Home Blog Page 27

ട്വന്റി20യെ പരാജയപ്പെടുത്താൻ കിഴക്കമ്പലത്ത് വൈരം മറന്നു രാഷ്ട്രീയപാർട്ടികൾ ഒന്നിക്കുന്നു

0
ട്വന്റി20യെ പരാജയപ്പെടുത്താൻ കിഴക്കമ്പലത്ത് വൈരം മറന്നു രാഷ്ട്രീയപാർട്ടികൾ ഒന്നിക്കുന്നു

കിഴക്കമ്പലം ട്വന്റി20 ജനകീയ കൂട്ടായ്‌മ സമീപ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നു. മഴുവന്നൂർ ഐക്കരനാട് പഞ്ചായത്തുകളിൽ മുഴുവന്‍ സീറ്റുകളിലും മല്‍സരിക്കുമെന്ന് ട്വന്‍റി 20 പ്രഖ്യാപിച്ചു കഴിഞ്ഞു. ട്വന്റി ട്വന്റി നടത്തിയ സര്‍വേയില്‍ ഇരുപഞ്ചായത്തിലെയും 95 ശതമാനത്തിലധികം ആളുകള്‍ ട്വന്‍റി20യുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബ് പറഞ്ഞു. ട്വന്‍റി 20യ്ക്ക് വോട്ട് അഭ്യര്‍ഥിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ രണ്ടു പഞ്ചായത്തുകളിലും പതിച്ചിട്ടുണ്ട്. കിഴക്കമ്പലം പഞ്ചായത്തില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങിക്കഴിഞ്ഞു.

ഇപ്പോൾ ഐക്കരനാട്ടിൽ എല്‍.ഡി.എഫും മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിൽ യു.ഡി.എഫുമാണ് ഭരിക്കുന്നത്. രണ്ടിടത്തും മുഴുവന്‍ വാര്‍ഡുകളിലും ഇത്തവണ ട്വന്‍റി 20 സ്ഥാനാര്‍ഥികളെ നിര്‍ത്തും. കഴിഞ്ഞ തവണ കിഴക്കമ്പലം പഞ്ചായത്തിൽ ആകെയുള്ള പത്തൊമ്പത് വാര്‍ഡില്‍ പതിനേഴിലും ജയിച്ചത് ട്വന്‍റി 20 ആണ് .

വെങ്ങോല, കുന്നത്തുനാട് പഞ്ചായത്തുകളിലും മല്‍സരിക്കാൻ ഉദ്ദേശ്യമുണ്ടെന്നു ട്വന്റി ട്വന്റി ഭാരവാഹികൾ പറഞ്ഞു. ഈ കാര്യത്തിൽ ഉടന്‍ തീരുമാനം ഉണ്ടാകും. തിരഞ്ഞെടുത്ത വാര്‍ഡുകളില്‍ മല്‍സരിക്കാനാണ് ആലോചന. കുന്നത്തുനാട്ടില്‍ ട്വൻറി20യുടെ ചിന്നമായ മാങ്ങയെ പരിചയപ്പെടുത്തി പോസ്​റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ട്.

അതേസമയം ട്വന്റിട്വന്റിയെ നേരിടാൻ പതിനെട്ടടവും പുറത്തിറക്കി മൂന്നുമുന്നണികളും രംഗത്തുണ്ട് .
ഒറ്റയ്ക്കുനിന്നാൽ കെട്ടിവയ്ക്കുന്ന കാശുപോലും കിട്ടില്ലെന്ന സാഹചര്യം മനസിലാക്കി പരസ്പരം കൈകോർത്തു മത്സരിക്കാനാണ് മൂന്ന് മുന്നണികളുടെയും നീക്കം. ബി ജെപിയുമായി പരസ്യബന്ധം സ്ഥാപിക്കില്ലെങ്കിലും രഹസ്യധാരണയിൽ പോകാനാണ് സി പി എമ്മും കോൺഗ്രസും ആലോചിക്കുന്നത് . ഇക്കാര്യത്തിൽ ബി ജെ പിക്കും എതിർപ്പില്ലെന്നാണ് കേൾക്കുന്നത്. ഇത്തവണയും കൂടി പരാജയപ്പെട്ടാൽ ഇനി ഒരിക്കലും ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാവില്ല എന്ന തിരിച്ചറിവാണ് ആദർശവും പ്രത്യയശാസ്ത്രവും ദൂരെ എറിഞ്ഞു ഒന്നിക്കാൻ രാഷ്ട്രീയപാർട്ടികളെ പ്രേരിപ്പിക്കുന്നത്. ഇതോടെ കോൺഗ്രസിന്റെയും സി പി എമ്മിന്റെയും പരിതാപകരമായ അവസ്ഥയാണ് കിഴക്കമ്പലത്ത് കാണാൻ പോകുന്നത് എന്ന് ട്വന്റി20 പരിഹസിക്കുന്നു .

ട്വന്റി20 ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നടപ്പാക്കിയിട്ടിലെന്നാണ് എൽഡിഎഫും യുഡിഎഫും ആരോപിക്കുന്നത്. അതുകൊണ്ട് ഇത്തവണ കിഴക്കമ്പലത്ത് ട്വന്റി20 തകർന്നടിയണമെന്നും ഇവർ ആളുകളോട് പറയുന്നു. സി പി എം ലഘുലേഖ വിതരണവും ഭവനസന്ദര്‍ശനവും തുടങ്ങി. കോൺഗ്രസും ട്വന്‍റി20ക്കെതിരെ വ്യാപക പ്രചാരണം തുടങ്ങിക്കഴിഞ്ഞു .

തങ്ങൾ ഇപ്പോൾ തന്നെ ജയിച്ചു എന്നതിന്റെ സൂചനയാണ് ട്വന്‍റി 20 യെ തോൽപ്പിക്കാൻ ബദ്ധശത്രുക്കളായ സി പി എമ്മും കോൺഗ്രസും ഒന്നിച്ചു നില്ക്കാൻ ആലോചിക്കുന്നതെന്നു ട്വന്‍റി 20 നേതാവ് സാബു ജേക്കബ് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ ഇവിടെ ജയിക്കാൻ കഴിയുമെന്നാണ് വിശ്വാസം. ഇതു പോലുള്ള ജനകീയ കൂട്ടായ്മകൾ കേരളത്തിൽ എല്ലായിടത്തും ഉയർന്നുവരണമെന്നും സാബു പറഞ്ഞു.

പൊതുജനത്തിന്റെ പണം രാഷ്ട്രീയക്കാരുടെ കീശയിലേക്കു പോകാതെ പൊതുജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കപ്പെടണമെങ്കിൽ രാഷ്ട്രീയ നീരാളികളെ അകറ്റി നിറുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് കിഴക്കമ്പലം ട്വന്‍റി20 കൂട്ടായ്‍മ നമ്മെ പഠിപ്പിക്കുന്ന പാഠം. ഇത് മറ്റു ജില്ലകളിലേക്കും വ്യാപിച്ചാൽ രാഷ്ട്രീയക്കാർ ജനങ്ങളുടെ മുൻപിൽ കൈകൂപ്പി നിൽക്കുമെന്നും പൊതുസമൂഹം വിശ്വസിക്കുന്നു . പല സ്ഥലത്തും ജനങ്ങൾ സംഘടിക്കാൻ തുടങ്ങിയിട്ടുണ്ട്.

Read Also ഇതൊക്കെ കണ്ടതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങൾ രാഷ്ടീയക്കാരെ എടുത്ത് പൊട്ടക്കിണറ്റിൽ എറിഞ്ഞത്

Read Also ” വീട് ചോർന്നൊലിച്ചിട്ടു ടാർപായ വലിച്ചുകെട്ടിയാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്

Read Also അനിയന്‍ സിഐ ; ചേട്ടൻ എഎസ്‌ഐ. ചെങ്ങമനാട് പൊലീസ് സ്‌റ്റേഷന്‍ ഇനി സഹോദരന്മാർ നിയന്ത്രിക്കും.

Read Also ദീപിക പത്രം ജോസ് കെ. മാണിയെ അവഗണിച്ചു ജോസഫിനെ പിന്തുണയ്ക്കുന്നതായി പരാതി

Read Also എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി. അത് മാത്രമാണ് മോക്ഷമാര്‍ഗം. അതാണോ വസ്തുത ?

Read Also നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ

Read Also ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം

Read Also ”ഈ മാർക്സിസ്റ്റ് വനിതകളുണ്ടല്ലോ അവർക്കൊരു പ്രത്യേക ഒരിതാ”

Read Also ”എന്റെ മോനാണച്ചോ ഇതെല്ലാം നിർമ്മിച്ചത് ” നാലാം ക്ലാസ്സുകാരനെ ചേർത്തു നിര്‍ത്തി ആ പിതാവ്..

Read Also ”ഒരുനാൾ സാബു തൂപ്പുകാരനിൽ നിന്ന് അധ്യാപകനിലേക്ക് ഉയരുമ്പോൾ ഈ സങ്കടമെല്ലാം

Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”

Read Also രുചിയേറും പൊപൗലു ചിപ്‌സ് ഉണ്ടാക്കാൻ നേന്ത്രനേക്കാൾ കേമൻ

Read Also ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുളസിച്ചെടി ഏഴിക്കരയിൽ.

Read Also വിഭവങ്ങളുടെ ധാരാളിത്തം കൊണ്ട് അനുഗ്രഹീതമായ നാടാണ് കേരളം . 

ദീപിക പത്രം ജോസ് കെ. മാണിയെ അവഗണിച്ചു ജോസഫിനെ പിന്തുണയ്ക്കുന്നതായി പരാതി

0
ദീപിക പത്രം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ അവഗണിക്കുന്നതായി പരാതി.

