തോഷത്തോടെ ബാലചന്ദ്രന്‍ കപ്പയും മീനും കഴിച്ചു. ഇതിനിടയില്‍ ഓരോരോ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടുമിരുന്നു. ഇടയ്ക്ക് ബാലചന്ദ്രന്‍ പറഞ്ഞു:
“ഞാന്‍ വീട്ടില്‍ ചെന്നപ്പം സുമിത്രയെ കണ്ട കാര്യം അച്ഛനോടും അമ്മയോടും പറഞ്ഞു. കാണാന്‍ കൊതിയുണ്ട് അവര്‍ക്കൊക്കെ. കൊച്ചുന്നാളില്‍ കണ്ട ഓര്‍മയല്ലേയുള്ളൂ. ഒരുദിവസം രണ്ടുപേരും കൂടി വരണം ട്ടോ, എന്റെ വീട്ടിൽ. ”
“യ്യോ, ഞാനോ. ഞാൻ വരില്ലാട്ടോ ”
”അതെന്താ? എന്റച്ഛനെയും അമ്മയെയും കാണാൻ ആഗ്രഹമില്ലേ ?”
“ആഗ്രഹമുണ്ട്. പക്ഷേ….”
“പക്ഷേ…?”
“ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഒരുപാട് പരിമിതികളില്ലേ ബാലേട്ടാ? ഇപ്പതന്നെ കഥകളൊത്തിരി ഇറങ്ങിയിട്ടുണ്ട് നാട്ടില്‍. ”
“കഥകളുണ്ടാക്കുന്നവര്‍ക്ക് വേറെ പണികളൊന്നുമില്ലല്ലോ. അവർ അതുണ്ടാക്കി വിറ്റു ജീവിക്കട്ടെ . നമ്മളത് കാര്യാക്കണ്ട.”
“എന്‍റെ കാര്യത്തില്‍ എനിക്കുള്ളതിനേക്കാള്‍ ഉത്കണ്ഠ ഇവിടത്തെ നാട്ടുകാര്‍ക്കാ.”
“കാണാന്‍ കൊള്ളാവുന്ന പെമ്പിള്ളേരെക്കുറിച്ച് കഥകളുണ്ടാക്കുന്നത് ചിലർക്കൊരു രസമാ. അതിവിടെ മാത്രമല്ല, എല്ലാ നാട്ടിലും അങ്ങനെയാ ”
സുമിത്രയൊന്നും പറഞ്ഞില്ല.
തെല്ലുനേരം സുമിത്രയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിരുന്നു ബാലചന്ദ്രന്‍.
സുമിത്രയ്ക്ക് നേരിയ ഭയം തോന്നി. എന്തേ പതിവില്ലാതെ ഇങ്ങനെയൊരു നോട്ടം?
“ഞാനൊരു കാര്യം ചോദിച്ചാല്‍ സുമിത്ര സത്യം പറയുമോ?” ശബ്ദം താഴ്ത്തി ബാലചന്ദ്രൻ ചോദിച്ചു.
“എന്തേ ഇങ്ങനെയൊരു ചോദ്യം? ഞാനെപ്പഴെങ്കിലും കള്ളം പറഞ്ഞൂന്നു തോന്നീട്ടുണ്ടോ?”
“ഇല്ല.”
“പിന്നെ ഈ ചോദ്യം ?”
“ഇവിടെ വന്നപ്പം ആളുകള് ഓരോരോ കഥകളു പറഞ്ഞു.”
“എന്നെപ്പറ്റിയോ?”
“ഉം.”
“എന്തു കഥയാ?”
“കേട്ടതു സത്യമാണൊ അല്ലയോ എന്ന് എന്നോട് പറയണം. സത്യം മാത്രമേ പറയാവൂ. സത്യം പറഞ്ഞതിന്‍റെ പേരില്‍ എനിക്കിപ്പോഴുള്ള സ്നേഹത്തിന് ഒട്ടും കുറവുവരില്ല. അത് ഞാനുറപ്പു തരുന്നു .”
“എന്താ ചോദിക്കാന്‍ പോകുന്നതെന്നെനിക്കൂഹിക്കാൻ കഴിയും . ചോദിച്ചോളൂ. സത്യം മാത്രമേ ഞാന്‍ പറയൂ.”
ബാലചന്ദ്രന്‍ എന്തോ ചോദിക്കാന്‍ വായ്പൊളിച്ചതും പുറത്ത് ഒരു വിളിയൊച്ച.
