Home Blog Page 12

പെട്ടിമുടിയിലെ കണ്ണീർ ഓർമ്മകൾക്ക് ഇന്ന് ഒരുവയസ്

0
മൂന്നാർ പെട്ടിമുടി മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്

മൂന്നാർ പെട്ടിമുടി രാജമല മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് ഒരു വയസ് . പച്ചപുതച്ച മലനിരകൾക്കു നടുവിൽ വർണ്ണങ്ങൾ വാരിവിതറി നിന്ന ലയങ്ങൾ ഒരു ഉരുൾപൊട്ടലിൽ മണ്ണൊലിച്ചിറങ്ങി മാഞ്ഞുപോയത് ഒരു നിമിഷം കൊണ്ട് അയിരുന്നു. ആ ദുരന്തത്തിന് ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ പെട്ടിമുടി പ്രദേശം ഒത്തിരി മാറിയിരിക്കുന്നു . ഒലിച്ചു വന്ന മണ്ണും പാറകളും ഒക്കെ മൂടി ചെടികൾ വളർന്നു പന്തലിച്ചിരിക്കുകയാണ് ആ പ്രദേശമാകെ . .

ദുരന്തത്തിൽ ജീവനൊഴികെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട ഒരുപിടി ജീവിതങ്ങൾ ഇപ്പോഴും മുകളിലേക്ക് നോക്കി കണ്ണീർ ഒഴുക്കുന്നു അവിടെ . രക്ഷപെട്ട മുരുകേശനും കുടുംബവും അതിലൊന്നാണ്. കുറ്റ്യാർവാലിയിൽ സർക്കാർ വീടു വച്ചുനൽകിയെങ്കിലും ഉപജീവനമാർഗമില്ലാത്തതിനാൽ കെഡിഎച്ച്പി പെട്ടിമുടിക്കു സമീപം നൽകിയ ഒറ്റമുറി ലയത്തിൽ തുടരുകയാണ് മുരുകേശൻ. തമിഴ്‌നാട്ടിൽ ഡിഗ്രി പഠനം പൂർത്തിയാക്കി മകൾ കവിത പെട്ടിമുടിയിലേക്കു തിരിച്ചെത്തി. മകൻ ജോലി തേടി തമിഴ്നാട്ടിലേക്കു പോയി. ആകെയുള്ള സമ്പാദ്യം മക്കളുടെ വിദ്യാഭ്യാസമാണ് എന്ന് മുരുകേശൻ പറയുന്നു. അവരെ നല്ല നിലയിലെത്തിക്കണം. മരുകുകേശനു മറ്റൊന്നും ആഗ്രഹമില്ല ഇനി.

മറ്റൊരു താമസക്കാരനായിരുന്നു കറുപ്പായി. അയാളുടെ ഒപ്പം ഉണ്ടായിരുന്ന 13 പേരെയാണ് മരണം കൊണ്ടുപോയത് . മൂന്നു പെൺമക്കളിൽ ശോഭനയും കസ്തൂരിയും പോയി. സീതാലക്ഷ്മിക്കു ഗുരുതരമായി പരുക്കേറ്റു. കസ്തൂരിയുടെയും മകൾ ആറു വയസ്സുകാരി പ്രിയദർശിനിയുടെയും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. സീതാലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്. കുറ്റ്യാർവാലിയിൽ വീട് ലഭിച്ചെങ്കിലും ജോലി ചെയ്യാനായി കറുപ്പായിയും മകളും പെട്ടിമുടിക്കു താഴെയുള്ള ലയങ്ങളിലാണ് താമസിക്കുന്നത് .

66 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു . 4 പേരെ കാണാതായി. സർക്കാരിന്റെ ധനസഹായം ലഭിച്ചത് 46 പേരുടെ ആശ്രിതർക്ക് മാത്രമാണ്. ബാക്കി 24 ൽ 20 പേർക്ക് അവകാശത്തർക്കം മൂലം സഹായധനം ലഭിചില്ല . ഇതിൽ 18 കുടുംബങ്ങൾ തർക്കങ്ങൾ തീർത്ത് രേഖകൾ ഹാജരാക്കിയെങ്കിലും സഹായധനം ഇതുവരെ അനുവദിച്ചിട്ടില്ല. മൃതദേഹങ്ങൾ കണ്ടുകിട്ടാത്ത 4 പേർ മരിച്ചതായി കണക്കാക്കി കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തിയിട്ട് 8 മാസമായെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. മരണ സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് കാരണം. ഇത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവർ.

കുവി സ്വന്തം വീട്ടിൽ തിരിച്ചെത്തി

പെട്ടിമുടി ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തിലേക്ക് തിരിച്ചെത്തിയിരുന്നു .

ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കപ്പുറം പുഴയില്‍ നിന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച് ജനശ്രദ്ധ നേടിയ നായയാണ് കുവി. കുടുംബാംഗങ്ങളുടെ കൂട്ടമരണത്തിന് ശേഷം ആഹാരം കഴിക്കാതെ വീടിന് പുറകില്‍ ചടഞ്ഞുകൂടി അവശനായിക്കിടന്നിരുന്ന നായയെ ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്‍ ഏറ്റെടുത്തു വളര്‍ത്തി പരിശീലനം കൊടുത്തു

ധനുഷ്‌കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹ പ്രകാരമാണ് കുവിയെ കേരളാ പോലീസ് തിരികെ നല്‍കിയത്. ദുരന്തത്തില്‍ ഒറ്റപ്പെട്ട് മൂന്നാര്‍ ടൗണില്‍ താമസിക്കുന്ന പളനിയമ്മ തനിക്ക് തണലാകാന്‍ കുവിയെ തിരിച്ചു കിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട സംസ്ഥാന പോലീസ് മേധാവി കുവിയെ തിരികെ ബന്ധുക്കള്‍ക്ക് നല്‍കുവാൻ നിർദേശം നൽകി. പളനിയമ്മ താമസിക്കുന്ന വീട്ടില്‍ പോലീസ് കുവിയെ എത്തിച്ചു നല്‍ക്കുകയായിരുന്നു .

Also Read കളിക്കൂട്ടുകാരിയുടെ ശവശരീരം കണ്ടതും ‘കുവി’ തളർന്നു വീണു !

Also Read മലയോരത്തു വീണ കർഷകരക്തം അത്ര പെട്ടെന്നു ഒഴുകി പോകില്ല

Also Read മൂന്നാർ രാജമല മണ്ണിടിച്ചിൽ മരണം 14 ആയി; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത്…

Also Read ”ഇവിടെ നാലു ഡാമാണ് പൊട്ടാൻ പോകുന്നത്! ” ഓർക്കുന്നില്ലേ ആ പേടിപ്പിക്കൽ പ്രസംഗം.

Also Read ഇനി ഒരിക്കലും തന്നെ കാണാൻ അമ്മ വരില്ലെന്ന സത്യം തിരിച്ചറിയാതെ അമ്മയുടെ ഫോട്ടോയിൽ ചിരിച്ചുകൊണ്ട്…

Also Read മെറിൻ ജോയി (27 )ക്ക് അമേരിക്കൻ മണ്ണിൽ ഇനി അന്ത്യവിശ്രമം.

Also Read പൊന്നുമോളും മാതാപിതാക്കളും അരികിലില്ലാതെ മെറിന്റെ വിടവാങ്ങൽ

Also Read ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മെറിൻ ജോയിക്ക് നാളെ അമേരിക്കൻ മണ്ണിൽ അന്ത്യ…

Also Read വിമാനത്താവളത്തിലെ തീവെട്ടിക്കൊള്ളയ്ക്ക് അറുതി. ഇനി ചായക്ക് 15 രൂപ, കാപ്പിക്ക് 20, ചെറുകടികൾ 15.

v

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 4

0
ഒടുവിൽ ഒരു ദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 4

കഥ ഇതുവരെ –
ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഇരുവരും പ്രണയബദ്ധര്‍. മറ്റാരും അറിയാതെ ആ പ്രണയം അവര്‍ മനസ്സില്‍ സൂക്ഷിച്ചു. ഒരു വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ഇരുകുടുംബാംഗങ്ങളും തമ്മിലുള്ള സ്നേഹബന്ധം. ടോണിക്കു പപ്പയില്ല. അമ്മയും ഒരു പെങ്ങളും മാത്രം. ടോണി എംബിബിഎസിനും ജാസ്മിന്‍ ഡിഗ്രിക്കും പഠിക്കുന്നു. ജാസ്മിന്‍റെ ചേച്ചി അലീനയ്ക്ക് ഒരുപാട് വിവാഹാലോചനകള്‍ വന്നെങ്കിലും ഒന്നും നടന്നില്ല. അതില്‍ ദുഃഖിതരായിരുന്നു പപ്പയും അമ്മയും അലീനയും . പഠനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ ജാസ്മിനെ കോളജ് ഹോസ്റ്റലിലാക്കി തോമസ്. (തുടര്‍ന്നു വായിക്കുക)


മേട്രന്‍ ജാസ്മിനെ ചിഞ്ചുവിനും രേവതിക്കും പരിചയപ്പെടുത്തിയിട്ട് മുറിവിട്ടിറങ്ങി.
ബാഗും സാമാനങ്ങളും മുറിയുടെ ഒരു മൂലയില്‍ വച്ചിട്ട് ജാസ്മിന്‍ വന്ന് കസേരയില്‍ ഇരുന്നു. ചിഞ്ചുവും രേവതിയും അടുത്തു വന്നിരുന്നു കുശലാന്വേഷണം നടത്തി.
ചിഞ്ചു എറണാകുളം സ്വദേശിയാണ്. ഡാഡിയും മമ്മിയും വിദേശത്ത്. രേവതിക്ക് അമ്മ മാത്രമേയുള്ളൂ. അച്ഛന്‍ വിവാഹമോചനം നടത്തി വേറെ കല്യാണം കഴിച്ചു ജീവിക്കുന്നു. അമ്മ രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവുമായി തിരക്കിലാണ് എപ്പോഴും. അവളുടെ വീടും എറണാകുളത്തു തന്നെ.
ഇരുവരും സ്വയം പരിചയപ്പെടുത്തിയിട്ട് ജാസ്മിന്‍റെ കുടുംബവിശേഷങ്ങളും ജീവിതപശ്ചാത്തലവും ചോദിച്ചറിഞ്ഞു.
“ഞാനൊന്നു കുളിച്ചിട്ടു വരാം. വല്ലാത്ത ചൂട് .”
ഡ്രസ് മാറിയിട്ട് സോപ്പും തോര്‍ത്തുമെടുത്തു ജാസ്മിന്‍ ബാത്റൂമിലേക്കു പോയി. കുളികഴിഞ്ഞ്, ഈറനണിഞ്ഞ മുടി പടര്‍ത്തിയിട്ട് അവള്‍ മുറിയിലേക്കു വന്നപ്പോള്‍ കൂടുതല്‍ സുന്ദരിയായതുപോലെ തോന്നി.
ചിഞ്ചു മേശവലിപ്പില്‍ നിന്ന് ഫോറിന്‍ സെന്‍റെടുത്ത് അവളുടെ ദേഹത്തു സ്പ്രേ ചെയ്തു. മുല്ലപ്പൂവിന്റെ നറുമണമായിരുന്നു അതിന്. രേവതി അല്പം പൗഡറെടുത്ത് അവളുടെ മുഖത്തു പൂശിക്കൊണ്ടു പറഞ്ഞു:
“നല്ല സുന്ദരിക്കുട്ടിയായിട്ടിരിക്കട്ടെ.”
ജാസ്മിന്‍ ചിരിച്ചതേയുള്ളൂ.
ചിഞ്ചുവിന്റേയും രേവതിയുടെയും പെരുമാറ്റം കണ്ടപ്പോൾ നല്ല സ്നേഹമുള്ളവരാണെന്ന്‌ ജാസ്മിന് തോന്നി.
ബാഗു തുറന്ന് ഒരു കടലാസ് പാക്കറ്റ് എടുത്തു ജാസ്മിന്‍ മേശപ്പുറത്തു വച്ചു.
“എന്താ ഇത്?” രേവതി വന്നു കടലാസ് പൊതി അഴിച്ചു.
“ഹായ്! ബനാനാ ചിപ്സ്.”
പോളിത്തീൻ പാക്കറ്റ് പൊട്ടിച്ച് ഓരോന്നെടുത്തു തിന്നുന്നതിനിടയില്‍ ചിഞ്ചു ചോദിച്ചു:
“മമ്മി ഉണ്ടാക്കീതാണോ?”
“ഉം.”
“സൂപ്പറായിരിക്കുന്നു ട്ടോ.”
ജാസ്മിനു സന്തോഷം തോന്നി.
കുറേനേരം അവര്‍ വിശേഷങ്ങള്‍ പറഞ്ഞ്‌ ഇരുന്നു.
“ജാസ്മിന്‍റെ ഹോബിയെന്താ?”
ഇടയ്ക്കു ചിഞ്ചു ആരാഞ്ഞു .
“ഫ്രീ ടൈമില്‍ പുസ്തകം വായിച്ചിരിക്കും. അല്ലെങ്കില്‍ ടീവീല്‍ എന്തെങ്കിലും പരിപാടി കണ്ടിരിക്കും.”
“ഫേസ്ബുക്കും വാട്ട്സ് ആപ്പുമൊന്നും ഇല്ലേ?”
“ഉണ്ട്. പക്ഷേ, എനിക്കതൊന്നും അത്ര ക്രെയ്സ് അല്ല. വല്ലപ്പോഴുമൊന്ന് കേറി നോക്കൂന്നു മാത്രം “
“ബോയ്ഫ്രണ്ട്സ് ഒന്നും ഇല്ലേ?”
“യ്യോ അങ്ങനൊന്നും ഇല്ല. എല്ലാവരോടും ഒരേപോലുള്ള ഫ്രണ്ട്ഷിപ്പേയുള്ളൂ .”
” കുറച്ചുകൂടിയൊക്കെ മോഡേണ്‍ ആവണ്ടേ? നമുക്ക് ജീവിതം ഒന്നേയുള്ളൂ. അതടിച്ചു പൊളിച്ചു തിമിര്‍ത്തു ജീവിക്കണം. സാരമില്ല. ഞങ്ങളു ചെത്തിമിനുക്കി സ്മാര്‍ട്ടാക്കിത്തരാം ട്ടോ .”
ജാസ്മിന്‍ ചിരിച്ചതേയുള്ളൂ.
രേവതി അടുത്തുവന്ന് അവളുടെ നീളമുള്ള മുടിയില്‍ തഴുകിക്കൊണ്ടു പറഞ്ഞു:
“പനങ്കുലപോലത്തെ മുടിയാണല്ലോ. ഏത് എണ്ണയാ തേക്കുന്നത്? ഇന്ദുലേഖയോ ധാത്രിയോ?”
“യ്യോ അതൊന്നുമില്ല . വെളിച്ചെണ്ണ മാത്രേ തേക്കാറുള്ളൂ.”
ഓരോന്നു ചോദിക്കുകയും പറയുകയും ചെയ്തുകൊണ്ട് അവര്‍ ഒരുപാടുനേരം അവളുടെ അടുത്തിരുന്നു.
എത്ര സ്നേഹത്തോടെയാണ് ഇരുവരും തന്നോടു സംസാരിക്കുന്നതെന്ന് ജാസ്മിന്‍ ഓര്‍ത്തു. പണക്കാരുടെ മക്കളാണെന്ന ജാടയോ തലക്കനമോ ഒന്നുമില്ല. ഈ മുറിയിൽ തന്നെ വന്നുചേർന്നത് ഒരു അനുഗ്രഹമായി എന്നവളോർത്തു .
രേവതിയും ചിഞ്ചുവും തമാശകൾ പറഞ്ഞ് അവളെ ഒരുപാട് ചിരിപ്പിച്ചു. ഇത്രയും നല്ല ഒരു സ്വീകരണം അവള്‍ പ്രതീക്ഷിച്ചതേയില്ല. സ്വന്തം കൂടപ്പിറപ്പുകള്‍ക്കുപോലും കാണില്ല ഇത്രയും സ്നേഹമെന്ന് അവള്‍ക്കു തോന്നി.
രാത്രി അത്താഴവും പ്രാര്‍ത്ഥനയും കഴിഞ്ഞ് ഉറങ്ങാന്‍ കിടന്നപ്പോള്‍ ജാസ്മിന്‍ വീടിനെക്കുറിച്ചോര്‍ത്തു. പപ്പയും അമ്മയും ഇപ്പോള്‍ ഉറക്കം പിടിച്ചു കാണും. ചേച്ചി ഓരോന്നോര്‍ത്തിരുന്നു കരയുകയാവും. ഇനി സമാധാനിപ്പിക്കാന്‍ ആരാണുള്ളത്? പാവം ചേച്ചി! എന്തു മാത്രം വേദന അനുഭവിക്കുന്നു. ഒരു നല്ല ഭർത്താവിനെ ദൈവം കൊടുക്കുമോ ചേച്ചിക്ക് എന്നെങ്കിലും ?
ടോണി വായിച്ചുകൊണ്ടിരിക്കുകയാവും ഇപ്പോള്‍. ഹോസ്റ്റലിലെ ആദ്യാനുഭവങ്ങള്‍ അവനെ അറിയിക്കാന്‍ മനസ്സു വെമ്പുന്നു. സ്നേഹസമ്പന്നരായ രണ്ടു റൂംമേറ്റ്സിനെ കിട്ടിയ കാര്യം നാളെത്തന്നെ വിളിച്ചു പറയണം.
ഓരോന്നോര്‍ത്തു കിടന്നവള്‍ ഉറങ്ങി. പുലര്‍ച്ചെ ചിഞ്ചു വിളിച്ചുണര്‍ത്തുകയായിരുന്നു.
“എങ്ങനുണ്ടായിരുന്നു ഫസ്റ്റ് നൈറ്റ്?”
ചിഞ്ചുവിന്‍റെ ചോദ്യം കേട്ട് ചിരിച്ചുപോയി അവള്‍ .
“നിങ്ങളൊക്കെ ഉണ്ടായിരുന്നതുകൊണ്ട് സുഖായിട്ടുറങ്ങി.”
“മണി ഏഴര കഴിഞ്ഞു . ഞങ്ങളൊക്കെ കുളിച്ചു റെഡിയായി. എട്ടരയ്ക്കുമുമ്പ് മെസ്ഹാളിലെത്തിയില്ലെങ്കില്‍ ബ്രേക്ക് ഫാസ്റ്റ് കിട്ടില്ല.”
“യ്യോ… ഏഴര കഴിഞ്ഞോ? ഞാനറിഞ്ഞതേയില്ല ട്ടോ .”
തിടുക്കത്തില്‍ പിടഞ്ഞെണീറ്റ് അഴിഞ്ഞു കിടന്ന മുടി ഒതുക്കി കെട്ടിവച്ചു.
എന്നിട്ടു ബ്രഷും പേസ്റ്റുമെടുത്തു ബാത്റൂമിലേക്കു ഓടി.
കുളി കഴിഞ്ഞ് വന്നിട്ട് മറ്റുള്ളവരോടൊപ്പം മെസ്ഹാളില്‍ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. തിരികെ മുറിയില്‍ വന്ന് അവള്‍ വേഷം മാറിക്കൊണ്ടിരിക്കുമ്പോള്‍ രേവതി അടുത്തുവന്ന് അംഗപ്രത്യംഗം നോക്കിയിട്ടു ചോദിച്ചു.
“ജാസ് ബ്യൂട്ടി പാര്‍ലറിലൊന്നും പോകാറില്ലേ?”
“ഇല്ല.”
“ബ്യൂട്ടി പാര്‍ലറിലൊക്കെ പോയി ഒന്നു മേക്കപ്പിട്ടാല്‍ ഇപ്പഴത്തേക്കാള്‍ ഇരട്ടി സുന്ദരിയാകും താന്‍.”
ജാസ്മിന്‍ ചിരിച്ചതേയൂള്ളൂ.
“സിനിമാസംവിധായകരാരും കണ്ടില്ലേ തന്നെ? കണ്ടാല്‍ കൊത്തിക്കോണ്ടു പോകണ്ടതായിരുന്നല്ലോ.”
“എനിക്കീ സിനിമയോടൊന്നും വലിയ താല്‍പര്യമില്ല.”
“ഈ പഴഞ്ചന്‍ ചുരിദാറൊക്കെ മാറ്റിയിട്ട് കുറെ നല്ല മോഡേണ്‍ ഡ്രസെടുക്കണം. ഇപ്പം നല്ല ഫാഷനിലുള്ള ഒരുപാടു ഡ്രസ്സുണ്ട്. ഞങ്ങളു സെലക്ടു ചെയ്തു തരാം ട്ടോ.”
ജാസ്മിന്‍ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്തില്ല.
റൂം മേറ്റ്സിനോടൊപ്പമാണ് അവള്‍ കോളജിലേക്കു പോയത്. നടന്നുപോകാനുള്ള ദൂരമേയുള്ളൂ.
രേവതി വര്‍മ്മയും ചിഞ്ചു അലക്സാണ്ടറും എം.എ. ലിറ്ററേച്ചര്‍ വിദ്യാര്‍ത്ഥിനികളാണ്. പുരുഷന്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അവകാശവും സ്ത്രീകള്‍ക്കും വേണമെന്നു വാദിക്കുന്ന പുരോഗമന ചിന്താഗതിക്കാർ .
വൈകുന്നേരം ജാസ്മിനാണ് ആദ്യം റൂമിലെത്തിയത്. ചിഞ്ചുവും രേവതിയും വന്നപ്പോള്‍ അവള്‍ മുറിയിലിരുന്നു പുസ്തകം വായിക്കുകയായിരുന്നു.
“കോളജു വിട്ടതേ താൻ ഓടിപ്പോന്നു അല്ലേ? ഞങ്ങള്‍ അവിടൊക്കെ നോക്കിയായിരുന്നു. ടൗണിലൊക്കെ ഒന്നു ചുറ്റിക്കറങ്ങി ബേക്കറീലൊക്കെ കയറി വല്ലതും കഴിച്ചിട്ടു പോന്നാപ്പോരായിരുന്നോ? ഞങ്ങളൊന്നു കറങ്ങീട്ടാ വരുന്നത്.” – ചിഞ്ചു പറഞ്ഞു.
“യ്യോ ഒത്തിരി പഠിക്കാനുണ്ട്. പഠിക്കാൻ വേണ്ടിയാ എന്നെ ഹോസ്റ്റലിൽ ആക്കിയത് തന്നെ. “
”പുസ്തകപ്പുഴുവാ അല്ലേ?” ഒന്നു ചിരിച്ചിട്ടു ചിഞ്ചു തുടര്‍ന്നു: “ശരിക്കും ജയിലില്‍ കിടക്കുന്നതുപോലെയല്ലേ ഇവിടെ? ആറരയ്ക്കുശേഷം വന്നാല്‍ മേട്രന്റെ തിരുമുഖം കണ്ടിട്ടേ റോമിലേക്ക് കേറാന്‍ പറ്റൂ. എന്തൊരു പഴഞ്ചന്‍ നിയമമാ. ഫോറിനിലൊക്കെയാണെങ്കില്‍ ആണിനും പെണ്ണിനും ഒരേ ഹോസ്റ്റലില്‍ താമസിക്കാം. ഇഷ്ടമുള്ളപ്പം വരികയോ പോകുകയോ ചെയ്യാം. ഇവിടങ്ങനൊരു കാലം വരുമോ എന്നെങ്കിലും ? കുന്തം വരും.” അവൾ രോഷം കൊണ്ടു.
“എന്താടോ ഒരു പ്രസംഗം?”
പിന്നില്‍ ശബ്ദം കേട്ടു ചിഞ്ചു തിരിഞ്ഞുനോക്കി. രാജിയും ഊര്‍മ്മിളയും.
“ഏയ്… ഓരോ കാര്യങ്ങളും പറഞ്ഞോണ്ടിരിക്ക്വായിരുന്നു.”
“നിന്‍റെ കത്തി കേള്‍ക്കാന്‍ ഒരാളെ കിട്ടിയല്ലോ അല്ലേ?”
രാജിയും ഊര്‍മ്മിളയും ജാസ്മിന്‍റെ അടുത്തുവന്നിട്ട് അവളെ നോക്കി ചിരിച്ചു .
“ജാസ്മിന്‍ തോമസ് അല്ലേ?” ഊര്‍മ്മിള ചോദിച്ചു.
“ഉം…” – ചിരിച്ചുകൊണ്ട് ജാസ്മിന്‍ തലകുലുക്കി.
“പേരെങ്ങനെ അറിഞ്ഞൂന്നായിരിക്കും. അടുത്തു വന്നപ്പം മുല്ലപ്പൂവിന്‍റെ മണം വന്നു.”
അതുകേട്ടു ജാസ്മിന്‍ ചിരിച്ചുപോയി.
ഊര്‍മ്മിളയും രാജിയും അവളുടെ അടുത്തിരുന്നു ഒരുപാട് സംസാരിച്ചു . കുടുംബകാര്യങ്ങളോക്കെ ചോദിച്ചു മനസ്സിലാക്കി.
“നമുക്ക് എല്ലാവർക്കും ഒറ്റക്കെട്ടായി നിന്ന് ഈ ഹോസ്റ്റലിൽ അടിച്ചു പൊളിക്കണം കേട്ടോ .” – രാജി പറഞ്ഞു
” ഇപ്പം നമ്മുടെ കൂട്ടത്തിൽ ഒരാളുകൂടിയായി. ” ഊർമ്മിള ജാസ്മിനെ ചേർത്ത് പിടിച്ചുകൊണ്ടു ചോദിച്ചു.
” സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ എന്താ ജാസ്സിന്റെ അഭിപ്രായം?”
“യ്യോ…. ഞാനങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല.”
“ഇനി ചിന്തിക്കണം. നമ്മൾ ഭാരതസ്ത്രീകള്‍ ഇന്ന് എല്ലാ അര്‍ത്ഥത്തിലും പുരുഷന്‍റെ അടിമയല്ലേ? കൗമാരത്തില്‍ അച്ഛന്‍റെ അടിമ. യൗവനത്തില്‍ ഭര്‍ത്താവിന്‍റെ അടിമ. വാര്‍ദ്ധക്യത്തില്‍ മക്കളുടെ അടിമ. ഇതീന്നൊക്കെ ഒരു മോചനം വേണ്ടേ നമുക്ക് ? ആണുങ്ങള്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും നമുക്കും വേണ്ടേ? അതല്ലേ അതിന്റെ ന്യായം ?”
“ക്ലാസൊക്കെ പിന്നെ എടുക്കാടോ? താന്‍ വീട്ടീന്ന് എന്താ കൊണ്ടുവന്നിരിക്കുന്നതെന്നു പറ”
-രേവതി ഇടയ്ക്കു കയറിപറഞ്ഞു.
“പത്തുമണി കഴിയുമ്പം ജാസിനെയും കൂട്ടി താന്‍ മുറിയിലേക്കു വാ. അപ്പം കാണിച്ചുതരാം.”
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ ചിഞ്ചു പറഞ്ഞു:
“ഞങ്ങളുടെ ക്ലോസ് ഫ്രണ്ട്സാ. രാജി വര്‍ഗീസും ഊര്‍മ്മിള ഉണ്ണിക്കൃഷ്ണനും. രാജി കോടീശ്വരന്‍റെ മോളാ . ആറേഴു ബസ്, തുണിക്കട, ചെരിപ്പുഫാക്ടറി. ഇല്ലാത്ത ബിസിനസ്സൊന്നുമില്ല.”
ജാസ്മിന്‍ അദ്ഭുതത്തോടെ കേട്ടിരുന്നതേയുള്ളൂ.
രാത്രി പത്തുമണി കഴിഞ്ഞപ്പോള്‍ ജാസ്മിനെയും കൂട്ടി രേവതിയും ചിഞ്ചുവും റൂം നമ്പര്‍ പതിനേഴിലേക്കു ചെന്നു. ഊര്‍മ്മിള മൊബൈല്‍ ഫോണില്‍ എന്തോ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ചിഞ്ചു വന്ന് അതു തട്ടിപ്പറിച്ചു.
“ശ്ശൊ… ക്ലൈമാക്സിലെത്തിയപ്പഴാ നിന്റെ ഒരു വിളയാട്ടം.” ഊര്‍മ്മിള ദേഷ്യപ്പെട്ടു.
“ആഹാ… ഇതെവിടുന്നു കിട്ടി ഈ സാധനം ? എനിക്കൊന്നു സെന്‍റു ചെയ്യണേ…”
മൊബൈലിലേക്കു നോക്കിയിട്ടു ചിഞ്ചു പറഞ്ഞു.
“വാട്ട്സ് ആപ്പില്‍ ഇപ്പം കിട്ടിയതേയുള്ളൂ. എല്ലാര്‍ക്കും സെന്‍റ് ചെയ്തേക്കാം. ജാസിന്‍റെ നമ്പര്‍ തര്വാണെങ്കില്‍ ജാസിനും സെന്‍റ് ചെയ്തേക്കാം.”
“എന്താ….?” ജാസ്മിന് ആകാംക്ഷയായി.
“ദാ… കണ്ടുനോക്ക്.”- ചിഞ്ചു ഫോണ്‍ ജാസ്മിനു കൈമാറി. ജാസ്മിന്‍ ഒന്നേ നോക്കിയുള്ളൂ. പെട്ടെന്നു മുഖം തിരിച്ച്, ഫോണ്‍ തിരികെക്കൊടുത്തുകൊണ്ടു പറഞ്ഞു: “ഇതുപോലുള്ള വീഡിയോകളൊന്നും എനിക്കു വേണ്ട. ഇതൊക്കെ കാണുന്നതു പാപമാ.”
അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
“എന്തായാലും ഒന്നു നോക്കിപ്പോയില്ലേ. നാളെത്തന്നെപോയി കുമ്പസാരിച്ചു കുര്‍ബാന സ്വീകരിക്കണേ.”
ചിഞ്ചു ഒരുപാട് കളിയാക്കി .
“ങ്ഹ… സമയം പോകുന്നു. സാധനം എടുക്ക്.” – രേവതി തിടുക്കം കൂട്ടി.
രാജി ബാഗു തുറന്ന് ഒരു കുപ്പി സ്കോച്ച് വിസ്കി എടുത്തു മേശപ്പുറത്തു വച്ചു.
ജാസ്മിന്‍ അദ്ഭുതപ്പെട്ടുപോയി. ഇവര്‍ മദ്യം കഴിക്കുമോ?
ഊര്‍മ്മിള കബോര്‍ഡില്‍നിന്നു കുറെ ഗ്ലാസുകള്‍ പുറത്തെടുത്തു മേശയില്‍ നിരത്തി. രാജി അതിലേക്കു മദ്യം പകര്‍ന്നിട്ട് കോള ഒഴിച്ചു ഡൈല്യൂട്ട് ചെയ്തു. ഒരു ഗ്ലാസ് എടുത്തു ജാസ്മിനു നീട്ടിക്കൊണ്ടു പറഞ്ഞു:
“ജാസല്ലേ ഇന്നത്തെ ഞങ്ങടെ ഗസ്റ്റ്. ഗസ്റ്റ് കഴിക്ക് ആദ്യം.”
“യ്യോ എനിക്കുവേണ്ട. ഞാനിതൊന്നും കഴിക്കില്ല.” അവള്‍ കൈ ഉയര്‍ത്തി നിരസിച്ചു.
“സ്കോച്ചാ മോളേ. കോള കുടിക്കുന്ന എഫക്ടേയുള്ളൂ. ശരീരത്തിന് ഒരുന്മേഷവും ഉണര്‍വ്വും ധൈര്യവും ഒക്കെ കിട്ടും. ഒരു ഗ്ലാസ് ഒന്നു കഴിച്ചുനോക്ക്.”
“എനിക്കിതിന്‍റെ മണംപോലും ഇഷ്ടമല്ല . പ്ലീസ്, എന്നെ നിര്‍ബന്ധിക്കരുത്. നിങ്ങളു കഴിച്ചോ.”
“നീ വിചാരിക്കുന്നതപോലെ തലയ്ക്കു പിടിക്കുന്ന സാധനമൊന്നുമല്ല. നീറിനീറി ഉമിക്കു തീ പിടിക്കുന്നതുപോലെ സാവധാനം കേറി കേറി വരികയേയുള്ളൂ. നമ്മുടെ ഇവിടെ കിട്ടുന്ന അഴകൊഴമ്പന്‍ സാധനമല്ല . ഫോറിനാ ഫോറിൻ . വീട്ടില്‍ ഞങ്ങളെല്ലാവരും കൂടി ഒരുമിച്ചിരുന്നു കുഴിക്കുന്നതാ. ഒരു ഗ്ലാസ് കുടിച്ചു കഴിയുമ്പം നീ പറയും ഒരു ഗ്ലാസുകൂടെ തരാന്‍. ഇതങ്ങു പിടിക്ക്.”
“ഞാന്‍ ഛര്‍ദ്ദിക്കും. എനിക്കുവേണ്ട.”
“അങ്ങനത്തെ സാധനമല്ല ഇത്. നല്ല ടേസ്റ്റാ. ഞങ്ങടെ സന്തോഷത്തിനുവേണ്ടി ഒരു ഗ്ലാസ് കഴിക്ക്. ഒരുഗ്ലാസ് മാത്രം ..പ്ലീസ്.”
രാജി നിര്‍ബന്ധിച്ച് ഗ്ലാസ് അവളുടെ കൈയില്‍ പിടിപ്പിച്ചു. ഗ്ലാസ് കൈയില്‍ പിടിച്ചുകൊണ്ട് അവള്‍ എല്ലാ മുഖത്തേക്കും ദയനീയമായി മാറി മാറി നോക്കി.
“അങ്ങു വീശു മോളേ….” ഊര്‍മ്മിള നിര്‍ബന്ധിച്ചു.
“വീശാനോ….?”
“വീശുകാന്നു പറഞ്ഞാല്‍ കുടിക്കാന്‍.അതൊന്നും അറിയില്ല അല്ലെ . ഈ കൊച്ചിനെ എ ബി സി ഡി മുതൽ പഠിപ്പിച്ചെടുക്കണമെല്ലോ ”
രാജി ഓരോ ഗ്ലാസെടുത്തു ചിഞ്ചുവിനും രേവതിക്കും ഊര്‍മ്മിളയ്ക്കും നല്‍കി.
“ചിയേഴ്സ്.”
ജാസ്മിനൊഴികെ എല്ലാവരും ഗ്ലാസ് കാലിയാക്കി. ജാസ്മിന്‍ ഗ്ളാസ് കയ്യിൽ പിടിച്ചു അങ്ങനെ നിന്നതേയുള്ളൂ . അവൾ കരച്ചിലിന്‍റെ വക്കോളമെത്തിയിരുന്നു.
“അങ്ങു കഴിക്കൂ കുട്ടാ…, ഒറ്റവലിക്കങ്ങു അകത്താക്ക്‌ .”
രാജി ഗ്ലാസ് അവളുടെ ചുണ്ടോടു ചേര്‍ത്തു കൊണ്ട് പറഞ്ഞു .
മനസില്ലാ മനസോടെ ജാസ്മിന്‍ കണ്ണടച്ച്, ശ്വാസം പിടിച്ച് ഗ്ലാസിലുള്ള മദ്യം മുഴുവന്‍ ഒറ്റവലിക്ക് അകത്താക്കി .
ഛർദ്ദിക്കാൻ ഭാവിച്ചപ്പോള്‍ ചിഞ്ചു കുറെ ചിപ്സ് എടുത്ത് അവളുടെ വായിലേക്കു വച്ചുകൊടുത്തിട്ടു പറഞ്ഞു .
” ഇതങ്ങു കഴിച്ചേ , അപ്പം ആ ചുവ മാറിക്കോളും ”
പൊട്ടിക്കരയണമെന്നു തോന്നി ജാസ്മിന് .
(തുടരും)

രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )

കോളജ് ഹോസ്റ്റലിലേക്കു താമസം മാറ്റിയ ജാസ്മിനെ പക്ഷേ, കാത്തിരുന്നത് ദുരന്തങ്ങളുടെ പെരുമഴയായിരുന്നു. പ്രിയപ്പെട്ടതെല്ലാം ഒന്നൊന്നായി നഷ്ടപ്പെടുന്നത് നിറകണ്ണുകളോടെ അവള്‍ നോക്കി നിന്നു. അടുത്ത അധ്യായം നാളെ.

ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

”കഞ്ഞിപ്പുരയിൽ ഉപ്പ്മാവ് വേവുമ്പോഴുണ്ടാവുന്ന മണം; അതിനേക്കാൾ വല്യ മണമൊന്നും ഭൂമിയിൽ ഇല്ല ടീച്ചറേ..”

0
ഓർമ്മകളിൽ ഒരു ഉപ്പുമാവ്

മഴയിങ്ങനെ ആർത്തിരമ്പി പെയ്ത് വീണ്ടുമത് നേർത്ത് വാശിപിടിച്ച് കരയുന്ന കുഞ്ഞിനെ’പ്പോലെ
ചിണുങ്ങി ചിണുങ്ങി പെയ്യുന്നത് കാണുമ്പോൾ ഓർമ്മ വരുന്നത് പണ്ട് നനത്തൊട്ടി തണുത്ത് വിറച്ചു കലപില ശബ്ദമുണ്ടാക്കി യു.പി ക്ലാസിലിരുന്നതാണ് .

ജൂൺ മാസം .

പുത്തനുടുപ്പിന്റെയും പുത്തൻ പുസ്തകത്തിന്റെയും മണമുള്ള ക്ലാസ് റൂം . എല്ലാവർക്കും പുതിയ നോട്ട്ബുക്കുകൾ . എനിക്ക് ഒന്നോ രണ്ടോ മാത്രം. ബാക്കി ബുക്കുകൾ തലേ വർഷത്തെ നോട്ടുബുക്കിൽ എഴുതാതെ ബാക്കിയായ കടലാസുകൾ പറിച്ചെടുത്ത് സൂചി കൊണ്ട് നൂലിൽ കോർത്ത് കെട്ടിവെച്ച നോട്ട്ബുക്കാണ് .

പുത്തൻ പുസ്തകങ്ങളുടെ മണം! അതൊരു മണം തന്നെയാണ് . പുതിയ പുസ്തകം കിട്ടിയാൽ ഇന്നും അതൊന്ന് മണത്ത് നോക്കിയാൽ കുട്ടിക്കാലത്തിലേക്ക് പായുന്ന മനസ്സുള്ളവരാണ് നമ്മൾ .

ഓരോ അധ്യയന വർഷത്തിലും പുതിയ കുട്ടികളും പഴയ അധ്യാപകരും ക്ലാസിൽ പരിചയപ്പെടുന്ന ഒരു രംഗം ഉണ്ട്. ആ രംഗം ഇന്നും മനസിൽ മായാതെ നിൽക്കുന്നു .

ക്‌ളാസ് ടീച്ചർ സ്വയം പരിചയപ്പെടുത്തിയ ശേഷം കുട്ടികളോട് ഓരോരുത്തരായി എഴുന്നേറ്റ് നിന്ന് പേര് പറയാൻ പറഞ്ഞു .

എല്ലാവരും പേര് പറഞ്ഞ ശേഷം ഭാവിയിൽ നിങ്ങൾക്ക് എന്താവണം എന്ന് ചോദിച്ചു. അധികം പേർക്കും ഈ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ .

ഡോക്ടർ, എഞ്ചിനീയർ . വക്കീൽ. ഏതോ ഒരു വിരുതർ പൈലറ്റ് എന്ന് പറഞ്ഞു. അതിൽ കുറഞ്ഞ ആഗ്രഹം ആർക്കുമുണ്ടായില്ല.

ബാക്ക് ബെഞ്ചിലെ മൂലക്ക് , എന്നോടൊന്നും ചോദിക്കരുതേ ദൈവമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട്
ജംഗിൾ ബുക്ക് എന്ന കഥയിൽ .ഷേർഖാനെ കണ്ട മൗഗ്ലിയെപ്പോലെ പതുങ്ങിയിരിക്കുന്ന എന്റെ നേർക്കും ടീച്ചർ കൈകാണിച്ചു.

സ്വതവേ മണ്ടനായ ഞാനെന്ത് പറയാൻ. എന്റെ വായിൽ തോന്നിയത് അപ്പോൾ ഡ്രൈവർ എന്നായിരുന്നു.
ഞാനെഴുന്നേറ്റ് നിന്ന് ഡ്രൈവർ എന്ന് പറഞ്ഞു. ക്ലാസിലതൊരു ചിരിയ്ക്ക് വകയായി .ടീച്ചറും ചിരിച്ചു.

ക്ലാസിലെ ഭാവി എഞ്ചിനീയർമാരും ഡോക്ടർമാരും വക്കീലൻമാരും എന്നെ നോക്കി പരിഹാസത്തോടെ ചിരിച്ചു.

എല്ലാവരുടെയും ഊഴം കഴിഞ്ഞപ്പോൾ ടീച്ചർ വീണ്ടും അടുത്ത ചോദ്യത്തിലേക്ക് കടന്നു.

ഉയരം കൂടിയ പർവ്വതം … നീളം കൂടിയ നദി .. ജനസംഖ്യയുള്ള രാജ്യം അതങ്ങനെ നീണ്ടു പോയി … പലരും ഉത്തരങ്ങൾ കൊണ്ടമ്മാനമാടി –

പിന്നെയും ചോദ്യം എന്റെ നേർക്ക് നീണ്ടു ..

” ഏറ്റവും ആസ്വാദ്യകരമായ ഗന്ധം ഏതാണ് .? ”

ഞാനൊന്നു പകച്ചു….എന്താണുത്തരം പറയുക. ക്ലാസിലെ എല്ലാവരുടെ നോട്ടം എന്റെ മുഖത്തായിരുന്നു….
രാവിലെ വീട്ടിൽ നിന്നും ഒരു കട്ടൻ ചായയും കുറച്ച് അവലും തിന്ന് ക്ലാസിൽ വരുന്ന ഞാൻ സ്കൂളിൽ വരുന്നത് തന്നെ ഉച്ചക്ക് സ്കൂളിൽ നിന്നു കിട്ടുന്ന ഉപ്പുമാവ് തിന്നാനായിരുന്നു.

കഞ്ഞിപ്പുരയിൽ നിന്നും മഞ്ഞ നിറത്തിലുള്ള ഉപ്പുമാവ് വേവുന്ന മണം അനർഗ്ഗനിർഗ്ഗളമായി ക്ലാസിലേക്കൊഴുകി വരുന്നുണ്ടായിരുന്നു. ഞാനത് മൂക്കിലേക്ക് ആവാഹിച്ച് .. ഒന്നാഞ്ഞു വലിച്ചിട്ട് ടീച്ചറോട് പറഞ്ഞു.

“കഞ്ഞിപ്പുരയിൽ ഉപ്പ്മാവ് വേവുമ്പോഴുണ്ടാവുന്ന മണം. അതിനേക്കാൾ വല്യ മണമൊന്നും ഭൂമിയിൽ വേറെയില്ല ടീച്ചറേ”

ക്ലാസ്സിലത് കൂട്ടച്ചിരിയായി. ടീച്ചറും ചിരിച്ചു. അപ്പോഴേക്കും ഉച്ചഭക്ഷണം കഴിക്കാനുള്ള ബെൽ അടി ബെൽ അടിച്ചു.

നിക്കറിന്റെ പോക്കറ്റിൽ ഭദ്രമായി, നാലായി മടക്കി വെച്ച വാട്ടിയ വാഴയില പുറത്തെടുത്ത് സ്കൂൾ വരാന്തയിൽ കത്തിക്കാളുന്ന വയറുമായി ഉപ്പുമാവിന് ഊഴം കാത്തിരുന്നു. വലിയ വട്ട പാത്രത്തിൽ ഉപ്പുമായി വരുന്ന സ്കൂളിലെ മുതിർന്ന ചേട്ടൻമാര് ഉപ്പുമാവ് ഇലയിലേക്ക് വിളമ്പുമ്പോൾ അടുത്തിരുന്ന കൂട്ടുകാരൻ മനോജ് പറഞ്ഞ് ഇപ്പഴും ഓർക്കുന്നു..

“നീ പറഞ്ഞത് സത്യമാണ് . ഇതിനേക്കാൾ നല്ല മണം ഭൂമിയിൽ വേറെയില്ല .” അതും പറഞ്ഞവൻ ചിരിച്ചു.

വർഷങ്ങൾ ഓടിയൊളിച്ചു ..

ഡോക്ടറാവാൻ ആഗ്രഹിച്ചവൻ കഴിഞ്ഞ ദിവസം സൊസൈറ്റിയിൽ പാലും കൊണ്ട് പോവുന്നത് കണ്ടു…
എഞ്ചിനീയറാവേണമെന്ന് പറഞ്ഞവൻ ഇഞ്ചിക്ക് തടമെടുക്കുന്നു.

അന്നത്തെ പൈലറ്റ് M-എയിറ്റിയിൽ മീൻ വിൽക്കുന്നതും കണ്ടു. ടീച്ചറാവണംന്ന് പറഞ്ഞവൾ ഏതോ തുണിക്കടയുടെ അകത്തെ കുടുസ്സു മുറിയിലിരുന്ന് ബ്ലൗസ് തുന്നുന്നു . :-

വർഷങ്ങൾക്കിപ്പുറം, അന്ന് ക്ലാസിൽ പറഞ്ഞത് പോലെ ഞാൻ ഡ്രൈവറായി ..

പടച്ചോനങ്ങനെയാണ് . ചിലപ്പോൾ നമ്മളറിയാതെ തന്നെ നമ്മുടെ വാക്കുകൾ, ആഗ്രഹങ്ങൾ സാധിച്ച് തരും ..
ചിലപ്പോൾ നമ്മൾക്ക് അത് ആഗ്രഹമില്ലെങ്കിൽ കൂടി .
എഴുതിയത് : ✍️ഷിജിത് നാനോ🌹

വാൽകഷ്ണം :

1960-കളിലെയും 1970-കളിലെയും വറുതിക്കാലത്ത്, അമേരിക്ക നൽകിയിരുന്ന ഗോതമ്പ് പൊടിയും പാലും എണ്ണയുമെല്ലാം കേരളത്തിലെ സ്‌കൂൾ കുട്ടികൾക്ക് മറക്കാനാകാത്ത ഒട്ടേറെ ഓർമ്മകളായിരുന്നു സമ്മാനിച്ചത്. ‘കെയർ’ പദ്ധതി പ്രകാരം പ്രൈമറി സ്‌കൂളുകളിൽ ഉച്ചക്കഞ്ഞിക്ക് പകരം നൽകിയിരുന്നത് അമേരിക്കൻ ഉപ്പുമാവും പാലുമായിരുന്നു. ആ ഉപ്പുമാവ് ഉള്ളതുകൊണ്ടാണ് പലരും അന്ന് സ്കൂളില് പോയിരുന്നതു തന്നെ.

സ്കൂളിനു പിന്നിലെ പാചക പുരയിൽ നിന്ന് പൊങ്ങുന്ന ഉപ്പുമാവിന്‍റെ കൊതിപ്പിക്കുന്ന ഗന്ധം. ഉള്ളിയും മുളകും വഴറ്റിയ എണ്ണയിലേക്ക് മെയ്‌സ് പൊടി ഇട്ട് , തവി കൊണ്ടു ഇളക്കി, വെന്തു കഴിയുമ്പോൾ അമർത്തി പൊത്തി വയ്ക്കും. പാചകക്കാർ ചെമ്പു കുട്ടകം താഴെ ഇറക്കും. രാവിലെ മൂന്നാമത്തെ പിരിയഡ് കഴിയാറാവുമ്പോഴേക്കും സ്കൂള്‍ മുഴുവന്‍ ഉപ്പുമാവിന്റെ കൊതിപ്പിക്കുന്ന മണം പരക്കും. ആഹാരത്തിനു വകയില്ലാത്ത പാവങ്ങളുടെ വീട്ടിൽ മാത്രമല്ല നാലുനേരം വെട്ടിവിഴുങ്ങുന്ന പണക്കാരന്റെ വായിലും വെള്ളം ഊറുമായിരുന്നു.

സ്‌കൂളിലെ മുതിർന്ന കുട്ടികൾക്കാണ് ഉപ്പുമാവ് ഉണ്ടാക്കാനുള്ള ചുമതല. ഇവർ സ്കൂളിലെ ‘സൂപ്പർ സ്റ്റാർസ്’ ആണ് . ഉപ്പുമാവ് ഉണ്ടാക്കുന്നവർ തന്നെയാണ് വിളമ്പുന്നതും .

ജാതിമത വ്യത്യാസമില്ലാതെ ദരിദ്രരായ എല്ലാ കുട്ടികൾക്കും അത് കഴിയ്ക്കാമായിരുന്നു. എങ്കിലും ദുരഭിമാനം മൂലം ചില രക്ഷിതാക്കൾ കുട്ടികളെ ഇതു കഴിയ്ക്കാനനുവദിച്ചിരുന്നില്ല .വിശന്ന വയറിന് അത് കിട്ടുമ്പോളുള്ള ആശ്വാസം പറഞ്ഞറിയിക്ക വയ്യ.

ഉപ്പുമാവുണ്ടാക്കുന്ന മെയ്‌സ് പൊടി വരുന്നത് 5 ലെയർ ഉള്ള ഒരു പാക്കറ്റിലായിരുന്നു . ബ്രൗൺ കളറിലുള്ള പേപ്പർ ബാഗ്. പുസ്തകം പൊതിയാൻ ആ കടലാസ് ബെസ്റ്റായിരുന്നു. എണ്ണ വരുന്ന പാട്ടയും മറ്റ് ഉപയോഗങ്ങൾക്ക് ബെസ്റ്റ് ആയിരുന്നു.

