Home More Religion കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത്.

കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത്.

8520
0
ഫാ ജോസഫ് പുത്തൻ പുരക്കൽ

കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടു വാക്കുകൾ ആണ് സാധാരണ ഉപയോഗിക്കുക. ഒന്ന് വിവാഹം. രണ്ട് ദാമ്പത്യം. വിവാഹം എന്ന വാക്കിന്റെ അർത്ഥം ചക്കാത്തിൽ ചുമക്കാൻ പറ്റാത്തത്, എളുപ്പത്തിൽ എടുക്കാൻ പറ്റാത്തത്, പിള്ളകളിയായി വഹിക്കാൻ പറ്റാത്തത് എന്നൊക്കെയാണ്. എന്നുവച്ചാൽ വിശേഷമായ വിധത്തിൽ വഹിക്കേണ്ടത് വിവാഹം എന്നർത്ഥം.

ഏതു കളിതമാശ പറയുന്ന നടക്കുന്ന പെൺകുട്ടിയും കല്യാണം കഴിഞ്ഞ അഞ്ചാറു മാസം കഴിയുമ്പോൾ ഇരുത്തം വന്ന പെണ്ണായി മാറുന്നു. എത്ര വിളഞ്ഞു നടക്കുന്ന ചെറുപ്പക്കാരനും പെണ്ണുകെട്ടി മൂന്ന് മാസം കഴിയുമ്പോൾ നല്ല പക്വതയും പാകതയും ഉള്ളവനായി മാറും. അതുകൊണ്ടാണ് അപ്പന്മാർ ആൺമക്കളോട് പറയാറുള്ളത് പെണ്ണ് കേട്ടെട്ടെടാ നീ ശരിയായിക്കൊള്ളും എന്ന്. ശരിയാക്കപ്പെട്ട അപ്പൻ അനുഭവിച്ചിട്ട് പറയുന്നതാണ് പെണ്ണ് കേട്ടെട്ടെടാ നീ ശരിയായിക്കൊള്ളും എന്ന്.

Also read ഉത്തമയായ ഭാര്യക്ക് വേണ്ട അഞ്ചു ഗുണങ്ങൾ

അമ്മമാർ പെൺമക്കളോട് പറയും കെട്ടിച്ച് വിടട്ടെടി നീ ഒതുങ്ങി കൊള്ളും എന്ന്. ഒരിക്കൽ ഒരു യുവതി അമ്മയോട് പറഞ്ഞു: അമ്മ പറയുന്ന ചെറുക്കനെ കെട്ടാൻ എനിക്ക് മനസ്സില്ല. അവൻ പറയുവാ സ്വർഗ്ഗവും ഇല്ല നരകവും ഇല്ല , എന്ത് പാപം വേണമെങ്കിലും ചെയ്യാം, പരിക്ക് പറ്റാതെ ഇരുന്നാൽ മതി എന്ന്.

അമ്മ പറഞ്ഞു: ”പൊന്നുമോളെ, നീ ധൈര്യമായിട്ട് അവനെ തന്നെ കെട്ടിക്കോ. നിന്നെ കെട്ടി മൂന്നാഴ്ച കഴിയുമ്പോൾ അവൻ ഉറപ്പായും പറഞ്ഞു കൊള്ളും നരകം ഉണ്ടെന്ന്. അപ്പോൾ അവൻ വിശ്വസിച്ചു കൊള്ളും സ്വർഗ്ഗവും ഉണ്ടെന്ന്.

Also read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്.

ഭാര്യഭർത്താക്കന്മാർ സ്വയം മറന്ന് ശരീരവും മനസ്സും ജീവനും സ്വത്തും ഒക്കെ പരസ്പരം ദാനം ചെയ്യണം. ദൈവം തരുന്ന കുരിശ് ഒരുമിച്ച് സഹിക്കണം. വിവാഹത്തിന്റെ ആദ്യനാളുകളിൽ നല്ല ലഹരിയും സന്തോഷവുമൊക്കെയായാണ് കുടുംബജീവിതം. ബസ്സിൽ ആദ്യനാളുകളിൽ മുൻസീറ്റിൽ ഭർത്താവും ഭാര്യയും തട്ടിയും മുട്ടിയും ഉരുമ്മിയും ഉരസിയും ഇരുന്നു യാത്ര ചെയ്യുന്നത് കാണാം. അതുകഴിഞ്ഞ് ഭാര്യ ഗർഭിണിയായാലോ? ഭർത്താവ് പറയും നീ മുമ്പിലിരുന്നോ ഞാൻ പുറകിലിരുന്നുകൊള്ളാം. രണ്ട് മക്കൾ ആയാലോ? നീ ആദ്യത്തെ വണ്ടിക്കു പൊയ്‌ക്കോ, ഞാൻ അടുത്ത വണ്ടിക്ക് വന്നേക്കാം. ആദ്യത്തെ വീര്യം പോയി, ലഹരി പോയി. കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം. കൂടുമ്പോൾ ഇമ്പം ഇല്ലാത്തതു ഭൂകമ്പം.

