Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 34

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 34

1256
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 34

ഈ യക്ഷി എന്തിനാണ് ഈ റബര്‍ തോട്ടത്തില്‍  കറങ്ങുന്നത്?
ടോര്‍ച്ചു തെളിക്കാതെ സാവധാനം ബാലചന്ദ്രന്‍ സ്ത്രീരൂപത്തിന്റെയടുത്തേക്കു നടന്നു.
കരിയിലയില്‍ ചവിട്ടി ശബ്ദമുണ്ടാകാതിരിക്കാന്‍ നന്നേ പണിപ്പെട്ടു.
സ്ത്രീയുടെ അടുത്തെത്തി, ഒരു റബര്‍ മരത്തിന്‍റെ മറവില്‍നിന്ന് അയാള്‍ സൂക്ഷിച്ചുനോക്കി.
വെള്ളസാരി ധരിച്ച ഒരു സ്ത്രീയല്ലേ അത്? തൊട്ടടുത്ത് കറുത്ത വസ്ത്രം ധരിച്ച ഒരു പുരുഷനുമുണ്ടല്ലോ?
യക്ഷിയുടെ കൂടെ ഗന്ധര്‍വനുമോ?
”ആ തെണ്ടിയെ നാളെതന്നെ ഇവിടുന്ന് കെട്ടുകെട്ടിക്കണം. അവനു വേറൊരു വീടും കിട്ടിയില്ല താമസിക്കാന്‍.”
പുരുഷശബ്ദം!
“ഞാനെന്താ ഇനി ചെയ്യേണ്ടത്? ”സ്ത്രീ ശബ്ദം .
“അവന്‍ എണീറ്റിട്ടില്ലെന്നു തോന്നുന്നു. ലൈറ്റ് തെളിഞ്ഞില്ലല്ലോ. യക്ഷി ചിരിക്കുന്നപോലൊന്നു ചിരിക്ക്.. ഉറക്കെ .”
സ്ത്രീയുടെ ഉച്ചത്തിലുള്ള ചിരികേട്ടപ്പോൾ ബാലചന്ദ്രനു ഉള്ളിൽ ചിരിവന്നു പോയി.
പുരുഷന്‍ കുനിഞ്ഞ് എന്തോ എടുത്തു വീടിനു നേരെ എറിഞ്ഞു .
“അയാളതിനകത്തില്ലേ? ഇനിയെങ്ങാനും യക്ഷിയെപ്പേടിച്ചു സ്ഥലംവിട്ടോ ?”
സ്ത്രീക്കു സംശയം.
“ഏയ് കാണാതിരിക്കില്ല. ഒരുപക്ഷേ പേടിച്ച് ലൈറ്റിടാത്തതാകും.”
പുരുഷന്‍ മെല്ലെ വീടിനടുത്തേക്ക് നടന്നു.
അടുത്തനിമിഷം ബാലചന്ദ്രന്‍ ചാടിവീണ് അയാളെ വട്ടം പിടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചുപോയ പുരുഷന്‍ രക്ഷപ്പെടാന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും അതിനുമുമ്പേ ബാലചന്ദ്രന്‍ അയാളെ കാലുകൊണ്ട് വീഴ്ത്തിയിട്ട് കൈകൾ രണ്ടും പിന്നോട്ടെടുത്ത് കയറുകൊണ്ട് ബന്ധിച്ചു. പിന്നെ കാലുകളും കൂട്ടിക്കെട്ടി .
സ്ത്രീ അപ്പോഴേക്കും ജീവനുംകൊണ്ട് പാഞ്ഞിരുന്നു.
“എന്നെ ഒന്നും ചെയ്യരുതേ… ഞാന്‍ പൊയ്ക്കൊള്ളാം സാറെ.”
പുരുഷന്‍ പറഞ്ഞു.
“നിന്റെ മുഖം ഒന്ന് കാണട്ടെ.”
ബാലചന്ദ്രന്‍ അയാളെ മറിച്ചിട്ടു. എന്നിട്ട് ആ മുഖത്തേക്ക് ടോര്‍ച്ചടിച്ചു നോക്കി.
