Home Entertainment രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

15191
0
ഏതൊരു പുരുഷനും ആത്മാർഥമായി ചിരിക്കുന്നത് ഇഷ്ടപ്പെട്ട പെണ്ണിനെ കാണുമ്പോഴാണ്

എവിടെ നോക്കിയാലും തിരിച്ചറിയൽ പരേഡിന്റെ കാലമാ ഇത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ തിരിച്ചറിയൽ പരേഡ് . ലോകാരംഭം മുതൽ ഉള്ളതാണ്.

ഒന്നമത്തെ തിരിച്ചറിയൽ പരേഡ് ബൈബിളിലാണ് കാണുന്നത് . ആദത്തെ നിറുത്തിയിട്ട് സകല ജീവജാലങ്ങളെയും മുൻപിലൂടെ കൊണ്ടുവന്നു ദൈവം . ആദത്തിനു ചേർന്ന ഇണ ഉണ്ടോന്ന് നോക്കാനുള്ള ഒരു തിരിച്ചറിയൽ പരേഡ് ആയിരുന്നു അത് . ആദത്തെ ഇടതുവശത്തു നിറുത്തി പിടിയാനയെ വലതുവശത്തു നിറുത്തി നോക്കി . ചേരില്ല . ആനയെ മാറ്റിയിട്ട് എരുമയെ നിറുത്തി നോക്കി . അതും ചേരില്ല. അങ്ങനെ പലതും ചേർത്ത് നിറുത്തി നോക്കി. അവസാനം മനസിലായി തേങ്ങാമുറിയും അടക്കാമുറിയും തമ്മിൽ ചേരില്ലെന്ന് . എന്നാൽ തങ്കച്ചനും തങ്കമ്മയും കൂടി ശരിക്കും ചേരും. അങ്ങനെ ചേർന്ന ഒരുവളെ ആദത്തിനു കൊടുക്കാൻ ദൈവം തീരുമാനിച്ചു . അതിനു ബൈബിളിൽ പറയുന്ന വാക്ക് ആണ് ഗാഢനിദ്ര .

ബൈബിളിൽ ഒരിക്കൽ മാത്രം ഉപയോഗിക്കുന്ന വാക്കാണ് ഗാഢനിദ്ര . അതുകിട്ടിയതോ ആണുങ്ങടെ വർഗത്തിന് . കിട്ടിയ കാലം ഏതാണ് ? പെണ്ണുങ്ങൾ ഭൂമിയിൽ ഉണ്ടാകുന്നതിനു മുൻപ് . സ്ത്രീജന്മത്തിനു മുൻപ് ആണുങ്ങൾ അനുഭവിച്ച മഹാഭാഗ്യം ആണ് ഗാഢനിദ്ര .

ദൈവം ആദത്തോട് പറഞ്ഞു പൊന്നുമോനെ ഉറങ്ങെടാ ഉറങ്ങ്‌ . മനസമധാനത്തോടെ നിന്റെ ഒടുക്കത്തെ ഉറക്കം ഉറങ്ങ്‌ . നിന്റെ ഉറക്കം കെടുത്താൻ ഒരുവൾ വരുന്നുണ്ട് .

അങ്ങനെ ആദത്തെ ഗാഢനിദ്രയിലാക്കിയിട്ട് ഹവ്വയെ സൃഷ്ടിക്കാൻ ആദത്തിന്റെ ഒരു എല്ലെടുക്കാൻ ദൈവം തീരുമാനിച്ചു. ആദ്യം തലയിൽ നിന്ന് ഒരു എല്ലെടുത്താലോ എന്ന് ആലോചിച്ചു. അപ്പോൾ ഓർത്തു തലയിൽ നിന്നു എടുത്താൽ അവൾ പുരുഷന്റെ തലയിൽ കയറിയിരുന്നു കാലാ കാലം നിരങ്ങും. എങ്കിൽ പിന്നെ കാലിലെ എല്ലെടുത്താലോ എന്ന് ചിന്തിച്ചു . അപ്പോൾ ഓർത്തു കാലിൽ നിന്ന് എടുത്തു ഇവളെ സൃഷ്ടിച്ചാൽ ജീവിതകാലം മുഴുവൻ ആദത്തിന്റെ ചവിട്ടുകൊണ്ട് ഇവൾ കിടക്കേണ്ടി വരും. ഒടുവിൽ ദൈവം എല്ലാം ആലോചിച്ചിട്ട് പുരുഷന്റെ വാരിയെല്ല് ഒന്ന് എടുക്കാൻ തീരുമാനിച്ചു . അങ്ങനെയാണ് പുരുഷന്റെ ഹൃദയ രഹസ്യങ്ങൾ, അരമന രഹസ്യങ്ങൾ എല്ലാം കിടക്കുന്ന ഹൃദയത്തെ പൊതിയുന്ന വാരിയെല്ലുകളിൽ ഒന്നു എടുത്തു സ്ത്രീയെ സൃഷ്ടിച്ചത് .

അവിടം മുതലാണ് ആണിന്റെ ചിരിയും സന്തോഷവും ആരംഭിച്ചത് . അന്നുവരെ മൂകനായിരുന്ന ആദം ഉള്ളുതുറന്ന് ചിരിച്ചു. ഏതൊരു പുരുഷനും ആത്മാർഥമായി ചിരിക്കുന്നത് ഇഷ്ടപ്പെട്ട പെണ്ണിനെ കാണുമ്പോഴാണ് . സാക്ഷാൽ നരസിംഹറാവു പോലും ജീവിതത്തിൽ ആദ്യം ചിരിച്ചത് ഐശ്വര്യ റായിയെ കണ്ടപ്പോഴാണ് .

അന്നുമുതൽ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്ത വരമാണ് രണ്ടു വഴിയിലൂടെ കെട്ടിയവനെ വരച്ചവരയിൽ നിറുത്താനുള്ള വലിയ കൃപ . ഒന്ന് ചിരി . രണ്ടു കരച്ചിൽ.

എത്ര മനപ്രയസമുള്ള ഭർത്താവും വീട്ടിലേക്ക് കയറിവരുമ്പോൾ ഭാര്യ ഒന്ന് ചിരിച്ചോ അവന്റെ മനപ്രയാസം സൂര്യപ്രകാശത്തിലെ മഞ്ഞുകട്ട പോലെ ഉരുകിപ്പോകും . അപ്പോൾ ചിരിച്ചുകൊണ്ട് പെണ്ണുങ്ങൾക്ക് കാര്യം നേടാനാവും . രണ്ട് കരഞ്ഞോണം . പെണ്ണുങ്ങൾ കുത്തിയിരുന്ന് കരഞ്ഞോ.., ആണുങ്ങൾ അലിഞ്ഞു പോകും . കാരണം ആണുങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട് . മണ്ണുകൊണ്ട് ഉണ്ടാക്കിയിരിക്കുന്നതിനാൽ വെള്ളം വീണാൽ അലിഞ്ഞുപോകും . ഫാ. ജോസഫ് പുത്തൻപുരക്കലിന്റെ നർമ്മപ്രഭാഷണം കേൾക്കുക . കളിയിൽ അല്പം കാര്യം. കാപ്പിപ്പൊടിയച്ചന്റെ തമാശകൾ കേൾക്കുക

Read Also പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Read Also കല്യാണത്തിലേക്കു കടക്കുന്ന യുവതിയും യുവാവും രണ്ടുവാക്കുകളാണ് പൊതുവേ ഉപയോഗിക്കുന്നത് 

Read Also ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here