കോട്ടയം : ദീപിക പത്രം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ അവഗണിക്കുന്നതായി അണികൾക്ക് പരാതി. അതേസമയം പി ജെ ജോസഫ് വിഭാഗത്തെ ദീപിക വഴിവിട്ട് പിന്തുണയ്ക്കുന്നുവന്നും ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നു. പ്രധാനമായും കേരള കോൺഗ്രസ് മാണി വിഭാഗം ആളുകൾ അംഗങ്ങളായുള്ള ”അക്ഷരനഗരി” എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ജോസ് കെ മാണി വിഭാഗക്കാർ തങ്ങളുടെ രോഷവും പ്രതിഷേധവും പ്രകടിപ്പിച്ചത്. ”കേരളാ കോൺഗ്രസ് (എം ) ന് എതിരെ നിലവാരം ഇല്ലാത്ത വാർത്തകൾ ഇപ്പോൾ സ്ഥിരം വരുന്നുണ്ട്. നേതൃത്വം ഉടനെ ദീപിക മാനേജ്മെന്റുമായി ബന്ധപ്പെടണം ” സ്റ്റീഫൻ മാത്യു മുന്നറിയിപ്പ് നൽകുന്നു.

മെബിൻ ദാനിയേൽ എന്നൊരാൾ ഈ ഗ്രൂപ്പിൽ ഇട്ട പോസ്റ്റ് ഇങ്ങനെ: “മേലിൽ മൂഞ്ചിയ വാർത്തയുമായി പി ജെ ജോസഫിനെ താങ്ങിക്കൊണ്ട്, യഥാർത്ഥ കേരള കോൺഗ്രസ് (എം ) നെതിരെ വന്നാൽ, ദീപിക പത്രം ബഹിഷ്കരിക്കുന്ന കാര്യം കേരള കോൺഗ്രസ് പ്രവർത്തകർ ഗൗരവമായി ചിന്തിക്കണം”

വിനൊ കെപി ബിനോ ഇങ്ങനെ എഴുതി: ” കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ദീപികയുടെ ഇരട്ടത്താപ്പ് നിർത്തിയില്ലെങ്കിൽ സർക്കുലേഷനിൽ കാര്യമായ കുറവുണ്ടാകും. മലബാറിലെ വായനക്കാരിൽ നസ്രാണികളും കേരളകോൺഗ്രസുകാരും ആണെന്ന കാര്യം മറക്കണ്ട. കെഎം മാണിയുടെ പ്രസ്ഥാനത്തെ അവഗണിച്ചുകൊണ്ട് ഇടിച്ച് താഴ്ത്തിക്കൊണ്ട്, സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്ന നിങ്ങളുടെ നടപടി അപലപനീയമാണ്. വർഷങ്ങളായി ദീപിക വരുത്തുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം വീണ്ടുവിചാരത്തിനു ഉള്ള അവസരം ഉണ്ടാക്കരുത് . എഡിറ്റോറിയൽ ബോർഡ് പ്രത്യേകം ശ്രദ്ധിക്കുക.”

”പൊക്കിക്കൊണ്ട് നടക്കാൻ അറിയാമെങ്കിൽ എടുത്തു താഴെ ഇടാനും അറിയാം” എന്നാണ് മാണിക്കാരൻ കർഷകൻ എന്നപേരിൽ മറ്റൊരാൾ ഗ്രൂപ്പിൽ കുറിച്ചത്. ഏകപക്ഷീയ വാർത്തകൾ മാത്രം ആണ് നിലവാരം പുലർത്തിയിരുന്ന ദീപികയിൽ ഇപ്പോൾ വരുന്നത് എന്നാണ് അജീഷ് ജോസഫിന്റെ ആക്ഷേപം .

ഉള്ള വരിക്കാരും കൂടി പത്രം നിർത്താനുള്ള പണി ഒപ്പിക്കുന്നുണ്ട് ദീപിക എന്നാണ് അഡ്വ. ലാൽജി ജോർജ്ജിന്റെ കമന്റ് . ദീപികയുടെ എഡിറ്റർ പുറപ്പുഴക്കാരനാണോ എന്നാണ് അജയ് ചോദിക്കുന്നത്.

”ദീപികയും ചോര കുടിക്കാൻ കാത്തിരിക്കുന്ന കുറുക്കൻമാരുടെ കൂട്ടത്തിലാണോ? ആരെങ്ങനെ തമ്മിൽ തല്ലിയാലും ആത്യന്തികമായി നഷ്ടം ഉണ്ടാകാൻ പോകുന്നത് ആർക്കാണെന്ന് മനസിലാക്കാൻ ശേഷി ഉണ്ടായിരുന്നേൽ പത്രത്തിന് ഈ ഗതി വരില്ലായിരുന്നു. അവശേഷിക്കുന്നതിൽ കുറച്ചെങ്കിലും ശക്തിയുണ്ടായിരുന്ന ഒരു പ്രസ്ഥാനത്തെ തമ്മിൽ തല്ലിച്ചു ഇല്ലാതാക്കിയാലേ സമാധാനം കിട്ടുകയുള്ളോ?” ഷൈജു കണ്ടങ്കേരി ചോദിക്കുന്നു .

47,000 ലേറെ അംഗങ്ങളുള്ള ഗ്രൂപ്പാണ് അക്ഷരനഗരി City of Letters

Read Also ഫാറ്റി ലിവറിനു മരുന്നുകൾ ഇല്ലാതെ പരിഹാരം ഉണ്ട്

Read Also നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ

Read Also ഇല്ലാത്ത നിയമത്തിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ട് 

Read Also തൈറോയ്‌ഡ്‌ ഹോർമോൺ: 35 സംശയങ്ങളും ഉത്തരങ്ങളും

Read Also ഒരു ദേവാലയത്തിൽ കണ്ണീരിന്റെ പണം

Read Also എങ്ങനെ സ്നേഹിക്കാതിരിക്കും ഈ അച്ചനെ ?

Read Also ചില വീടുകൾ ബ്യൂട്ടി പാർലറുകളാണ് !

Read Also പെണ്ണുങ്ങൾക്ക് ഷേക് ഹാൻഡ് കൊടുത്താൽ മേഡേൺ ബ്രെഡിന് ഷേക്ക് ഹാൻഡ് കൊടുക്കുന്നതുപോലെയാ !

Read Also ”കരിമരുന്നരച്ചമ്മിക്കുഴ പോലെ കറുകറുത്തൊരു കുഞ്ഞാഞ്ഞ ”

Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

Read Also രണ്ടു വഴിയിലൂടെ ഭർത്താവിനെ വരച്ചവരയിൽ നിറുത്താനുള്ള കൃപ പെണ്ണുങ്ങൾക്ക് ദൈവം കൊടുത്തിട്ടുണ്ട്

എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി. അത് മാത്രമാണ് മോക്ഷമാര്‍ഗം. അതാണോ വസ്തുത ?

0

ഓർമ്മയുണ്ടോ ആ സംഭവം? 2017 ജൂണിൽ മാധ്യമങ്ങളിൽ ചർച്ചയായ ഒരു വാർത്തയും വൈറലായ ഒരു വിഡിയോയും ? വാർത്ത ഇങ്ങനെയായിരുന്നു : കണ്ണൂർ ബിഷപ്പ് ഹൗസിൽ പായ വിരിച്ചു മുസ്ലിം ആചാരപ്രകാരം നിസ്കരിച്ചു കത്തോലിക്ക ബിഷപ്പ് മാനവസ്നേഹത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ചു.

ബിഷപ്പ് ഹൗസിൽ നിസ്കാര പായ വിരിച്ചു ബാങ്ക് വിളി നടത്തുകയും നിസ്കരിക്കുകയും ചെയ്യുന്ന ബിഷപ്പിന്റെ ദൃശ്യങ്ങളും വിഡിയോയും അന്ന് സോഷ്യൽ മീഡിയയിലും ടിവിയിലും വന്നിരുന്നു. ബിഷപ്പ് ഹൗസിൽ വിളിച്ചു കൂട്ടിയ ഇഫ്താർ പാർട്ടിയിലും നിസ്കാര പ്രാർഥനയിലും ബിഷപ് ഡോ. അലക്സ് വടക്കുംതലയും ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയും ബി.ജെ.പി നേതാവ് കെ. രതീശും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തിരുന്നു. മതവും ജാതിയും മറന്നുള്ള മാനവിക സ്നേഹത്തിന്റെ മഹത്തായ സന്ദേശമായി ഈ പ്രവൃത്തിയെ അന്ന് മാധ്യമങ്ങൾ പ്രശംസിക്കുകയും ചെയ്തിരുന്നു .

അതേസമയം മെത്രാൻ ഒന്നാം പ്രമാണം ലംഘിച്ചു എന്നായിരുന്നു ഇതിനെ എതിർത്ത ക്രൈസ്തവ വിശ്വാസികളിൽ ഒരു വിഭാഗത്തിന്റെ ആക്ഷേപം. ചില ക്രിസ്തീയ മാധ്യമങ്ങളും വിമർശനവുമായി രംഗത്തുവന്നിരുന്നു .

“നിന്റെ ദൈവമായ കർത്താവ് ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്” എന്ന ക്രിസ്തീയ ദൈവവിശ്വാസത്തിന്റെ പരസ്യമായ ലംഘനമാണ് ഇതെന്ന് പറഞ്ഞു പാരമ്പര്യത്തിൽ മുറുകെപ്പിടിക്കുന്ന ക്രൈസ്തവർ അന്ന് ബിഷപ്പിനെ കുറ്റപ്പെടുത്തി. ചില സോഷ്യമീഡിയ ഗ്രൂപ്പുകളും ബിഷപ്പിനെതിരെ കടുത്ത വിമർശനവുമായി മുൻപോട്ട് വന്നു.