“ആഹാ… നീയായിരുന്നോ ഗന്ധര്‍വന്‍!”
ആളെ പിടികിട്ടിയതും ബാലചന്ദ്രന് ചിരിവന്നുപോയി.
“എത്രനാളായി ഈ പണി തുടങ്ങിയിട്ട്?”
“കുറെനാളായി സാറെ.”
“നിന്‍റെ കൂടെയുണ്ടായിരുന്ന യക്ഷി ആരാ?”
“അത്… എന്‍റടുത്തവീട്ടിലെ വേലക്കാരിയാ.”
ബാലചന്ദ്രനു ചിരി വന്നുപോയി .
“നിനക്കു ഭാര്യം കുട്ടികളുമൊന്നുമില്ലേ?”
“ഒണ്ട് സാറെ.”
“എന്നിട്ടാണോ ഈ പണിക്ക് നടക്കുന്നത്? ”
“ക്ഷമിക്കണം സാറെ. ഒരു തെറ്റുപറ്റിപ്പോയി. ഇനി ആവർത്തിക്കില്ല.”
“എന്തായാലും നേരം വെളുക്കുന്നതുവരെ നിന്നെ ഈ റബ്ബർ മരത്തിൽ കെട്ടിയിടാം. നാട്ടുകാരൊക്കെ വന്നു കാണട്ടെ യക്ഷിയെ.”
“അയ്യോ സാറെ എന്‍റെ മാനം കളയരുത്. നാട്ടിലെനിക്കൊരു നിലയും വിലയുമുള്ളതാ.”
“നിന്‍റെ ഭാര്യയ്ക്കറിയാമോ ഈ പണി?”
“ഇല്ല സാറെ. ദയവുചെയ്ത് എന്‍റെ കുടുംബം തകർക്കരുത് .”
” നീയാണോ ഇവിടെ താമസിക്കാൻ വന്നവരെയൊക്കെ പേടിപ്പിച്ചു ഓടിച്ചത് ?”
” അതെ സാറേ ”
” വിജനമായ സഥലത്ത് ഒറ്റപ്പെട്ടിരിക്കുന്ന ഈ വീട് എല്ലാത്തിനും നല്ല സൗകര്യമായിരുന്നു അല്ലേ ?”
” അതെ ”
“ഇനി മേലില്‍ ഈ പണിക്ക് പോക്വാ?”
“ഇല്ല സാറെ. ഒരിക്കലുമില്ല.”
“ജനലിന്റെ ഗ്ലാസ് രണ്ടെണ്ണം പൊട്ടി. ഓട് പൊട്ടിയിട്ടുണ്ടോന്നു ഇനി നോക്കണം. നാളെ വന്ന് അതിന്റെയൊക്കെ കാശ് തന്നിട്ടു പൊയ്‌ക്കോണം .”
“തന്നേക്കാമേ…”
” ഈ സംഭാഷണമെല്ലാം ഞാൻ മൊബൈലിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ടു പറ്റിച്ചിട്ട് കടന്നുകളയാമെന്ന് വിചാരിക്കണ്ട ട്ടോ ”
” ഇല്ല സാറേ. നാളെ തന്നെ കാശുകൊണ്ടു തന്നോളാം ”
”തന്നെക്കൊണ്ട് വേറെയും ചില ആവശ്യങ്ങളുണ്ട് . നാളെ വന്ന് എന്നെ ഒന്ന് കാണണം .”
” വരാം സാർ . എന്ത് സഹായവും ഞാൻ ചെയ്തുതരാം. എന്നെ നാറ്റിക്കരുത് ”
”എന്തായാലും തന്റെ കുറെ ഫോട്ടോകളും കൂടി മൊബൈലിൽ എടുത്തു വച്ചേക്കാം. ഒരു വെടിക്കുള്ള മരുന്ന് ഇരിക്കട്ടെ കയ്യിൽ.”
