Home Entertainment ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 27

ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 27

1032
0
ഇലഞ്ഞിപ്പൂക്കൾ – കുറ്റാന്വേഷണ നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി– അധ്യായം 27

സതീഷ് ഒന്നും മിണ്ടാതെയിരിക്കുന്നതു കണ്ടപ്പോള്‍ മഞ്ജുള ചോദ്യം ആവര്‍ത്തിച്ചു.
” ഞാൻ ചോദിച്ചത് കേട്ടില്ലേ ? ഞായറാഴച്ച എന്ത് ബിസിനസായിരുന്നൂന്ന് ”
“നിന്നോട് സത്യം പറയാം . നിന്റെ മുൻപിൽ എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല .”
നടന്നതെന്താണെന്ന് സതീഷ് വിശദീകരിച്ചു.
”എന്നിട്ട് എന്തേ ഇതെന്നോട് നേരത്തെ പറഞ്ഞില്ല? ഞാൻ സതിയേട്ടന്റെ ഭാര്യയല്ലേ? ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ട് എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല? സതിയേട്ടനെ ഇങ്ങനെയൊന്നുമല്ല ഞാൻ കരുതീരുന്നത് ” മഞ്ജുള കരച്ചിലിന്റെ വക്കോളമെത്തി .
”മോളെ , ഞാൻ വേറൊന്നും ഉദ്ദേശിച്ചു പോയതല്ല . നിനക്കു തെറ്റിധാരണ ഉണ്ടാകണ്ടാല്ലോന്നു കരുതി അത് നിന്നോട് പറഞ്ഞില്ലെന്നേയുള്ളൂ ”
”എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനും കൂടി വരുമായിരുന്നല്ലോ? എന്തുകൊണ്ട് അത് പറഞ്ഞില്ല? അവള് പറഞ്ഞോ തനിച്ചു വന്നാൽ മതിയെന്ന് ?”
”ഏയ് . അങ്ങനൊന്നും പറഞ്ഞില്ല ”
” പിന്നെന്താ എന്നെ വിളിക്കാതിരുന്നത് ? ”
” ഒരു പ്രശ്‌നം ഉണ്ടെന്നു പറഞ്ഞപ്പോൾ തനിച്ചങ്ങോട്ടു പോയി. അത്രേയുള്ളു ”
”എന്താ വല്ല അബോർഷൻ കേസും ആയിരുന്നോ ? ”
” നീയും ജയനെപ്പോലെ ഇത്ര തരം താഴ്‌ന്നു സംസാരിക്കാതെ മഞ്ജു . അമ്മ ഇവിടില്ലാതെ പോയത് എന്റെ ഭാഗ്യം . അവൻ പറഞ്ഞതൊക്കെ അമ്മ കേട്ടിരുന്നെങ്കിൽ എന്ത് മോശമായിരുന്നേനെ ”
” കേൾക്കുന്നതിലേ ചിലർക്ക് മോശമുള്ളു . ചെയ്യുന്നതിലൊരു കുഴപ്പവുമില്ല”
” ഞാൻ എന്ത് ചെയ്തെന്നാ മഞ്ജു ? നീയിങ്ങനെ പറയല്ലേ . സുമിത്രയെ എന്റെ പെങ്ങളെപ്പോലെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു . അവളും എന്നെ സഹോദരനെപ്പോലെയെ കണ്ടിട്ടുള്ളു. അതൊരു പാവം കൊച്ചാ . നിനക്കറിയാല്ലോ അവളെ ”
” പാവമായിട്ടല്ലേ പാതിരാത്രീൽ അന്യപുരുഷന്റെ വീട്ടിൽ ചെന്ന് കേറിയത് . സതിയേട്ടന്‍ അവൾക്കുവേണ്ടി ജയനോട് വാദിക്കുന്നത് കണ്ടപ്പഴേ എനിക്ക് സംശയം തോന്നിയിരുന്നു. ”
”അവൻ പറഞ്ഞത് മുഴുവൻ കല്ലുവച്ച നുണയാ മഞ്ജു . നീയൊന്നുവിശ്വസിക്ക്‌ എന്നെ ”
”എന്തായാലും ഞാനറിയാതെ ചേട്ടൻ ആ വീട്ടിൽ പോയീന്നുള്ളത് സത്യമാണല്ലോ. ജയൻ ഇപ്പം അത് വിളിച്ചു പറഞ്ഞതു കൊണ്ടല്ലേ സത്യം പുറത്തുവന്നത് ? ചോദിച്ചപ്പം ബിസിനസ് ആവശ്യത്തിന് പോയീത്രെ . എന്നോട് വേണമായിരുന്നോ ഈ നുണ ?”