അരനൂറ്റാണ്ട് മുൻപത്തെ ആ ഉപ്പുമാവ് ആയിരുന്നു ശരിക്കും ഉള്ള ഉപ്പുമാവ് . നല്ല മഞ്ഞ നിറം. കൊതിപ്പിക്കുന്ന മണം.പാവങ്ങൾക്കായി സ്‌കൂളുകളിൽ പാകം ചെയ്തു വിളമ്പിക്കൊടുത്തിരുന്ന, അമേരിക്കയിൽ നിന്ന് വന്ന ആ ഉപ്പുമാവും പാൽപ്പൊടി കലക്കി ഉണ്ടാക്കിയ പാലും കഴിക്കാൻ പാവങ്ങൾ മാത്രമല്ല പണക്കാരനും ആഗ്രഹിച്ചിരുന്നു . ഓർക്കുമ്പോൾ ഇപ്പോഴും നാവിൽ വെള്ളം ഊറും. അതുപോലൊന്നു പിന്നീട് കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല. ചിലർ സ്കൂളിൽ നിന്നു കിട്ടുന്ന ഉപ്പുമാവ് കഴിക്കാൻ വേണ്ടി വീട്ടിൽനിന്നു കൊണ്ടുവരുന്ന ചോറ് ആരും കാണാതെ കൊണ്ടെ കളയുമായിരുന്നു. കൂട്ടുകാരിയുടെ പാത്രത്തിന്റെ അടപ്പുവാങ്ങി, ഉപ്പുമാവുമേടിച്ച് ചൂടോടെ അകത്താക്കിയാണ് വീട്ടിലേക്ക് ഉച്ചയൂണിന് പോവുക. വീട്ടിൽ അറിഞ്ഞാൽ വഴക്ക് ഉറപ്പാണ്. അധ്യാപകരാരെങ്കിലും വീട്ടിൽ പറഞ്ഞു കൊടുക്കുമോ എന്നൊരു ഭയവും.

സ്‌കൂളിനെക്കുറിച്ചുള്ള ഏറ്റവും ഗൃഹാതുരമായ ഓര്‍മ്മയ്ക്ക് ആ ഉപ്പുമാവിന്റെ മണമാണ്. ഇപ്പോൾ ഉപ്പുമാവ് കഴിക്കുമ്പോഴെല്ലാം തിരഞ്ഞു കൊണ്ടിരുന്നത് അന്നത്തെ രുചിയും ആ ഗന്ധവുമാണ്‌.

Also Read വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

Also Read പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു!

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം

Also Read ആദ്യരാത്രിയിൽ നവവധു കൊടുത്ത സമ്മാനം കണ്ട് ഞെട്ടിതരിച്ചു നവവരൻ

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 3

0
ഒടുവിൽ ഒരു ദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 3

ഒരു വെള്ളിയാഴ്ച ദിവസം !
വൈകുന്നേരം കോളജ് വിട്ടു വീട്ടില്‍ ചെന്നപ്പോഴാണ് ജാസ്മിൻ അറിഞ്ഞത് , ടോണി വീട്ടിൽ വന്നിട്ടുണ്ടെന്ന്.
വേഷം മാറി, ചായ കുടിച്ചിട്ടവള്‍ നേരെ ടോണിയുടെ വീട്ടിലേയ്ക്കു ഓടി.
ടാപ്പിൽ നിന്ന് ഹോസിട്ടു മുറ്റത്തെ ചെടികള്‍ നനച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു ടോണി. ജാസ്മിനെ കണ്ടതും അവൻ ഹോസ് അവളുടെ നേരെ തിരിച്ചു . അവളുടെ ചുരിദാറിൽ മുഴുവന്‍ വെള്ളം!
“എന്താ ഈ കാണിച്ചേ.”- അവള്‍ക്കു സങ്കടവും ദേഷ്യവും വന്നു. “ഞാന്‍ ആന്‍റിയോടു പറഞ്ഞു കൊടുക്കും.”
“ഇപ്പം കാണാന്‍ നല്ല രസംണ്ട്.” ടോണി ചിരിച്ചു.
മുഷ്ടി ചുരുട്ടി ഇടിയ്ക്കുമെന്നവള്‍ ആംഗ്യം കാണിച്ചിട്ട് വേഗം അകത്തേയ്ക്കു കയറി പോയി. ആഗ്നസിനോടു അവൾ പരാതി പറഞ്ഞു.
ആഗ്നസ് പുറത്തേയ്ക്കിറങ്ങി വന്നിട്ടു ടോണിയോടു ദേഷ്യപ്പെട്ടു.
“നീ എന്നതാടാ ഈ കൊച്ചിനെ കാണിച്ചേ?”
“ഞാനൊന്നും കാണിച്ചതല്ലമ്മേ. ആ പെണ്ണ് ഹോസിന്റെ മുൻപിലേക്ക് വന്നു കേറിനിന്നതാ .”
“എന്‍റീശോയെ! മുഖത്തു നോക്കി കള്ളം പറയുന്നതു കേട്ടില്ലേ ഈ പെരുംകള്ളൻ. “
കണ്ണുരുട്ടി, ചുണ്ടു കടിച്ചു രൂക്ഷമായി ജാസ്മിന്‍  ടോണിയെ നോക്കി .
“ഈ മനുഷ്യനോടു ഞാനിനി മിണ്ടുകേയില്ല…”
അവൾ മുഖം കറുപ്പിച്ചു.
“നിന്‍റെ കളീം തമാശേം കുറച്ചധികമാകുന്നുണ്ട്, കേട്ടോ . ”
ആഗ്നസ് മകനെ കുറെ വഴക്കുപറഞ്ഞു.
”വാ മോളെ ഞാൻ തോർത്തെടുത്തു തരാം. ഇനി അവന്റെ മുൻപിലേക്ക് പോകയേ വേണ്ട. വാ . ” അങ്ങനെ പറഞ്ഞിട്ട് ആഗ്‌നസ് അകത്തേക്ക് കയറിപ്പോയി.
”ഇതുപോലെ നുണ പറയുന്ന ആൾക്ക് മരിച്ചു ചെല്ലുമ്പം നരകമല്ലാതെ ഒരിക്കലും സ്വർഗം കിട്ടുകേല ”
ടോണിയെ നോക്കി കണ്ണുരുട്ടിയിട്ട് അവൾ അകത്തേക്ക് കയറിപ്പോയി.
ടോണിക്ക് ചിരിവന്നു പോയി . കുസൃതി ഇത്തിരി കൂടിപ്പോയോ എന്ന് സംശയിച്ചു .
ചെടി നനച്ചു കഴിഞ്ഞിട്ട് ടോണി അകത്തേക്ക് കയറിചെന്നപ്പോൾ അനുവുമായി സംസാരിച്ചുകൊണ്ടു മുറിയിലിരിക്കുകയായിരുന്നു ജാസ്മിൻ .
ടോണിയെ കണ്ടിട്ടും കണ്ടഭാവം നടിച്ചില്ല അവൾ. മുഖം കറുപ്പിച്ചു ഗൗരവത്തോടെ ഇരുന്നതേയുള്ളൂ.
”ഹലോ മാഡം , പിണങ്ങിയോ ?”
ജാസ്മിൻ അത് കേട്ടതായിപ്പോലും ഭാവിച്ചില്ല.
കൂടുതലൊന്നും പറയാതെ ടോണി അവന്റെ മുറിയിലേക്ക് പോയി .
കുറച്ചു നേരം കഴിയുമ്പോൾ ടോണി വീണ്ടും വരുമെന്നും എന്തെങ്കിലും ചോദിയ്ക്കുമെന്നും പ്രതീക്ഷിച്ച് ജാസ്മിന്‍ കാത്തിരുന്നു.
പ്രതീക്ഷ തെറ്റിയപ്പോള്‍ അവള്‍ക്കസ്വസ്ഥതയായി. വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ മനസു വെമ്പുന്നു.
താന്‍ ഓടിക്കിതച്ചെത്തിയതു തന്നെ ടോണിയോടു സംസാരിയ്ക്കാനാണ്. പക്ഷെ, മിണ്ടില്ലെന്നു പറഞ്ഞിട്ട് ഇനി അങ്ങോട്ടുചെന്നു മിണ്ടുന്നതെങ്ങനെ?
പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. താന്‍ തന്നെ പരാജയം സമ്മതിച്ചേക്കാം. അവൾ എണീറ്റ് ടോണിയുടെ മുറിയിലേക്ക് ചെന്നു .
“ടോണി എപ്പഴാ വന്നത്?”
”അപ്പം വായിൽ നാക്കൊണ്ടല്ലേ ?”
“എനിക്ക് ശരിക്കും ദേഷ്യം വന്നു ട്ടോ . കാണാൻ ഓടിക്കിതച്ചു വന്നപ്പഴാ ഒരു കുസൃതിത്തരം.” സ്വരം താഴ്ത്തി അവൾ പറഞ്ഞു.
ടോണി ചിരിച്ചതേയുള്ളൂ.
“ഡോക്ടറാകാന്‍ പോകുന്നേന്‍റെ ഗമയായിരിക്കും. എന്‍റടുത്തുവേണ്ടാട്ടോ ഇതൊന്നും . നല്ല ഇടി വച്ചു ഞാൻ തരും.”
കൈ ചുരുട്ടി, ഇടിയ്ക്കുമെന്ന് അവള്‍ ആംഗ്യം കാണിച്ചു.
” ഇഷ്ടമുള്ളവരുടെ ദേഹത്തല്ലേ എനിക്ക് വെള്ളം തെറിപ്പിക്കാൻ പറ്റൂ. വഴിയേ പോകുന്ന പെണ്ണിന്റെ മേത്തു വെള്ളം ചീറ്റിച്ചാൽ അവര് അടി തരില്ലേ ”
”നനഞ്ഞു കുതിർന്നു നിൽക്കുന്നത് കാണാൻ നല്ല രസമാ അല്ലേ ? അതൊന്നും ഇപ്പ വേണ്ടാട്ടോ . കല്യാണം കഴിഞ്ഞിട്ടാകാം അതുപോലുള്ള കളിയും തമാശയുമൊക്ക. ”
”അതിന് ഇനി എത്രകാലം കൂടി കാത്തിരിക്കണം കൊച്ചേ ” സ്വരം താഴ്ത്തി ടോണി ചോദിച്ചു.
” ഞാൻ പറഞ്ഞല്ലോ , ചേച്ചിയുടെ കല്യാണം വേഗം നടക്കാൻ പ്രാർത്ഥിക്കാൻ ”
”എന്നും പ്രാർത്ഥിയ്ക്കുണ്ട് . ദൈവം പ്രാർത്ഥനാ കേൾക്കണ്ടേ ? അതുപോട്ടെ , ഞാനിട്ട മോതിരം വിരലിലുണ്ടല്ലോ അല്ലേ ?” അവളുടെ കൈപിടിച്ചുയർത്തി വിരലിലേക്കു നോക്കിയിട്ടു സ്വരം താഴ്ത്തി ടോണി ചോദിച്ചു.
“പിന്നില്ലേ . മരിക്കുന്നതുവരെ അതീ വിരലിൽ കാണും . അത് കാണുമ്പോഴൊക്കെ ഞാൻ ടോണിയെ ഓർക്കും.”
”ഓർക്കണം . അതിനാ അത് ഈ വിരലിൽ ഇട്ടു തന്നത് ” ടോണി അവളുടെ കവിളിൽ സ്നേഹത്തോടെ ഒരു നുള്ളു കൊടുത്തു.
കുറേനേരം കൂടി അവിടിരുന്നു വിശേഷങ്ങൾ പറഞ്ഞിട്ട് ജാസ്മിൻ പോകാനായി എണീറ്റു . ആന്റിയോട്‌ യാത്രപറയാൻ അടുക്കളയിലേക്കു ചെന്നപ്പോൾ ആഗ്നസ് പറഞ്ഞു. ” മോളെ പോകല്ലേ , ചായ എടുക്കുന്നു . ചായ കുടിച്ചിട്ട് പോകാം ”
ജാസ്മിൻ വേണ്ടെന്നു പറഞ്ഞെങ്കിലും ആഗ്നസിന്റെ നിർബന്ധത്തിനു വഴങ്ങി ചായ കുടിച്ചു അവൾ .
തിരിച്ചു വീട്ടില്‍ ചെന്നു കയറിയപ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു . മേരിക്കുട്ടി മുറ്റത്തു നോക്കി നിൽപ്പുണ്ടായിരുന്നു. അവർ ദേഷ്യപ്പെട്ടു.
“ഈ നേരം വരെ എന്തെടുത്തിരിക്ക്വായിരുന്നു നീ അവിടെ ? ”
”ചുമ്മാ അനുവുമായി വർത്തമാനം പറഞ്ഞിരിക്കുവാരുന്നു അമ്മേ .”
”നീ കൊച്ചുകുട്ടിയൊന്നുമല്ല. കളിച്ചു നടക്കേണ്ട പ്രായമൊക്കെ കഴിഞ്ഞു. ”
“ഓ….” അതിഷ്ടപ്പെടാത്ത മട്ടിൽ നീട്ടി ഒന്ന് മൂളിയിട്ട് അവള്‍ അകത്തേയ്ക്കു കയറിപ്പോയി.
മുറിയിലിരുന്ന് ചുരിദാർ തയ് ക്കുകയായിയിരുന്നു അലീന അപ്പോള്‍.
“നീ എന്താ വൈകീത്?” തയ്ക്കുന്നതിനിടയില്‍ അലീന ചോദിച്ചു.
“അനുവുമായിട്ടു ഇത്തിരിനേരം വര്‍ത്തമാനം പറഞ്ഞിരുന്നു.”
“ടോണി എന്തു പറഞ്ഞു?”
“ആ….ഞാനയാളോട് ഒരുപാടൊന്നും സംസാരിച്ചില്ല. ഈയിടെയായിട്ട് ആൾക്ക് വല്യ ഗമയാ . മെഡിസിനു പഠിയ്ക്കുന്നേന്‍റെ അഹങ്കാരമാ . ആരു മൈന്‍ഡു ചെയ്യുന്നു ആ മനുഷ്യനെ . ”
“നിങ്ങളു തമ്മില്‍ പിണങ്ങിയോ?”
“എനിക്ക് ഇണക്കവുമില്ല പിണക്കവുമില്ല .”
അലീനയ്ക്ക് തെല്ലും സംശയമുണ്ടാകാതിരിയ്ക്കാന്‍ വേണ്ടിയാണ് അവൾ അങ്ങനെ പറഞ്ഞത് . അലീന അതു വിശ്വസിച്ചു എന്നു കണ്ടപ്പോള്‍ ജാസ്മിന് വിഷമം തോന്നി . പാവം ചേച്ചി . കള്ളവും കപടവും അറിയാത്ത മണ്ടിപ്പെണ്ണ് . ചേച്ചിയ്ക്ക് ഒരു നല്ല ഭര്‍ത്താവിനെ ദൈവം കൊടുത്തിരുന്നെങ്കില്‍! ഹൃദയം നിറയെ സ്നേഹവും നല്ല ആരോഗ്യവും സമ്പത്തുമുള്ള ഒരു ചെറുപ്പക്കാരനെ!
എത്ര ആലോചനകള്‍ വന്നതാണ്! ഒന്നും ശരിയായില്ല. പഠിപ്പോ, ജോലിയോ, സൗന്ദര്യമോ ഉണ്ടായിരുന്നെങ്കില്‍ ആരെങ്കിലും പണ്ടേ കെട്ടിക്കൊണ്ടുപോയേനെ! ചേച്ചിയ്ക്ക് എന്തുമാത്രം വിഷമം കാണും. പലപ്പോഴും കരയുന്നത് കണ്ടിട്ടുണ്ട് .
ഒരിക്കല്‍ ഒരാലോചന ഉറപ്പിച്ചതാണ്! ആരോ അപവാദം പറഞ്ഞുപരത്തി അതു മുടക്കി.
പപ്പയ്ക്കാണെങ്കില്‍ ചേച്ചിയുടെ കാര്യം പറയുമ്പോള്‍ ദേഷ്യമാണ് . അമ്മക്ക് എന്നും ചേച്ചിയെ ഓർത്ത് കരയാനേ നേരമുള്ളൂ.
“നീ കുളിയ്ക്കുന്നില്ലേ കൊച്ചേ..”
അലീനയുടെ ചോദ്യം കേട്ടപ്പോഴാണ് ജാസ്മിന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്.
“കുളിയ്ക്കാന്‍ പോക്വാ ചേച്ചീ…”
അടുക്കളയിൽ ചെന്ന് വെളിച്ചെണ്ണക്കുപ്പി എടുത്തു തുറന്നു കയ്യിലേക്ക് എണ്ണ പകർന്ന് തലയില്‍ തിരുമ്മിപ്പിടിപ്പിച്ചിട്ട് അവൾ കുളിമുറിയിലേയ്ക്കു നടന്നു.
* * * * * * * * * *
ഒരു ശനിയാഴ്ച!
തോമസ്, പറമ്പില്‍ വാഴ നട്ടുകൊണ്ടിരുന്നപ്പോള്‍ ബ്രോക്കര്‍ പൈലി കയറിവന്നു. കൂടെ നാല്പതിനോടടുത്തു പ്രായം തോന്നിക്കുന്ന ഒരാളുമുണ്ടായിരുന്നു.
പൈലി തോമസിനെ വിളിച്ചുമാറ്റി നിറുത്തിയിട്ടു പറഞ്ഞു.
“അലീനയെ പെണ്ണു കാണാന്‍ വന്നതാ. ഇത്തിരി പ്രായക്കൂടുതലുണ്ട്. അതു പ്രശ്നമില്ലെങ്കില്‍ നമുക്കിതു നടത്താം. ”
“പെണ്ണിനെ കണ്ട് ഇഷ്ടപ്പെടാതെ എങ്ങനെയാ നടത്താന്നു പറയുക ?” തോമസ് നെറ്റി ചുളിച്ചു.
“അയാൾക്കു പെണ്ണിന്റെ സൗന്ദര്യവും ആകൃതിയും ഒന്നും ഒരു പ്രശ്നമല്ലെന്നേ . സ്ത്രീധനം ഇരുപതു ലക്ഷം കൊടുക്കണം . അയാളിപ്പ നടത്തിക്കൊണ്ടിരിക്കുന്ന ബിസിനസിന് കാശിന്‍റെ ഇത്തിരി ഷോര്‍ട്ടേജുണ്ട്. അതുകൊണ്ടാ അയാൾ അത്രേം ചോദിക്കുന്നത് . ഇത് നടന്നാ നിങ്ങടെ ഭാഗ്യമാണെന്ന് കരുതിക്കോ. നല്ല ഗെറ്റപ്പ് ഫാമിലിയാ. തങ്കം പോലത്തെ സ്വഭാവവും.”
” പ്രായം ഇത്തിരി കൂടുതലല്ലേ ?”
”ഏഴോ എട്ടോ വയസു ഒരു കൂടുതലാണോ ? കണ്ടാൽ അത്രേം തൊന്നുകേലന്നേ. ഇത് നടന്നാൽ ലോട്ടറി അടിച്ചൂന്ന് കരുതിയാൽ മതി . അത്രയ്ക്ക് ബെസ്ററ് ഫാമിലിയാ ” പൈലി പയ്യന്റെ ഫാമിലിയെക്കുറിച്ചു ഒരു വിവരണം നൽകി.
“ഞാനവളോടൊന്നു ചോദിയ്ക്കട്ടെ.”
തൂമ്പ മരത്തിൽ ചാരി വച്ചിട്ട് തോമസ് അകത്തു ചെന്ന് ഭാര്യയോടും അലീനയോടും വിവരം പറഞ്ഞു. ജാസ്മിനും അപ്പോൾ മുറിയിലുണ്ടായിരുന്നു.
”പെണ്ണിനെ കാണാതെ കാശുമാത്രം ചോദിച്ചു വരുന്നോര്‍ക്ക് കൊടുക്കാന്‍ ഇവിടെ പെണ്ണില്ലെന്നു പറഞ്ഞേയ്ക്ക് പപ്പാ. എന്‍റെ ചേച്ചിയെന്താ കെട്ടാച്ചരക്കാണോ വില്പനയ്ക്കു വയ്ക്കാന്‍? ” ജാസ്മിന്‍ പൊട്ടിത്തെറിച്ചു.
“നീ മിണ്ടാതിരി മോളെ..” മേരിക്കുട്ടി ശാസിച്ചു.
“മോളെന്തു പറയുന്നു?” തോമസ് അലീനയുടെ നേരെ നോക്കി.
“പപ്പയ്ക്കിഷ്ടാണെങ്കില്‍ വിളിച്ചോണ്ടു പോരെ….”
“വേണ്ട.” ജാസ്മിന്‍ തീര്‍ത്തു പറഞ്ഞു. “പപ്പ അയാളോടു പോകാന്‍ പറ. പെണ്ണുകെട്ടി കാശുണ്ടാക്കാന്‍ നടക്കുന്നു ഒരു തെണ്ടി. അവനെ ഈ വീട്ടിലേക്കേ കേറ്റണ്ട . “
ജാസ്മിന്‍ തീർത്ത്‌ പറഞ്ഞപ്പോൾ തോമസ് പരാജിതനായി. അയാൾ ഇറങ്ങിച്ചെന്നു പൈലിയോട് കാര്യങ്ങള്‍ പറഞ്ഞു.
‘ പെണ്ണ് മൂത്തു നരച്ചവിടെ നിൽക്കുകയേയുള്ളു . അവസാനം വല്ല രണ്ടാം കെട്ടുകാരനെയും കൊണ്ട് കെട്ടിച്ചു വിടാം. ഞാനേ ഒരുപാട് കല്യാണം നടത്തിയിട്ടുള്ള ആളാ . നോക്കിക്കോ അവള് നിങ്ങളെ കുറെ വെള്ളം കുടിപ്പിക്കും. ”
ദേഷ്യപ്പെട്ടാണ് പൈലി മടങ്ങിപ്പോയത് .
തോമസ് വല്ലാതായി . അയാളുടെ കണ്ണുകൾ നിറഞ്ഞു.
അലീന എണീറ്റുപോയി കിടക്കയിൽ മുഖംചേര്‍ത്തു കിടന്നു വിതുമ്പി. ജാസ്മിന്‍ അടുത്തുചെന്നിരുന്ന് ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചു.
“ചേച്ചിക്കു നല്ല ആലോചന വരും ചേച്ചീ. വേളാങ്കണ്ണി മാതാവിന് ഞാനൊരു നേര്‍ച്ച നേര്‍ന്നിട്ടുണ്ട്. മാതാവെന്റെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കില്ല.”
“ഞാനൊരു ശാപം കിട്ടിയ പെണ്ണായിപ്പോയല്ലോ കൊച്ചേ …” അലീന പതംപെറുക്കി കരയുന്നതു കണ്ടപ്പോള്‍ ജാസ്മിന്‍റേയും കണ്ണുനിറഞ്ഞുപോയി. പാവം ചേച്ചി! ടോണി തന്നെ സ്നേഹിക്കുന്നതുപോലെ ഏതെങ്കിലുമൊരു നല്ല ചെക്കന്‍ ചേച്ചിയേയും ഒന്ന് സ്നേഹിച്ചിരുന്നെങ്കില്‍ . വെറുതെ ആശി യ്ക്കാനല്ലേ കഴിയൂ. ചേച്ചിയ്ക്ക് പഠിപ്പും, സൗന്ദര്യവും ഒന്നും ദൈവം കൊടുത്തില്ലല്ലോ! മനസിനു പിടിച്ച ഒറ്റ ആലോചനപോലും ഇതുവരെ വന്നിട്ടില്ല.
ജാസ്മിന്‍ എണീറ്റു അടുക്കളയിലേയ്ക്കു ചെന്നു. അടുക്കളയുടെ ഒരു കോണില്‍ നിന്ന് മേരിക്കുട്ടിയും, ആരും കാണാതെ കരയുകയായിരുന്നു. ജാസ്മിനെ കണ്ടതേ അവര്‍ കണ്ണ് തുടച്ചു
“അമ്മേം കരയ്വാണോ?”
“ഏയ് ” മേരിക്കുട്ടി മുഖത്തു ചിരി വരുത്തിയിട്ട് പറഞ്ഞു ”നീ പോയി ആ കൊമ്പന്‍ ചീനിയേന്ന് ഇത്തിരി മുളകു പറിച്ചോണ്ടു വന്നേ.”
”അമ്മക്ക് സങ്കടം നിയന്ത്രിക്കാൻ പറ്റുന്നില്ലെന്ന് എനിക്കറിയാം . സാരമില്ല അമ്മേ . എല്ലാം ശരിയാകും . ”
”ഉം . ശരിയാകും . നീ ചെന്നു മുളക് പറിച്ചോണ്ടു വാ ” അവരുടെ ശബ്ദം ഇടറിയിരുന്നു.
അമ്മയെ സമാധാനിപ്പിച്ചിട്ടു ജാസ്മിന്‍ പുറത്തേക്കു പോയി . മുളക് പറിച്ചു കൊണ്ട് വന്നു അമ്മക്ക് കൊടുത്തിട്ട് അവൾ അവളുടെ മുറിയിലേക്ക് പോയി .
അന്ന് രാത്രിയായപ്പോൾ അലീനയുടെ മുറിയില്‍ നിന്ന് എന്തോ ശബ്ദം കേട്ടു. മേരിക്കുട്ടിയും ജാസ്മിനും ഓടിച്ചെന്നപ്പോള്‍ അലീന സമനില തെറ്റിയതുപോലെ എന്തൊക്കെയോ പിച്ചും പേയും പറയുകയായിരുന്നു. മേരിക്കുട്ടി ഭയന്നുപോയി. ജാസ്മിന്‍ പുറത്തേക്കു ഓടിച്ചെന്ന് വരാന്തയിലിരുന്ന പപ്പയെ വിളിച്ചുകൊണ്ടുവന്നു. തോമസ് വന്നപ്പോഴും അലീന അതേ സ്ഥിതിയിലായിരുന്നു.
“ചേച്ചിയെ ആശുപത്രീല്‍ കൊണ്ടുപോകണം പപ്പാ…” ജാസ്മിന്‍ നിര്‍ബ്ബന്ധിച്ചു.
“നാട്ടുകാരൊക്കെ അറിഞ്ഞാല്‍ വെറുതെ ഓരോന്നു പറഞ്ഞു പരത്തും മോളെ .” തോമസ് വിസമ്മതം പ്രകടിപ്പിച്ചു.
“എന്നു വച്ച് ചേച്ചി ഇങ്ങനെ ഇരുന്നോട്ടെന്നാണോ ? പപ്പ പോയി വണ്ടി വിളിച്ചോണ്ടുവാ….” ആജ്ഞപോലെയായിരുന്നു അവളുടെ സ്വരം. തോമസിന് അനുസരിയ്ക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അയാൾ ഫോൺ ചെയ്തു ടാക്സി വിളിച്ചു വരുത്തി .
രാത്രിയില്‍, അലീനയെ കാറില്‍കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടറുടെ പരിശോധനയില്‍ പ്രശ്നം ഗുരുതരമല്ലെന്നു മനസിലായി.
പെട്ടെന്നുണ്ടായ മാനസികവിഷമത്തിൽ താത്കാലികമായി ഉണ്ടായ ഒരു മനോവിഭ്രാന്തി. രണ്ടു ദിവസം നിരീക്ഷണത്തിനായി അവളെ അഡ്മിറ്റാക്കി . രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ്ജുചെയ്തപ്പോൾ അലീനയ്ക്കു ഭ്രാന്താണെന്ന് ഒരു വാര്‍ത്ത, നാട്ടില്‍ പരന്നിരുന്നു .
ജാസ്മിന്റെ ചെവിയിലുമെത്തി ആ വാർത്ത . അവൾ ഒരു പാടുനേരമിരുന്നു കണ്ണീരൊഴുക്കി . നല്ലൊരു വിവാഹ ജീവിതം സ്വപ്നം കാണാനുള്ള യോഗം പോലും ചേച്ചിക്ക് ദൈവം നിഷേധിക്കുന്നതെന്തേ ? അവൾ ദൈവത്തോട് പരിഭവം പറഞ്ഞു കരഞ്ഞു.
“എന്റെ മനസ്സു ചത്തുപോയി. എന്നെ ഇനി ഒന്നിനും കൊള്ളില്ല.” മുറിയിലിരുന്നു ആരോടെന്നില്ലാതെ അലീന പിറുപിറുക്കുമ്പോള്‍ അവളുടെ രണ്ടു മിഴികളും നിറഞ്ഞൊഴുകുകയായിരുന്നു. ജാസ്മിൻ ചേച്ചിയെ ആശ്വസിപ്പിക്കാൻ ആവതു ശ്രമിച്ചെങ്കിലും അവളുടെ മനസിന്‌ ശാന്തി കിട്ടിയില്ല.