” ഫോട്ടോ പുറത്തു കാണിച്ചു നാറ്റിക്കല്ലേ സാറേ ”
” ഇല്ലെടോ . ആരെയും കാണിക്കില്ല . ഇന്നുമുതൽ നമ്മൾ നല്ല ഫ്രണ്ട് സാ . തന്നെക്കൊണ്ട് എനിക്ക് ചില കാര്യങ്ങളൊക്കെ ഉണ്ട് ”
” സാറുമായി ഫ്രണ്ട്ഷിപ് ഉണ്ടാക്കുന്നത് എനിക്കും ഇഷ്ടമാ ”
”പക്ഷെ ഈ പണി ഇനി പറ്റിയേല കേട്ടോ ? നിറുത്തിക്കോണം ഇന്നത്തെകൊണ്ട് ”
” നിറുത്തി . ഇന്നത്തോടെ നിറുത്തി. സത്യം ”
ബാലചന്ദ്രൻ മൊബൈലിൽ അയാളുടെ കുറെ ഫോട്ടോകളെടുത്തു.
എന്നിട്ട് അയാളെ ബന്ധനവിമുക്തനാക്കി.
യുവാവ് എഴുന്നേറ്റു നിന്നിട്ട് കൈകൂപ്പി പറഞ്ഞു:
“ദയവുചെയ്ത് സാറിതു പുറത്താരോടും പറയരുത്.”
“ഇല്ലെടോ…! “
“എന്തു സഹായം വേണമെങ്കിലും ചെയ്തുതരാം സാറെ.”
“എന്തായാലും നാളെ ഒരു പതിനൊന്നുമണിയാവുമ്പം താനിങ്ങോട്ടുവാ. ഈ നാടിനെപ്പറ്റി എനിക്ക് ചില കാര്യങ്ങള്‍ അറിയാനുണ്ട്.”
“തീര്‍ച്ചയായിട്ടും വരാം സാറെ. എന്തു കാര്യം വേണമെങ്കിലും ഞാന്‍ പറഞ്ഞുതരാം. സാറിനേപ്പോലൊരു സിനിമാക്കാരനുമായിട്ടു ഫ്രണ്ട്ഷിപ് ഉണ്ടാണ്ടാക്കാന്‍ പറ്റുന്നതുതന്നെ ഒരു വല്യ കാര്യമല്ലേ? ചിലപ്പം സിനിമയായിരിക്കും എന്റെ രക്ഷാമാർഗം .”
“എന്നാ സ്ഥലം വിട്ടോ . ഇത്രയും നേരം ഉറക്കമിളച്ചതല്ലേ. പോയിക്കിടന്നു നന്നായിട്ടൊന്നുറങ്ങ് .”
“സാറാരോടും ഇത് പറയരുത്.”
“ഇല്ലെടോ. താന്‍ ധൈര്യായിട്ടു പൊയ്ക്കോ!”
“ഉപദ്രവിക്കാതെ വിട്ടതിനു നന്ദി സാറേ ”
“ങ്ഹ… പോ പോ…”
യുവാവ് ജീവനുംകൊണ്ട് സ്ഥലംവിട്ടു.
ബാലചന്ദ്രന്‍ തിരികെ മുറിയിലേക്ക് നടന്നു.

* * * **** ******
പ്രഭാതം!
രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാനായി ബാലചന്ദ്രന്‍ പീലിപ്പോസ് ചേട്ടന്‍റെ കടയില്‍ ചെന്നപ്പോള്‍ അവിടെയുണ്ട് ശ്രീകുമാര്‍. മുമ്പിലൊരു ചായയും കൈയില്‍ നിവര്‍ത്തിപ്പിടിച്ച പത്രവും!
ബാലചന്ദ്രനെ കണ്ടതും ഒരു ചമ്മലോടെ അയാള്‍ പത്രം ഉയര്‍ത്തി മുഖം മറച്ചു.
