Home Feature ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം.

ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം.

13806
0
അത്ഭുത സൗഖ്യദായകരോടും പ്രവചന മഹാന്മാരോടും ഫാ. ജോജോ തളികസ്ഥാനത്തിന്റെ പറയാനുള്ളത് കേൾക്കൂ

നിങ്ങളുടെ മുൻപിൽ വന്ന് ദൈവരാജ്യത്തേക്കാൾ അധികമായി നരകത്തെപ്പറ്റി പ്രസംഗിക്കുന്നവരുണ്ടോ? സൂക്ഷിക്കണം! ദൈവസ്നേഹത്തേക്കാൾ അധികമായി ദൈവകോപത്തെപ്പറ്റി പ്രസംഗിക്കുന്നവരുണ്ടോ? സൂക്ഷിക്കണം ! അവൻ കച്ചവടക്കാരനാണ് . നിന്നെയും കൊണ്ട് അവൻ നരകത്തിലേക്കേ പോകൂ .

ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുന്നുണ്ടോ ? അതാ പ്രവചനം! വെളിപ്പെടുത്തലുകളും വെളിപാടുകളും ദർശനങ്ങളും മനുഷ്യനന്മയ്ക്കു വേണ്ടിയാകണം പ്രിയപ്പെട്ടവരേ . നിങ്ങളെ ചൂഷണം ചെയ്യാനാകരുത്. ചൂഷകർക്ക് മുൻപിൽ നിങ്ങൾ നിന്നുകൊടുക്കരുത് .

വിശ്വാസത്തിന്റെ കാര്യത്തിൽ നമ്മൾ ഇപ്പോഴും എൽ കെ ജി കുട്ടികളേക്കാൾ കഷ്ടമാണ് . കുളിരുവരുമ്പോൾ പരിശുദ്ധാത്മാവ് വന്നു എന്നായി. കിടന്നു ബഹളം വച്ച് ഒച്ചവെച്ചു പ്രാർത്ഥിച്ച്‌ നാക്കുകുഴഞ്ഞു വേറെന്തോ ശബ്ദം പുറത്തേക്കു വന്നപ്പോൾ ഉടനെ ഭാഷാവരം കിട്ടീന്നായി. എൽ കെ ജിയിൽ പഠിക്കുന്ന ഒരു കുട്ടിയെപ്പോലെ ആകരുത് നമ്മൾ, വലുതായി കഴിയുമ്പോൾ.

ഒരു പള്ളിയിലോ ധ്യാനകേന്ദ്രത്തിലോ പോയി ഒന്ന് തുള്ളിച്ചാടി സ്തുതിച്ചു കയ്യടിച്ചു ബഹളം വച്ചു കഴിയുമ്പോൾ ഒരുസുഖം കിട്ടും. അപ്പോൾ നമുക്ക് തോന്നും നമ്മുടെ പുറംവേദന മാറിയിരിക്കുന്നു . ഉടനെ കേറി സാക്ഷ്യം പറയും . വീട്ടിൽ ചെന്ന് ഒരുമാസം കഴിയുമ്പോൾ പിന്നെയും പുറംവേദന . പക്ഷെ മിണ്ടാൻ പറ്റുമോ . സാക്ഷ്യം പറഞ്ഞു പോയില്ലേ ? എന്നിട്ട് നമ്മൾ തന്നെ അതിനു ന്യായീകരണം കണ്ടെത്തും . എന്റെ വിശ്വാസത്തിൽ എന്തോ കുറവുണ്ടായിരുന്നു അതുകൊണ്ടാ മാറാതിരുന്നതെന്ന് . നിനക്ക് പുറം വേദന ഉണ്ടോ നീ വേണ്ട വിശ്രമം എടുത്തേ , അത് മാറിക്കോളും.

ഇനി ചില ദർശനക്കാരുണ്ട് . ആരെങ്കിലും അവരുടേ അടുത്തേക്ക് ചെല്ലുമ്പോഴേ അവര് പറയും . ഇങ്ങോട്ട് കയറി വന്നപ്പോഴേ കർത്താവ് എല്ലാം എനിക്കു വെളിപ്പെടുത്തി തന്നിരുന്നു എന്ന് . എന്ത് വെളിപ്പെടുത്തി തന്നെന്നാണ് ? കട്ടൻ കാപ്പി കാണുന്നു…ചൂല് കാണുന്നു… ഫാൻ കാണുന്നു . എല്ലാം കാണാൻ കഴിവുള്ളവർ ഈ ദർശനക്കാർ !