സഭയുടെ അധ്യക്ഷന്മാർ ഇങ്ങനെ ഒന്നാം പ്രമാണം ലംഘിക്കുമ്പോൾ വിശ്വാസികള്‍ക്ക് ഇത്തരം പാപങ്ങൾ ലഘുവായി തോന്നാം എന്നാണ് സഭയുടെ ആചാരാനുഷ്ടാനങ്ങളിൽ മുറുകെപ്പിടിച്ചവർ ചൂണ്ടിക്കാട്ടിയത്. ഇതുകണ്ട് ചിലരൊക്കെ ഇത്തരം പ്രവർത്തികളെ അനുകരിക്കാൻ ശ്രമിച്ചേക്കാം എന്നും ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്നും സഭയുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അഭിപ്രായങ്ങൾ വന്നു .

”മാമ്മോദീസാ എന്ന കൂദാശയിലൂടെ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവർ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ മാരകമായ പാപമാണെന്ന് വിശ്വാസികള്‍ തിരിച്ചറിയണം . അപ്പസ്തോലൻമാരുടെ പിൻഗാമിയായ ഒരു ബിഷപ്പ് ഇപ്രകാരം ചെയ്യുന്നത് മാരകമായ പാപമാണ്.” ചിലർ ചൂണ്ടിക്കാട്ടി .

”നാം മറ്റു മതങ്ങളിലുള്ള നമ്മുടെ സഹോദരങ്ങളെ ബഹുമാനിക്കുകയും അവരെ സ്നേഹിക്കുകയും വേണം. പക്ഷെ അവരോടുള്ള സ്നേഹവും സൗഹൃദവും പങ്കു വയ്‌ക്കേണ്ടത് അവർ ആരാധിക്കുന്ന ദൈവിക സങ്കൽപങ്ങളെ ആരാധിച്ചുകൊണ്ടല്ല. ഒന്നാം പ്രമാണം ഏകദൈവത്തെയല്ലാതെ മറ്റു ദൈവങ്ങളില്‍ വിശ്വസിക്കുകയോ ആരാധിക്കുകയോ ചെയ്യരുത് എന്ന്‍ ആവശ്യപ്പെടുന്നു.” പ്രവാചകശബ്ദം എന്ന ഓൺലൈൻ പത്രം ബിഷപ്പിന്റെ പ്രവൃത്തിയെ നിശിതമായി കുറ്റപ്പെടുത്തിക്കൊണ്ട് എഴുതിയത് ഇങ്ങനെയാണ് .

അതേസമയം ബിഷപ്പിന്റെ പ്രവൃത്തിയെ അനുകൂലിച്ചും അഭിനന്ദിച്ചും ഒരുവിഭാഗം വിശ്വാസികൾ രംഗത്തുവന്നു. അനുകൂലിച്ചവരിൽ ഒരാൾ കുറിച്ചത് ഇങ്ങനെ :

”മുസ്ലിംകൾ ഉച്ചരിക്കുന്ന അല്ലാഹു അക്ബർ എന്നതിന് ദൈവം പരിശുദ്ധനാകുന്നു വലിയവനാകുന്നു എന്ന അർത്ഥമാണ്. നമ്മുടെ ആരാധനയും പരിശുദ്ധനായ ദൈവത്തെ തന്നെ. അപ്പോൾ വിശ്വാസമനുസരിച്ച് ഏക ദൈവത്തെ ആരാധിക്കുന്നവർ നമ്മൾ മാത്രമാണോ ? സൃഷ്ടാവിനെ ആരാധിക്കുന്നത് ശരിയാണെന്ന് വിശ്വസിക്കുന്നവർ ഇത്തരം കാര്യങ്ങളെ വിദ്വേഷത്തോടെ സമീപിക്കരുത് .”

ഒമറ്റൊരാൾ ഇങ്ങനെ എഴുതി : ”ഒരു വീട്ടിലെ അംഗങ്ങൾ വെവ്വേറെ നിറത്തിലുള്ള വസ്ത്രം ധരിച്ചാൽ, നീ വെള്ള ഇട്ടവൻ നീ പച്ച ഇട്ടവൻ അവൻ മഞ്ഞ ഇട്ടവൻ എന്നു പറഞ്ഞു മാറ്റി നിർത്തുമോ ആരെങ്കിലും ? അതു പോലെ ഭൂമി എന്ന വീട്ടിലെ വെവ്വേറെ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞവരായി മാത്രം വിവിധ മതവിശ്വാസികളെ കണ്ടാൽ മതി . മതം അല്ല മനുഷ്യൻ ആണ് വലുത്.”

” ഹിന്ദുവും ക്രിസ്‌ത്യാനിയും മുസൽമാനും ഒരുമിച്ചിരുന്നു ഭക്ഷിക്കുമ്പോൾ ഒരാളും കുറ്റം പറയില്ല . ഒന്നിച്ചിരുന്നു പ്രാർത്ഥിച്ചാൽ കുഴപ്പം . ബിഷപ്പ് പ്രാർഥിച്ചത് എന്താണെന്നു ആർക്കും അറിയില്ലല്ലോ? മുസ്ലിങ്ങൾ ചെയ്തതുപോലെ ബിഷപ്പും കമിഴ്ന്നു കിടന്നതുകൊണ്ടാണ് ചിലർക്ക് കുരു പൊട്ടിയത് . ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയതല്ലേ? ” വേറൊരാൾ കുറിച്ചത് ഇങ്ങനെ .

പ്രശസ്ത ധ്യാനഗുരുവും കപ്പൂച്ചിൻ സഭ വൈദികനുമായ ഫാ ബോബി ജോസ് കട്ടിക്കാട്ട് ഒരിക്കൽ മാതൃഭൂമിക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുകയുണ്ടായി :

” എല്ലാവരും പറയുന്നു എന്റെ മതമാണ് ശരി. അത് മാത്രമാണ് മോക്ഷമാര്‍ഗം. പൂജകള്‍, കാര്യസാധ്യ പ്രാര്‍ഥനകള്‍, വഴിപാടുകള്‍, കവിയുന്ന കാണിക്കവഞ്ചികള്‍, വീടുകളേക്കാള്‍ എണ്ണം കൂടുന്ന ദേവാലയങ്ങള്‍…

ഞാന്‍ എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്. നമ്മള്‍ ഒരു ചായക്കടയിലോ തട്ടുകടയിലോ ഇരിക്കുമ്പോള്‍ നമുക്ക് മതമോ ജാതിയോ ഒന്നുമില്ല. എല്ലാവരും ഒന്നിച്ച് ചായകുടിക്കുന്നു, സംസാരിക്കുന്നു, പിരിയുന്നു. എന്നാല്‍, ദേവാലയങ്ങളിലേക്ക് പ്രവേശിക്കുന്നതോടെ നാം വേറെ വേറെയാവുന്നു. വ്യത്യസ്ത മതം, വ്യത്യസ്ത വിശ്വാസം, വ്യത്യസ്ത പ്രാര്‍ഥനകള്‍. ഇത് മാറി എല്ലാ മതക്കാരും ചായക്കടയിലേതുപോലെ ഒന്നിച്ചിരുന്ന് പ്രാര്‍ഥിക്കുന്ന ഒരിടം എന്റെ സ്വപ്നമാണ്. എന്തുകൊണ്ട് നമുക്ക് ഒന്നിച്ചിരുന്ന് പ്രാര്‍ഥിച്ചുകൂടാ? ഒരു മേല്‍ക്കൂരയ്ക്കുകീഴെ ചേര്‍ന്നിരുന്ന് ദൈവവുമായി ഭാഷണം ചെയ്തുകൂടാ? അത്തരത്തിലുള്ള ഒരു മതവും ആ അവസ്ഥയിലേക്കെത്തിയ ഒരു മനുഷ്യനുമാണ് എന്റെ സങ്കല്പത്തിലുള്ളത്.”

Read Also നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ

Read Also 2638 ചതുരശ്രയടിയിൽ പതിനെട്ടര ലക്ഷം രൂപ മുടക്കി കവുങ്ങുകൊണ്ട് ഒരു വീട്!

Read Also കരുണയുള്ളവർ കഴിവുള്ളത് നൽകി കൈത്താങ്ങാകുക

Read Also ഇല്ലാത്ത നിയമത്തിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ആ പാവം ആറുമാസം ജയിലിൽ കിടന്നു

Read Also മിന്നും മിന്നാ മിന്നി മിന്നി മിന്നി പൊന്നുംമുത്തായി

Read Also ഈ വിജയത്തിന് പത്തരമാറ്റ് തിളക്കം:

Read Also ”മുൻപ് കൊടുത്ത നിരവധി പരാതികളിൽ ഒന്നും സംഭവിച്ചില്ല

Read Also ഊരിപ്പിടിച്ച മൈക്കുകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയിലൂടെ ഇരട്ടച്ചങ്കോടെ നടന്നുനീങ്ങുന്ന മുഖ്യനെ കാണാന്‍

Read Also ”ഇവിടെ നാലു ഡാമാണ് പൊട്ടാൻ പോകുന്നത്! ”

ഒരു ദേവാലയത്തിൽ കണ്ണീരിന്റെ പണം കൊണ്ട് ആകാശത്തു പൂത്തിരി കത്തിക്കുമ്പോൾ അതിന്റെ ചാരം വന്നു വീഴുന്നത് ഈ പെങ്കൊച്ചിന്റെ വീടിന്റെ മുകളിലേക്കാണ്

0
ഈ മെത്രാന്റെ പ്രസംഗം തീർച്ചയായും നിങ്ങൾ ഒന്ന് കേൾക്കണം

”ഒരു ദേവാലയത്തിൽ കണ്ണീരിന്റെ പണം കൊണ്ട് ആകാശത്തു പൂത്തിരി കത്തിക്കുമ്പോൾ അതിന്റെ ചാരം വന്നു വീഴുന്നത് ഈ പെങ്കൊച്ചിന്റെ വീടിന്റെ മുകളിലേക്കാണ് . ”

ഈ മെത്രാന്റെ പ്രസംഗം തീർച്ചയായും ഒന്ന് കേൾക്കണം. നമ്മുടെ കണ്ണ് നനയിക്കുന്ന ആ സംഭവം തിരുമേനി വിവരിക്കുന്നത് ഇങ്ങനെ.