ബാലചന്ദ്രനു ചിരിവന്നുപോയി. പുട്ടിനും കടലക്കും ഓർഡർ കൊടുത്തിട്ടു അയാൾ കൈകഴുകി കസേരയിൽ വന്നിരുന്നു. പീലിപ്പോസു ചേട്ടൻ പുട്ടും കടലയുമെടുത്തു മുമ്പില്‍ കൊണ്ടുവന്നുവച്ചിട്ടു ചോദിച്ചു
“ഇന്നലെ രാത്രി ആ വീട്ടിലാണോ സാറെ കിടന്നത്?”
“അതെ…”
“രാത്രി കുഴപ്പം ഒന്നുമുണ്ടായില്ലേ?”
എന്തു കുഴപ്പം?
“അല്ല… യക്ഷീടെ ശല്യം.?”
“ങ്ഹ… ചെറുതായിട്ടൊക്കെ ഒണ്ടായി. പക്ഷേ, ചില മന്ത്രവിദ്യകളൊക്കെ അറിയാമായിരുന്നതുകൊണ്ട് ഞാന്‍ യക്ഷിയെ പിടിച്ച് ഒരു റബര്‍ മരത്തേല്‍ ബന്ധിച്ചു . ഇനി യക്ഷീടെ ശല്യം ഉണ്ടാവില്ല. “
“അതു നുണ.”
“നുണയല്ല. ഇനി ആ വീട്ടില്‍ യക്ഷീടെ ശല്യം ഉണ്ടാവില്ല. സംശയമുണ്ടെങ്കില്‍ ഇന്നു രാത്രി ചേട്ടന്‍ വന്ന് അവിടെ ഒന്ന് താമസിച്ചുനോക്ക്.”
”അയ്യോ ഞാനില്ല. ഭാഗ്യപരീക്ഷണത്തിനൊന്നും ഈ പീലിപ്പോസിനെ കിട്ടില്ല .”
“യക്ഷിയെ പേടിയാ അല്ലയോ?’
”ഒള്ളതു പറയാല്ലോ സാറെ. എനിക്കു പേടിയാ.”
”എന്തിനാ പേടിക്കുന്നേ? യക്ഷികളും പ്രേതങ്ങളുമൊക്കെ നമ്മുടെ സുഹൃത്തുക്കളല്ലേ? എത്രയോ യക്ഷികളേം പ്രേതത്തേംകൊണ്ട് അമ്മാനമാടിയവനാ ഈ കുറ്റിപ്പുറം ബാലന്‍. കേട്ടിട്ടില്ലേ, കൊട്ടാരം വീട്ടിലെ നീലയക്ഷി. എഴുതിയതാരാ? കുറ്റിപ്പുറം ബാലന്‍. പനമരത്തിലെ പാതിരാപുള്ള്! യക്ഷിക്കഥയാ. എഴുതിയതാരാ? കുറ്റിപ്പുറം ബാലന്‍. വായിച്ചിട്ടില്ലേ ഇതൊന്നും?”
“ഇല്ല. കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്നു പേരുള്ള ഒരു സിനിമ കണ്ടിട്ടുണ്ട്.”
“വായന കുറവാ അല്ലിയോ ?”
“വായിക്കാനൊന്നും സമയമില്ല സാറെ. പത്രമൊന്നു മറിച്ചുനോക്കാന്‍പോലും സമയം കിട്ടാറില്ല. ഇവിടുത്തെ പണി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ പത്തുപത്തരയാകും . രാവിലെ അഞ്ചുമണിക്ക് ഇവിടെ എത്തണം . ഇതിനിടയിൽ വായിക്കാൻ എവിടെയാ സമയം ?”
പീലിപ്പോസ് ശ്രീകുമാറിനെ നോക്കി ചോദിച്ചു.
“നീ വായിച്ചിട്ടുണ്ടോടാ ശ്രീക്കുട്ടാ ?”
”ഞാനീ പൈങ്കിളിക്കഥകളൊന്നും വായിക്കാറില്ല.”
പത്രത്തില്‍നിന്നു മുഖമെടുക്കാതെ ശ്രീകുമാര്‍ പറഞ്ഞു.
