Home Health ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കയ്യിൽ എത്തുന്നത്

ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കയ്യിൽ എത്തുന്നത്

5992
0
സ്ത്രീകളിലെ വന്ധ്യതയും അതിന്റെ മുഖ്യകാരണവും

പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഫിന്റോ ഫ്രാൻസിസ് പറയുന്നു : ”എന്നെ കാണാൻ വരുന്നവരിൽ 40 ശതമാനം പേർ ഗർഭിണികളാണ്. വേറൊരു 40 ശതമാനം വന്ധ്യത പ്രശ്നവും ആയിട്ടാണ് വരുന്നത്. അതായത് കുഞ്ഞുങ്ങളുണ്ടാകുന്നില്ല എന്ന പ്രശ്നവുമായിട്ട്.

ഒരു അനുഭവം പറയാം. എന്നെ കാണാനായി ഒരിക്കൽ ഒരു യുവതിയും ഭർത്താവും വന്നു. അവർ പറഞ്ഞു, ഡോക്ടറെ കല്യാണം കഴിഞ്ഞിട്ട് നാലു കൊല്ലമായി. ഇതുവരെ ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായില്ല. ഞാൻ അവരോട് ചോദിച്ചു. ഈ നാലുകൊല്ലം നിങ്ങൾ ഭാര്യയും ഭർത്താവും ഒരുമിച്ച് തന്നെയായിരുന്നോ കഴിഞ്ഞിരുന്നത്? അപ്പോൾ ആ സ്ത്രീ പറഞ്ഞു. അല്ല ഡോക്ടറെ. കല്യാണം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞപ്പോൾ ചേട്ടൻ ഗൾഫിലേക്ക് പോയി. അതുകഴിഞ്ഞ് ഒന്നരവർഷം കഴിഞ്ഞിട്ടാണ് തിരിച്ചുവന്നത്. രണ്ടു മാസത്തെ ലീവേ ഉണ്ടായിരുന്നുള്ളൂ. ആ രണ്ട് മാസവും ഗർഭധാരണത്തിനു വേണ്ടി ഞങ്ങൾ ശ്രമിച്ചു. ഒന്നും ആയില്ല. വീണ്ടും പുള്ളിക്കാരൻ ഗൾഫിലേക്ക് തിരിച്ചു പോയി. ഇപ്പോൾ ഒന്നരവർഷം കഴിഞ്ഞു വീണ്ടും നാട്ടിലേക്ക് വന്നിരിക്കുകയാണ്. രണ്ടു മാസത്തെ ലീവ് ഉണ്ട്. ഒരു മാസം കഴിഞ്ഞു. ഇനി ഒരു മാസം കൂടി ബാക്കിയുണ്ട്.

Also Read പ്രസവവേദന എപ്പോൾ തുടങ്ങും? എങ്ങനെയാണ് അത് തിരിച്ചറിയുക?

ഇവർ ആദ്യം എന്നോട് പറഞ്ഞത് എന്താണ് ? കല്യാണം കഴിഞ്ഞിട്ട് നാലു കൊല്ലമായി കുട്ടികൾ ഇല്ല എന്ന് . വാസ്തവത്തിൽ ഇവർ എത്രദിവസം ഒരുമിച്ചു താമസിച്ചിട്ടുണ്ട് ? കല്യാണം കഴിഞ്ഞ് ആദ്യത്തെ 15 ദിവസം സാധാരണ ഞങ്ങൾ കണക്കിൽ കൂട്ടാറില്ല. അത് പോകട്ടെ. ഗൾഫിൽ പോയി ആദ്യത്തെ പ്രാവശ്യം മടങ്ങി വന്നപ്പോൾ രണ്ടുമാസം! . ഇപ്രാവശ്യം വന്നപ്പോൾ ഒരു മാസം! ആകെ മൂന്നു മാസം! എന്നിട്ട് പറയുന്നത് എന്താണ് ? കല്യാണം കഴിഞ്ഞിട്ട് നാലു കൊല്ലമായി കുഞ്ഞുങ്ങൾ ഇല്ല എന്ന്. ചിരിക്കാതിരിക്കാൻ പറ്റുമോ ?

