“വാ മോനേ…”
മകന്‍റെ കൈപിടിച്ചുകൊണ്ട് ആഗ്നസ് വരാന്തയിലേക്കു കയറി. ബാഗില്‍നിന്ന് താക്കോലെടുത്തു വീടിന്റെ മുൻവാതിൽ തുറന്നു. വാതിൽ തള്ളി തുറന്നിട്ട് തിരിഞ്ഞു ടോണിയോടായി പറഞ്ഞു.
”കേറി വാ ”
അമ്മയുടെ പിന്നാലെ ടോണി സാവധാനം അകത്തേക്കു കയറി.
സ്വീകരണമുറി മനോഹരമായി ഫർണിഷ് ചെയ്തിരിക്കുന്നു. ടോണിക്ക് അത്ഭുതം തോന്നി . ഇതൊക്കെ ചെയ്യാൻ എവിടെനിന്നു കിട്ടി പണം ?
”ജാസ്മിൻ കൊച്ചു തന്ന കാശുകൊണ്ടാ ഇതെല്ലാം ഇത്രയും ഭംഗിയാക്കിയത് മോനെ . ” ചോദിക്കുന്നതിനുമുമ്പേ ആഗ്നസ് പറഞ്ഞു.
”ഉം ”
മൂളിയിട്ട് അയാൾ തന്റെ പഴയ കിടപ്പു മുറിയിലേക്ക് മെല്ലെ നടന്നു . പഴയ റൂമിന് ഒരുപാടു മാറ്റങ്ങള്‍. ഭിത്തി പുതുതായി പെയിന്റ് ചെയ്തിട്ടുണ്ട് . തറയില്‍ ടൈല്‍സ് വിരിച്ചിരിക്കുന്നു. കട്ടിലിലെ കിടക്കയിൽ പുതിയൊരു ബഡ്ഷീറ്റും വിരിച്ചിട്ടുണ്ടായിരുന്നു. ഒരറ്റത്ത് പുതിയൊരു തലയണയും .
അയാൾ വന്ന് കിടക്കയിൽ സാവധാനം ഇരുന്നു .
എന്തുമാത്രം കഥകള്‍ പറയാനുണ്ട് ഈ മുറിക്ക്. ടോണി ഓർത്തു. ജാസ്മിനോട് തന്‍റെ പ്രണയം ആദ്യമായി തുറന്നു പറഞ്ഞത് ഈ മുറിയില്‍ വച്ചാണ്. ആ കവിളില്‍ ആദ്യമായി ഉമ്മവച്ചതും ഈ മുറിയില്‍ വച്ചുതന്നെ. ഒടുവില്‍ നിഷ്കരുണം ”ഇറങ്ങിപ്പോടി” എന്ന് പറഞ്ഞു അവളെ ആട്ടിപ്പുറത്താക്കിയതും ഈ മുറിയില്‍വച്ച്. വേണ്ട… ഒന്നും ഓര്‍ക്കണ്ട. ഓര്‍ത്താല്‍ ചങ്കുപൊട്ടി ചോര ഒഴുകും .
ആ സമയം ആഗ്നസ് മുറിയിലേക്ക് കയറി വന്നു.
“ഈ മുറിയിലിപ്പം ആരാ അമ്മേ കിടക്കുന്നത്?”
“ആരുമില്ല മോനെ. എന്‍റെ മോനു വേണ്ടി അമ്മ ഒരു പുതിയ ബെഡും ബെഡ്ഷീറ്റും വാങ്ങിച്ചിട്ടതാ .”
ഇരുകൈകളും ബെഡിൽ കുത്തി ടോണി കീഴ്പോട്ടുനോക്കിയിരിക്കുന്നത് കണ്ടപ്പോൾ ആഗ്നസ് പറഞ്ഞു.
” പഴയതൊന്നും ഓർക്കണ്ടട്ടോ . മോൻ ഡ്രസ് മാറിയിട്ട് പോയി നന്നായിട്ടൊന്നു കുളിക്ക് . ഒരുപാട് യാത്ര ചെയ്തു വന്നതല്ലേ. ക്ഷീണം മാറട്ടെ . അപ്പോഴേക്കും അമ്മ ചോറും കറിയുമൊക്കെ എടുത്തു റെഡിയാക്കിവയ്‌ക്കാം . ഇത്തിരി മീൻ കൂടി വറക്കുന്ന താമസമേയുള്ളൂ ”
”ശരിഅമ്മേ. ”
ടോണി എണീറ്റു പോയി വേഷം മാറി. പിന്നെ ബാത്റൂമില്‍ പോയി നന്നായി കുളിച്ചു. കുളിച്ചിട്ടു വന്നപ്പോഴേക്കും ആഗ്നസ് ഭക്ഷണം വിളമ്പിവച്ചിട്ടുണ്ടായിരുന്നു.