സതീഷ് ഒന്നും മിണ്ടിയില്ല . അയാൾ ഓർത്തു . ഇപ്പോൾ ഇവളോട് എന്തുപറഞ്ഞാലും വിശ്വസിക്കില്ല . സുമിത്രയുടെ വീട്ടിൽ പോയ കാര്യം നേരെത്തെ ഒന്ന് പറഞ്ഞേക്കാമായിരുന്നു. അതുപറയാതിരുന്നതുകൊണ്ടാണ് ഇപ്പോൾ തന്നിലുള്ള വിശ്വാസം ഇവൾക്കു നഷ്ടപ്പെട്ടു പോയത് .
”ആ തേവിടിശ്ശിയെ ചേട്ടൻ ഇനി വിളിക്കുകയോ സംസാരിക്കുകയോ ചെയ്തൂന്നറിഞ്ഞാൽ അന്ന് തീരും നമ്മളു തമ്മിലുള്ള ബന്ധം. അവളിങ്ങോട്ടു വിളിച്ചാൽ ഫോൺ എടുക്കുകയും ചെയ്യരുത് ”
അങ്ങനെ പറഞ്ഞിട്ട് ചവിട്ടി കുലുക്കിക്കൊണ്ട് മഞ്ജുള ഡൈനിങ് മുറിയിലേക്ക് പോയി.
ഡൈനിങ് റൂമിലെ കസേരയിൽ വന്ന് അവള്‍ താടിക്ക് കൈയും കൊടുത്ത് ചിന്താമഗ്നയായി ഇരുന്നു .
ജയദേവന്‍ പറഞ്ഞ വാചകങ്ങള്‍ ഹൃദയത്തില്‍ കല്ലുപോലെ കിടക്കുകയാണ്.
സതീഷും സുമിത്രയും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നെന്ന് !
സത്യമായിരിക്കുമോ അത്?
സാഹചര്യങ്ങള്‍ വച്ചു നോക്കുമ്പോള്‍ സത്യമാകാനാണ് സാധ്യത!
താനറിയാതെ ചേട്ടന്‍ അവളുടെ വീട്ടില്‍ പോയില്ലേ? അവൾക്കുവേണ്ടി ഘോരഘോരം വാദിച്ചില്ലേ ? അവളെ ഈ വീട്ടിൽ താമസിപ്പിച്ചത് തന്റെ തെറ്റ് . സതിയേട്ടനിൽ നിന്നും ഒരുപാട് കാശ് അടിച്ചെടുത്തു കാണും അവൾ. .
ഇരുന്നിട്ട് ഇരിപ്പുറച്ചില്ല മഞ്ജുവിന് .
കാലുവെന്ത പട്ടിയെപ്പോലെ എണീറ്റ് ഡൈനിങ് റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ഭവാനി മൂത്തമകന്‍റെ വീട്ടില്‍ പോയിരിക്കുകയായിരുന്നതിനാല്‍ ഈ സംഭവങ്ങള്‍ക്കൊന്നും സാക്ഷിയായില്ല.
കിടപ്പുമുറിയിൽ നിന്നെണീറ്റു സതീഷ് ഡൈനിംഗ് റൂമിലേക്ക് ചെന്നു.
ഡൈനിംഗ് റൂമിലെ കസേരയിലിരുന്നു മേശയിലേക്കു ശിരസുചായ്‌ച്ചു ശബ്ദമില്ലാതെ കരയുകയായിരുന്നു മഞ്ജുള അപ്പോൾ .