ഭർത്താവ് എല്ലാ ദിവസവും ഫോൺ ചെയ്യാറുണ്ട് ഡോക്ടറെ എന്ന് ഇവർ പറഞ്ഞു. ഞാൻ ചോദിച്ചു ഫോണിൽ കൂടി ബന്ധപ്പെട്ടാൽ കുഞ്ഞുങ്ങൾ ഉണ്ടാവുമോ? ചിലപ്പോൾ ഫോൺ കുഞ്ഞുങ്ങൾ ഉണ്ടാകുമായിരിക്കും. മനുഷ്യ കുഞ്ഞുങ്ങൾ ഉണ്ടാവണമെങ്കിൽ ഭാര്യയും ഭർത്താവും ഒരുമിച്ച് ജീവിക്കണം. ശാരീരികമായി ബന്ധപ്പെടണം.

Also Read ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും

ഞാൻ ആ ദമ്പതികളോട് പറഞ്ഞു. നിങ്ങൾക്ക് കുഞ്ഞുങ്ങൾ ജനിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ ഒരുമിച്ച് ജീവിക്കണം. ഒന്നെങ്കിൽ ഭർത്താവ് ഭാര്യയെ ഗൾഫിലേക്ക് കൊണ്ടു പോയിട്ട് അവിടെ ഒരുമിച്ച് താമസിക്കുക. അല്ലെങ്കിൽ ഭർത്താവ് ഗൾഫിലെ ജോലി ഉപേക്ഷിച്ച് തൽക്കാലം നാട്ടിൽ വന്ന് കുറേക്കാലം ഒരുമിച്ച് ജീവിക്കുക. രണ്ടാളും രണ്ടു സ്ഥലത്ത് നിന്നിട്ട് കുട്ടികൾ ഉണ്ടാവണമെന്ന് പറഞ്ഞാൽ നടക്കുമോ ?

ഡോക്ടറെ ഭർത്താവ് ഒരു മാസം കൂടെ ഉണ്ടാവും. ഈ സമയത്ത് ഗർഭധാരണം ഉണ്ടാകാനുള്ള ഗുളിക വല്ലതും തരാമോ എന്നാണ് ചിലർ ചോദിക്കുന്നത്. എന്റെ അറിവിൽ അങ്ങനെ ഒരു ഗുളിക ഇല്ല. ഗുളിക കഴിച്ചാൽ കുട്ടികൾ ഉണ്ടാകുമായിരുന്നെങ്കിൽ എത്രയോ വന്ധ്യത പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നു.

Also Read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം

ഞാൻ ആ ദമ്പതികളോട് പറഞ്ഞു, നിങ്ങൾക്ക് കുഞ്ഞുങ്ങൾ ജനിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ ഒരുമിച്ച് ജീവിക്കണം. അപ്പോൾ ആ ഭർത്താവ് പറഞ്ഞു. എന്റെ ഒപ്പം ജോലിചെയ്യുന്ന പലർക്കും കുട്ടികളില്ല . അതുകൊണ്ട് എനിക്ക് ടെൻഷൻ ആയിട്ട് ഞാൻ ഡോക്ടറെ കാണാൻ വന്നതാണ് എന്ന്. ഞാൻ ചോദിച്ചു, ആ കൂട്ടുകാരുടെ സ്ഥിതി എന്താണ് ? അയാൾ പറഞ്ഞു അവരും അയാളെപ്പോലെ വർഷത്തിൽ ഒരു പ്രാവശ്യം ഒരു മാസത്തെ ലീവെടുത്തു നാട്ടിൽ വരുന്നവരാണെന്ന്. അദ്ദേഹത്തിന്റെ സംശയം ഗൾഫിൽ ചൂട് കൂടുതൽ ആയതുകൊണ്ടാണോ കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് എന്നാണ്. അത് ചിലരുടെ കാര്യത്തിൽ ശരിയായിരിക്കാം. പക്ഷേ പ്രധാന പ്രശ്നം അതല്ല. ഭാര്യയും ഭർത്താവും ഒരുമിച്ച് താമസിക്കുന്നില്ല എന്നതാണ്.

ഞാൻ ആ ദമ്പതികളോട് വിശദമായിട്ട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഒന്നുമില്ല ഭർത്താവിന്. സ്ഥിരമായിട്ട് മരുന്ന് കഴിക്കുന്ന അസുഖങ്ങൾ ഉണ്ടോ? അതും ഇല്ല. പീരിയഡ്സ് റെഗുലർ ആണോ, ആ സമയത്ത് വയറു വേദനയുണ്ടോ എന്നൊക്കെ ആ സ്ത്രീയോട് ചോദിച്ചു. മിക്കവാറും റെഗുലർ ആണ് എന്ന് മറുപടി കിട്ടി. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടുമിങ്ങോട്ടും മാറിയിട്ടേ ഉള്ളൂ. മാസമുറയുടെ ആദ്യ ദിവസം മാത്രമേ വേദന ഉള്ളൂ. ബാക്കിൽ എല്ലാം നോർമൽ ആണ്. അവർ പറഞ്ഞു.