കുറെ നാളുകൾക്ക് മുൻപ് ഒരു ദിവസം ഒരു സ്ത്രീ തൂത്തൂട്ടി ചാപ്പലിലേക്ക് വന്നിട്ട് എന്റെ മുറിയിലേക്ക് വിഷമിച്ചു കയറിവന്നു . അവർ വളരെ വിഷമത്തോടെ പറഞ്ഞു :

”എന്റെ മകൾ നഴ്‌സിങ് കഴിഞ്ഞിട്ട് വീട്ടിൽ നിൽക്കയാണ് . ഒന്നൊന്നര വർഷമായി ജോലിയില്ലാതെ നിൽക്കുന്നു . സർട്ടിഫിക്കറ്റ് മുഴുവൻ പഠിച്ച സ്ഥാപനത്തിൽ ഇരിക്കയാണ് . ഒരു അറുപതിനായിരം രൂപ കൊടുത്താലേ സർട്ടിഫിക്കറ്റ് തിരിച്ചുകിട്ടുകയുള്ളൂ . പൈസ കൊടുക്കാൻ എനിക്ക് മാർഗമില്ല . ഭർത്താവ് രോഗിയായി വീട്ടിൽ കിടക്കുകയാണ് . ”

എനിക്ക് തോന്നി ഇവരെ ആരോ ഇതെല്ലാം പറഞ്ഞു പഠിപ്പിച്ചു വിട്ടതാണെന്ന് . പ്രത്യേകിച്ചൊരു വികാരവും എനിക്ക് തോന്നിയില്ല. ഞാൻ അവരുടെ അഡ്രസ് വാങ്ങിവച്ചിട്ട് പറഞ്ഞു വിട്ടു .

അതിനുശേഷം മണർകാട് ഭാഗത്തുള്ള ഒരാളെ ഞാൻ ഈ സ്ത്രീയുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഇ സ്ത്രീ പറഞ്ഞതെല്ലാം സത്യമാണോ എന്നന്വേഷിക്കാനാണ് പറഞ്ഞുവിട്ടത് .

ആ വീട്ടിലേക്കു കയറിച്ചെന്ന മനുഷ്യൻ എനിക്ക് ഫോൺ ചെയ്തിട്ട് പറഞ്ഞു : “അച്ചാ, ആ പെങ്കൊച്ചിന്റെ അത്രയും പ്രായമുള്ള ഒരു പെൺകൊച്ച് എനിക്കുമുണ്ട് . ഞാൻ ഒരു ലോണിന്റെ പലിശ അടയ്ക്കാൻ പോയതാ . ഈ കൊച്ചിനെ കണ്ടപ്പോൾ കയ്യിലുണ്ടായിരുന്ന 5000 രൂപ ഞാൻ അവൾക്കു കൊടുത്തു. ആ പെങ്കൊച്ചിന്റെ ചുരിദാർ വരെ കീറിയതാണച്ചോ .”

എന്നിട്ട് ആദ്ദേഹം എന്നോട് തുടർന്നു പറഞ്ഞു : ” എന്റെ മകൾ കഴിഞ്ഞദിവസം ഒരു പതിനായിരം രൂപ വാങ്ങിച്ചോണ്ട് പോയതാണ് . തിരിച്ചുവന്നപ്പോൾ മിച്ചം വല്ലതും ഉണ്ടോടീന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു . ഇല്ല, 2000 രൂപകൂടി ബ്യുട്ടി പാർലറിൽ കൊടുക്കാനുണ്ടെന്ന് . ചുരുണ്ടിരുന്ന മുടി നേരെയാക്കിയതിന്. എന്നിട്ട് ഒരുവക പേക്കോലമായിട്ട് കേറി വന്നു വീട്ടിലേക്ക്. ആളിന്റെ ഷേപ്പ് പോലും മാറിപ്പോയി. അപ്പോഴാണ് ഇവിടെ ഡ്രെസ് പോലും ഇടാനില്ലാതെ പെണ്ണ് നില്കുന്നത് . അപ്പൻ രോഗിയായി മുറിയിൽ കിടക്കുന്നു.”

ഞാൻ അപ്പോൾ തന്നെ അയാളെ വിളിച്ചുവരുത്തിയിട്ട് അയാളുടെ കൂടെ ആ വീട്ടിലേക്ക് ചെന്നു . ഞാൻ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച വളരെ ദയനീയമായിരുന്നു . ആ കാഴ്ച ഈ തിരുമേനിയുടെ വാക്കുകളിൽ തന്നെ കേൾക്കുക . വീഡിയോ കാണുക.

Read Also സഹിക്കെട്ട പ്രജകൾ തിരിച്ചടിക്കുന്ന ഒരു നാൾ വരും!

Read Also ഒരു ജീവനക്കാരന്റെ റോളിൽ മംഗളത്തിൽ കയറിപ്പറ്റി ഇത്തിൾകണ്ണി

Read Also ഇലഞ്ഞിപ്പൂമണമൊഴുകി വരും..

Read Also 53.5 കി​ലോ തൂ​ക്കമുള്ള ഭീ​മ​ൻ ച​ക്കയുമായി നാരായണൻ

Read Also രക്തസമ്മർദ്ദം കുറയ്ക്കാൻ ഫലപ്രദമായ ഭക്ഷണക്രമം

Read Also നീ അലറി വിളിച്ചപ്പോൾ അവര് വന്നില്ലേൽ കാണായിരുന്നു

Read Also “എനിക്കീ ഇഡിയോം ഇടിയപ്പോം ഒന്നും അറിഞ്ഞൂടാ അച്ചായാ

Read Also വാർക്കപണിക്കിടയിൽ ജയസൂര്യക്കൊരു കോൾ; ‘ഡാ ജയാ .. നിനക്ക് ഫുൾ എ പ്ലസ്സാ!’

Read Also നന്ദനയുടെ ജയത്തിനു പത്തരമാറ്റ് തിളക്കം !

Read Also നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി നഴ്സിനെ ഭർത്താവ് കുത്തിവീഴ്‌ത്തി ശരീരത്തിലൂടെ വാഹനം കയറ്റി

Read Also കേരളത്തിലെ ജനങ്ങൾ കാണണം കിഴക്കമ്പലത്തെ റോഡുകൾ, വീടുകൾ, സൂപ്പർമാർക്കറ്റ് എല്ലാം

Read Also കൈകുമ്പിളിൽ മഞ്ഞപൂക്കളുമായി കോളാമ്പിചെടികൾ. പാല കോട്ടയം റോഡിലെ ഈ കാഴ്ച ചേതോഹരം

Read Also വിമാനത്താവളത്തിലെ തീവെട്ടിക്കൊള്ളയ്ക്ക് അറുതി. ഇനി ചായക്ക് 15 രൂപ, കാപ്പിക്ക് 20, ചെറുകടികൾ 15.

Read Also തൊടുപുഴ വണ്ടമറ്റത്ത് വീടിനോട് ചേര്‍ന്ന്‌ ബേബി നിര്‍മ്മിച്ച നീന്തൽക്കുളം ജനശ്രദ്ധ ആകർഷിക്കുന്നു.

ഇല്ലാത്ത നിയമത്തിൽ ജാമ്യം പോലും നിഷേധിക്കപ്പെട്ട് ആ പാവം ആറുമാസം ജയിലിൽ കിടന്നു

0
ഇല്ലാത്ത നിയമത്തിൽ ജാമ്യം നിഷേധിക്കപ്പെട്ട് ആ പാവം ആറുമാസം ജയിലിൽ കിടന്നു

തലശേരിയിൽ ഒരു പാകിസ്ഥാനിയെ അറസ്റ്റു ചെയ്തു . അവനെ ജയിലിലിടാൻ വേണ്ടി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവിടെ സാധാരണ നിയമം പറഞ്ഞുകൊടുക്കുന്ന ഒരു ഹെഡ്‌കോൺസ്റ്റബിൾ ഉണ്ടായിരുന്നു . അവൻ പറഞ്ഞു സെക്ഷൻ ത്രീ ഇന്ത്യൻ പാസ്പോർട്ട് ആക്റ്റ് 1952 എന്ന് പറഞ്ഞു . അത് വച്ച് കേസ് ചാർജ്ജു ചെയ്തിട്ട് അവൻ ആറുമാസം ജയിലിൽ കിടന്നു. ഇതിനിടയിൽ അവൻ രണ്ടു തവണ ജാമ്യത്തിന് നോക്കി . രണ്ടു തവണയും കിട്ടിയില്ല .

