മൂന്നാർ പെട്ടിമുടി രാജമല മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്ന് ഒരു വയസ് . പച്ചപുതച്ച മലനിരകൾക്കു നടുവിൽ വർണ്ണങ്ങൾ വാരിവിതറി നിന്ന ലയങ്ങൾ ഒരു ഉരുൾപൊട്ടലിൽ മണ്ണൊലിച്ചിറങ്ങി മാഞ്ഞുപോയത് ഒരു നിമിഷം കൊണ്ട് അയിരുന്നു. ആ ദുരന്തത്തിന് ഇന്ന് ഒരു വർഷം പിന്നിടുമ്പോൾ പെട്ടിമുടി പ്രദേശം ഒത്തിരി മാറിയിരിക്കുന്നു . ഒലിച്ചു വന്ന മണ്ണും പാറകളും ഒക്കെ മൂടി ചെടികൾ വളർന്നു പന്തലിച്ചിരിക്കുകയാണ് ആ പ്രദേശമാകെ . .
ദുരന്തത്തിൽ ജീവനൊഴികെ മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട ഒരുപിടി ജീവിതങ്ങൾ ഇപ്പോഴും മുകളിലേക്ക് നോക്കി കണ്ണീർ ഒഴുക്കുന്നു അവിടെ . രക്ഷപെട്ട മുരുകേശനും കുടുംബവും അതിലൊന്നാണ്. കുറ്റ്യാർവാലിയിൽ സർക്കാർ വീടു വച്ചുനൽകിയെങ്കിലും ഉപജീവനമാർഗമില്ലാത്തതിനാൽ കെഡിഎച്ച്പി പെട്ടിമുടിക്കു സമീപം നൽകിയ ഒറ്റമുറി ലയത്തിൽ തുടരുകയാണ് മുരുകേശൻ. തമിഴ്‌നാട്ടിൽ ഡിഗ്രി പഠനം പൂർത്തിയാക്കി മകൾ കവിത പെട്ടിമുടിയിലേക്കു തിരിച്ചെത്തി. മകൻ ജോലി തേടി തമിഴ്നാട്ടിലേക്കു പോയി. ആകെയുള്ള സമ്പാദ്യം മക്കളുടെ വിദ്യാഭ്യാസമാണ് എന്ന് മുരുകേശൻ പറയുന്നു. അവരെ നല്ല നിലയിലെത്തിക്കണം. മരുകുകേശനു മറ്റൊന്നും ആഗ്രഹമില്ല ഇനി.
മറ്റൊരു താമസക്കാരനായിരുന്നു കറുപ്പായി. അയാളുടെ ഒപ്പം ഉണ്ടായിരുന്ന 13 പേരെയാണ് മരണം കൊണ്ടുപോയത് . മൂന്നു പെൺമക്കളിൽ ശോഭനയും കസ്തൂരിയും പോയി. സീതാലക്ഷ്മിക്കു ഗുരുതരമായി പരുക്കേറ്റു. കസ്തൂരിയുടെയും മകൾ ആറു വയസ്സുകാരി പ്രിയദർശിനിയുടെയും മൃതദേഹങ്ങൾ കണ്ടെത്താനായില്ല. സീതാലക്ഷ്മി ഇപ്പോഴും ചികിത്സയിലാണ്. കുറ്റ്യാർവാലിയിൽ വീട് ലഭിച്ചെങ്കിലും ജോലി ചെയ്യാനായി കറുപ്പായിയും മകളും പെട്ടിമുടിക്കു താഴെയുള്ള ലയങ്ങളിലാണ് താമസിക്കുന്നത് .
66 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു . 4 പേരെ കാണാതായി. സർക്കാരിന്റെ ധനസഹായം ലഭിച്ചത് 46 പേരുടെ ആശ്രിതർക്ക് മാത്രമാണ്. ബാക്കി 24 ൽ 20 പേർക്ക് അവകാശത്തർക്കം മൂലം സഹായധനം ലഭിചില്ല . ഇതിൽ 18 കുടുംബങ്ങൾ തർക്കങ്ങൾ തീർത്ത് രേഖകൾ ഹാജരാക്കിയെങ്കിലും സഹായധനം ഇതുവരെ അനുവദിച്ചിട്ടില്ല. മൃതദേഹങ്ങൾ കണ്ടുകിട്ടാത്ത 4 പേർ മരിച്ചതായി കണക്കാക്കി കുടുംബങ്ങൾക്ക് ധനസഹായം അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തിയിട്ട് 8 മാസമായെങ്കിലും ഉത്തരവ് ഇറങ്ങിയില്ല. മരണ സർട്ടിഫിക്കറ്റ് കിട്ടാത്തതാണ് കാരണം. ഇത് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇവർ.