സതീഷിന്‍റെ മനസ് വേദനിച്ചു.
ജയദേവന്‍ കോരിയിട്ട തീക്കനല്‍ അവളുടെ ഹൃദയത്തെ വല്ലാതെ പൊള്ളിച്ചിട്ടുണ്ടെന്നു മനസിലായി . ആ പൊള്ളൽ കരിയാൻ കുറെ താമസമെടുക്കും . അത്രയ്ക്ക് വിശ്വസനീയമായ കഥയല്ലേ അവൻ ഉണ്ടാക്കി വിളമ്പിയത് . ആരാണെങ്കിലും വിശ്വസിച്ചുപോകുമല്ലോ .
ജയനെ അടിക്കേണ്ടിയിരുന്നില്ല. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അങ്ങനെ ചെയ്തുപോയി. അതാണ് അവനെ കൂടുതൽ പ്രകോപിപ്പിച്ചത്.
ഒരിക്കലും വിചാരിച്ചില്ല അവനോട് പിണങ്ങേണ്ടിവരുമെന്ന്! താൻ പറയുന്നതു അവൻ കേൾക്കുമെന്നായിരുന്നു പ്രതീക്ഷ . ഒരുപക്ഷെ അവനും തന്നെ സംശയിക്കുന്നുണ്ടാവും . സാഹചര്യങ്ങൾ അങ്ങനെയായിരുന്നല്ലോ .
ഒരു കണക്കിന് മഞ്ജുവിനെ കുറ്റപ്പെടുത്താൻ കഴിയില്ല . ഏതൊരു പെണ്ണാണെങ്കിലും ഇതൊക്കെ വിശ്വസിച്ചു പോകും .
മഞ്ജുള ചോദിച്ചതുപോലെ താനെന്തിനാണ് സുമിത്രയ്ക്കുവേണ്ടി ഇത്ര കഷ്ടപ്പെടുന്നത്? അവളു തന്‍റെ ആരാണ്? എന്നാലും പ്രത്യേകമായി ഒരു സ്നേഹം തോന്നി അവളോട് . തനിക്ക് ഒരു പെങ്ങള്‍ ഇല്ലാത്തതുകൊണ്ടായിരിക്കാം. കണ്ണീരിന്‍റെ തുരുത്തില്‍ ഒറ്റപ്പെട്ടുനില്‍ക്കുമ്പോള്‍ ആരെങ്കിലും വേണ്ടേ അവള്‍ക്കൊരു സഹായത്തിന്.
സതീഷ് സാവധാനം മഞ്ജുളയുടെ അടുത്തുചെന്ന് അവളുടെ ചുമലില്‍ കൈവച്ചു.
ഭര്‍ത്താവിന്‍റെ കരസ്പര്‍ശമേറ്റപ്പോള്‍ അവള്‍ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു.
“കരയാന്‍ മാത്രം ഒന്നും ഉണ്ടായിട്ടില്ല മഞ്ജു.”
അവളുടെ സമീപം കസേരയില്‍ ഇരുന്നിട്ട് ആ മുഖം പിടിച്ചുയര്‍ത്തി കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് സതീഷ് തുടര്‍ന്നു:
“അവനെ അടിച്ചതിലുള്ള ദേഷ്യംകൊണ്ട് അവന്‍ പറഞ്ഞതാ ഈ കള്ളക്കഥകളൊക്കെ. ഞാനവളുടെ ദേഹത്തൊന്നു തൊട്ടിട്ടുപോലുമില്ല.”
പൊടുന്നനെ ഭര്‍ത്താവിന്‍റെ മാറിലേക്ക് ശിരസുചേര്‍ത്ത് കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടവള്‍ പറഞ്ഞു.