* * * * * * *
ഒരു ദിവസം രാത്രിയില്‍ എല്ലാവരും അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ തോമസ് ജാസ്മിനോടു പറഞ്ഞു.
“അടുത്തയാഴ്ച മുതല്‍ നിന്നെ ഹോസ്റ്റലിലാക്കാന്‍ പോക്വാ. എങ്കിലേ നിന്റെ ജീവിതത്തിന് ഒരടുക്കും ചിട്ടേം ഉണ്ടാവൂ . പഠിയ്ക്കാനും സമയം കിട്ടും.”
“എന്താ പപ്പയ്ക്കു പെട്ടെന്നിങ്ങനെ തോന്നീത്?” ജാസ്മിന്‍ ചോദിച്ചു.
“പെട്ടെന്നല്ല. കുറേ നാളായി ഞാനാലോചിക്ക്വാ. പഠിച്ചു വല്ല ജോലീം കിട്ടീങ്കിലേ ഇപ്പഴത്തെ കാലത്ത് രക്ഷയുള്ളൂ. ഇല്ലെങ്കില്‍ അലീനേ പോലെ ഗതികിട്ടാ പെണ്ണായി നീയും ഇവിടെ നില്ക്കേണ്ടിവരും.” അതു കേട്ടപ്പോള്‍ അലീന വേഗം അവിടെ നിന്ന് എണീറ്റുപോയി.
“പപ്പയെന്താ ഈ പറഞ്ഞേ? കഷ്ടംണ്ട്. ചേച്ചീടെ കുറ്റം കൊണ്ടാണോ ചേച്ചി ഇങ്ങനെ നില്ക്കുന്നേ?”
“ഞാനൊരുദാഹരണം പറഞ്ഞെന്നേയുള്ളൂ. അവളുടെ ഗതി അങ്ങനെയായിപ്പോയി. എന്താ ചെയ്യാ. നിന്‍റെ ഭാവിയിലേ ഇനി എനിക്കൊരു പ്രതീക്ഷയുള്ളൂ. ഇവിടിരുന്നാല്‍ ഓരോന്നോര്‍ത്തു നീയും പഠിയ്ക്കത്തില്ല. ഞാനാലോചിച്ചപ്പം ഹോസ്റ്റലിലാക്കുന്നതാ നല്ലതെന്നു തോന്നി.”
” ഞാൻ ഹോസ്റ്റലിലേക്കില്ല . ഇവിടുന്നു പോയി വന്നു പഠിച്ചോളാം . എനിക്കതാ ഇഷ്ടം ” ജാസ്മിൻ തുറന്നു പറഞ്ഞു.
”ഞാനൊരു തീരുമാനമെടുത്തു കഴിഞ്ഞു . അതിനിനി മാറ്റമില്ല . നിനക്ക് സമ്മതമല്ലെങ്കിൽ ഞാനെന്റെ വഴിക്കിറങ്ങിപ്പോകും. പറഞ്ഞേക്കാം ” തോമസ് ദേഷ്യപ്പെട്ടിട്ട് അവിടെ നിന്ന് എണീറ്റ് പോയി
ജാസ്മിനു ദുഃഖം തോന്നി. ഹോസ്റ്റലിലേയ്ക്കു മാറിയാല്‍ ടോണിയെ പിന്നെ കാണാനൊക്കില്ല. ഇപ്പോഴുള്ള സ്വാതന്ത്ര്യമെല്ലാം നഷ്ടപ്പെടും.
പപ്പയുടെ മുമ്പില്‍ അവള്‍ കെഞ്ചിയെങ്കിലും തോമസ് സമ്മതിച്ചില്ല. പോയേ പറ്റൂ എന്നുറപ്പായപ്പോള്‍ അവള്‍ ടോണിയ്ക്കു ഫോൺ ചെയ്തു വിവരം പറഞ്ഞു . രണ്ടു ദിവസം കഴിഞ്ഞപ്പോൾ ടോണി വീട്ടില്‍ പാഞ്ഞെത്തി. ജാസ്മിൻ അവളുടെ സങ്കടം മുഴുവൻ അവനോടു തുറന്നു പറഞ്ഞു .
“സാരമില്ല കൊച്ചേ . പപ്പേടെ ആഗ്രഹമല്ലേ . മോളു പോ. ഞാൻ ഇടയ്ക്കിടെ ഹോസ്റ്റലിൽ വന്നു കണ്ടോളാം . ഒരുകണക്കിന് അതാ കൂടുതല്‍ സൗകര്യം. ആരുടേയും ശല്യമില്ലാതെ നമുക്ക് സ്വതന്ത്രമായി സംസാരിക്കാല്ലോ ”
ടോണി സമാധാനിപ്പിച്ചു . അതു കേട്ടപ്പോള്‍ അവള്‍ക്കു ആശ്വാസമായി.
”മാസത്തിലൊരിക്കലെങ്കിലും എന്നെക്കാണാൻ വരണം ട്ടോ ”
”വരാന്നേ” കൈ ഉയർത്തി അവളുടെ മിഴികൾ തുടചിട്ട് ടോണി തുടർന്നു ” സമാധാനമായിട്ടു പോ ”
ടോണി അവളെ ആശ്വസിപ്പിച്ചു പറഞ്ഞു വിട്ടു .
പോകേണ്ട ദിവസമായി.
പപ്പയുടെ പിന്നാലെ ബാഗെടുത്തു പുറത്തേയ്ക്കിറങ്ങുമ്പോള്‍ മേരിക്കുട്ടിയും അലീനയും അനുഗമിച്ചു. അമ്മ മകള്‍ക്കു കുറെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ നല്‍കി.
നാലുമണികഴിഞ്ഞപ്പോൾ അവർ ഹോസ്റ്റലിലെത്തി. മുറ്റത്ത് കാർ വന്നുനിന്ന ശബ്ദം കേട്ടപ്പോള്‍ പതിനെട്ടാം നമ്പര്‍ റൂമിലെ താമസക്കാരിയായ ചിഞ്ചു ജനാലയ്ക്കരികില്‍ വന്നു പുറത്തേക്കു നോക്കി. ജാസ്മിന്‍ കാറിൽ നിന്നിറങ്ങുന്നതു കണ്ടപ്പോള്‍ അവള്‍ തിരിഞ്ഞു തന്റെ റൂം പാര്‍ട്ണറായ രേവതീ വര്‍മ്മയോടു പറഞ്ഞു.
“പുതിയ ആള് വരുന്നുണ്ട് ട്ടോ ”
അത് കേട്ടപ്പോൾ രേവതി എണീറ്റ് ജനാലയ്ക്കരികിലേയ്ക്കു വന്നു നോക്കി.
“കണ്ടിട്ട് ഒരു നാട്ടിൻ പുറത്തുകാരിയാണെന്നു തോന്നുന്നു . മെരുക്കി എടുക്കാന്‍ കുറെ പാടുപെടും.” രേവതി പറഞ്ഞു.
“മെരുക്കാന്‍ നീ മിടുക്കിയാണല്ലോ! നിന്റെ വാചകത്തിൽ വീഴാത്ത ആരാ ഉള്ളത് . രാജി വര്‍ഗീസ് വന്നപ്പം എന്തൊരു പഞ്ചപാവമായിരുന്നു. ഇപ്പം എങ്ങനായി?”
അവര്‍ സംസാരിച്ചിരിയ്ക്കുമ്പോള്‍ മേട്രനോടൊപ്പം ജാസ്മിന്‍ മുറിയിലേയ്ക്കു കയറി വന്നു.
രേവതി സൂക്ഷിച്ചുനോക്കി. ഒരു സുന്ദരിക്കുട്ടി. വെളുത്ത നിറം ! കടഞ്ഞെടുത്ത ശരീരം! സമൃദ്ധമായ മുടി . നീണ്ട വലിയ കണ്ണുകൾ
ഇവളെ ഈ മുറിയില്‍ കിട്ടിയത് ഭാഗ്യമായി എന്നു രേവതി ഓര്‍ത്തു.
(തുടരും …. )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved)

സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ അങ്ങേത്തലയ്ക്കൽ നിങ്ങൾ എന്തിനു പോയി? കുറ്റം നിങ്ങളുടേതാണ്.

0
ഇ നാരായണൻ ഫേസ്ബുക്കിൽ എഴുതിയ ഈ അനുഭവക്കുറിപ്പ് ഒന്ന് വായിക്കൂ

ഒരു ഓഫീസിൽ ജോലി ചെയ്യുന്ന ഓഫീസർക്ക് ആ ഓഫീസിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് അറിയില്ലെന്നു വന്നാൽ ?

തിരുവനന്തപുരത്തു ധാരാളം സർക്കാർ ഓഫീസുകൾ ഉള്ള ഒരു ബഹുനില കെട്ടിടം ആണ് “വികാസ് ഭവൻ”.

ഏഴു നിലകളിളായി നിരവധി വകുപ്പു തലവന്മാരുടെ ഓഫീസ്സുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്…
ഒരു ദിവസം ഈ വികാസ് ഭവന്റെ താഴെത്തെ നിലയിലൂടെ നടക്കുമ്പോൾ ഒരു ഓഫീസിന്റെ മുൻപിൽ ഒരു ബോർഡ് കണ്ടു.”Kerala Land Use Board”.

ഞാൻ ആദ്യമായാണ് അന്ന് ഇങ്ങിനെ ഒരു ഓഫീസ്‌ ഉള്ളതായി അറിയുന്നത്. അതിന്റെ പ്രവർത്തനം ഒന്ന് അറിയുവാൻ ഓഫീസിന്റ ഉള്ളിൽ കയറി ആരോടെങ്കിലും ഒന്ന് അന്വേഷിച്ചുകളയാം എന്ന് തീരുമാനിച്ചു.

ഉള്ളിൽ കയറി. പല മുറികൾ ഉണ്ടെങ്കിലും ഒരു മുറിയിലും ആരെയും കണ്ടില്ല . നോക്കിയപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നൊരു ബോർഡ് കണ്ടു. ആ മുറിയിൽ ഒരു വനിതാ ഓഫീസർ ഇരിക്കുന്നത് കണ്ടു. ആ മുറിയിലേക്ക് കയറി. സ്വയം പരിചയപ്പെടുത്തി. അവർ ഇരിക്കാൻ പറഞ്ഞു. വളരെ സൗഹാർദ പൂർവം സംഭാഷണം തുടങ്ങി.

”ഞാൻ കോഴിക്കോട്ടുനിന്നും വ്യവസായ ഡയറക്ടർ ഓഫീസിലേക്ക് വന്നതാണ്. ഈ ഓഫീസിന്റെ ബോർഡ് കണ്ടപ്പോൾ പ്രവർത്തനങ്ങളെ പറ്റി അറിയുവാനുള്ള ഒരു ആകാംക്ഷയിൽ കയറിയതാണ്. ഒരു മുറിയിലും ആരെയും കാണുന്നില്ല. അതാണ് ഈ മുറിയിൽ കയറിയത്.”

”ഓഫീസിൽ ഉള്ളവരെല്ലാം ഔദ്യോഗിക യാത്രകളിൽ ആണ്. അതാണ് കാണാത്തത്.” അവർ പറഞ്ഞു.
അപ്പോൾ ഞാൻ ആ ഓഫീസരോട് ഈ ഓഫീസിന്റെ പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് ചോദിച്ചു. മറുപടി വിചിത്രമായിരുന്നു.

“എനിക്കും ശരിക്ക് മനസ്സിലായിട്ടില്ല” എന്ന് ഓഫീസർ

”ഈ ഓഫീസിന്റെ അഡ്മിനിട്രേറ്റീവ് ഓഫീസർ ആയിട്ടും താങ്കൾക്ക് ഈ ഓഫീസിന്റെ പ്രവർത്തനങ്ങളെ പറ്റി അറിയില്ലന്നോ?” ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു.

അപ്പോൾ സ്ത്രീ പറഞ്ഞത്, അവർ സെക്രട്ടറിയറ്റിൽ നിന്നും ഡെപ്യൂട്ടഷനിൽ വന്നതാണന്നും ഓഫീസിന്റെ ഭരണപരമായ കാര്യങ്ങളെ ശ്രദ്ധിക്കാറുള്ളൂ എന്നും.

പിന്നീട് ഞാൻ അന്വേഷിച്ച് അറിഞ്ഞു. കേരളത്തിന്റെ, മണ്ണ്, ജലം, സസ്യ, മൃഗ വ്യവസ്ഥകള്‍ തുടങ്ങിയ ഭൂവിഭവങ്ങളുടെയും ഭൂമിയുടെ സുസ്ഥിരവും അനുയോജ്യവുമായ ഉപയോഗത്തെ സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് ലാൻഡ് യുസ് ബോര്‍ഡ് എന്ന്.

എന്നിട്ടും അന്ന്‌ എനിക്ക് സംശയങ്ങൾ ബാക്കി? നിർദ്ദേശങ്ങൾ ആർക്കാണ് അവർ നൽകുന്നത്?
ആരാണ് അവ പ്രയോജനപ്പെടുത്തുന്നത് ? ഈ ഓഫീസിൽ നിന്നും ജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ എന്തെല്ലാമാണ്? സംശയം ഇപ്പോഴും ബാക്കിയാണ്!
എഴുതിയത് : ഇ. നാരായണൻ

ഈ പോസ്റ്റിന് കീഴിൽ വന്ന ചില പ്രതികരണങ്ങൾ ഇങ്ങനെ :

ഇത് പോലെ ഒരു ഉപകാരവുമില്ലാത്ത ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് പൊതുജനം ഭീമമായ ശമ്പളവും പെന്ഷനും മറ്റു സർവ്വ ആനുകൂല്യങ്ങളും കൊടുത്തു തീറ്റിപോറ്റുന്നത്. ഇഷ്ടമുള്ളപ്പോഴൊക്ക പുതിയ പുതിയ തസ്തികൾ സൃഷ്ടിച്ചു അതിൽ ഇഷ്ടക്കാരെ കുത്തിനിറച്ചു പൊതു ഖജനാവ് കൊള്ളയടിച്ചു പോരുകയാണ്.

സർക്കാർ സേവനങ്ങളൊക്കെ എത്ര ലളിതമായും സുതാര്യമായും ചെയ്യാമെന്ന് ഈ കൊറോണ കാലത്ത് കുറച്ചെങ്കിലും നമ്മൾ മനസ്സിലാക്കിയതാണ്! ടെക്നോളജി ഇത്രയേറെ വികസിച്ച ഇക്കാലത്ത് അതിന്റെ സാദ്ധ്യതകൾ പരമാവധി ഉപയോഗിച്ച്, കുറഞ്ഞ മാൻ പവറിൽ വേഗതഏറിയ സേവനങ്ങൾ പൊതുജനത്തിന് ലഭിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന് പകരം സംസ്ഥാനത്തിന് ബാധ്യതയായി കുറേ വെള്ളാനകളെ അവിടങ്ങളിൽ പ്രതിഷ്ഠിച്ചു അലസന്മാരാക്കി മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്.

അത് പോലെ സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന, നഷ്ടത്തിലോടുന്ന എല്ലാ പൊതു മേഖല സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കേണ്ട കാലം എന്നേ അതിക്രമിച്ചു.അയൽ സംസ്ഥാനമായ തമിഴ്നാടൊക്കെ ഇത് നടപ്പിലാക്കി തുടങ്ങി കഴിഞ്ഞു. കേരളത്തിൽ ഒരു സർക്കാരോ രാഷ്ട്രീയ പാർട്ടിയോ സർവീസ് യൂണിയൻ ഗുണ്ടകളെ ഭയന്ന് ഈ അനീതിക്കെതിരെ പ്രതികരിക്കില്ല. -Sebeer Ak

മറ്റൊരു പ്രതികരണം:

ഭരണപരിഷ്കാരകമ്മിഷൻ, യുവജനബോർഡ് തുടങ്ങിയവയൊക്കെ ഇതുപോലെ ഒക്കെ തന്നെ – Jaya Sunil

മറ്റൊരു പ്രതികരണം ഇങ്ങനെ :

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന തസ്തിക നോൺ ടെക്നിക്കൽ പോസ്റ്റ് ആണ്. നിങ്ങൾ ഒരു മെഡിക്കൽ കോളേജിൽ പോയിട്ട് ഹ്യൂമൻ അനാട്ടമിയെ കുറിച്ച് അവിടത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോട് ചോദിക്കുന്നതു പോലെയാണ് ഇതും. ലാൻ്റ് യൂസ് ബോർഡ് ഒരു സൈൻറിഫിക് സ്ഥാപനമാണ്. അതിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് അവിടത്തെ സാങ്കേതിക വിദഗ്ധരുമായി സംസാരിച്ച് മനസിലാക്കൂ. തെറ്റ് നിങ്ങളുടെ ഭാഗത്താണ്.

സാങ്കേതിക സ്ഥാപനമായതിനാൽ അത്തരം വിഷയങ്ങളെ പറ്റി പൊതു ജനങ്ങളുമായി സംവദിക്കാൻ AO ക്ക് കഴിയില്ല. അങ്ങനെ ചെയ്താൽ അത് ശരിയുമല്ല. ആ ഓഫീസിലെ പ്രവർത്തനങ്ങളെ പറ്റി ആധികാരികമായി പറഞ്ഞു കൊടുക്കാൻ കഴിയുന്ന സയൻ്റിഫിക് ഓഫീസറേയോ മറ്റേതെങ്കിലും ടെക്നിക്കൽ ഓഫീസറേയോ അയാൾക്ക് ഗൈഡ് ചെയ്തു കൊടുത്താൽ മതി.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മാരെ സെക്രട്ടേറിയേറ്റിൽ നിന്നും വിവിധ ആസ്ഥാന ഓഫീസുകളിൽ നിയമിക്കുന്നത് അതാത് വകുപ്പിലെ നോൺ ടെക്നിക്കൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ്. – S Neelakandan

ഒടുവിൽ ഒരു ദിവസം – നോവൽ – ഇഗ്‌നേഷ്യസ് കലയന്താനി – അദ്ധ്യായം 2

0
ഒടുവിൽ ഒരു ദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി

ഒഴുക്കിൽ കൈകാലിട്ടടിക്കുന്ന ജാസ്മിനെ ലക്ഷ്യമാക്കി ടോണി നീന്തിച്ചെന്നു. അടുത്തെത്തി അവന്‍ കൈ നീട്ടിയതും അവള്‍ ആ കൈയില്‍ മുറുകെ പിടിച്ചു. നീന്തി അവളെയുംകൊണ്ട് കരയ്ക്കെത്താന്‍ ഏറെ ബുദ്ധിമുട്ടി.

ജാസ്മിന്‍ തീര്‍ത്തും അവശയായി കഴിഞ്ഞിരുന്നു. ദേഹാസകലം കിടുകിടെ വിറയ്ക്കുകയാണ്. നനഞ്ഞൊട്ടിയ വസ്ത്രം ദേഹത്തോട് ചേർന്ന് കിടക്കുന്നു.

മേരിക്കുട്ടി ടവ്വല്‍ കൊണ്ട് അവളുടെ മുഖവും കൈകാലുകളും തുടച്ചിട്ടു നനഞ്ഞ വസ്ത്രത്തിനു മീതെ ഒരു ടര്‍ക്കി ടവ്വല്‍ ചുറ്റി.

ടോണിയും അവശനായിരുന്നു. തോമസ് അവന്റെ ഷർട്ട് ഊരി പിഴിഞ്ഞിട്ടു ഉണങ്ങാനിട്ടു. എന്നിട്ട് അടുത്തുവന്ന് അവന്റെ തല തുവര്‍ത്തുകയും മുഖത്തെ വെള്ളം തുടച്ചു കളയുകയും ചെയ്തു.

സന്തോഷകരമായ നിമിഷങ്ങള്‍ പെട്ടെന്ന് അവസാനിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ എല്ലാവർക്കും വിഷമമായി . അൽപനേരം വിശ്രമിച്ചതിനിശേഷം തോമസ് പറഞ്ഞു:
“തിരിച്ചു പോകാം . പോയി കാറില്‍ കേറിക്കോ.”
തോമസിന്‍റെ നിര്‍ദ്ദേശം കിട്ടിയതും മേരിക്കുട്ടിയും അലീനയും ജാസ്മിനെ പിടിച്ചെഴുന്നേല്പിച്ച് കാറിനടുത്തേക്കു നടന്നു.

മടങ്ങിപ്പോരുന്ന വഴി തോമസ് ജാസ്മിനെ കുറ്റപ്പെടുത്തുകയും കുറെ വഴക്കു പറയുകയും ചെയ്തു. മടക്കയാത്രയിൽ ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കണമെന്നും പിന്നെ ഒരു സിനിമ കാണണമെന്നുമൊക്കെയായിരുന്നു പ്ലാൻ. അതെല്ലാം ഉപേക്ഷിച്ചു.

വീട്ടില്‍ തിരിച്ചെത്തിയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു. മകളുടെ ജീവന്‍ രക്ഷിച്ചതിന് തോമസ് ടോണിയോടു നന്ദി പറഞ്ഞു.

എല്ലാവരോടും യാത്ര പറഞ്ഞിട്ട് ആഗ്നസും ടോണിയും അനുവും അവരുടെ വീട്ടിലേക്കു കയറി പോയി.
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ജാസ്മിന്‍റെ മനസ്സില്‍ ടോണിയുടെ രൂപമായിരുന്നു. ജീവന്‍ പണയം വച്ചല്ലേ ടോണി വെള്ളത്തിലേക്ക് എടുത്തു ചാടി തന്നെ രക്ഷിച്ചത്! ആ സ്നേഹത്തിന് എന്തു പ്രതിഫലമാണു താന്‍ കൊടുക്കുക? ഭാഗ്യമുള്ളവളാണ് താൻ. എത്ര നല്ല ഒരു ചെറുപ്പക്കാരനെയാണ് ദൈവം തനിക്കായി കൊണ്ടുതന്നിരിക്കുന്നത് .

പിറ്റേന്ന് ഉച്ചകഴിഞ്ഞ് ജാസ്മിന്‍ മുറിയിലിരുന്നു മൊബൈലിൽ ഒരു സിനിമ കാണുകയായിരുന്നു. ഇടയ്ക്ക് ”ശ്ശ്…” എന്നൊരു ശബ്ദം കേട്ടതും അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. ജനാലക്കമ്പിയില്‍ കൈപിടിച്ചുകൊണ്ട് ടോണി വെളിയിൽ നില്‍ക്കുന്നു.

