Home Kerala എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ! എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ..

എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ! എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ..

29667
0
എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ. എന്നെപ്പോലെ കൊതിക്കുന്ന ആയിരങ്ങൾ..

അമ്മവീട്ടിൽ നിന്നും വൈഗ തന്റെ അച്ഛനോടൊപ്പം താമസസ്ഥലത്തേക്ക് വന്നപ്പോൾ ഈ ലോകത്ത് താൻ ഏറ്റവും സുരക്ഷിതമായ ആളോടൊപ്പമാണ് യാത്ര ചെയ്യുന്നത് എന്ന ധൈര്യം അവൾക്ക് ഉണ്ടായിരുന്നിരിക്കണം. ഏതു പ്രതിസന്ധിയിലും തന്റെ അച്ഛൻ ഒരു ഹീറോയായി തന്നെ സംരക്ഷിച്ചുകൊള്ളും എന്ന വിശ്വാസം അവളിൽ ഉണ്ടായിരുന്നിരിക്കണം. തോളത്തു കിടത്തി ശ്വാസം മുട്ടിച്ചു പുഴയിലെറിഞ്ഞപ്പോൾ, വെള്ളത്തിൽ മുങ്ങി പൊങ്ങി ജീവനുവേണ്ടി പിടയുമ്പോൾ ആ പാവം അറിഞ്ഞിട്ടുണ്ടാവില്ല തന്റെ ജീവൻ വേർപെടുത്തുന്നത് താൻ ഏറ്റവും സുരക്ഷിതമെന്ന് കരുതിയ തന്റെ പിതാവിന്റെ കരങ്ങൾ ആണെന്ന്..

വൈഗയുടെ മരണം കേരളത്തെ ഒന്നടങ്കം കണ്ണീരിൽ ആഴ്ത്തി. സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ചു നൂറുകണക്കിന് പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് . ഐറ്റസ് കാർലോസ് ഫേസ് ബുക്കിൽ കുറിച്ചത് ഇങ്ങനെ :

2019 മാർച്ച്‌ 30, ഞാൻ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ആ രാത്രിയിൽ എന്റെ മകൻ എയ്ബലിനു വാഹനാപകടം സംഭവിച്ചു ഇടതു കാലിനു ഗുരുതരമായ പരിക്ക് പറ്റിയ വേദനയിലും പിറ്റേന്ന് നേരം വെളുത്തു സർജ്ജറിക്ക് കയറ്റി അനസ്തേഷ്യ കൊടുക്കുന്നതുവരെയും ആ ഒന്നര വയസുകാരൻ വിശപ്പും ദാഹവും വേദനയും സഹിച്ചു കരഞ്ഞു കണ്ണുനീർ വറ്റി ക്ഷീണിതനായി എന്റെ കഴുത്തിനെ മുറുകെ പിടിച്ചു കമിഴ്ന്നു കിടന്നത് എന്റെ തോളിലായിരുന്നു. വേദന കൊണ്ടു പുളയുന്ന മകനെയും കൊണ്ടുള്ള, മെഡിക്കൽ കോളേജ് വരാന്തയിലൂടെയുള്ള ഉറക്കമില്ലാത്ത രാത്രിയിലെ ആ ഉലാത്താൽ ഇടയ്ക്കെന്റെ ഓർമ്മകളെ തൊട്ടുണർത്തുമ്പോൾ വല്ലാത്തൊരു ആസ്വസ്ഥതയിൽ ഇപ്പോഴും ഇടയ്ക്കൊക്കെ ഞാൻ ഞെട്ടി ഉണരാറുണ്ട്.