“സുമിത്രയെ കാണാന്‍ പോയ കാര്യം എന്നോടൊന്നു പറഞ്ഞില്ലല്ലോ. അതാ ചേട്ടാ എനിക്കേറ്റവും വിഷമം ”
“നീ തെറ്റിദ്ധരിച്ചാലോന്നു കരുതി പറയാതിരുന്നതാ. അത് തെറ്റായിപ്പോയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു ”
“അവളു ചീത്തയാ സതിയേട്ടാ. വിശ്വസിക്കാന്‍ കൊള്ളില്ലാത്തവളാ. അവളുമായി ഇനി ഒരു ബന്ധവും നമുക്ക് വേണ്ട ”
” വേണ്ടെങ്കിൽ വേണ്ട . നിറുത്തി. നിന്റെ ഇഷ്ടത്തിന് എതിരായി ഞാൻ ഇനി ഒന്നും പ്രവൃത്തിക്കില്ല . പോരെ ?”
”ആ പേരുപോലും ഈ വീട്ടിൽ ഇനി ഉച്ചരിച്ചുപോകരുത് ”
“എനിക്ക് നിന്‍റെ വിഷമോം സങ്കടോം മനസിലാകുന്നുണ്ട്.” അവളുടെ മുടിയില്‍ വാത്സല്യത്തോടെ തലോടിക്കൊണ്ട് സതീഷ് തുടര്‍ന്നു: “ഞാന്‍ നിന്‍റെ മാത്രം സതിയേട്ടനാ . മരിക്കുന്നതുവരെ ഇനി അതങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.”
“കഴിഞ്ഞതൊക്കെ ഞാന്‍ മറക്കാം.” സതീഷിന്‍റെ മുഖത്തേക്കു നോക്കിക്കൊണ്ടവള്‍ തുടര്‍ന്നു: “ഇനി അവളെ കാണുകയോ സംസാരിക്കുകയോ ഫോണില്‍ വിളിക്കുകയോ ചെയ്യില്ലെന്ന് എന്റെ തലയിൽ തൊട്ടു സത്യം ചെയ്യ് ?”
സതീഷ് ധര്‍മസങ്കടത്തിലായി.
പെട്ടെന്ന് അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല അയാള്‍ക്ക്.
“സാധിക്കില്ല അല്ലേ? എനിക്കറിയായിരുന്നു സാധിക്കില്ലെന്ന്.”
“അവള്‍ക്കാരെങ്കിലുമൊരു സഹായം വേണ്ടേ മോളേ…?”
“കണ്ടോ കണ്ടോ. മനസിലിരിപ്പ് ഇപ്പം പിടികിട്ടി .”
അമര്‍ഷത്തോടെ അവള്‍ ചോദിച്ചു.
“സ്വന്തം ഭാര്യയേക്കാള്‍ വലുതാണോ ചേട്ടാ എങ്ങാണ്ടുന്നോ വന്ന ഒരു പെണ്ണ് . അല്‍പം തൊലിവെളുപ്പു കൂടുതലുണ്ടെന്നല്ലേയുള്ളൂ അവള്‍ക്ക്?”
“നീ വിചാരിക്കുന്നപോലൊന്നുമില്ല മോളെ. എനിക്കെന്‍റെ ഭാര്യയും കുഞ്ഞുമാ വലുത്. അവൾ എന്റെ സഹോദരിയെപ്പോലെയാ ”
സതീഷ് അവളുടെ കണ്‍കോണുകളിലെ മിഴിനീര്‍ ഒപ്പി.
“വേണ്ട . ഒന്നുകിൽ ഭാര്യ , അല്ലെങ്കിൽ ഈ സഹോദരി . രണ്ടിലൊരാളുമതി . ആരെയാ ചേട്ടന് വേണ്ടത് ”
“എനിക്കെന്റെ ഭാര്യയും കുഞ്ഞുമാ വലുത് .”
“എങ്കിൽ എന്റെ തലയിൽ തൊട്ടു സത്യം ചെയ്യ് .ഇനി അവളെ കാണുകയോ സംസാരിക്കുകയോ ഫോണില്‍ വിളിക്കുകയോ ചെയ്യില്ലെന്ന് ”
സതീഷ് തലയിൽ തൊട്ടു സത്യം ചെയ്തു.
