Home More Crime മാധ്യമങ്ങളുടെ പോസ്റ്റ്‌മോർട്ടത്തിൽ നഷ്ടമായത് ഡോ.അനൂപിന്റെ ജീവൻ

മാധ്യമങ്ങളുടെ പോസ്റ്റ്‌മോർട്ടത്തിൽ നഷ്ടമായത് ഡോ.അനൂപിന്റെ ജീവൻ

3313
0
''കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം''

കൊല്ലം: ചികിത്സക്കിടെ ഏഴുവയസുള്ള ആ കുഞ്ഞു മരിച്ചത് ഡോക്ടർ അനൂപ് കൃഷ്ണയെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്. തന്റെ മകന്റെ അതേ പ്രായമുള്ള കുട്ടി. പക്ഷേ ചികിത്സ പിഴവെന്ന് പറഞ്ഞു ബന്ധുക്കൾ ആശുപത്രിക്കു മുൻപിൽ ബഹളം വയ്ക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തപ്പോൾ താങ്ങാനായില്ല ആ ഹൃദയത്തിന്. പിന്നാലെ സമൂഹമാധ്യമങ്ങളിൾ കുറ്റപ്പെടുത്തലുകളും കല്ലേറും കൂടിയായപ്പോൾ മനസിനെ പിടിച്ചുനിറുത്താൻ കഴിഞ്ഞില്ല. തന്റെ മകന്റെ പ്രായമുള്ള കുട്ടിയുടെ ജീവന്‍ നഷ്ടമായതിന് പകരമായി സ്വന്തം ജീവൻ കൊടുത്തു 35 കാരനായ ഡോ. അനൂപ് കൃഷ്ണ. സ്വയം കൈമുറിച്ചു ചുമരില്‍ രക്തം കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി. ‘സോറി’. പിന്നെ ഭാര്യയെയും മക്കളെയും വിസ്മൃതിയിലേക്ക് തള്ളിയിട്ടിട്ട് ഒരുമുഴം കയറിൽ ജീവൻ ഒടുക്കി.

ഏഴു വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഡോക്ടര്‍ അനൂപ് കൃഷ്ണ ആത്‍മഹത്യ ചെയ്തത് സുഹൃത്തുക്കളെ ഞെട്ടിച്ചു. ഭാര്യയും കുഞ്ഞുങ്ങളും ബന്ധുക്കളും തളർന്നു വീണുപോയി. മുൻപ് ഡോക്ടറെ സോഷ്യൽ മീഡിയയിൽ വലിച്ചുകീറിയവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ണീരു കൊണ്ട് പ്രണാമം അർപ്പിക്കുന്ന തിരക്കിലാണ് .

വെറും 35 വയസ്സിനുള്ളിൽ കേരളത്തിലെ മിടുക്കനായ ഒരു ഓർത്തോസർജൻ നമുക്ക് നഷ്ടമായി. കൊല്ലം കടപ്പാക്കട ‘ഭദ്രശ്രീ’യിൽ ഡോക്ടർ അനൂപ് കൃഷ്ണയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയിരുന്നു . ശുചിമുറിയുടെ ചുമരിൽ രക്തം കൊണ്ട് ‘സോറി’ എന്നെഴുതിയിട്ടുണ്ടായിരുന്നു. അനൂപ് ഓർത്തോകെയർ എന്ന ആശുപത്രിയുടെ ഉടമയാണ് ഡോ. അനൂപ്. ഭാര്യ ഡോ.അർച്ചന ബിജു. ഏഴുവയസുള്ള ഒരു മകനുണ്ട് .