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും

പിന്നെ ഞാൻ രണ്ടുപേരെയും വിശദമായി പരിശോധിച്ചു നോക്കി. രണ്ടാൾക്കും പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നും കണ്ടില്ല. പിന്നെ രണ്ടുപേരുടെയും രക്തപരിശോധന നടത്തി. ഹോർമോൺ ചെക്ക് ചെയ്തു. എല്ലാം നോർമൽ ആണ്. നാലാമതായി ഞാൻ ആ സ്ത്രീയുടെ ഗർഭപാത്രവും അണ്ടാശയവുമൊക്കെ സ്കാൻ ചെയ്തു നോക്കി. അതിലും കുഴപ്പമൊന്നും കണ്ടില്ല.

ബേസിക് ആയിട്ട് പ്രശ്നമൊന്നുമില്ല. ഞാൻ അവർക്ക് കുറെ വൈറ്റമിൻ ടാബ്ലറ്റ്സ് ഒക്കെ കൊടുത്തിട്ട് വീട്ടിൽ പോയി ഒന്നുകൂടി ശ്രമിക്ക് എന്ന് പറഞ്ഞു മടക്കി അയച്ചു.

പ്രത്യേകിച്ചു പ്രശ്നങ്ങളൊന്നുമില്ലാത്ത 100 ദമ്പതികൾക്ക് ഇങ്ങനെ വൈറ്റമിൻ ടാബ്ലറ്റ്സ് ഒക്കെ കൊടുത്തു വിട്ടു കഴിഞ്ഞാൽ അതിൽ 15 മുതൽ 20 ശതമാനം വരെ സ്ത്രീകൾ ഗർഭം ധരിക്കും. 60 ശതമാനം സ്ത്രീകളിൽ ഗർഭധാരണം ഉണ്ടാകണമെങ്കിൽ ആറുമാസം ഒന്നിച്ചു താമസിച്ചിട്ട് ശ്രമിക്കണം. ഒരുവർഷം ഒന്നിച്ചു താമസിച്ചാൽ ശ്രമിച്ചാൽ 85 ശതമാനം ദമ്പതികൾക്ക് ഗർഭധാരണം ഉണ്ടാവും എന്നാണ് പഠനം. രണ്ടുവർഷം ആണെങ്കിൽ 95 ശതമാനം .

ഈ ഭാര്യയും ഭർത്താവും ആകട്ടെ വർഷത്തിൽ ഒരു മാസം ആണ് ഒരുമിച്ചു താമസിക്കുന്നത്. ഇവർ ഒരു വർഷം ഒരുമിച്ച് ജീവിക്കണമെങ്കിൽ 12 കൊല്ലം എടുക്കും. രണ്ടു വർഷം ഒരുമിച്ച് ജീവിക്കണമെങ്കിൽ 24 വർഷം. അപ്പോഴേക്കും ആ സ്ത്രീയുടെ മാസമുറ ഒക്കെ നിന്നു പോയിട്ടുണ്ടാകും. ഒരുമിച്ച് താമസിക്കാതെ ചികിത്സ എടുത്തിട്ട് എന്തു കാര്യം?

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

നാട്ടിലേക്ക് വരുന്നതിനുമുമ്പ് ചില ഭർത്താക്കന്മാർ ഭാര്യയോട് ഫോണിൽ വിളിച്ച് പറയും മരുന്നൊക്കെ കഴിച്ച് റെഡിയായി നിന്നോ ഞാനിതാ വരുന്നു എന്ന്. മരുന്നുകഴിച്ചു നിന്നാൽ ഗർഭം ധരിക്കുമോ? അങ്ങനെയുള്ള എന്ത് മരുന്നാണ് ഉള്ളത് ?

വേറെ ചില ഭർത്താക്കന്മാർ ചിന്തിക്കുന്നത് എന്താണെന്ന് അറിയാമോ ? കഴിഞ്ഞ തവണ വന്നപ്പോൾ ഞാൻ ഇന്ന ഡോക്ടറുടെ അടുത്താണ് പോയത്. അയാൾ ബേസിക് ആയിട്ടുള്ള ടെസ്റ്റുകൾ എല്ലാം ചെയ്തിട്ട് കുഴപ്പം ഒന്നും കാണുന്നില്ലെന്ന് പറഞ്ഞുവിട്ടു. എന്നിട്ടും ഗർഭധാരണം നടന്നില്ല. ഇനി അങ്ങോട്ട് പോയിട്ട് ഒരു കാര്യവുമില്ല. കുറച്ചുകൂടി അഡ്വാൻസ്ഡ് ആയിട്ടുള്ള ഒരു ആശുപത്രിയിൽ പോയി നോക്കാം.

