”യു കെ മലയാളികൾക്ക് ജോലിയും കുടുംബജീവിതവും ബാലൻസ്‌ഡ് ആയി കൊണ്ടു പോവാൻ എളുപ്പമല്ല. രണ്ടാളും ജോലി ചെയ്യുമ്പോൾ ഒരു കൈ സഹായത്തിനു വേറെ ആരും ഇല്ല. വൈകുന്നേരങ്ങളിൽ രണ്ടാൾക്കും മുഖത്തോട് മുഖം നോക്കിയിരുന്നു ഒരു കപ്പ് ചായ കുടിക്കാനും, ഇടക്ക് ഒരു ലഞ്ചിന് വെളിയിൽ പോവാനും പറ്റിയില്ലെങ്കിൽ പിന്നെന്തു കുടുംബ ജീവിതം? ഇവിടെയുള്ള മലയാളി നഴ്‌സുമാരിൽ പലരും ഒരുപാട് ഓവർടൈം ജോലികൾ ചെയ്യുന്നവരാണ്. അതൊക്കെ നാട്ടിൽ വലിയ വീടുകൾ പണിതതിന്റെ കടം വീട്ടാനുമൊക്കെയാണ്. ഇതിൽ ഉള്ളിന്റെയുള്ളിൽ ഒറ്റപ്പെട്ടു പോയ, ജീവിതം മരവിച്ചു പോയ ഒരുപാട് ആളുകൾ ഉണ്ട്. നിരന്തരം ജോലി ചെയ്യുന്ന നഴ്സുമാർ. അവരുടെ മനസ്സിന് നിരാശ അല്ലാതെ മറ്റെന്താണ് കൊടുക്കാനുള്ളത്?” യു കെയിൽ ജോലിചെയ്യുന്ന മലയാളിയായ അനിത ചന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ :
അടുത്തിടെ ഇവിടെ യുകെയിൽ ഒരു മരണം നടന്നിരുന്നു. മരിച്ചത് ഒരു മലയാളി നേഴ്സ് . ആത്മഹത്യയായിരുന്നു . ഭർത്താവു കെയർ ചെയ്യുന്നില്ല. ആറ് ലക്ഷം രൂപ മാസം ശമ്പളം ഉണ്ട്. പരാതികളും വഴക്കുകളും ഇല്ലാത്ത ആളായിരുന്നിട്ടു കൂടി ജീവിതം സങ്കടമാണ് എന്ന് ആ വ്യക്തി മരിക്കും മുൻപ് പറഞ്ഞിരുന്നു. ഡിവോഴ്സ് ഒന്നും പറ്റില്ല. മരണം ആണ് വഴി എന്നും സൂചിപ്പിച്ചിരുന്നു. ഇവിടുള്ള മലയാളികൾ തിരിഞ്ഞു നോക്കേണ്ടുന്ന ഒന്നാണ് ഈ സംഭവം എന്നെനിക്കു തോന്നുന്നു.
Also Read ”സിസ്റ്റർ ഇൻജെക്ഷൻ ചെയ്താൽ എനിക്കും ഒരു സുഖം, സിസ്റ്ററിനും ഒരു സുഖം!”
യുകെയിൽ ഫുൾ ടൈം (37.5 hrs/week ) ജോലി ചെയ്യുന്ന ഒരു നഴ്സിന്റെ ശരാശരി ശമ്പളം ആറുലക്ഷത്തിന്റെ പകുതിയിലും താഴെയാണ് . ആറു ലക്ഷം ശമ്പളം കിട്ടണമെങ്കിൽ നിർത്താതെ ജോലി ചെയ്യുന്ന ആളാവണം .
എന്റെ വ്യക്തിപരമായ അനുഭവം പറഞ്ഞാൽ, വർഷങ്ങൾക്ക് മുൻപ് നാട്ടിൽ ചെന്നപ്പോൾ ഒരാൾ എന്റെ ശമ്പളത്തിന്റെ കണക്കു പറഞ്ഞു . പേസ്ലിപ്പ് കാണിച്ചു വിശദീകരിച്ചിട്ടു പോലും കേട്ട ആൾക്ക് ബോധ്യം വന്നില്ല. കാരണം ആ നാട്ടിൽ തന്നെയുള്ള വേറെയൊരു കൊച്ചിന് എന്നേക്കാൾ ഇരട്ടിയിൽ കൂടുതൽ ശമ്പളം ഉണ്ട്. പിന്നെന്തു കൊണ്ട് നീയിങ്ങനെ പറയുന്നു എന്നാണ് ചോദിച്ചത് .