ആറുമാസം കഴിഞ്ഞു കേസ് ഹൈക്കോടതിയിൽ എത്തി. അന്ന് ഞാൻ തലശേരി എ എസ് പിയാണ് . ഞാൻ ഈ കേസ് ഡിഫൻഡ് ചെയ്യാൻ വേണ്ടി എടുത്തു പരിശോധിച്ചപ്പോഴാണ് അറിഞ്ഞത് ഇങ്ങനെ ഒരു പാസ്പോർട്ട് ആക്ടുമില്ല . ഇങ്ങനെ ഒരു കേസും ചാർജ്ജ് ചെയ്യാൻ നിയമവും ഇല്ല എന്ന്. ഇല്ലാത്ത നിയമത്തിൽ, ഇല്ലാത്ത സെക്ഷനിൽ ആ പാവം ആറുമാസം ജയിലിൽ കിടന്നു.

സംഗതി ആകെ പ്രശ്നമായി . ചേറ്റൂർ ശങ്കരൻനായർ സാർ അന്ന് ഡി പി പി ആണ് . (പിന്നീട് ജഡ്‌ജിയായ ആൾ ). ഞാൻ അദ്ദേഹത്തോട് പറഞ്ഞു സാറേ ഇങ്ങനെ ഒരു അബദ്ധം പറ്റി . ഇല്ലാത്ത കേസിൽ ആണ് ഇയാൾ അകത്ത് കിടന്നത് .

അദ്ദേഹം പറഞ്ഞു. ഞാൻ ഒരു ട്രിക്ക് പ്രയോഗിച്ചുനോക്കാം . വിജയിച്ചാൽ വിജയിച്ചു . ഇല്ലെങ്കിൽ ആ ഉദ്യോഗസ്ഥന്മാർ അകത്തു കിടക്കും .

ചേറ്റൂർ പ്രയോഗിച്ച ട്രിക്ക് എന്തായിരുന്നു ? അത് വിജയിച്ചോ ? അലക്‌സാണ്ടർ ജേക്കബ് ഐ പി എസ് തന്റെ ഔദ്യോഗിക ജീവിതത്തിലെ രസകരമായ ഒരു സംഭവം പറയുന്നത് കേൾക്കുക . വീഡിയോ പ്ളേ ചെയ്യുക

Read also ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം

Read also എങ്ങനെ സ്നേഹിക്കാതിരിക്കും ഈ അച്ചനെ ?

Read also ”ജയിലിലെ ചപ്പാത്തി നിർമ്മാണത്തിന് എനിക്ക് വഴികാട്ടിയത് പരിശുദ്ധ പ്രവാചകനാണ് ”:

Read also കുട്ടികളെക്കൊണ്ട് സെക്സ് പറയിപ്പിച്ചു ചിരിപ്പിക്കുന്നവർ

Read also വണ്ടിയുടെ മുൻപിൽ കുതിരകൾ ഇല്ലായിരുന്നു.

Read also ഭർത്താവിന്റെ സ്നേഹം പിടിച്ചുപറ്റാൻ ഭാര്യ പ്രയോഗിച്ച സൂത്രം പാളിപ്പോയ കഥ!

Read also മോളുടെ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് .

Read also കരുണയുള്ളവർ കഴിവുള്ളത് നൽകി കൈത്താങ്ങാകുക

രണ്ടില ജോസ് കെ മാണിക്ക് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

0
രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ഇലക്ഷൻ കമ്മീഷൻ ജോസ് പക്ഷത്തിന് നല്‍കിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പി.ജെ ജോസഫിന്റെ ഹര്‍ജിയിൽ ഒരു മാസത്തേക്കാണ് സ്‌റ്റേ .

പാർട്ടിയുടെ ഭരണഘടന ലംഘിച്ചാണ് ജോസ് പാര്‍ട്ടി രൂപീകരിച്ചതെന്നാണ് സിവില്‍ കോടതിയുടെ കണ്ടെത്തലെന്നും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് നിലനില്‍ക്കില്ലെന്നും പദവിയില്‍ പ്രവര്‍ത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ടന്നും സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കെയുള്ള കമ്മീഷന്റെ തീരുമാനം നിയമവിരുദ്ധമാണന്നും പി.ജെ ജോസഫ് ഹര്‍ജയില്‍ ഉന്നയിച്ചു .

കമ്മീഷനിലെ രണ്ടംഗങ്ങള്‍ ചിഹ്നം അനുവദിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോള്‍ ഒരംഗം എതിര്‍ത്തെന്നും 450 അംഗ സംസ്ഥാന കമ്മിറ്റിയെ 305 ആയി പരിഗണിച്ച കമ്മീഷന്റെ നടപടി തെറ്റാണന്നും ഹര്‍ജിയില്‍പറയുന്നു.

രണ്ടുകൂട്ടരും സമര്‍പ്പിച്ച പട്ടികയില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയ കമ്മീഷന്‍ തന്നെ സംസ്ഥാന കമ്മിറ്റിയുടെ മൊത്തം അംഗ സംഖ്യ കുറച്ച് പരിഗണിച്ചത് ശരിയായ നടപടിയല്ലന്നും കമ്മീഷന് ഇതിന് അധികാരമില്ലന്നും കമ്മീഷന്‍ പരിധി വിട്ടെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചു . തുടർന്നാണ് ഒരുമാസത്തേക്ക് സ്റ്റേ അനുവദിച്ചത് .
സ്റ്റേ കിട്ടിയതോടെ ജോസഫ് വിഭാഗം പ്രവർത്തകർ വിവിധ സ്ഥലങ്ങളിൽ ആഹ്ളാദ പ്രകടനം നടത്തി

നൂറിന്റെ നിറവിൽ നന്മകളുടെ ചിരിതൂകി പാലായിലെ ഭാസ്കരൻ കർത്താ

0
നൂറിന്റെ നിറവിൽ ചിരിതൂകി ഭാസ്കരൻ കർത്താ

പാലാ എന്ന് കേട്ടാൽ ആദ്യം മനസിലെത്തുന്നത് കെ എം മാണിയാണ് . പിന്നെ കത്തോലിക്ക അച്ചായന്മാരും അവരുടെ റബ്ബർ കൃഷിയും . എന്നാൽ പാലായെ ഇന്നത്തെ പാലാപ്പട്ടണം ആക്കിയതിൽ വലിയ പങ്കുവഹിച്ച ഒരു ഹൈന്ദവകുടുംബമുണ്ട് . മീനച്ചിൽ കർത്താക്കൾ. കർത്താക്കൾ എന്ന പേര് കേട്ടാൽ പാലാ അച്ചായന്മാർക്ക് അറിയാം ആ കുടുംബത്തിന്റെ മഹത്വം. എതിർപ്പുകളെ അവഗണിച്ചു പാലാ കത്തീഡ്രൽ പള്ളി പണിയാൻ പാലാരൂപതയ്ക്ക് അനുമതി നൽകിയത് അവരാണ്.

2000 കൊല്ലത്തോളം നാട്ടുരാജ ഭരണം നിലനിന്നിരുന്ന നാടാണ് പാലാ ഉൾകൊള്ളുന്ന മീനച്ചിൽ . മൂന്നു നാട്ടുരാജ്യങ്ങൾ അതിരുകൾ തീർത്തിരുന്ന സ്ഥലമാണ് ഈ ഭൂഭാഗം. വടക്കുംകൂർ-തെക്കുംകൂർ രാജ്യങ്ങളെ വിഭജിച്ച് കൈപ്പുഴ മുതൽ കൊണ്ടൂർ വരെ നീളുന്ന മൺകോട്ട കിടങ്ങൂർ കടന്ന് പുലിയന്നൂർ, ളാലം, എന്നീ പ്രദേശങ്ങളിലൂടെ മേലമ്പാറയിൽ മീനച്ചിലാറിന്റെ വടക്കേക്കരയിൽ അവസാനിച്ചിരുന്നു. ഈ കോട്ടയുടെ വടക്കുഭാഗം വടക്കുംകൂറും തെക്കുഭാഗം തെക്കുംകൂറും ആയിരുന്നു. ചോറ്റിയിൽ നിന്ന് ആരംഭിച്ച് ചെമ്മലമറ്റം, തിടനാട് കടന്ന് കൊണ്ടൂരെത്തി മീനച്ചിലാറ്റിൽ ചേരുന്ന ചിറ്റാറിന് കിഴക്ക് പൂഞ്ഞാർ നാട്ടുരാജ്യമായിരുന്നു. AD 1419 ൽ തെക്കുംകൂറിൽ നിന്ന് പാണ്ഡ്യവംശജനായ മാനവിക്രമവർമ്മൻ വിലയ്ക്ക് വാങ്ങി സ്ഥാപിച്ചതാണ് പൂഞ്ഞാർ രാജ്യം. തലപ്പുലം വരെ തെക്കുംകൂറിന് സ്വാധീനം ഉണ്ടായിരുന്നതായി ചില ചരിത്രകാരന്മാർ പറയുന്നു. കടുത്തുരുത്തി ആസ്ഥാനമായ വടക്കുംകൂറിന് കിഴക്കൻ പ്രദേശങ്ങളുടെ ഭരണത്തിനായി വെള്ളിലാപ്പള്ളിയിലും പിൽക്കാലത്ത് കടനാടും ആസ്ഥാനങ്ങളുണ്ടായിരുന്നു. കടനാട്ടിലെ കോവിലകം ഇന്നും അവശേഷിക്കുന്നു.

