നമ്മുടെയൊക്കെ കുടുംബം ഒരു ദേവാലയം ആകണം . അതാണ് ഒരു കുടുംബത്തിന്റെ ഏറ്റവും നല്ല മാതൃക. ചിലരുടെയൊക്കെ വീടിന്റെ വാതിലിനു മുകളിൽ ചെറിയ ഒരു പടം ഒട്ടിച്ചു വെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ ? അതിനു താഴെ യേശു ഈ വീടിന്റെ നാഥൻ എന്ന് എന്നെഴുതി വച്ചിരിക്കുന്നതും കണ്ടിട്ടില്ലേ? വെറുതെ പടം ഒട്ടിച്ചിട്ടും എഴുതിവച്ചിട്ടും കാര്യമില്ല. വീട് ഒരു ദേവാലയം ആകണം. നമ്മൾ അതിനെ അങ്ങനെ ആക്കി എടുക്കണം .
Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും
കുടുംബം ഒരു ദേവാലയം എന്ന് പറഞ്ഞാൽ അതിന്റെ മാതൃക നസ്രത്തിലെ തിരുകുടുംബം ആണ്. നമ്മുടെ വീട് ദേവാലയമാണെങ്കിൽ കിടക്കുന്ന മുറി മദ്ബഹ ആയിരിക്കണം. ദമ്പതികൾ കിടക്കുന്ന കട്ടിൽ ബലിപീഠം. ദമ്പതികളുടെ ശാരീരികസമർപ്പണം ബലിയർപ്പണം.
വീട് ദേവാലയം ആകണമെങ്കിൽ ആ വീട്ടിൽ ഫ്രിഡ്ജിനകത്ത് ബിയർ, അലമാരക്കകത്തു വിസ്കി, ബ്രാണ്ടി , തലയണ കീഴെ മഞ്ഞപുസ്തകം, മേശവലിപ്പിൽ നീല കാസറ്റ് ഇതൊന്നും സൂക്ഷിക്കാൻ പറ്റില്ല . ഭക്തിഗാനങ്ങളുടെ സിഡികളും നല്ല പ്രസിദ്ധീകരണങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളുമൊക്കെയാണ് അത്തരം വീട്ടിൽ സൂക്ഷിക്കേണ്ടത് . അപ്പോഴാണ് കുടുംബം ഒരു ദേവാലയം ആകുന്നത് .
Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ
ഔസേപ്പ് പിതാവിനെപ്പോലെ നീതിമാനായ ഒരു അപ്പൻ ആ വീട്ടിൽ ഉണ്ടായിരിക്കണം. എന്ന് പറഞ്ഞാൽ മക്കൾക്കുള്ളത് മക്കൾക്ക്, ഭാര്യക്ക് ഉള്ളത് ഭാര്യക്ക് , പ്രായമായ മാതാപിതാക്കൾക്ക് ഉള്ളത് മാതാപിതാക്കൾക്ക് , ഇതെല്ലാം കൃത്യമായി വീതിച്ചുകൊടുക്കുന്നവനായിരിക്കണം നീതിമാനായ ഒരു അപ്പൻ. എന്ത് കേട്ടാലും ഒരു കുറ്റവും പറയാതെ സകലതും ഹൃദയത്തിൽ ഉൾകൊള്ളുന്ന , മറിയത്തെ പോലുള്ള ഒരു അമ്മ ആ വീടിന്റെ നാഥയായി ഉണ്ടായിരിക്കണം. ജ്ഞാനത്തിലും വിശുദ്ധിയിലും വളർന്നുവരുന്ന യേശുവിനെ പോലുള്ള മക്കൾ ആ വീട്ടിൽ ഉണ്ടാകണം. ഒരിക്കലും നസ്രത്തിലെ കുടുംബത്തിൽ ഒരു വഴക്ക് ഉണ്ടായിട്ടില്ല. അതുപോലെ വഴക്കുണ്ടാകാത്ത ഒരു നല്ല കുടുംബം ആകുമ്പോഴാണ് ആ കുടുംബം ഒരു ദേവാലയം ആകുന്നത്.
കാപ്പിപ്പൊടിയച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫാ ജോസഫ് പുത്തൻപുരക്കലിന്റെ ഈ നർമ്മപ്രഭാഷണം കേൾക്കൂ. വീഡിയോ കാണുക .
Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്
Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.














