ദമ്പതികൾ പരസ്പരം ആപത്തിൽ ആലംബം ആയിരിക്കണം. എന്താണ് ആപത്തിൽ ആലംബം ? ഉദാഹരണത്തിന് ഭർത്താവിന് തലവേദനയും പനിയും വന്നാൽ ഭാര്യ അടുത്തു ചെന്നിരുന്ന് മരുന്ന് നെറ്റിയിൽ പുരട്ടി കൊടുക്കണം. ഗുളിക വായിൽ ഇട്ടു കൊടുക്കണം. ഇട്ടു കൊടുത്ത ഗുളിക തൊണ്ടയിൽ കുടുങ്ങാതെ വെള്ളം വായിൽ ഒഴിച്ചു കൊടുക്കണം . അവന്റെ തല പൊക്കാവുന്ന ഭാരമേ ഉള്ളൂ എങ്കിൽ പൊക്കിയെടുത്തു സ്വന്തം നെഞ്ചോട് ചേർത്ത് വെച്ച് മെലിഞ്ഞ വിരലുകൾ മുടിയ്ക്ക് ഇടയിൽ കൂടി അമർത്തി തിരുമ്മി ഓടിച്ചിട്ട് ചോദിക്കണം ഇനി എന്തെങ്കിലും ചെയ്യണോ ചേട്ടാ എന്ന്. അതാണ് ഭാര്യ ഭർത്താവിന് കൊടുക്കുന്ന ആപത്തിൽ ആലംബം. അതുപോലെ ഭാര്യ ക്ഷീണം വന്നു കിടക്കുമ്പോൾ ക്ഷീണം മാറുന്നതുവരെ ഭർത്താവ് നിഴലുപോലെ കൂടെ നിൽക്കണം. അതായത് ശരീരിക ലോകത്തിൽ പരസ്പരം കൊടുക്കേണ്ട കരുതൽ .

Also read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!

ഭാര്യഭർത്താക്കന്മാർ സ്വയം മറന്ന് ശരീരവും മനസ്സും ജീവനും സ്വത്തും ഒക്കെ പരസ്പരം ദാനം ചെയ്യണം. ദൈവം തരുന്ന കുരിശ് ഒരുമിച്ച് സഹിക്കണം. വിവാഹത്തിന്റെ ആദ്യനാളുകളിൽ നല്ല ലഹരിയും സന്തോഷവുമൊക്കെയായാണ് കുടുംബജീവിതം തുടങ്ങുക. ബസ്സിൽ ആദ്യനാളുകളിൽ മുൻസീറ്റിൽ ഭർത്താവും ഭാര്യയും തട്ടിയും മുട്ടിയും ഉരുമ്മിയും ഉരസിയും ഇരുന്നു യാത്ര ചെയ്യുന്നത് കാണാം. അതുകഴിഞ്ഞ് ഭാര്യ ഗർഭിണിയായാലോ? ഭർത്താവ് പറയും നീ മുമ്പിലിരുന്നോ ഞാൻ പുറകിലിരുന്നുകൊള്ളാം. രണ്ട് മക്കൾ ആയാലോ? നീ ആദ്യത്തെ വണ്ടിക്കു പൊയ്‌ക്കോ, ഞാൻ അടുത്ത വണ്ടിക്ക് വന്നേക്കാം. ആദ്യത്തെ വീര്യം പോയി, ലഹരി പോയി. കൂടുമ്പോൾ ഇമ്പം ഉള്ളതാണ് കുടുംബം. കൂടുമ്പോൾ ഇമ്പം ഇല്ലാത്തതു ഭൂകമ്പം.

ഭർത്താവിന് മനപ്രയാസം വരുമ്പോൾ ഭാര്യ കൂടെ നിന്ന് ഭർത്താവിനെ ധൈര്യപ്പെടുത്തണം. അതുപോലെ ഭാര്യക്ക് മനപ്രയാസം വരുമ്പോൾ ഭർത്താവ് കൂടെ നിന്ന് ഭാര്യയെ ധൈര്യപ്പെടുത്തണം. മാനസിക തകർച്ചയിൽ ഒപ്പംനിൽക്കുക. ഭാര്യക്കു ഒരു മനപ്രയാസം വരുമ്പോൾ ഭർത്താവ് ഒരിക്കലും പറഞ്ഞേക്കരുത് നീറട്ടങ്ങനെ നീറട്ടെ നീറ്റുകക്ക പോലെ നീറട്ടെ. എന്നെ നാറ്റിയതല്ലേ നിന്നെ നീറ്റാനുള്ള സമയം ഇതാ വന്നിരിക്കുന്നു എന്ന്.

Also read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.”

ഒരിക്കൽ ഉച്ചക്ക് ഞാൻ പാലായിലൂടെ നടന്നു പോകുകയായിരുന്നു. എതിരെ ബൈക്കിൽ ഒരു ചെറുപ്പക്കാരൻ ഭാര്യയെ പിന്നിലിരുത്തി, ലൈറ്റിട്ടു വരുന്നത് കണ്ടു. അറിയാതെ ലൈറ്റ് ഓൺ ആയി കിടക്കുന്നതാണെന്നു വിചാരിച്ചു ഞാൻ ലൈറ്റ് ഓണ്‍ ആണെന്ന് കാണിക്കാൻ വേണ്ടി സാധാരണ ആളുകൾ കൈകൊണ്ടു കാണിക്കാറുള്ള ഒരു സിഗ്നൽ ഞാൻ കാണിച്ചു. അയാൾ വണ്ടി നിറുത്തിയിട്ടു രോഷത്തോടെ എന്റെയടുത്തേക്ക് പാഞ്ഞുവന്നു . പിന്നെ എന്തു സംഭവിച്ചു ?

ദാമ്പത്യ ജീവിതത്തിലെ പിണക്കങ്ങളെയും ഇണക്കങ്ങളെയും പറ്റി ഫാ ജോസഫ് പുത്തൻ പുരക്കലിന്റെ നർമ്മ പ്രഭാഷണം കേൾക്കുക. കളിയിൽ അൽപ്പം കാര്യം – വീഡിയോ കാണുക

Also read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

Also read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി

Also read പ്രസവവേദന എപ്പോൾ തുടങ്ങും? എങ്ങനെയാണ് തിരിച്ചറിയുക?

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here