ഒരിക്കൽ ശെമ്മാശൻ ആയിരുന്ന കാലത്ത് ഞാനും പോയി ഒരു ധ്യാനത്തിന് . അവിടെച്ചെന്നപ്പോൾ ഒരു കൗൺസിലറുടെ അടുത്തേക്ക് എന്നെ പറഞ്ഞുവിട്ടു . കൗൺസിലർ ഒരു കന്യാസ്ത്രീ ആയിരുന്നു . എന്റെ തലേലേക്ക് കൈവച്ച് അവർ പ്രർത്ഥന തുടങ്ങി . ”ഹാലേലൂയയാ ഹാലേലൂയയാ ..പിന്നെ ഭാഷ മാറി . ഭാഷേന്നു പറഞ്ഞാൽ ഭാഷാവരം പുറത്തേക്കു വന്നു . പിന്നെ എന്റെ നെറ്റിയിൽ പിടിച്ചുന്താൻ തുടങ്ങി . കസേരയിൽ നിന്ന് മറിച്ചിടുമെന്നു തോന്നിയപ്പോൾ ഞാനും പിടിച്ചങ്ങോട്ട് തള്ളിക്കൊണ്ടിരുന്നു. അങ്ങനെ മറിഞ്ഞു വീഴത്തില്ലെന്നു ഞാനും തീരുമാനിച്ചു.

ഇടയ്ക്ക് പോക്കറ്റിൽ നിന്ന് ഒരു എണ്ണ എടുത്ത് അവർ കുലുക്കി . ഞാൻ വിചാരിച്ചു വല്ല മയക്കുമരുന്നാണോ എന്ന് . അത് തേച്ചു ഞാൻ ബോധംകെട്ടു വീണാൽ അവര് മിടുക്കിയാവുമല്ലോന്ന് വിചാരിച്ചു ഞാൻ ചോദിച്ചു ഇതെന്താണെന്ന് . ” ങ് ഹ ഹ .. അപ്പം ശെമ്മാശ്ശന് ഭയങ്കര സംശയമാണ് .. കർത്താവിനെ പോലും സംശയമാണ് . ഇരുമ്പാണിയിൽപോലും ശെമ്മാശൻ തൊഴിക്കയാണ് ” എന്ന് അവര് പറഞ്ഞു . ഞാൻ ചോദിച്ചു ഇതെന്താണെന്ന് എനിക്ക് അറിയേണ്ടേ ? . അപ്പോൾ അവർ പറഞ്ഞു ഇത് നെറ്റിയിൽ പുരട്ടാൻ ഇത്തിരി അഭിഷേകം ആണെന്ന് . ഞാൻ ചോദിച്ചു , നിങ്ങൾ കന്യാസ്ത്രീകൾക്ക് ആരാ അഭിഷേകം ചെയ്യാൻ അനുവാദം തന്നതെന്ന് ? അഭിഷേകം ചെയ്യേണ്ടത് ഒന്നുകിൽ മെത്രാൻ അല്ലെങ്കിൽ വൈദികർ . നിങ്ങളാരാ അത് ചെയ്യാൻ എന്ന് ചോദിച്ചു? അവർക്ക് ഉത്തരമില്ല . ഞാൻ പറഞ്ഞു നിങ്ങൾ എനിക്ക് അഭിഷേകം ചെയ്യണ്ട . അപ്പം അവര് പറഞ്ഞു നിങ്ങൾക്ക് ബന്ധനം ഉണ്ട്. ഇപ്പം ഞാൻ അത് അഴിക്കുമെന്ന് . എന്നാൽ ബന്ധനം അഴിക്കാൻ ഞാനും പറഞ്ഞു.

നീ കൈവരിച്ചു പിടിച്ചോളാൻ അവർ പറഞ്ഞു. ഞാൻ കൈ വിരിച്ചു പിടിച്ചു .പിന്നെ ഭയങ്കര സ്തുതിപ്പ് . ഹാലേലൂയാ ഹാലേലൂയാ ..സ്തോത്രം ..സ്തോത്രം .. ! എനിക്കാണേൽ എത്ര ഹാലേലൂയാ പറഞ്ഞാലും ഭാഷാവരം വരത്തില്ല .. കാരണം നാക്കിനു നല്ല സ്പുടത ദൈവം തമ്പുരാൻ തന്നിട്ടുണ്ട് . എത്ര സ്പീഡിൽ പറഞ്ഞാലും നാക്ക് കുഴഞ്ഞു പോകത്തില്ല. അപ്പോൾ പുള്ളിക്കാരിക്ക് വിഷമായി .