പാലാ അങ്ങാടിക്കു ജീവൻ വച്ചത് മീനച്ചിൽ കർത്താക്കളുടെ ഭരണ കാലത്തായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിനോടടുത്ത് കൊടുങ്ങൂർ നിന്ന് മേവടയിൽ വന്നു താമസമാക്കിയ ഞാവക്കാട്ട് കൈമൾമാർക്ക് തെക്കുംകൂർ രാജാവ് മാടമ്പിസ്ഥാനം കൽപ്പിച്ചു നൽകുകയും ക്രമേണ മീനച്ചിൽ കർത്താക്കൾ എന്ന പേരിൽ അവർ പ്രബലന്മാരാകുകയും ചെയ്തു. മീനച്ചിൽ പ്രദേശത്തെ ഒരു കാലത്ത് അടക്കിവാണിരുന്നത് മീനച്ചിൽ കർത്താക്കൾ തന്നെയായിരുന്നു.

കുമ്പാനി എന്ന സ്ഥലത്താണ് മീനച്ചിൽ കർത്താക്കളുടെ ഭരണകേന്ദ്രമായ ഞാവക്കാട്ട് മഠം സ്ഥിതി ചെയ്തിരുന്നത്. 24 കെട്ട് ആയിരുന്ന ഞാവക്കാട്ട് മഠം ഇന്നില്ല. എതിരൻ കതിരവനായിരുന്നു അവസാന രാജാവ്.

കാലാന്തരത്തിൽ ഞാവക്കാട്ട് മഠം മൂന്നായി പിരിഞ്ഞു . കുമ്പാനി മഠം, കിഴക്കേടത്ത് മഠം, കൊച്ചു മഠം.
കുടുംബത്തിലെ ഇപ്പോഴത്തെ കാരണവരായ ഭാസ്‌കരൻ കർത്ത താമസിക്കുന്നതു കൊച്ചുമഠം സമീപത്താണ്.

ഈ മാസം 12 ന് നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് ഭാസ്‌കരൻ കർത്ത. മുഖത്തുനോക്കിയാൽ പ്രായം തോന്നുകയേയില്ല . ഒരു വടി കുത്തി, നിറഞ്ഞ ചിരിയുമായി ഭാസ്കരൻ കർത്താ തലയുയർത്തി നടന്നുപോകുന്നത് കാണുമ്പോൾ നൂറിന്റെ പടിയിലെത്തിയോ ഈ മനുഷ്യൻ എന്ന് ആരും അതിശയിച്ചുപോകും.

ചിട്ടയായ ജീവിതമാണു ഭാസ്കരൻ കർത്തായുടെ ആരോഗ്യത്തിന്റെ രഹസ്യം. എന്നും ആറിന് എഴുന്നേൽക്കും. പിന്നെ പ്രാർത്ഥന . വീടിനു ചുറ്റും കുറേനേരം നടക്കും. രണ്ട്‌ ഇഡ്ഡലിയും ചമ്മന്തിയും രാവിലെ . ഉച്ചയ്ക്ക് ഊണ് . വൈകിട്ട് കഞ്ഞി. ആഹാരത്തിൽ പാലും മോരും വെണ്ണയും നിർബന്ധം. രാത്രി എട്ടരയ്ക്ക് ഉറക്കം. ഇന്നോളം മൽസ്യമോ മാംസമോ തൊട്ടിട്ടില്ല.

1960 മുതൽ 1976 വരെ മുത്തോലി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു . രാഷ്ട്രീയം ഒന്നുമില്ല. ഏകകണ്ഠമായിട്ടായിരുന്നു തിരഞ്ഞെടുപ്പ്.

പാലായിലെ എല്ലാ രൂപതാധ്യക്ഷന്മാരുമായും നല്ല അടുപ്പമാണ് കർത്തയ്ക്ക് . പാല കത്തീഡ്രലിലെ കൊടിമരത്തിനുള്ള തേക്കിൻതടി കർത്തായുടെ പറമ്പിൽ നിന്നു പ്രദക്ഷിണമായാണു കൊണ്ടുപോയത്. തടിയുടെ ഒരറ്റത്തു താനും പിടിച്ചതായി കർത്താ ഓർമിക്കുന്നു.

ദാമോദര സിംഹർ ഭാസ്‌കരൻ കർത്ത എന്നാണ് മുഴുവൻ പേര്. കുടുംബത്തിലെ പുരുഷൻമാരുടെ മാറാപ്പേരാണ് ഈ വിശേഷണം. സ്ത്രീകളുടെ പേരിന് മുമ്പായി ശ്രീദേവി എന്നും ഉണ്ട് . ഭാസ്‌കര കർത്തയുടെ സഹോദരി, 97-കാരിയായ സരസ്വതി തമ്പാട്ടി താമസിക്കുന്ന ചെച്ചേരിൽ മഠം തൊട്ടുപിന്നിലാണ്. 120 വർഷത്തോളം പഴക്കമുള്ള നാലുകെട്ടാണത്.

1921 സെപ്റ്റംബർ 12ന് പരമേശ്വരൻ പോറ്റിയുടെയും സാവിത്രി തമ്പാട്ടിയുടെയും മകനായാണു ഭാസ്കരൻ കർത്താ ജനിച്ചത് . ചിങ്ങത്തിലെ ഉത്രാടം നക്ഷത്രം.

മീനച്ചിൽ എയ്ഡഡ് എൽപി സ്കൂളിലായിരുന്നു കർത്തായുടെ പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്ത് മീനച്ചിൽ കർത്താക്കളുടേതായിരുന്നു ഈ സ്കൂൾ. പിന്നീടു പാലാ രൂപതയ്ക്കു കൈമാറി. മഹാകവികളായ വള്ളത്തോളും ഉള്ളൂരുമൊക്കെ കർത്തായുടെ തറവാട്ടു വീട്ടിലെത്തിയിട്ടുണ്ട്.

കുടുംബത്തിലെ ഏറ്റവും പഴക്കമുള്ള കെട്ടിടം കിഴക്കേടത്ത് മഠമാണ്. കുമ്പാനിയിൽനിന്ന് മുത്തോലി ഭാഗത്തേക്ക് അഞ്ച് കിലോമീറ്റർ മാറി മേവടയെന്ന സ്ഥലത്താണത്.

രാജസ്ഥാനിലെ മേവാഡിൽ നിന്ന് മധുര വഴിയാണു കർത്താക്കന്മാരുടെ കേരളത്തിലേക്കുള്ള വരവ്. ഇവർ ആദ്യമെത്തി താമസിച്ച സ്ഥലമാണു പിന്നീട് മേവടയായതെന്ന് പറയപ്പെടുന്നു .

2018-ൽ രാജസ്ഥാനിലെ ഉദയ്‌പൂർ സിറ്റി പാലസിൽ നടന്ന മഹാറാണ മേവാർ ഫൗണ്ടേഷന്റെ വാർഷിക പരിപാടിക്ക് മീനച്ചിൽ കർത്താക്കൾക്കും ക്ഷണം കിട്ടിയിരുന്നു . വലിയ ചരിത്രമുള്ള മീനച്ചിൽ കർത്താക്കൻമാരുടെ പിൻഗാമികളായി മുന്നൂറോളം ആളുകൾ ലോകത്തിന്റെ പലഭാഗങ്ങളിലായുണ്ട്.

Read Also ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം.

Read Also എങ്ങനെ സ്നേഹിക്കാതിരിക്കും ഈ അച്ചനെ ?

Read Also ജാതികൃഷിയിൽ അത്ഭുതം സൃഷ്ടിച്ച പുന്നത്താനത്ത് വർക്കി 

Read Also മിന്നും മിന്നാ മിന്നി മിന്നി മിന്നി പൊന്നുംമുത്തായി

Read Also സ്വന്തം ജീവൻ നൽകി ‘അപ്പു’ യജമാനന്റെ ജീവൻ രക്ഷിച്ചു.

കരുണയുള്ളവർ കഴിവുള്ളത് നൽകി കൈത്താങ്ങാകുക പൊന്നുവിന്റെ കുടുംബത്തിന്

0
വിധവയുടെ കൊച്ചു കാശും വളരെ വിലപ്പെട്ടതാണ് എന്നോർക്കുക

ചിറ്റാർ : കേരളം കണ്ട ഏറ്റവും ശക്തമായ ഒരു സമരമായിരുന്നു ചിറ്റാറിൽ കൊല്ലപ്പെട്ട തന്റെ ഭർത്താവിനു വേണ്ടി ഭാര്യ ഷീബ നടത്തിയ സഹനസമരം. കാക്കിയിട്ട വനപാലകരുടെ ക്രൂരതയാൽ ജീവൻ നഷ്ടമായ തന്റെ ഭർത്താവ് മത്തായിയുടെ മൃതദേഹം നീതി കിട്ടുന്നതുവരെ സംസ്കരിക്കില്ല എന്ന ഉറച്ച നിലപാടെടുത്തു ഭാര്യ ഷീബ. 40 ദിവസം മോർച്ചറിയുടെ തണുപ്പിൽ തന്റെ പ്രിയപ്പെട്ടവന്റെ മൃതദേഹം മരവിച്ചു കിടന്നിട്ടും തീരുമാനത്തിൽനിന്ന് മാറിയില്ല. ഇതിനിടയിൽ നീതിക്കായി അവർ കരഞ്ഞു മുട്ടാത്ത വാതിലുകൾ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി അവരെ തിരിഞ്ഞു നോക്കിയതുപോലുമില്ല .