”അവൾ ഇങ്ങോട്ടു വിളിച്ചാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യരുത്.”
“ഇല്ലെന്നേ.”
മഞ്ജുളയുടെ ഹൃദയത്തില്‍ മഞ്ഞു വീണപോലൊരു തണുപ്പ്!
ആളിക്കത്തിക്കൊണ്ടിരുന്ന തീനാളങ്ങള്‍ അണയാൻ തുടങ്ങിയിരിക്കുന്നു .
ഇപ്പോള്‍ കനലുകള്‍ മാതമേയുള്ളു അടിത്തട്ടില്‍! അത് പുകയുന്നുണ്ട് .
“അവളൊരുത്തിയാ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.”
മഞ്ജുള പിന്നെയും സുമിത്രയെ കുറ്റപ്പെടുത്തിയപ്പോള്‍ സതീഷ് പറഞ്ഞു:
“ഇനി അത് വിട്. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം.”
അവള്‍ എണീറ്റ് പുറത്തേക്കു പോകാനൊരുങ്ങിയപ്പോള്‍ സതീഷ് പറഞ്ഞു:
“ഇവിടെ നടന്നതൊന്നും അമ്മയോട് പറയണ്ട. അമ്മയ്ക്ക് വിഷമമാകും.”
“ഉം…”
” ജയൻ തെളിവ് കൊണ്ടുവരാമെന്നു വെല്ലുവിളിച്ചിട്ടാ പോയിരിക്കുന്നത് ”
മഞ്ജുള പറഞ്ഞു.
” ചുമ്മാ . നിന്നെ പേടിപ്പിക്കാൻ വേണ്ടി വെറുതെ പറഞ്ഞതാ . ഒരു തെളിവും അവന്റെ കയ്യിൽ ഇല്ല .
ഉണ്ടെങ്കിൽ ഇങ്ങു കൊണ്ടുവരട്ടെ. എനിക്കും കൂടിയൊന്നു കാണാല്ലോ അതെന്താന്ന് ”

* * * ****** ****** ***** *****
ജയദേവന്‍റെ കാര്‍ നല്ല സ്പീഡില്‍ പായുകയായിരുന്നു.
സതീഷ് തന്നെ തല്ലിയല്ലോ എന്നോര്‍ത്തപ്പോള്‍ കടുത്ത ദേഷ്യം തോന്നി അയാള്‍ക്ക്.
സ്റ്റിയറിംഗില്‍ മുഷ്ടി ചുരുട്ടി അയാള്‍ പലതവണ ഇടിച്ചു.
തിരിച്ചു തല്ലിയിട്ടു പോരണമായിരുന്നു. ഛെ! കഴിഞ്ഞില്ലല്ലോ തനിക്ക് അതിന്!
കാര്‍ അമിതവേഗത്തില്‍ വീട്ടുമുറ്റത്തേക്ക് കയറി പൊടുന്നനെ നിന്നു.
കാറില്‍ നിന്നു ചാടിയിറങ്ങി അയാള്‍ മിന്നല്‍ വേഗത്തില്‍ അകത്തേക്ക് പോയി.
ലാപ്ടോപ് ഓൺ ചെയ്തു അതില്‍നിന്ന് സുമിത്രയുടെയും സതീഷിന്‍റെയും കുറെ ഫോട്ടോകൾ പെൻഡ്രൈവിലേക്കു പകർത്തി .
അതു പോക്കറ്റിലിട്ടിട്ടു തിടുക്കത്തില്‍ വെളിയിലിറങ്ങി കാറില്‍ കയറി.
ഗിയര്‍ മാറ്റി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
വണ്ടി റിവേഴ്സെടുത്തിട്ട് വന്ന വേഗത്തില്‍ തന്നെ തിരിച്ചുപോയി.
ടൗണിലെ അര്‍ച്ചനാ ഫോട്ടോ സ്റ്റുഡിയോയിലേക്കാണ് അയാള്‍ പോയത്.
സ്റ്റുഡിയോ ഉടമ അനില്‍കുമാര്‍ ജയന്‍റെ ഫ്രണ്ടാണ്.
