Home Editor's Choice ”ഞാൻ മരിക്കുമോ ഡോക്ടറെ?” ആ ചോദ്യത്തിന് മുൻപിൽ തലകുനിച്ചു നിൽക്കുവാനേ എനിക്ക് സാധിച്ചുള്ളൂ..

”ഞാൻ മരിക്കുമോ ഡോക്ടറെ?” ആ ചോദ്യത്തിന് മുൻപിൽ തലകുനിച്ചു നിൽക്കുവാനേ എനിക്ക് സാധിച്ചുള്ളൂ..

2037
0
കണ്ണീരിൽ മുക്കി എഴുതപ്പെടുന്ന ഒരു പുസ്തകം പോലെ ഈ കോവിഡ് കാലം നമ്മുക്കു മുൻപിൽ തുറന്നു മലർന്നു കിടക്കുന്നു.

രാവിലെ ആറുമണിക്ക് എഴുനേറ്റു പ്രഭാതപ്രാർഥനയും ട്രെഡ്മിൽ വ്യായാമവും പ്രാതലും കഴിഞ്ഞു ആശുപത്രിയിലേക്കുള്ള യാത്രയാണ്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, നാല്പതുവര്ഷത്തിലേറെ, വിദേശത്തും പിന്നെ ഇവിടെ എറണാകുളത്തും. ജീവിതം അങ്ങനെയാണ്, കാലം വരക്കുന്ന വരകളിലൂടെ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാൻ നടന്നുപോകുന്നു. ആശുപത്രിയിലെത്തിയാൽ പിന്നെ വേറൊരു ലോകമാണ്. വേദനയുടെയും സങ്കടങ്ങളുടെയും കരച്ചിലുകളുടെയും എന്തിനു മരണങ്ങളുടെയും ലോകത്തിലൂടെയുള്ള ഒരു യാത്രയാണ്. പിടിച്ചു നിലക്കാൻ ഏറെ മനോബലം വേണം. പുസ്തകജ്ഞാനം മാത്രം പോരാ, അനുഭവജ്ഞാനവും ഒത്തിരിവേണം.

ആശുപത്രിയിലെത്തിയിയശേഷം ജോലി തുടങ്ങും മുൻപ് റസിഡന്റ് ഡോക്ടര്മാരോടും നഴ്സുമ്മാരോടും ഒപ്പം എന്റെ ക്യാബിനിൽ സ്ഥിരമായി ചെയ്യുന്ന ഒന്നുണ്ട്. പ്രാർഥന. സങ്കീർത്തനം 91 ഉം മാതാവിനോടുള്ള ജപവും . ഇതാണ് ഞങ്ങളുടെ ആ ദിവസത്തെ ശക്തി.

പിന്നെ കോവിഡ് ബാധിതരെയും ഹൃദ്രോഗികളെയും പരിചരിക്കാനുള്ള ഓട്ടമാണ്. സങ്കടങ്ങൾ നിറഞ്ഞ കോവിഡ് വാർഡിലൂടെ ഉള്ള റൗണ്ട്സും ഏറെ പ്രയാസമേറിയതുതന്നെ. ഭയവും പരിഭ്രാന്തിയും നിരാശയും മാത്രം നിഴലിക്കുന്ന അവരുടെ നോട്ടങ്ങൾ എന്റെ മനസ്സിലുണ്ടാക്കുന്ന ആഴത്തിലുള്ള മുറുവുകളുണക്കാൻ ഞാനേറെ പണിപ്പെടും. ബന്ധുക്കളെ ഇനി കാണാൻ പറ്റുമോ? ഇനി പുറലോകം കാണാൻ പറ്റുമോ? എല്ലാം നഷ്ടപ്പെടുമോ? ഞാൻ മരിക്കുമോ ഡോക്ടറെ? ഈ ചോദ്യങ്ങൾക്കുമുന്പിൽ തലകുനിച്ചുനിൽക്കുവാൻ മാത്രമേ പലപ്പോഴും സാധിച്ചിട്ടുള്ളൂ. എന്നാലും സർവശക്തിയും സംഭരിച്ചു അവരെ പറ്റുംവിധം സ്വാന്തനപ്പെടുത്തും, അവരുടെ കരങ്ങൾ ഗ്രഹിച്ചു അവർക്കായി ഉറക്കെ പ്രാർഥിക്കും. ദൈവം നൽകാത്ത ഒരു ശക്തിയും വെളിപാടും ഞങ്ങളുടെ കൈകളിലില്ല എന്ന് തോന്നിയിട്ടുള്ള നാളുകളാണ് ഈ കോവിഡ് ചികിത്സാക്കാലം.

