ചിറ്റാർ : കേരളം കണ്ട ഏറ്റവും ശക്തമായ ഒരു സമരമായിരുന്നു ചിറ്റാറിൽ കൊല്ലപ്പെട്ട തന്റെ ഭർത്താവിനു വേണ്ടി ഭാര്യ ഷീബ നടത്തിയ സഹനസമരം. കാക്കിയിട്ട വനപാലകരുടെ ക്രൂരതയാൽ ജീവൻ നഷ്ടമായ തന്റെ ഭർത്താവ് മത്തായിയുടെ മൃതദേഹം നീതി കിട്ടുന്നതുവരെ സംസ്കരിക്കില്ല എന്ന ഉറച്ച നിലപാടെടുത്തു ഭാര്യ ഷീബ. 40 ദിവസം മോർച്ചറിയുടെ തണുപ്പിൽ തന്റെ പ്രിയപ്പെട്ടവന്റെ മൃതദേഹം മരവിച്ചു കിടന്നിട്ടും തീരുമാനത്തിൽനിന്ന് മാറിയില്ല. ഇതിനിടയിൽ നീതിക്കായി അവർ കരഞ്ഞു മുട്ടാത്ത വാതിലുകൾ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി അവരെ തിരിഞ്ഞു നോക്കിയതുപോലുമില്ല .
പ്രതിപക്ഷത്തുള്ള ചില രാഷ്ട്രീയ പാർട്ടികൾ അവരുടെ വീട്ടിൽ വന്നു ഒപ്പം നിന്ന് കരയുകയും സമര വേദിയിൽ നിന്ന് ഘോരഘോരം പ്രാസംഗിക്കുകയും നീതികിട്ടുന്നതുവരെ ഒപ്പം ഉണ്ടാകുമെന്നു പറഞ്ഞു അശ്വസിപ്പിക്കുകയും ചെയ്തിട്ട് മടങ്ങി. മറ്റൊരു സഹായവും അവരിൽ നിന്ന് കിട്ടിയില്ല . വനംമന്ത്രി ആ വീട് ഒന്ന് സന്ദർശിക്കുക പോലും ചെയ്തില്ല. എന്തുവന്നാലും സന്ദർശിക്കില്ല എന്ന് അവർ മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തു . കൃഷിമന്ത്രിയും തിരിഞ്ഞുനോക്കിയില്ല. ഇതെല്ലാം ആ കുടുംബത്തെ ഒരുപാട് വേദനിപ്പിച്ചു.
സർക്കാരിൽ നിന്ന് നീതികിട്ടില്ല എന്നുറപ്പായപ്പോഴാണ് ഒപ്പം നിന്ന ബന്ധുക്കളും നാട്ടുകാരും കൃഷിക്കാരും സഭാധികാരികളും ശക്തമായ സമരവുമായി മുൻപോട്ട് വന്നത്. സമരം കണ്ടിട്ടും സർക്കാർ അനങ്ങിയില്ല. തുടർന്നാണ് വീട്ടുകാർ കോടതിയെ സമീപിച്ചത് . കോടതി നിർദ്ദേശപ്രകാരം സിബിഐ കേസ് ഏറ്റെടുത്തു. കഴിഞ്ഞ ആഴ്ച്ച അന്വേഷണവും തുടങ്ങി. തുടർന്ന് പൊന്നുവിന്റെ മൃതദേഹം പള്ളി സിമിത്തേരിയിൽ സംസ്കരിച്ചു .
കാര്യങ്ങൾ ഇവിടംകൊണ്ടും തീരുന്നില്ല. പൊന്നുവിന്റെ മരണത്തോടെ ഈ കുടുംബം ഇപ്പോൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. പിന്തുണ നൽകിയ പാർട്ടിക്കാരൊക്കെ പ്രസംഗിച്ചിട്ടു പോയതല്ലാതെ പിന്നെ തിരിഞ്ഞു നോക്കിയതേയില്ല. ആരും സാമ്പത്തികമായി സഹായിച്ചതുമില്ല . ഇപ്പോൾ ഷീബയോടൊപ്പം ഉള്ളത് ബന്ധുക്കളും നാട്ടുകാരും സഭയും മാത്രം. കുറച്ചുകഴിയുമ്പോൾ ഷീബയും അമ്മയും മക്കളും മാത്രമാകും.