“ഇതെപ്പ വന്നു?” – അതിശയത്തോടെ ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
“കുറച്ചുനേരമായി.” ഒന്ന് പുഞ്ചിരിച്ചിട്ട് ടോണി തുടര്‍ന്നു: “എന്തു കണ്ടോണ്ടിരിക്ക്വായിരുന്നു; പരിസരംപോലും മറന്ന്.”
“ഒരു സിനിമയാ.”-ജാസ്മിന്‍ മൊബൈൽ മേശപ്പുറത്തു വച്ചിട്ട് എണീറ്റു ജനാലക്കരികിലേക്കു വന്നു.
“എ പടമാണോ?” സ്വരം താഴ്ത്തി ടോണി ചോദിച്ചു.
“എ യും ബി യുമൊന്നുമല്ല. നല്ല ഒന്നാംതരം ഫാമിലി സ്റ്റോറിയാ. ഏ യൊക്കെ നിങ്ങള്‍ ആണുങ്ങള്‍ കാണുന്നതല്ലേ. ഞങ്ങള്‍ പെണ്ണുങ്ങള്‍ അല്പം ഡീസന്‍റായിട്ടുള്ളോരാ.”
“ഓ… ഒരു ഡീസന്‍റ്! വല്യവീട്ടിലെ പെമ്പിള്ളേരുടെ ഡീസന്‍സിയൊക്കെ ഞാൻ കാണാറുണ്ട്. “
“ഞാന്‍ വല്യവീട്ടിലെ പെണ്ണല്ലല്ലോ ടോണി. നാട്ടിൻപുറത്തെ ഒരു സാധാരണ പെണ്ണല്ലേ . ഈശോയ്ക്കു നിരക്കാത്ത യാതൊന്നും ഞാന്‍ ചെയ്യില്ല. പ്രലോഭനങ്ങളെയും അധമവികാരങ്ങളെയുമൊക്കെ അതിജീവിക്കാനുള്ള ശക്തി ദൈവം എനിക്കു തന്നിട്ടുണ്ട്. ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നതും അതിനാ.”
”ഞങ്ങളുടെ കോളേജിലെ ആണുങ്ങളും പെണ്ണുങ്ങളും കാണുന്ന വിഡിയോ കണ്ടാൽ നിന്റെ തല അടിച്ചു പോകും. ”
”ടോണിയും കാണാറുണ്ടോ അതൊക്കെ ?”’
”ഏയ് ! ഞാനൊക്കെ അവിടുത്തെ വിശുദ്ധന്മാരുടെ ലിസ്റ്റിലുള്ള ആളല്ലേ. നമ്മളൊക്കെ വെറും പഞ്ചപാവം ” ടോണി ചിരിച്ചു.
”ആർക്കറിയാം സത്യമാണോന്ന് . ആണുങ്ങളെ ഒന്നിനേം വിശ്വസിക്കാൻ കൊള്ളില്ല ”
”എന്നേം വിശ്വാസമില്ലേ ?”
”അത്ര വിശ്വാസമൊന്നുമില്ല.” അത് പറഞ്ഞിട്ട് അവൾ ചിരിച്ചു.
”എന്നാ ഞാൻ പോയേക്കാം. ”
”യ്യോ ഞാൻ ചുമ്മാ പറഞ്ഞതാ. ടോണിക്കുട്ടനെ എനിക്ക് വിശ്വാസമാ . പിന്നേ ..,കൊള്ളില്ലാത്ത വീഡിയോ ഒന്നും കണ്ടേക്കരുത് കേട്ടോ. ദൈവത്തിനു നിരക്കാത്ത ഒരു പണിക്കും പോയേക്കരുത് . ”
“ഇല്ല മോളേ . ഞാനും ചുമ്മാ പറഞ്ഞതാ . ങ്ഹാ ,അതുപോട്ടെ. ഇന്നലെ വെള്ളത്തില്‍ വീണപ്പം ഒരുപാട് പേടിച്ചുപോയോ?”
” ശരിക്കും പേടിച്ചുപോയി. ടോണി രക്ഷിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ആഘോഷമായി ഒരു ശവമടക്കു കൂടായിരുന്നു.” – അതു പറഞ്ഞിട്ട് അവൾ കിലുകിലെ ചിരിച്ചു.
“പപ്പ എന്തു പറഞ്ഞു?”
“എന്‍റെ നെഗളിപ്പുകൊണ്ടാ വീണതെന്നു പറഞ്ഞു കുറേ വഴക്കു പറഞ്ഞു.”
“എവിടെപ്പോയി എല്ലാരും?”
“പപ്പ കടേല്‍ പോയതാ. ഇപ്പം അങ്ങിറങ്ങിയതേയുള്ളു . അമ്മയും ചേച്ചിയും കൂടി റോസാന്‍റീടെ വീട്ടില്‍പ്പോയി.”
“അപ്പം തനിച്ചേയുള്ളൂ?”
“ഉം…”
“എന്നാ വാതില്‍ തുറക്ക്. ഞാന്‍ അകത്തേക്കു കേറട്ടെ.”
”ഓ.., പുറത്താ നിൽക്കുന്നേന്ന കാര്യമേ ഞാനങ്ങു മറന്നു ട്ടോ ”
ജാസ്മിന്‍ വന്നു പുറത്തേക്കുള്ള വാതില്‍ തുറന്നു. ടോണി അകത്തേക്കു കയറി വാതില്‍ ചാരിയിട്ട് ജാസ്മിന്‍റെ നേരേ തിരിഞ്ഞു:
“തന്നെ രക്ഷിച്ചതിന് എനിക്കെന്താ സമ്മാനം തരുക?”
“എന്താ വേണ്ടത്?”
“ദാ…ഇവിടെ ഒരുമ്മ.” – കവിളില്‍ വിരല്‍ തൊട്ടുകൊണ്ട് ടോണി പറഞ്ഞു.
“അയ്യടാ! കൊള്ളാല്ലോ ആഗ്രഹം! എന്റെ പൊന്നുമോൻ ആദ്യം ഈ കഴുത്തില്‍ ഒരു മിന്നുകെട്ട്. എന്നിട്ടു തരാം ഇപ്പം പറഞ്ഞ സമ്മാനം.”
“അതിന് ഇനി എത്ര നാളുകൂടി കാത്തിരിക്കണം കൊച്ചേ ?”
“എന്തായാലും ചേച്ചീടെ കല്യാണം കഴിയുന്നതുവരെ കാത്തിരുന്നേ പറ്റൂ. പ്രാർത്ഥിക്ക് , വേഗം ആ കല്യാണം നടക്കാൻ ”
” ചേച്ചിയുടെ കല്യാണം നടന്നിട്ട് നമ്മുടെ കല്യാണം നടക്കുമെന്ന് തോന്നുന്നില്ല . ആരെങ്കിലും ഒരാള് വരണ്ടേ അതിനെ കെട്ടിക്കൊണ്ടുപോകാൻ”
” അങ്ങനെ പറയല്ലേ ടോണി . ചേച്ചി എന്തോരം വിഷമിക്കുന്നുണ്ടെന്ന് അറിയാമോ ”
“കാത്തുസൂക്ഷിച്ച ഈ കസ്തൂരിമാമ്പഴം വല്ല കാക്കയും വന്നു കൊത്തിക്കൊണ്ടു പോയാലോ?”
“ഒരു കാക്കയും ഈ മാമ്പഴം കൊത്താൻ വരില്ല . കൊത്താന്‍ വന്നാല്‍ ആ കാക്കയുടെ തല നിലത്തു കിടന്നു പിടയും . ഇതു ടോണിക്കു മാത്രമുള്ളതാ . കുടുകുടാ പഴുത്തു കഴിയുമ്പം പറിച്ചങ്ങു തിന്നോ .”- അതു പറഞ്ഞിട്ടു കുടുകുടെ അവള്‍ ചിരിച്ചു. മുത്തുമണികള്‍ കിലുങ്ങിയതുപോലുള്ള സ്വരം .
ടോണി അവളെ ആപാദചൂഡം നോക്കി.
എത്ര സുന്ദരിയാണീ പെണ്ണ്! തുടുത്ത കവിളുകള്‍ക്കും റോസാദളങ്ങള്‍പോലുള്ള അധരങ്ങള്‍ക്കും എന്തൊരു ചന്തം! കടഞ്ഞെടുത്തതുപോലുള്ള ശരീര വടിവ് . ഏതൊരു പുരുഷനെയും ഒറ്റ നോട്ടത്തിൽ ആകർഷിക്കും വിധമുള്ള രൂപലാവണ്യം. തനിക്കുവേണ്ടി ദൈവം സൃഷ്ടിച്ച മാലാഖക്കുട്ടി. പ്രലോഭനങ്ങളെ നിയന്ത്രിക്കാനാവാതെ വന്നപ്പോള്‍ ടോണി അവളെ വാരിപ്പുണര്‍ന്ന് ഉമ്മവച്ചു.
കുതറി മാറിയ ജാസ്മിന്‍ മുഖംകറുപ്പിച്ചു ടോണിയെ രൂക്ഷമായി നോക്കി.
“ഇതിനാണോ അകത്തേക്ക് കയറി വന്നത് ? ഈ ആണുങ്ങള്‍ക്കെല്ലാം ഈയൊരു ചിന്തയേയുള്ളോ ? കഷ്ടം ഒണ്ട് ട്ടോ. ഞാനിങ്ങനെയൊന്നുമല്ല ടോണിയെക്കുറിച്ചു വിചാരിച്ചത്.”
“സോറി.” – ടോണിക്കു കുറ്റബോധം തോന്നി. അവൻ വല്ലാതായി .
“ഞാന്‍ കൂട്ടുവെട്ടി.”
മുഖത്തു ഗൗരവം വരുത്തിയിട്ട് അവള്‍ കസേരയില്‍ വന്ന് ഇരുന്നു; കൈമുട്ടുകള്‍ മേശയിലൂന്നി ഇരുകരങ്ങളിലും താടി അമര്‍ത്തി കീഴ്പോട്ടു നോക്കി .
“ഞാന്‍ സോറി പറഞ്ഞല്ലോ കുട്ടാ.”
ടോണി ചങ്ങാത്തം കൂടാന്‍ അവളുടെ ചുമലില്‍ കൈവച്ചപ്പോള്‍ ഗൗരവം വിടാതെ അവള്‍ കൈ തട്ടിമാറ്റി.
പിന്നെ ഒരു നിമിഷംപോലും ടോണി അവിടെ നിന്നില്ല. അവൻ മുറിവിട്ടിറങ്ങുന്നതു കണ്ടപ്പോള്‍ ജാസ്മിന്‍ എണീറ്റു പിന്നാലെ പാഞ്ഞു ചെന്നു.
“പോക്വാണോ?”
അതിനു മറുപടി പറയാതെ അവൻ പുറത്തേക്കിറങ്ങി നടന്നകലുന്നതു കണ്ടപ്പോള്‍ അവള്‍ക്കു സങ്കടവും കരച്ചിലും വന്നു. ഇത്രേയുള്ളോ ആണുങ്ങളുടെ സ്നേഹവും അടുപ്പവും? എന്തിനാണവന്‍ പിണങ്ങിപ്പോയത്? തന്നെ ഉമ്മവച്ചതിൽ താൻ ഇഷ്ടക്കേട് പ്രകടിപ്പിച്ചതിനോ ? അത് തെറ്റാണോ ? വിളിച്ചിട്ടു തിരിഞ്ഞു നോക്കിയതുപോലുമില്ലല്ലോ . അവൾക്കു ഒരുപാട് വിഷമം തോന്നി .
അന്നു രാത്രിയില്‍, ഉറക്കത്തില്‍ ജാസ്മിന്‍ ഒരു ദുസ്വപ്നം കണ്ടു. ടോണി തന്നിൽ നിന്ന് അകന്നു പോകുന്നതും മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കുന്നതുമായ ദൃശ്യം . ഞെട്ടിഎണീറ്റിട്ട് അവൾ ഒരു ഗ്ളാസ് വെള്ളം എടുത്തു കുടിച്ചു .

പിറ്റേന്ന് പുഴക്കരയിലെ മാവിന്‍ചുവട്ടില്‍വച്ച് ജാസ്മിന്‍ ടോണിയെ കണ്ടു. അവന്‍ മുഖം വെട്ടിച്ചു നടക്കാനൊരുങ്ങിയപ്പോള്‍ അവൾ കൈ നീട്ടി തടഞ്ഞു.
“പിണക്കമാണോ?”
“ഞാനൊരു കൊള്ളരുതാത്തവനാ. എന്നെ വിട്ടേക്ക്.”
ഗൗരവത്തോടെ കൈ തട്ടിമാറ്റി അയാള്‍ പോകാനൊരുങ്ങിയപ്പോള്‍ അവള്‍ മുമ്പില്‍ കയറി നിന്നു വഴി തടഞ്ഞു:
“എന്തിനാ ഈ പിണക്കമെന്നു പറ. ഞാന്‍ മുഖം കറുപ്പിച്ച് ഇരുന്നതിനാണോ? അങ്ങനെയാണെങ്കില്‍ ഞാന്‍ നൂറുവട്ടം ക്ഷമ ചോദിക്കുന്നു. പോരെ ?”
ടോണി മിണ്ടിയില്ല.
“ഇന്നലെ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോന്നതു കണ്ടപ്പം എനിക്കെന്തു വിഷമമായീന്നറിയുവോ? ഒരു പെണ്ണിന്‍റെ മനസ്സും ഹൃദയവുമൊന്നും ഇയാള്‍ക്കറിഞ്ഞൂടാ. അതറിയണമെങ്കിൽ ഇയാള് ഒരു പെണ്ണായിട്ടു ജനിക്കണം “- അവളുടെ ശബ്ദം ഇടറുകയും മിഴികള്‍ നിറയുകയും ചെയ്തു. അതു കണ്ടപ്പോള്‍ ടോണിക്കും വിഷമമായി.
“എനിക്കു പിണക്കമൊന്നുമില്ല ചക്കരേ. ഞാന്‍ വെറുതെ ഒരു ഷോ കാണിച്ചതല്ലേ . നിന്നെ ഒന്ന് പറ്റിക്കാൻ “
കൈ ഉയര്‍ത്തി അവൻ അവളുടെ മിഴികള്‍ തുടച്ചു .
“ഇപ്പഴാ എനിക്കൊരാശ്വാസമായത്.”
ജാസ്മിന്‍റെ മുഖത്ത് മന്ദഹാസം .
“എന്‍റെ ചക്കരയോട് എനിക്കു പിണങ്ങാന്‍ പറ്റുമോ?” – അവളുടെ രണ്ടു കൈകളും പിടിച്ചു നെഞ്ചോടു ചേര്‍ത്തു കൊണ്ട് അവൻ തുടര്‍ന്നു: “മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോഴും നമ്മള്‍ ഒരുമിച്ചായിരിക്കും. ”
“എനിക്കു സന്തോഷമായി. ടോണിക്കറിയുവോ , ഇന്നലെ ഞാൻ ഉറങ്ങിയതേയില്ല . എനിക്കെന്തു വിഷമമായീന്നറിയുമോ? കല്യാണം കഴിയുന്നതുവരെ പല ആഗ്രഹങ്ങളും നമ്മള് നിയന്ത്രിക്കണം ടോണി . നിർമ്മലമായ മനസും ശരീരവുമായിട്ടുവേണം നമ്മൾ മണിയറയിലേക്ക് കടന്നു ചെല്ലാൻ. എങ്കിലേ ഫസ്റ്റ് നൈറ്റിന് ഒരു ത്രിൽ ഉണ്ടാവൂ ”
”ഇനി അങ്ങനൊന്നും ഉണ്ടാവില്ല . പോരെ ?”
” മതി. ടോണിയെ എനിക്ക് വിശ്വാസമാ . ങ്ഹ. വൈകിട്ട് വീട്ടിലേക്കു വരില്ലേ?”
” എന്താ കാര്യം ? ”
” മറന്നു പോയോ ? എന്റെ ബർത് ഡേ …?”
“ഓ… പറഞ്ഞപോലെ നിന്‍റെ ബര്‍ത്ത്ഡേ ഇന്നാണല്ലോ അല്ലേ? സത്യം പറഞ്ഞാല്‍ ഞാനതങ്ങു മറന്നുപോയിരുന്നു .”
“മറക്കും. അത്രേയുള്ളൂ എന്നോടുള്ള സ്നേഹം .”
”മധുരപതിനെട്ടു കഴിഞ്ഞു മധുര പത്തൊൻപത്തിലേക്കു കയറി അല്ലേ ?”
”മധുരമാണോ കൈപ്പാണോന്നറിയില്ല , വയസു പത്തൊമ്പതായി ”
ആരോ നടന്നുവരുന്നതു കണ്ടപ്പോള്‍ ജാസ്മിന്‍ ടോണിയോടു യാത്ര പറഞ്ഞു വീട്ടിലേക്കു മടങ്ങി. അവള്‍ വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അലീന അടുക്കളയിൽ കറിക്കുള്ള പച്ചക്കറി അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.
“ചേച്ചി അതിങ്ങു താ. ഞാന്‍ അരിയാം.” അവള്‍ കൈ നീട്ടിയപ്പോള്‍ അലീന പറഞ്ഞു:
“വേണ്ട കൊച്ചേ. നീ പോയി പഠിക്കാനുള്ളതു വല്ലതും വായിച്ചു പഠിക്ക്. പഠിച്ചു വല്ല ജോലിയും കിട്ടിയെങ്കിലേ നിന്‍റെ ജീവിതം പച്ച പിടിക്കൂ. ഇല്ലെങ്കില്‍ എന്നേപ്പോലെ ഈ അടുക്കളയില്‍ കരിയും പുകയുമേറ്റു കിടക്കേണ്ടി വരും, ജീവിത കാലം മുഴുവൻ .”
“ചേച്ചിക്ക് ഒരു നല്ല ഭര്‍ത്താവിനെ കിട്ടും. ഞാനെന്നും പ്രാര്‍ത്ഥിക്കുന്നുണ്ട്.”
“ഉം. കിട്ടും കിട്ടും. പ്രാർത്ഥനേടെ കുറവുകൊണ്ടല്ലേ കിട്ടാത്തത് . നീ ചെല്ല് മോളെ .”
പിന്നൊന്നും പറയാൻ നിൽക്കാതെ ജാസ്മിന്‍ അവളുടെ മുറിയിലേക്കു പോയി.
അഞ്ചുമണിയായപ്പോള്‍ ടോണി വന്നു.
ദൂരെനിന്നു നടന്നു വരുന്നതു കണ്ടപ്പോഴേ ജാസ്മിന്‍ ഗേറ്റിനരികിലേക്ക് ഓടിച്ചെന്നു.
“ആഗ്നസാന്‍റിയും അനുവും വന്നില്ലേ?”
“അമ്മയ്ക്കവിടെ നൂറുകൂട്ടം പണിയാ. അവരുടെ പങ്ക് അങ്ങോട്ടു കൊണ്ടുചെന്നാ മതീന്നു പറഞ്ഞു.”
“എനിക്കു ബര്‍ത്ത്ഡേ ഗിഫ്റ്റൊന്നും കൊണ്ടുവന്നിട്ടില്ലേ?” – ജാസ്മിന്‍ അവന്റെ കയ്യിലേക്ക് നോക്കി വിഷമത്തോടെ ചോദിച്ചു.
“എന്നെയല്ലേ ഗിഫ്റ്റായിട്ടങ്ങു തരാന്‍ പോണത്. വേറെന്തു ഗിഫ്റ്റാ?” – ടോണി നിസാരമട്ടില്‍ പ്രതിവചിച്ചു .
”സ്നേഹമുള്ള ആളായിരുന്നെങ്കിൽ എന്തെങ്കിലും കൊണ്ടുവന്നേനെ ”
”എനിക്കിത്തിരി സ്നേഹം കുറവാ ”
അവളോട് വര്‍ത്തമാനം പറഞ്ഞുകൊണ്ട് ടോണി അകത്തേക്കു കയറി.
തോമസും മേരിക്കുട്ടിയും വന്നു ടോണിയോടു വിശേഷങ്ങള്‍ തിരക്കി. അനുവും ആഗ്നസും വരാത്തതിൽ അവർ പരിഭവം പറഞ്ഞു .
വൈകാതെ മേരിക്കുട്ടി മീല്‍ സെയ്ഫ് തുറന്ന് കേയ്ക്കെടുത്തു ഡൈനിങ് ടേബിളിനു മുകളിൽ വച്ചു. ജാസ്മിന്‍ അതു മുറിച്ച് ഓരോ കഷണമെടുത്ത് പപ്പയുടെയും അമ്മയുടെയും ചേച്ചിയുടെയും വായില്‍ വച്ചുകൊടുത്തു. ഒരു കഷണമെടുത്തു ടോണിയുടെ വായിലും വച്ചു . ലളിതമായി ഒരാഘോഷം.
കേക്കു കഴിക്കുന്നതിനിടയില്‍ ടോണി പോക്കറ്റില്‍നിന്ന് ഒരു കുഞ്ഞുമോതിരം എടുത്തു ജാസ്മിന്‍റെ വിരലിലിട്ടു. അവള്‍ കോരിത്തരിച്ചുപോയി.
“കോളടിച്ചല്ലോ” – മേരിക്കുട്ടിയുടെ സന്തോഷം വാക്കുകളിലൂടെ പുറത്തുവന്നു.
”’അമ്മ തന്നുവിട്ടതാ. മറക്കാതെ കൊടുക്കണമെന്ന് പ്രത്യേകം പറഞ്ഞു . ” ജാസ്മിനോട് തനിക്കു പ്രണയം ഒന്നും ഇല്ലെന്ന് അറിയിക്കാൻ ടോണി ഒരു കള്ളം പറഞ്ഞു . എന്നിട്ടു മറ്റാരും കാണാതെ അവൻ ജാസ്മിനെ നോക്കി കണ്ണിറുക്കി . അവൾക്ക് ചിരി വന്നുപോയി .
സന്ധ്യമയങ്ങിയപ്പോഴാണ് ടോണി മടങ്ങിയത്. ഗേറ്റുവരെ ജാസ്മിനും അനുഗമിച്ചു.
“എന്നോടിത്രേം സ്നേഹമുണ്ടെന്നു വിചാരിച്ചില്ലാട്ടോ.” – മോതിരത്തിലേക്കു നോക്കിയിട്ടു ജാസ്മിന്‍ ടോണിയെ നോക്കി പറഞ്ഞു.
“സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ കൊച്ചേ . ഒരു ജന്മം മുഴുവന്‍ കൂടെക്കൊണ്ടു നടക്കേണ്ടതല്ലേ.”
”ഇതിപ്പോ കല്യാണത്തിന് മുൻപുള്ള മോതിരം കൈമാറ്റം പോലെയായിപ്പോയല്ലോ . ” ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു
“അങ്കിളിനു സംശയം വല്ലതും തോന്നിക്കാണുമോ?”
“ഏയ്. ആഗ്നസ് ആന്റി തന്നു വിട്ടതാണ് പറഞ്ഞപ്പോൾ സംശയം തോന്നിക്കാണില്ല. ഇനി മുതൽ പപ്പേടേം അമ്മേടേം ചേച്ചീടെയുമൊക്കെ മുമ്പില്‍ നമ്മളു ഭയങ്കര ശത്രുക്കളായിട്ടങ്ങഭിനയിച്ചാല്‍ മതി. അപ്പം ഒട്ടും തോന്നില്ല.”
“അതു നേരാ. പക്ഷേ, കല്യാണം ആലോചിക്കുമ്പം വേറെ വല്ലോര്‍ക്കും പിടിച്ചു നിന്നെയങ്ങു കൊടുത്താലോ?”
“പിന്നെ. ഇതെന്നാ ചക്കയോ മാങ്ങയോ ആണോ അങ്ങനെ പിടിച്ചുകൊടുക്കാന്‍. എന്നു നിന്‍റെ മൊയ്തീന്‍ സിനിമേല്‍ പറയുന്നതുപോലെ ഈ ജാസ്മിന്‍ ടോണിക്കുള്ളതാ. ടോണി ജാസ്മിനും. അതിനു മാറ്റമില്ല.”
”മിടുക്കി ”
ടോണി സ്നേഹത്തോടെ അവളുടെ താടിയില്‍ പിടിച്ചൊന്നു കുലുക്കിയിട്ട് യാത്ര പറഞ്ഞു വീട്ടിലേക്കു നടന്നു.
”ഒന്ന് നിന്നേ ” ജാസ്മിന്റെ വിളികേട്ട് ടോണി പൊടുന്നനെ നിന്നു.
മുറ്റത്തരികിലെ മൂവാണ്ടന്‍ മാവില്‍ നിന്ന് എത്തിവലിഞ്ഞ് അവള്‍ രണ്ടു മൂന്നു മാമ്പഴം പറിച്ചു. എന്നിട്ട് അത് കൊണ്ടുവന്നു ടോണിക്ക് നീട്ടിയിട്ടു പറഞ്ഞു
“ഇത് അനുവിനു കൊടുത്തേയ്ക്ക്. അവള്‍ക്കു മൂവാണ്ടൻ മാമ്പഴം വല്യ ഇഷ്ടമാ.”
ടോണി കൈക്കുമ്പിളില്‍ മാമ്പഴം വാങ്ങി.
“ആന്‍റിയ്ക്കും അനുവിനുമുള്ള കേയ്ക്കെടുക്കാന്‍ മറന്നോ?”
ജാസ്മിന്‍ ചോദിച്ചു.
“ഓ….ഞാൻ അക്കാര്യം വിട്ടുപോയി.”
“മെഡിസിനു പഠിയ്ക്കുന്ന ആള്‍ക്ക് ഇത്രേം മറവിയോ ?”
കളിയാക്കിയിട്ട് അവള്‍ അകത്തേയ്ക്കു കയറിപ്പോയി. കേയ്ക്ക് എടുത്തുകൊണ്ടു വന്നു ടോണിയ്ക്കു നീട്ടിയിട്ട് പറഞ്ഞു
“പോകുന്ന വഴിക്കിതു തിന്നേക്കരുതു കേട്ടോ .”
“ഇല്ല മാഡം.”
ചിരിച്ചുകൊണ്ടവന്‍ അവളുടെ കവിളിൽ ഒന്ന് തോണ്ടിയിട്ട് യാത്ര പറഞ്ഞു പിരിഞ്ഞു.
ടോണി പോയി കഴിഞ്ഞപ്പോള്‍ ജാസ്മിന്‍ തിരിച്ച് വീട്ടിലേയ്ക്കു കയറി.


