Home Health ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ: ഡോ. ഫിന്റോ ഫ്രാൻസിസ്

ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ: ഡോ. ഫിന്റോ ഫ്രാൻസിസ്

14270
0
ഗർഭിണികൾ ഏതെല്ലാം സാധനങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം ?

ഗർഭസ്ഥ ശിശുവിന്റെ അനക്കം എപ്പോൾ മുതൽ ആണ് അമ്മമാർ അറിഞ്ഞു തുടങ്ങുന്നത്? അഞ്ചാം മാസം മുതൽ അമ്മമാർ കുഞ്ഞിന്റെ അനക്കം അറിഞ്ഞു തുടങ്ങുന്നു. ഏഴാം മാസത്തിൽ നന്നായി അനക്കമുണ്ടാകും. എന്നിരുന്നാലും അത് അമ്മമാർ എപ്പോഴും അറിഞ്ഞുകൊള്ളണമെന്നില്ല. കാരണം ചില സമയങ്ങളിൽ കുഞ്ഞുറങ്ങിപ്പോകും. തുടർച്ചയായി 45 മിനിറ്റ് മാത്രമേ കുഞ്ഞുറങ്ങുകയുള്ളൂ . തുടർച്ചയായി ഒരു മണിക്കൂർ അനക്കമില്ലെങ്കിൽ മധുരമുള്ളത് എന്തെങ്കിലും കഴിക്കുക. അപ്പോൾ കുഞ്ഞു ആക്റ്റീവ് ആകും. മൂന്നുമണിക്കൂർ നേരം അനക്കം അനുഭവപ്പെടുന്നില്ലെങ്കിൽ ഡോക്ടറെ കാണേണ്ടതാണ് .

മറ്റൊരു സംശയമാണ് ഗർഭിണി ഏതു പൊസിഷനിലാണ് കിടന്നുറങ്ങേണ്ടത് എന്ന്. വലതുവശം അല്ലെങ്കിൽ ഇടതുവശം ചെരിഞ്ഞു കിടക്കുന്നതാണ് ഉത്തമം. നേരെ മലർന്നു കിടക്കരുത്. അങ്ങനെ കിടന്നാൽ കുഞ്ഞിന്റെ ഭാരം അമ്മയുടെ നട്ടെല്ലിന്റെ ഭാഗത്തേക്ക് വരും. അത് രക്ത കുഴലിൽ സമ്മർദ്ദം ഉണ്ടാക്കി രക്ത ഓട്ടം തടസപ്പെടാൻ വഴിയൊരുക്കിയേക്കാം.

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

പൊക്കിൾ കുഞ്ഞിന്റെ കഴുത്തിനുചുറ്റും കാണുന്നത് സാധാരണമാണ്. 50 ശതമാനം കുഞ്ഞുങ്ങളിലും ഇത് കാണുന്നു. അങ്ങനെയുള്ള എല്ലാ സാഹചര്യത്തിലും സിസേറിയൻ വേണമെന്നില്ല.

അവസാനത്തെ മാസങ്ങളിൽ ഗർഭിണികൾക്ക് ഉറക്കം കുറവാണ്. അത് നിങ്ങൾക്കുള്ള ട്രെയിനിങ് ആണെന്ന് കരുതിയാൽ മതി. കുഞ്ഞുണ്ടായി കഴിയുമ്പോൾ നിങ്ങളുടെ ഉറക്കം കളയാനുള്ള പരിശീലനം. ഉറക്കക്കുറവ് കുഞ്ഞിന്റെ ആരോഗ്യത്തെ ഒരിക്കലും ബാധിക്കില്ല.

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും!

ഗർഭിണികളുടെ ദേഹത്തും വയറിലും ചൊറിച്ചിൽ വന്നാൽ എന്തുചെയ്യണം? ഗർഭിണികൾ ഏതെല്ലാം സാധനങ്ങൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം? അയേൺ ഗുളിക കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യുമോ? പുളിച്ചു തികട്ടൽ വന്നാൽ എന്ത് ചെയ്യണം? പൊക്കിൾ കൊടി കുഞ്ഞിന്റെ കഴുത്തിൽ ചുറ്റിയാൽ സിസേറിയൻ അനിവാര്യമാണോ? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നു തൃശൂര്‍ ജില്ലയിലെ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ ഫ്രാൻസിസ്. ഈ വീഡിയോ വിവാഹിതരും ഗർഭിണികളും തീർച്ചയായും കാണുക.

Also Read പ്രസവത്തിനു മുമ്പ് സ്ലിം ആയിരുന്നവൾ പ്രസവരക്ഷ കഴിഞ്ഞു വീപ്പക്കുറ്റി പോലെ

Also Read ഗർഭപാത്രത്തിലെ ഫൈബ്രോയിഡും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും

Also Read ഉദരത്തിൽ ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഹൃദയത്തിൽ സൂക്ഷിക്കണം ആ കുഞ്ഞിനെ: 

Also Read കുഞ്ഞുങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി കുറെ ഡോളർ ഉണ്ടാക്കിയിട്ട് എന്തുകാര്യം?

Also Read പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസിപ്പോകുമോ?

Also Read ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കയ്യിൽ എത്തുന്നത്

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here