“സുമിത്രേ.”
ബാലചന്ദ്രനും സുമിത്രയും ഒപ്പം തിരിഞ്ഞുനോക്കി.
“എടീ സുമിത്രേ.”
മുറ്റത്തുനിന്നാണ് വിളി. ഞാനിപ്പ വരാം എന്നുപറഞ്ഞിട്ട് സുമിത്ര എണീറ്റു വെളിയിലേക്കിറങ്ങിച്ചെന്നു.
കരടി മാധവൻ !
സുമിത്രയുടെ ഒരു അകന്ന ബന്ധുവാണ് കരടി മാധവൻ . മാധവനെന്നാണ് പേരെങ്കിലും നാട്ടുകാർ വിളിക്കുന്നതു കരടി മാധവനെന്നാണ് . ദേഹം മുഴുവന്‍ ധാരളം രോമമുള്ളതുകൊണ്ടാണ് ആ പേര് വീണത്.
സരസ്വതിയുടെ മരണശേഷം ഇടയ്ക്കിടെ അയാള്‍ സുമിത്രയുടെ വീട്ടില്‍ വരും. കള്ളുകുടിക്കാന്‍ പണം വേണം. സുമിത്രയെ പാട്ടിലാക്കി പണം പിടുങ്ങി ഉടനെ സ്ഥലം വിടുകയും ചെയ്യും.
മാധവനെ കണ്ടതും സുമിത്രയുടെ നെറ്റിചുളിഞ്ഞു.
” അമ്മാവനെന്താ ഈ നേരത്ത് ?”
”എനിക്കിവിടെ വരാൻ നേരവും കാലവും നോക്കണോടി ? ” ചുണ്ടിലിരുന്ന ബീഡി കയ്യിലെടുത്തിട്ടു മുറ്റത്തു കിടന്ന കാറിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടു മാധവൻ ചോദിച്ചു : ”ആരുടെയാടീ ഈ കാറ് ?”
“ഞാന്‍ വാങ്ങിച്ചതാ.”
“കാറു വാങ്ങിക്കാന്‍ നിനക്കെവിടുന്നാടീ കാശ്?”
“ഇവിടെ പണം കായ്ക്കുന്ന ഒരു മരം ഉണ്ട് . അതേന്ന്‌ കുലുക്കി വീഴിച്ചതാ ”
“നീയെന്നെ കളിയാക്കുവാ അല്ലേ ? നിനക്കീയിടെയായിട്ട് അഹങ്കാരം ഇത്തിരി കൂടുന്നുണ്ട് . “
“അമ്മാവനിപ്പം എന്താ വേണ്ടത്?”
“നിനക്കെന്താടി മുഖത്തൊരു തന്റെട ഭാവം ?പണ്ടത്തെ സുമിത്രയല്ലല്ലോ നീ ”
”എപ്പഴും ഒരുപോലെയിരിക്കാൻ പറ്റുമോ അമ്മാവാ? ”
വലിച്ചുകൊണ്ടിരുന്ന ബീഡി ദുരേക്കെറിഞ്ഞിട്ട് മാധവന്‍ സാവധാനം വരാന്തയിലേക്ക് കയറി. എന്നിട്ട് വരാന്തയിലിട്ടിരുന്ന കസേരയില്‍ കാലിന്മേൽ കാലുകയറ്റിവച്ച് ഇരുന്നു.
“കുടിക്കാനെന്താടീ ഉള്ളത്?”
കൊമ്പന്‍മീശ പിരിച്ചുകൊണ്ട് മാധവന്‍ ചോദിച്ചു.
“എന്താ വേണ്ടത്?”
“എനിക്ക് വേണ്ടത് ഇവിടില്ലല്ലോ. തല്ക്കാലം നീ പോയി ഒരു ഗ്ലാസ് തണുത്ത വെള്ളമെടുത്തുകൊണ്ടുവാ.”
സുമിത്ര അകത്തുപോയി പെട്ടിയില്‍നിന്ന് നൂറു രൂപയും ഒരു ഗ്ലാസ് വെള്ളവുമെടുത്തുകൊണ്ട് പുറത്തേക്കു വന്നു. എന്നിട്ട് ഗ്ലാസും പണവും ഒരേ സമയം മാധവന്‍റെ നേരെ നീട്ടി.
“ഞാന്‍ വെള്ളമല്ലേ നിന്നോട് ചോദിച്ചുള്ളൂ?പിന്നെന്തിനാ ഇത് ?”
