

ഒരു സ്ത്രീയുടെ ഏറ്റവും വലിയ ദൗത്യം ഒരു കുടുംബത്തെ ഭംഗിയായി കൊണ്ടു പോവുക എന്നതാണ്. ഭർത്താവ് ഒന്നും ശ്രദ്ധിക്കുന്നില്ല. മക്കൾ വളർന്നു വരികയാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ ഒരു കുടുംബത്തെ ഉറപ്പിച്ചു നിറുത്തേണ്ടത്, ടോൾസ്റ്റോയി അന്നാകരനീനയിൽ പറയുന്നപോലെ ആ വീട്ടിലെ ഏറ്റവും മുതിർന്ന സ്ത്രീയാണ്. ഒരു സ്ത്രീയാണ് ഒരു കുടുംബത്തിന്റെ വിളക്ക്. ഭർത്താവിനും മക്കൾക്കും വെളിച്ചം പകർന്ന് ആ വിളക്ക് എപ്പോഴും പ്രകാശിച്ചു നിൽക്കണം.
ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ മഹത്വം ആ കുടുംബത്തിലെ കുട്ടികളാണ്. ജനിതക ശാസ്ത്രം പറയുന്നത് ഒരു പുരുഷനും സ്ത്രീയും വിവാഹം കഴിച്ച് ഒരു കുട്ടി ജനിക്കുമ്പോൾ അച്ഛന്റെ 23 ക്രോമസോമും അമ്മയുടെ 23 ക്രോമസോമും ഓരോ കോശത്തിലും ഉള്ള കുട്ടിയാണ് ജനിക്കുന്നത് എന്നാണ്. ഇനി ആ കുട്ടിക്ക് ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആ കുഞ്ഞിന് മുത്തശ്ശന്റെയും മുത്തശിയുടെയും പതിനൊന്നര ക്രോമസോം ഓരോ കോശത്തിലും ഉണ്ടാവും. ഈ കൊച്ചുമോന് ഒരു കുട്ടി ജനിക്കുമ്പോൾ അഞ്ചേകാൽ ക്രോമസോം ഉണ്ടാവും. അങ്ങനെ 800 വർഷങ്ങൾ കഴിയുമ്പോൾ, അതായത് 32 തലമുറ കഴിയുമ്പോൾ നമ്മുടെ മക്കൾക്ക് നമ്മൾ കൊടുക്കുന്ന അവസാനത്തെ സ്വതന്ത്ര ക്രോമോസോം ഇല്ലാതാവും. അതേസമയം ക്രോമസോം ഉണ്ടാക്കപ്പെട്ടിട്ടുള്ളത് ജീനുകൾ കൊണ്ടാണ്. ആ ജീനുകൾ ഈ ഭൂമിയിൽ പന്തീരായിരം വർഷം നിലനിൽക്കും എന്നാണ് ജനിതകശാസ്ത്രം.
Also Read കണ്ണുകളെ നിയന്ത്രിച്ചില്ലെങ്കിൽ കണ്ണുകൾ നമ്മളെ പാപത്തിലേക്ക് തള്ളിയിടും!
നിങ്ങൾ ഗർഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിക്കുമ്പോൾ , ആ കുഞ്ഞിന്റെ സന്തതി പരമ്പര ഈ ഭൂമിയിൽ നിലനിൽക്കുകയാണെങ്കിൽ നിങ്ങൾ മരിച്ച് നിങ്ങളുടെ ശരീരം മണ്ണോട് മണ്ണ് ചേർന്നാലും ഇപ്പോൾ നിങ്ങളുടെ ശരീരത്തിൽ തുടിച്ചു കൊണ്ടിരിക്കുന്ന ഒരു ഭാഗം പന്തീരായിരം വർഷം ഈ ഭൂമിയിൽ ജീവനോടെ തന്നെ ഉണ്ടാവും. പുറകോട്ടു നോക്കിയാൽ 800 വർഷം കൊണ്ട് എത്ര പൂർവികരുടെ ക്രോമസോം നമ്മുടെ ശരീരത്തിൽ നിന്ന് വേർതിരിക്കാൻ പറ്റും? ശാസ്ത്രം പറയുന്നു 15,60,000 പൂർവികരുടെ ക്രോമസോം എന്ന്. നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിൽ നിന്ന് 15,60,000 ക്രോമസോം വേർതിരിക്കാൻ പറ്റും എന്നർത്ഥം. എത്ര പൂർവ്വപിതാക്കന്മാരുടെയും മാതാപിതാക്കളുടെയും ജീനുകൾ നമ്മുടെ ശരീരത്തിൽ കണ്ടെത്താൻ പറ്റും? ശാസ്ത്രം പറയുന്നു, മൂന്നു കോടി 20 ലക്ഷം മാതാപിതാക്കളുടെ ജീനുകൾ എന്ന് . ഇതാണ് കുടുംബം എന്ന് പറയുന്നത്. ഒരു കുടുംബ സൃഷ്ടിക്കുമ്പോൾ പന്തീരായിരം കൊല്ലം നിലനിൽക്കാൻ പോകുന്ന ഒരു വംശപരമ്പര സൃഷ്ടിക്കുകയാണ് നമ്മൾ ചെയ്യുന്നത്. മക്കളെ നല്ല രീതിയിൽ വളർത്താൻ കഴിയുന്നത് ഒരു സ്ത്രീയുടെ ഇഹലോകജീവിതത്തിലെ ഏറ്റവും വലിയ കാര്യമാണ് എന്നോർക്കുക.
