എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ പറയുന്ന ഒരു പ്രശ്നമാണ് ആർത്തവം ക്രമമായിട്ട് വരുന്നില്ല എന്ന്. ചിലപ്പോഴൊക്കെ ഗുളിക കഴിക്കുമ്പോഴേ മാസമുറ വരുന്നുള്ളുവത്രേ. എന്റടുത്ത് ഒരുപാട് സ്ത്രീകൾ ഈ പ്രശ്നവുമായി വന്നിട്ടുണ്ട്.
ഇങ്ങനെയുള്ള ചില പെൺകുട്ടികൾ ആശങ്കയോടെ എന്നോട് ചോദിച്ചിട്ടുണ്ട്, ഡോക്ടറെ എനിക്ക് ഒരു കല്യാണം കഴിക്കാൻ പറ്റുമോ എന്ന് ! കല്യാണം കഴിച്ചിട്ട് ഇനിയെങ്ങാനും മാസമുറ വന്നില്ലെങ്കിൽ ഞാനൊരു പുരുഷനെ വഞ്ചിക്കലാവില്ലേ എന്നു ചോദിച്ചവരുമുണ്ട് .
Read Also പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?
ചില പെൺകുട്ടികൾ പറയാറുണ്ട്, കല്യാണത്തിനു മുൻപ് എനിക്ക് റെഗുലർ ആയി മാസമുറ വന്നിരുന്നതാണ്, കല്യാണം കഴിഞ്ഞപ്പോൾ അത് കൃത്യമായി വരുന്നില്ല എന്ന്. ഭർത്താവിന്റെ വീടിന്റെ എന്തെങ്കിലും പ്രശ്നം കൊണ്ടാണോ വരാത്തത് എന്നുപോലും ചോദിച്ചവരുണ്ട് .
ആർത്തവപ്രശ്നവുമായി വരുന്നവരോട് ഞാൻ ആദ്യം ചോദിക്കുന്നത് കല്യാണത്തിന് മുൻപ് എത്രയായിരുന്നു ശരീരഭാരം എന്നാണ്. അപ്പോൾ അവർ പറയും കല്യാണത്തിന് മുൻപ് എനിക്ക് 52 കിലോ തൂക്കമേ ഉണ്ടായിരുന്നുള്ളൂ ഡോക്ടറേ എന്ന്. ഇപ്പോഴോ? 65 കിലോ! അതാണ് പ്രശ്നം. കല്യാണം കഴിഞ്ഞപ്പോൾ കൂടിയത് 13 കിലോയാണ്. ഇത് ക്രമാതീതമായ വർദ്ധനയാണ്.
Read Also പ്രസവവേദന എന്ന സഹനം കഴിഞ്ഞാലേ ചിരിക്കുന്ന ഒരു കുഞ്ഞിനെ നമ്മുടെ കയ്യിലേക്ക് കിട്ടുകയുള്ളു!
അഞ്ചടി ഉയരമുള്ള ഒരു പെൺകുട്ടി 52 കിലോ തൂക്കം ഉണ്ടെങ്കിൽ അത് ശരിയായ തൂക്കമാണ്. ഒരുവർഷം കൊണ്ട് കൂടിയത് 13 കിലോ. പീരിയഡ് ക്രമം തെറ്റാനുണ്ടായ ഒരു കാരണം അതാണ്. തടികൂടുമ്പോൾ രക്തത്തിലെ കൊഴുപ്പുകൂടും. അതുമൂലം മാസമുറ ക്രമം തെറ്റും. അതുകൊണ്ട് സ്ത്രീകൾ ഒരുകാര്യം ശ്രദ്ധിക്കുക. ശരീരഭാരം കൂടാതിരിക്കാൻ പരമാവധി നോക്കുക.
മിക്ക അമ്മമാർക്കും തങ്ങളുടെ പെൺമക്കൾ കൊഴുത്തുരുണ്ടിരിക്കുന്നതു കാണാനാണ് ഇഷ്ടം. അത് സ്വാഭാവികം മാത്രം. പക്ഷെ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. അതുകൊണ്ട് അമ്മമാർ മനസിലാക്കുക, തടിച്ചിരിക്കുന്നതല്ല മെലിഞ്ഞിരിക്കുന്നതാണ് ആരോഗ്യത്തിന്റെ ലക്ഷണം എന്ന്.
Read Also ശ്വസന വ്യായാമത്തിലൂടെ ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കാം.
ചില അമ്മമാർ എന്റെ അടുത്ത് വന്നു പരാതി പറയാറുണ്ട്. ഡോക്ടറുടെ അടുത്ത് ട്രീറ്റ് മെന്റിന് വന്നതിനുശേഷം എന്റെ മോള് മെലിഞ്ഞു എല്ലും തോലുമായി എന്ന്. ഞാൻ അവരോട് പറയാറുണ്ട് നിങ്ങളുടെ മോൾ എന്റെ അടുത്ത് വന്നത് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടിയിട്ടാണ്. അതിനുള്ള ട്രീറ്റ് മെന്റാണ് ഞാൻ കൊടുക്കുന്നതെന്ന്. തടിയുണ്ടെങ്കിൽ ആരോഗ്യമുണ്ട് എന്നാണ് പലരുടെയും ചിന്ത.
പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ.ഫിന്റോ ഫ്രാൻസിസ് സ്ത്രീകൾക്കായി നൽകുന്ന ഈ നിർദേശങ്ങളും ഉപദേശങ്ങളും തുടർന്ന് കേൾക്കാൻ വീഡിയോ കാണുക.
Read Also ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത് .”














