അവന്റെ ആ അള്ളിപ്പിടുത്തത്തിൽ എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു എന്റെ മകൻ ഏറ്റവും വിശ്വസ്ഥതയോടെ താൻ സുരക്ഷിതനാണ് എന്നുള്ള ഉറപ്പിൽ സ്വന്തം അപ്പന്റെ നെഞ്ചത്താണ് ധൈര്യമായി കിടന്നുറങ്ങുന്നതെന്ന് . ആ അപകടം നൽകിയ വേദനയിലും അവൻ ഒരു ഹീറോ ആയി കണ്ടിരുന്നതും തന്റെ വേദനയ്ക്ക് പരിഹാരം അവന്റെ അപ്പൻ കാണും എന്ന് വിശ്വസിച്ചിരുന്നതും ആ പിഞ്ചു മനസിന്റെ നിഷ്‌ക്കളങ്കത ഒന്നുകൊണ്ടു മാത്രം. ആ വിശ്വാസമാണ് കൊല്ലുന്ന വേദനയും സഹിച്ചു അവനെ അവന്റെ അപ്പന്റെ തോളിൽ കിടന്നുറങ്ങാൻ അനുവദിച്ചത്.

ഈ ലോകത്തുള്ള എല്ലാ മക്കളും പതിനഞ്ചു വയസ് വരെ തങ്ങളുടെ ജീവിതത്തിൽ ഏറ്റവും വലിയ ഹീറോയായി മനസ്സിൽ കൊണ്ടു നടക്കുക തന്റെ പിതാവിന്റെ രൂപം തന്നെ ആയിരിക്കും. അവൾ / അവൻ വളർന്നു വരുമ്പോൾ, പഠിക്കുന്ന സ്കൂളിലെ സഹപാഠികളുമായി തല്ല് കൂടുമ്പോൾ, അയൽവക്കത്തെ കളിക്കൂട്ടുകാരുമായി വഴക്കിടുമ്പോൾ അവർ പറയുക എന്റെ പപ്പയോടു പറഞ്ഞു കൊടുക്കും, എന്റെ അച്ഛൻ വരട്ടെ നിന്നെ ശെരിയാക്കി തരാം എന്നൊക്കെ തന്നെ ആയിരിക്കും. അമ്മ വടി എടുത്ത് രണ്ട് അടി കൊടുത്താലും മക്കൾ പരാതിയുമായി ഓടി വന്ന് സർവ്വ സ്വാതന്ത്ര്യത്തോടും ധൈര്യത്തോടും തങ്ങളുടെ അപ്പന്റെ മടിയിൽ കയറിയിരുന്നിട്ടായിരിക്കും അഭയം പ്രാപിക്കുക. അത്രയ്ക്ക് സുരക്ഷിതത്വവും ധൈര്യവും പകരാൻ കഴിയുന്ന ഒന്നാണ് അപ്പന്റെ മടിത്തട്ടും നെഞ്ചകവും.

വൈഗ എന്ന പതിമൂന്നുകാരി അമ്മവീട്ടിൽ നിന്നും തന്റെ അപ്പനൊപ്പം വന്നപ്പോൾ ഈ ലോകത്ത് താൻ ഏറ്റവും സുരക്ഷിതമായ ആളോടൊപ്പമാണ് യാത്ര ചെയ്യുന്നത് എന്ന ധൈര്യം അവൾക്ക് ഉണ്ടായിരുന്നിരിക്കണം. എന്തൊക്കെ പ്രതിസന്ധി വന്നാലും അതിനെയെല്ലാം തരണം ചെയ്തു തന്റെ അപ്പൻ ഒരു ഹീറോ പോലെ തന്നെ സംരക്ഷിച്ചുകൊള്ളും എന്നുള്ള വിശ്വാസം അവളിൽ ഉണ്ടായിരുന്നു കാണണം. തോളത്തു കിടത്തി ശ്വാസം മുട്ടിച്ചു മരിച്ചുവെന്നു ഉറപ്പാക്കി പുഴയിലെറിഞ്ഞു കളഞ്ഞപ്പോൾ, തന്റെ ജീവൻ പിരിയുമ്പോഴും അവൾ അറിഞ്ഞിരുന്നില്ല താൻ കൊലചെയ്യപ്പെട്ടതും എടുത്ത് എറിയപ്പെട്ടതും ഏറ്റവും സുരക്ഷിത കരങ്ങളെന്നു അൽപ്പം മുമ്പ് വരെ താൻ കരുതി വച്ചിരുന്ന തന്റെ പിതാവിന്റെ കരങ്ങളാലാണ് എന്ന സത്യവും