യേശുദേവൻ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ നിൽക്കുന്ന ആളുകൾ പറയുന്നുണ്ട് ഇവനെ മുല കുടിപ്പിച്ച ആ സ്ത്രീ എത്ര ഭാഗ്യം ചെയ്തവൾ എന്ന് . നിങ്ങടെ മക്കളെ നോക്കിയിട്ട് നിങ്ങളെ ആരെങ്കിലും പുകഴ്ത്തിയാൽ അതാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ സന്തോഷം.
കുട്ടികളെ വളർത്തേണ്ടത് എങ്ങനെയാണ് എന്ന് അമ്മമാർ പഠിക്കണം. അതിനെപ്പറ്റി പ്രതിപാദിക്കുന്ന വിശ്വപ്രസിദ്ധമായ പുസ്തകമാണ് എലിസബത്ത് ഹെർലോക്ക് എഴുതിയ ചൈൽഡ് ഡെവലപ്മെന്റ് . പ്രസിദ്ധമായ മറ്റൊരു രചനയാണ് പാപാലിയയുടെ ഹ്യൂമൻ ഡെവലപ്മെൻറ് എന്ന പുസ്തകം. ഇങ്ങനെയുള്ള വിശ്വപ്രസിദ്ധമായ പുസ്തകങ്ങൾ വായിച്ച് കുട്ടികളെ വളർത്താൻ അമ്മമാർ പഠിക്കണം.
Also Read ഭാര്യക്കും ഭർത്താവിനും പരസ്പരം സംശയം തോന്നുന്നത് പലതും ഒളിക്കുന്നതും മറയ്ക്കുന്നതും കൊണ്ടല്ലേ?
ഭർത്താവ് ഒരു പുരുഷനാണ് എന്ന് എല്ലാ സ്ത്രീകളും മനസിലാക്കണം. പുരുഷന് പെട്ടെന്ന് ദേഷ്യം വരും. അപ്പോൾ വല്ലതുമൊക്കെ വിളിച്ചു പറഞ്ഞെന്നിരിക്കും. അഞ്ചു മിനിറ്റ് നേരത്തേക്ക് ഉള്ളൂ അത്. പറഞ്ഞതൊക്കെ മനസ്സിൽ വെച്ച് നടക്കാനുള്ള കപ്പാസിറ്റി ഒന്നും പുരുഷനു ഇല്ല. ദേഷ്യം വരുമ്പോൾ എന്തെങ്കിലുമൊക്കെ പറഞ്ഞെന്നിരിക്കും. സ്ത്രീകൾ അതൊന്നും തലച്ചോറിനകത്തു സൂക്ഷിച്ചു വയ്ക്കരുത്. സ്ത്രീകൾക്കു പുരുഷന്മാരേക്കാൾ ഓർമശക്തി കൂടുതലാണ്. ഒരിക്കൽ എന്തെങ്കിലും കേട്ടാൽ അത് ഓർമ്മയിൽ സൂക്ഷിച്ചു വയ്ക്കും. ഇടയ്ക്കിടെ അത് എടുത്തിടും. ഇത്രയും ഓർമശക്തി വല്ല ഫിസിക്സിലോ കണക്കിലോ ഒക്കെ പ്രയോഗിച്ചിരുന്നെങ്കിൽ എത്രയോ സ്ത്രീകൾ ഇന്ന് ശാസ്ത്രജ്ഞർ ആയേനെ. പുരുഷൻ പറഞ്ഞത് പെട്ടെന്ന് മറന്നു പോകും . സ്ത്രീ മറക്കില്ല. അഞ്ചുവർഷം കഴിഞ്ഞാലും അന്ന് അങ്ങനെ പറഞ്ഞില്ലേ ഇങ്ങനെപറഞ്ഞില്ലേ എന്നൊക്കെ ചോദിക്കും. പക്ഷേ പുരുഷന് അതുവല്ലതും ഓർമ്മയുണ്ടോ? അതുകൊണ്ട് സ്ത്രീകൾ ഇങ്ങനെയുള്ള വികാര പ്രകടനങ്ങൾക്ക് പുരുഷന് ചില ഡിസ്‌കൗണ്ട് ഒക്കെ കൊടുക്കണം.
