

യേശുവിനെ ഒറ്റി കൊടുത്ത മുപ്പത് വെള്ളിക്കാശ്. യേശുവിന്റെ വീട്ടിലെ ആട്ടുകല്ല് . മോശയുടെ വടി. ടിപ്പു സുൽത്താൻറെ സിംഹാസനം. 18 കോടിയുടെ ഖുർആൻ. ഇതൊക്കെ കൈവശമുണ്ട് എന്നവകാശപ്പെട്ട മഹാൻ ഇപ്പോൾ സാമ്പത്തിക തട്ടിപ്പ് കേസിൽ അകത്തായിരിക്കുകയാണ്.
സത്യത്തിൽ ഇയാളെ ഒരു ശിക്ഷയും കൊടുക്കാതെ പുറത്തു വിടുകയാണ് വേണ്ടത്. കാരണം ഇയാൾ ഒരു തെറ്റും ചെയ്തിട്ടില്ല. ആർത്തി മൂത്ത പഹയന്മാർ എന്നെ പറ്റിച്ചോ എന്നും പറഞ്ഞു അങ്ങോട്ട് കേറി കൊടുക്കുന്നുണ്ടെങ്കിൽ അതിന് മോൻസനെ കുറ്റം പറയാനൊക്കുമോ ? മറിച്ച് ധനകാര്യമന്ത്രി പോലുള്ള ഉന്നത സ്ഥാനങ്ങളിൽ അവരോധിച്ചു ഇയാളെ സർക്കാർ ആദരിക്കണം. ഒരു പാമ്പുംതല വച്ച മുട്ടുകമ്പിനെ മോശയുടെ വടി എന്നൊക്കെ കള്ളം പറഞ്ഞ് കോടികൾ തട്ടാൻ കഴിവുള്ള ഈ മനുഷ്യനെ കാലിയായ ഖജനാവ് നിറയ്ക്കാൻ സർക്കാർ പ്രയോജനപ്പെടുത്തണം. പത്രക്കരെപ്പോലും കബളിപ്പിച്ചു അത്ഭുത നിധികളെപ്പറ്റി ഫീച്ചർ എഴുതിക്കാൻ കഴിവുള്ളവൻ ചില്ലറക്കാരനല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .
യേശുവിന്റെ വീട്ടിലെ ആട്ടു കല്ല്, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന സൈക്കിൾ പമ്പ്, ശ്രീകൃഷ്ണന്റെ കാലിലേറ്റ അമ്പ്, മായാവിയുടെ വടി, ലുട്ടാപ്പിയുടെ കുന്തം.., അങ്ങനെ എന്തുപറഞ്ഞാലും വിശ്വസിച്ച് കിടപ്പാടം പോലും വിറ്റ് കാശുകൊടുക്കാൻ ക്യൂ നിൽക്കും മലയാളി.
ആർത്തി. പണിയെടുക്കാതെ പണം സമ്പാദിക്കാനുള്ള ആർത്തി. മനുഷ്യന് അതുള്ളിടത്തോളം കാലം മോൻസൺ മാവുങ്കലിനെ പോലുള്ളവർ ജീവിച്ചുപോകും, സുഖമായി.
- ഷോബിൻ അലക്സ് മാളിയേക്കൽ .
രസകരമായ ചില പ്രതികരണങ്ങൾ :
”മായാവിയെ പിടിച്ച് കുപ്പിയിലാക്കിവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് പണ്ട് വിക്രമനും മുത്തുവും കുട്ടൂസനെ കുറെ പറ്റിച്ചിട്ടുണ്ട്. അതിന്‍റെ പുതിയ വെര്‍ഷനായി കണ്ടാല്‍മതി ഇത് . അല്ലെങ്കിള്‍പിന്നെ ടിപ്പുവിന്‍റെ ടിപ്പറും നിക്കറുമൊക്കെ വില്‍ക്കാനുണ്ടെന്ന് പറയുമ്പോഴേക്കും കോടികൾ കൊടുക്കാന്‍ മണ്ടന്‍മാരുള്ളപ്പോള്‍ ഇതുപോലുള്ളവര്‍ എന്തിന് വെറുതേ ബുദ്ധിമുട്ടണം!? മലയാളി പൊളിയാടാ.. എടാ മലയാളിക്കെന്താടാ.” – binu
” മോശെയുടെ വടി തളിർത്തു തന്നെ നിൽക്കുന്നുണ്ടല്ലോ.കൊള്ളാം” – Abby Thomas
” ജൂതാസിന് കിട്ടിയ വെള്ളിക്കാശ് ,മോശയുടെ വടി, യേശുവിന്‍റെ ചെരുപ്പ്, മുഹമ്മദിന്‍റെ തലപ്പാവ്
കൃഷ്ണന്‍റെ പീലി,ഹനുമാന്‍റെ ഗദ,ലുട്ടാപ്പിയുടെ കുന്തം, എല്ലാം ഒരു കുടക്കീഴില്‍. എജ്ജാതി തട്ടിപ്പ്!!” Kalamadan K
” ..ഈ വർഷത്തെ മൂഞ്ചിപ്പിക്കൽ അവാർഡ് പുള്ളിക്ക് തന്നെ കൊടുക്കണം. അലാവുദ്ധീന്റെ അത്ഭുത വിളക്ക് മാത്രം ഇല്ല എന്നു കരുതി തള്ളിക്കളയരുത്….പ്ലീസ് ..” – Musthafa Velliyath Tlr
” ചീറ്റിങ്ങിൻ (പറ്റിക്കൽസിന് )ദേശിയ തലത്തിലും അന്തർ ദേശിയ തലത്തിലും ഒരു അവാർഡ് ഉണ്ടെകിൽ തീർച്ച ആയും അത് മലയാളിക്ക് സ്വന്ത്ം” – -Naseef Palakkal