പശുവിനെ വളർത്തി പാൽവിറ്റാണ് ഈ ഒൻപത് അംഗ കുടുംബം കഴിഞ്ഞിരുന്നത് . കുടുംബനാഥൻ മരിച്ചതോടെ ആ വരുമാനമാർഗ്ഗം അടഞ്ഞുപോയി. ജീവിക്കാൻ ഒരു തൊഴിൽ തരൂ എന്ന് ഷീബ മുഖ്യമന്ത്രിയോട് അപേക്ഷിച്ചിട്ടും കരുണ കാണിച്ചില്ല.
തിരുവനന്തപുരത്തു ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചു കൊലപ്പെടുത്തിയ പത്രപ്രവർത്തകന് മുഖ്യമന്ത്രി പിണറായി വിജയൻ സംഭവം നടന്ന ഉടനെ പ്രഖ്യാപിച്ചത് പത്തുലക്ഷം രൂപയും ഭാര്യക്ക് ജോലിയുമാണ് . ഇതാണ് കർഷകരോടും മറ്റുള്ളവരോടുമുള്ള ഈ സർക്കാരിന്റെ സമീപനം.
ഭർത്താവിന്റെ മരണത്തോടെ ഷീബയുടെ കുടുംബം നിത്യദുഖത്തിന്റെ ആഴക്കയത്തിലേക്ക് വീണിരിക്കയാണ്. എന്തുവന്നാലും തിരിഞ്ഞുനോക്കില്ലെന്ന നിലപാടിൽ ഉറച്ചു സർക്കാരും. ഈ സാഹചര്യത്തിൽ ഈ കുടുംബത്തെ സഹായിക്കാൻ സന്മനസുള്ളവർ മുൻപോട്ട് വരിക .
നമുക്ക് മറക്കാനാവുമോ ചാനലുകളിൽ കണ്ട അവരുടെ കരച്ചിൽ ? ആ വിധവയുടെ കണ്ണുനീർ നമ്മുടെ ഹൃദയത്തിലേക്കല്ലേ ഇറ്റു വീണത്.? ആ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയ മുഖം എന്നെങ്കിലും ഓർമ്മയിൽ നിന്ന് മായുമോ ? മകൻ കിടന്ന കട്ടിലിൽ പൊന്നുവിന്റെ അമ്മയുടെ തളർന്നുള്ള ആ കിടപ്പ് ആരുടെ മനസിൽ നിന്ന് മാഞ്ഞു പോകും
ആ കുടുംബത്തോട് കരുണ തോന്നുന്നവർ കുറഞ്ഞത് ഒരു 100 രൂപയെങ്കിലും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുക. നൂറു രൂപ ഇക്കാലത്ത് ഒരു വലിയ തുകയല്ലല്ലോ. പലതുള്ളി പെരുവെള്ളം ആകുമ്പോൾ അത് ഒരു വലിയൊരു തുകയായി മാറും. നാഥനില്ലാത്ത ആ കുടുംബത്തിനും പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്കും അത് വലിയ ഒരു അനുഗ്രഹമാകും. വിധവയുടെ കൊച്ചു കാശും വിലപ്പെട്ടതാണ് എന്നോർക്കുക. ഓർക്കുക ഈ ബൈബിൾ വാക്യം : ”എന്റെ ഏറ്റവും എളിയ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്.” ( മത്തായി 25 : 40)
കരുണ വറ്റാത്ത ഹൃദയങ്ങൾ ഈ നാട്ടിലുണ്ടെന്ന് ഭരിക്കുന്നവരോട് വിളിച്ചു പറയുന്നതിനുള്ള ഒരു അവസരം കൂടിയാണിത്.
പൊന്നു മത്തായിയുടെ ഭാര്യ ഷീബയുടെ ബാങ്ക് അക്കൗണ്ട് നമ്പർ ചുവടെ
NAME: SHEEBAMOL
A/C NO: 673 6014 6497
Bank : SBI
IFS Code : SBIN0070093
BRANCH: VADASERIKARA
Read Also മലയോരത്തു വീണ കർഷകരക്തം അത്ര പെട്ടെന്നു ഒഴുകി പോകില്ല;
Read Also ”അടുത്ത വർഷം വോട്ടു ചോദിയ്ക്കാൻ ഈ വഴിവരുമല്ലോ?
Read Also ”എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവർ കൊന്നു കിണറ്റിലിട്ടതാണ്.
Read Also 21 ദിവസമായിട്ടും മത്തായിയുടെ മൃതദേഹം മോർച്ചറിയിൽ














