നല്ല വിശപ്പുണ്ടായിരുന്നതിനാല്‍ വയറു നിറയെ ഭക്ഷണം കഴിച്ചു. അടുത്തിരുന്ന് അമ്മ വീണ്ടും വീണ്ടും പ്ലേറ്റിലേക്കു ചോറ് വിളമ്പുന്നതു കണ്ടപ്പോള്‍ കൈ ഉയര്‍ത്തി തടഞ്ഞു:
“മതി അമ്മേ. വയറു നിറഞ്ഞു ”
” ഇത്തിരികൂടി കഴിക്ക് . ഒരുപാട് കാലമായില്ലേ അമ്മേടെ കയ്യീന്ന് ഭക്ഷണം കഴിച്ചിട്ട്.”
ആഗ്നസ് നിർബന്ധിച്ചു പിന്നെയും ഭക്ഷണം കഴിപ്പിച്ചു.
ഒരു പിടി ചോറുവാരി ഉരുട്ടി അയാള്‍ അമ്മയുടെ വായിലേക്കു വച്ചു കൊടുത്തു. സന്തോഷത്തോടെ ആഗ്നസ് അതുകഴിച്ചു.
“ഓര്‍ക്കുന്നുണ്ടോ, കുഞ്ഞുന്നാളിൽ നീ ഇതുപോലെ ചോറുരുട്ടി എന്‍റെ വായിലേക്കു വച്ചുതന്നത്?” ആഗ്നസ് ടോണിയെ നോക്കി ചോദിച്ചു
“ഉം.” ടോണി തലകുലുക്കി.
”നീ പോയിക്കഴിഞ്ഞപ്പോൾ അമ്മ ഇടയ്ക്കിടെ അതോർക്കുമായിരുന്നു. ഓർത്തോർത്തു കരയുവായിരുന്നു ”
അമ്മയുടെ കണ്ണുകൾ നിറഞ്ഞത് ടോണി ശ്രദ്ധിച്ചു.
”അമ്മ കരയണ്ട . എനിക്ക് ഒരബദ്ധം പറ്റിപ്പോയി. എന്റെ പൊട്ടബുദ്ധിയിൽ ആതിര പറഞ്ഞതൊക്കെയേ കേറിയുള്ളൂ. അമ്മയെ ഉപേക്ഷിക്കണമെന്ന് അവൾ പറഞ്ഞപ്പോൾ അത് അപ്പടി ഞാൻ അനുസരിച്ചു . അതിന്റെ ശിക്ഷയും ദൈവം തന്നു . എന്നോട് ക്ഷമിക്ക് . ”
”ജാസ്മിൻ കൊച്ചു കാരണമാ മോനെ നമ്മൾ വീണ്ടും കണ്ടുമുട്ടാനിടയായത് . അതൊരു മാലാഖ കൊച്ചാ. ദൈവം നമ്മളെ രക്ഷിക്കാൻ അയച്ച മാലാഖകുഞ്ഞ്. ”
” എനിക്കതു മനസിലായി അമ്മേ . മനസിലാക്കാൻ ഇത്തിരി വൈകിപ്പോയീന്നു മാത്രം.” ഒന്ന് നെടുവീർപ്പിട്ടു ടോണി തുടർന്നു : ” അലീനേച്ചിയെ ആശുപത്രിയിലാക്കാൻ അവൾ വന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞ വാക്കുകൾ എന്തുമാത്രം അവളെ വേദനിപ്പിച്ചിട്ടുണ്ടാകും . അത് വല്ലതും അവൾ പറഞ്ഞോ അമ്മേ ?”
” ഇല്ല മോനെ. പഴയതൊന്നും അവൾ പറഞ്ഞിട്ടില്ല . സ്വന്തം അമ്മയെപ്പോലെയാ അവൾ എന്നെ കാണുന്നത് . അത്രയ്ക്ക് സ്നേഹമാ നമ്മളോട്. മേരിക്കുട്ടിക്കും അങ്ങനെതന്നെ. പണത്തിന്റെ അഹങ്കാരമോ തലക്കനമോ ഒന്നുമില്ല. പഴയ ആ പെണ്ണാ അവൾ ഇപ്പഴും. ”
” ഞാൻ ചെയ്ത തെറ്റിന് ദൈവം എനിക്ക് ശിക്ഷ തന്നു . എന്തുമാത്രം മനോവേദന അനുഭവിച്ചു, ഈ പതിനഞ്ചു വർഷക്കാലം ഞാൻ. ”
”പണമില്ലാത്തവൻ പണമുള്ള വീട്ടിൽ നിന്ന് കല്യാണം കഴിക്കാൻ പോകരുതെന്ന് എനിക്കും ബോധ്യമായി മോനെ . ആതിരയുമായിട്ടുള്ള നിന്റെ കല്യാണം നടന്നപ്പോൾ ഞാൻ വിചാരിച്ചു നമ്മുടെ നല്ല കാലം തുടങ്ങിയെന്ന് . നേരെ തിരിച്ചാ സംഭവിച്ചത് . ങ് ഹ .. ഇനി അതൊക്കെ പറഞ്ഞിട്ടെന്താ കാര്യം. ദൈവം സഹായിച്ചു ആ പിശാച് തലയിൽ നിന്ന് ഒഴിഞ്ഞുപോയല്ലോ . അത് ഭാഗ്യമായി ” ആഗ്‌നസ് ആശ്വസിച്ചു.
