കണ്ണാടിയുടെ മുമ്പില്‍ നിന്ന് അണിഞ്ഞൊരുങ്ങുകയാണ് സുമിത്ര. ഒരുക്കാന്‍ ബ്യുട്ടീഷനും കൂട്ടുകാരികളുമൊക്കെയായി നാലഞ്ചുപേരുണ്ട് ചുറ്റിലും.
സൗമിനി ടീച്ചറും ജൂലി ടീച്ചറും അടുത്തിരുന്ന് ഓരോരോ കമന്‍റുകള്‍ പറഞ്ഞു കളിയാക്കുന്നു.
പുറത്ത്, സില്‍ക്ക് ജുബ്ബയും വെള്ള മുണ്ടും ധരിച്ച് അതിഥികളെ സ്വീകരിച്ചിരുത്തുന്ന തിരക്കിലായിരുന്നു ജയദേവന്‍.
പ്രഭാത ഭക്ഷണം തയ്യാറാക്കുന്ന പാചകക്കാർക്കു നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് പിന്നാമ്പുറത്ത് ഓടിനടക്കുന്നു സതീഷ്.
തലയിലൊരു തോർത്തു വട്ടം കെട്ടി നിലത്തിരുന്നു സവാള അരിയുകയാണ് കരടി മാധവന്‍.
മഞ്ജുളയും ഭവാനിയും ഡൈനിങ് റൂമിൽ അയല്‍ക്കാരോടും ബന്ധുക്കളോടും വിശേഷങ്ങള്‍ പങ്കിട്ടിരിക്കുന്നു. സീതാലഷ്മി അടുക്കളയിൽ പാല് ചൂടാക്കുന്ന തിരക്കിലും .
ബ്രേക്ക് ഫാസ്റ്റ് റെഡിയായി കഴിഞ്ഞപ്പോൾ സതീഷ് വന്നു അതിഥികളെ പ്രഭാത ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. മുറ്റത്തൊരുക്കിയ വിശാലമായ പന്തലിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പാൻ ദിവാകരനും പിലിപ്പോസും ശ്രീകുമാറും ശിവരാമൻ ചേട്ടനുമൊക്കെയുണ്ടായിരുന്നു. സതീഷും ജയദേവനും ഓടിനടന്ന് എല്ലാറ്റിനും നേതൃത്വം നൽകി.
പത്തുമണി കഴിഞ്ഞപ്പോൾ ജയദേവന്‍ ഡ്രസിംഗ് റൂമിന്റെ വാതില്‍ക്കല്‍ വന്ന് നിന്ന് ചോദിച്ചു :
“ഒരുക്കം കഴിഞ്ഞില്ലേ ? നേരം ഒരുപാടായി. ഇനിയും താമസിച്ചാൽ അങ്ങെത്തുമ്പോഴേക്കും വൈകും. ”
” ഒരു പത്തു മിനിട്ടുകൂടി .” ബ്യുട്ടീഷൻ മേക്കപ്പിന്റെ സ്പീഡ് കൂട്ടി.
അവസാനത്തെ മിനുക്കുപണിയും കഴിഞ്ഞിട്ട് ബ്യൂട്ടീഷന്‍ അവളെ അടിമുടിയൊന്നു നോക്കി.
എല്ലാം തൃപ്തികരം.
“ചുണ്ടിലെ ചുവപ്പ് ഒരല്പം കൂടിയോ ?”
അടുത്തുനിന്ന ജൂലി ടീച്ചറിനു സംശയം.
”ഹേയ് , ഇല്ല . അത്രയും വേണം ” സൗമിനി പറഞ്ഞു.
മുഖത്തെ പൗഡർ ഒന്നുകൂടി ടച്ച് ചെയ്തു ശരിയാക്കിയിട്ടു ബ്യൂട്ടീഷ്യൻ പറഞ്ഞു :
” കഴിഞ്ഞു ”
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അകമ്പടിയോടെ, സർവ്വാഭരണ വിഭൂഷിതയായി സുമിത്ര വെളിയിലേക്കിറങ്ങി.