അവധി കഴിഞ്ഞു കോളജ് തുറന്നു.
ടോണി ഹോസ്റ്റലിലേക്കു മടങ്ങി.
അവന്‍ യാത്ര പറഞ്ഞു പടിയിറങ്ങിയപ്പോള്‍ ജാസ്മിന്‍റെ കണ്ണുകള്‍ നിറഞ്ഞു. ഇനി ഒരുപാട് നാളുകള്‍ കഴിഞ്ഞേ കാണാന്‍ പറ്റൂ. ഉല്ലാസകരമായ ദിനങ്ങള്‍ പെട്ടെന്നു കടന്നുപോയതുപോലെ…
ഇനി പഠനത്തിന്‍റെ ബോറടിയാണ്. കോളജിലേക്കു പോകാനേ തോന്നുന്നില്ല. കുറെ വായില്‍ നോക്കികളുണ്ട് അവിടെ. അവന്മാരുടെ ഓരോ കമന്‍റുകള്‍ കേള്‍ക്കുമ്പോള്‍ അടികൊടുക്കാന്‍ തോന്നും. എത്രപേരാണ് തന്‍റെ പിറകെ വെള്ളമൊലിപ്പിച്ചു നടക്കുന്നത്!

രാവിലെ ബാഗുമെടുത്തു കോളജിലേക്കു പുറപ്പെട്ടപ്പോള്‍ അലവലാതികളെ ആരെയും കാണരുതേ എന്നായിരുന്നു അവളുടെ പ്രാര്‍ത്ഥന.
(തുടരും . )
രചന : ഇഗ്‌നേഷ്യസ് കലയന്താനി ( copyright reserved )

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

0
ഒടുവിൽ ഒരുദിവസം - നോവൽ - ഇഗ്‌നേഷ്യസ് കലയന്താനി - അദ്ധ്യായം 1

“എത്ര നേരമായി ഒരുക്കം തുടങ്ങീട്ട് ! ഒന്നിങ്ങോട്ടിറങ്ങി വാ കൊച്ചേ..”
വരാന്തയിൽ നിന്ന് അകത്തേയ്ക്കു നോക്കി തെല്ലു ദേഷ്യത്തോടെ അലീന വിളിച്ചു .
“ദാ വരുന്നു ചേച്ചീ….”
അകത്തു നിന്ന് ശബ്ദം കേട്ടതല്ലാതെ ആരും പുറത്തേയ്ക്കു വന്നില്ല.
അലീനയ്ക്കു ദേഷ്യം വന്നു. അവള്‍ മുറ്റത്തേയ്ക്കിറങ്ങിച്ചെന്നിട്ടു പപ്പയോടു പറഞ്ഞു.
“ആ പെണ്ണ് ഇന്നെങ്ങും വരില്ല. പപ്പ ചെന്നു വിളിച്ചിറക്കിക്കൊണ്ടു വാ.”
മുറ്റത്തു കാറില്‍ ചാരി നില്‍ക്കുകയായിരുന്ന തോമസ് കുരുവിള അകത്തേയ്ക്കു പോകാന്‍ ഭാവിക്കേ, ടോണി തടഞ്ഞു.
“അങ്കിളിവിടെ നിൽക്ക്. ഞാന്‍ ചെന്നു പൊക്കിയെടുത്തോണ്ടു വരാം.”
ടോണി വേഗം അകത്തേയ്ക്കു കയറി ചെന്നു.
കണ്ണാടിയില്‍ നോക്കി പൊട്ടുതൊടുകയായിരുന്നു ജാസ്മിന്‍. കണ്ണാടിയില്‍ ടോണിയുടെ പ്രതിബിംബം കണ്ടപ്പോൾ അവള്‍ തിരിഞ്ഞു.
“ഇതെന്തൊരൊരുക്കമാടോ? നേരമെന്തായീന്നറിയ്വോ? എല്ലാരും പോകാൻ ധൃതികൂട്ടുന്നു. “- ടോണിയ്ക്കു ക്ഷമകെട്ടു.
“പ്ലീസ് , ഒരു മിനിറ്റു കൂടി.”
കണ്ണാടിയില്‍ നോക്കി തിരിഞ്ഞും മറിഞ്ഞും മുഖത്തിന്റെ ഭംഗി ആസ്വദിച്ചിട്ട് ജാസ്മിന്‍ ടോണിയുടെ നേരെ തിരിഞ്ഞു.
“ഈ പൊട്ട് നേരെയാണോന്ന് ഒന്നു നോക്കിയേ ടോണീ.”
“നോക്കട്ടെ….”- ഇരുകരങ്ങളും അവളുടെ രണ്ടു ചുമലിലും വച്ചിട്ട് ടോണി മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി . എത്ര സുന്ദരിയാണീ പെണ്ണ്! അവളുടെ വശ്യമായ ചിരി ഹൃദയത്തില്‍ കോര്‍ത്തു വലിയ്ക്കുന്നതു പോലെ തോന്നി. പൊടുന്നനേ, മുഖം മുഖത്തോടടുപ്പിച്ച് ആ കവിളില്‍ ഒരു മുത്തം നല്‍കി അവൻ .
ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു ജാസ്മിന്‍. അവള്‍ കുതറിമാറിയിട്ട് ദേഷ്യത്തോടെ പറഞ്ഞു.
“എന്താ ഈ കാണിച്ചേ? പുറത്തു പപ്പേം അമ്മേം നില്‍പ്പുണ്ടെന്ന വിചാരം പോലുമില്ല.” ജാസ്മിന്‍ പരിഭ്രാന്തിയോടെ നാലുപാടും നോക്കി. ആരും കണ്ടില്ലെന്നു അറിഞ്ഞപ്പോൾ ആശ്വാസമായി.
“വഷളത്തരം മാത്രേ കയ്യിലുള്ളൂ “- കണ്ണുരുട്ടിയിട്ട് അവള്‍ കണ്ണാടിയുടെ നേരെ തിരിഞ്ഞു.
“ശ്ശൊ….അത്രേം ഭാഗത്തെ പൗഡറുപോയി.” പൗഡര്‍ ടിന്‍ എടുത്തു വീണ്ടും അവള്‍ തുറന്നു.
“സോറീടോ….”- ടോണിയ്ക്കു കുറ്റബോധം തോന്നി.
“വേണ്ടാതീനം കാണിച്ചിട്ടു സോറി പറഞ്ഞാമതില്ലോ.” മുഖത്ത് വീണ്ടും പൗഡറിടുന്നതിനിടയില്‍ അവള്‍ തുടര്‍ന്നു: ” ടോണി പൊയ്‌ക്കോ ….ഞാന്‍ വന്നേയ്ക്കാം….”
പിന്നെ ഒന്നും മിണ്ടാതെ ടോണി പുറത്തേക്കിറങ്ങി .
ഒരിക്കല്‍കൂടി കണ്ണാടിയില്‍ നോക്കി സൗന്ദര്യം വീക്ഷിച്ചിട്ട് അവള്‍ പുറത്തേയ്ക്കിറങ്ങി ചെന്നു .
“പെണ്ണിനെ കെട്ടിയ്ക്കാന്‍ കൊണ്ടുപോക്വാന്നു തോന്നും, ഒരുക്കം കണ്ടാല്‍.”- അലീന കളിയാക്കി. ചേച്ചിക്കിട്ടു മൃദുവായി ഒരിടി കൊടുത്തിട്ടു ജാസ്മിൻ പറഞ്ഞു . ”എന്തായാലും ചേച്ചീടെ കല്യാണം കഴിഞ്ഞേ എന്റെ കല്യാണം ഉള്ളൂ ”
അപ്പോഴേയ്ക്കും വീടുപൂട്ടിയിട്ട് ടോണി മുറ്റത്തേയ്ക്കിറങ്ങി വന്നിരുന്നു.
തോമസ് കാറിന്റെ പിന്‍ഡോര്‍ തുറന്നിട്ട് പറഞ്ഞു :
“കേറ്”
ആദ്യം തോമസിന്‍റെ ഭാര്യ മേരിക്കുട്ടി കയറി. പിന്നാലെ ടോണിയുടെ അമ്മ ആഗ്നസ്, അലീന, ജാസ്മിന്‍, ടോണിയുടെ പെങ്ങള്‍ അനു . എട്ടുപേർക്ക് കയറാവുന്ന വലിയ കാറായിരുന്നു . തോമസിന്റെ ഒരു സുഹൃത്തിന്റെ വക . ബാക്ക് ഡോർ അടച്ചിട്ട് തോമസ് മുന്‍വാതില്‍ തുറന്നു. ടോണി ആദ്യം കയറി. പിന്നാലെ തോമസ് ഡ്രൈവർ സീറ്റിൽ കയറി ഇരുന്നിട്ട് ഡോർ വലിച്ചടച്ചു , വണ്ടി സ്റ്റാർട്ട് ചെയ്തു. ഒരിരമ്പലോടെ കാർ സാവധാനം മുമ്പോട്ടു നീങ്ങി.

ടോണിയും ജാസ്മിനും അയല്‍ക്കാരാണ്. ഒരു കുടുംബത്തിലെ അംഗങ്ങളേപ്പോലെയാണ് ഇരുവീട്ടിലേയും ആളുകള്‍ തമ്മിലുള്ള സ്നേഹ ബന്ധം! കൊച്ചുനാള്‍ മുതല്‍ തുടങ്ങിയ ആ സൗഹൃദം ഇപ്പോഴും ഇടമുറിയാതെ തുടരുന്നു.

ടോണിയ്ക്ക് പപ്പയില്ല. അവന് നാല് വയസുള്ളപ്പോള്‍ പപ്പ ഒരു കാര്‍ അപകടത്തില്‍ മരിച്ചു. ആ അപകടത്തിനു കാരണം തോമസ് കുരുവിളയായിരുന്നു. തോമസിനോടൊപ്പം ഒരു യാത്ര പോയതായിരുന്നു ടോണിയുടെ പപ്പ. രാത്രി മടങ്ങിവരുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് തോമസായിരുന്നു. മദ്യലഹരിയില്‍ ഉറങ്ങിപോയപ്പോൾ കാര്‍ നിയന്ത്രണം വിട്ട് ഒരു കലുങ്കിലിടിച്ചു മറിഞ്ഞു . ആ ഇടിയില്‍ നഷ്ടപ്പെട്ടത് ടോണിയുടെ പപ്പയുടെ ജീവനായിരുന്നു.

മരണക്കിടക്കയില്‍ ദൈവത്തിന്‍റെ വിളിയൊച്ച കാതോര്‍ത്തു കിടക്കുമ്പോള്‍ ടോണിയുടെ പപ്പ ആവശ്യപ്പെട്ടത് ഒന്നുമാത്രമായിരുന്നു. തന്‍റെ ഭാര്യയേയും കുഞ്ഞുങ്ങളേയും പട്ടിണി കിടത്താതെ മരണം വരെ നോക്കിക്കൊള്ളണമെന്ന ഒരേയൊരപേക്ഷ. തോമസിന്‍റെ കൈപിടിച്ചയാള്‍ “നോക്കില്ലേ” എന്നു ചോദിച്ചപ്പോള്‍ തോമസ് പൊട്ടിക്കരഞ്ഞുപോയി.

മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് പിരിയുമ്പോള്‍ ആഗ്നസിന്‍റെ കണ്ണീരുപടര്‍ന്ന മുഖവും ടോണിയുടെ പപ്പയുടെ വാക്കുകളുമായിരുന്നു തോമസിന്‍റെ മനസില്‍. പിന്നീടിന്നോളം ആ കുടുംബത്തെ സംരക്ഷിച്ചു പോന്നത് തോമസായിരുന്നു.

പഠിയ്ക്കാന്‍ മിടുക്കനും കാണാന്‍ സുമുഖനുമായതുകൊണ്ട് ടോണിയെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുവാങ്ങി അവൻ മെറിറ്റിൽ മെഡിക്കൽ പഠനത്തിന് ചേർന്നു . ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ഏഴാം സെമസ്റ്റര്‍ എം ബി ബി എസ് വിദ്യാര്‍ത്ഥി. ടോണിയുടെ പെങ്ങള്‍ അനു പ്ലസ് റ്റു വിദ്യാര്‍ത്ഥിനിയും.

തോമസ് കുരുവിള ഒരു ഒരിടത്തരം കര്‍ഷകനാണ്. രണ്ടുപെണ്‍മക്കള്‍ മാത്രമേ അയാള്‍ക്കുള്ളൂ. അലീനയും ജാസ്മിനും. അലീന ഡിഗ്രി കഷ്ടിച്ചു പാസായിട്ട് ഇപ്പോൾ വീട്ടിൽ അമ്മയെ സഹായിക്കുന്നു. പഠിത്തത്തിലും സൗന്ദര്യത്തിലും അവള്‍ പിന്നോക്കമാണ്. ആ അപകര്‍ഷചിന്ത എപ്പോഴും അവളെ വേദനിപ്പിച്ചുകൊണ്ടിരുന്നു. താന്‍ ആര്‍ക്കും വേണ്ടാത്ത മണ്ടിപ്പെണ്ണാണെന്ന തോന്നല്‍! പല രാത്രികളിലും ആരും കാണാതെ ഉണര്‍ന്നിരുന്നവള്‍ കരഞ്ഞിട്ടുണ്ട്.

ജാസ്മിന്‍ നേരെ മറിച്ചാണ്! ഡിഗ്രി വിദ്യാർത്ഥിനിയായ അവൾ കാണാന്‍ സുന്ദരിയും പഠിയ്ക്കാന്‍ മിടുക്കിയുമാണ് . അവളോടായിരുന്നു തോമസിനും മേരിക്കുട്ടിയ്ക്കും കൂടുതലിഷ്ടം! തന്റെ സൗന്ദര്യത്തിലും കഴിവിലും അവള്‍ അഭിമാനം കൊണ്ടു. എടുപ്പിലും നടപ്പിലും അവളതു പ്രകടിപ്പിയ്ക്കുകയും ചെയ്തു. ഒരുപാട് ഓമനിച്ചും താലോലിച്ചുമാണ് തോമസ് ജാസ്മിനെ വളര്‍ത്തിയത്!

കൊച്ചുന്നാള്‍ മുതല്‍ ടോണിയ്ക്കു ജാസ്മിനെ ഇഷ്ടമാണ്. ഇഷ്ടം സ്നേഹമായി മാറിയപ്പോള്‍ ആ രൂപം മനസില്‍ പ്രതിഷ്ഠിച്ച് അവന്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. ഹൃദയത്തില്‍ മാത്രം സൂക്ഷിച്ച ആ സത്യം തുറന്നു പറയാന്‍ അവനു ഭയമായിരുന്നു. ജാസ്മിന്‍റെ പ്രതികരണം പ്രതികൂലമാവുമോ എന്ന ആശങ്ക!

ജാസ്മിനും ടോണിയോട് പ്രണയമായിരുന്നു. ടോണിയുടെ വായില്‍ നിന്ന്, നിന്നെ ഇഷ്ടമാണ് എന്ന വാക്കു കേള്‍ക്കാന്‍ അവള്‍ ഒരുപാടു കൊതിച്ചിരുന്നു. പലപ്പോഴും ഓര്‍ത്തിട്ടുണ്ട് എല്ലാം തുറന്നു പറഞ്ഞാലോ എന്ന്. പിന്നെ ഓര്‍ക്കും,ടോണിയുടെ മനസില്‍ അങ്ങനെ ഒരു ചിന്തയില്ലെങ്കിൽ താന്‍ നാണം കെട്ടു പോകില്ലേ എന്ന് .

രണ്ടുപേരും ഹൃദയത്തില്‍ മാത്രം സൂക്ഷിച്ച ആ രഹസ്യം ആദ്യം തുറന്നു പറഞ്ഞതു ടോണിയായിരുന്നു. രണ്ടു വര്‍ഷം മുമ്പ് മറ്റാരും ഇല്ലാതിരുന്ന സന്ദര്‍ഭത്തില്‍ ടോണിയുടെ വീട്ടില്‍ വച്ചാണ് അവൻ ആ രഹസ്യം വെളിപ്പെടുത്തിയത്. അതുകേട്ട് ജാസ്മിന്‍ കോരിത്തരിച്ചു പോയി.

“എത്ര നാളായെന്നറിയോ ഞാനീ വാക്കുകേള്‍ക്കാന്‍ കൊതിയ്ക്കുന്നു!” – ജാസ്മിന്‍റെ കണ്ണുകള്‍ ആഹ്ലാദാതിരേകത്താല്‍ നിറഞ്ഞു .
“എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണിത്.”
ജാസ്മിന്‍റെ വായില്‍ നിന്ന് ആ വാചകങ്ങള്‍ കേട്ടപ്പോള്‍ ടോണിയ്ക്കു നിയന്ത്രണം വിട്ടുപോയി. അന്ന് ആദ്യമായി അവന്‍ അവളെ കെട്ടിപ്പിടിച്ച് ഉമ്മവെച്ചു.ഒരു കൊച്ചുകുട്ടിയെപ്പോലെ ആ കരവലയത്തിലൊതുങ്ങി നിന്നതേയുള്ളൂ ജാസ്മിന്‍.

പിന്നീട് മിക്ക ദിവസവും അവര്‍ കൂടിക്കാണും. ഏറെ നേരം തനിച്ചിരുന്ന് വിശേഷങ്ങൾ പറയും. സ്നേഹം പങ്കുവെയ്ക്കും. വിവാഹത്തേക്കുറിച്ചും, ദാമ്പത്യ ജീവിതത്തേക്കുറിച്ചും ഒരുപാടു സ്വപ്നങ്ങള്‍ നെയ്തുകൂട്ടി. ഒരിക്കലും പിരിയാനാവാത്തവിധം ആ സ്നേഹബന്ധം വളര്‍ന്നു പന്തലിച്ചു.

കാര്‍ ഒരു വളവു തിരിഞ്ഞപ്പോള്‍ ജാസ്മിന്‍ ചോദിച്ചു.
“ഇനി എത്ര ദൂരം കൂടിയുണ്ട് പപ്പാ?”
“അഞ്ഞൂറ് കിലോമീറ്റർ .” ടോണിയാണ് മറുപടി പറഞ്ഞത് . ടോണി കളിയാക്കിയതാണെന്നു കണ്ടപ്പോൾ ജാസ്മിൻ പറഞ്ഞു.
“ഞാന്‍ പപ്പയോടാ ചോദിച്ചേ.”
“കേട്ടതിനുത്തരം ആര്‍ക്കും പറയാം”
ജാസ്മിന്‍ ടോണിയുടെ മുതുകത്ത് ഒരിടി കൊടുത്തു കൊണ്ട് പറഞ്ഞു
“ഓ.. ഒരു ഉത്തരക്കാരന്‍. അത് കെട്ടിയോളോട് പോയി പറഞ്ഞാൽ മതി “
ഒന്നും രണ്ടും പറഞ്ഞു ഉടക്കായി.
അതു കണ്ടപ്പോൾ ആഗ്നസ് ചിരിച്ചുകൊണ്ട് പറഞ്ഞു
”ഇവര് രണ്ടും കൂടി തുടങ്ങിയാൽ കീരിയും പാമ്പും പോലെയാ ”
”കഴിഞ്ഞ ജന്മത്തിൽ കീരിയും പാമ്പും ആയിരുന്നിരിക്കും ” അലീന ചിരിച്ചു കൊണ്ട് പറഞ്ഞു.
നാല് മണിയായപ്പോഴേയ്ക്കും അവർ ചീങ്കൽപാറയിലെത്തി.
ചീങ്കൽപാറ വെള്ളച്ചാട്ടം കാണണമെന്ന് ജാസ്മിനായിരുന്നു കൂടുതല്‍ മോഹം! എത്ര പ്രാവശ്യം പറഞ്ഞിട്ടാണ് പപ്പ പോകാന്‍ സമ്മതിച്ചത്. സമ്മതിപ്പിയ്ക്കാന്‍ ടോണിയുടെ സഹായം കൂടി വേണ്ടിവന്നു എന്നതു സത്യമാണ്. എന്നാലും ഇങ്ങനെയൊരു ആശയം മുമ്പോട്ടുവച്ച തനിയ്ക്കല്ലേ അതിന്‍റെ ക്രഡിറ്റ്? ടോണി അതു സമ്മതിച്ചു തരില്ല. വേണ്ട. ആര്‍ക്കുവേണം ടോണീടെ സമ്മതം!
“നീ എന്താലോചിച്ചിരിക്ക്യാ, ഇറങ്ങുന്നില്ലേ ?”
അലീനയുടെ ശബ്ദം കേട്ടാണ് അവള്‍ ഓര്‍മ്മയില്‍ നിന്നുണര്‍ന്നത്.
കാര്‍ പാർക്കുചെയ്തിരിക്കയാണെന്നും , ടോണിയും പപ്പയും ഇറങ്ങി അല്പം മുമ്പോട്ടു നടന്നു എന്നും കണ്ടപ്പോള്‍ അവള്‍ക്കു ദേഷ്യം തോന്നി.
അവള്‍ വേഗം ഇറങ്ങി പപ്പയുടെ അടുത്തേയ്ക്കു ഓടി ചെന്നു .
“പപ്പ നല്ല പണിയാ കാണിച്ചേ. എന്നെ കൂടാതെ പോന്നു അല്ലേ.”
“അതിനു നീ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ?”
ടോണിയാണു മറുപടി പറഞ്ഞത്.
“ഞാന്‍ പപ്പയോടാ ചോദിച്ചേ.”
“കേട്ടതിനുത്തരം ആര്‍ക്കും പറയാം.”-ടോണി ചിരിച്ചു.
ജാസ്മിന്‍ ടോണിയെ നോക്കി കൊഞ്ഞനം കുത്തിയിട്ട് ഗൗരവം നടിച്ചു.
തോമസ് കാണാതെ ടോണി അവളുടെ തുടയിലൊരു നുള്ളുകൊടുത്തു.
ജാസ്മിന്‍ ഇടിയ്ക്കാന്‍ കൈ ഉയര്‍ത്തിയതും ടോണി വേഗം അവിടെ നിന്നു മാറി.

