Home More Crime പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാം; ജാമ്യം ആവശ്യപ്പെട്ട് ഫാ. റോബിൻ വടക്കുഞ്ചേരി ​ഹൈക്കോടതിയിൽ.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാം; ജാമ്യം ആവശ്യപ്പെട്ട് ഫാ. റോബിൻ വടക്കുഞ്ചേരി ​ഹൈക്കോടതിയിൽ.

696
0
ജാമ്യം ആവശ്യപ്പെട്ട് ഫാ. റോബിൻ വടക്കുഞ്ചേരി ​ഹൈക്കോടതിയിൽ.

കൊച്ചി: കൊട്ടിയൂർ പീഡനക്കേസിലെ ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ തയ്യാറെന്ന് മുൻ വൈദികൻ. കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്ന റോബിൻ റോബിന്‍ വടക്കുംചേരിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും റോബിൻ വടക്കുഞ്ചേരി അനുമതി തേടി. പെൺകുട്ടിയും റോബിനും ഒരുമിച്ചാണ് അപേക്ഷ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസിന്റെ റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. റോബിനെ വൈദിക വൃത്തിയിൽ നിന്ന് സഭ പുറത്താക്കിയിരുന്നു.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂര്‍ നീണ്ടുനോക്കി സ​െൻറ്​ സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയിൽ വെച്ച്​ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. ഇരയുടെ കുടുംബമടക്കം മൊഴിമാറ്റിയ കേസിൽ ഡി.എൻ.എ ടെസ്​റ്റ്​ ഉൾപ്പെടെ നടത്തിയാണ്​ കുറ്റകൃത്യം തെളിയിച്ചത്​. ഇതിനിടെ, പെണ്‍കുട്ടി ഗര്‍ഭിണിയായതി​​െൻറ ഉത്തരവാദിത്തം പിതാവില്‍ ചുമത്തി കേസ് ഒതുക്കിതീര്‍ക്കാന്‍ വരെ ശ്രമം നടന്നിരുന്നു.

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here