യുകെ യിൽ ഏതു ജോലിയും ചെയ്യുന്നവർക്ക് (പ്രത്യേകിച്ച് നഴ്‌സുമാരും ഡോക്ടർമാരും ) ഒരുപാട് ഓവർടൈം ജോലികൾ ചെയ്ത് പൈസ ഉണ്ടാക്കാനുള്ള അവസരം ഉണ്ട് . ( ജീവിതം വേണോ കാശു വേണോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ആളുകൾക്കുണ്ടെന്നു സാരം )
ഇവിടെ നമ്മുടെ ആളുകൾ മനസ്സിലാക്കേണ്ടുന്ന ഒന്നുണ്ട്. പലർക്കും ജീവിതത്തോടുള്ള സമീപനം പലതാണ്. ചിലർ നിരന്തരം ജോലി ചെയ്തു പൈസ ഉണ്ടാക്കുന്നതിൽ സന്തോഷിക്കുന്നു . മറ്റു ചിലർക്ക് ജോലി ആണ് വലുത് . അവർ ജോലിയിൽ ഉന്നമനത്തിനു പ്രാധാന്യം കൊടുക്കുന്നു .
Also Read കരുണ കാണിക്കേണ്ട ഭർത്താവ് ഭാര്യയോട് കരുണ കാണിച്ചില്ലെങ്കിൽ അയൽപക്കത്തെ അങ്കിൾ കരുണ കാണിച്ചു തുടങ്ങും
ഇതൊന്നുമില്ലാതെ ജീവിതത്തെ ലൈറ്റ് ആയെടുത്തു കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം . മക്കളോടും ഭർത്താവിനോടുമൊപ്പം കൊച്ചു കൊച്ചു സന്തോഷങ്ങളുമായി ജീവിച്ചു പോണം എന്നാഗ്രഹിക്കുന്നവരും ഉണ്ട്.
യു കെ മലയാളികളെ സംബന്ധിച്ചിടത്തോളം ജോലിയും കുടുംബജീവിതവും ബാലൻസ്‌ഡ് ആയി കൊണ്ട് പോവാൻ അത്ര എളുപ്പമല്ല. കാരണം ഒരു കൈ സഹായത്തിനു ആരും ഇല്ല എന്നത് തന്നെ . രണ്ടാളും ഫുൾ ടൈം ജോലി ചെയ്യുമ്പോൾ കുടുംബ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നു . ജീവിതം യാന്ത്രികമായി പോവുന്നു എന്നേ പറയാൻ പറ്റൂ.
ഇവിടെ ഉള്ള മലയാളി നഴ്‌സുമാരിൽ പലരും പല കാരണങ്ങളാലും ഒരുപാട് ഓവർടൈം ജോലികൾ ചെയ്യുന്നവരാണ് . അതൊന്നും അവരുടെ ദൈനം ദിന ജീവിത ചെലവുകൾക്ക് വേണ്ടി അല്ല. നാട്ടിൽ വലിയ വീടുകൾ പണിത കടം വീട്ടാനോ അല്ലെങ്കിൽ യുകെ യിൽ ഒന്നിൽ കൂടുതൽ വീടുകൾ വാങ്ങാനോ ഒക്കെയാണ് .
പിന്നെ ചിലർക്ക് നാട്ടിലേക്കു പൈസ അയച്ചു കൊടുക്കേണ്ടവരുണ്ട് . നാട്ടിലുള്ളവർ ഇവിടെ പണി ചെയ്തു പൈസ കൊടുക്കുന്നതിന്റെ ബുദ്ധിമുട്ടു മനസ്സലാക്കുമോ എന്നൊന്നും എനിക്കറിയില്ല .
Also Read സ്ത്രീകൾ അറിഞ്ഞിരിക്കുക; തടികൂടിയാൽ ‘പീരിയഡ്’ പാളും
ഞാൻ പറഞ്ഞു വന്നത് യുകെയിലെ ഒരു സാധാരണ മലയാളി കുടുംബത്തിന് സാമാന്യമായി ജീവിച്ചു പോവാൻ ഓവർടൈമുകളുടെ ആവശ്യമില്ല എന്നാണ്. പങ്കാളികളിൽ ഒരാൾ പാർട്ടൈം ജോലി ചെയ്താലും ഇവിടെ അത്യാവശ്യം കാര്യങ്ങളൊക്കെ നടന്നു പോവും.
