Home More Crime മൂന്നുമാസം മുൻപ് പൊട്ടിവീണു കിടന്ന വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

മൂന്നുമാസം മുൻപ് പൊട്ടിവീണു കിടന്ന വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

1751
0
ഉദയനാപുരം പടിഞ്ഞാറേക്കര രാഹുൽനിവാസിൽ കെ.വി. രാജുവാണ് (48) മരിച്ചത്

വൈക്കം: മൂന്നുമാസം മുൻപ് പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് ക്ഷീരകർഷകൻ മരിച്ചു. ഉദയനാപുരം പടിഞ്ഞാറേക്കര രാഹുൽനിവാസിൽ കെ.വി. രാജുവാണ് (48) മരിച്ചത്. വീടിനടുത്തുള്ള പാടത്ത് ചൊവ്വാഴ്ച രാവിലെ പുല്ലു വെട്ടുന്നതിനിടെയാണ് രാജു വൈദ്യുതകമ്പിയിൽ തട്ടി ഷോക്കേറ്റു വീണത്. അച്ഛൻ തിരിച്ചെത്താത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ മകൻ രാഹുൽ രാജിനും അച്ഛന്റെ ദേഹത്തുനിന്നും ഷോക്കേറ്റു.

രാഹുലിന്റെ നിലവിളി കേട്ട് അയൽക്കാർ ഓടിക്കൂടുകയായിരുന്നു. ഒരാൾ ട്രാൻസ്ഫോമറിലെ ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിഛേദിച്ചു. കെ എസ് ഇ ബി അധികൃതരെ മുക്കാൽ മണിക്കൂറോളം ഫോണിൽ വിളിച്ചിട്ടും ആരും ഫോൺ എടുത്തില്ലെന്നു മകൻ രാഹുൽ പറഞ്ഞു.

Read Also പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു

രാജുവിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ മിനിമോൾ. മകൻ രോഹിത്ത് രാജ്. മരുമകൾ സ്മിത.

രാജുവിന്റെ വീട്ടിൽ നിന്ന് പാടത്തേക്ക് പോകുന്ന വഴിയുടെ അരികിലാണ് വൈദ്യുതിക്കമ്പി പൊട്ടിവീണു കിടന്നത്. പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ പുല്ലുവളർന്ന് ചുറ്റിയിട്ടുണ്ട്. അതിനാൽ കമ്പി കിടക്കുന്നത് കാണാൻ കഴിയില്ല.

Read Also പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

നേരത്തെ പാടത്തു കൂടിയായിരുന്നു വൈദ്യുത ലൈൻ. പുതിയ റോഡ് വന്നതോടെ ആ ലൈൻ ഉപേക്ഷിച്ച് റോഡിലൂടെ പുതിയ ലൈൻ വലിച്ചു.

വൈദ്യുതിക്കമ്പി പൊട്ടിക്കിടക്കുകയാണെന്നു രാജുവും നാട്ടുകാരും മൂന്നുമാസം മുമ്പ് കെ എസ് സി ബിയെ അറിയിച്ചിരുന്നതായി പറയുന്നു. ആ കമ്പിയിലൂടെ വൈദ്യുതി വരില്ലെന്ന് പറഞ്ഞു അത് നീക്കം ചെയ്യാൻ കെ എസ് ഇ ബി കൂട്ടാക്കിയില്ലെന്നു നാട്ടുകാർ പറയുന്നു.

Read Also അക്ഷരവെളിച്ചം പകർന്നു തന്ന അധ്യാപകരെ ഹൃദയത്തില്‍ സൂക്ഷിക്കുക

വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞു പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാർ വൈദ്യുതി വകുപ്പിന്റെ വൈക്കം സെക്‌ഷൻ ഓഫിസ് അടിച്ചു തകർത്തു. ജീവനക്കാരുടെ ബൈക്കുകളും തകർത്തു.

അപകടം നടന്നതിനു സമീപം കറുകയിൽ ഭാഗത്തെ ട്രാൻസ്ഫോർമർ വെള്ളത്തിൽ മുങ്ങുമെന്നതിനാൽ അത് ഉയർത്തിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ പരാതി നൽകിയതെന്നും, വൈദ്യുതിക്കമ്പി പൊട്ടിവീണതായി പരാതിയിൽ ഇല്ലായിരുന്നെന്നും കെ എസ് സി ബി എക്സിക്യുട്ടീവ് എൻജിനീയർ പറയുന്നു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷിക്കുമെന്ന് കെ എസ് സി ബി അധികൃതർ പറഞ്ഞു

Read Also സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം!

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here