Home Editor's Choice ഒന്നിച്ചു കാണാത്തവരെ ഒരുമിച്ചു ചേർത്തു കൊടുത്തു ഈ ക്ലാസ് ടീച്ചർ

ഒന്നിച്ചു കാണാത്തവരെ ഒരുമിച്ചു ചേർത്തു കൊടുത്തു ഈ ക്ലാസ് ടീച്ചർ

1704
0
ഒന്നിച്ചു കാണാത്തവരെ ഒരുമിച്ചു ചേർത്തു കൊടുത്തു ഈ ക്ലാസ് ടീച്ചർ

കഴിഞ്ഞ വർഷം കൊവിഡ് കാലത്ത് ഒന്നാം ക്ലാസിൽ ചേർന്ന എല്ലാ കുട്ടികൾക്കും ഉള്ള സങ്കടമായിരുന്നു, തന്റെ സഹപാഠികളെ ഒരുമിച്ചു കാണാനുള്ള ഭാഗ്യം കിട്ടിയില്ലല്ലോ എന്ന്. നിലമ്പൂര്‍ ജി എം യു പി സ്‌കൂളിലെ കുരുന്നുകൾക്കും ഉണ്ടായിരുന്നു ആ സങ്കടം. വാട്ട്‌സാപ്പിലോ സൂം മീറ്റിലോ ഒക്കെ കാണാറുണ്ടെങ്കിലും ക്ലാസ് റൂം എന്ന സുഖം ഉണ്ടാക്കാന്‍ അതിനൊന്നും കഴിയില്ലല്ലോ

”സ്‌കൂളിൽ ഞങ്ങളുടെ കണ്‍മുന്നിലാണ് കുഞ്ഞുങ്ങള്‍ വളരുന്നത്. അവര്‍ വന്നു ചേരുന്ന ആദ്യ ദിവസം മുതല്‍ പിരിഞ്ഞു പോകുന്നത് വരെയുള്ള ഓരോ ചലനവും ഞങ്ങളുടെ മനസ്സിലുണ്ടാകും . അതാണ് കൊവിഡ് വന്നപ്പോൾ നഷ്ടമായത്.”-നിലമ്പൂര്‍ ജി എം യു പി സ്‌കൂളിലെ ഷീജ ടീച്ചറുടെ സങ്കടം വലുതായിരുന്നു.

പരസ്പരം കാണാത്ത കുട്ടികളെ ഒന്നിച്ചിരുത്തി കുട്ടികൾക്ക് കാണിച്ചു കൊടുക്കാൻ ഒടുവിൽ ഷീജ ടീച്ചര്‍ ഒരു വഴികണ്ടുപിടിച്ചു. ഒരു ഗ്രൂപ്പ് ഫോട്ടോ. പല സ്ഥലങ്ങളിലുള്ള കുട്ടികളുടെ ഒറ്റയ്ക്കുള്ള ഫോട്ടോകള്‍ ശേഖരിച്ചു കൂട്ടിചേര്‍ത്ത് ഒരു ഗ്രൂപ്പ് ഫോട്ടോ ഉണ്ടാക്കി. ഒരു ക്ലാസിലായിട്ടും പരസ്പരം കണ്ടിട്ടില്ലാത്ത അവരെ ഒന്നിച്ചു ചേര്‍ത്തു ആ ഫോട്ടോ കുട്ടികള്‍ക്ക് കൈമാറി. ഒപ്പം ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു.

”ഞങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ കുട്ടികൾ അവരുടെ പിറന്നാളിനും മറ്റും ഫോട്ടോകള്‍ ഇടാറുണ്ട്. അവ ഒരു ഫോള്‍ഡറില്‍ സേവ് ചെയ്ത് വെച്ചിരുന്നു. അതിലില്ലാത്ത കുട്ടികളുടെ ഫോട്ടോ ഗ്രൂപ്പിലിടാന്‍ പറഞ്ഞു. അവരത് ചെയ്തു. വീട്ടിലൊരു മുറിയില്‍ കസേര ഇട്ടിരുന്ന് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പറ്റിയ ഒരു പടം ഞാനും എടുത്തു. എല്ലാ ഫോട്ടോകകളും സുഹൃത്ത് ദിലീപിന് കൈമാറി. ദിലീപ് അതിനെ മുറിച്ചൊട്ടിച്ചു ഗ്രൂപ്പ് ഫോട്ടോയാക്കി. അങ്ങനെ സ്‌കൂള്‍ കെട്ടിടത്തിന്റെ പശ്ചാത്തലത്തില്‍ ടീച്ചറും കുട്ടികളും ഒന്നിച്ചുനില്‍ക്കുന്ന ആ ചിത്രം രൂപം കൊണ്ടു . അത് കുട്ടികളുടെ മുന്നിലേക്ക് എത്തി. ” ഷീജ ടീച്ചർ അഭിമാനത്തോടെ പറഞ്ഞു.

കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങള്‍ സന്തോഷകരമായിരുന്നുവെന്നും ടീച്ചർ ഓർക്കുന്നു. ഒരു രക്ഷിതാവ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:

” ആദ്യമായി തന്റെ ഫ്രണ്ട്‌സിനെയെല്ലാം ഒരുമിച്ചു കണ്ട മോന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഇതാ എന്റെ ഫ്രണ്ട്‌സ് എന്ന് പറഞ്ഞ് വീട്ടിലുള്ളവര്‍ക്കെല്ലാം അവൻ ഫോട്ടോ കാണിച്ചു കൊടുത്തപ്പോള്‍ അവനെപ്പോലെ ഞങ്ങളും സന്തോഷിച്ചു. ഒരു ക്ലാസിലായിട്ടും പരസ്പരം കണ്ടിട്ടില്ലാത്ത അവരെ അവന്റെ ടീച്ചര്‍ ഒന്നിച്ചു ചേര്‍ത്തു കൊടുത്തു .”

സ്‌കൂളില്‍നിന്ന് രണ്ട് കിലോ മീറ്റര്‍ അകലെയാണ് ഷീജ ടീച്ചര്‍ താമസിക്കുന്നത് . ആദ്യം വയനാട്ടിലായിരുന്നു ജോലി. 2008-ല്‍ എസ് എസ് എ പരിശീലകയായി നിലമ്പൂരില്‍ വന്നു. രണ്ടു വര്‍ഷമായി ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ് ആണ്.

Read Also എൺപതാം വയസിലും പിണങ്ങാതെ പിരിയാതെ ഒരേമനസുമായി ഒരേ വീട്ടിൽ ഈ ഇരട്ടസഹോദരങ്ങൾ

Read Also 99 ന്റെ പടിയിലും നിറഞ്ഞ ചിരിയുമായി അന്നക്കുട്ടി അമ്മച്ചി

Read Also ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം.

Read Also അമ്മയോട് കണക്ക് പറഞ്ഞാൽ തോറ്റു തുന്നം പാടുന്നത് മക്കളായിരിക്കും

Read Also പഞ്ചവടിപ്പാലത്തെ തോൽപ്പിച്ച പാലാരിവട്ടം പാലം

Read Alsoവിവാഹമോചനമില്ലാത്ത ലോകത്തിലെ ഏക നഗരം ഇതാണ്. കാരണം അറിയാമോ

Read Also ഈ വേഷം ധരിക്കലും അഴിക്കലും വിഷമം പിടിച്ച ഒന്നാണേ!

Read Also ”ഒരുനാൾ സാബു തൂപ്പുകാരനിൽ നിന്ന് അധ്യാപകനിലേക്ക് ഉയരുമ്പോൾ ഈ സങ്കടമെല്ലാം

Read Also  36 വർഷമായി കട്ടിൽ ചുമന്നു ജീവിക്കുന്നു എഴുപത്താറു വയസുള്ള അശോകൻ

Read Also  ” എന്റെ മകൾ നിനക്കുള്ളതാകുന്നു ”: ഡോ.അലക്‌സാണ്ടർ ജേക്കബിന്റെ പ്രഭാഷണം

Read Also ഭവനരഹിതർക്ക് ഒൻപത് വീടുകൾ നൽകി അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളി ഇടവക

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here