Home More Religion ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.” ഫാ.തോമസ് കോഴിമല

”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.” ഫാ.തോമസ് കോഴിമല

19086
0
പക്വത വരാത്ത പ്രായത്തിൽ പ്രണയത്തെ ഉണർത്തരുത് .ഫാ തോമസ് കോഴിമല

ഇന്ന് പത്രങ്ങളിൽ വരുന്ന വിവാഹ പരസ്യം എങ്ങനെയാണ്? ഐ ഇ എൽ ടി എസ് 7.5  കിട്ടിയ പെണ്ണിനെ ആവശ്യമുണ്ട്. അല്ലെങ്കിൽ OET പാസായ പെണ്ണിനെ ആവശ്യമുണ്ട്. ഇനി ആ പത്രത്തിന്റെ താഴെ വേറെ ചില പരസ്യങ്ങൾ കൂടി കാണും. ശീമപ്പന്നി കുഞ്ഞുങ്ങളെ ആവശ്യമുണ്ട്. നല്ല മുയൽ കുഞ്ഞുങ്ങളെ ആവശ്യമുണ്ട്. ബഡ് റബ്ബർ തൈകൾ ആവശ്യമുണ്ട്.

മുൻപ് വിവാഹപരസ്യങ്ങളിൽ കൊടുത്തിരുന്നത് എന്താണ്? അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു എന്നാണ്. അന്ന് ആരായാലും കുഴപ്പമില്ലായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. ഇന്ന യോഗ്യതയുള്ള പെണ്ണിനെ വേണം എന്ന് നിഷ്കർഷിക്കാൻ തുടങ്ങി. ഐ ഇ എൽ ടി എസ് 7.5 അല്ലെങ്കിൽ ഒ ഇ ടി ഉള്ള പെണ്ണിനെ വേണം. അതായത് നേട്ടത്തിൽ നോട്ടം വെക്കുന്ന ഒരു വിവാഹം. അല്ലാതെ പെണ്ണിനെ മനസുകൊണ്ട് ഇഷ്ടം ആയിട്ട് കെട്ടുന്നതല്ല.

Also Read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി

ഐ ഇ എൽ ടി എസ് 7.5 ഉണ്ടെങ്കിൽ പെണ്ണിനെ കെട്ടിയിട്ട് വിദേശത്തു അയച്ചു നഴ്‌സായി ജോലിയിൽ പ്രവേശിപ്പിച്ചു നല്ല ശമ്പളം വാങ്ങാം എന്ന ചിന്തയാണ് ആണുങ്ങൾക്ക്. സാരി വിസയിൽ പെണ്ണിന്റെ പിറകെ യൂറോപ്പിൽ അല്ലെങ്കിൽ അമേരിക്കയിൽ പോയി അവളുടെ എടിഎം കാർഡും കയ്യിൽ പിടിച്ചു അടിച്ചുപൊളിച്ചു ജീവിക്കാം. അവൾ അധ്വാനിച്ചു കൊള്ളും. ആസ്വദിക്കാൻ ഇവിടെ ഒരു ചേട്ടൻ. 
 
ഒന്നും കഴിക്കാൻ ഇല്ലാത്തവര് കഴിക്കുന്നതല്ല വിവാഹം.  അതിന് ദൈവികമായ വെളിപാട് ഉണ്ട്. ദൈവത്തിന്റെ പദ്ധതിയാണ് അത്. അത് നമ്മൾ തകർക്കരുത്.

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം

വിശുദ്ധ കുർബാനയിൽ ഒന്നിപ്പിച്ചത് ജീവിതത്തിലെ അവസാന നിമിഷം വരെ കുർബാന സ്വീകരിച്ചു മരിക്കാനായിട്ടാണ്. ഭാര്യയും ഭർത്താവും പരസ്പരം കുർബാന ആയി മാറുക എന്ന് പറഞ്ഞാൽ സ്നേഹസാന്നിധ്യം ആയി മാറുക എന്നാണ് അർത്ഥം. നിനക്ക് ഞാനും എനിക്ക് നീയും. അവർ ഒരുമിച്ച് ഉള്ള യാത്രയാണ് ദൈവത്തോട് ഒപ്പമുള്ള യാത്ര.

എന്ന് ഭാര്യയും ഭർത്താവും കുർബാനയിൽ നിന്ന് അകന്നു നടക്കുന്നോ അന്ന് മാനസികമായി അവർ അകലാൻ തുടങ്ങും. പരസ്പരം കുറ്റപ്പെടുത്താൻ തുടങ്ങും. നീ എനിക്ക് കൂട്ടിന് തന്ന ഭാര്യ, നീ എനിക്ക് കൂട്ടിന് തന്ന ഭർത്താവ് എന്ന ചിന്ത മാറി മാനസികമായി അവർ അകലുന്നു.

Also Read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?

വിവാഹം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോൾ ഒരു പെണ്ണ് മനസ്സിലാക്കിയിരിക്കും ഭർത്താവിന്റെ കഴിവും കപ്പാസിറ്റിയുമൊക്കെ ഇത്രയേ ഉള്ളൂ എന്ന്. അതുപോലെ ആണും മനസ്സിലാക്കും ഈ പെണ്ണിന് ഇത്രയും കഴിവും കാര്യങ്ങളുമേ ഉള്ളൂ എന്ന്. ഒത്തിരിയേറെ നന്മകൾ ഉണ്ട്, അതുപോലെ കുറവുമുണ്ട് എന്ന് മനസിലാക്കും.

ഫാ തോമസ് കോഴിമലയുടെ ഈ പ്രഭാഷണം കേൾക്കാൻ വീഡിയോ കാണുക

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ

Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. 

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here