Home More Religion ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി. പ്രേതാലയം തുറക്കപ്പെട്ടു. അവളെ...

ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി. പ്രേതാലയം തുറക്കപ്പെട്ടു. അവളെ നോക്കിയവർ മുഖം തിരിച്ചു!!

65256
0
ഫാ. തോമസ് കോഴിമലയുടെ ഈ പ്രസംഗം കേൾക്കൂ

ഇന്നത്തെ യുവതലമുറ പൊതുവെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഇഷ്ടമുള്ള വേഷം ധരിക്കാൻ ഓരോരുത്തർക്കും അവകാശമില്ലേ എന്ന്. അതിനുള്ള മറുപടി ഇഷ്ടമുള്ള ഡ്രസ്സ് എല്ലാവർക്കും എല്ലാ സ്ഥലത്തും ധരിക്കാൻ പറ്റില്ല എന്ന് തന്നെയാണ് .

ഉദാഹരണത്തിന് ഞാനിവിടെ ഒരു ലുങ്കിയും ഷർട്ടുമിട്ട്, തലയിൽ ഒരു കെട്ടും കെട്ടി, ഒരു മലപ്പുറം കത്തിയും എളിയിൽ തിരുകി പാലാക്കാരൻ അച്ചായനെപ്പോലെ നിങ്ങുടെ മുൻപിൽ നിന്ന് പ്രസംഗിച്ചാൽ നിങ്ങൾ എന്ത് പറയും ? ഒരുപക്ഷേ നിങ്ങൾ കയ്യടിച്ചു എന്നിരിക്കും. എന്നാലും നിങ്ങൾ എന്റെ വേഷത്തെ അനുകൂലിക്കുമോ?

ആൺപിള്ളേരും പെൺപിള്ളേരും കാഷ്വൽസും ഫോർമൽസും എന്താണെന്ന് തിരിച്ചറിയണം. നിങ്ങൾ വീട്ടിൽ ആയിരിക്കുമ്പോൾ അല്ലെങ്കിൽ ഹോസ്റ്റലിൽ ആയിരിക്കുമ്പോൾ എന്ത് ധരിച്ചാലും നിങ്ങളോട് ആരും ഒന്നും ചോദിക്കില്ല. ഇനി നിങ്ങൾ കോളേജിൽ അല്ലെങ്കിൽ ഒരു പൊതുസ്ഥലത്ത്, അതുമല്ലെങ്കിൽ ഒരു സമൂഹത്തിന്റെ മുമ്പിൽ വരുമ്പോൾ നിങ്ങൾക്ക് ഒരു ഡ്രസ്സ് കോഡ് ഉണ്ടായിരിക്കണം. ഒരു വ്യക്തിയുടെ വേഷം ആ വ്യക്തിയുടെ നിലവാരം എന്തെന്ന് സമൂഹത്തിന് കാണിച്ചു കൊടുക്കുന്നു.

Also Read വീട് ഒരു ദേവാലയം. ദമ്പതികളുടെ കിടപ്പുമുറി മദ്ബഹ. കട്ടിൽ ബലിപീഠം. ശാരീരിക സമർപ്പണം ബലിയർപ്പണം

എല്ലാ വേഷവും എല്ലാവർക്കും യോജിക്കുന്നതല്ല എന്ന് ആദ്യം തിരിച്ചറിയണം. ഒരുദാഹരണം. കേരളത്തിലെ അമ്പലങ്ങളിൽ നിരോധിച്ചിരിക്കുന്ന ഒരു ഡ്രസ്സ് ആണ് ലഗിൻസ്. ഹൈക്കോടതി നിരോധിച്ചതാണ് അത്. വിദേശത്ത് ഞാനൊക്കെ ലഗിൻസ് ഇട്ടുകൊണ്ടു നടന്നതാണ്. അത് പക്ഷേ, മേൽവസ്ത്രമായിട്ടല്ല, അടിവസ്ത്രമായിട്ട് . അവിടെ ശൈത്യകാലത്ത് തണുപ്പിനെ പ്രതിരോധിക്കാൻ പാന്റിന്റെ അടിയിൽ ഇടുന്ന സാധനമാണ് ലെഗിൻസ്. വെള്ള ബനിയൻ പോലെ വലിയുന്ന ഒരു തുണി. അത് തുടയിൽ ഇറുകി പിടിച്ചിരിക്കും. അത് ഇട്ട ശേഷം മാത്രമേ ശൈത്യസമയത്ത് അവിടെ പുറത്തിറങ്ങാൻ പറ്റൂ. അല്ലെങ്കിൽ ഭയങ്കര തണുപ്പ് ആയിരിക്കും.