മുറ്റത്തും റോഡിലും വാഹനങ്ങളുടെ നിര.
ജയദേവന്‍ അവളെ തന്റെ കാറിനടുത്തേക്കാനയിച്ചു.
മനോഹരമായി അലങ്കരിച്ച കാറിന്റെ പിന്‍വാതില്‍ തുറന്നുകൊടുത്തിട്ട് ജയന്‍ പറഞ്ഞു:
“കേറിക്കോ.”
ആദ്യം സുമിത്ര കയറി. പിന്നാലെ സീതാലക്ഷ്മിയും മഞ്ജുളയും.
വാതിലടച്ചിട്ടു ജയദേവന്‍ മുന്‍വാതില്‍ തുറന്ന് ഡ്രൈവര്‍ സീറ്റില്‍ കയറി ഇരുന്നു.
ടൗണിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് വിവാഹം.
വണ്ടി സാവധാനം മുമ്പോട്ടുരുണ്ടു. പിന്നാലെ ഒന്നൊന്നായി മറ്റു വാഹനങ്ങളും.
അമ്പലമുറ്റത്തു ആ വാഹനങ്ങള്‍ വന്നുനിന്നു.
അമ്പലമുറ്റം ജനനിബിഡമായിരുന്നു. ഉയര്‍ന്ന പോലീസുദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കന്മാരും സര്‍ക്കാര്‍ ജോലിക്കാരുമുള്‍പ്പെടെ നിരവധി പേര്‍.
ഗ്രൗണ്ടിലെങ്ങും വാഹനങ്ങളുടെ പ്രളയം!
വരനും കൂട്ടരും ഇനിയും എത്തിയിട്ടില്ല.
സുമിത്ര കാറില്‍ തന്നെയിരുന്നതേയുള്ളൂ.
പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ബാലചന്ദ്രനും ബന്ധുക്കളും എത്തി. കാറില്‍ നിന്നിറങ്ങിയ ബാലചന്ദ്രനെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വന്ന് ഹസ്തദാനം നല്‍കി സ്വീകരിച്ചു .
ക്രീം കളറിലുള്ള ജുബ്ബയും കസവുകരയുള്ള ഡബിള്‍ വേഷ്ടിയുമായിരുന്നു ബാലചന്ദ്രന്‍റെ വേഷം. കഴുത്തില്‍ വലിയൊരു സ്വര്‍ണച്ചെയിന്‍.
ജയദേവന്‍ വാച്ചില്‍ നോക്കി. മുഹൂർത്തം അടുക്കുന്നു. അയാള്‍ വന്നു കാറിന്‍റെ ഡോര്‍ തുറന്നിട്ട് സുമിത്രയെ പുറത്തേക്കു ഇറക്കി.
വലതു കാലുവച്ചു സുമിത്ര സാവധാനം കാറില്‍ നിന്നിറങ്ങി. ജയദേവനും സതീഷും മഞ്ജുളയും സീതാലക്ഷിയും മറ്റു ബന്ധുക്കളും ചേര്‍ന്ന് അവളെ കല്യാണമണ്ഡപത്തിലേക്കാനയിച്ചു.
നിശ്ചിത മുഹൂര്‍ത്തത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ബാലചന്ദ്രന്‍ സുമിത്രയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി.
ചടങ്ങുകഴിഞ്ഞതും എല്ലാവരും സദ്യാലയത്തിലേക്ക് നീങ്ങി.
21 ഐറ്റങ്ങളുമായി വിഭവസമൃദ്ധമായ ഊണ്. ഊണുകഴിഞ്ഞ് ഹാളിലേക്ക് വന്നവർ വധൂവരന്മാരെ കണ്ടു അനുഗ്രഹിക്കാനും ആശംസകൾ നേരാനും തിരക്കുകൂട്ടി. സുഹൃത്തുക്കളും മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും ബിസിനസുകാരും പത്രക്കാരുമൊക്കെ വന്നു നവദമ്പതികൾക്ക് ഹസ്തദാനം നൽകിയിട്ട് ഒപ്പം നിന്ന് ഫോട്ടോ എടുത്തു.. ബാലചന്ദ്രൻ എല്ലാവരെയും സുമിത്രക്ക് പരിചയപ്പെടുത്തി .