പുള്ളിക്കാരി തലേദിവസം ധ്യാനത്തിൽ പറഞ്ഞിരുന്നു ഞാൻ കൈവച്ചവരെല്ലാം , മെത്രാന്മാർ ഉൾപ്പെടെ സകലരും ഭാഷാവരത്തിൽ സ്തുതിച്ചിട്ടുണ്ട് എന്ന് . ആ പുള്ളിക്കാരി എന്റെ മുൻപിൽ പരാജയമായിപ്പോയി. പുള്ളിക്കാരിക്ക് അത് സഹിക്കാൻ പറ്റുന്നില്ല . എന്നെ എങ്ങനെയെങ്കിലും വീഴിക്കാൻ വേണ്ടി ഒരുമണിക്കൂർറോളം അവർ എന്നെ കൈവരിച്ചു നിറുത്തി. എന്നിട്ടും എനിക്ക് ഭാഷാവരം ഒന്നും വന്നില്ല . അവസാനം കൈ താഴ്ത്തിക്കോളാൻ പറഞ്ഞു.

അത് കഴിഞ്ഞു ഉടനെ അവർ എന്നോട് ചോദിച്ചു . ”ഇവിടെ എന്താ നടന്നതെന്ന് അറിയാമോ ? ” ഞാൻ പറഞ്ഞു ”ഇല്ല ”. ഉടനെ അവർ പറഞ്ഞു : ഇവിടെ നടന്നത് എന്താന്നുവച്ചാൽ , മാതാവും ഈശോയും വന്നിട്ട് ശെമ്മാശന്റെ തോളിൽ നിന്ന് ഒരു നുകം എടുത്തോണ്ട് പോയി . ഞാൻ പറഞ്ഞു ” എന്റെ പൊന്നു സിസ്റ്ററെ അര മണിക്കൂറോ ഒരുമണിക്കൂറോ കൈവരിച്ചു പിടിച്ചിട്ടു താഴ്ത്തി ഇട്ടാൽ നുകം അല്ല തോള് തന്നെ എടുത്തോണ്ട് പോയതായിട്ട് തോന്നും. ”

ഒരിക്കൽ മാതാവിന്റെ നാമധേയത്തിലുള്ള ഒരു പള്ളിയിൽ സെബസ്‌ത്യാനോസിന്റെ രൂപം എടുത്തുകൊണ്ട് അച്ചന്മാർ എല്ലാവരും മുൻപേ പോകുന്നത് കണ്ടു. വരിയ്ക്ക ചക്കയെടുത്തു തോളത്തു വച്ചു പോകുന്നപോലെ മാതാവിന്റെ രൂപമെടുത്തു പിന്നാലെ ഒരു ചേട്ടനും . കാശുവാരണമെങ്കിൽ സെബസ്‌ത്യാനോസ് തന്നെ വേണമെന്ന് അവർക്കറിയാം . ഇതിൽ പങ്കെടുക്കാൻ ഞാനുമുണ്ടായിരുന്നു ആ പള്ളിയിൽ . ചെയ്യാതിരിക്കാൻ പറ്റുമോ ? ചെയ്തില്ലെങ്കിൽ അച്ചൻ നിരീശ്വരവാദിയാണോന്നു ആളുകൾ ചോദിക്കും.

ഇതൊക്കെ പറയുമ്പോൾ ഇഷ്ടം പോലെ കല്ലേറ് കിട്ടുന്നുണ്ട് . എനിക്കറിയാം നിങ്ങളിൽ പലർക്കും എന്റെ പ്രസംഗം ഇഷ്ടപ്പെടുന്നില്ലെന്ന് ! എന്നാ ചെയ്യാനാ !!

ഫാ . ആന്റണി തളികസ്ഥാനത്തിന്റെ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ . അന്തോണി അച്ചൻ മരണമാസാണെന്ന് കരിസ്മാറ്റിക് ധ്യാനവിരുദ്ധർ ! അച്ചനെ സാത്താൻ വിഴുങ്ങിയെന്ന് കരിസ്മാറ്റിക് ധ്യാന ഭക്തരും .

അത്ഭുത സൗഖ്യദായകരോടും ആൾ ദൈവങ്ങളോടും പ്രവചന മഹന്മാരോടും ഫാ. ജോജോ ( അന്തോണി ) തളികസ്ഥാനത്തിനു പറയാനുള്ളത് എന്തെന്ന് കേൾക്കൂ .

”എന്തുകൊണ്ടാണ് ”ആമേൻ” എന്ന സുറിയാനി വാക്ക് മലയാളീകരിക്കാതെ അതേപടി നമ്മുടെ
വിശുദ്ധകുർബാനയിൽ നിലനിറുത്തിയിരിക്കുന്നത് ?” ഫാ ആന്റണി തളികസ്ഥാനം സി എം ഐ അതിന്റെ കാരണം പറയുന്നത് കേൾക്കൂ

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here