Home Editor's Choice ”സിസ്റ്റർ ഇൻജെക്ഷൻ ചെയ്താൽ എനിക്കും ഒരു സുഖം, സിസ്റ്ററിനും ഒരു സുഖം!”

”സിസ്റ്റർ ഇൻജെക്ഷൻ ചെയ്താൽ എനിക്കും ഒരു സുഖം, സിസ്റ്ററിനും ഒരു സുഖം!”

7471
0
ഒരു നഴ്‌സിന്റെ ഹൃദയസ്പർശിയായ ഒരു അനുഭവക്കുറിപ്പ്

പതിനേഴു വയസുവരെ കാലിലെന്നും അഹങ്കാരമായി കൊണ്ടുനടന്നിരുന്ന വെള്ളികൊലുസ്സ് അഴിച്ചു മാറ്റുമ്പോളും ഓർത്തിരുന്നില്ല, കൗമാരത്തിന്റ ഓർമ്മകളിലേക്ക് അവ എന്നന്നേക്കുമായി മാഞ്ഞു പോവുകയാണെന്ന്.

പ്ലസ് ടു കഴിഞ്ഞു നഴ്സിംഗ് പഠനം തിരഞ്ഞെടുക്കുമ്പോൾ കുടുംബം രക്ഷപ്പെടുമല്ലോ എന്നത് മാത്രം ആയിരുന്നില്ല ,ഡോണെഷൻ കൊടുക്കാതെ ഒരു ജോലി അത്രമാത്രം.

എന്നാൽ ഒരു നഴ്സ് രൂപാന്തരപ്പെടുന്നത് അത്ര എളുപ്പമല്ല എന്ന് മനസ്സിലാക്കുകയായിരുന്നു, ഓരോ വർഷവും .

കുഞ്ഞുങ്ങളുടെ ഐ സി യു വിൽ പോസ്റ്റിങ്ങ്‌ കിട്ടിയപ്പോൾ പത്തൊമ്പതാം വയസ്സിൽ വിവാഹം കഴിക്കാതെ ഒരേ സമയം പത്തു കുഞ്ഞുങ്ങളുടെ അമ്മയാവുകയായിരുന്നു. എന്നിലെ നിറമാർന്ന കൗമാരം ആ വെള്ളകുപ്പായത്തിലേക്കു ഒതുങ്ങിയപ്പോൾ ഒരു നഴ്സ് വളരുകയായിരുന്നു അവിടെ.

ആദ്യമായി പ്രസവം എടുക്കാനായി പ്രസവമുറിയിലേക്കു കയറിയപ്പോൾ, ലോകത്തിലെ ഏറ്റവും വലിയ വേദന സഹിക്കുന്നതിന്റെ സമ്മർദ്ദം മൂലം പുറത്തേക്കു തെറിച്ച വിസർജ്യം ഒന്നുപോലും പുറത്തു പോകാതെ മുഖത്തേക്ക് തെറിച്ചപ്പോൾ , ഒരു വികാരവും കാണിക്കാതെ പുറം കൈ കൊണ്ട് മുഖം തുടച്ചത്…

ആദ്യമായി ഓപ്പറേഷൻ തിയ്യറ്ററിൽ കയറിയ എനിക്ക് കിട്ടിയ ജോലി സർജന്റെ വിയർക്കുന്ന നെറ്റിത്തടം ഒപ്പിയെടുക്കുന്ന ജോലിയായിരുന്നു. നഴ്സിങ്ങിനോട് പോലും അറപ്പു തോന്നിയ നിമിഷം. പിന്നീട് മനസിലായി ,എന്തിനായിരുന്നു അത് എന്ന് . മുന്നിൽ ഓപ്പറേഷനു വിധേയമായി കിടക്കുന്ന ആ മനുഷ്യ ജീവൻ ആ കൈകളിൽ സുരക്ഷിതമാക്കുന്നതിന് വേണ്ടി . മണിക്കൂറുകൾ നീണ്ട സർജറിക്കിടയിൽ ഒരു തുള്ളി വിയർപ്പു പോലും, ഉപയോഗിക്കുന്ന ഉപകരണങ്ങളെ മലിനമാക്കും. അത്രയ്ക്ക് മുൻകരുതൽ.

ഒരിക്കൽ കൂടെ ജോലിചെയ്യുന്ന പ്രായമായ നഴ്സ് ദേഷ്യത്തോടെ ജനറൽ വാർഡിൽനിന്നും തിരിച്ചു വരുന്നത് കണ്ടു. കാര്യമെന്നേക്ഷിച്ചപ്പോൾ അവർ പറയുകയാണ്.

”പത്താം നമ്പർ ബെഡിൽ കിടക്കുന്ന ചെക്കന് ഞാൻ ഇടുപ്പിൽ ഇൻജെക്ഷൻ കൊടുക്കണ്ടാന്ന് . സിസ്റ്ററിനോട് ചെല്ലാൻ ..”