കേസന്വേഷിക്കാൻ വന്ന ഐ പിസ് ഉദ്യോഗസ്ഥൻ ‘പ്രതി’യെ വിവാഹം ചെയ്തു എന്ന വിശേഷണത്തോടെ ചില ചാനലുകൾ ഈ കല്യാണം ഒരു കൗതുക വാർത്തയാക്കി സംപ്രേഷണം ചെയ്‌തുകൊണ്ടിരുന്നു.
അതിഥികൾ പിരിഞ്ഞ്, തിരക്ക് ഒഴിഞ്ഞപ്പോൾ നേരം മൂന്നുമണി.
വധൂവരന്മാർ വേദിയിൽ നിന്നിറങ്ങി ഹാളിലേക്ക് വന്നു.
”ജയദേവൻ എവിടെ ? എനിക്കൊന്നു പരിചയപ്പെടണം. ”
ബാലചന്ദ്രൻ പറഞ്ഞു .
സുമിത്രയുടെ കണ്ണുകൾ ഹാളിലാകമാനം ചുറ്റിത്തിരിഞ്ഞപ്പോൾ കണ്ടു . സതീഷുമായി സംസാരിച്ചുകൊണ്ടു ഒരു മൂലക്കിരിക്കുന്നു ജയേട്ടൻ.
”ദാ, ഇരിക്കുന്നു . വാ പരിചയപ്പെടുത്താം ”
ബാലചന്ദ്രനെ വിളിച്ചുകൊണ്ടു സുമിത്ര ജയദേവന്റെ അടുത്തേക്ക് ചെന്നു.
ബാലചന്ദ്രനെ കണ്ടതും ജയനും സതീഷും എണീറ്റു.
ജയദേവനു വല്ലാത്തൊരു ചമ്മല്‍.
”ഇതാണ് ഞാൻ പറഞ്ഞ ജയേട്ടൻ. ”
സുമിത്ര ജയനെ പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞു.
”ഹലോ.”
ബാലചന്ദ്രന്‍ കൈനീട്ടിയപ്പോൾ ജയദേവൻ കൈകൊടുത്തു.
“പറഞ്ഞുകേട്ടിട്ടേയുള്ളൂ . കാണുന്നതിപ്പം ആദ്യാ ”
ബാലചന്ദ്രന്‍ ചിരിച്ചു.
“കേട്ടതൊന്നും നല്ലതായിരിക്കില്ലല്ലോ.”
ഒരു വിളറിയ ചിരിയോടെ ജയദേവൻ ചോദിച്ചു.
“മോശമായി ഒന്നും ഇവൾ എന്നോട് പറഞ്ഞിട്ടില്ലാട്ടോ.”
”എങ്കിൽ സന്തോഷം !”
കുറെനേരം അവര്‍ സംസാരിച്ചു നിന്നു.
”ബാലേട്ടന് ഇദ്ദേഹത്തെ മനസിലായോ ?”
സതീഷിനെ ചൂണ്ടിക്കൊണ്ട് സുമിത്ര ചോദിച്ചു.
” പിന്നെ . കേസന്വേഷണത്തിനായി രണ്ടുതവണ ആ വീട്ടിൽ ചെന്നതല്ലേ ഞാൻ . ഒരു ഘട്ടത്തിൽ പ്രതിയാണോന്നു സംശയിക്കുകപോലും ചെയ്തു ”
”ഈശ്വരാ ! സതീഷേട്ടനെ സംശയിക്കാൻ എങ്ങനെ തോന്നി ബാലേട്ടന് ? ”
” ഞങ്ങൾ പോലീസുകാർക്ക് എല്ലാവരെയും സംശയമാ ”
”അപ്പം എന്റെ കാര്യം കട്ടപ്പൊകയാകുമോ ?” സുമിത്ര ചിരിച്ചു.