കുവി സ്വന്തം വീട്ടിൽ തിരിച്ചെത്തി
പെട്ടിമുടി ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പോലീസ് സേന കൂടെ കൂട്ടിയ കുവി എന്ന നായ എട്ടുമാസത്തിന് ശേഷം സ്വന്തം കുടുംബത്തിലേക്ക് തിരിച്ചെത്തിയിരുന്നു .
ദുരന്തം നടന്ന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഒന്നരവയസ്സുളള കളിക്കൂട്ടുകാരി ധനുഷ്‌കയുടെ മൃതദേഹം കിലോമീറ്ററുകള്‍ക്കപ്പുറം പുഴയില്‍ നിന്ന് കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകരെ സഹായിച്ച് ജനശ്രദ്ധ നേടിയ നായയാണ് കുവി. കുടുംബാംഗങ്ങളുടെ കൂട്ടമരണത്തിന് ശേഷം ആഹാരം കഴിക്കാതെ വീടിന് പുറകില്‍ ചടഞ്ഞുകൂടി അവശനായിക്കിടന്നിരുന്ന നായയെ ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡിലെ പരിശീലകനും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്‍ ഏറ്റെടുത്തു വളര്‍ത്തി പരിശീലനം കൊടുത്തു
ധനുഷ്‌കയുടെ മുത്തശ്ശി പളനിയമ്മയുടെ ആഗ്രഹ പ്രകാരമാണ് കുവിയെ കേരളാ പോലീസ് തിരികെ നല്‍കിയത്. ദുരന്തത്തില്‍ ഒറ്റപ്പെട്ട് മൂന്നാര്‍ ടൗണില്‍ താമസിക്കുന്ന പളനിയമ്മ തനിക്ക് തണലാകാന്‍ കുവിയെ തിരിച്ചു കിട്ടുമോ എന്ന് അന്വേഷിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട സംസ്ഥാന പോലീസ് മേധാവി കുവിയെ തിരികെ ബന്ധുക്കള്‍ക്ക് നല്‍കുവാൻ നിർദേശം നൽകി. പളനിയമ്മ താമസിക്കുന്ന വീട്ടില്‍ പോലീസ് കുവിയെ എത്തിച്ചു നല്‍ക്കുകയായിരുന്നു .
Also Read കളിക്കൂട്ടുകാരിയുടെ ശവശരീരം കണ്ടതും ‘കുവി’ തളർന്നു വീണു !
Also Read മലയോരത്തു വീണ കർഷകരക്തം അത്ര പെട്ടെന്നു ഒഴുകി പോകില്ല
Also Read മൂന്നാർ രാജമല മണ്ണിടിച്ചിൽ മരണം 14 ആയി; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത്…
Also Read ”ഇവിടെ നാലു ഡാമാണ് പൊട്ടാൻ പോകുന്നത്! ” ഓർക്കുന്നില്ലേ ആ പേടിപ്പിക്കൽ പ്രസംഗം.
Also Read ഇനി ഒരിക്കലും തന്നെ കാണാൻ അമ്മ വരില്ലെന്ന സത്യം തിരിച്ചറിയാതെ അമ്മയുടെ ഫോട്ടോയിൽ ചിരിച്ചുകൊണ്ട്…
Also Read മെറിൻ ജോയി (27 )ക്ക് അമേരിക്കൻ മണ്ണിൽ ഇനി അന്ത്യവിശ്രമം.
Also Read പൊന്നുമോളും മാതാപിതാക്കളും അരികിലില്ലാതെ മെറിന്റെ വിടവാങ്ങൽ
Also Read ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മെറിൻ ജോയിക്ക് നാളെ അമേരിക്കൻ മണ്ണിൽ അന്ത്യ…
Also Read വിമാനത്താവളത്തിലെ തീവെട്ടിക്കൊള്ളയ്ക്ക് അറുതി. ഇനി ചായക്ക് 15 രൂപ, കാപ്പിക്ക് 20, ചെറുകടികൾ 15.
v














