മാധവന്‍ സുമിത്രയെ തുറിച്ചുനോക്കി.
“അമ്മാവനിഷ്ടമുള്ള വെള്ളം കിട്ടണമെങ്കില്‍ ഇതു കൊടുക്കണ്ടേ? വാങ്ങിച്ചോണ്ടു പൊയ്ക്കോ. ഇതിനല്ലേ വന്നത്?”
“അതു നീയെന്നെ ഒന്നൂതിയതാണല്ലോടീ.”
” അമ്മാവനിതു വാങ്ങിക്കൊണ്ടു സ്ഥലം വീട് .”
“നിനക്കെന്താടീ എന്നെ പറഞ്ഞുവിടാനിത്ര ധൃതി?”
ഗ്ലാസും പണവും വാങ്ങുന്നതിനിടയില്‍ മാധവന്‍ ചോദിച്ചു.
“വൈകിയാല്‍ ഷാപ്പടച്ചു പോകും. അതുകൊണ്ടാ .”
പണം മടിയില്‍ തിരുകിയിട്ട് മാധവന്‍ ഒറ്റവലിക്ക് വെള്ളം കുടിച്ചു. ഗ്ലാസ് തിരികെ കൊടുത്തിട്ട് ഇടതുകൈക്കൊണ്ടയാള്‍ ചുണ്ടുതുടച്ചു.
“കവലേല്‍ വന്നപ്പം നിന്നേക്കുറിച്ച് ആളുകളോരോന്നു പറയുന്നതു കേട്ടല്ലോടി ?”
“എന്താ കേട്ടത്?”
സുമിത്ര മാധവനെ തുറിച്ചു നോക്കി.
“ഇവിടെ ഏതോ ഒരു സിനിമാക്കാരന്‍ വന്നെന്നോ. അവനിവിടെയാ ഇപ്പം കിടപ്പും ഇരിപ്പുമെന്നുമൊക്കെ . നേരാണോടി ?”
“അത്രയേ കേട്ടുള്ളോ ?”
“വേറെ ചിലതും കേട്ടു. അതു നിന്നോട് പറയാന്‍ കൊള്ളില്ലാത്തതുകൊണ്ട് പറയുന്നില്ല ”
“പറഞ്ഞവന്‍റെ കരണക്കുറ്റിക്ക് ഒന്നു കൊടുക്കാന്‍ മേലായിരുന്നോ അമ്മാവന്? ആള് വലിയ റൗഡിയല്ലേ.”
“പറഞ്ഞതു നേരാണോ നുണയാണോന്നുറപ്പു വരുത്താതെ കൊടുക്കാൻ പറ്റുമോ ?”
“അതറിയാനാണോ ഇങ്ങോട്ടുവന്നത്?”
“അതും അറിയണമല്ലോ.”
“അമ്മാവന് എന്തുതോന്നുന്നു?”
“നിന്‍റെ സ്വഭാവത്തിലെ മാറ്റം വച്ചു നോക്കുമ്പം നാട്ടുകാരു പറഞ്ഞതിലും കാര്യമില്ലേ എന്നെനിക്കൊരു സംശയം?”
“ങ്ഹും! നല്ല രക്ഷകനാണെല്ലോ? പൊയ്‌ക്കോ . കാശു കിട്ടിയില്ലേ.”
“ആ സിനിമാക്കാരനെക്കുറിച്ചു ഞാന്‍ കേട്ടതൊക്കെ നേരാണോടീ.”
“നേരാ. നാട്ടുകാരു പറഞ്ഞതു മുഴുവന്‍ നേരാ. എനിക്കിഷ്ടാ അയാളെ. ഇനി അക്കാര്യം ചോദിച്ച് ആരും ഇങ്ങോട്ട് വരണ്ട. നാട്ടുകാരോട് പോകാൻ പറ . അവരുടെ ചെലവില്ലല്ലോ ഞാൻ ജീവിക്കുന്നത് ” സുമിത്ര രോഷത്തോടെ പറഞ്ഞു.
“കൊല്ലും ഞാന്‍ അവനെ . കൊന്നു കുടല്‍മാല പുറത്തെടുക്കും. ഏതു സിനിമാക്കാരനാണെങ്കിലും കുത്തിക്കീറി റോഡിലിടും ഞാന്‍.” മാധവൻ മീശ പിരിച്ചുകൊണ്ട് അലറി .