Read Also മൂന്നു മാസം കൊണ്ട് നേടിയത് 350 ഓൺലൈൻ സര്‍ട്ടിഫിക്കറ്റ്. ലോക റെക്കോഡിട്ട് ആ​ര​തി ര​ഘു​നാ​ഥ്

കഴിഞ്ഞ 23 ന് ഡോക്ടർ ശസ്ത്രക്രിയ നടത്തിയ എഴുവയസ്സുള്ള പെൺകുട്ടി ചികിത്സക്കിടെ മരണമടഞ്ഞിരുന്നു. തുടർന്ന് ചികിത്സാപിഴവ് ആരോപിച്ച് കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാർ ആശുപത്രി ഉപരോധിച്ചു . സംഭവത്തിൽ പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. സോഷ്യൽമീഡിയയിൽ ആളുകൾ ഡോക്ടറെ പിച്ചിച്ചീന്തി. പൊതുസമൂഹത്തിൽ കുറ്റവാളിയാക്കി ചിത്രീകരിക്കപ്പെട്ടതിനാൽ ഡോക്ടർ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവത്രെ. അതാണ് ആത്മഹത്യയിലേക്ക് നയിച്ചത് .

ജന്മനാ കാലിനു വളവുണ്ടായിരുന്ന കുട്ടിയുടെ സർജറി ഡോ. അനൂപ് ഏറ്റെടുത്തത് പൈസയോടുള്ള ആർത്തി കൊണ്ടായിരുന്നില്ല . ഹൃദയത്തിന് തകരാർ ഉണ്ടായിരുന്ന ആ കുട്ടിയെ മറ്റ് ആശുപത്രിക്കാർ കയ്യൊഴിഞ്ഞപ്പോൾ അവരുടെ വിഷമം മനസിലാക്കി സർജറി ഏറ്റെടുക്കുകയായിരുന്നു . അതിന് വലിയ വില കൊടുക്കേണ്ടി വന്നു ഡോക്ടർക്ക് .

Read Also അമ്മയോട് കണക്ക് പറഞ്ഞാൽ തോറ്റു തുന്നം പാടുന്നത് മക്കളായിരിക്കും

സർജറിക്കുശേഷം ഹൃദയമിടിപ്പിന്റെ താളം തെറ്റലും തുടർന്ന് ഹൃദയസ്തംഭനവും മൂലം ആ കുഞ്ഞിന്റെ ജീവൻ നഷ്ടമാകുകയായിരുന്നു .

പിന്നീട് സംഘർഷഭരിതമായ ദിനങ്ങൾ. ബന്ധുക്കളുടേയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും പ്രതിഷേധം. മാധ്യമങ്ങളിലും സോഷ്യൽ മീഡിയയയിലും കുറ്റപ്പെടുത്തലുകൾ അവഹേളനങ്ങൾ. ചികിത്സാപ്പിഴവ് ആരോപിച്ച് ഡോക്ടറെ അറസ്റുചെയ്യണമെന്ന ആവശ്യം പലകോണുകളിൽ നിന്നും ഉയർന്നു .

കൊടിക്കുന്നിൽ സുരേഷ് എം പി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. ”ഗുരുതരമായ വീഴ്ച വരുത്തി ഒരു കുടുംബത്തെയും നാടിനെയുമാകെ കണ്ണീരിലാഴ്ത്തിയ സംഭവം നിസാരമായി തള്ളിക്കളയാനാവില്ല. ചികിത്സാ പിഴവ് വരുത്തിയവരെ നിയമത്തിന്‍റെ മുന്നിലെത്തിച്ച് പരമാവധി ശിക്ഷ ഉറപ്പു വരുത്തണം.”

Read Also നാടൻ കൂണുകളിൽ രുചിയിൽ കേമൻ പാവക്കൂൺ

ഒരു ഓൺലൈൻ ചാനലിന്റെ വാർത്താ വീഡിയോയിലെ ആദ്യ വാചകം ഇങ്ങനെയായിരുന്നു : ആതുരാലയങ്ങൾ രക്ഷാകവചം തീർക്കുമ്പോൾ ഇവിടെ കൊലക്കളമായി മാറുകയാണ് ഒരു ആതുരാലയം. മറ്റൊരു റിപ്പോർട്ടിങ് ഇങ്ങനെ : ആതുരാലയങ്ങൾ കൊള്ളസങ്കേതങ്ങളായി മാറുകയാണോ?… കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവർ തലയൂരാൻവേണ്ടിയാണ് കുട്ടിയെ പെട്ടെന്ന് മറ്റൊരാശുപത്രിയിലേക്ക് മാറ്റിയത്.