” മുൻDGP’ DIG ‘MP ‘പിന്നെ നടി നടന്മാർ ഉന്നതന്മാർ. നമ്പോലൻ “ശക്തിമരുന്ന് “ഉണ്ടെന്നു വരെ വിശ്വസിച്ചു പൈസ കൊടുത്തവർ ഉണ്ടെന്നാണ് പറച്ചിൽ ” Salin Kalmiya
”ആൾ ദൈവങ്ങളും,ചില രാഷ്ട്രീയക്കാരും പറയുന്ന, ഇതിലും വലിയ നുണകൾ വിശ്വസിച്ചു ജീവിക്കുന്നവരെല്ലേ ഇന്ത്യയിലെ ആളുകൾ . അതു കൊണ്ട് ഈ ചെറിയ നുണകൾ വിശ്വസിച്ചു അവർ കുടുങ്ങിയതിൽ അത്ഭുത പെടാനില്ല.” -Mohamed Issac Valiyamannil
” ഉന്നത നേതാക്കന്മാരും നടന്മാരും പോലീസ് ഉദ്യോഗസ്ഥർക്കും (Ex DGP, DIG etc) പങ്കുള്ള കേസ് ആയതിനാൽ തന്നെ ഏറിയാൽ ഒരാഴ്ച ഇതുപോലൊക്കെ നിൽക്കും. പിന്നെ ഈ കേസ് തന്നെ തേഞ്ഞുമാഞ്ഞു പോകും. അതാണ് നഗ്ന സത്യം. പണം പോയവർക്ക് പോയി എന്നല്ലാതെ യാതൊരു മാറ്റവും വരാൻ പോണില്ല. ഇവിടെ ഇങ്ങനൊക്കെയാണ്.” Dinkan Pankilakadu
” പുത്തിയില്ലാത്തവന്റെ പണം (ബുദ്ധിയില്ലാത്തവന്റെ ) നാണമില്ലാത്തവൻ കൊണ്ടുപോകും. എന്നാൽ ഇവിടെ വഞ്ചിക്കപ്പെട്ട പലരും ബുദ്ധിയുള്ള ഇനത്തിൽ പെട്ടവരാണെന്ന് കാണാം.”- Sathyanandan Roopa
” അമ്പിളി അമ്മാവനെ പിടിച്ചു കൊടുക്കാമെന്നു പറഞ്ഞ് കാശ് ആവശ്യപ്പെട്ടാൽ അതു കൊടുക്കാനും പ്രബുദ്ധരും സാക്ഷരരും നിറഞ്ഞ നാട്ടിൽ ആളുണ്ട്… ഇത്തരം പരാതികളിൽ കേസെടുക്കുമ്പോൾ എന്തെങ്കിലും കേട്ടാൽ ഒന്നും ചിന്തിയ്ക്കാതെ കാശു കൊടുക്കുന്നവൻമാരെയും പ്രതിചേർക്കണം…” Somasekharan Nair
” 100 രൂപ കടം ചോദിച്ചാൽ ഒരുത്തൻറെ കയ്യിലും ഇല്ല. ഇങ്ങനെ ഊഡായിപ്പുമായി വന്നാൽ കോടികൾ കൊടുക്കാൻ ഉണ്ട്.”-Pareeth Hassan
” ഒരിക്കൽ ഒരു നാണയ വില്പനക്കാരനോട് ഒരു രൂപയുടെ പഴയ നാണയത്തിനു എന്ത് വില കിട്ടുമെന്ന് ചോദിച്ചപ്പോൾ അയാൽ പറഞ്ഞത് വാങ്ങാൻ വരുന്നവന്റെ ഭ്രാന്ത് നോക്കിയാണ് വില പറയുന്നതെന്ന്” Haris M
” ടിപ്പുവിന് നെല്ല് കുത്തിയിരുന്ന ഉരലും ഉലക്കയും വേണ്ടവർ പറയുക. എന്റെ കയ്യിലുണ്ട് ” – Nijas
” യൂട്യൂബർമാർക്ക് ഇപ്പോൾ സമയദോഷമുണ്ട്. നല്ലൊരു ജ്യോത്സരെ കാണുന്നത് നല്ലതാണ്.” Ismail Pengatt
Read Also അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ
Read Also വണ്ടിയുടെ മുൻപിൽ കുതിരകൾ ഇല്ലായിരുന്നു.
Read Also രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു
Read Also നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ
Read Also വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം .
Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”
Read Also സിമിത്തേരിയിൽ ഞാൻ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച!!
Read Also ഒരു മഴയും തോരാതിരുന്നിട്ടില്ല.. ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
Read Also നിങ്ങൾ വളർത്തിക്കൊണ്ടുവരുന്നത് ധാന്യങ്ങൾ ഇല്ലാത്ത കതിരുകൾ ആണ് .