നടന്ന് അവര്‍ വെള്ളച്ചാട്ടത്തിന്‍റെ അരികിലെത്തി. കാഴ്ചക്കാരായി അധികം ആളുകള്‍ ഉണ്ടായിരുന്നില്ല.
ജാസ്മിന്‍ ദൂരേക്കു നോക്കി. ദൂരെ മലമടക്കില്‍നിന്നു വെള്ളം കുത്തിയൊഴുകി വെള്ളിക്കസവുപോലെ താഴേക്കു വരുന്നതു കാണാന്‍ എന്തു ഭംഗി! കരിങ്കല്‍ പാറയില്‍ വീണു ചിന്നിച്ചിതറുമ്പോള്‍ ആ പ്രദേശമാകെ മഞ്ഞിന്‍റെ മേലാവരണം. കുതിച്ചു ചാടുന്ന വെള്ളം സമതലത്തിലൂടെ പരന്നൊഴുകുന്നതു കാണാന്‍ അതിലേറെ ഭംഗി. പുഴയില്‍ അങ്ങിങ്ങു പൊങ്ങിനില്‍ക്കുന്ന പാറയില്‍ കയറിയിരുന്നു ചിലര്‍ പുഴയുടെ ഭംഗിയും വെള്ളച്ചാട്ടത്തിന്‍റെ മനോഹാരിതയും ആസ്വദിക്കുന്നുണ്ട്.
ആളൊഴിഞ്ഞ ഒരു പാറയുടെ പുറത്തേക്കു കയറാന്‍ ടോണി വെള്ളത്തിലേക്കു കാലെടുത്തു വച്ചപ്പോള്‍ ജാസ്മിന്‍ ഓടിച്ചെന്നു കൈ നീട്ടി:
“പ്ലീസ്…. എന്നേക്കൂടി.”
ടോണി അവളുടെ കൈപിടിച്ച് ഒരു കല്ലില്‍നിന്നു മറ്റൊരു കല്ലിലേക്കു ചാടിക്കടക്കാന്‍ അവളെ സഹായിച്ചു. ഏഴെട്ടു കല്ലുകള്‍ ചാടിക്കടന്ന് അവര്‍ പാറയുടെ അടുത്തെത്തി. കൈപിടിച്ച് അവളെ മുകളിലേക്കു കയറ്റി ടോണി.
പാറപ്പുറത്ത് ഇരിക്കാന്‍ നല്ല സുഖം! തണുത്ത കാറ്റടിച്ചപ്പോള്‍ കുളിര് തോന്നി . അവള്‍ ടോണിയോട് ഒട്ടിച്ചേര്‍ന്നിരുന്നു ഹൃദയവികാരങ്ങള്‍ കൈമാറി.
“കല്യാണം കഴിഞ്ഞ് ഇതുപോലുള്ള നല്ല സ്ഥലങ്ങളില്‍ നമുക്കുപോകണംട്ടോ. നമ്മളു രണ്ടുപേരും മാത്രമുള്ള ലോകത്തിരിക്കുമ്പോള്‍ എന്തു രസായിരിക്കും അല്ലേ ടോണി ?”
“കല്യാണം കഴിയണമെന്നില്ല. നമുക്കു രണ്ടുപേര്‍ക്കുംകൂടി വീട്ടിലറിയിക്കാതെ അങ്ങു പോകാന്നേ. ഇടയ്ക്കൊക്കെ ഒരു കറക്കം നല്ലതാ .”
“അയ്യടാ. ആ പൂതിയങ്ങു മനസ്സില്‍ വച്ചാ മതി. ആദ്യം കഴുത്തില്‍ ഒരു താലികെട്ട്. എന്നിട്ടാകാം ചുറ്റിക്കളീം കറക്കവും.”
“കാത്തിരുന്നു മടുത്തു കൊച്ചേ .”
“ചേച്ചീടെ കല്യാണം വേഗം നടക്കാന്‍ പ്രാര്‍ത്ഥിക്ക്.”-ജാസ്മിന്‍ കുറച്ചുകൂടി ചേര്‍ന്നിരുന്നു.
”ഓ.., അത് നടന്നിട്ട് നമ്മുടെ കല്യാണം നടക്കുമെന്ന് തോന്നുന്നില്ല ”
”ചേച്ചിക്ക് നല്ലൊരു ഭർത്താവിനെ കൊടുക്കണേ ഇശോയേന്നു എന്നും പ്രാർത്ഥിക്ക് . ദൈവം നടത്തി തരും. ”
” ഓ പിന്നെ .. ദൈവത്തിനു ബ്രോക്കറു പണിയല്ലേ അവിടെ ”
ഏറെ നേരം വര്‍ത്തമാനം പറഞ്ഞ് അവര്‍ ആ പാറപ്പുറത്തിരുന്നു.
“നമ്മളു തമ്മില്‍ ലവ് ആണെന്നു പപ്പയ്ക്കു വല്ല സംശയവും തോന്നുമോ?” ടോണിക്ക് ആശങ്ക.
“ഏയ്. നമ്മളു കൊച്ചുന്നാള്‍ മുതല്‍ ഇങ്ങനല്ലേ ടോണിക്കുട്ടാ. ”
”പപ്പയോട് അതങ്ങു തുറന്ന് പറഞ്ഞാലോ ?”
”യ്യോ വേണ്ട . ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് മതി എല്ലാം .അതും പ്രേമമാണെന്നൊന്നും പറയണ്ട . ഒരു അറേഞ്ച്ഡ് മാര്യേജ് പോലെ അങ്ങ് നടത്തിയാൽ മതി . ഇല്ലെങ്കിൽ നാട്ടുകാരു വെറുതെ ഓരോ കഥകളുണ്ടാക്കി പരത്തും. ”
”അതാ നല്ലത് അല്ലെ ?”
”പിന്നല്ലേ ! ങ് ഹ , പിന്നെ, ടോണിയുടെ വഷളത്തരം ഒന്നു നിറുത്തണംട്ടോ. അതൊക്കെ കല്യാണം കഴിഞ്ഞിട്ട് മതി . കല്യാണത്തിനുമുമ്പ് കെട്ടിപ്പിടിക്കുന്നതും ഉമ്മവയ്ക്കുന്നതുമൊക്കെ തെറ്റാ .”
“ആരും കാണാതെയല്ലേ?”
“ദൈവം കാണുന്നുണ്ട് എല്ലാം. നമ്മളു കത്തോലിക്കരല്ലേ ടോണി. സഭ വിലക്കിയിരിക്കുന്നതൊന്നും നമ്മളു ചെയ്യാന്‍ പാടില്ല.”
“ഇപ്പഴത്തെ പെണ്ണുങ്ങള്‍ അതു വല്ലതും നോക്കുന്നുണ്ടോ?”
“അതുകൊണ്ടാ, കല്യാണം കഴിഞ്ഞു രണ്ടാംവര്‍ഷം അവരു ഡിവോഴ്സു നടത്തുന്നത് .”
ടോണി ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
“ഞാന്‍ പപ്പേടെ അടുത്തേക്കു ചെല്ലട്ടെ. ഇല്ലെങ്കില്‍ പപ്പ എന്നാ വിചാരിക്കും. ടോണി വരുന്നോ?”
“ഞാനിത്തിരിനേരംകൂടി ഇവിടിരുന്നു കാറ്റുകൊണ്ടിട്ടേയുള്ളൂ.”
ജാസ്മിന്‍ എണീറ്റു. കൈകള്‍ ഉയര്‍ത്തി സാവധാനം ഒരു കല്ലില്‍ നിന്നു മറ്റൊരു കല്ലിലേക്കു ചാടിച്ചാടി പോകുന്നതിനിടയില്‍ കാല്‍ വഴുതി അവള്‍ വെള്ളത്തില്‍ വീണു.
ആഴം ഒത്തിരിയില്ലെങ്കിലും നല്ല ഒഴുക്കുണ്ട്.
ടോണി എണീറ്റു പകച്ചു നിന്നു.
തോമസ് എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അമ്പരന്നു നിന്നു.
ഒഴുകിപ്പോകാതിരിക്കാന്‍ ജാസ്മിന്‍ കൈകാലിട്ടടിച്ചു.
“പപ്പാ… രക്ഷിക്കണേ.”
അവളുടെ വിളി കേട്ടപ്പോള്‍ തോമസ് വെള്ളത്തിലേക്കു ചാടാനൊരുങ്ങി. പക്ഷേ, അതിനുമുമ്പേ ടോണി വെള്ളത്തിലേക്ക് എടുത്തുചാടിയിരുന്നു.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright Reserved)

ഈ നോവലിന്റെ ഒന്നു മുതൽ 44 വരെയുള്ള മുഴുവൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10

ടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം39

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം40

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം41

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം42

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം43

ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം44

ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മാലാഖമാരുടെ കണ്ണുനീർ എന്തുകൊണ്ട് ആരും കാണുന്നില്ല?

0
ജീവിതം തുടങ്ങുമ്പോൾ തന്നെ പ്രതീക്ഷയുടെ നാമ്പുകൾ ഒടിച്ചു കളയേണ്ടി വന്ന ഒരുപാട് അമ്മ നേഴ്സുമാർ ഉണ്ട്

”പത്തു രൂപയുടെ തോർത്ത് മേടിച്ച് ഹോസ്പിറ്റലിന് മുന്നിൽ വിരിച്ചു കുത്തിയിരിക്കാനാണ് ആദ്യം തോന്നിയത്. പിന്നെ വീട്, അമ്മ, അച്ഛൻ, കുടുംബം ഇതൊക്കെ ഓർത്തപ്പോൾ ഡ്യൂട്ടിക്ക് കയറി. ബംഗാളിയേക്കാൽ പണിയെടുക്കുകയും അതിലും ഒരുപാട് താഴെ വേതനം ലഭിക്കുകയും ചെയ്യുന്ന ഭൂമിയിലെ മാലാഖമാർ! ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന ഈ മാലാഖമാരുടെ കണ്ണുനീർ എന്തുകൊണ്ട് ആരും കാണുന്നില്ല? ”

സിനു ജോൺ കറ്റാനത്തിന്റെ ഈ കുറിപ്പ് എല്ലാ നഴ്‌സുമാരും, ഇനി നഴ്സുമാരാകാൻ ആഗ്രഹിക്കുന്നവരും ആശുപത്രി ഉടമകളും അധികാരികളും അതിലുപരി പൊതുസമൂഹവും ഒന്ന് വായിക്കണം.

Also Read കുഞ്ഞിന് കൊടുക്കേണ്ട മുലപ്പാൽ വെറുതെ പിഴിഞ്ഞ് കളയുമ്പോൾ മനസ്സും മാറിടവും വിങ്ങുന്ന വേദനയാണ്!

തിരുവനന്തപുരത്ത് പ്രശസ്തമായ ഒരു കോളേജിലാണ് ഞാൻ നേഴ്സിങ്ങ് പഠിച്ചത് . വലിയ Librarary യും ,ലാബും അതിലുപരി നോക്കത്താ ദൂരത്തോളമുള്ള കാമ്പസും

പൊതുവേ വലിയ അദ്ധ്വാനം കൂടാതെ പ്ലസ് റ്റു കഴിഞ്ഞ എനിക്ക് നേഴ്സിംങ്ങും ഇങ്ങനെ തന്നെ പഠിക്കാം എന്ന ധാരണയായിരുന്നു . കാരണം ഞാൻ ക്ലാസ്സ് ഫസ്റ്റ് ആയിരുന്നല്ലോ .

പാഠം 1 – Anatomy :
Medical Collage ലെ പഠിപ്പീര് കഴിഞ്ഞ് evening 7 pm ആണ് ഈ ക്ലാസ് . മൂപ്പര് , ഓരോ എല്ലും പല്ലും കൃത്യമായി ബോർഡിൽ വരച്ച് വരച്ച് ഒരിക്കൽ പോലും സ്പുടമായി പറയാൻ പറ്റാത്ത നാമഥേയങ്ങളും നൽകി പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. Epicranial aponeurosis, Cranium.etc. പിന്നെ ഓരോരോ Organ ന്റെ Size ,shape ,width , location , tissue . എന്റെ കുപ്പിയിലെ വെള്ളം തീർന്നു കോണ്ടേ ഇരിക്കുന്നു. എന്റെ ദൈവമേ ഇതിനും വേണ്ടി പഠിക്കണോ.ഒരു നേഴ്സ് ആകാൻ?

പാഠം 2 – physiology:
ഇനി നമ്മുടെ എല്ലിൽ കൂടിയുള്ള Muscle നേയും Tenton നേയും അതിന്റെ Blood supply യും പഠിക്കണ്ടേ ? അല്ലേൽ ഇൻജക്ഷൻ ചെയ്താ മാറിപ്പോയാലോ ? അതു മാത്രം പോരാ, Hormones & enzyme ഉം പഠിക്കണം ഇങ്ങ് Mouth ലെ pepsin തൊട്ട് Anus ലെ E-coli വരെ പഠിക്കണം . ഇതൊക്കെ ഇത്രയും തന്നെ പഠിച്ച് ജോലിയിൽ കയറിയാലേ നമ്മടെ ആ പവറേ. അതുണ്ടാവൂ..

Also Read വെള്ളരിപ്രാവുകളുടെ കണ്ണുനീർ കാണാൻ ആർക്കുണ്ട് നേരം?

പാഠം 3 -Biochemistry:
ഒരാവശ്യവും ഇല്ല. എന്നാൽ ആവശ്യത്തിലധികം കുട്ടികൾ എട്ട് നിലയിൽ പൊട്ടുന്നുമുണ്ട് . Respiratory acidosis , alkalosis , chemical reaction, Na – k reaction, അങ്ങനെ അങ്ങനെ. കാരണം ഈ ഫോസ്ഫറസ് കുറഞ്ഞാൽ കാൽസ്യം കൂടുമെന്ന് ഒന്നിനും കൊള്ളാത്ത നേഴ്സ് അല്ലാതെ ആരറിയാൻ. തീർന്നില്ല ഇനിയും ഉണ്ട് ഒരു വീരൻ കൂടി.

പാഠം 4 -pharmacology:
ഇവനാണ് താരം. Drug അതിന്റെ, generic Name, action, reaction എന്നുവേണ്ട അതിന്റെ മൂത്താപ്പയുടെ അളിയന്റെ പേരു പോലും നമ്മള് പഠിക്കണം. അല്ലേൽ കൂടെ കഴിക്കാൻ പടില്ലാത്ത Drug ഒരുമിച്ച് കഴിച്ച് സംഗതി കോൻഡ്ര ആയാലോ. ഈ അലക്സാഡർ പെൻസിലിൻ കണ്ടു പിടിച്ചപ്പോൾ പുള്ളിക്കാരൻ പോലും ഓർത്തു കാണില്ല വേറാരും ഒർത്തില്ലെങ്കിലും ലോകത്തുള്ള നേഴ്സുമാർ മുഴുവൻ തന്നെ ഓർക്കുമെന്ന് .

പാഠം 5- Microbiology:
ഇതിൽ പിന്നെ ലോകത്തുള്ള virus, Bacteria, parasite. ഇവരൊക്കെ സുന്ദരന്മാരാണോ, കുടുംബക്കാരാണോ, ഇവർ ഗ്രാമവാസിയോ അതോ ആദിവാസിയോ. ഇതൊക്കെ പഠിച്ച് പഠിച്ച് വലിയ നേഴ്സമ്മയായിട്ട് വേണം ചൊറി , ചിരങ്ങ്, അട്ട, വട്ട ഇതൊക്കെ ഫോട്ടോ എടുത്ത് അടിക്കുറിപ്പ് കൊടുത്ത് fb യിൽ ഇടാൻ. ഏകലവ്യന്റെ അവസ്ഥ. കഷ്ടപ്പെട്ട് പഠിച്ചു. പക്ഷേ പ്രയോഗിക്കാൻ പറ്റില്ല . പിന്നെ മേമ്പൊടിക്ക് Nutrition ഉം Diet ഉം .

Also Read :”സിസ്റ്റർ ഇൻജെക്ഷൻ ചെയ്താൽ എനിക്കും ഒരു സുഖം..

അങ്ങനെ ഓരോ Section കഴിയുമ്പോഴും, മനസ്സിൽ ഞാൻ ആരൊക്കെയോ ആയി മാറിക്കൊണ്ടിരിക്കുന്ന തോന്നലും. പഠനഭാരവും, നൂറിൽപ്പരം Assignment ഉം case study യും presentation നും പിന്നെ field visit .എടുത്താൽ പൊങ്ങാത്ത Syllabus ഉം മനസ്സിൽ Tension നും കൂടി Adrenaline തിരതല്ലി ഒഴികികൊണ്ടേയിരുന്നു.

community posting: നട്ടപ്ര വെയിലത്ത് ഭിക്ഷക്കാരുടെ കൂട്ട്, അതും ഊരും പേരും ഭാഷയും അറിയാത്ത കുഗ്രാമത്തിൽ. അമ്മാ വാതിൽ സൊല്പ തുറക്കമാടി. എനക്ക് നിന്നത്ര സൊൽപ്പ മാർത്താഡു ബേക്കൂ. എന്ന് ഓരോ വീട്ടിലും കയറി ഇറങ്ങി , community പഠിച്ച് , അവസാനം കാതിൽ വലിയ വളയം കമ്മലും കൈ നിറയെ കുപ്പിവളയും ഇട്ട് പേടിയോടെ നോക്കുന്ന അവരെ. അടുക്കളയിൽ ഫ്ലിം മിൽക്കും, പാലക് ചീരയും ,റാഗീ ബോളും കുഞ്ഞുങ്ങടെ ആരോഗ്യവും പഠിപ്പിച്ച് പിന്നെ അവിടെയുള്ളവരെ കൂട്ടി ഒരു നാടകവും. ഏറ്റവും രസം കീറിപ്പറിഞ്ഞ കമ്മ്യൂണിറ്റി ബാഗ് തൂക്കി ബെനഡിക് സൊലൂഷനുമായുള്ള മൂത്രപരിശോധനയാണ്. കുപ്പിയിൽ അര ലിറ്റർ മൂത്രവുമായി ഗ്രാമത്തിലെ ക്യൂവും .

Exam ആണ് ഏറ്റവും വലിയ വെല്ലുവിളി. എത്ര എഴുതിയാലും മാർക്ക് തരാത്ത KUHS ഉം താമര പോലെ സോഡസ്സും, ദത്തയും, മാർലോയും ,ബർണ്ണറും അതിനൊത്ത നടുക്ക് ഞാനും ഇരുന്ന് രാത്രിയും പകലും ഉറക്കം കളഞ്ഞ് പഠിച്ചതാണ് എന്റെ Bscക്ക്. ഞാൻ ഈ ഇരിപ്പ് ഏതാണ്ട് 3-4 മാസമേ ഇരിക്കാറുള്ളൂ. മറ്റുള്ളവർ ഏതാണ്ട് 6-7 months. ഇരിക്കാറുണ്ട്.

Also Read : യുകെയിൽ ഒറ്റപ്പെട്ടു പോയ, ജീവിതം മരവിച്ചു പോയ ഒരുപാട് മലയാളി നഴ്സുമാർ ഉണ്ട്!

ഇതൊക്കെ കഴിഞ്ഞ് ഞാൻ ജോലിയിൽ കയറി. കിട്ടി സാലറി 5000/- !! മനസ്സു നിറയുന്നോ ,ശരീരം വിറക്കുന്നോ, അതോ തല പെരുക്കുന്നോ? എന്തെന്നറിയാത്ത ഫീൽ.

പത്തു രൂപയുടെ തോർത്ത് മേടിച്ച് ഹോസ്പിറ്റലിന് മുന്നിൽ വെറുതേ കുത്തിയിരിക്കാനാണ് ആദ്യം തോന്നിയത്. പിന്നെ വീട്, അമ്മ, അച്ഛൻ,കുടുംബം ഇവരെപ്പറ്റി ഓർത്തപ്പോൾ അഭിമാനത്തോടെ ഡൂട്ടിക് കയറി. ചിരിച്ചു കൊണ്ട്. ഭക്ഷണം കഴിച്ചില്ലെങ്കിലും തളരാതെ ,ഉറങ്ങിയില്ലെങ്കിലും ഉണർവോടെ ,ഹ്യദയം കീറി മുറിയുമ്പോഴും സാന്ത്വനത്തോടെ, പൊട്ടിയ വാർ ചെരുപ്പ് തയ്ച്ചിടുമ്പോളും, സ്വന്തം പൊന്നുമക്കൾക്ക് അമ്മ മാധുര്യം ചുണ്ടിൽ കൊടുക്കാനാവാതെയും ജീവിതം കൊരുത്തുകൂട്ടാൻ നെട്ടോട്ടം ഓടുന്ന മാലാഖമാർ . ബംഗാളിയേക്കാൽ പണിയെടുക്കുകയും അതിലും ഒരുപാട് താഴെ വേതനം ലഭിക്കുകയും ചെയ്യുന്ന. ഭൂമിയിലെ മാലാഖമാർ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന ഈ മാലാഖമാരുടെ കണ്ണുനീർ എന്തുകൊണ്ട് ആരും കാണുന്നില്ല?

നോക്കുകൂലി നൽകുന്ന ഈ രാജ്യത്ത് ബലരാമൻ കമ്മിറ്റി ശുപാർശ ചെയ്ത അടിസ്ഥാന ശമ്പളം എന്തുകൊണ്ട് നൽകുന്നില്ല.?

ഇത്രയും വലിയ syllabus ഉം 5-7 ലക്ഷങ്ങളും മുടക്കി പഠിച്ച ഞങ്ങൾ നേഴ്സുമാർ എങ്ങനെ ഈ തുച്ചമായ ശമ്പളം കൊണ്ട് education loan പോലും അടക്കും?

Also Read : ”ഞാൻ മരിക്കുമോ ഡോക്ടറെ?” ആ ചോദ്യത്തിന് …

ജീവിതം തുടങ്ങുമ്പോൾ തന്നെ പ്രതീക്ഷയുടെ നാമ്പുകൾ ഒടിച്ചു കളയേണ്ടി വന്ന ഒരുപാട് അമ്മ നേഴ്സുമാർ ഉണ്ട്. നാട്ടിൽ കുടുംബത്തിനോടൊപ്പം മക്കളുടെ ചിരിക്കുന്ന മുഖം കണ്ട് ജീവിക്കാൻ ഞങ്ങൾക്ക് ശമ്പളം വേണം. കുടുംബം- അതെല്ലാരെയും പോലെ ഞങ്ങൾക്കും സ്വർഗ്ഗമാണ്.

ഇതെല്ലാം കണ്ട് കഴിഞ്ഞ് P S C ക്ക് ഒരു സംശയം. ഈ നേഴ്സുമാർക്ക് പൊതുവിജ്ഞാനം അല്പം കുറവാണോ എന്ന്. കിടക്കട്ടെ പൊതുവിജ്ഞാനം ഒരു 40 %. P S C ഇപ്പോ ( core subject 60% GK 40 %) അതാണിപ്പോഴത്തെ എന്റെ പഠനവും. പഠിക്കാതെ നേഴ്സാകാം എന്ന് വിചാരിച്ച് നേഴ്സിംഗ് പഠിക്കാൻ ചെന്നാൽ 16 ന്റെ പണിയാകും കിട്ടുക. ഒരിക്കലും അവസാനിക്കാത്ത പഠനമാണ് നേഴ്സിംഗ്. മെഡിസിൻ പഠിച്ചാൽ ഡോക്ടർ ആകാം. പക്ഷേ ലോകത്തിലെ എല്ലാം പഠിച്ചാലേ നേഴ്സ് ആകൂ.

നിങ്ങൾ മനസിലാക്ക് ഈ നഴ്സ്മാരുടെ ജീവിതം സുഖകരമാണോ എന്ന്. കഴിയുമെങ്കിൽ അധികാരികകളുടെ കണ്ണ് തുറപ്പിക്കും വരെ ഷെയർ ചെയ്യു”

-സിനു ജോൺ കറ്റാനം Sinu John Kattanam .

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

Also read : എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ!

Also read ” ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.” മാർ ക്രിസോസ്റ്റം വലിയ തിരുമേനി

Also Read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി

Also read  വേലക്കാരി വെള്ളം കൊണ്ട് പോകുമ്പോൾ പുള്ളിക്കാരൻ എത്തിപ്പിടിച്ചൊരു നോട്ടമാണ്

കുഞ്ഞിന് കൊടുക്കേണ്ട മുലപ്പാൽ വെറുതെ പിഴിഞ്ഞ് കളയുമ്പോൾ മനസ്സും മാറിടവും വിങ്ങുന്ന വേദനയാണ്!

0
പ്രവാസ മാതൃത്വത്തിന്റെ വേദനകൾ എത്ര എഴുതിയാലും പറഞ്ഞാലും തീരില്ല.
പ്രവാസി നഴ്‌സിന്റെ ഹൃദയസ്പർശിയായ ഒരു കുറിപ്പ്

”അവധിക്ക് സന്തോഷത്തോടെ പറന്നു വീട്ടിൽ ചെല്ലുമ്പോൾ ‘ഈ ആന്റിയെ നമ്മുടെ റൂമിൽ കിടത്തണ്ട അച്ഛാ’ എന്നു പറഞ്ഞുള്ള കുഞ്ഞിന്റെ കരച്ചിലും ബഹളവും. നൊന്ത് പ്രസവിച്ച സ്വന്തം കുഞ്ഞു പരിചയം പോലും കാണിക്കാത്ത അവസ്ഥയിൽ ആ അമ്മയുടെ മാനസികാവസ്ഥ ഒന്നോർത്തു നോക്കൂ. കളിപ്പാട്ടങ്ങളും ചോക്ലേറ്റുകളുമായി അടുപ്പിക്കാനുള്ള ശ്രമം വിജയിച്ചു വരുമ്പോഴേക്കും അവധി തീർന്നിട്ടുണ്ടാവും.”

ഒരു പ്രവാസി നഴ്സ് അനുഭവിക്കുന്ന യാതനകളെയും വേദനകളെയും പറ്റി സ്മിത അനിൽ എന്ന പ്രവാസി നഴ്സ് , നഴ്സസ് ഡേയിൽ എഴുതിയ കുറിപ്പ് രണ്ടുവർഷം മുൻപ് സോഷ്യൽമീഡിയയിൽ വൈറലായിയിരുന്നു. ആ കുറിപ്പ് ഒരിക്കൽ കൂടി ഒന്ന് വായിച്ചുനോക്കൂ. നഴ്സ് മാരെപ്പറ്റിയുള്ള നമ്മുടെ ചില ധാരണകളും ചിന്തകളും തിരുത്തിക്കുറിക്കാൻ ഇത് പ്രചോദനമാകും. കുറിപ്പ് ഇങ്ങനെ :

ഓരോ വട്ടവും ലീവിന് പോയി മടങ്ങി വരാറാകുമ്പോൾ പൊതുവെ ആളുകൾ ചോദിക്കുന്ന ചോദ്യമുണ്ട്.
നിർത്തിവന്നൂടെ ? ഉള്ളത് പോരെ? നാട്ടിലെവിടെയെങ്കിലും ചെയ്തൂടെ?

സത്യത്തിൽ ഈ വക ചോദ്യങ്ങൾക്ക് മറുപടി നൽകാറില്ല. ചെറുതായി ചിരിക്കും. ഞങ്ങളുടെ മനസ്സിന്റെ ആധി അവർക്കറിയില്ലല്ലോ. എല്ലാ സ്ത്രീകളെയും പോലെ അമ്മയും ഭാര്യയും ചേച്ചിയും അനിയത്തിയും മകളും ഒക്കെയാണ് ഈ മാലാഖമാർ എന്ന് വിളിക്കുന്ന നഴ്സുമാരും എന്നോർക്കുക .