“അതെ അതെ! ശ്രീക്കുട്ടന്‍ ബുദ്ധിജീവിയല്ലേ. ഞാന്‍ ശ്രീക്കുട്ടന് എന്‍റെ സിനിമേലൊരു റോള് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട് .”
ബാലചന്ദ്രന്‍ പറഞ്ഞു.
“ങ്ഹാ ഹ … അപ്പം നിങ്ങളു തമ്മില്‍ എപ്പ പരിചയത്തിലായി?”
പീലിപ്പോസ് ചോദിച്ചു.
“ഇന്നലെ രാത്രി.” ബാലചന്ദ്രൻ പറഞ്ഞു .
“അമ്പടാ കള്ളാ. സിനിമേലഭിനയിക്കാന്‍ ചാന്‍സു ചോദിച്ച് നീ രാത്രി സാറിനെ പോയി കണ്ടു അല്ലേ?”
“റോളു ചോദിച്ചു വന്നതല്ല. ചുമ്മാ പരിചയപ്പെടാന്‍. പരിചയപ്പെട്ടപ്പം എനിക്ക് തോന്നി എന്‍റെ സിനിമയ്ക്കു പറ്റിയ ഒരു നടനാണെന്ന് “- ബാലചന്ദ്രന്‍ പറഞ്ഞു.
“പിന്നെന്താടാ ശ്രീക്കുട്ടാ സാറിനെ കണ്ടിട്ട് ഒരു പരിചയോം ഇല്ലാത്ത രീതീല്‍ നീ ഇരിക്കുന്നത്?”
പീലിപ്പോസ് ചോദിച്ചു.
” സാറു ചുമ്മാ കളി പറയുന്നതാ പീലിപ്പോസ് ചേട്ടാ.”
പത്രം ഡെസ്കിലേക്കിട്ടിട്ടു ശ്രീകുമാര്‍ എണീറ്റു: “പാര്‍ട്ടീടെ മീറ്റിംഗുണ്ട്. ഞാന്‍ പോട്ടെ.”
“നീ ഈ പാര്‍ട്ടിം പ്രകടനവുമൊക്കെയായിട്ടു നടക്കാതെ വല്ല ജോലീം ചെയ്തു ജീവിക്കാന്‍ നോക്കെടാ ചെക്കാ. ” പീലിപ്പോസ് പറഞ്ഞു.
“ചേട്ടന് ഈ നാട്ടിലെ പട്ടിണിപ്പാവങ്ങളുടെ കണ്ണീരും കഷ്ടപ്പാടും അറിയാഞ്ഞിട്ടു പറയുന്നതാ . അതെങ്ങനാ നിങ്ങളൊക്കെ പെറ്റി ബൂർഷ്വ അല്ലെ പെറ്റി ബൂർഷ്വ ”
ചായയുടെ പണം കൊടുത്തിട്ട് ഇറങ്ങി നടന്നു ശ്രീകുമാര്‍. പീലിപ്പോസ് ബാലചന്ദ്രന്‍റെ നേരെ തിരിഞ്ഞിട്ടു പറഞ്ഞു:
”ഒരു പണീം ചെയ്യാതെ നടക്ക്വാ. പ്രസംഗവും സത്യാഗ്രഹവുമൊക്കെയായിട്ട് . കുറെ കടിച്ചാല്‍ പൊട്ടാത്ത വാചകങ്ങളും ഛർദ്ദിച്ചിടും . ”
“ജീവിക്കാൻ ഓരോരോ വഴികൾ ”
ബാലചന്ദ്രന്‍ ആരോടൊന്നില്ലാതെ പറഞ്ഞു.

***** ***** *****
അജിത്‌മോനെ സ്കൂളിലയച്ചിട്ട് മുറികളെല്ലാം തൂത്തുവൃത്തിയാക്കുകയായിരുന്നു സുമിത്ര.
ആ സമയത്താണ് ഡോര്‍ബെല്‍ ശബ്ദിച്ചത്.