ക്ഷോഭിച്ചു നിൽക്കുന്ന ഒരു പുരുഷനെ ശാന്തനാക്കാൻ ഭാര്യക്ക് മാത്രമേ കഴിയൂ. പുരുഷൻ അവന്റെ കർമ്മപഥത്തിൽ മുൻപോട്ടു പോകുമ്പോൾ ഞാൻ നിന്റെ കൂടെ ഉണ്ട് എന്ന് പറഞ്ഞ് അവനെ ശക്തിപ്പെടുത്താൻ ഭാര്യക്ക് മാത്രമേ കഴിയൂ. ഭാര്യ ആ കർത്തവ്യം നിർവഹിക്കുമ്പോൾ പുരുഷൻ വലിയ വലിയ നേട്ടങ്ങൾ കൈവരിക്കും. അതുകൊണ്ടാണ് ബൈബിളിൽ ശലോമോൻ പറയുന്നത് നല്ല ഭാര്യ ലഭിക്കുന്ന പുരുഷൻ ഭാഗ്യവാനാണെന്ന്. ഭർത്താവിന്റെ മഹത്വത്തിൽ പങ്കുചേരാൻ, ഭർത്താവിനെ ഉയർച്ചയിലേക്ക് നയിക്കാൻ ഭാര്യമാർ ഏറ്റവും വലിയ റോൾ വഹിക്കണം.
Also Read പ്രകൃതിചികിത്സയിലൂടെ ഫാറ്റിലിവറിനെ പഴയപടിയിലേക്ക് തിരികെ കൊണ്ടുവരാം
മറ്റൊന്ന് വീട്ടിലെ പ്രാർത്ഥനയുടെ ആവശ്യകതയാണ്. ചെറുപ്രായത്തിൽ, അതായത് നാലു വയസ്സാകുമ്പോൾ തന്നെ കുട്ടികളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണം. ഈശ്വരവിശ്വാസം പഠിപ്പിക്കണം. വേദപുസ്തകം എന്താണ് പറയുന്നത് എന്ന് പഠിപ്പിക്കണം. യേശു തമ്പുരാൻ ആരായിരുന്നു എന്ന് പഠിപ്പിക്കണം. സഭയുടെ വിശ്വാസങ്ങൾ എന്തൊക്കെയാണ് എന്ന് കുട്ടികളെ ചെറുപ്പത്തിൽ തന്നെ പഠിക്കണം. അങ്ങനെ അവൻ മുളയിലെ അത് പഠിച്ചാൽ മരണംവരെ വിശ്വാസം കാത്തു സൂക്ഷിക്കുന്ന ഒരാളായി മാറും. അവൻ ഒരിക്കലും വിശ്വാസത്തിൽനിന്നു വ്യതിചലിക്കില്ല.
എന്റെ വല്യമ്മച്ചിമാർ രണ്ടുപേരും ഭയങ്കര പ്രാർത്ഥനക്കാരാണ്. ചെറുപ്പത്തിൽ എന്നെ മടിയിൽ എടുത്തു വച്ചിട്ട് ഓരോ പ്രാർത്ഥനകൾ പറഞ്ഞുതരുമായിരുന്നു. വേദപുസ്തകത്തിലെ കഥകളെല്ലാം പറഞ്ഞു തന്നത് വല്യമ്മച്ചി ആണ്.അതുകൊണ്ട് പറഞ്ഞുതന്ന കഥകൾ ഒന്നും ഞാൻ മറന്നിട്ടില്ല. ഭക്തിയിൽ കുട്ടികളെ വളർത്തണം. സത്യത്തിന്റെ വഴിയിൽ അവരെ ജീവിക്കാൻ പ്രാപ്തരാക്കണം .