” ഏയ് . ഇത് ഞാൻ ഉരച്ചു നോക്കി എടുത്തതല്ലേ. പത്തരമാറ്റ് തനി തങ്കമാണെന്നു തിരിച്ചറിഞ്ഞിട്ടു തന്നെയാ എടുത്തത്. ”
ആ സമയം സതീഷും മഞ്ജുളയും ഭവാനിയും അങ്ങോട്ടുവന്നു. സുമിത്ര അവരെയും പരിചയപ്പെടുത്തി ബാലചന്ദ്രന്.
“എന്‍റെ വിഷമഘട്ടങ്ങളില്‍ എനിക്ക് താങ്ങും തണലുമായി നിന്ന ആളാ ഇവരൊക്കെ.”
സുമിത്ര പറഞ്ഞു.
“നിങ്ങളെ എല്ലാവരെയും കാണുകയും പരിചയപ്പെടുകയും ചെയ്തതില്‍ സന്തോഷം. ഈ സ്നേഹബന്ധം നമുക്ക് ഇനിയും തുടരണം കേട്ടോ.”
“തീര്‍ച്ചയായും.”
സതീഷ് ഹസ്തദാനം നൽകിക്കൊണ്ട് പറഞ്ഞു.
അവര്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ ബാലചന്ദ്രന്‍റെ അച്ഛന്‍ വന്നു പറഞ്ഞു.
“ഇനി പോകാന്‍ നോക്കാം. രാഹുകാലത്തിനുമുമ്പ് വീട്ടില്‍ ചെന്നു കേറണം.”
“രാഹുകാലമൊക്കെ നോക്കണോ അച്ഛാ?”
ബാലചന്ദ്രന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
“നോക്കണം ബാലേട്ടാ.” സുമിത്ര പറഞ്ഞു: “വിശ്വാസങ്ങളും ആചാരങ്ങളുമൊന്നും തെറ്റിക്കണ്ട.”
“കണ്ടോ. ഇവള്‍ക്ക് വിവരമുണ്ട്.”
“ഓക്കെ ഓക്കെ. എല്ലാം അതിന്‍റെ വഴിപോലെ നടന്നോട്ടെ. ഞാനായിട്ട് ഒന്നും വേണ്ടെന്നു വയ്ക്കുന്നില്ല ”
ജയദേവനോടും സതീഷിനോടും യാത്രപറഞ്ഞിട്ട് ബാലചന്ദ്രന്‍ കാറിനടുത്തേക്ക് പോകാനായി തിരിഞ്ഞു. അപ്പോഴാണ് സുമിത്ര അജിത്മോനെക്കുറിച്ചോര്‍ത്തത്.
“ബാലേട്ടാ… അജിത്മോന്‍?”
“അവനെ വിളിക്ക്. നമ്മുടെ കാറില്‍ കൊണ്ടുപോകാം.” ബാലചന്ദ്രൻ പറഞ്ഞു.
“അവനെവിടെ ജയേട്ടാ?”
സുമിത്ര നാലുചുറ്റും നോക്കി.
കുറച്ചകലെ കൂട്ടുകാരുടെ കൂടെ ബലൂൺ പൊട്ടിച്ചു കളിച്ചു രസിക്കുകയാണ് അവൻ .
”സുമിത്ര പൊയ്‌ക്കോ . അവനെ ഞങ്ങളുടെ കൂടെ കൊണ്ടുവന്നോളാം .”
ജയൻ പറഞ്ഞു.
“അതു വേണ്ട. അവന് വിഷമമാകും. ഒന്നിങ്ങു വിളിച്ചോണ്ടു വര്വോ അവനെ?”
ജയദേവന്‍ പോയി അജിത്മോനെ കൂട്ടിക്കൊണ്ടുവന്നു.
“മോനെ വാ… എന്‍റെ കൂടെ കാറില്‍ പോകാം.”