ചൂലു തറയിലിട്ടിട്ട് ആകാംക്ഷയോടെ ചെന്നു വാതില്‍ തുറന്നു.
സുമുഖനായ ഒരു യുവാവ് മന്ദഹസിച്ചുകൊണ്ട് വരാന്തയില്‍ നില്‍ക്കുന്നു.
വെള്ളമുണ്ടും ജൂബ്ബയുമാണ് വേഷം!
സുമിത്രയ്ക്ക് ആളെ പിടികിട്ടിയില്ല. പരിചയമില്ലാത്ത ഭാവത്തില്‍ അവള്‍ നോക്കി നിന്നപ്പോള്‍ യുവാവ് ചോദിച്ചു:
“സുമിത്രയല്ലേ?”
“ഉം.” അവള്‍ തലയാട്ടി.
“ഓര്‍മയുണ്ടോ ഈ മുഖം?”
യുവാവ് പുഞ്ചിരിച്ചുകൊണ്ട് അങ്ങനെ ചോദിച്ചപ്പോള്‍ സുമിത്ര പരുങ്ങി. എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. മനസിലാകാത്ത മട്ടിൽ നിശബ്ദയായി നോക്കിനില്‍ക്കുന്നത് കണ്ടപ്പോള്‍ യുവാവ് പറഞ്ഞു:
“ആലോചിച്ചു തല പുകയ്ക്കണ്ട. ഒരുപാടുവര്‍ഷം മുമ്പ് കണ്ട മുഖമാ. ഇപ്പം മറന്നുകാണും. ഞാനാണെങ്കിലും യാദൃച്ഛികമായി സുമിത്രയെ കണ്ടാല്‍ ഇപ്പം തിരിച്ചറിയുകേല. അമ്മയെവിടെ? അമ്മയെ വിളിക്ക്. അമ്മക്കറിയാം എന്നെ.”
“അമ്മ..”.
” അമ്മ ഇവിടില്ലേ?”
“അമ്മ മരിച്ചുപോയി.”
യുവാവ് ഒരു നിമിഷം നിശ്ചലനായി. മുഖത്തെ മന്ദഹാസം പൊടുന്നനെ മാഞ്ഞു.
“സോറി. ഞാനറിഞ്ഞില്ല.”
അമ്മ എങ്ങനെയാണ് മരിച്ചതെന്നും എത്രനാളായി മരിച്ചിട്ടെന്നും ചോദിച്ചു അയാൾ . ഒടുവില്‍ ആഗതന്‍ സ്വയം പരിചയപ്പെടുത്തി.
“എന്‍റെ പേര് ബാലചന്ദ്രന്‍! പണ്ടു നിങ്ങളു തലയനാട്ട് താമസിച്ചുകൊണ്ടിരുന്നപ്പം തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഒരു ബാലുവിനെ ഓർമ്മയുണ്ടോ ? ഇല്ലിമൂട്ടിലെ ശ്രീധരന്‍ നായരുടെ മകന്‍..?”
എത്ര ആലോചിച്ചിട്ടും ഓര്‍മയിലേക്ക് വന്നില്ല ആ മുഖം. ഇല്ലിമൂട്ടില്‍ ശ്രീധരന്‍ നായരുടെ മകന്‍? അങ്ങനെയൊരു വീട്ടുപേരോ ബാലു എന്ന പേരോ ഓര്‍മയിലൊരിടത്തുമില്ല. മുൻപ് തലയനാട്ട് താമസിച്ചിരുന്നു എന്ന് ‘അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് .
സുമിത്ര മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ ബാലചന്ദ്രൻ പറഞ്ഞു .