എന്റെ പോലീസ് ജീവിതത്തിൽ എന്റെ ഭക്തിയെപ്പറ്റി പലർക്കും എതിർപ്പുണ്ടായിട്ടുണ്ട്. ഒരിക്കൽ ഇന്ത്യൻ എക്സ്പ്രസ് എന്ന പത്രം ഞാൻ പള്ളികളിൽ പോയി പ്രസംഗിക്കുന്നതിന് എന്നെ കളിയാക്കി ഒന്നാംപേജിൽ വർത്തകൊടുത്തു. അലക്സാണ്ടർ ജേക്കബ് ഇന്ത്യൻ പോലീസ് സർവീസ് എന്നതിന് പകരം ഇന്ത്യൻ പാസ്റ്ററൽ സർവീസ് എന്ന് കളിയാക്കി വാർത്ത കൊടുത്തു. ഞാന് പത്രം വായിച്ചു ചിരിച്ചു. അതൊരു അംഗീകാരമായി മതമേ ഞാൻ കണ്ടുള്ളൂ.
Also Read ഒറിജിനൽ ഏത്, പെയിന്റിംഗ് ഏത് ? വരയിൽ വിസ്മയം തീർത്ത് സന്തോഷ് പോരുവഴി.
ഒരിക്കൽ ഒരു ഡിജിപി എന്നോട് പറഞ്ഞു. അലക്‌സാണ്ടർ യു ആർ മോർ എ ക്രിസ്ത്യൻ ദാൻ എ പോലീസ് ഓഫീസർ. എന്നെ കളിയാക്കാൻ പറഞ്ഞതാണ്. പക്ഷേ ഞാനതൊരു പ്രശംസ ആയിട്ടാണ് എടുത്തത്. നമ്മുടെ വിശ്വാസത്തെ വേറൊരാൾ ചോദ്യം ചെയ്താൽ നമ്മൾ അത് സന്തോഷത്തോടെ സ്വീകരിക്കണം.
വിശ്വാസത്തിൽ ഉറപ്പുള്ള മക്കളെ വളർത്തി കൊണ്ടുവരണം. രാവിലെയും വൈകിട്ടുമുള്ള പ്രാർത്ഥന നിർബന്ധമായും നടത്തിയിരിക്കണം. ഭർത്താവ് ആ സമയത്ത് വീട്ടിൽ ഉണ്ടാവില്ലായിരിക്കാം. എന്നെ പ്പോലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ ചിലപ്പോൾ ദിവസങ്ങളോളം വീട്ടിൽ കാണില്ല. പക്ഷേ രാവിലെ കുട്ടികളെ വിളിച്ചുണർത്തി പ്രാർത്ഥിക്കുക എന്നത് എന്റെ ഭാര്യ കൃത്യമായി ചെയ്യുന്ന ഒരു കാര്യം ആണ്. അമ്മമാരാണ് ഇതിന് മുൻകൈയെടുക്കേണ്ടത്. മക്കളെ പ്രാർത്ഥന പഠിപ്പിക്കേണ്ടത് ഓരോ അമ്മയുടെയും കടമയാണ്.
സ്ത്രീകളാണ് അവരുടെ ഭർത്താവിന്റെയും കുടുംബത്തിന്റെയും കാവൽ എന്ന് ഓരോസ്ത്രീയും മനസിലാക്കിയിരിക്കണം.
Also Read മിമിക്രിയിൽ മാത്രമല്ല പാട്ടിലും മിടുക്കിയാണ് പ്രഭാവതിഅമ്മ
ഒരിക്കൽ ഒരു ഭർത്താവ് രാത്രി ഒമ്പതിന് എന്നെ വിളിച്ചു പറഞ്ഞു : ”സാറെ എന്റെ ഭാര്യ ഒരു ഗൾഫുകാരന്റെ കൂടെ ഓടി പോയി.” ഗൾഫുകാരൻ അവധിക്കു നാട്ടിൽ വന്നതാണ്. ഞാൻ ചോദിച്ചു ഡൈവോഴ്സ് വല്ലതും ആയതാണോ ? അയാൾ പറഞ്ഞു : ” ഇല്ല സാറേ അവൾ അങ്ങ് ഇറങ്ങിപ്പോയി”
എനിക്ക് ബന്ധമുള്ള ഒരു കുടുംബം ആണ്. അതുകൊണ്ട് അന്വേഷിക്കാൻ ഞാൻ മെനക്കെട്ട് ഇറങ്ങി. ഞാൻ അന്ന് ഡിജിപി ആണ്. ഞാൻ പോയി അവളെ കണ്ടു പിടിച്ചു. ഞാൻ പറഞ്ഞു, നീ എന്ത് വിവരക്കേടാണ് ഈ കാണിച്ചെ ? അവൾ പറഞ്ഞു, ഇല്ല ഞാൻ തിരിച്ചു പോകി ല്ല. ഭർത്താവിന്റെ കൂടെ ജീവിക്കാൻ വയ്യ എന്ന് . ഞാൻ പിന്നെ ഈ ഗൾഫ് കാരന്റെ അടുത്തുചെന്നു . ഞാൻ പറഞ്ഞു, താൻ എന്ത് പണിയാ കാണിച്ചത്. വേറൊരാളുടെ ഭാര്യയെയും കൊണ്ട് ഒളിച്ചോടുകയാണോ? നീ എവിടം വരെ പോകും ? കുറച്ചു നേരം ഞാൻ അവനെ വിരട്ടി. നിന്നെ അറസ്റ്റ് ചെയ്തു അകത്താക്കും എന്ന് ഞാൻ പറഞ്ഞു . അന്ന് ഞാൻ ജയിൽ ഡിജിപിയാണ് . അറസ്റ്റു ചെയ്ത് അങ്ങോട്ട് വന്നാൽ എന്റെ കയ്യിലേക്കാ നീ വരുന്നത് എന്ന് പറഞ്ഞു പേടിപ്പിച്ചു .അത് ഏറ്റു. അവൻ പറഞ്ഞു ഞാൻ പൊക്കോളാം എന്ന് . പിറ്റേദിവസം രാവിലെ അവൻ പ്ലെയിൻ കയറി ഗൾഫിലേക്ക് പോയി. ഭാര്യ തിരിച്ചു ഭർത്താവിന്റെ അടുത്തേക്ക് വന്നു.