സുമിത്ര അവന്‍റെ കൈയില്‍ പിടിച്ചു.
“വേണ്ട ചേച്ചീ. ഞാന്‍ ജയേട്ടന്‍റെ കൂടെ വന്നോളാം .”
“ജയന്‍ ഇവനെ അങ്ങെത്തിച്ചോളും സുമിത്രേ.”
മഞ്ജുള പറഞ്ഞു.
“അതുവേണ്ട . ഇവനെ നമുക്ക് നമ്മുടെ വണ്ടിയിൽ തന്നെ കൊണ്ടുപോകണം . എന്റെ ബെസ്റ്റ് ഫ്രണ്ടാ ഇവൻ . “
ബാലചന്ദ്രൻ അവന്റെ കൈയിൽ പിടിച്ചു.
“വേണ്ട ബാലേട്ടാ . ഞാൻ ജയേട്ടന്റെ കാറിൽ വന്നോളാം “
”ഞാൻ നിന്റെ നാട്ടിൽ വന്നിട്ട് ആദ്യം പരിചയപ്പെട്ടത് നിന്നെയാ. എനിക്കുപേക്ഷിക്കാൻ പറ്റുമോടാ നിന്നെ ? ഓർക്കുന്നുണ്ടോ, സിനിമയിൽ അഭിനയിക്കാൻ ചാൻസ് തരാമെന്നു ഞാൻ പറഞ്ഞത് ? അത് നുണപറഞ്ഞതല്ല . എന്റെ അടുത്ത സിനിമയിൽ നിനക്കൊരു വേഷമുണ്ടാകും . അത് ഞാൻ പറഞ്ഞു ഏർപ്പാടാക്കിയിട്ടുണ്ട്. ”
അജിത്‌മോന് വലിയ സന്തോഷം.
” എന്നാ ഞാൻ ബാലേട്ടന്റെ കാറിൽ വരാം ”
”മിടുക്കൻ ”
ബാലചന്ദ്രന്റെ കയ്യിൽ തൂങ്ങി അവൻ . മൂന്നുപേരും പുറത്തേക്കിറങ്ങി കാറിനു സമീപത്തേക്കു നടന്നു.
ബാലചന്ദ്രന്‍ കാറിന്‍റെ മുൻ വാതില്‍ തുറന്നിട്ട് അജിത്തുമോനെ മുൻസീറ്റിൽ കയറ്റി ഇരുത്തി .
ഡോർ അടച്ചിട്ടു പിൻ വാതിൽ തുറന്നു സുമിത്രയെ അകത്തേക്ക് കയറ്റി. പിറകെ ബാലചന്ദ്രനും കയറി ഇരുന്നു. .
”പോകാം ”
നിർദേശം കിട്ടിയതും ഡ്രൈവർ ചാക്കോ കാര്‍ മുൻപോട്ടെടുത്തു .
കാറിനകത്ത് ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം അനുഭവപ്പെട്ടപ്പോൾ സുമിത്ര നാലുചുറ്റും നോക്കി . ഒരു വലിയ ഇലഞ്ഞിപ്പൂമാല കാറിന്റെ ഉള്ളിൽ മുൻഭാഗത്തു തൂക്കിയിട്ടിരിക്കുന്നു.
;; ഇലഞ്ഞിപ്പൂ ഇഷ്ടമാണോ ബാലേട്ടന് ?”
” എനിക്ക് ഏറ്റവും ഇഷ്ടമുള്ള പൂ അതാ. അതിന്റെ മണം എത്ര ആസ്വദിച്ചാലും മതിവരുമോ? ”
”എനിക്കും അങ്ങനെയാ ബാലേട്ടാ. ഏറ്റവും ഇഷ്ടമുള്ളത് ഇലഞ്ഞിപ്പൂവാ ”
”അപ്പം നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ തമ്മിൽ നല്ല പൊരുത്തമുണ്ട് അല്ലേ ?”