നഴ്സുമാരുടെ ഭർത്താക്കന്മാർക്ക് ശമ്പളം കുറഞ്ഞ ജോലികളാണെന്നും അതുകൊണ്ടു ഭാര്യമാർ ഓവർടൈം ജോലി ചെയ്യേണ്ടി വരുന്നു എന്നും കേൾക്കാറുണ്ട് . ഇവിടെ ഏതു ജോലിക്കും മിനിമം ശമ്പളം കിട്ടും. ആ സ്ഥിതിക്ക് ഏതു ജോലി ചെയ്താലും ഒരു കുടുംബത്തിന് അത്യാവശ്യം ആഘോഷമായി തന്നെ ജീവിച്ചു പോവാം എന്നാണ് എനിക്ക് പറയാനുള്ളത് . (ജീവിക്കാൻ അറിയണം എന്നുകൂടി ചേർക്കുന്നു ).
പലയിടങ്ങളിലും ആണുങ്ങളൊക്കെ ജിമ്മിലും ഫുട്ബോൾ ക്രിക്കറ്റ് ഇതര കളികൾക്കും കള്ളുകുടി പാർട്ടികൾക്കും ഒക്കെ പോയി അത്യാവശ്യം ജീവിതം എൻജോയ് ചെയ്യുന്നവരാണ് . പെണ്ണുങ്ങൾ ദൈവ ഭക്തി , പള്ളിയിൽ പോക്ക്, അസ്സോസിയേഷൻ പരിപാടികൾ ഒക്കെയായി കൂടും. (അല്ലാത്തവർ ഒന്ന് ക്ഷമിച്ചേക്കണേ ) .
Also Read വെള്ളരിപ്രാവുകളുടെ കണ്ണുനീർ കാണാൻ ആർക്കുണ്ട് നേരം?
വൈകുന്നേരങ്ങളിൽ രണ്ടാൾക്കും മുഖത്തോട് മുഖം നോക്കിയിരുന്നു ഒരിത്തിരി ചായ കുടിക്കാനും, ഇടക്കൊക്കെ ഒരു ലഞ്ചിന് വെളിയിൽ പോവാനും പറ്റിയില്ലെങ്കിൽ കുടുംബ ജീവിതം മടുക്കില്ലേ ?പള്ളിയും അസ്സോസിയേഷനും ഒക്കെയായി പോവുന്നവർ ആ മടുപ്പ് അറിയാതെ പോയേക്കാം. (ഇവിടെ പലരും കുടുംബ മഹിമ , കാശ് ഒക്കെ നോക്കി വീട്ടുകാർ അറേഞ്ച് ചെയ്ത കല്യാണങ്ങൾ കഴിച്ചവരാണ് . അവർക്കു ഒരുപക്ഷേ ജീവിതത്തിന്റെ വീക്ഷണം വേറെ ആയിരിക്കാം )
ഇതിൽ ഉള്ളിന്റെയുള്ളിൽ ഒറ്റപ്പെട്ടു പോയ, ജീവിതം മരവിച്ചു പോയ ഒരുപാട് ആളുകൾ ഉണ്ട് .
നിരന്തരം ജോലി ചെയ്യുന്ന നഴ്സുമാർ അവരുടെ മനസ്സിന് നിരാശ അല്ലാതെ എന്താണ് കൊടുക്കാനുള്ളത്?
യുകെയിലെ മലയാളി നഴ്‌സുമാരിൽ പലരും ഐസിയു പോലുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്നവരാണ് .
എത്ര ആത്മാർത്ഥമായിട്ടാണെങ്കിലും നഴ്സുമാരുടെ ജോലി ആഴ്ചയിൽ മുഴുവൻ ചെയ്താൽ ഡിപ്രഷൻ ഉണ്ടാവും. മനസ്സിനെയും ശരീരത്തിനെയും സന്തോഷിപ്പിക്കാനുതകുന്ന വ്യായാമം , യാത്രകൾ ഒക്കെ ചെയ്യുന്നവർ കുറവാണ് എന്നാണ് ഞാൻ കണ്ടിട്ടുള്ളത്. (പലർക്കും ജോലി കഴിഞ്ഞു ഈ വക ചിന്തകൾക്കൊന്നും നേരവും ഇല്ല).