നഴ്സിംഗ് പഠിച്ചെടുക്കാൻ നല്ല ബുദ്ധിമുട്ട് തന്നെയാണ്. പഠിച്ചിറങ്ങിക്കഴിയുമ്പോൾ വരുന്ന കട ബാധ്യതകൾ ഓർക്കുമ്പോൾ എവറസ്റ്റ് കൊടുമുടി താണ്ടി ജോലി ചെയ്യാനും തയ്യാർ ആകും. എത്രയും പെട്ടെന്ന് കടം തീർക്കാനുള്ള ആഗ്രഹവുമായിട്ടാണ് ഏറെയും ആൾക്കാർ നാട് വിട്ട് ദൂരെ ജോലി തേടിപ്പോകുന്നത്. മെച്ചപ്പെട്ട ജോലിയും വരുമാനവും തേടി കടൽകടന്നെത്തി ഓരോ കടപ്പാടുകളും തീർത്ത് വരുമ്പോഴേയ്ക്കും ജീവിതത്തിന്റെ നല്ല നാളുകൾ തീർന്നിട്ടുണ്ടാവും.

പ്രവാസമാതൃത്വത്തിന്റെ വേദനകൾ എത്ര എഴുതിയാലും പറഞ്ഞാലും തീരില്ല. പ്രസവിച്ചു ഒരുമാസം കഴിയുമ്പോൾ കുഞ്ഞിനെ ഇട്ടേച്ചു തിരികെവന്ന് ജോലിക്ക് കയറുമ്പോൾ പാല് കെട്ടിയ, നിറഞ്ഞ മാറിന്റെ വേദന. കുഞ്ഞിന് കൊടുക്കാതെ പാൽ പിഴിഞ്ഞ് കളയുമ്പോൾ മനസ്സും മാറിടവും വിങ്ങുന്ന വേദന.

പിറ്റേവർഷത്തെ ലീവിന് ചെല്ലുമ്പോൾ കുഞ്ഞിനെ എടുക്കാൻ കൊതിയോടെ, ആവേശത്തോടെ വാരിയെടുക്കുമ്പോൾ നിർത്താതെ കരയുകയാവും ആ കുഞ്ഞ്. നൊന്ത് പ്രസവിച്ച സ്വന്തം കുഞ്ഞു പരിചയം പോലും കാണിക്കാത്ത അവസ്ഥയിൽ ആ അമ്മയുടെ മാനസികാവസ്ഥ ഒന്നോർത്തു നോക്കൂ. പരിചയപ്പെട്ടു അടുത്തുവരുമ്പോൾ ലീവ് തീർന്നിട്ടുണ്ടാവും. പിന്നെയും നാളുകൾ..

കുഞ്ഞിനെപ്പറ്റിയുള്ള ഓർമ്മകൾ മനസ്സിലിട്ട് താലോലിച്ചു അടുത്ത അവധിക്ക് ചെല്ലുമ്പോൾ ദാ പിന്നെയും.. ”ഈ ആന്റിയെ നമ്മുടെ റൂമിൽ കിടത്തണ്ട അച്ഛാ” എന്നു പറഞ്ഞുള്ള നിർബന്ധവും കരച്ചിലും. അപ്പോഴും ആ അമ്മമനസ്സ് തേങ്ങും. കളിപ്പാട്ടങ്ങളും ചോക്ലേറ്റുകളുമായി അടുപ്പിക്കാനുള്ള ശ്രമം വിജയിച്ചു വരുമ്പോൾ അടുത്ത അവധിയും തീർന്നിട്ടുണ്ടാവും.

മക്കൾക്ക്‌ തിരിച്ചറിവായതിന് ശേഷമാകും കൂടുതൽ വേദന. കുഞ്ഞുമനസ്സിന്റെ വിങ്ങിപ്പൊട്ടൽ കണ്ട് ഇറങ്ങാൻ, അമ്പലനടയിൽ കണ്ണടച്ച് അമ്മ തിരികെ പോകല്ലേയെന്നു കരഞ്ഞുവിളിച്ചു പ്രാർത്ഥിക്കുന്ന മക്കളുടെ മുൻപിൽ നിൽക്കുന്ന ഒരു അമ്മയുടെ നിസ്സഹായവസ്ഥ, അതുപറഞ്ഞറിയിക്കാനാവാത്തതാണ്.

അമ്മമാരുടെ വണ്ടിക്ക് പിന്നിൽ അള്ളിപ്പിടിച്ച് യാത്ര ചെയ്യുന്ന കൂട്ടുകാരെ നോക്കിയും, അമ്മയുടെ കൈയ്യിൽ തൂങ്ങി കൊഞ്ചുന്ന കുഞ്ഞുങ്ങളെ നോക്കിയും നെടുവീർപ്പെടുന്ന മക്കളുടെ പരാതികൾക്ക് മുൻപിൽ തലകുനിച്ചു നിൽക്കുന്ന അമ്മ..

ഉള്ള ദിവസങ്ങൾ അമ്മയെ സ്നേഹിച്ചു മതിവരാതെ കെട്ടിവരിഞ്ഞു മാറോടണഞ്ഞു കിടക്കുന്ന കുഞ്ഞിക്കൈകൾ. പടി ഇറങ്ങുമ്പോൾ ഏങ്ങലടിച്ചുകരഞ്ഞു യാത്രയാക്കുന്ന കുഞ്ഞിക്കണ്ണുകൾ. നിർവ്വികാരതയോടെ യാത്ര തിരിക്കുന്ന പ്രവാസിഅമ്മ. ഇതിനിടയിൽ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയാതെ ഉരുകുന്ന മനവുമായി പ്രാണപ്പാതി.

ഗുളിക നല്കാൻ വായ് പൊളിപ്പിക്കുമ്പോൾ മുഖത്തു കാറിത്തുപ്പുന്ന രോഗിക്ക് മുൻപിൽ
നിൽക്കുന്ന നിസ്സഹായത.. ന്യൂറോപേഷ്യന്റ്സിന്റെ ചവിട്ട് വാങ്ങി നിൽക്കുന്ന ദയനീയത. ചോരയും ചലവും ഒലിക്കുന്ന മുറിവുകൾ വെച്ചുകെട്ടുമ്പോൾ മാസ്കിനുള്ളിലേയ്ക്കും തുളച്ചുകയറുന്ന രൂക്ഷഗന്ധത്തിന്റെ നടുവിൽ, ദേഹത്തും യൂണിഫോമിലും ഛർദിച്ചുവയ്ക്കുമ്പോളും ഇട്ടേച്ചോടാതെ കൂടെ നിൽക്കുന്ന സഹനീയത… പ്രാഥമികാവശ്യങ്ങൾ നടത്തുമ്പോൾ യാതൊരുമടിയും കൂടാതെ വൃത്തിയാക്കിക്കൊടുക്കുന്ന സഹിഷ്ണുത.. എണീറ്റ് നടക്കാൻ താങ്ങ് നൽകുമ്പോൾ.. ഭക്ഷണം വായിൽ വച്ച് കൊടുക്കുമ്പോൾ.. ഇങ്ങനെ നീളുന്നു ഈ ജോലികൾ..

ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും ഇരട്ടി ജോലി. ഇതിനൊക്കെപ്പുറമെ ക്ലീനിംഗ്, അത്യാവശ്യം പ്ലംബിംഗ് , എന്നുവേണ്ട ഇലക്ട്രീഷ്യൻ പണി വരെ ആണ് ചെയ്യേണ്ടി വരുന്നത്.

ഇതൊക്കെ പറഞ്ഞു വരുന്നത് പ്രവാസികളായ നഴ്‌സുമാർ ഇതെല്ലാം സഹിച്ചു നിൽക്കുന്നത് അവരുടെ ആർത്തികൊണ്ടല്ല , അവസ്ഥ കൊണ്ടാണ് .

ചെയ്യുന്ന ജോലിക്ക് അർഹതപ്പെട്ട വേതനവും പരിഗണനയും നാട്ടിൽ നൽകിയിരുന്നെങ്കിൽ ഈ അമ്മമാലാഖമാരുടെ രോദനങ്ങൾക്ക് ഇത്തിരി അറുതിവരുമായിരുന്നു . മറ്റുള്ളവർക്ക് വേണ്ടി സ്വയം ആഗ്രഹങ്ങൾ ബലികഴിച്ച് ആർജ്ജവത്തോടെ ജോലി ചെയ്യുന്ന ഞാനുൾപ്പടെയുള്ള എല്ലാ പ്രവാസി നഴ്സുമാർക്കുമായിട്ട് ഈ ലേഖനം സമർപ്പിക്കുന്നു.

എഴുതിയത് : സ്മിത അനിൽ

Also Read : ”സിസ്റ്റർ ഇൻജെക്ഷൻ ചെയ്താൽ എനിക്കും ഒരു സുഖം, സിസ്റ്ററിനും ഒരു സുഖം!”

Also Read വെള്ളരിപ്രാവുകളുടെ കണ്ണുനീർ കാണാൻ ആർക്കുണ്ട് നേരം?

Also Read ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് 

Also Read ” ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.”മാർ ക്രിസോസ്റ്റം വലിയ തിരുമേനി

Also Read നന്മചെയ്യുന്നവരെ മതവും ജാതിയും നോക്കാതെ ദൈവം രക്ഷിക്കുമെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്: ഫാ.ജോസഫ് പുത്തൻപുരക്കൽ

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

യുകെയിൽ ഒറ്റപ്പെട്ടു പോയ, ജീവിതം മരവിച്ചു പോയ ഒരുപാട് മലയാളി നഴ്സുമാർ ഉണ്ട്!

0
യുകെയിൽ ഒറ്റപ്പെട്ടു പോയ, ജീവിതം മരവിച്ചു പോയ ഒരുപാട് നഴ്‌സുമാർ ഉണ്ട്

”യു കെ മലയാളികൾക്ക് ജോലിയും കുടുംബജീവിതവും ബാലൻസ്‌ഡ് ആയി കൊണ്ടു പോവാൻ എളുപ്പമല്ല. രണ്ടാളും ജോലി ചെയ്യുമ്പോൾ ഒരു കൈ സഹായത്തിനു വേറെ ആരും ഇല്ല. വൈകുന്നേരങ്ങളിൽ രണ്ടാൾക്കും മുഖത്തോട് മുഖം നോക്കിയിരുന്നു ഒരു കപ്പ് ചായ കുടിക്കാനും, ഇടക്ക് ഒരു ലഞ്ചിന്‌ വെളിയിൽ പോവാനും പറ്റിയില്ലെങ്കിൽ പിന്നെന്തു കുടുംബ ജീവിതം? ഇവിടെയുള്ള മലയാളി നഴ്‌സുമാരിൽ പലരും ഒരുപാട് ഓവർടൈം ജോലികൾ ചെയ്യുന്നവരാണ്. അതൊക്കെ നാട്ടിൽ വലിയ വീടുകൾ പണിതതിന്റെ കടം വീട്ടാനുമൊക്കെയാണ്. ഇതിൽ ഉള്ളിന്റെയുള്ളിൽ ഒറ്റപ്പെട്ടു പോയ, ജീവിതം മരവിച്ചു പോയ ഒരുപാട് ആളുകൾ ഉണ്ട്. നിരന്തരം ജോലി ചെയ്യുന്ന നഴ്സുമാർ. അവരുടെ മനസ്സിന് നിരാശ അല്ലാതെ മറ്റെന്താണ് കൊടുക്കാനുള്ളത്?” യു കെയിൽ ജോലിചെയ്യുന്ന മലയാളിയായ അനിത ചന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ :

അടുത്തിടെ ഇവിടെ യുകെയിൽ ഒരു മരണം നടന്നിരുന്നു. മരിച്ചത് ഒരു മലയാളി നേഴ്സ് . ആത്മഹത്യയായിരുന്നു . ഭർത്താവു കെയർ ചെയ്യുന്നില്ല. ആറ് ലക്ഷം രൂപ മാസം ശമ്പളം ഉണ്ട്. പരാതികളും വഴക്കുകളും ഇല്ലാത്ത ആളായിരുന്നിട്ടു കൂടി ജീവിതം സങ്കടമാണ് എന്ന് ആ വ്യക്തി മരിക്കും മുൻപ് പറഞ്ഞിരുന്നു. ഡിവോഴ്സ് ഒന്നും പറ്റില്ല. മരണം ആണ് വഴി എന്നും സൂചിപ്പിച്ചിരുന്നു. ഇവിടുള്ള മലയാളികൾ തിരിഞ്ഞു നോക്കേണ്ടുന്ന ഒന്നാണ് ഈ സംഭവം എന്നെനിക്കു തോന്നുന്നു.

Also Read ”സിസ്റ്റർ ഇൻജെക്ഷൻ ചെയ്താൽ എനിക്കും ഒരു സുഖം, സിസ്റ്ററിനും ഒരു സുഖം!”

യുകെയിൽ ഫുൾ ടൈം (37.5 hrs/week ) ജോലി ചെയ്യുന്ന ഒരു നഴ്സിന്റെ ശരാശരി ശമ്പളം ആറുലക്ഷത്തിന്റെ പകുതിയിലും താഴെയാണ് . ആറു ലക്ഷം ശമ്പളം കിട്ടണമെങ്കിൽ നിർത്താതെ ജോലി ചെയ്യുന്ന ആളാവണം .
എന്റെ വ്യക്തിപരമായ അനുഭവം പറഞ്ഞാൽ, വർഷങ്ങൾക്ക് മുൻപ് നാട്ടിൽ ചെന്നപ്പോൾ ഒരാൾ എന്റെ ശമ്പളത്തിന്റെ കണക്കു പറഞ്ഞു . പേസ്ലിപ്പ് കാണിച്ചു വിശദീകരിച്ചിട്ടു പോലും കേട്ട ആൾക്ക് ബോധ്യം വന്നില്ല. കാരണം ആ നാട്ടിൽ തന്നെയുള്ള വേറെയൊരു കൊച്ചിന് എന്നേക്കാൾ ഇരട്ടിയിൽ കൂടുതൽ ശമ്പളം ഉണ്ട്. പിന്നെന്തു കൊണ്ട് നീയിങ്ങനെ പറയുന്നു എന്നാണ് ചോദിച്ചത് .

യുകെ യിൽ ഏതു ജോലിയും ചെയ്യുന്നവർക്ക് (പ്രത്യേകിച്ച് നഴ്‌സുമാരും ഡോക്ടർമാരും ) ഒരുപാട് ഓവർടൈം ജോലികൾ ചെയ്ത് പൈസ ഉണ്ടാക്കാനുള്ള അവസരം ഉണ്ട് . ( ജീവിതം വേണോ കാശു വേണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആളുകൾക്കുണ്ടെന്നു സാരം )

ഇവിടെ നമ്മുടെ ആളുകൾ മനസ്സിലാക്കേണ്ടുന്ന ഒന്നുണ്ട്. പലർക്കും ജീവിതത്തോടുള്ള സമീപനം പലതാണ്. ചിലർ നിരന്തരം ജോലി ചെയ്തു പൈസ ഉണ്ടാക്കുന്നതിൽ സന്തോഷിക്കുന്നു . മറ്റു ചിലർക്ക് ജോലി ആണ് വലുത് . അവർ ജോലിയിൽ ഉന്നമനത്തിനു പ്രാധാന്യം കൊടുക്കുന്നു .

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

ഇതൊന്നുമില്ലാതെ ജീവിതത്തെ ലൈറ്റ് ആയെടുത്തു കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം . മക്കളോടും ഭർത്താവിനോടുമൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ജീവിച്ചു പോണം എന്നാഗ്രഹിക്കുന്നവരും ഉണ്ട്.

യു കെ മലയാളികളെ സംബന്ധിച്ചിടത്തോളം ജോലിയും കുടുംബജീവിതവും ബാലൻസ്‌ഡ് ആയി കൊണ്ട് പോവാൻ അത്ര എളുപ്പമല്ല. കാരണം ഒരു കൈ സഹായത്തിനു ആരും ഇല്ല എന്നത് തന്നെ . രണ്ടാളും ഫുൾ ടൈം ജോലി ചെയ്യുമ്പോൾ കുടുംബ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നു . ജീവിതം യാന്ത്രികമായി പോവുന്നു എന്നേ പറയാൻ പറ്റൂ.

ഇവിടെ ഉള്ള മലയാളി നഴ്‌സുമാരിൽ പലരും പല കാരണങ്ങളാലും ഒരുപാട് ഓവർടൈം ജോലികൾ ചെയ്യുന്നവരാണ് . അതൊന്നും അവരുടെ ദൈനം ദിന ജീവിത ചെലവുകൾക്ക് വേണ്ടി അല്ല. നാട്ടിൽ വലിയ വീടുകൾ പണിത കടം വീട്ടാനോ അല്ലെങ്കിൽ യുകെ യിൽ ഒന്നിൽ കൂടുതൽ വീടുകൾ വാങ്ങാനോ ഒക്കെയാണ് .

പിന്നെ ചിലർക്ക് നാട്ടിലേക്കു പൈസ അയച്ചു കൊടുക്കേണ്ടവരുണ്ട് . നാട്ടിലുള്ളവർ ഇവിടെ പണി ചെയ്തു പൈസ കൊടുക്കുന്നതിന്റെ ബുദ്ധിമുട്ടു മനസ്സലാക്കുമോ എന്നൊന്നും എനിക്കറിയില്ല .

Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും

ഞാൻ പറഞ്ഞു വന്നത് യുകെയിലെ ഒരു സാധാരണ മലയാളി കുടുംബത്തിന് സാമാന്യമായി ജീവിച്ചു പോവാൻ ഓവർടൈമുകളുടെ ആവശ്യമില്ല എന്നാണ്. പങ്കാളികളിൽ ഒരാൾ പാർട്ടൈം ജോലി ചെയ്താലും ഇവിടെ അത്യാവശ്യം കാര്യങ്ങളൊക്കെ നടന്നു പോവും.

നഴ്സുമാരുടെ ഭർത്താക്കന്മാർക്ക് ശമ്പളം കുറഞ്ഞ ജോലികളാണെന്നും അതുകൊണ്ടു ഭാര്യമാർ ഓവർടൈം ജോലി ചെയ്യേണ്ടി വരുന്നു എന്നും കേൾക്കാറുണ്ട് . ഇവിടെ ഏതു ജോലിക്കും മിനിമം ശമ്പളം കിട്ടും. ആ സ്ഥിതിക്ക് ഏതു ജോലി ചെയ്താലും ഒരു കുടുംബത്തിന് അത്യാവശ്യം ആഘോഷമായി തന്നെ ജീവിച്ചു പോവാം എന്നാണ് എനിക്ക് പറയാനുള്ളത് . (ജീവിക്കാൻ അറിയണം എന്നുകൂടി ചേർക്കുന്നു ).

പലയിടങ്ങളിലും ആണുങ്ങളൊക്കെ ജിമ്മിലും ഫുട്ബോൾ ക്രിക്കറ്റ് ഇതര കളികൾക്കും കള്ളുകുടി പാർട്ടികൾക്കും ഒക്കെ പോയി അത്യാവശ്യം ജീവിതം എൻജോയ് ചെയ്യുന്നവരാണ് . പെണ്ണുങ്ങൾ ദൈവ ഭക്തി , പള്ളിയിൽ പോക്ക്, അസ്സോസിയേഷൻ പരിപാടികൾ ഒക്കെയായി കൂടും. (അല്ലാത്തവർ ഒന്ന് ക്ഷമിച്ചേക്കണേ ) .

Also Read വെള്ളരിപ്രാവുകളുടെ കണ്ണുനീർ കാണാൻ ആർക്കുണ്ട് നേരം?

വൈകുന്നേരങ്ങളിൽ രണ്ടാൾക്കും മുഖത്തോട് മുഖം നോക്കിയിരുന്നു ഒരിത്തിരി ചായ കുടിക്കാനും, ഇടക്കൊക്കെ ഒരു ലഞ്ചിന്‌ വെളിയിൽ പോവാനും പറ്റിയില്ലെങ്കിൽ കുടുംബ ജീവിതം മടുക്കില്ലേ ?പള്ളിയും അസ്സോസിയേഷനും ഒക്കെയായി പോവുന്നവർ ആ മടുപ്പ് അറിയാതെ പോയേക്കാം. (ഇവിടെ പലരും കുടുംബ മഹിമ , കാശ് ഒക്കെ നോക്കി വീട്ടുകാർ അറേഞ്ച് ചെയ്ത കല്യാണങ്ങൾ കഴിച്ചവരാണ് . അവർക്കു ഒരുപക്ഷേ ജീവിതത്തിന്റെ വീക്ഷണം വേറെ ആയിരിക്കാം )

ഇതിൽ ഉള്ളിന്റെയുള്ളിൽ ഒറ്റപ്പെട്ടു പോയ, ജീവിതം മരവിച്ചു പോയ ഒരുപാട് ആളുകൾ ഉണ്ട് .
നിരന്തരം ജോലി ചെയ്യുന്ന നഴ്സുമാർ അവരുടെ മനസ്സിന് നിരാശ അല്ലാതെ എന്താണ് കൊടുക്കാനുള്ളത്?

യുകെയിലെ മലയാളി നഴ്‌സുമാരിൽ പലരും ഐസിയു പോലുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്നവരാണ് .
എത്ര ആത്മാർത്ഥമായിട്ടാണെങ്കിലും നഴ്സുമാരുടെ ജോലി ആഴ്ചയിൽ മുഴുവൻ ചെയ്താൽ ഡിപ്രഷൻ ഉണ്ടാവും. മനസ്സിനെയും ശരീരത്തിനെയും സന്തോഷിപ്പിക്കാനുതകുന്ന വ്യായാമം , യാത്രകൾ ഒക്കെ ചെയ്യുന്നവർ കുറവാണ് എന്നാണ് ഞാൻ കണ്ടിട്ടുള്ളത്. (പലർക്കും ജോലി കഴിഞ്ഞു ഈ വക ചിന്തകൾക്കൊന്നും നേരവും ഇല്ല).

Also read ” ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.” മാർ ക്രിസോസ്റ്റം വലിയ തിരുമേനി

പിന്നെ കുടുംബ ജീവിതത്തിൽ രണ്ടാളുകൾ തമ്മിൽ ചേരുന്നില്ലെങ്കിൽ പിരിഞ്ഞു പോവുക തന്നെയാണ് നല്ലത് . വീട്ടിലുണ്ടാവുന്ന വഴക്കുകൾ അത്ര മോശം കാര്യമാണെന്നും തുറന്നു സംസാരിക്കുന്നവർ ചീത്ത ആളുകൾ ആണെന്നും ഉള്ള ധാരണ തെറ്റാണ് . വ്യക്തി സ്വാതന്ത്ര്യം ഉള്ള ഇടങ്ങളിൽ രണ്ടാളുകൾ ഒരുമിച്ചു ജീവിക്കുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവും . സഹിക്കുന്ന പെണ്ണുങ്ങളും ആണുങ്ങളും ഉണ്ടാവാം .

വഴക്കില്ലാത്ത ജീവിതങ്ങൾ സ്വസ്ഥമാണെന്ന അഭിപ്രായം എനിക്കില്ല. വഴക്കിടാത്തവർ പൂജ്യരും അല്ല .
വിശപ്പിനു ഭക്ഷണവും കേറിക്കിടാൻ ഇടവും പ്രയോജനമുള്ള ചികിത്സകളും മാത്രമാണ് എന്റെ നോട്ടത്തിലെ ചാരിറ്റികൾ. അല്ലാതെ ജീവിതം കളഞ്ഞു ഓവർടൈം ചെയ്തു ആളുകളെ സഹായിക്കാൻ പോവരുത് .
വലിയ വീടുകളും വണ്ടികളും ഒക്കെ നാട്ടിൽ ആവശ്യമുള്ളവർ സ്വന്തമായി ഉണ്ടാക്കട്ടെ . അതിനു വേണ്ടി ചത്ത് കിടന്നു പണി ചെയ്തു പൈസ അയച്ചു കൊടുക്കരുത് . അത് മാതാപിതാക്കളോ സഹോദരങ്ങളോ ആയിക്കോട്ടെ .

Also read : എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ!

ജീവിത്തിലേക്കു ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കണം എന്നാണ് ഞാൻ പറയാനുദ്ദേശിച്ചത്.
ജോലിയും തിരക്കും ഇല്ലാത്തിടത്തു കൂടി അതുണ്ടാക്കി സ്വയം ബുദ്ധിമുട്ടിലാക്കരുത് . ജീവിതം ഇഷ്ടമുള്ള പോലെ ജീവിച്ചു തീർക്കുക. ആർക്കൊക്കെയോ വേണ്ടി അതിന്റെ വഴി മാറ്റി വിട്ട് സ്വയം തീരരുത് .

ഞാൻ പാർട്ട് ടൈം ജോലി ചെയ്യുന്ന ആളാണ്. ചില മാസങ്ങൾ ബുദ്ധിമുട്ട് വരും. മക്കളോട് ചോദിക്കും. അമ്മ ജോലിക്ക് പോണോ അതോ വീട്ടിൽ ഇരിക്കണോ എന്ന്. ഇത് വരെ അമ്മ എക്സ്ട്രാ ജോലിക്ക് പോവണ്ട എന്നേ മക്കൾ പറഞ്ഞിട്ടുള്ളൂ. മാസത്തെ ബഡ്ജറ്റ് പൈസ ഉള്ള പോലെ അഡ്ജസ്റ്റ് ചെയ്യും.

എഴുതിയത് : അനിത ചന്ദ്രൻ

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

Also Read ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കയ്യിൽ എത്തുന്നത്

Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.

Also Read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി

Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്.