ഒരു ഭർത്താവിന്റെ ഉറപ്പ് അവന്റെ ഭാര്യയാണ് . ഭാര്യയുടെ ഉറപ്പ് അവളുടെ ഭർത്താവും . ഭാര്യാഭർത്താക്കന്മാർ ഒരിക്കലും പരസ്പരം സംശയിക്കരുത് . ജീവിതപങ്കാളിയെ സംശയിക്കുക എന്നുപറഞ്ഞാൽ കുടിക്കുന്ന വെള്ളത്തെയും ശ്വസിക്കുന്ന വായുവിനെയും സംശയിക്കുന്നതുപോലെയാണ് !
വിവാഹം എന്നത് ഒരു കൂട്ടാണ് . അതാണ് ചേർന്ന ഇണ എന്നു ബൈബിളിൽ പറയുന്നത് . കല്യാണം കഴിഞ്ഞവരൊക്കെ ഒന്ന് ഓർത്തു നോക്കിക്കേ. ചേർന്ന ഇണയെ അല്ലെ നിങ്ങൾക്ക് കിട്ടിയിരിക്കുന്നത് ? ഒരുവാക്കുപോലും പറയാൻ പ്രയാസമുള്ള ഭർത്താവിന് വായടക്കാൻ സമയമില്ലാത്ത ഭാര്യയെ ദൈവം കൊടുക്കും . ഒന്നും മിണ്ടാത്തവൾക്ക് ഇഷ്ടം പോലെ വർത്തമാനം പറയുന്ന ഭർത്താവിനെ കിട്ടും . പ്രാർത്ഥന അറു ബോറായവന് പ്രാർത്ഥന നിർത്താത്ത ഭാര്യയെ കൊടുക്കും. മുൻകോപിയായ കെട്ടിയവന് ശാന്തശീലയായ ഭാര്യ. അന്താരഷ്ട്ര പിശുക്കന് ഇന്റർനാഷണൽ ധൂർത്തടിക്കാരി. ഒന്നാലോചിച്ചു നോക്കിക്കേ . ദൈവം ചേർന്ന ഇണയെ അല്ലെ നിങ്ങൾക്ക് ഓരോരുത്തർക്കും തന്നിരിക്കുന്നത് ?
ആണുങ്ങളുടെ ശരീരം പാറപോലെ ഉറച്ചതാണ് . അത് മരത്തിൽ കയറാൻ പറ്റിയതാണ് . അതുകൊണ്ടു ആണുങ്ങൾ തെങ്ങിൽ കയറി തേങ്ങാ ഇടും . പെണ്ണുങ്ങളുടെ ശരീരമോ ? താഴെ വീഴുന്ന തേങ്ങാ എടുത്ത് പൊതിച്ച് ഉടച്ചു ചുരണ്ടി നല്ല ഒന്നാംതരം കറി ഉണ്ടാക്കാവുന്ന രീതിയിൽ എന്തിനും വഴങ്ങിക്കൊടുക്കുന്ന കിളുന്തു ദേഹമാണ് .
പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ ! ആണുങ്ങൾക്ക് കൊടുത്താലോ ? കമ്പിപ്പാരക്കു കൊടുക്കുന്നതുപോലെയും .
ഫാ ജോസഫ് പുത്തൻപുരക്കലിന്റെ ഈ നർമ്മപ്രഭാഷണം ഒന്ന് കേൾക്കൂ . കാപ്പിപ്പൊടിയച്ചന്റെ തമാശകൾ. കളിയിൽ അല്പം കാര്യം ,വീഡിയോ കാണുക
Read Also കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത്
Read Also ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്














