അവിടെ അടിവസ്ത്രം ആയിട്ട് ഉപയോഗിക്കുന്ന ആ സാധനം ആണ് ഇവിടെ നമ്മൾ മേൽവസ്ത്രം ആയിട്ട് ഉപയോഗിക്കുന്നത്. നിങ്ങൾ കണ്ടിട്ടുണ്ടോ ഏതെങ്കിലും മദാമ്മ ലെഗിൻസ് മേൽവസ്ത്രമായി ഇട്ടു കൊണ്ട് നടക്കുന്നത് ?

Also Read സന്തതി നശിച്ചിട്ട് സമ്പത്ത് നേടിയാൽ എന്തുഫലം?

കോർപ്പറേറ്റുകളുടെ പിടിയിലാണ് നമ്മുടെ ഈ രാജ്യം ഇന്ന്. ഫാഷൻ ലോകവും കോർപ്പറേറ്റുകൾ കീഴടക്കിയിരിക്കയാണ്. അവരാണ് ഓരോരോ പുതിയ ഫാഷനുകൾ ഇവിടെ അവതരിപ്പിക്കുന്നത്. നമ്മുടെ കുട്ടികൾ അതിന്റെ പിന്നാലെ പോകും.

പാരീസിലെ ഏറ്റവും വലിയ ഫാഷൻ ഡിസൈനേഴ്സ് പറയുന്നത് സൗത്ത് ഇന്ത്യയിലെ സ്ത്രീകളുടെ സാരി പോലെ ഇത്രയും മനോഹരമായ ഒരു ഡ്രസ്സ് ലോകത്ത് വേറൊരിടത്തും ഇല്ലെന്നാണ്. ഇത്ര അഴകുള്ള വേറൊരു ഡ്രസ്സ് ലോകത്തിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നാണ് അവർ പറഞ്ഞത്. പ്രത്യേകിച്ച് മലയാളി സ്ത്രീകളുടെ സാരി വേഷം. മലയാളികളിൽ തന്നെ പാലാക്കാരി സ്ത്രീകളുടെ സാരിഎന്നെടുത്തു പറയേണ്ടി വരും.

പാലാ പെണ്ണുങ്ങളുടെ സാരി വേഷത്തിന് ഒരു പ്രത്യേകതയുണ്ട്. അവർ വില കൂടിയത് വാങ്ങിക്കും. എന്നാൽ ആഡംബരം ഒട്ടു കാണിക്കുകയുമില്ല. തിരുവനന്തപുരംകാരും പാലക്കാട് കാരുമൊക്കെ പള്ളിയിൽ കാണുമ്പോൾ പറയും പാലാചേടത്തി ആണ് ആ നിൽക്കുന്നതെന്ന്. പാലാക്കാരി പെണ്ണുങ്ങളെ ഒറ്റനോട്ടത്തിൽ അറിയാം. അവർ ഒരിക്കലും തത്തമ്മ ചുണ്ട് പോലെ ചുണ്ട് ചുവപ്പിച്ചു നടക്കില്ല. അവർക്ക് ദൈവം കൊടുത്ത നല്ല ഒന്നാംതരം ഒരു ചുണ്ട് ഉണ്ട് . അവർ മൂടി വയ്‌ക്കേണ്ടത് ഒന്നും പുറത്തു കാണിക്കില്ല.

Also Read കമിഴ്ന്നു വീണാൽ കാൽ പണവുമായി പൊങ്ങുന്ന ഇന്നത്തെ ഭരണാധികാരികൾ കണ്ടു പഠിക്കണം ഈ മനുഷ്യനെ

ശരീരപ്രദർശനം ആണ് ഫാഷൻ എന്നൊരു തെറ്റിദ്ധാരണ നമ്മുടെ ഇടയിലെ പല സ്ത്രീകൾക്കും ഉണ്ട്. അതിനെ ബോഡി ഫോക്കസ്ഡ് ബ്യൂട്ടി എന്നാണ് പറയുന്നത്. ശരീരംതുറന്നു കാണിക്കുന്നതാണ് സൗന്ദര്യം എന്നാണ് പലരുടെയും ധാരണ. ഒരിക്കലും അല്ല. ഡയമണ്ട് ഏറ്റവും വിലകൂടിയ സാധനമാണ്. അത് ഭൂമിക്ക് ഏറ്റവും അടിയിൽ ആണ് കാണുന്നത് . അതായത് ഏറ്റവും വിലകൂടിയ സാധനം നന്നായി പൊതിഞ്ഞു വച്ചിരിക്കുമെന്ന് . ഈ പറഞ്ഞത് ബോധമുള്ള പെണ്ണുങ്ങൾക്ക് മനസ്സിലാവും. അല്ലെങ്കിൽ വീട്ടിൽ ചെന്ന് അമ്മച്ചിമാരോട് ചോദിച്ചു നോക്കൂ.