വന്നപാടെ പോക്കറ്റില്‍നിന്ന് പെൻഡ്രൈവെടുത്തു അനില്‍കുമാറിനു കൊടുത്തുകൊണ്ട് പറഞ്ഞു.
“താനെനിക്കൊരുപകാരം ചെയ്യണം. ഇതിനകത്തു ഒരാണിന്റെയും പെണ്ണിന്റെയും കുറെ ഫോട്ടോകളുണ്ട് . ആണ് പെണ്ണിനെ കെട്ടിപ്പിടിച്ചു ചുംബിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ഉണ്ടാക്കി പ്രിന്റ് എടുത്തു തരണം”
അനിൽകുമാർ പെൻഡ്രൈവ് വാങ്ങി ലാപ്ടോപ്പിൽ കുത്തിയിട്ടു ഫോൾഡർ ഓപ്പൺ ചെയ്തു
” ആരാ ഈ കക്ഷി ?”
“എന്റെയൊരു സുഹൃത്താ . അവന്റെ വെഡിങ് ആനിവേഴ്‌സറിക്കു ചെറിയ ഒരു പണികൊടുക്കാനാ. ഒരു തമാശ . അവൻ പണ്ട് ഇതുപോലൊരു പണി എനിക്കിട്ടു തന്നതാ . തിരിച്ചൊന്നു കൊടുക്കണ്ടേ . രണ്ടുദിവസത്തിനകം സാധനം കിട്ടണം . നല്ല ഒറിജിനാലിറ്റി വേണം കേട്ടോ. ബാക് ഗ്രൗണ്ട് ഒരു ഹോട്ടൽ മുറിയുടെയായിരിക്കണം ”
“പോലീസിൽ കംപ്ലൈന്റ് ചെയ്‌താൽ ക്രിമിനൽ കുറ്റമാ. എനിക്ക് കുഴപ്പം വല്ലതും വരുമോ ?”
”ഒരു പ്രശ്നവുമില്ല . ഞങ്ങളിങ്ങനെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ ഇതുപോലെ ഓരോ പണികൊടുക്കുന്നതാ . അതു കഴിഞ്ഞു സത്യം വെളിപ്പടുത്തും. ഒരു തമാശ , അത്രേയുള്ളു . അവൻ അത് സീരിയസാട്ടെടുക്കുകേല, അതുകൊണ്ടല്ലേ ഈ കുസൃതി ഒപ്പിക്കുന്നെ ”
അനിൽകുമാർ അത് വിശ്വസിച്ചു
” ഫോട്ടോഷോപ്പിൽ നല്ല ഒറിജിനൽ ഫോട്ടോ പോലെ ഞാൻ ഉണ്ടാക്കി തരാം . പണികൊടുക്കുമ്പം നമുക്ക് നന്നായിട്ടങ്ങു കൊടുക്കാം ”
“അതെ. അതു വേണം . ആര് കണ്ടാലും ഒറിജിനലാണെന്നു തോന്നണം . ”
“നാളെ വൈകുന്നേരം സാധനം റെഡി . ഒരു 500 രൂപ ആകും കേട്ടോ ”
“സാധനം ഒറിജിനൽ ആണെന്ന് തോന്നുമെങ്കിൽ അഞ്ഞൂറല്ല ആയിരം തരും ഞാൻ .”
” ഷുവർ. ഇപ്പം ഫോട്ടോഷോപ്പിൽ എന്ത് സാധനം വേണമെങ്കിലും ഒറിജിനൽ പോലെ ഉണ്ടാക്കിയെടുക്കാം. ടെക്‌നോളജി ഒരുപാട് വളർന്നില്ലേ ? ”
” ഓക്കേ . അപ്പം നാളെ വൈകുന്നേരം വന്നേക്കാം ”
പെൻ ഡ്രൈവ് തിരികെ വാങ്ങിയിട്ട് ജയൻ പുറത്തേക്കിറങ്ങി കാറിൽ കയറി .
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 41

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here