Also read ” ഇന്നു ദാമ്പത്യമെന്നത് ലൈംഗികബന്ധം മാത്രമായി മാറുന്നു.” മാർ ക്രിസോസ്റ്റം വലിയ തിരുമേനി
പിന്നെ കുടുംബ ജീവിതത്തിൽ രണ്ടാളുകൾ തമ്മിൽ ചേരുന്നില്ലെങ്കിൽ പിരിഞ്ഞു പോവുക തന്നെയാണ് നല്ലത് . വീട്ടിലുണ്ടാവുന്ന വഴക്കുകൾ അത്ര മോശം കാര്യമാണെന്നും തുറന്നു സംസാരിക്കുന്നവർ ചീത്ത ആളുകൾ ആണെന്നും ഉള്ള ധാരണ തെറ്റാണ് . വ്യക്തി സ്വാതന്ത്ര്യം ഉള്ള ഇടങ്ങളിൽ രണ്ടാളുകൾ ഒരുമിച്ചു ജീവിക്കുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവും . സഹിക്കുന്ന പെണ്ണുങ്ങളും ആണുങ്ങളും ഉണ്ടാവാം .
വഴക്കില്ലാത്ത ജീവിതങ്ങൾ സ്വസ്ഥമാണെന്ന അഭിപ്രായം എനിക്കില്ല. വഴക്കിടാത്തവർ പൂജ്യരും അല്ല .
വിശപ്പിനു ഭക്ഷണവും കേറിക്കിടാൻ ഇടവും പ്രയോജനമുള്ള ചികിത്സകളും മാത്രമാണ് എന്റെ നോട്ടത്തിലെ ചാരിറ്റികൾ. അല്ലാതെ ജീവിതം കളഞ്ഞു ഓവർടൈം ചെയ്തു ആളുകളെ സഹായിക്കാൻ പോവരുത് .
വലിയ വീടുകളും വണ്ടികളും ഒക്കെ നാട്ടിൽ ആവശ്യമുള്ളവർ സ്വന്തമായി ഉണ്ടാക്കട്ടെ . അതിനു വേണ്ടി ചത്ത് കിടന്നു പണി ചെയ്തു പൈസ അയച്ചു കൊടുക്കരുത് . അത് മാതാപിതാക്കളോ സഹോദരങ്ങളോ ആയിക്കോട്ടെ .
Also read : എനിക്ക് തന്നിരുന്നേൽ പൊന്നുപോലെ വളർത്തിയേനെ!
ജീവിത്തിലേക്കു ഇടക്കൊക്കെ ഒന്ന് തിരിഞ്ഞു നോക്കണം എന്നാണ് ഞാൻ പറയാനുദ്ദേശിച്ചത്.
ജോലിയും തിരക്കും ഇല്ലാത്തിടത്തു കൂടി അതുണ്ടാക്കി സ്വയം ബുദ്ധിമുട്ടിലാക്കരുത് . ജീവിതം ഇഷ്ടമുള്ള പോലെ ജീവിച്ചു തീർക്കുക. ആർക്കൊക്കെയോ വേണ്ടി അതിന്റെ വഴി മാറ്റി വിട്ട് സ്വയം തീരരുത് .
ഞാൻ പാർട്ട് ടൈം ജോലി ചെയ്യുന്ന ആളാണ്. ചില മാസങ്ങൾ ബുദ്ധിമുട്ട് വരും. മക്കളോട് ചോദിക്കും. അമ്മ ജോലിക്ക് പോണോ അതോ വീട്ടിൽ ഇരിക്കണോ എന്ന്. ഇത് വരെ അമ്മ എക്സ്ട്രാ ജോലിക്ക് പോവണ്ട എന്നേ മക്കൾ പറഞ്ഞിട്ടുള്ളൂ. മാസത്തെ ബഡ്ജറ്റ് പൈസ ഉള്ള പോലെ അഡ്ജസ്റ്റ് ചെയ്യും.
എഴുതിയത് : അനിത ചന്ദ്രൻ
Also Read ഭാര്യമാർ അങ്ങനെ തുടങ്ങിയാൽ ഭർത്താക്കന്മാർ ദിവസം നോക്കാത്ത പെണ്ണുങ്ങളെ തേടി പോകും!
Also Read ഭാര്യക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഇങ്ങനെയാണ് ഡോക്ടറുടെ കയ്യിൽ എത്തുന്നത്
Also Read ”ഒന്നും കഴിക്കാൻ ഇല്ലാത്തവർ കഴിക്കുന്നതല്ല വിവാഹം.
Also Read ലെഗിൻസ് ഇട്ടുവന്ന ടുണ്ടുമോൾ ഒറ്റ ഇരിപ്പ്. ദേവാലയത്തിലെ തിരശീല നടുവേ കീറി
Also Read ”ഒരു വണ്ടിയിൽ കയറിഇരുന്നിട്ട് മറ്റൊരു വണ്ടിയെപ്പറ്റിചിന്തിക്കരുത്.