“ഒരു പക്ഷെ സുമിത്ര ഓർക്കുന്നുണ്ടാവില്ല .എങ്ങനെ ഓര്‍ക്കാനാ. നിങ്ങളവിടെ നിന്നു വീടുവിറ്റു പോരുമ്പം സുമിത്രയ്ക്ക് രണ്ടോ മൂന്നോ വയസു പ്രായം! ആ പ്രായത്തിലുള്ള കാര്യങ്ങളൊക്കെ ഓർക്കാൻ പറഞ്ഞാൽ പറ്റുമോ? സരസ്വതിയമ്മ ഉണ്ടെന്നു കരുതിയാ ഞാൻ വന്നത് . മരിച്ചുപോയത് അറിഞ്ഞില്ലായിരുന്നു ”
ബാലചന്ദ്രന്‍ ഹൃദ്യമായി ചിരിച്ചു.
സുമിത്രയ്ക്ക് ചിരി വന്നില്ല. ഇയാള്‍ എന്തോ തട്ടിപ്പുമായി വന്നതാണോ എന്നായിരുന്നു അവള്‍ക്കു സംശയം! ബാലു എന്നൊരാളെപ്പറ്റി അമ്മ ഒരിക്കല്‍പ്പോലും പറഞ്ഞുകേട്ടിട്ടില്ലല്ലോ?
“സുമിത്ര ഇപ്പം ഓര്‍ക്കുന്നതെന്താന്നു ഞാന്‍ പറയട്ടെ? ഇയാള്‍ എന്തോ തട്ടിപ്പുമായി ഇറങ്ങിയതാണ്. ഇങ്ങനെയൊരു മനുഷ്യനെ ഞാൻ അറിയുകയുമില്ല കേട്ടിട്ടുമില്ല എന്ന് . അല്ലേ?”
അപ്പോഴും അവൾ മൗനം.
“ഞാനിത്രയൊക്കെ പറഞ്ഞിട്ടും എന്തിനാ വന്നതെന്നു ചോദിച്ചില്ലല്ലോ. ചോദിച്ചില്ലെങ്കിലും പറയാം. ഇവിടെ ഒരു സിനിമയുടെ വര്‍ക്കുമായി ബന്ധപ്പെട്ടു വന്നതാ. കുങ്കുമപാടം എന്ന സിനിമ കണ്ടിട്ടുണ്ടോ? അതിന്‍റെ കഥയും തിരക്കഥയും സംഭാഷണവുമൊക്കെ എന്‍റേതാ. കേട്ടിട്ടുണ്ടാവും കുറ്റിപ്പുറം ബാലന്‍.”
സുമിത്രയുടെ മുഖത്ത് ഒരു നേരിയ മന്ദഹാസം! എങ്കിലും അവൾ ഒന്നും പറഞ്ഞില്ല.
“ഇവിടെ ശിവരാമൻ ചേട്ടന്റെ കെട്ടിടത്തിലാ താമസം. കുറെനാള് ഇവിടുണ്ടാകും. ഇവിടെ വന്ന് ഓരോരുത്തരെ പരിചയപ്പെട്ടപ്പഴാ അറിഞ്ഞത്, മുല്ലക്കലെ സരസ്വതിയുടെ വീടാ ഇതെന്ന്. എന്നാ കണ്ട് ഒന്ന് പരിചയം പുതുക്കാല്ലോന്ന് കരുതി വന്നതാ.”
ബാലചന്ദ്രന്‍ പറഞ്ഞതെല്ലാം കേട്ടുനിന്നതല്ലാതെ തിരിച്ചങ്ങോട്ടൊന്നും ചോദിച്ചില്ല സുമിത്ര! ഒരു പരിചയവുമില്ലാത്ത ആളിനോട് എന്താണ് ചോദിക്കുക?
“സംശയം ഇപ്പഴും മാറിട്ടില്ലാന്നു തോന്നുന്നു?”
അപ്പോഴും മൗനമായി നിന്നതേയുള്ളൂ സുമിത്ര.
“ഓക്കെ. നമുക്ക് പിന്നെ കാണാം. പേടിയും സംശയവുമൊക്കെ മാറിയിട്ട് ”
ഒന്ന് പുഞ്ചിരിച്ചിട്ടു ബാലചന്ദ്രന്‍ തിരിഞ്ഞു പടിയിറങ്ങി നടന്നു.
(തുടരും )

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here