പ്രതിപക്ഷത്തുള്ള ചില രാഷ്ട്രീയ പാർട്ടികൾ അവരുടെ വീട്ടിൽ വന്നു ഒപ്പം നിന്ന് കരയുകയും സമര വേദിയിൽ നിന്ന് ഘോരഘോരം പ്രാസംഗിക്കുകയും നീതികിട്ടുന്നതുവരെ ഒപ്പം ഉണ്ടാകുമെന്നു പറഞ്ഞു അശ്വസിപ്പിക്കുകയും ചെയ്തിട്ട് മടങ്ങി. മറ്റൊരു സഹായവും അവരിൽ നിന്ന് കിട്ടിയില്ല . വനംമന്ത്രി ആ വീട് ഒന്ന് സന്ദർശിക്കുക പോലും ചെയ്തില്ല. എന്തുവന്നാലും സന്ദർശിക്കില്ല എന്ന് അവർ മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തു . കൃഷിമന്ത്രിയും തിരിഞ്ഞുനോക്കിയില്ല. ഇതെല്ലാം ആ കുടുംബത്തെ ഒരുപാട് വേദനിപ്പിച്ചു.

സർക്കാരിൽ നിന്ന് നീതികിട്ടില്ല എന്നുറപ്പായപ്പോഴാണ് ഒപ്പം നിന്ന ബന്ധുക്കളും നാട്ടുകാരും കൃഷിക്കാരും സഭാധികാരികളും ശക്തമായ സമരവുമായി മുൻപോട്ട് വന്നത്. സമരം കണ്ടിട്ടും സർക്കാർ അനങ്ങിയില്ല. തുടർന്നാണ് വീട്ടുകാർ കോടതിയെ സമീപിച്ചത് . കോടതി നിർദ്ദേശപ്രകാരം സിബിഐ കേസ് ഏറ്റെടുത്തു. കഴിഞ്ഞ ആഴ്ച്ച അന്വേഷണവും തുടങ്ങി. തുടർന്ന് പൊന്നുവിന്റെ മൃതദേഹം പള്ളി സിമിത്തേരിയിൽ സംസ്കരിച്ചു .

കാര്യങ്ങൾ ഇവിടംകൊണ്ടും തീരുന്നില്ല. പൊന്നുവിന്റെ മരണത്തോടെ ഈ കുടുംബം ഇപ്പോൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ്. പിന്തുണ നൽകിയ പാർട്ടിക്കാരൊക്കെ പ്രസംഗിച്ചിട്ടു പോയതല്ലാതെ പിന്നെ തിരിഞ്ഞു നോക്കിയതേയില്ല. ആരും സാമ്പത്തികമായി സഹായിച്ചതുമില്ല . ഇപ്പോൾ ഷീബയോടൊപ്പം ഉള്ളത് ബന്ധുക്കളും നാട്ടുകാരും സഭയും മാത്രം. കുറച്ചുകഴിയുമ്പോൾ ഷീബയും അമ്മയും മക്കളും മാത്രമാകും.

പശുവിനെ വളർത്തി പാൽവിറ്റാണ് ഈ ഒൻപത് അംഗ കുടുംബം കഴിഞ്ഞിരുന്നത് . കുടുംബനാഥൻ മരിച്ചതോടെ ആ വരുമാനമാർഗ്ഗം അടഞ്ഞുപോയി. ജീവിക്കാൻ ഒരു തൊഴിൽ തരൂ എന്ന് ഷീബ മുഖ്യമന്ത്രിയോട് അപേക്ഷിച്ചിട്ടും കരുണ കാണിച്ചില്ല.

തിരുവനന്തപുരത്തു ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ചു കൊലപ്പെടുത്തിയ പത്രപ്രവർത്തകന് മുഖ്യമന്ത്രി പിണറായി വിജയൻ സംഭവം നടന്ന ഉടനെ പ്രഖ്യാപിച്ചത് പത്തുലക്ഷം രൂപയും ഭാര്യക്ക് ജോലിയുമാണ് . ഇതാണ് കർഷകരോടും മറ്റുള്ളവരോടുമുള്ള ഈ സർക്കാരിന്റെ സമീപനം.

ഭർത്താവിന്റെ മരണത്തോടെ ഷീബയുടെ കുടുംബം നിത്യദുഖത്തിന്റെ ആഴക്കയത്തിലേക്ക് വീണിരിക്കയാണ്. എന്തുവന്നാലും തിരിഞ്ഞുനോക്കില്ലെന്ന നിലപാടിൽ ഉറച്ചു സർക്കാരും. ഈ സാഹചര്യത്തിൽ ഈ കുടുംബത്തെ സഹായിക്കാൻ സന്മനസുള്ളവർ മുൻപോട്ട് വരിക .

നമുക്ക് മറക്കാനാവുമോ ചാനലുകളിൽ കണ്ട അവരുടെ കരച്ചിൽ ? ആ വിധവയുടെ കണ്ണുനീർ നമ്മുടെ ഹൃദയത്തിലേക്കല്ലേ ഇറ്റു വീണത്.? ആ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയ മുഖം എന്നെങ്കിലും ഓർമ്മയിൽ നിന്ന് മായുമോ ? മകൻ കിടന്ന കട്ടിലിൽ പൊന്നുവിന്റെ അമ്മയുടെ തളർന്നുള്ള ആ കിടപ്പ് ആരുടെ മനസിൽ നിന്ന് മാഞ്ഞു പോകും

ആ കുടുംബത്തോട് കരുണ തോന്നുന്നവർ കുറഞ്ഞത് ഒരു 100 രൂപയെങ്കിലും അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുക. നൂറു രൂപ ഇക്കാലത്ത് ഒരു വലിയ തുകയല്ലല്ലോ. പലതുള്ളി പെരുവെള്ളം ആകുമ്പോൾ അത് ഒരു വലിയൊരു തുകയായി മാറും. നാഥനില്ലാത്ത ആ കുടുംബത്തിനും പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്കും അത് വലിയ ഒരു അനുഗ്രഹമാകും. വിധവയുടെ കൊച്ചു കാശും വിലപ്പെട്ടതാണ് എന്നോർക്കുക. ഓർക്കുക ഈ ബൈബിൾ വാക്യം : ”എന്റെ ഏറ്റവും എളിയ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌.” ( മത്തായി 25 : 40)

കരുണ വറ്റാത്ത ഹൃദയങ്ങൾ ഈ നാട്ടിലുണ്ടെന്ന് ഭരിക്കുന്നവരോട് വിളിച്ചു പറയുന്നതിനുള്ള ഒരു അവസരം കൂടിയാണിത്.

പൊന്നു മത്തായിയുടെ ഭാര്യ ഷീബയുടെ ബാങ്ക് അക്കൗണ്ട് നമ്പർ ചുവടെ

NAME: SHEEBAMOL
A/C NO: 673 6014 6497
Bank : SBI
IFS Code : SBIN0070093
BRANCH: VADASERIKARA

Read Also മലയോരത്തു വീണ കർഷകരക്തം അത്ര പെട്ടെന്നു ഒഴുകി പോകില്ല;

Read Also ”അടുത്ത വർഷം വോട്ടു ചോദിയ്ക്കാൻ ഈ വഴിവരുമല്ലോ? 

Read Also എന്റെ പൊന്നുച്ചായൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവർ കൊന്നു കിണറ്റിലിട്ടതാണ്.

Read Also 21 ദിവസമായിട്ടും മത്തായിയുടെ മൃതദേഹം മോർച്ചറിയിൽ 

കോവിഡ് ബാധിച്ച് ഏഴുമാസം ഗർഭിണിയായ മലയാളി നഴ്സ് സൗദിയിൽ മരിച്ചു

0
കോവിഡ് ബാധിച്ച് ഏഴുമാസം ഗർഭിണിയായ മലയാളി നഴ്സ് അമൃത സൗദിയിൽ മരിച്ചു

നജ്‌റാൻ : സൗദി അറേബ്യായിയിലെ നജ്‌റാനിൽ മലയാളി നഴ്‌സ്‌ കോവിഡ് ബാധിച്ചു മരിച്ചു. വൈക്കം കുടവെച്ചൂര്‍ സ്വദേശിനിയായ മുപ്പത്തൊന്നുകാരി അമൃത മോഹന്‍ ആണ് മരിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. നജ്റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം.

കോവിഡ് ബാധിച്ചു മരിച്ചതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കില്ല . മൃതദേഹം സൗദിയിൽ സംസ്കരിക്കും . ഭര്‍ത്താവ് അവിനാശ് മോഹന്‍ദാസ് ഇപ്പോൾ നാട്ടിലാണ്. ഭാര്യയെ അവസാനമായി ഒന്ന് കാണാനുളള ഭർത്താവിൻ്റെ ആഗ്രഹം ആശുപത്രി അധികാരികളെ അറിയിച്ചിട്ടുണ്ട്. അതിനായുളള പരിശ്രമങ്ങൾ യുഎൻഎ നടത്തുന്നുമുണ്ട്.

കഴിഞ്ഞ ആറ് വര്‍ഷമായി നജ്റാനില്‍ ശറൂറ ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു അമൃത . ഫെബ്രുവരിയില്‍ അവധിക്ക് നാട്ടിലെത്തിയ അമൃതയെ സൗദി ആരോഗ്യമന്ത്രാലയം മേയ് 13നു തിരികെ വിളിക്കുകയായിരുന്നു. പിതാവ്: പരേതനായ മോഹന്‍. മാതാവ്: കനകമ്മ.

Read Also നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ മലയാളി നഴ്സിനെ ഭർത്താവ് കുത്തിവീഴ്‌ത്തി ശരീരത്തിലൂടെ വാഹനം കയറ്റി..

Read Also ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മെറിൻ ജോയിക്ക് നാളെ അമേരിക്കൻ മണ്ണിൽ അന്ത്യ…

Read Also മെറിൻ ജോയി (27 )ക്ക് അമേരിക്കൻ മണ്ണിൽ ഇനി അന്ത്യവിശ്രമം.