ഭക്ഷണം കഴിച്ചിട്ട് ടോണി എണീറ്റു പോയി കുറച്ചുനേരം കിടന്നു. കണ്ണടച്ചു കിടന്നപ്പോള്‍ പഴയ സംഭവങ്ങള്‍ ഒന്നൊന്നായി മനസ്സിലേക്ക് ഓടിക്കയറി വന്നു. ജാസ്മിനുമായി സ്നേഹം പങ്കുവച്ച നിമിഷങ്ങള്‍.
ചിത്തിരപ്പാറ വെള്ളച്ചാട്ടം കാണാൻ പോയപ്പോൾ വെള്ളത്തിൽ വീണ അവളെ താൻ രക്ഷിച്ചത്. വേണ്ട… ഒന്നും ഓര്‍ക്കണ്ട . ഓര്‍ത്താല്‍ ഹൃദയംപൊട്ടി മരിച്ചുപോകും .
അയാള്‍ ഒന്നു തിരിഞ്ഞുകിടന്നു. നല്ല ക്ഷീണം ഉണ്ടായിരുന്നതുകൊണ്ട് വേഗം മയങ്ങിപ്പോയി.
അഞ്ചുമണി കഴിഞ്ഞപ്പോഴാണ് ഉറക്കമുണർന്നത്.
അടുക്കളയില്‍ ആരുടെയോ സംസാരം കേട്ടപ്പോൾ അയൽക്കാർ ആരോ വന്നതാണെന്ന് തോന്നി. എണീറ്റ് , ലുങ്കി മുറുക്കി ഉടുത്തിട്ട് സാവധാനം അടുക്കളയിലേക്കു ചെന്നു.
അടുക്കളയിൽ അമ്മയോട് കുശലം പറഞ്ഞുനില്ക്കുന്ന ആളിനെ കണ്ടതും ടോണി ഒന്ന് പരുങ്ങി.
അതു ജാസ്മിനായിരുന്നു.
“ങ് ഹ . ഇതാര് . ജാസ്മിനോ ? എപ്പ വന്നു?” മുഖത്തു സന്തോഷം വരുത്തി ടോണി ആരാഞ്ഞു.
“ഇപ്പം വന്നതേയുള്ളൂ .”
തികച്ചും നിർവികാരമായിരുന്നു അവളുടെ മറുപടി.
ജാസ്മിന്‍ തന്നോട് എന്തെങ്കിലും ചോദിക്കുമെന്നു ടോണി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആഗ്നസിനോട് വിശേഷങ്ങള്‍ പറഞ്ഞു നിന്നതല്ലാതെ ടോണിയോട് എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്തില്ല അവൾ.
മനസു വേദനിച്ചപ്പോൾ തിരിഞ്ഞു തന്‍റെ മുറിയിലേക്ക് പോയി ടോണി കട്ടിലിൽ ഇരുന്നു.
ജാസ്മിൻ ഒന്നും ചോദിക്കാതിരുന്നതിലുള്ള വേദന അയാളുടെ ഹൃദയത്തെ വരിഞ്ഞു മുറുക്കിയിരുന്നു. ഹൃദയത്തിൽ നിന്ന് സങ്കടം കണ്ണീരായി മിഴികളിലൂടെ ഒഴുകി.
തെല്ലു നേരം കഴിഞ്ഞപ്പോള്‍ മുറ്റത്തുകൂടി ജാസ്മിന്‍ റോഡിലേക്ക് നടന്നു പോകുന്നത് ടോണി ജനാലയിലൂടെ കണ്ടു. കണ്ടപ്പോൾ സഹിക്കാനാവാത്ത ആത്മനൊമ്പരം തോന്നി. .
മനസില്‍ വെറുപ്പുകാണും തന്നോട് അവൾക്ക് .
പൊറുക്കാനാവാത്ത തെറ്റല്ലേ താന്‍ ചെയ്തത്!
ടോണിക്ക് ദേഹാസകലം പൊള്ളുന്നതു പോലെ തോന്നി.
വയ്യ…
ഹൃദയത്തിനകത്ത് ഒരു നേരിപ്പോട് എരിയുകയാണ്.