ഇവിടുത്തെ പരിശോധന റിപ്പോർട്ടും വാങ്ങി അവർ നേരെ പോകുന്നത് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്കാണ്. അവിടുത്തെ ഡോക്ടർ റിപ്പോർട്ട് നോക്കുമ്പോൾ ബേസിക് ആയിട്ട് പ്രശ്നങ്ങളൊന്നും കാണുന്നില്ല. പിന്നെ എന്തായിരിക്കും അവരുടെ അടുത്ത ചിന്ത? അഡ്വാൻസ്ഡ് ആയിട്ടുള്ള ടെസ്റ്റുകൾ നടത്താം എന്ന്. ഈ മനുഷ്യൻ കഴിഞ്ഞ ഒന്നര വർഷക്കാലം കഷ്ടപ്പെട്ട് ഗൾഫിൽ ഉണ്ടാക്കിയ പൈസ മുഴുവൻ ആ ആശുപത്രിയിൽ കൊടുക്കേണ്ടി വരും. അപ്പോൾ ഈ മനുഷ്യൻ കഷ്ടപ്പെട്ട് പണം ഉണ്ടാക്കിയത് ആർക്കു വേണ്ടിയാണ് ? ഈ ആശുപത്രിക്കു വേണ്ടി. ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കൈകളിൽ എത്തുന്നത്.

Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ:

നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ ഗൾഫിലോ മറ്റു വിദേശരാജ്യങ്ങളിലോ പോയി കഷ്ടപ്പെട്ട് പണമുണ്ടാക്കി ഡോക്ടർമാരുടെ പോക്കറ്റ് നിറക്കേണ്ട കാര്യമുണ്ടോ? അതുകൊണ്ട് ഞാൻ ക്ലാസ്സ് എടുക്കുമ്പോൾ കൃത്യമായിട്ട് പറയാറുണ്ട്‌ സാധിക്കുന്നിടത്തോളം ഭാര്യയും ഭർത്താവും ഒരുമിച്ചു താമസിക്കാൻ നോക്കണം എന്ന്.

കേരളത്തിലെ കണക്കുകൾ പറയുന്നത് 30 ശതമാനം ദമ്പതികൾ ജോലിസംബന്ധമായ കാരണങ്ങളാൽ രണ്ട് രണ്ടുസ്ഥലത്താണ് താമസിക്കുന്നത് എന്നാണ്. ഇടയ്ക്കിടെ മാത്രമേ അവർ ഒരുമിച്ച് താമസിക്കുന്നു. അതാണ് കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന്റെ ഒരു മുഖ്യ കാരണം. കേരളത്തിൽ കുഞ്ഞുങ്ങൾ ഇല്ലാത്തതുമൂലം 30 ശതമാനം ആളുകൾ വിഷമിക്കുന്നുണ്ട് എന്നാണ് കണക്ക് . ദൈവം കുഞ്ഞുങ്ങളെ തരാൻ ആഗ്രഹിക്കുന്ന സമയത്ത് നമ്മൾ അതിൽ നിന്ന് മാറി നിന്നാൽ നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് ദൈവം നമുക്ക് കുഞ്ഞുങ്ങളെ തരുമോ ? ഇല്ല. ദൈവം തീരുമാനിക്കുന്ന സമയത്ത് ദമ്പതികൾ ദാമ്പത്യ സംയോഗം എന്ന പ്രവർത്തിയിലൂടെ സഹകരിച്ചാൽ മാത്രമേ നിങ്ങൾക്ക് കുഞ്ഞുങ്ങളെ കിട്ടുകയുള്ളൂ എന്ന് ദയവായി ഓർക്കുക.”

ഡോ. ഫിന്റോ ഫ്രാൻസിൻസിന്റെ ഈ പ്രഭാഷണം കേൾക്കാൻ വീഡിയോ കാണുക.

Also Read രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

Also Read സിസ്‌റ്റര്‍ ഇന്‍ഫന്റ്‌ ട്രീസ : യോഗയെ സ്നേഹിച്ച ക്രിസ്തുവിന്റെ മണവാട്ടി

Also Read നടുവേദന അകറ്റാൻ ഇതാ ചില ലളിത വ്യായാമങ്ങൾ

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here