ഡോക്ടർ ആത്മഹത്യ ചെയ്തു എന്ന് കേട്ടപ്പപ്പോൾ അതേ ചാനൽ ഇങ്ങനെ മൊഴിഞ്ഞു : കൊല്ലത്തെ യുവ ഡോക്ടറുടെ ആത്മഹത്യ നാടിനെ കണ്ണീരിലാഴ്ത്തി. ആതുരസേവന രംഗത്ത് കാരുണ്യഹസ്തമായിരുന്ന ഡോക്ട്ടർ അനൂപ് ഒട്ടേറെ പേരെയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

Read Also രുചിയേറും പൊപൗലു ചിപ്‌സ് ഉണ്ടാക്കാൻ നേന്ത്രനേക്കാൾ കേമൻ

കുറ്റപ്പെടുത്തലുകളും കുത്തിനോവിക്കലുകളും സഹിക്കാൻ പറ്റാതായപ്പോൾ ആ കുഞ്ഞിനോടൊപ്പം ആ യുവ ഡോക്ടറും അറിയപ്പെടാത്ത ലോകത്തേക്കു യാത്രയായി. കൈയിലെ ഞരമ്പ് മുറിച്ച ശേഷം ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു ഡോക്ടർ അനൂപ് .

കേരളത്തിലെ മികച്ച ഒരു ഓർത്തോസർജനെയാണ് നമുക്ക് നഷ്ടമായത്. ലക്ഷക്കണക്കിന് ആളുകളുടെ പ്രതീക്ഷയും ആശ്വാസവും ആകേണ്ടിയിരുന്ന ഒരു ഡോക്ട്ടർ അകാലത്തിൽ നമ്മെ വിട്ടുപോയത് വലിയ നഷ്ടം തന്നെയാണ് . നല്ലൊരു ഗായകൻ കൂടിയായിരുന്നു അനൂപ്.

Read Also ഓൺലൈൻ വ്യാപാര തട്ടിപ്പ് ഇങ്ങനെയും. കണ്ണുമടച്ചു പണം കൊടുക്കുന്നവർ സൂക്ഷിക്കുക

ഡോക്ടറുടെ മരണത്തെപ്പറ്റി ഒരാൾ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ : ”രാഷ്ട്രീയനേതാക്കന്മാരെയും മന്ത്രിമാരെയുമൊക്കെ കണ്ടു പഠിക്കണം നമ്മൾ . ആരൊക്കെ എന്തൊക്കെ ആരോപണങ്ങൾ ഉന്നയിച്ചാലും യാതൊരു ഉളുപ്പും ഇല്ലാതെ വെളുക്കെ ചിരിച്ചോണ്ടു ന്യായീകരിക്കും. മാധ്യമങ്ങളുടെ മുൻപിൽ നിന്ന് പച്ചക്കള്ളം തട്ടിവിടും. സ്വർക്കക്കടത്തുകേസിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് അതാണല്ലോ. എന്തു ചെയ്യാൻ, ഈ ഡോക്ടർക്ക് കളങ്കമില്ലാത്ത, നന്മ നിറഞ്ഞൊരു ഹൃദയം ഉണ്ടായിപ്പോയി. ചങ്ങമ്പുഴ പാടിയതുപോലെ ‘കപടലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം’.

Read Also നന്ദനയുടെ ജയത്തിനു പത്തരമാറ്റ് തിളക്കം 

”മൗനം സ്വരമായ് എൻ പൊൻവീണയിൽ സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ് മുരളികയൂതി ദൂരെ ” (മരിച്ച ഡോ.അനൂപ് കൃഷ്ണ നല്ലൊരു ഗായകൻ കൂടിയായിരുന്നു)

English highlight: Young doctor found dead

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here