അതു കെടുത്തിയില്ലെങ്കില്‍ ആളിക്കത്തി ആ തീയില്‍ താന്‍ വെന്തുരുകി മരിക്കും.
അസ്വസ്ഥമായ മനസോടെ മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു അയാൾ.
ജാസ്മിനെ കാണണം. കണ്ടു മാപ്പുപറയണം. ചെയ്ത സഹായങ്ങള്‍ക്കു നന്ദി പറയണം.
ഇല്ലെങ്കിൽ ഒരുദിവസം പോലും തനിക്കു മനസമാധാനത്തോടെ കിടന്നുറങ്ങാനാവില്ല .
പിറ്റേന്നു രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞിട്ട് ടോണി ജാസ്മിന്‍റെ റെഡിമെയ്ഡ് വസ്ത്ര നിർമ്മാണ ശാലയിലേക്ക് പുറപ്പെട്ടു.
റിസപ്‌ഷനിലിരുന്ന യുവതിയോട് പറഞ്ഞു.
“എനിക്ക് എം.ഡി.യെ ഒന്നു കാണണം.”
“ആരാ?”
”ഡോക്ടർ ടോണി. പേര് പറഞ്ഞാൽ മാഡത്തിനറിയാം. ”
യുവതി മൊബൈലിൽ ജാസ്മിനുമായി ബന്ധപ്പെട്ടിട്ട് ടോണിയെ നോക്കി പറഞ്ഞു .
“പോയി കണ്ടോ. മാഡം അകത്തുണ്ട് .”
വിറയ്ക്കുന്ന കൈകളോടെ എം ഡി യുടെ മുറിയുടെ വാതില്‍ മെല്ലെ തള്ളിത്തുറന്ന് ടോണി അകത്തേക്കു പ്രവേശിച്ചു. അയാളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.
ജാസ്മിന്‍ പൊട്ടിത്തെറിക്കുമോ? ആട്ടിയിറക്കുമോ? മുഖത്തുനോക്കി പഴയ സംഭവങ്ങൾ എണ്ണി എണ്ണി പറയുമോ ?
പഴയ കാര്യങ്ങള്‍ ഒന്നൊന്നായി പുറത്തേക്കെടുത്തിട്ടാൽ താന്‍ നിന്ന നില്പിൽ ഉരുകി ഒലിച്ചുപോകില്ലേ ? അത് താങ്ങാനുള്ള കരുത്തുണ്ടോ തന്റെ മനസിന് ?
മനോഹരമായി ഫർണിഷ് ചെയ്ത വിശാലമായ എ.സി. മുറിയില്‍ കറങ്ങുന്ന കസേരയില്‍ ചാരി ഇരിക്കുകയായിരുന്നു ജാസ്മിന്‍. ആ സമയം ക്യാബിനില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ടോണിയെ കണ്ടിട്ടും ആ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല. ടോണി എന്തുചെയ്യണമെന്നറിയാതെ നിന്നപ്പോൾ കസേരയിലേക്കു കൈചൂണ്ടി അവൾ പറഞ്ഞു.
“ഇരിക്ക്.”
അവൾക്ക് അഭിമുഖമായി അയാൾ കസേരയില്‍ ഇരുന്നു.
ജാസ്മിന്റെ മുഖത്തേക്കു നോക്കി ഉരുകുന്ന ഹൃദയത്തോടെ ഇരുന്നതല്ലാതെ എന്തെങ്കിലും ചോദിയ്ക്കാൻ ടോണിയുടെ നാവ് പൊന്തിയില്ല . അയാളുടെ മുഖത്തേക്ക് നോക്കി ഇരുന്നതല്ലാതെ ജാസ്മിനും ഒന്നും ചോദിച്ചില്ല . ആ നോട്ടം ഹൃദയത്തില്‍ കത്തികൊണ്ട് കുത്തുന്നതുപോലെ അനുഭവപ്പെട്ടു ടോണിക്ക്. ജാസ്മിന്‍ എന്തെങ്കിലും ഒന്നു ചോദിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി. സഹിക്കാനാവുന്നില്ല ഈ മൗനം.
(തുടരും )
രചന : ഇഗ്‌നേഷ്യസ് കലയന്താനി (copyright reserved )
ഈ നോവലിന്റെ മുൻ അദ്ധ്യായങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോകുക
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 1
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 2
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 3
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 4
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 5
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 6
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 7
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 8
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 9
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 10
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 11
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 12
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 13
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 14
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 15
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 16
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 17
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 18
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 19
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 20
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 21
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 22
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 23
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 24
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 25
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 26
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 27
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം 28
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം29
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം30
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം31
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം32
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം33
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം34
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം35
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം36
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം37
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം38
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം39
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം40
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം41
ഒടുവിൽ ഒരു ദിവസം – നോവൽ – അദ്ധ്യായം42