Read Also പൊന്നുമോളും മാതാപിതാക്കളും അരികിലില്ലാതെ മെറിന്റെ വിടവാങ്ങൽ 

Read Also ഇനി ഒരിക്കലും തന്നെ കാണാൻ അമ്മ വരില്ലെന്ന സത്യം തിരിച്ചറിയാതെ അമ്മയുടെ ഫോട്ടോയിൽ ചിരിച്ചുകൊണ്ട്

Read Also മെറിനെ കുത്തി കൊന്നത് കരുതിക്കൂട്ടിയല്ലെന്നും ഫിലിപ്പിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും ഫിലിപ്പിന്റെ അഭിഭാഷകന്‍.

Read Also പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാം; ജാമ്യം ആവശ്യപ്പെട്ട് ഫാ. റോബിൻ വടക്കുഞ്ചേരി ​ഹൈക്കോടതിയിൽ

Read Also കുർബാനയ്ക്കിടയിൽ വിളിച്ചിറക്കി വൈദികനെതിരെ കേസെടുത്തതിൽ പ്രതിഷേധവുമായി ക്രൈസ്തവ സംഘടനകൾ

Read Also ”ഇവിടെ നാലു ഡാമാണ് പൊട്ടാൻ പോകുന്നത്!

മിന്നും മിന്നാ മിന്നി മിന്നി മിന്നി പൊന്നുംമുത്തായി

0
"നിങ്ങള്‍ ഈ ചെറിയവരില്‍ ഒരുവന് ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തത്"

മുവാറ്റുപുഴ: ∙സംസ്ഥാനത്ത് ആദ്യമായി ഇരട്ടകൾ മൂലകോശ ദാനത്തിനു സന്നദ്ധമായപ്പോൾ അഭിമാനം കൊണ്ടത് ഏനാനല്ലൂർ ഗ്രാമം . മൂവാറ്റുപുഴ ഏനാനല്ലൂർ ഷാജി നീരോലിക്കലിന്റെയും ഷൈനിയുടെയും മക്കളായ മിന്നയും മിന്നിയുമാണ് മൂല കോശം ദാനം ചെയ്ത് ഒരുഗ്രാമത്തിന്റെ അഭിമാനമായത് .

സംസ്ഥാനത്തിനു പുറത്തുള്ള , ബ്ലഡ് കാൻസർ ബാധിച്ച ഏഴുവയസുകാരിക്കാണ് മിന്ന മൂലകോശം കൊടുത്തത്. അമൃത ആശുപത്രിയിലായിരുന്നു കോശദാനം . ഒരാളിൽ നിന്നുള്ള മൂലകോശങ്ങൾ മതിയായിരുന്നതിനാൽ മിന്ന ദാതാവായി.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇരട്ടകൾ മൂലകോശം ദാനം ചെയ്യുന്നത്. ഒരു തവണ നല്കിയതില്‍ വേണ്ടത്ര സെല്ലുകള്‍ ലഭ്യമാകാതിരുന്നതിനാല്‍ രണ്ടാമതും അതേ വ്യക്തി തന്നെ നല്കുന്നതും കേരളത്തില്‍ ആദ്യം . ഇരുവര്‍ക്കും സ്വീകര്‍ത്താവുമായി ജനിതകസാമ്യം ഉണ്ടായിരുന്നുവെങ്കിലും മിന്നയില്‍ നിന്നു തന്നെയാണ് രണ്ടുതവണയും കോശം എടുത്തത് . ദാതാവ് പൂര്‍ണ്ണ ആരോഗ്യവതിയായിരിക്കുന്നു.

ആയവന ഗ്രാമപഞ്ചായത് അംഗം ആയ ഷാജിയുടെ മക്കളായ മിന്നയും മിന്നിയും കാക്കനാട് ഇൻഫോപാർക്കിലെ ഐബിഎസ് സോഫ്റ്റ്‌വെയർ സർവീസസിൽ എൻജിനീയർമാരാണ് .

മാതൃകോശങ്ങള്‍ അഥവാ മൂലകോശങ്ങള്‍ (stem cells) ഉപയോഗിച്ചുള്ള ചികിത്സ മെഡിക്കല്‍ രംഗത്ത് നൂതനമാണ് . ഒരേ വര്‍ഗ്ഗത്തില്‍പ്പെട്ട പ്രവര്‍ത്തനശേഷിയുള്ള കോശങ്ങളാണ് മൂലകോശങ്ങള്‍. തനിയെ വിഭജിക്കപ്പെടുവാനും പുതിയ കോശങ്ങള്‍ക്ക് രൂപം കൊടുക്കുവാനും ഇവയ്ക്ക് കഴിയും . മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളെയും ഈ മാതൃകോശങ്ങളില്‍ നിന്ന് (stem cells) വളര്‍ത്തുവാന്‍ സാധിക്കും.

രോഗം ബാധിക്കുന്ന അവയവങ്ങളില്‍ മൂലകോശങ്ങള്‍ പ്രവര്‍ത്തിച്ച് രോഗം മാറുകയും അവയവങ്ങള്‍ പൂര്‍വ്വസ്ഥിതിയില്‍ എത്തുകയും ചെയ്യും. ഉദാഹരണത്തിന് വൃക്കകളിലാണ് രോഗമെങ്കില്‍ അവയിലേക്ക് മൂലകോശങ്ങള്‍ കടത്തിവിടുമ്പോള്‍ അവയുടെ പ്രവര്‍ത്തനഫലമായി വൃക്കകള്‍ പുതിയ കോശങ്ങളെ സ്വീകരിക്കുകയും വൃക്ക സാധാരണരീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. മജ്ജയില്‍ രോഗം ബാധിച്ച വ്യക്തികളില്‍ പോലും മൂലകോശമുപയോഗിച്ചുള്ള ചികിത്സ ഫലപ്രദമായിട്ടുണ്ട്.

പ്രധാനമായും മൂന്ന് തരത്തിലുള്ള മൂലകോശങ്ങളാണുള്ളത്.

1) ഭ്രൂണങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നത് (embriyonic stem cell)
2) മുതിര്‍ന്ന കോശങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്നത് (adult stem cell)
3) അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ള അമ്നിയോട്ടിക് ലായനിയില്‍ നിന്ന് (amniotic stem cell)

മൂലകോശങ്ങള്‍ മാറ്റിവെക്കുന്നതിന് (stem cell transplantation) ജനിതകസാമ്യമുള്ള ഒരു മൂലകോശദാതാവിനെ കണ്ടെത്തണം. അത്തരത്തിലൊരാളെ കണ്ടെത്തുന്നതിന് രക്തബന്ധമുള്ളവരിൽ 25% സാധ്യതയുണ്ട്. ബന്ധുക്കളില്‍ നിന്ന് ജനിതകസാമ്യമുള്ള മൂലകോശം ലഭിക്കാത്ത അവസരത്തില്‍ പുറത്തുനിന്നും സ്വീകരിക്കാം. എന്നാലും, പതിനായിരത്തിൽ ഒന്നു മുതൽ 20 ലക്ഷത്തിൽ ഒന്നുവരെയാണ് പൊരുത്തമുള്ള മൂലകോശം ലഭ്യമാകാനുള്ള സാധ്യത. അതിനാൽ ഒരു മൂലകോശദാതാവിനെ കണ്ടെത്തുകയെന്നത് പ്രയാസമാണ്.

Read Also ”പലപ്പോഴും ക്യാബിൻ ക്രൂ ആവർത്തിച്ച് ആവശ്യപ്പെട്ടാലും ആരും അത് ചെവിക്കൊള്ളാറില്ല.

Read Also ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം കേരളത്തോട് ചെയ്ത കഠിനാപരാധം: സക്കറിയ

Read Also അച്ഛന്‍ അറിയാതെ ഐ. എ. എസ് നേടിയ ഒരുപെണ്ണിന്റെ കഥ

Read Also നന്ദനയുടെ ജയത്തിനു പത്തരമാറ്റ് തിളക്കം !

Read Also തിമര്‍ത്ത് പെയ്യുന്ന മഴയുടെ കുളിര്‍കാലമായിരുന്നു ഓര്‍മ്മകളിലെ ഇടവപ്പാതി

Read Also ഇത് കോവിഡ് ബാധിച്ചു മരിച്ച ബംഗാളിലെ ചന്ദനനഗര്‍ ഡപ്യൂട്ടി കളക്ടര്‍ ദേവദത്ത റായ് (38)….

Read Also സ്വന്തം ജീവൻ നൽകി ‘അപ്പു’ യജമാനന്റെ ജീവൻ രക്ഷിച്ചു.

Read Also ”എന്റെ മോനാണച്ചോ ഇതെല്ലാം നിർമ്മിച്ചത് ”

Read Also എങ്ങനെ സ്നേഹിക്കാതിരിക്കും ഈ അച്ചനെ ?

Read Also ഒരു ദുരന്തത്തെ ഒഴിവാക്കാൻ നിനക്ക് സാധിക്കുമോ ? അതാ പ്രവചനം.

Read Also രണ്ടു മക്കളും കൂടി അച്ഛനെയും അമ്മയെയും പങ്കിട്ടെടുത്തു

Read Also ”ഇന്ന് ടീച്ചറിന് എന്റെ അമ്മയുടെ മണമാണ് !”

Read Also അയ്യഞ്ചുവർഷം കൂടുമ്പോൾ വറചട്ടിയിൽ നിന്ന് എരിതീയിലേക്കും എരിതീയിൽ നിന്ന് വറചട്ടിയിലേക്കും

Read Also വഴിതെറ്റുന്ന പൗരോഹിത്യവും പഴികേട്ട് സഹപുരോഹിതരും