

രണ്ടു കുഞ്ഞുങ്ങളുള്ള ഒരു സ്ത്രീ. അവർ മൂന്നാമതും ഗർഭിണിയായായിരിക്കുന്നു. ആദ്യത്തെ രണ്ടു പ്രസവങ്ങളും സിസേറിയൻ ആയിരുന്നു. അഞ്ചു മക്കൾ വേണമെന്നാണ് അവരുടെ ആഗ്രഹം. പക്ഷെ , ചികിൽസിക്കുന്ന ഡോക്ടർ പറഞ്ഞിട്ടുള്ളത് ഇപ്രാവശ്യം പ്രസവം നിറുത്തിയേ പറ്റൂ എന്ന്. അല്ലെങ്കിൽ അടുത്ത ഗർഭധാരണത്തിൽ ഗർഭപാത്രം പൊട്ടാൻ 80% സാധ്യതയുണ്ടത്രേ. ഈ സ്ത്രീ ഡോ. ഫിന്റോ ഫ്രാൻസിന്റെ അടുക്കൽ വന്നു, ഈ വിഷയം സംസാരിക്കാൻ.
ഡോക്ടർ നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ”ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ അമ്പതിലേറെ സ്ത്രീകൾക്ക് നാലോ അതിനു മുകളിലോ സിസേറിയൻ, ദോഷങ്ങൾ ഒന്നും വരാതെ ചെയ്തിട്ടുണ്ട്.
Also Read ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ:
മുൻപ് സിസേറിയൻ നടത്തിയ സ്ത്രീകൾ നോർമൽ പ്രസവത്തിനു ശ്രമിക്കുമ്പോൾ 0.7% സ്ത്രീകൾക്ക് ഗർഭപാത്രത്തിന്റെ താഴെ ഭാഗത്തെ മുറിവ് അകലാൻ സാധ്യതയുണ്ട്. എന്നാൽ കൃത്യമായി പ്ലാൻ ചെയ്തു 39 മത്തെ ആഴ്ചയിൽ സിസേറിയൻ ചെയ്യുകയാണെണെങ്കിൽ ഈ മുറിവ് അകലാനുള്ള സാധ്യത 0.02% മാത്രമെന്നാണ് പഠനങ്ങൾ പറയുന്നത്. മുൻപുള്ള രണ്ടു പ്രസവങ്ങൾ സിസേറിയൻ ആയിരുന്നെങ്കിൽ മൂന്നാമത്തെ പ്രസവം നോർമൽ പ്രസവം ആകാൻ കാത്തിരിക്കുന്നത് നല്ലതല്ല.
പ്രസവവേദന തുടങ്ങുന്നതിനു മുൻപ് സിസേറിയൻ നടത്തുക എന്നതാണ് ഗർഭപാത്രം പൊട്ടുന്നത് ഒഴിവാക്കാനുള്ള വഴി. നാല് മുതൽ മേലോട്ടുള്ള സിസേറിയനിൽ 0.8% മാത്രമേ ഗർഭപാത്രം പൊട്ടാനുള്ള സാധ്യത ഉള്ളൂ.
Also Read പ്രസവവേദന എപ്പോൾ തുടങ്ങും? എങ്ങനെയാണ് അത് തിരിച്ചറിയുക?
24 വയസ്സിനുമുമ്പേ പ്രസവം നിർത്തിയ സ്ത്രീകളിൽ 40.4 ശതമാനം പേരും വീണ്ടും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നവരാണ് എന്നാണ് എന്റെ അനുഭവത്തിൽ മനസിലായത്. അണ്ഡവഹിനിക്കുഴൽ തിരിച്ചു തുന്നുന്നതിനെകുറിച്ച് അറിയാനായി ആയിരത്തിലേറെ ദമ്പതികൾ എന്റെയടുത്തു വന്നിട്ടുണ്ട്. രണ്ടു മക്കൾ വെള്ളത്തിൽ പോയി മരിച്ച ദമ്പതികൾ പ്രസവം നിർത്തിയത് മണ്ടത്തരമായി എന്നു പറഞ്ഞു എന്റെ മുൻപിൽ ഇരുന്നു കരഞ്ഞത് മറക്കാൻ കഴിയില്ല.
കൂടുതൽ മക്കളെ ആഗ്രഹിക്കുന്ന സ്ത്രീകൾ ഉണ്ട് എന്നതൊരു സത്യമാണ്. തൃശൂർ മെഡിക്കൽ കോളേജിൽ എന്റെ സഹപാഠികൾ ആയിരുന്നവരിൽ അഞ്ചാമത്തെയും ആറാമത്തെയും മക്കളായി ജനിച്ചവരുണ്ട്.”
Also Read തടികൂടിയാൽ ‘പീരിയഡ്’ പാളും!
ഗൈനക്കോളജിസ്റ് ഡോ ഫിന്റോ ഫ്രാൻസിസിന്റെ ( മറിയം തെരേസ ഹോസ്പിറ്റൽ ) പ്രഭാഷണം കേൾക്കാൻ വീഡിയോ കാണുക.
Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?
Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ
Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?
Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?
Also Read ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കയ്യിൽ എത്തുന്നത്