അതെ, ഈ വൈറസ് നമ്മുടെയൊക്കെ ജീവിതത്തെ മാറ്റി മറിച്ചു. നഷ്ടങ്ങളുടെ ബാക്കിപത്രം വായിച്ചു തീരും മുന്പ് ചെയ്തുകൂട്ടിയ അപരാധങ്ങളെയും ആക്രാന്തങ്ങളെയും ഓർത്തു ധർമ്മ സങ്കടത്തിലാകാൻ മാത്രമേ ഓരോരുത്തർക്കും കഴിയൂ. അതെ, കാലം വരച്ച വരകൾ തെറ്റി നടന്നതിന്റെ അനന്തരഫലം, അനുഭവിച്ചേ പറ്റൂ ! എന്നാൽ ഇനിയും തിരുത്തലിനു ഏറെ സമയമുണ്ടെന്നു തിരിച്ചറിയുകയും കാലത്തിനും വിധിക്കും പ്രകൃതിക്കും അനുയോജ്യമായി നടന്നുനീങ്ങുകയും വേണം. ഇത് കാലത്തിന്റെ അനിവാര്യതയാണ്, അനുസരിച്ചേ പറ്റൂ.

ഉടഞ്ഞുതകരുന്ന ജീവിതത്തിന്റെ അവശിഷ്ടങ്ങൾ ആർദ്രമായ ഓർമ്മപ്പാടുകളിലൂടെ കണ്ണീരിൽ മുക്കി എഴുതപ്പെടുന്ന ഒരു പുസ്തകം പോലെ ഈ കോവിഡ് കാലം നമ്മുക്കു മുൻപിൽ തുറന്നു മലർന്നു കിടക്കുന്നു. ശ്മശാനങ്ങളിൽ എരിഞ്ഞു തീർന്ന കോവിഡ് രോഗികളുടെ ഗന്ധം പരന്ന വീഥികളിലൂടെ നാം ഏകനായി നടന്നുനീങ്ങുന്നു. മിണ്ടുവാനും പറയുവാനും അടുത്താരുമില്ല എന്ന തോന്നൽ!

വൈകുന്നേരം അഞ്ചുമണിയായി, ആശുപത്രിയിലെ എന്റെ ഇന്നത്തെ രോഗീശുശ്രൂഷ ഏതാണ്ട് പര്യവസാനിക്കുന്നു. ഇനി ഉറക്കം കെടുത്താൻ വാർഡുകളിൽനിന്നു രാത്രിയിൽ വരുന്ന ടെലിഫോൺ കോളുകൾ മാത്രം. വീട്ടിലേക്കു പോകാനൊരുമ്പെടുമ്പോൾ പെട്ടന്നാണ് കാണുന്നത്, ഉച്ചക്കു കഴിക്കാൻ ശുഭ തന്നുവിട്ട സാൻഡ്‌വിച്ച് അതേപടിയിരിക്കുന്നു. കഴിക്കാൻ തിരക്കിനിടക്ക് മറന്നുപോയി.

പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ജോർജ് തയ്യിൽ ഫേസ്ബുക്കിൽ കുറിച്ചത്

Also Read ”ഇന്ന് വചനപ്രഘോഷകരോടൊക്കെ ലോകം പറയുന്നത് നിങ്ങൾ പ്രസംഗിക്കേണ്ട ക്രിസ്തുവിനെ കാണിച്ചു കൊടുക്ക് എന്നാണ്.”

Also Read ഭവനരഹിതർക്ക് ഒൻപത് വീടുകൾ നൽകി അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളി ഇടവക

Also Read ആദ്യത്തെ വീട് ദൈവാനുഗ്രഹം ഉള്ള വീട്. രണ്ടാമത്തെ വീട് കണ്ടോ, ഒരു ദൈവാനുഗ്രഹവും ഇല്ല.

Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്. 

Also Read ”ഇക്കാലത്ത് വിവാഹമോചനത്തിന് വരുന്ന യുവതീയുവാക്കൾ പറയുന്ന പരാതി കേട്ടാൽ നിങ്ങൾ ഞെട്ടും!”

Read Also പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

Also Read സെല്‍ഫി എടുക്കുന്നതിനിടെ 200 അടി താഴ്ചയിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം!

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here