ലഗിൻസ് എന്ന് പറയുന്നത് ഒരു അടിവസ്ത്രം ആണെന്നുള്ള കാര്യം നമ്മുടെ കുട്ടികൾക്ക് ഇനിയും മനസിലായിട്ടില്ല. ഒരുപള്ളിയിൽ പാലാക്കാരി അമ്മച്ചി സാരി ഉടുത്തു നിൽക്കുന്നു. അവരുടെ അടുത്ത് ലഗിൻസ് ഇട്ടുകൊണ്ട് ഒരു പെൺകൊച്ചു നിൽപ്പുണ്ട്. എല്ലാവരും ഇരിക്കാൻ അച്ചൻ പറഞ്ഞു. അമ്മച്ചിയുടെ അടുത്തു നിന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ് . ദേവാലയത്തിലെ തിരശീല നടുവേ കീറി. പ്രേതാലയം തുറക്കപ്പെട്ടു . അവളെ നോക്കിയ ആളുകൾ മുഖം തിരിച്ചു കളഞ്ഞു.

ഇനി വേറെ ചിലരുണ്ട്. ബ്ലാക്ക് മാസ് കാര്. നമ്മുടെ ചില പെൺകുട്ടികൾ ഈ ബ്ലാക്ക് മാസ് കാരുടെ കൂടെ പോയി. അവിടെ ചെന്ന് ഈ ബ്ലാക്ക് മാസിൽ പങ്കെടുത്ത എല്ലാത്തിനെയും അവർ ബലാത്സംഗം ചെയ്തു ഒരു പരുവമാക്കി. അതാണല്ലോ ബ്ലാക്ക് മാസ് കാരുടെ ഉദ്ദേശ്യവും. പെൺകുട്ടികൾ ബലിപീഠമായിട്ട് കിടന്നു കൊടുക്കണം . ആണുങ്ങൾ ബലി അർപ്പിക്കും. ബലാൽസംഗം എന്ന വാക്ക് ഉപയോഗിക്കില്ലെന്നേയുള്ളു . അതാണ് അവിടെ നടക്കുന്നത്.

Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!

ബ്ലാക്ക് മാസുകാരുടെ ചതിയിൽ വീണ് എല്ലാം നഷ്ടപ്പെട്ട് ഒടുവിൽ മാനസാന്തരപ്പെട്ട് തിരിച്ചുവന്ന പെൺകുട്ടികൾ പറഞ്ഞത് എന്താണ് എന്നറിയാമോ? അവർക്ക് കിട്ടിയ ആദ്യത്തെ ക്ലാസ് ഒരു പുരുഷൻ നിങ്ങളെ കാമാർത്തിയോടു കൂടി നോക്കണം എന്നാണ് . അതിനായി നിങ്ങൾ ലെഗിൻസ് എന്ന വസ്ത്രം ഇടണം എന്ന് . കുണ്ടിയും ഫ്രണ്ടും കാണിച്ച് ഞെളിഞ്ഞു ഒരു പെണ്ണ് പള്ളിയിൽ നിന്നാൽ ഏത് ചെറുക്കനും അങ്ങോട്ട് ഒന്ന് നോക്കി പോകും. അതുകൊണ്ട് ഞാൻ പറയുകയാണ് ദൈവത്തിൻറെ ആലയം അശുദ്ധം ആക്കരുത്.

അടുത്ത കാലത്ത് സംഭവിച്ച ഒരു കാര്യം പറയാം. ഒരു സ്ഥലത്ത് ഒരു പെണ്ണ് . അവളുടെ മുതുകത്ത് എത്ര കശേരുക്കൾ ഉണ്ടോ അത് മുഴുവൻ കാണത്തക്ക രീതിയിലുള്ള ബ്ലൗസ് ധരിച്ച് അവൾ പള്ളിയിൽ വന്നു കൊണ്ടിരുന്നു . പള്ളിയിൽ വരുന്ന ആണുങ്ങളുടെ മുഴുവൻ കണ്ണുകളും ഇവളുടെ പുറത്താണ്. പള്ളിയിൽ വന്നാൽ ഈ പെണ്ണിനെ നോക്കി നിൽക്കുകയാണ് എല്ലാവരും.

Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും

നീ എന്റെ ആലയത്തിൽ വന്നു സെക്സിയായി നിന്ന് അത് അശുദ്ധമാക്കിയാൽ നിന്നെ ഞാൻ ചെരങ്ങു കൊണ്ട് നിറയ്ക്കും എന്ന് ബൈബിളിൽ പറഞ്ഞത് വെറുതെയല്ല. പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങൾ കേട്ടാൽ വിശ്വസിക്കില്ല. ആ പെണ്ണിന് അത് സംഭവിച്ചു .

കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഈ സ്ത്രീയുടെ പുറത്ത് കറുത്ത വലിയൊരു മറുക് പോലെ ത്വക്ക് രോഗം പ്രത്യക്ഷപ്പെട്ടു. കേരളത്തിലെ പ്രസിദ്ധരായ എല്ലാ ത്വക്ക് രോഗ വിദഗ്ധന്മാരും നോക്കി. അവരെല്ലാം പറഞ്ഞു ഇങ്ങനെ ഒരു രോഗം ഇതുവരെ കണ്ടിട്ടില്ല എന്ന്. നൂറുകൂട്ടം മരുന്ന് കഴിച്ചു. ഒരു മാറ്റവും ഇല്ല. അവസാനം ഒരു ഡോക്ടറുടെ അടുത്ത് ചെന്നു. അവര് പറഞ്ഞു മോളെ ഇത് ദൈവികമായ എന്തോ ഒരു കാര്യമാണ് എന്ന് തോന്നുന്നു, ഇതിന് ചികിത്സയൊന്നും കാണുന്നില്ല, അനുതപിച്ചു പ്രാർത്ഥിക്കുക എന്ന് .

ഈ കൊച്ച് പിന്നീട് പള്ളിയിൽ വന്നു അനുതപിച്ചു പ്രാർത്ഥിച്ചു. രോഗം ഭേദമായി. നാളെ നിങ്ങൾ സ്കിൻ സ്പെഷലിസ്റ്റിന്റെ അടുത്ത് പോകാതെ ഇരിക്കണമെങ്കിൽ പള്ളിയിൽ വരുമ്പോൾ മാന്യമായ വസ്ത്രം ധരിച്ചു വരണം. തലമൂടിക്കൊണ്ടു പ്രാർത്ഥിക്കണം എന്ന് പറയുന്നതിന്റെ കാരണം വിധേയത്വം എന്നതു മാത്രമല്ല എന്ന് മനസിലാക്കണം.

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

അഴിച്ചിട്ട മുടിക്ക് ലൈംഗിക ആകർഷണം ഉണ്ട്. ആമ്പിള്ളേർ എന്നുപറഞ്ഞാൽ കണ്ണിന്റെ ഇരകളാണ് . അവർ അങ്ങോട്ട് നോക്കിക്കൊണ്ട് ഇരിക്കും. നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? കുലസ്ത്രീകൾ ആരും മുടിയഴിച്ചിട്ടു വീട്ടിലൂടെ പോലും നടക്കില്ല. പള്ളിയിൽ വരുന്ന പെണ്ണുങ്ങൾ മുടി അഴിച്ചിട്ട് ഇതാ ചേട്ടാ ഇങ്ങോട്ട് നോക്കിക്കേ എന്ന രീതിയിൽ ഇരിക്കുമ്പോൾ പ്രാർത്ഥിക്കാൻ വരുന്നവരെ വഴിതെറ്റിക്കുകയാണ് അവർ ചെയ്യുന്നത്. വീക്നെസ് ഉള്ള ചേട്ടന്മാർ ആണ് പള്ളിയിൽ ഇരിക്കുന്നതെങ്കിൽ അവരുടെ കുടുംബ ജീവിതം അതോടെ തീരും . ദയവായി പെണ്ണുങ്ങൾ കുരുടന്മാരെ വഴിതെറ്റിക്കരുത് .

ഫാ. തോമസ് കോഴിമലയുടെ ഈ പ്രസംഗം കേൾക്കൂ. വീഡിയോ കാണുക

Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. 

Also Read ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!

Also Read “നീ അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു. 

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here