“ഓ… വലിയ റൗഡിയാണല്ലോ അല്ലേ?”
എളിയില്‍നിന്നു പിച്ചാത്തി എടുത്ത് വായ്ത്തലയില്‍ വിരലുരസിക്കൊണ്ട് മാധവന്‍ പറഞ്ഞു.
“ആ ചെറ്റയോട് പറഞ്ഞേക്കണം; മേലാല്‍ ഈ പടികടന്ന് ഇങ്ങോട്ട് കേറിപ്പോകരുതെന്ന്. കരടിമാധവന്‍ പറഞ്ഞൂന്നു പറ. മാധവനാരാന്നവനറിയില്ലെങ്കില്‍ എന്‍റെ നാട്ടില്‍ വന്നന്വേഷിക്കാന്‍ പറ അവനോട് .”
സുമിത്രയ്ക്ക് ചിരിവന്നുപോയി.
“മാധവനമ്മാവന്‍ പ്രസംഗിക്കാതെ പോ. എനിക്ക് വേറെ പണിയുണ്ട്. ”
“എന്നെക്കുറിച്ച് നീ അവനോട് പറഞ്ഞിട്ടില്ല അല്ലേ? അതുകൊണ്ടാ അവനിവിടെ കേറിയിറങ്ങി നെരങ്ങുന്നത്. അവനെവിടാ താമസിക്കുന്നേന്നു പറ. ഞാന്‍ നേരിട്ടുകണ്ട് അവനോട് വിവരം പറഞ്ഞോളാം.”
“അത്രയ്ക്കു ധൈര്യമുണ്ടോ അമ്മാവന്?”
“നീ എന്താടി എന്നെക്കുറിച്ചു വിചാരിച്ചിരിക്കുന്നേ?”
കത്തിയുയര്‍ത്തി വായ്ത്തലയില്‍ വിരലുരസിക്കൊണ്ട് മാധവന്‍ തുടര്‍ന്നു.
“നല്ലൊന്നാന്തരം മലപ്പുറം കത്തിയാ. ഒറ്റക്കുത്തിനേയുള്ളൂ അവന്‍. നിലത്തുകിടന്നു പാമ്പുപിടയുന്നതുപോലെ പിടയും. അവനിപ്പം ഇവിടെ ഇല്ലാതിരുന്നത് അവന്‍റെ ഭാഗ്യം. ഉണ്ടായിരുന്നെങ്കില്‍ ആ നാറിയെ കുത്തിക്കീറി പട്ടിക്കിട്ടുകൊടുത്തേനേ ഞാൻ .”
പിച്ചാത്തികൊണ്ട് അയാള്‍ പുറമൊന്നു ചൊറിഞ്ഞു.
മാധവന്‍റെ വീരവാദം കേട്ടപ്പോള്‍ ചിരിവന്നുപോയി ബാലചന്ദ്രന്. ആളെ ഒന്നു കാണുകയും സംസാരിക്കുകയും ചെയ്യണമെന്നു തോന്നിയതുകൊണ്ട് ബാലചന്ദ്രന്‍ എണീറ്റു ഡൈനിംഗ് റൂമില്‍ നിന്ന് വരാന്തയിലേക്ക് ഇറങ്ങി വന്നു .
ബാലചന്ദ്രനെ കണ്ടതും സംശയഭാവത്തിൽ മാധവന്‍ നോക്കി. എന്നിട്ട് മീശപിരിച്ചുകൊണ്ട് കണ്ണുരുട്ടി ചോദിച്ചു.
“നീയാരാടാ?”
“കണ്ടിട്ട് ആരാണെന്നു തോന്നുന്നു?”
മന്ദഹസിച്ചുകൊണ്ട് ബാലചന്ദ്രന്‍ ചോദിച്ചു.
“ഇവനാണോടി മറ്റവന്‍?”
സുമിത്രയെ നോക്കി മാധവന്‍ ചോദിച്ചു.
“ഉം…”
“ങാഹാഹാ. നീയാണോ ആ സിനിമാക്കാരൻ ? തേടിയ വള്ളി കാലിൽ ചുറ്റി . നിന്നെ എന്‍റെ മുമ്പില്‍ കിട്ടിയത് നിന്റെ കഷ്ടകാലം ” – മാധവന്‍ കത്തി കറക്കിക്കൊണ്ടു ബാലചന്ദ്രന്റെ അടുത്തേക്ക് വന്നു
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here