”ഉം . ഞാനിപ്പം അതോർത്തതേയുള്ളു ” ”
ബാലചന്ദ്രൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
ആ ദേഹത്തോട് ഒട്ടിച്ചേര്‍ന്നിരുന്നപ്പോൾ കുളിരുകോരി അവൾക്ക് .
അയാളുടെ കയ്യിൽ വിരലുകൾ കോർത്ത് അവൾ മുറുകെ പിടിച്ചു . ഇനി ഈ ശരീരവും മനസും തന്റേതു മാത്രം !
വണ്ടി മുമ്പോട്ടു ഓടുമ്പോൾ ബാലചന്ദ്രന്‍ പറഞ്ഞു.
“ജോലി സംബന്ധമായി എനിക്ക് ഒരുപാട് അലയേണ്ടിവരും. വീട്ടില്‍ ഒറ്റയ്ക്കിരുന്നു നീ ബോറടിക്കില്ലേ?”
“അതു സാരമില്ല ബാലേട്ടാ.”
“ഇപ്പ സാരമില്ലെന്നു തോന്നുമെങ്കിലും പിന്നീടതു സാരമാകും. അതിനു ഞാനൊരു വഴി കണ്ടുവച്ചിട്ടുണ്ട്.”
എന്തേ എന്ന് ചോദ്യരൂപേണ അവള്‍ ഭര്‍ത്താവിനെ നോക്കി.
“ടീച്ചിംഗ് ഒരുപാട് ഇഷ്ടാണെന്നല്ലേ പറഞ്ഞത്?”
“അതെ.”
“വീടിനടുത്തുള്ള ഒരു സ്കൂളില് ഞാനൊരു ജോലി പറഞ്ഞുവച്ചിട്ടുണ്ട്. അടുത്ത അക്കാഡമിക് ഇയറിൽ നിനക്കവിടെ കേറാം ”
“ഉവ്വോ! എനിക്ക് ഒരുപാട് സന്തോഷായീട്ടോ.”
“ഒരുവര്‍ഷക്കാലം ഒരുപാട് വേദനിച്ചില്ലേ ഈ മനസ്. ഇനി ഈ മനസില്‍ സന്തോഷം മാത്രമേ വരാവൂ. ഈ കണ്ണുകള്‍ ഇനി ഒരിക്കലും നിറയരുത്. നിറയാന്‍ ഞാനനുവദിക്കില്ല.”
ബാലചന്ദ്രന്‍ അവളെ തന്നിലേക്ക് കുറച്ചുകൂടി ചേര്‍ത്തുപിടിച്ചു.
“ഈ സ്നേഹം മരിക്കുന്നതുവരെ ഉണ്ടാകണം ട്ടോ.”
ബാലചന്ദ്രന്‍റെ തോളില്‍ ശിരസ് ചായ്ചുകൊണ്ടവള്‍ പറഞ്ഞു.
“തീര്‍ച്ചയായും.! ഞാനങ്ങോട്ട് നല്‍കുന്ന സ്നേഹം അതേ അളവിലും തൂക്കത്തിലും എനിക്കിങ്ങോട്ടും തരില്ലേ?”
“എനിക്കൊരു ജീവിതം തന്ന എന്‍റെ ബാലേട്ടന് സ്നേഹം മാത്രമല്ല എന്‍റെ ഹൃദയം മുഴുവന്‍ ഞാന്‍ തന്നു കഴിഞ്ഞു. സ്വപ്നത്തില്‍പോലും വിചാരിച്ചില്ല ഇത്രയും സ്നേഹമുള്ള ഒരു ഭര്‍ത്താവിനെ ദൈവം എനിക്ക് കൊണ്ട് തരുമെന്ന് .”
ഭർത്താവിന്റെ ദേഹത്ത് ഒരു കൊച്ചുകുട്ടിയെപ്പോലെ ഒട്ടിച്ചേര്‍ന്ന് അവൾ ഇരുന്നു.
(അവസാനിച്ചു.)
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 42
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 43
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 44
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 45
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 46
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 47
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 48
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 49
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 50
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 51