എന്നാൽ ആ കൊച്ചു മിടുക്കി പൂമ്പാറ്റ അറിഞ്ഞിരുന്നില്ല ജീവിതത്തിൽ വെറും ഭീരുവായ ഒരു മനുഷ്യനായിരുന്നു തന്റെ പിതാവെന്നു. തോളത്തു കിടത്തി ശ്വാസം മുട്ടിച്ചു മരിച്ചുവെന്നു ഉറപ്പാക്കി പുഴയിലെറിഞ്ഞു കളഞ്ഞപ്പോൾ, തന്റെ ജീവൻ പിരിയുമ്പോഴും അവൾ അറിഞ്ഞിരുന്നില്ല താൻ കൊലചെയ്യപ്പെട്ടതും എടുത്ത് എറിയപ്പെട്ടതും ഏറ്റവും സുരക്ഷിത കരങ്ങളെന്നു അൽപ്പം മുമ്പ് വരെ താൻ കരുതി വച്ചിരുന്ന തന്റെ പിതാവിന്റെ കരങ്ങളാലാണ് എന്ന സത്യവും.

സനു മോഹനെന്ന മനുഷ്യ, താൻ അ പാവം പിഞ്ചു കുഞ്ഞിനെ പുഴയിലേക്ക് എടുത്ത് എറിയുന്നതിനു മുമ്പ് ആ നിഷ്കളങ്കമായ മുഖത്തേക്ക് തനിക്കൊന്നു നോക്കാമായിരുന്നില്ലേ? നിന്റെ നെഞ്ചിൽ കമിഴ്ന്നു കിടന്നുറങ്ങിയ മകളുടെ ഹൃദയമിടിപ്പിൽ നിന്നും ആ സ്നേഹവും നിന്റെ മകൾ നിന്നിലർപ്പിച്ചിരുന്ന വിശ്വാസമായ തന്റെ അപ്പനാണ് അവളുടെ ഹീറോയെന്ന വിശ്വാസവും നിനക്ക് എന്തേ തിരിച്ചറിയാൻ കഴിയാതെ പോയത്?

ആ പിഞ്ച് മിടുക്കിയുടെ മുഖം കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു. മറക്കാൻ ശ്രമിക്കുന്ന പലതും ഓർമ്മയിൽ തെളിഞ്ഞു വരുന്നു.
മകളെ പൊറുക്കുക. പ്രണാമം🙏
പൊന്നു മകൾക്കായി
✍️✍️ ഐറ്റസ് കാർലോസ്

Also Read സകലപിശാചുക്കളുടെയും വരവും പോക്കും ഇങ്ങനെയാണ്. അച്ചൻ ഒരു പ്രേതത്തെ ബന്ധിച്ചതെങ്ങനെയെന്ന് കാണൂ !

Also Read എത്ര ദേഷ്യം വന്നാലും ഭാര്യ ഭർത്താവിനോട് മിണ്ടാതിരിക്കരുത്. മിണ്ടാട്ടമില്ലാത്ത വീട് സെമിത്തേരിയാണ്.

Also Read പുതുതലമുറയിലെ പെണ്ണുങ്ങൾ കണ്ടു പഠിക്കണം 95 പിന്നിട്ട ഈ അമ്മച്ചിയുടെ ജീവിതം!

Also Read കല്യാണം കഴിഞ്ഞു ഒരുവർഷത്തിനുള്ളിൽ ദമ്പതികൾ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

Also Read ഭാര്യക്കും ഭർത്താവിനും സംശയം തോന്നുന്നത് പലതും ഒളിക്കുന്നതും മറയ്ക്കുന്നതും കൊണ്ടല്ലേ?

Also Read നല്ല കുടുംബം രൂപപ്പെടണമെങ്കിൽ ഭർത്താവ്, ഭാര്യ, ദൈവം എന്ന ത്രികോണം ചേരണം

Also Read ഉത്തമയായ ഭാര്യക്ക് വേണ്ട അഞ്ചു ഗുണങ്ങൾ!

Also Read ഉത്തമനായ ഭർത്താവിന്റെ അഞ്ച് യോഗ്യതകൾ

Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.

Also Read ഇടിവെട്ട് സ്മാഷുകൾ കൊണ്ട് കളിക്കളത്തിൽ ചേനക്കുഴി തീർത്ത ഇതിഹാസതാരം

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here