Home Kerala ഇനി ഒരിക്കലും തന്നെ കാണാൻ അമ്മ വരില്ലെന്ന സത്യം തിരിച്ചറിയാതെ അമ്മയുടെ ഫോട്ടോയിൽ ചിരിച്ചുകൊണ്ട് മുത്തം...

ഇനി ഒരിക്കലും തന്നെ കാണാൻ അമ്മ വരില്ലെന്ന സത്യം തിരിച്ചറിയാതെ അമ്മയുടെ ഫോട്ടോയിൽ ചിരിച്ചുകൊണ്ട് മുത്തം നൽകി യാത്രയാക്കി നോറമോൾ .

3776
0
നോറ

”അമ്മേ.. അമ്മേ” എന്നു വിളിച്ചു കൊണ്ട് മെറിന്റെ പുന്നാര മുത്ത് നോറ മോനിപ്പളളിയിലെ വീട്ടിൽ മെറിന്റെ ഫോട്ടോയില്‍ മുത്തമിട്ടപ്പോൾ വിളികേള്‍ക്കാത്ത ലോകത്തേയ്ക്കു തന്റെ അമ്മ പോയി എന്ന സത്യം ആ കുഞ്ഞുമോൾക്ക് അറിയില്ലല്ലോ എന്നോർത്ത് കൂടിനിന്നവരുടെ കണ്ണ് നിറഞ്ഞു ! എല്ലാവരെയും കണ്ണീരിലാഴ്ത്തി, നോറ മോളോട് ഒരു യാത്രപോലും പറയാതെ , കുഞ്ഞുമോൾക്ക് ഒരു മുത്തം പോലും കൊടുക്കാതെ മെറിന്‍ സ്വർഗ്ഗലോകത്തേക്ക് യാത്രയായല്ലോ ! അതോർത്തപ്പോൾ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല മോനിപ്പള്ളിയിലെ മെറിന്റെ മാതാപിതാക്കൾക്കും സ്വന്തക്കാർക്കും. ഒന്നുമറിയാതെ തന്റെ അമ്മക്കു ചിരിച്ചുകൊണ്ട് അന്ത്യ ചുബനം നൽകി യാത്രയാക്കുന്ന കുഞ്ഞുനോറയുടെ ആ ദൃശ്യം ഏവരുടെയും ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു .

കഴിഞ്ഞ ഡിസംബറിൽ അമ്മ നാട്ടില്‍ വന്നു മടങ്ങിപ്പോയപ്പോൾ താൻ കൊടുത്തുവിട്ടത് തന്റെ അവസാന ഉമ്മയാണെന്ന് നോറമോളും അറിഞ്ഞില്ലല്ലോ .

മുത്തം നൽകിയിട്ട് അമ്മയുടെ ഫോട്ടോയുടെ അരികില്‍ നിന്ന് അമ്മയെ നോക്കിക്കൊണ്ടിരുന്ന നോറമോൾ പെട്ടെന്ന് ഫോണ്‍ ശബ്‌ദിച്ചതു കേട്ടപ്പോള്‍, വല്യമ്മയുടെ കൈയില്‍ ഇരുന്ന ഫോണിലേക്ക് വന്ന വിളി തന്റെ അമ്മയുടേത് ആണ് എന്ന് ഓര്‍ത്ത് വെട്ടി തിരിഞ്ഞ്, ”അമ്മേ..അമ്മേ ” എന്നു വിളിച്ചു കൊണ്ട് ഇറങ്ങി ഓടിവന്നു . അമ്മേ എന്ന നോറമോളുടെ വിളികേട്ടപ്പോള്‍ മെറിന്റെ മാതാപിതാക്കളുടേയും ബന്ധുക്കളുടേയും കണ്ണുകള്‍ കണ്ണുകൾ തൂവി , ചുണ്ടുകൾ വിതുമ്പി .

ഇനി ഒരിക്കലും തന്നെ കാണാൻ അമ്മ വരില്ലെന്ന സത്യം തിരിച്ചറിയാതെ അമ്മയുടെ ഫോട്ടോയിൽ ചിരിച്ചുകൊണ്ട് മുത്തം നൽകി അമ്മയെ യാത്രയാക്കി നോറമോൾ

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here