സിസ്റ്ററിന്റെ കയ്യിൽ നിന്നും ട്രേയുമായി ചെന്നപ്പോൾ അവന്റെ വിശദീകരണം:

”എന്തിനാ ആ കെളവിയെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് . സിസ്റ്റർ ഇൻജെക്ഷൻ ചെയ്താൽ എനിക്കും ഒരു സുഖം, സിസ്റ്ററിനും ഒരു സുഖം.”

ഒന്ന് പുഞ്ചിരിച്ചു കർട്ടൻ മാറ്റി തൊട്ടപ്പുറത്തു കിടക്കുന്ന , വീണ് നട്ടെല്ല് തകർന്നു ബെഡ്‌സോർ വന്നു പഴുപ്പ് പുറത്തേക്കു ഒഴുകി ചികിത്സക്കായി വന്ന അപ്പൂപ്പനെ ചൂണ്ടി കാണിച്ചുകൊടുത്തുകൊണ്ട് പറഞ്ഞു:

”എനിക്ക് നീയും ആ അപ്പൂപ്പനും ഒരുപോലെയാ…”

തൂപ്പുകാരി മുതൽ അഡ്‌മിനിഡ്ട്രേറ്റർ വരെയുള്ളവരുടെ ആട്ടും തുപ്പും കെട്ടാണാണത്രെ ഒരു നഴ്സ് രൂപപ്പെടുന്നത് .

പഠിപ്പിനെടുത്ത വിദ്യഭ്യാസ ലോൺ തിരിച്ചടക്കാനും നിത്യ ചെലവിന് ശമ്പളം തികയാതെ വരുമ്പോഴും മാത്രമല്ല ഒരു നേഴ്സ് വിദേശത്തേക്ക് ചേക്കേറുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ഒരു വേശ്യയുടെ ജോലിയെക്കാൾ തരംതാഴ്ന്നതായി ചിത്രീകരിക്കപ്പെടുമ്പോൾ…

എന്നിട്ടും വിദേശത്തു ചേക്കേറിയ നഴ്സുമാരോട് നിങ്ങളവിടെ സുഖിക്കുകയല്ലേ, കൈ നിറയെ ശമ്പളം അല്ലേ
എന്ന് പറയുന്നവർ ഒന്നോർക്കുക ; വിദേശത്തു പണിയെടുക്കുന്ന ഓരോ നഴ്‌സുമാരും നമ്മുടെ വിമാനത്താവളത്തിൽ വരുന്ന വിമാനം കൈകാട്ടി നിറുത്തി കയറിപോയവരല്ല . അതിനു വേണ്ടി കഷ്ടപ്പെട്ട് പഠിച്ചു പരിക്ഷ പാസ്സായി തന്നെയാണ് പോയിട്ടുള്ളത് .

വിദേശരാജ്യങ്ങളിൽ ശമ്പളത്തിന് മാത്രമല്ല മുൻഗണന . മറ്റേതു പ്രൊഫഷൻ പോലെ തന്നെ നഴ്സിംഗ് പ്രൊഫഷനും ബഹുമാനം കിട്ടുന്നുണ്ട് . ചെയ്യുന്ന ജോലി ഒന്നുതന്നെ , അവിടെയും ഇവിടെയും.

വിദേശീയരുടെ രക്തത്തിനും മലത്തിനും മൂത്രത്തിനും വിയർപ്പിനും ഒരേ ഗന്ധം തന്നെയാണ്. മനുഷ്യന്റെ ഗന്ധം. ചിന്താഗതിക്ക് മാത്രമേയുള്ളൂ മാറ്റം. ഓരോ നഴ്‌സും മനുഷ്യനാണെന്ന് ചിന്തിക്കാനുള്ള വിവേകം.. അത് അവർക്കുണ്ട്.

ഭൂമിയിലെ സഹനത്തിന്റെ എല്ലാ നഴ്സ്മാർക്കും മംഗളാശംസകൾ !
എഴുതിയത് : സജന ജോസഫ്

Also Read വെള്ളരിപ്രാവുകളുടെ കണ്ണുനീർ കാണാൻ ആർക്കുണ്ട് നേരം?

Also Read ”ഞാൻ മരിക്കുമോ ഡോക്ടറെ?” ആ ചോദ്യത്തിന് മുൻപിൽ തലകുനിച്ചു നിൽക്കുവാനേ എനിക്ക് സാധിച്ചുള്ളൂ..

Also read : എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ!

Also Read പ്രസവാനന്തരം കൂടുതൽ വെള്ളം കുടിച്ചാൽ വയർ ചാടുമോ?

Also read ” ഇന്നു ദാമ്പത്യമെന്നത്‌ ലൈംഗികബന്ധം മാത്രമായി മാറുന്നു.” മാർ ക്രിസോസ്റ്റം വലിയ തിരുമേനി

Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.

Also Read  36 വർഷമായി കട്ടിൽ ചുമന്നു ജീവിക്കുന്നു എഴുപത്താറു വയസുള്ള അശോകൻ

Also Read ഒന്നിച്ചു കാണാത്തവരെ ഒരുമിച്ചു ചേർത്തു കൊടുത്തു ഈ ക്ലാസ് ടീച്ചർ

About The Author

AD

LEAVE A REPLY

Please enter your comment!
Please enter your name here