24 മണിക്കൂർ കഴിഞ്ഞിരുന്നെങ്കിലോ? അവളുടെ ചാരിത്ര്യം നഷ്ടപ്പെട്ട് തിരിച്ചു വന്നിരുന്നെങ്കിലോ ? ഭർത്താവ് അവളെ സ്വീകരിച്ചില്ലെങ്കിലോ ? രാത്രിക്കു മുൻപ് പിടികൂടിയതുകൊണ്ട് തിരിച്ചുകിട്ടി. അങ്ങനെ ഒരു സ്ത്രീ പോയാൽ ആ കുടുംബത്തിന്റെ മാനം പോയില്ലേ? അവരുടെ കുട്ടികളുടെ ജീവിതം പോയില്ലേ?
Also Read ഒരു കുടയും കുഞ്ഞുപെങ്ങളും
ചെമ്മീൻ സിനിമയിൽ തകഴി പറയുന്ന പോലെ കണവൻ കടലിൽ പോയാൽ അവന് കാവൽ ഭാര്യയാണ് . മുക്കുവൻ കടലിൽ പോയി, അരയത്തി പെണ്ണ് തപസ്സിരുന്നു. അവനെ കടലമ്മ കൊണ്ടു വന്നു. എന്നാൽ വേറൊരു മുക്കുവൻ പോയി. അരയത്തി പെണ്ണ് പിഴച്ചു പോയി. അവനെ കടലമ്മ കൊണ്ടു പോയി. ഇത് മുക്കുവന്മാരെ ഉദ്ദേശിച്ചു തകഴി എഴുതിയതാണെങ്കിലും ഫലത്തിൽ ഓരോ കുടുംബത്തിനും ബാധകമാണ് .
വീട്ടിൽ നിന്നിറങ്ങിപ്പോകുന്ന ഭർത്താവ് സുരക്ഷിതനായി തിരിച്ചു വരുന്നത്, അവൻ അന്തസോടെ സമൂഹത്തിൽ മാന്യമായി ജീവിക്കുന്നത് ഭാര്യമാർ വീട്ടിലിരുന്ന് പ്രാർത്ഥിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ പ്രാർത്ഥന ഉണ്ടെങ്കിലേ ഭർത്താവിനു വിജയിക്കാൻ പറ്റൂ. അതുകൊണ്ട് ഭർത്താവിന്റെ കാവലാളായി ഭാര്യമാർ ഇരിക്കാൻ വേദപുസ്തകത്തിലെ താളുകളിൽ നിന്ന് നിങ്ങൾ പാഠങ്ങൾ പഠിച്ചു ജീവിക്കേണ്ടതാണ് .
ഡോ. അലക്‌സാണ്ടർ ജേക്കബ് ഐ പി എസിന്റെ പ്രഭാഷണം കേൾക്കു. ( വീഡിയോ കാണുക )
Also Read അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ
Also Read കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ് എല്ലാം
Also Read ”ഇവിടെ നാലു ഡാമാണ് പൊട്ടാൻ പോകുന്നത്! ” ഓർക്കുന്നില്ലേ ആ പേടിപ്പിക്കൽ പ്രസംഗം.
Also Read നന്മചെയ്യുന്നവരെ മതവും ജാതിയും നോക്കാതെ ദൈവം രക്ഷിക്കുമെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്